Connect with us

SAUDI ARABIA

സൗദിയിൽ വരവിൽ കവിഞ്ഞ പണം അയച്ച പത്തോളം മലയാളികൾ കസ്റ്റഡിയിൽ

Published

on

സൗദിയിൽ അനധികൃത പണമിടപാട് നടത്തിയെന്ന സംശയത്തിൽ പത്തോളം മലയാളികൾ രഹസ്യ പോലീസിന്റെ പിടിയിലായി. പ്രവിശ്യയിലെ ദമ്മാമിലുള്ളവരാണ് കസ്റ്റഡിയിലായത്. പിന്നീട് ഇവരെ അവരവരുടെ സ്‌പോൺസർമാരുടെ ജാമ്യത്തിൽ താൽക്കാലികമായി വിട്ടയച്ചിട്ടുണ്ട്.

ഇവർ നടത്തിയ പണമിടപാടുകളിൽ സംശയകരമായ ഇടപാടുകൾ തിരിച്ചറിഞ്ഞ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്യലിനായി ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു.

ഇലക്ട്രോണിക് ബാങ്ക് ട്രാൻസ്ഫറുകൾ, ഇ-വാലറ്റ് ട്രാൻസ്ഫറുകൾ എന്നിവ നടത്തിയവരാണ് പിടിയിലായത്. വരവിൽ കവിഞ്ഞ ഇടപാടുകളാണ് പലർക്കും വിനയായത്. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമാണ് ഇവരിലധികവും പണമയച്ചു കൊടുത്തിട്ടുള്ളത്.

റിയാദിലും ജിദ്ദയിലുമുള്ള നിരവധി മലയാളികൾ സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ് എന്നറിയുന്നു. നാട്ടിലേക്ക് ചാരിറ്റിയായും ക്ളബ്ബുകൾക്കും സംഘടനകൾക്കും വൻതുകകൾ സഹായം അയക്കുന്നവരും നിരീക്ഷണത്തിലായിട്ടുണ്ട്. കൂട്ടായി താമസിക്കുന്നവർ റൂമുകളിൽ താമസിക്കുന്നവരിൽ നിന്നും മറ്റും പണം ശേഖരിച്ച് നാട്ടിലേക്ക് ഇതുപോലെ സഹായമായും മറ്റും അയച്ചതും വിനയായിട്ടുണ്ട്.

വരുമാനത്തിൽ കൂടുതൽ പണം സൗദിയിൽ നിന്നും പുറത്തേക്ക് അയക്കുന്ന കുറ്റത്തിന് മലയാളികൾ അടക്കം അനേകം വിദേശികൾ പിടിയിലാവാറുണ്ട്. പലപ്പോഴും ഇത്തരം നിയമ വിരുദ്ധ ഉദ്ദേശമില്ലാത്ത പല പ്രവാസികളും ഈ നിയമത്തിന് കീഴിൽ കുരുങ്ങാറുണ്ട്. അവർ പലപ്പോഴും ചെയ്യുന്ന കാര്യങ്ങൾ ഈ നിയമപ്രകാരം കുറ്റകൃത്യമാണെന്ന് അവർ അറിയുന്നില്ല. കള്ളപ്പണം വെളുപ്പിക്കൽ എന്ന മണി ലോണ്ടറിംഗ് നിയമത്തിന് കീഴിലാണ് ഈ കുറ്റകൃത്യം വരുന്നത്.

പലപ്പോഴും അവർ പണം കുഴൽപ്പണമായോ ഇ വാലറ്റ് വഴിയോ മറ്റുള്ളവർക്ക് അയക്കുകയും അല്ലെങ്കിൽ മറ്റുള്ളവരുടെ പണം സ്വന്തം അക്കൗണ്ടിലൂടെ നാട്ടിലേക്ക് അയച്ചു കൊടുത്ത് സഹായിക്കുകയും ചെയ്യാറുണ്ട്. ഇങ്ങിനെ ചെയ്യുമ്പോൾ ചിലപ്പോൾ സഹായിക്കുന്നവർക്ക് പണം ലഭിച്ചേക്കാം. പലപ്പോഴും ഒരു സഹായമെന്ന രീതിയിലായിരിക്കും ഇങ്ങിനെ ചെയ്യുക.

പക്ഷെ ഇത് കടുത്ത നിയമ ലംഘനമാണ്. മണി ലോണ്ടറിംഗ് വിരുദ്ധ നിയമ പ്രകാരം കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് മൂന്ന് മുതൽ പതിനഞ്ച് വർഷം വരെ തടവ് ശിക്ഷയാണ് ലഭിക്കുക. കൂടാതെ ഏഴു മില്യൺ റിയാൽ വരെ പിഴ ശിക്ഷയും ലഭിക്കും.

സൗദി അറേബ്യയിൽ കടുത്ത കുറ്റകൃത്യമായി കണക്കാക്കുന്ന ഒന്നാണ് കള്ളപ്പണം വെളുപ്പിക്കൽ അഥവാ മണി ലോണ്ടറിംഗ്. സൗദി അറേബ്യയിൽ വളർന്നു വന്നിരുന്ന തീവ്രവാദ സംഘങ്ങളുടെയും അവർക്ക് പണം നൽകുന്ന സ്വദേശികളെയും തളക്കാനാണ് രാജ്യത്ത് കള്ളപ്പണം വെളുപ്പിക്കലിനെതിരെയുള്ള ഈ നിയമം കൊണ്ട് വന്നത്.

വിദേശികളാണ് ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നതെങ്കിൽ മേൽ പറഞ്ഞ ശിക്ഷ കൂടാതെ ജയിൽശിക്ഷ അനുഭവിച്ചു കഴിഞ്ഞാൽ നാട് കടത്തും. കൂടാതെ സൗദിയിലേക്ക് ഭാവിയിൽ പ്രവേശിക്കുന്നതിന് വിലക്കും ഏർപ്പെടുത്തും.

കുറ്റം ചെയ്യുന്നത് സ്വദേശികളാണെങ്കിലും ശിക്ഷക്ക് കുറവുണ്ടാകില്ല. മേൽ പറഞ്ഞ ശിക്ഷ തന്നെ അനുഭവിക്കേണ്ടി വരും. അതിന് ശേഷം രാജ്യത്ത് നിന്നും പുറത്തേക്കുള്ള യാത്രക്ക് വിലക്ക് ഏർപ് എടുത്തും. എത്ര വർഷമാണോ ജയിലിൽ കിടന്നിട്ടുള്ളത്, അത്രയും വർഷത്തെ യാത്ര വിലക്കാണ് സ്വദേശികൾക്ക് ലഭിക്കുക. കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് ശിക്ഷയുടെ കാഠിന്യത്തിലും ഇളവുകൾ ലഭിക്കാറുണ്ട്.

പലപ്പോഴും ഇത്തരത്തിൽ പണം അയക്കുന്നവർ തങ്ങൾ നിരീക്ഷണത്തിലാണ് എന്ന കാര്യം അറിയാറില്ല. നാട്ടിലേക്ക് പോകുമ്പോഴും തിരിച്ചു വരുമ്പോഴും മലയാളികൾ എയർപോർട്ടിൽ വെച്ച് ഇക്കാര്യത്തിന് ഇമിഗ്രെഷൻ അധികൃതരുടെ പിടിയിലായിട്ടുണ്ട്.

കഴിഞ്ഞ വർഷം മാർച്ചിലാണ് കോഴിക്കോട് കൊടുവള്ളി സ്വദേശി അലി (50) ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങിയത്. ലഭിച്ചിരുന്ന ശമ്പളത്തിനേക്കാൾ കൂടുതൽ പണം നാട്ടിലേക്കയച്ച കുറ്റത്തിന് അലി ജയിലിലായത്.

മക്കയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരുന്നതിനിടെയാണ് അലി ശിക്ഷിക്കപ്പെട്ടത്. രണ്ടു വര്‍ഷത്തെ തടവു ശിക്ഷയായിരുന്നു കോടതി വിധിച്ചത്. എന്നാൽ ശിക്ഷാ കാലാവധി പൂർത്തിയാക്കി പതിനൊന്നു മാസം പിന്നിട്ടിട്ടും മോചനം ലഭിക്കാതെ വന്ന അലിക്ക് മലയാളികളായ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെയാണ് മോചനം സാധ്യമായത്.

മലപ്പുറം തിരൂർ സ്വദേശി സുധീർ, ചെർപ്പുളശ്ശേരി വല്ലപ്പുഴ സ്വദേശികളായ ശിഹാബ്​, അബ്​ദുറഹ്​മാൻ, കോഴിക്കോട്​ കാപ്പാട്​ സ്വദേശി മുജീബ്​ എന്നിവരാണ്​ റിയാദിലെ മലസ്​ ജയിലിൽ നിന്ന്​ മോചിതരായത്​ 2017 ഡിസംബറിലാണ്. അക്കൗണ്ടുകളിലൂടെ അമിതമായ അളവിൽ പണമിടപാട്​ നടത്തുകയും വിദേശത്തേക്ക്​ പണം അയക്കുകയും ചെയ്തുവെന്നതാണ് ഇവരിൽ ആരോപിച്ചിരുന്ന കുറ്റം.

ഇവരിൽ സുധീറിന്​ 32 മാസത്തിന്​ ശേഷമാണ്​ മോചനം ലഭിച്ചത്​. റിയാദിൽ നിന്ന്​ 500 കിലോമീറ്ററകലെ ബീശയിൽ പ്ലാസ്​റ്റിക്​ കടയിൽ ജീവനക്കാരനായിരുന്ന ഇയാൾ കുടുംബവുമായി നാട്ടിൽ അവധിക്ക് പോയി മടങ്ങുമ്പോൾ റിയാദ് വിമാനത്താവളത്തിൽ 2015 മേയ്​ മാസത്തിലാണ്​​ അറസ്​റ്റിലായത്​. അമിത അളവിൽ പണം അയച്ചുവെന്ന പേരിൽ നിരീക്ഷണത്തിലുള്ള ആളാണെന്ന് കണ്ടെത്തിയാണ് ഇമിഗ്രെഷൻ അധികൃതർ തടഞ്ഞു വെച്ചത്.

സുധീറിന്റെ പേരിൽ അൽരാജ്​ഹി ബാങ്കിലുള്ള അക്കൗണ്ടിലൂടെ 22 ലക്ഷം റിയാൽ വിദേശത്തേക്ക്​ അയച്ചു എന്നതായിരുന്നു ആരോപണം. സുഹൃത്തുക്കൾ പലരും തന്റെ അക്കൗണ്ടിലുള്ള എ.ടി.എം കാർഡ്​ ഉപയോഗിച്ച്​ പണമയച്ചിരുന്നു എന്നായിരുന്നു സുധീറിന്റെ ഭാഷ്യം. സുധീർ നാട്ടിൽ അവധിക്ക് പോയപ്പോഴും ഈ കാർഡ് സൗദിയിലുള്ള സുഹൃത്തുക്കളുടെ കൈവശമായിരുന്നു.

ഇവരെല്ലാം അയച്ച തുക പരിധിയിൽ അധികമായപ്പോൾ അക്കൗണ്ട് ഉടമയായ സുധീർ നിരീക്ഷണത്തിൽ ആവുകയായിരുന്നു. കോടതി സുധീറിന് 20 മാസത്തെ തടവുശിക്ഷയാണ്​ വിധിച്ചത്​.

മോചിതരായ മറ്റ്​ മലയാളികളിൽ ശിഹാബും അബ്​ദുറഹ്​മാൻ സകാകയിലാണ്​ ജോലി ചെയ്​തിരുന്നത്​. മുജീബ്​ റിയാദിലും. ഇവർക്കെതിരെയും അമിതമായ തോതിൽ പണമയച്ച കേസാണുണ്ടായിരുന്നത്​.

ഒരു പ്രവാസിക്ക് അയാൾ രാജ്യത്തിന്റെ നിയമമനുസരിച്ച് സമ്പാദിച്ച പണം നിയമം അനുശാസിക്കുന്ന വഴികളിലൂടെ തന്നെ ചിലവാക്കുകയോ അയച്ചു കൊടുക്കുകയോ ചെയ്യാം. എന്നാൽ നിയമ പരമല്ലാതെ മാർഗ്ഗങ്ങളിൽ കൂടി സമ്പാദിക്കുന്ന പണമെല്ലാം മണി ലോണ്ടറിംഗ് നിയമത്തിന്റെ പരിധിയിൽ വരും. അത്തരത്തിലുള്ള പണം നിയമപരമല്ലാതെ രാജ്യത്ത് നിന്ന് കടത്താനോ മറ്റോ ഇത്തരം പണമുണ്ടാക്കിയ വ്യക്തിക്ക് കൂട്ട് നിന്നാൽ അയാൾ ശിക്ഷാർഹനായി മാറും.

ഒരു വിദേശി അയാളുടെ സ്‌പോൺസറുടെ കീഴിലല്ലാതെ മറ്റു മാർഗങ്ങളിലൂടെ ഉണ്ടാക്കുന്ന പണം നിയമ വിധേയമായ പണമല്ല. അത് അയാൾ നിയമ പ്രകാരമല്ലാത്ത മാർഗങ്ങളിലൂടെ അയാൾ അയക്കുകയാണെങ്കിൽ അത് മണി ലോണ്ടറിംഗ് നിയമ പ്രകാരമുള്ള കുറ്റമായി തീരും. അതിന് അയാളെ സഹായിക്കുന്ന ഏതൊരാളും കുറ്റക്കാരനായി മാറുകയും ചെയ്യും.

നിങ്ങളുടെ അക്കൗണ്ടിലൂടെ നിങ്ങളുടെ നിയമ പരമായ വരുമാനത്തിന് കൂടുതലായി ഇടപാടുകൾ നടന്നാൽ നിങ്ങൾ നിരീക്ഷണത്തിന് വിധേയരായി മാറും. ആ ഇടപാടുകൾക്ക് നിങ്ങൾ നിയമപരമായ വിശദീകരണങ്ങളും കൊടുക്കേണ്ടി വരും. അല്ലാത്ത പക്ഷം നിയമ നടപടികൾ നേരിടേണ്ടി വരികയും കുറ്റക്കാരാണെന്ന് തെളിയുകയാണെങ്കിൽ ശിക്ഷാ നടപടികൾ നേരിടേണ്ടി വരികയും ചെയ്യേണ്ടി വരും. മറ്റുള്ളവരുടെ നിയമ വിരുദ്ധമായ പണം അറിഞ്ഞോ അറിയാതെയോ സഹായമെന്ന നിലക്കോ കമ്മീഷൻ വാങ്ങിയോ സ്വന്തം അക്കൗണ്ടിലൂടെ അയച്ച പലരും സൗദിയിൽ നിയമ നടപടികൾക്ക് വിധേയരാവേണ്ടി വന്നിട്ടുണ്ട്.

കണക്കിൽ കവിഞ്ഞ പണം സൗദിയിൽ നിന്നും നാട്ടിലേക്ക് അയക്കുമ്പോൾ സൗദിയിൽ മാത്രമല്ല, ഇന്ത്യയിലും നിയമ പ്രശ്നങ്ങൾ ഉയർന്നു വരാറുണ്ട്. സൗദിയിൽ നിന്നും എൻആർഐ അക്കൗണ്ട് വഴി ഇന്ത്യയിലേക്ക് വൻതോതിൽ പണം ഒഴുകിയതായി ശ്രദ്ധയിൽ പെട്ട കേന്ദ്ര സർക്കാർ ഇതിന്റെ നിജസ്ഥിതി അന്വേഷിക്കാനായി സൗദി അറേബ്യയോട് അഭ്യർത്ഥിച്ചിരുന്നു.

ഇത്തരത്തിൽ വൻതുകഎൻ ആർ ഐ അക്കൗണ്ടിലേക്ക് അയച്ച ഇന്ത്യക്കാർക്ക് ഇതിനുള്ള വരുമാന ഉറവിടമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഇന്ത്യൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സൗദി വാണിജ്യ മന്ത്രാലയത്തോട് അഭ്യർഥിച്ചു.

2000 ഇന്ത്യക്കാരുടെ വരുമാനം ഉറവിടം അന്വേഷിക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. നാല് വർഷത്തിനിടയിൽ സംശയാസ്പദമായ നിലയിൽ വൻ നിക്ഷേപങ്ങൾ ഉണ്ടായ അക്കൗണ്ടുകളാണ് മന്ത്രാലയത്തിന് കൈമാറിയത്. ഇതിനെ തുടർന്ന് സൗദി വാണിജ്യമന്ത്രാലയം അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ വരുമാനത്തിൽ കവിഞ്ഞ നിക്ഷേപം കണ്ടെത്തിയാൽ സാമ്പത്തിക കുറ്റം ചുമത്തുമെന്നും ഇത്തരം അനധികൃത ഇടപാടിൽ സ്വദേശികളുടെ പങ്ക് തെളിഞ്ഞാൽ അവർക്കെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST3 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST4 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST5 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!