MIDDLE EAST
പ്രവാസികൾക്ക് നാട്ടിൽ വരാതെ വിദേശത്ത് നിന്ന് തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാം

പ്രവാസികൾക്ക് ഇനിമുതൽ വിദേശത്ത് നിന്ന് തന്നെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ സാധിക്കും. പ്രവാസികൾക്ക് ഇന്റർനാഷണൽ ഡ്രൈവിംഗ് ലൈസൻസും പെർമിറ്റും ഇനി ഓൺലൈനിൽ ലഭ്യമാകും. ടെസ്റ്റ് ഒഴികെയുള്ള ലൈസൻസ് സംബന്ധമായ എല്ലാ സേവനങ്ങളും ഇനി ഓൺലൈനിലൂടെ ലഭ്യമാകും. പുതുമക്കാമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ടെസ്റ്റ് ഒഴികെയുള്ള ഡ്രൈവിംഗ് സംബന്ധമായ ലൈസൻസ് പുതുക്കൽ, അഡ്രസ്സ് മാറ്റം, ഡ്യൂപ്ലിക്കേറ്റ് ലൈസൻസ്, ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റ് എന്നിവയെല്ലാം ഇനി മുതൽ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കുന്ന രീതിയിലാകും.
ഡ്രൈവിംഗ് ലൈസൻസ് പുതുക്കുന്നതിന് നേത്ര പരിശോധന സാക്ഷ്യപത്രവും മേൽവിലാസത്തിലെ മാറ്റത്തിനുള്ള രേഖകളും അപ്ലോഡ് ചെയ്താൽ മതി. ഇന്ത്യൻ ഡോക്ടർമാരോ ഇന്ത്യൻ ഹൈക്കമ്മീഷൻ അംഗീകരിച്ച ഡോക്ടർമാരോ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് പുതുക്കൽ അപേക്ഷ നൽകാം.
ഇന്റർനാഷണൽ ഡ്രൈവിംഗ് പെർമിറ്റിന് കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വിസ, നിർദ്ദിഷ്ട മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓൺലൈനിൽ അപേക്ഷിക്കണം. രേഖകൾ അപ്ലോഡ് ചെയ്ത് ഓൺലൈനിൽ ഫീസ് അടക്കണം. വിദേശത്ത് നിന്ന് ഓൺലൈനിൽ പുതുക്കാം. അപേക്ഷകർ നേരിട്ട് ഹാജരാകേണ്ടതില്ല.
സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവർക്കും ഓൺലൈനിലൂടെ തന്നെ അപേക്ഷിക്കാവുന്നതാണ്. രേഖകകൾ അയച്ചു നൽകാൻ ഇനി മേൽവിലാസം എഴുതിയ കവറും സ്റ്റാമ്പും നൽകേണ്ടതില്ല. തപാൽ ചിലവും ഓൺലൈൻ ഫീസിനൊപ്പം വാങ്ങും.
രണ്ടാഴ്ചക്കകം ആർ സി യും ഡ്രൈവിംഗ് ലൈസൻസുകളും ഓഫീസുകളിൽ നിന്നും വിതരണം ചെയ്യുന്നത് പൂർണ്ണമായും അവസാനിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനകം ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ സ്മാർട്ട് കാർഡിൽ നൽകുന്നതിനുള്ള സംവിധാനം സജ്ജമാകും.
INDIA
പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന് രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്

ചാര്‍ട്ടേഡ് വിമാനങ്ങളിലും വന്ദേ ഭാരത് വിമാനങ്ങളിലും നാട്ടിലെത്തി കുട്ടികളുടെ അവധിക്കാലം ചിലവഴിച്ചും വാര്‍ഷിക അവധിക്കു നാട്ടിലെത്തണമെന്നും ലക്ഷ്യമിട്ട് നിരവധി പ്രവാസികള്‍ സൗദിയില്‍ നിന്നും നാട്ടിലെക്ക് യാത്ര ആസൂത്രണം ചെയ്തു കാത്തിരിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം ഉള്ള ആശങ്ക കോവിഡ് വാക്സിന് സംബന്ധിച്ചാണ്.
കോവിഡ് വാക്സിനേഷനും വിമാനയാത്രയും ബന്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രവാസികള്‍ക്കിടയില്‍ ശക്തമായതാണ് കോവിഡ് വാക്സിനേഷനുള്ള ബുക്കിംഗ് ഉയരാന്‍ പ്രധാന കാരണം. ഈ വര്‍ഷം ആദ്യ മാസങ്ങളില്‍ അധികൃതര്‍ കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ബഹുഭൂരിഭാഗവും എടുത്തു കളയുകയും പരമാവധി വാക്സിനേഷന് നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതോടെ വിമാന യാത്രയും കോവിഡ് വാക്സിനുമായി ബന്ധിപ്പിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി. സൗദിയിലെ ട്രെയിന്‍ യാത്രക്ക് കോവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കിയ നടപടി വാക്സിനേഷന് വിമാന യാത്രയിലേക്കും വ്യാപിപ്പിക്കുമെന്ന അഭ്യൂഹത്തിന് ആക്കം കൂട്ടി.
ഈ നീക്കം അടുത്ത ഘട്ടത്തില്‍ വാക്സിനേഷന് വിമാന യാത്രക്ക് നിര്‍ബന്ധമാക്കുമെന്നും അത് വിമാന യാത്രയുമായി ബന്ധിപ്പിക്കുമെന്നും പ്രവാസി മണ്ഡലങ്ങളില്‍ വ്യാപകമായ പ്രചരണം ഉണ്ടായി. ചില മലയാളി സാമൂഹിക പ്രവര്‍ത്തകരും വിവിധ മാധ്യമങ്ങളിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബോധവല്‍ക്കരണം നടത്തിയതും പ്രവാസികള്‍ക്കിടയില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചു.
കുട്ടികളുടെ അവധിക്കാലം അടുത്തും വരുന്ന സമയമായതിനാല്‍ ഇപ്പോള്‍ ആദ്യ ഡോസ് സ്വീകരിച്ചാല്‍ മാത്രമേ യാത്ര പോകുന്ന സമയം ആകുമ്പോഴേക്കും രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് തന്നെ അവധിക്കാലത്ത് നാട്ടില്‍ പോകുന്നതിനു മുമ്പ് രണ്ടു ഡോസ് വാക്സിനേഷനും പൂര്‍ത്തിയാക്കി സൗദി ആരോഗ്യ മന്ത്രാലയത്തിന്റ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് നേടാനായിരുന്നു നാട്ടിലേക്ക് പുറപ്പെടാന്‍ ഉദ്ദേശിച്ചിരുന്ന പ്രവാസികളുടെ ശ്രമം.
മാത്രമല്ല മേയ് 17ന് സൗദി അന്താരാഷ്ട്ര വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ നാട്ടിലേക്കുള്ള യാത്രക്ക് കോവിഡ് വാക്സിനേഷന് ഒരു തടസ്സം ആകരുതെന്ന നിര്‍ബന്ധം നിരവധി പ്രവാസികള്‍ക്ക് ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നാട്ടിലേക്കുള്ള യാത്രക്കായി ഒരുങ്ങിയവരില്‍ ഭൂരിഭാഗം പ്രവാസികളും സിഹത്തി ആപ്പിലൂടെ രജിസ്ട്രേഷന് മുന്‍കൂട്ടി ചെയ്തു കൊണ്ട് തന്നെ ബുക്കിംഗ് നടത്തി കോവിഡ് വാക്സിന് ഒന്നാം ഡോസ് സ്വീകരിച്ചു.
പക്ഷെ രണ്ടാമത്തെ ഡോസില്‍ പലരുടെയും അസൂത്രണം പാളി. രാജ്യത്ത് രോഗബാധ ഭീഷണിയും എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചതോടെ കൃത്യ സമയത്ത് തന്നെ രണ്ടാമത്തെ ഡോസ് ലഭിക്കുമെന്നു ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉറപ്പ് പറയാനും സാധിക്കില്ല. സാധിക്കുന്നവര്‍ക്കെല്ലാം ഒന്നാമത്തെ ഡോസ് നല്കി പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ അധികൃതരുടെ ശ്രമം.
ഇപ്പോഴുള്ള ആശങ്ക ആദ്യ ഡോസ് സൗദിയില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു നാട്ടിലേക്ക് പോയാല്‍ അവിടെ നിന്നും രണ്ടാമത്തെ ഡോസ് സ്വീകരിച്ചാല്‍ മതിയോ എന്നാണ്. മാത്രമല്ല രണ്ടാമത്തെ ഡോസ് നാട്ടില്‍ നിന്നും സ്വീകരിച്ചാല്‍ അത് സൗദിയില്‍ സാധുവായ വാക്സിനെഷനായി കണക്കിലെടുക്കുമോ എന്നും പ്രവാസികള്‍ക്ക് ആശങ്കയുണ്ട്.
ഒന്നാമത്തെ ഡോസ് സൗദിയില്‍നിന്ന് സ്വീകരിച്ച് രണ്ടാമത്തെ ഡോസ് നാട്ടില്‍നിന്ന് സ്വീകരിക്കാനാകുമോ എന്ന ആശങ്കയും പ്രവാസികള്‍ക്കിടയില്‍ വ്യാപകമായുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സൗദി അധികൃതര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. എങ്കിലും നിലവിലെ സാഹചര്യം അനുസരിച്ച് നാട്ടില്‍ വെച്ച് രണ്ടാമത്തെ വാക്സിന് സ്വീകരിക്കാന്‍ അവസരം ലഭിച്ചാലും അത് സൗദി ആരോഗ്യ മന്ത്രലായത്തിന്റെ ആപ്പില്‍ ഉള്‍പ്പെടുത്താന്‍ നിലവില്‍ സംവിധാനമില്ല. അത് കൊണ്ട് തന്നെ അത് ആധികാരികമായി കണക്കാക്കാനോ ആ ആനുകൂല്യം ലഭിക്കാനോ വഴിയൊരുക്കില്ല എന്നാണ് പൊതുവായ നിഗമനം.
നാട്ടിലും വാക്സിനേഷന് സംബന്ധിച്ച നിബന്ധനകള്‍ ഉണ്ട്. വാക്സിന്റെ രണ്ടു ഡോസും ഒരേ വാക്സിന് തന്നെയാണ് സ്വീകരിക്കേണ്ടത് എന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിലപാട്. മാത്രമല്ല വിദേശത്തു നിന്നും ആദ്യ ഡോസ് എടുത്തിട്ടുണ്ടെങ്കില്‍ കൂടി അതിന്റെ ഡേറ്റ ബേസ് ലഭ്യമല്ലാത്തതിനാല്‍ കേരളത്തില്‍ രണ്ടാം ഡോസ് നല്‍കില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട്.
കോവിഡ് വാക്സിനേഷന് സൗദിയില്‍ വിമാന യാത്രക്ക് ഇതുവരെ നിര്‍ബന്ധമാക്കിയിട്ടില്ല. വിമാന യാത്രയും കോവിഡ് വാക്സിനേഷനും തമ്മില്‍ ഔദ്യോഗികമായി ബന്ധിപ്പിച്ചിട്ടുമില്ല. എന്നാല്‍ ഇത്തരത്തില്‍ ഒരു അഭ്യൂഹം പ്രവാസികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച് തങ്ങള്‍ക്കു യാതൊരു ഔദ്യോഗിക നിര്‍ദ്ദേശവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ലഭിച്ചാല്‍ അക്കാര്യം ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ വ്യക്തമാക്കുമെന്നും സൗദി എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമാനയാത്രക്ക് വാക്സിനേഷന് ഏതെങ്കിലും ജി സി സി രാജ്യവും ഇത് വരെ നിര്‍ബന്ധമാക്കിയിട്ടില്ല. എന്നാല്‍ വിമാനയാത്രക്ക് വാക്സിനേഷന് ഭാവിയില്‍ നിര്‍ബന്ധമാക്കുമെന്ന് ഗള്‍ഫ് ഹെല്‍ത്ത് കൗണ്‍സില്‍ പബ്ലിക് ഹെല്‍ത്ത് വിഭാഗം മേധാവി ഡോ. അഹ്മദ് അല്‍അമ്മാര്‍ സൂചന നല്‍കിയിട്ടുണ്ട്. വാക്സിന് സ്വീകരിച്ചവര്‍ പരസ്പരം സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും വാക്സിന് സ്വീകരിച്ചവര്‍ക്ക് ഐസൊലേഷനും പി.സി.ആര് പരിശോധനയും കൂടാതെ തങ്ങളുടെ രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്നതാണെന്ന് ഏതാനും രാഷ്ട്രങ്ങള്‍ ഇതിനകം അറിയിച്ചിട്ടുണ്ടെന്നും ഡോ. അഹ്മദ് അല്‍അമ്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
INDIA
പ്രവാസികളുടെ യാത്ര പ്രശ്നത്തില്‍ ഇടപെടുന്ന നേതാക്കളോടും ജനപ്രതിനിധികളോടും പറയാനുള്ളത്

സൗദി അറേബ്യയില്‍ നിന്നും നാട്ടിലെത്തി ഇപ്പോള്‍ നേപ്പാള്‍ വഴിയും മറ്റും 14 ദിവസം താമസിച്ച് സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ ഇടപെട്ടു കൊണ്ടുള്ള നേതാക്കന്മാരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ വൈറലാവുകയാണ്.
സൗദി പ്രവാസികളുടെ യാത്ര പ്രതിസന്ധി പ്രശ്നത്തില്‍ തങ്ങള്‍ ഇടപെടുന്നുണ്ടെന്നും എന്തൊക്കെയോ ചെയ്യുന്നുണ്ടെന്നും അണികളെ ധരിപ്പിക്കാനായി കാണിച്ചു കൂട്ടുന്ന ഇത്തരം പ്രവര്‍ത്തികള്‍ കൊണ്ട് ഈ സാഹചര്യത്തില്‍ യാതൊരു പ്രയോജനവും ഗുണവും ഉണ്ടാവില്ലെന്ന് ഇത്തരം പോസ്റ്റുകള്‍ ഇടുന്ന നേതാക്കള്‍ക്കും അത് വായിക്കുന്ന അണികള്‍ക്കും നന്നായി അറിയാം.
ഈ വിഷയത്തില്‍ ഏറ്റവും പുതിയ നീക്കം നടത്തിയിരിക്കുന്നത് കോഴിക്കോട് എം പി എം കെ രാഘവനാണ്. സൗദി പ്രവാസികളുടെ യാത്രാ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറെയും സഹമന്ത്രി വി മുരളീധരനെയും ബന്ധപ്പെട്ടു എന്നാണ് എം.കെ രാഘവന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. യാത്രാ പ്രതിസന്ധിക്ക് പരിഹാരമായി ശ്രീ രാഘവന് വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത് ഇന്ത്യ സൗദി അറേബ്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഏര്‍പ്പെടാനുള്ള നീക്കം നടത്തണം എന്നാണ്.
എയര്‍ ബബിള്‍ കരാര്‍ വിഷയം ഒരു പുതിയ വിഷയം അല്ല എന്ന് ബഹുമാനപ്പെട്ട എം.പി ക്കും അറിയാം. എയര്‍ ബബിള്‍ കരാര്‍ ഈ സാഹചര്യത്തില്‍ ഒട്ടും പ്രാവത്തികമാകില്ല എന്നും അറിയാം. എയര്‍ ബബിള്‍ കാരാര്‍ പ്രാവര്‍ത്തികമാക്കുന്നതിനായി വിദേശകാര്യ വകുപ്പ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനായി സൗദിയിലെ ഇന്ത്യന്‍ അംബാസഡറെയും ചുമതലപ്പെടുത്തിയിരുന്നു.
സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ ഇക്കാര്യം പ്രാവര്‍ത്തികമാക്കുന്നതിനായി സൗദി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി. എയര്‍ ബബിള്‍ കരാര്‍ പ്രാവര്‍ത്തികമാകുന്നു എന്ന് പ്രതീക്ഷ നല്കുന്ന ഒരു ഘട്ടത്തിലേക്ക് ഈ ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു. ഇത് കാണിച്ച് കഴിഞ്ഞ വര്‍ഷം ഭരണഘടനാ ദിനത്തിലെ പൊതു പരിപാടിയില്‍ വെച്ച് അംബാസഡര്‍ സൗദിയിലെ പ്രവാസി സമൂഹത്തിനു സൂചനയും നല്‍കിയിരുന്നു.
സൗദിയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ഏറെ സന്തോഷകരമായ ഒരു വാര്‍ത്ത അടുത്തു തന്നെ ഉണ്ടാകും എന്നായിരുന്നു സൗദിയിലെ ഇന്ത്യന്‍ അംബാസഡറുടെ പ്രസ്താവന. എന്നാല്‍ ആ ഘട്ടത്തില്‍ അപ്രതീക്ഷിതമായാണ് സൗദിയില്‍ കോവിഡിന്റെ രണ്ടാം വരവ് ഉണ്ടാകുന്നത്. ഇതോടെ എയര്‍ ബബിള്‍ കരാര്‍ എന്ന ചര്‍ച്ചയില്‍ പിന്നീട് സൗദി അധികൃതര്‍ താല്‍പ്പര്യം എടുത്തിട്ടില്ല.
ഇപ്പോള്‍ എയര്‍ ബബിള്‍ കരാര്‍ അടഞ്ഞ അദ്ധ്യായമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ എയര്‍ ബബിള്‍ കരാര്‍ ഒരിക്കലും പ്രാവര്‍ത്തികമാകില്ല. കാരണം കഴിഞ്ഞ നാല് ദിവസമായി ഇന്ത്യയിലെ പ്രതിദിന കോവിഡ് ബാധ നിരക്ക് ഒന്നര ലക്ഷമാണ്. ഈ ഒരു സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും നേരിട്ട പ്രവാസികളെ പ്രവേശിപ്പിക്കുന്ന ഒരു കാരാര്‍ ഉണ്ടാക്കാന്‍ സൗദി അറേബ്യ സമ്മതം നല്‍കില്ലെന്ന് ഉറപ്പുമാണ്.
മാത്രമല്ല, സൗദിയിലും പ്രതിദിന കോവിഡ് ബാധാ നിരക്ക് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. ഈ വര്‍ഷം ആദ്യത്തില്‍ നൂറില്‍ താഴെ മാത്രം രോഗികള്‍ ഉണ്ടായിരുന്ന സൗദിയില്‍ ഇപ്പോള്‍ ദിവസം തോറും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ ആയിരത്തോട് അടുക്കുകയാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍ 929 ആണ്. കഴിഞ്ഞ മൂന്ന് ദിവസമായി കോവിഡ് കേസുകളില്‍ അല്പം കുറവ് രേഖപ്പെടുത്തി എങ്കിലും ഇന്ന് കൂടുതല്‍ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ പ്രവാസികളുടെ പ്രശ്നത്തില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നു എന്ന് വരുത്തി തീര്‍ക്കാന്‍ മുന്നിട്ടിറങ്ങുന്ന രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സൗദിയിലെ ഇത്തരം പ്രശ്നങ്ങള്‍ നല്ല വണ്ണം അറിയാവുന്ന പ്രവാസികളുടെ മുന്നില്‍ സ്വയം ഇളിഭ്യരാവുകയാണ്.
ഈ സാഹചര്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ പുറത്തു വിടുന്ന നേതാക്കന്മാരോട് പറയാനുള്ളത്, സൗദി നേരിട്ടുള്ള പ്രവേശനവും അനുവദിക്കില്ല, എയര്‍ ബബിള്‍ കരാറും ഈ ഘട്ടത്തില്‍ പ്രവര്ത്തികമാകില്ല എന്നാണ്. ഈ ആവശ്യം പ്രായോഗികമല്ല. ഈ സാഹചര്യത്തില്‍ നടക്കാത്ത ആവശ്യവുമായി ഫേസ്ബുക്ക് പോസ്റ്റിട്ടു കൊണ്ട് അണികളെ സന്തോഷിപ്പിക്കുന്നതിന് പകരം പ്രായോഗികമായ ആവശ്യങ്ങളുമായി വിദേശകാര്യ മന്ത്രാലയത്തെ സമീപിക്കുന്നതാണ് ഉചിതം.
INDIA
കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ എപ്പോഴും തകരാറിലാവുന്നത് എന്താണ്?

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ സാങ്കേതിക ശേഷി പരിശോധിക്കന്മെന്നു ആവശ്യം ഉയരുന്നു. സമീപ ദിവസങ്ങളിലായി വിമാനങ്ങള്‍ക്ക് യന്ത്രതകരാര്‍ സംഭവിക്കുന്നതും മറ്റ് ഏര്‍പോര്‍ട്ടുകളില്‍ അടിയന്തിര ലാന്റിംഗ് നടത്തുകയോ യാത്ര റദ്ദ് ചെയ്യുകയോ ചെയ്യുന്നതും ഇപ്പോള്‍ നിത്യ സംഭവമായിരിക്കുകയാണ്.
മൂന്ന് ദിവസം മുന്‍പാണ് റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന റിയാദ്- കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തരാറിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറക്കേണ്ടി വന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. ടയര്‍ തകരാറിനെ തുടര്‍ന്നാണ് വിമാനം അവിടെ ഇറക്കേണ്ടി വന്നത്. യാത്രക്കാര്‍ എല്ലാം സുരക്ഷിതരായിരുന്നു. അവരെ പിന്നീട് മറ്റൊരു വിമാനത്തില്‍ കരിപ്പൂരില്‍ എത്തിക്കുകയായിരുന്നു.
എന്നാല്‍ സ്പൈസ് ജെറ്റ് അധികൃതര്‍ ഇത്രയും സൌമനസ്യം യാത്രക്കാരോട് കാണിച്ചില്ല. ഏപ്രില്‍ ഒന്‍പതിന് കോഴിക്കോട് നിന്നും മുംബൈയിലേക്ക് സർവിസ് നടത്തേണ്ടിയിരുന്ന സ്പൈസ് ജെറ്റിന്റെ വിമാനം നിരവധി തവണ സമയം മാറ്റിയ ശേഷമാണ് റദ്ദാക്കിയത്. ശനിയാഴ്ച ലർച്ച 1.30ന് പുറപ്പെടേണ്ട വിമാനത്തിന്റെ സമയം നാല് തവണയാണ് മാറ്റിയത്.
വൈകീട്ട് 7.05ന് പുറപ്പെടുമെന്നു അറിയിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ എത്തിയ യാത്രക്കാരോട് വീണ്ടും സമയം മാറ്റിയിട്ടുണ്ടെന്നും ഞായറാഴ്ച രാവിലെ എട്ടിന് പുറപ്പെടുമെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. ഇതനുസരിച്ച് ഞായറാഴ്ച എത്തിയപ്പോൾ ആദ്യം രാവിലെ 11നും പിന്നീട് ഉച്ചക്കും പുറപ്പെടുമെന്ന് അറിയിച്ചെങ്കിലും വൈകീട്ട് വിമാനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.
സാങ്കേതിക തകരാറാണ് കാരണമായി അധികൃതര്‍ പറഞ്ഞത്. പല തവണ സമയം മാറ്റിയതായി അറിയിക്കുന്നതല്ലാതെ യാത്രക്കാര്‍ക്ക് ഭക്ഷണമോ, താമസ സൌകര്യമോ, നഷ്ട പരിഹാരമോ നല്കാന് സ്പൈസ് ജെറ്റ് അധികൃതര്‍ തയ്യാറായില്ല. വിമാന ടിക്കറ്റിന് പുറമേ പല തവണ വിമാന തവത്തില്‍ എത്തിയതിന്റെ ചിലവും കോവിഡ് ആർ.ടി.പി.സി.ആർ പരിശോധണ നടത്തിയതിന്റെ ചിലവും യാത്രക്കാര്‍ക്ക് നഷ്ടമായി. പുതിയ ടിക്കറ്റ് എടുക്കുന്നവര്‍ വീണ്ടും ടെസ്റ്റ് നടത്തേണ്ടി വരും എന്നതിനാല്‍ ആ ചിലവും യാത്രക്കാര്‍ തന്നെ വഹിക്കണം.
ഏപ്രില്‍ ഒന്‍പതിന് തന്നെയാണ് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ കുവൈത്തിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്. ടേക്ക് ഓഫ് ചെയ്തയുടൻ തന്നെ അപായ സിഗ്നൽ വന്നതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. രാവിലെ 8.37നു പുറപ്പെട്ട വിമാനം 9.11നാണ് എമർജൻസി ലാൻഡിങ് നടത്തിയത്. വിമാനത്തിന്റെ കാർഗോ ഭാഗത്ത് തീപ്പിടിത്തത്തെ സൂചിപ്പിക്കുന്ന അപായ സൈറണുകൾ മുഴങ്ങിയതിനെത്തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.
അടിയന്തര ലാൻഡിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ശേഷമായിരുന്നു വിമാനം സുരക്ഷിതമായാണ് നിലത്തിറക്കിയത്. 15 മിനിട്ടോളം പറന്നശേഷമാണ് വിമാനത്തിലെ കാർഗോ ഭാഗത്തുനിന്ന് അഗ്നി ബാധയെ സൂചിപ്പിക്കുന്ന അലാറം ഉയർന്നത്. അറബിക്കടലിനു മുകളിൽ 15000 അടി ഉയരത്തിലായിരുന്നു ആ സമയത്ത് വിമാനം പറന്നിരുന്നത്. അപകട സൂചന മനസ്സിലാക്കിയ പൈലറ്റ് കോഴിക്കോട് വിമാനത്താവള എ.ടി.സി യോട് അടിയന്തര ലാൻഡിങ്ങിന് അനുമതി ആവശ്യപ്പെടുകയായിരുന്നു.
ഫെബ്രുവരി 19 ന് ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയിരുന്നു. ഹൈഡ്രോളിക് ലീക്കെജിനെ തുടര്‍ന്നുണ്ടായ യന്ത്ര തകരാര്‍ ആയിരുന്നു കാരണം. 112 യാത്രക്കാരാണ് ആ സമയത്ത് വിമാനത്തില്‍ ഉണ്ടായിരുന്നത്. വൈകീട്ടോടെയാണ് തകരാര്‍ നേരെയാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞത്.
വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തിൽ കനത്ത സുരക്ഷയും ജാഗ്രതയും ഏര്‍പ്പെടുത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ അഗ്നിരക്ഷാ സേനയും സിഐഎസ്എഫും സജ്ജരായിരുന്നു. ലാൻഡിങ്ങിനെ തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും ഇവര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് ദുബായില്‍ നിന്ന് എത്തിയ വിമാനം കരിപ്പൂരില്‍ അപകടത്തില്‍ പെട്ട് പൈലറ്റും യാത്രക്കാരും അടക്കം 18 പേര് മരിച്ചത് കേരളത്തിന് ഇപ്പോഴും ഒരു വിങ്ങലായി അവശേഷിക്കുകയാണ്. ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്സ് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമായിരുന്നു അപകടത്തില്‍ പെട്ടത്.
സമീപ കാല സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ സാങ്കേതിക തകരാറുകള്‍ മൂലം അടിയന്തിര ലാൻഡിങ് നടത്തേണ്ടി വരുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്കാണ്. 99ശതമാനവും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ തന്നെയാണ് ഇകാര്യത്തില്‍ മുന്നില്‍.
ബജറ്റ് എയര്‍ലൈന്‍ ആയതിനാല്‍ സാധാരണ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്നതും എയര്‍ ഇന്ത്യാ എക്സ്പ്രസ്സിന്റെ വിമാനങ്ങളെയാണ്. എന്നാല്‍ തുടരെ തുടരെ ഉണ്ടാകുന്ന ഈ തകരാറുകളെ സംബന്ധിച്ച യാതൊരു അന്വേഷണവും നടക്കുന്നില്ല. കരിപ്പൂര്‍ അപകടവും മംഗലാപുരം അപകടവും കേരളത്തിന്റെ മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ല.
എങ്കിലും ഇത്തരം സാങ്കേതിക തകരാറുകളെ കുറിച്ച് ആരും സംസാരിക്കുന്നില്ല. ആരും തന്നെ പരാതി പ്പെടുന്നില്ല. അതിനാല്‍ ഇക്കാര്യങ്ങള്‍ അധികൃതര്‍ ഗൗരവമായി എടുക്കുന്നുമില്ല.
ഇനിയും ഒരു അപകടം ഉണ്ടാവുന്നത് വരെ കാത്തു നിന്ന് കൂടാ. അതിനാല്‍ തുടര്‍ച്ചായി ഉണ്ടാകുന്ന ഇത്തരം, തകരാറുകള്‍ സംബന്ധിച്ചും വിമാനങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ചും ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ അതോറിറ്റി, സിവില്‍ എവിയേഷന്‍ മന്ത്രാലയം എന്നിവരുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഭാവിയില്‍ ഇത്തരം അപകട സാധ്യതകള്‍ അടിയന്തിരമായി ഒഴിവാക്കേണ്ടത് ഇനിയും ഒരു അപകടം കേരളത്തിന്റെ മണ്ണില്‍ നിന്നും ഒഴിവാക്കാന്‍ അത്യന്താപേക്ഷിതമാണ്.
-
INDIA1 week ago
ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരേണ്ട പ്രവാസികള്‍ക്ക് പുതിയ വഴി തുറന്നു കിട്ടുന്നു
-
INDIA1 week ago
അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യം ഇല്ലെങ്കില്‍ സൗദി പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് വരാതിരിക്കുക
-
INDIA2 days ago
സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട
-
INDIA6 days ago
ബോര്‍ഡിംഗ് പാസ് ലഭിച്ചില്ല. വിമാന താവളത്തില്‍ നിന്നും മടങ്ങി നൂറു കണക്കിന് സൗദി പ്രവാസികള്‍
-
LATEST6 days ago
സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ മേയ് 17 ന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി
-
LATEST1 week ago
സൗദിയിലെ പ്രവാസികളുടെ ജോലിയെ പുതിയ തൊഴില്‍ നിയമം എങ്ങിനെ ബാധിക്കുന്നു?
-
INDIA2 days ago
പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന് രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്
-
INDIA5 days ago
നേപ്പാളില്‍ ഇന്ത്യന്‍ പ്രവാസികളുടെ എന്‍.ഓ.സി പ്രശ്നം തീരാന്‍ വഴിയൊരുക്കിയത് ഈ രണ്ടു മലയാളികള്‍