LATEST
ഏതു സാഹചര്യവും നേരിടാന്‍ സ്വയം പര്യാപ്തമായി സൗദി അറേബ്യ

റിയാദ്: സൗദിയില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകുന്നില്ല എന്ന് മാത്രമല്ല ദിവസങ്ങള്‍ കഴിയുമ്പോള്‍ ക്രമമായ വര്‍ദ്ധനവാണ് കാണുന്നതെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ആദ്യം നൂറില്‍ താഴെ മാത്രം ഉണ്ടായിരുന്ന കോവിഡ് രോഗബാധകള്‍ ഇപ്പോള്‍ എണ്ണൂറിലേക്ക് അടുക്കുകയാണ്. എന്നാല്‍ ഏതു അടിയന്തിര സാഹചര്യവും നേരിടാനുള്ള കഴിവ് രാജ്യം ഇതിനോടകം തന്നെ കൈവരിച്ചു കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് കോവിഡ് സംബന്ധമായ ഏത് വെല്ലുവിളികളും നേരിടാന്‍ രാജ്യം സന്നദ്ധതതയും സ്വയം പര്യാപ്തതയും കൈവരിച്ചു കഴിഞ്ഞു. മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വേണ്ടി കാത്തു നില്‍ക്കാതെ സ്വന്തം അനുഭവങ്ങളുടെയും പരിചയ സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുകയാണ് രാജ്യം. ഓരോ ഘട്ടത്തിലും മഹാമാരിയെ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ രാജ്യം വന്‍മുന്നേറ്റം തന്നെ നടത്തി കഴിഞ്ഞു.
മഹാമാരി രാജ്യത്ത് ഉണ്ടാവുന്നതിന് മുന്‍പായി ഓണ്‍ലൈനിലൂടെ മെഡിക്കല്‍ സഹായം നല്കുന്ന ഒരു ആശുപത്രി മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത്തരം സേവനങ്ങള്‍ നല്കുന്ന ആശുപത്രികളുടെ എണ്ണം 51 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ആദ്യ കോവിഡ് രോഗബാധ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ഒരു കോവിഡ് പരിശോധനാ കേന്ദ്രം മാത്രമാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇപ്പോള്‍ അത്തരം കേന്ദ്രങ്ങളുടെ എണ്ണം 89ആയി ഉയര്‍ന്നു.
ആദ്യം ദിനംപ്രതി 1൦൦൦ ലേറെ പിസിആര്‍ ടെസ്റ്റുകള്‍ നടത്താനുള്ള സൌകര്യങ്ങള്‍ രാജ്യത്റ്റ് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ രാജ്യത്ത് നല്‍കുന്നത് ദിനംപ്രതി 7൦754 ടെസ്റ്റുകളാണ്. ഇതിനോടകം രാജ്യത്ത് മൊത്തത്തില്‍ 15൦ ലക്ഷത്തില്‍ അധികം പിസിആര്‍ ടെസ്റ്റുകള്‍ നടത്തി കഴിഞ്ഞു. അതുപോലെ തന്നെ മുന്‍പ് ഒരു ടെസ്റ്റ് നടത്തിയാല്‍ പരിശോധനാ ഫലം ലഭിക്കണമെങ്കില്‍ 56 മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നിരുന്നു. ഇപ്പോള്‍ ആ സമയ പരിധി 14 മണിക്കൂറുകള്‍ ആയി കുറക്കാന്‍ സാധിച്ചു.
രാജ്യത്ത് ഇന്ന് 792 പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. 7 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 846 പേര് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുമാണ്.
റിയാദിലാണ് ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇന്ന് 363 രോഗബാധയാണ് ഇവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മക്ക കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലും രോഗബാധ കൂടുതലാണ്. മക്കയില്‍ 154, കിഴക്കന്‍ പ്രവിശ്യയില്‍ 112 രോഗബധകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ മൂന്നിടങ്ങളില്‍ മാത്രമാണ് ഇന്ന് രോഗബധകളുടെ എണ്ണം മൂന്നക്കം കടന്നത്.
കോവിഡിന്റെ രംഗം തരംഗത്തില്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന രോഗബാധ അധികൃതരെ ആശങ്കാകുലരാക്കുന്നുണ്ട്. രോഗബാധ നേരിടാനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ എത്ര തന്നെ പുരോഗമിച്ചാലും പൊതുജനങ്ങളുടെ ജാഗ്രത ഏറ്റവും പ്രധാനമാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
രോഗവ്യാപന മുന്‍കരുതലുകള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കാത്തതും ഒരു വിഭാഗം ആളുകളുടെ അശ്രദ്ധയും ഉദാസീനതയുമാണ് രോഗബാധ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കോവിഡ് നിയന്ത്രണ പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികള്‍ എടുക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
കോവിഡ് സുരക്ഷാ നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ രാജ്യത്ത് ശക്തമായ നടപടികള്‍ കൈക്കൊള്ളേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പൊതു സുരക്ഷാ വിഭാഗം വീഡിയോ ദൃശ്യങ്ങളിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ തവണ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുള്ള വീഡിയോയിലൂടെയായിരുന്നു മുന്നറിയിപ്പ്.
തിരക്കൊഴിഞ്ഞ റോഡുകള്‍, അടഞ്ഞു കിടക്കുന്ന കടകളും വ്യാപാര സ്ഥാപനങ്ങളും, ആളൊഴിഞ്ഞ വിമാന താവളങ്ങള്‍ തുടങ്ങിയ ദൃശ്യങ്ങളെല്ലാം വീഡിയോയില്‍ ഉണ്ട്. ഇനിയെല്ലാം ജനങ്ങളുടെ കയ്യിലാണ്, ജനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഈ നിയന്ത്രണങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് പറയാതെ പറയുകയും മുന്നറിയിപ്പ് നല്‍കുകയുമാണ് പൊതു സുരക്ഷാ വിഭാഗം ഇതിലൂടെ ലക്ഷ്യമിട്ടത്.
നിയമ ലംഘനങ്ങള്‍ തടയുന്നതിനായി അധികൃതര്‍ കര്‍ശന നടപടികളുമായാണ് മുന്നോട്ടു പോകുന്നത്. ഇതിന്റെ ഭാഗമായി ഉര്‍ജ്ജിതമായ പരിശോധനകളും നടക്കുന്നു. പല വ്യാപാര കേന്ദ്രങ്ങളിലും മാളുകളിലും പരിധിയില്‍ കവിഞ്ഞ തിരക്ക് ഉണ്ടാകുന്നതായും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകളെ പ്രവേശിപ്പിക്കുന്നതായും പരാതികളുണ്ട്.
കോവിഡ് മുന്‍കരുതലുകള്‍ പാലിക്കാത്തതിനാല്‍ കിഴക്കന്‍ പ്രവിശ്യയിലെ ഏറെ പ്രശസ്തമായ മറീന മാള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം അടപ്പിച്ചിരുന്നു. തവക്കല്‍നാ ആപ്പ് വഴി ആളുകളുടെ ഹെല്‍ത്ത് സ്റ്റാറ്റസ് പരിശോധിക്കാതിരുന്നതായും ആളുകളുടെ ശരീര താപനില പരിശോധിക്കാതെ അകത്തേക്ക് പ്രവേശിപ്പിച്ചിരുന്നതായും അനുവദിച്ചതില്‍ കൂടുതല്‍ ആളുകളെ മാളിലേക്ക് പ്രവേശിപ്പിച്ചിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് മാള്‍ അധികൃതര്‍ അടപ്പിച്ചത്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ അധികൃതര്‍ രാജ്യ വ്യാപകമായി നടത്തിയ വ്യാപകമായ പരിശോധനയില്‍ 27൦൦൦ ലധികം വ്യാപാര സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി രാജ്യത്തെ പള്ളികളിലും പരിശോധനകളും നിരീക്ഷണങ്ങളും നടക്കുന്നുണ്ട്.
ഇസ്ലാമിക മന്ത്രാലയ അധികൃതരാണ് പള്ളികളില്‍ പരിശോധനകള്‍ നടത്തുന്നത്. ഒരാഴ്ചക്കിടെ 1222 പള്ളികളില്‍ പരിശോധനകള്‍ നടത്തി, 141 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ 56 ദിവസത്തിനിടെ 461 പള്ളികള്‍ അടച്ചെങ്കിലും അണുവിമുക്തമാക്കിയ ശേഷം 441 പള്ളികള്‍ പ്രാര്തനക്കായി തുറന്നു കൊടുത്തിട്ടുണ്ട്.
പള്ളികളില്‍ ജീവനക്കാരിലും പ്രാര്‍ഥനക്ക് എത്തിയവരിലും ആണ് പരിശോധനകള്‍ നടത്തിയത്. പ്രാര്‍ഥിക്കാനുള്ള മുസല്ലകള്‍ സ്വന്തമായി കൊണ്ട് വരാതിരിക്കുക, മാസ്ക്കുകള്‍ ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, പ്രാര്‍ഥനക്കുള്ള സമയം കൃത്യമായി പാലിക്കാതിരിക്കുക എന്നിവയാണ് അധികൃതര്‍ കണ്ടെത്തിയ പ്രധാന നിയമ ലംഘനങ്ങള്‍.
5൦ ലക്ഷത്തിലേറെ പേര് ഇതിനകം കോവിഡ് വാക്സിന് സ്വീകരിച്ചു കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കുന്നു. 587 കേന്ദ്രങ്ങള്‍ വഴിയാണ് രാജ്യത്ത് വാക്സിന് വിതരണം നടക്കുന്നത്. സമൂഹത്തിലെ നാനാ തുറകളിലും ഉള്ളവരെ ബോധവല്‍ക്കരണത്തിലൂടെ വാക്സിന് എടുക്കാന്‍ പ്രേരിപ്പിക്കുന്നതിനാണ് അധികൃതര്‍ മുന്‍ഗണന നല്‍കുന്നത്.
എന്നാല്‍ ആളുകളുമായി കൂടുതല്‍ ഇടപഴകേണ്ടി വരുന്ന വിഭാഗം ജീവനക്കാര്‍ക്ക് വാക്സിന് ഘട്ടം ഘട്ടമായി നിര്‍ബന്ധമാക്കുന്നുണ്ട്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുന്‍പായി രാജ്യത്തെ എല്ലാവര്ക്കും വാക്സിന് ലഭ്യമാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.
LATEST
സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

റിയാദ്: കോവിഡിന്റെ രണ്ടാം വരവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ അധികൃതര്‍ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കെ അശ്രദ്ധരായ ചിലരുടെ പ്രവൃത്തികള്‍ മൂലം നിയന്ത്രണം കൈവിട്ടു പോകുമെന്ന അവസ്ഥയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. കോവിഡിന്റെ ഒന്നാം വരവ് രാജ്യം പൊതുവേ നന്നായി കൈകാര്യം ചെയ്ത് നിയന്ത്രണാധീനമാക്കിയപ്പോള് കൈവന്ന അമിത ആത്മവിശ്വാസമാണ് ഇത്തരക്കാരെ ഉദാസീനരാക്കാന് പ്രേരിപ്പിക്കുന്നത്. എന്നാല്‍ ഇവരുടെ ഉദാസീനതയും അശ്രദ്ധയും മൂലം കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന ആശങ്കയാണ് അധികൃതര്‍ക്ക് ഇപ്പോഴുള്ളത്.
ഈ ആശങ്കയാണ് കഴിഞ്ഞ ദിവസം പത്ര സമ്മേളനത്തിലൂടെ പ്രതിഫലിച്ചത്. ആഭ്യന്തര മന്ത്രാലയവും, ഹജ്ജ്, ഉംറ മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി നടത്തിയ പത്ര സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണല്‍ അല്ശാല്ഹൗബ് നല്കിയ മുന്നറിയിപ്പ് ചില നഗരങ്ങള്‍ക്കും ചില മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള മുന്നറിയിപ്പാണ്.
ചില നഗരങ്ങളില്‍ ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ചില മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം നല്കിയ മുന്നറിയിപ്പ് പ്രധാനമായും റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നീ മൂന്ന് നഗരങ്ങളെ ലക്ഷ്യമാക്കിയാണ്.
കഴിഞ്ഞ മൂന്ന് മാസത്തെ രാജ്യത്തെ കോവിഡ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ക്രമാനുഗതമായി രോഗബാധ നിരക്കുകള്‍ വര്‍ദ്ധിച്ചു വരുന്നത് മൂന്ന് നഗരങ്ങളിലും പ്രവിശ്യയിലും ആണെന്ന് കാണാം. തുടക്കം മുതല്‍ ഈ കണക്കില്‍ മുന്നിട്ട് നില്‍ക്കുന്നത് റിയാദ് നഗരമാണ്. സ്ഥിരമായ താഴ്ച്ചകളില്ലാതെ ക്രമമായ ഉയര്‍ച്ച മാത്രമേ റിയാദ് നഗരത്തിന്റെ കോവിഡ് ബാധ നിരക്കിലെ റിപ്പോര്‍ട്ടുകള്‍ക്ക് ഉണ്ടായിട്ടുള്ളൂ.
മക്കയിലും രോഗബാധ നിരക്ക് ഉയര്‍ന്നു തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എന്നാല്‍ റിയാദ് നഗരത്തിന്റെ പകുതിയോളം മാത്രമേ രോഗബാധകള്‍ അവിടെ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുള്ളൂ. കിഴക്കന്‍ പ്രവിശ്യയിലും നൂറില്‍ കൂടുതലും നൂറ്റി അന്‍പതില്‍ കുറവുമായാണ് കുറെ ദിവസങ്ങളായുള്ള രോഗബാധ റിപ്പോര്‍ട്ടുകള്‍.
ഇതില്‍ കോവിഡ് രോഗബാധ സംബന്ധിച്ച് ഏറ്റവും അപകടകരമായ നഗരമായി മാറിയിരിക്കുന്നത് റിയാദ് നഗരമാണ്. നിലവില്‍ രാജ്യത്തെ പ്രതിദിന കോവിഡ് ബാധകളില്‍ പകുതിയോളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് റിയാദില്‍ നിന്നാണ്. അതാകട്ടെ കുറയാനുള്ള പ്രവണത കഴിഞ്ഞ മൂന്ന് മാസമായി കാണിച്ചിട്ടുമില്ല. അടുത്ത ദിവസങ്ങള്ളില് അവിടെ നിന്നുള്ള രോഗബാധ നിരക്ക് കുറയുമെന്ന പ്രതീക്ഷ അധികൃതര്‍ക്കുമില്ല.
നിലവിലെ സാഹചര്യത്തില്‍ രാജ്യമൊട്ടാകെ ലോക്ക്ഡൌണോ കര്‍ഫ്യൂവോ പ്രഖ്യാപിക്കാന്‍ അധികൃതര്‍ താല്‍പ്പര്യപ്പെടുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ ലോക്ക്ഡൌണും കര്‍ഫ്യൂവും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അത്ര കണ്ടു പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അത് മുന്‍നിറുത്തി കോവിഡിന്റെ രണ്ടാം വരവിനെ നിയന്ത്രണങ്ങള്‍ കൊണ്ടും വാക്സിന് കൊണ്ടും പ്രതിരോധിക്കാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്.
ആ തീരുമാനം ഏറെക്കുറെ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഈ മൂന്ന് നഗരങ്ങളില്‍ നിന്നുള്ള രോഗബാധ നിരക്ക് ഒഴികെ രാജ്യത്തെ മറ്റുള്ള നഗരങ്ങളിലെയും പ്രവിശ്യകളിലെയും രോഗബാധ നിരക്ക് നിയന്ത്രണത്തിലാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടുമുണ്ട്. അത് കൊണ്ട് തന്നെ രാജ്യത്തെ മറ്റു നഗരങ്ങളും പ്രവിശ്യകളും കടുത്ത നിയന്ത്രണത്തിന് കീഴില്‍ കൊണ്ട് വരുന്നതിന് അധികൃതര്‍ക്ക് താല്‍പ്പര്യമില്ല.
എന്നാല്‍ റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലെ രോഗബാധ നിരക്കുകള്‍ ഓരോ ദിവസവും കൂടി വരുന്നതാണ് അധികൃതരെ ആശങ്കയിലാഴ്ത്തുന്നത്.
മക്കയിലെ രോഗബാധ നിരക്ക് കൂടുതലാണെങ്കില്‍ തന്നെയും ഇപ്പോഴത്തെ സാഹചര്യത്തില്‍ പെട്ടെന്നൊരു കര്‍ഫ്യൂ മക്കയില്‍ പ്രതീക്ഷിക്കാന്‍ സാധിക്കില്ല. ആഭ്യന്തരവും വിദേശികളുമായ തീര്‍ത്ഥാടകര്‍ ഉംറ തീര്‍ത്ഥാടനത്തിനായി വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുന്ന ഈ വിശുദ്ധ മാസത്തില്‍ മക്കയില്‍ കര്‍ഫ്യൂവിന് അധികൃതര്‍ താല്‍പ്പര്യപ്പെടുന്നില്ല. മറിച്ചു കര്‍ശന നിയന്ത്രണവും പരിശോധനകളും വാക്സിന് കുത്തി വെപ്പുകളുമായി സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാക്കാന്‍ അധികൃതര്‍ ശ്രമിക്കും. അല്ലാത്ത പക്ഷം വിശുദ്ധ റമദാന മാസം അവസാനിച്ചതിന് ശേഷം അധികൃത കര്‍ശന നടപടികള്‍ എടുത്തേക്കാം.
എന്നാല്‍ റിയാദിലെ രോഗബാധ നിരക്ക് നിയന്ത്രണത്തിലാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല. അവിടങ്ങളില്‍ ജനങ്ങള്‍ ഒരു പരിധി വരെ അശ്രദ്ധയും ഉദാസീനതയും പ്രകടമാക്കുന്നുണ്ട് എന്ന വിലയിരുത്തല്‍ അധികൃതര്‍ക്കുണ്ട്. ഒന്നാം തരംഗം അധികൃതര്‍ക്ക് വളരെ നന്നായി കൈകാര്യം ചെയ്യാന്‍ സാധിച്ചത് കൊണ്ടും വാക്സിനേഷന് തുടങ്ങി കഴിഞ്ഞത് കൊണ്ടും ഇനി വൈറസിനെ പരിധിയില്‍ കവിഞ്ഞു ഭയപ്പെടേണ്ട എന്നും തങ്ങള്‍ക്ക് രോഗം വരില്ലെന്നും വന്നാല്‍ തന്നെ നിയന്ത്രണത്തിലാക്കാന്‍ സാധിക്കുമെന്നും എന്നുള്ള അമിത ആത്മ വിശ്വാസം ഒരു വിഭാഗം ജനങ്ങളില്‍ കാണപ്പെടുന്നുണ്ട് എന്നതിനാലാണ് ജാഗ്രത കൈവിടുന്നതെന്ന് അധികൃതര്‍ മനസ്സിലാക്കുന്നു.
ഈ ഉദാസീനത ജനങ്ങള്‍ക്ക് ഈ വര്‍ഷം തുടക്കം മുതല്‍ തന്നെ ഉണ്ടായിരുന്നു. ആളുകള്‍ മാസ്കുകള്‍ ധരിക്കുന്നു എന്നതൊഴിച്ച് സാധാരണ പോലെ തന്നെയാണ് പ്രതിടെന പ്രവൃത്തികള്‍ മുന്നോട്ട് കൊണ്ട് പോയിരുന്നത്. ഈ അമിത ആത്മ വിശ്വാസം ഇപ്പോഴും പ്രകടിപ്പിക്കുന്നു. അത് കൊണ്ട് ഇനിയും രോഗബാധ നിരക്ക് കൂടുതലയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെങ്കില്‍ ആദ്യം ലോക്ക്ഡൌണോ കര്‍ഫ്യൂവോ പ്രഖ്യാപിക്കുക റിയാദില്‍ തന്നെ ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
ചിലപ്പോള്‍ മുഴുവനായി കര്‍ഫ്യൂ, ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കാതെ ചില മേഖലകളിലെ പ്രവൃത്തികള്‍ മാത്രമായും നിയന്ത്രണത്തിന് കീഴില്‍ കൊണ്ട് വരും എന്ന മുന്നറിയിപ്പും ആഭ്യന്തര മന്ത്രാലയ വക്താവ് നല്‍കിയിട്ടുണ്ട്. അങ്ങിനെയാണെങ്കില്‍ ആളുകള്‍ കൂട്ടമായി എത്താന്‍ സാഹചര്യമുള്ളതും കൂരുതല്‍ എളുപ്പത്തില്‍ വൈറസ് പകരാന്‍ സാധ്യതയുള്ളതുമായ മേഖലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരും. മാളുകള്‍, ഭക്ഷണ ശാലകള്‍, വന്‍കിട വ്യാപാര കേന്ദ്രങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍ തുടങ്ങിയ അപകട സാധ്യതയുള്ള മേഖലകളില്‍ നിയന്ത്രണം തിരികെ കൊണ്ട് വന്നേക്കാം.
LATEST
ഒന്നര കോടിയോളം പേര് സുരക്ഷിതര്‍. ലോകം കയ്യടിച്ച മികച്ച പ്രോട്ടോകോള്‍

ലോകത്ത് പല രാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വരവ് കൊടുമ്പിരി കൊള്ളുമ്പോഴും സൗദി അറേബ്യയും അതില്‍ നിന്നും മുക്തമല്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിനം പ്രതിയുള്ള രോഗബാധ നിരക്ക് ആയിരത്തിനോടടുത്ത് എത്തി നില്‍ക്കുകയാണ് സൗദി അറേബ്യയില്‍ ഇപ്പോള്‍.
വിശുദ്ധ റമദാനിൽ ഹറമിലെത്തുന്ന ഉംറ തീർഥാടകർക്കും വിശ്വാസികൾക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകാനാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സർക്കാർ വകുപ്പുകളോട് നിർദേശിച്ചിട്ടുള്ളത്. ഈ നിര്‍ദ്ദേശം അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചു കൊണ്ട് തന്നെയാണ് കോവിഡിന്റെ രണ്ടാം തരംഗ ഭീഷണിക്കിടയിലും ലോകമാനമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്ക് അവരുടെ തീര്‍ത്ഥാടനം ഭംഗിയായി നിര്‍വ്വഹിക്കാന്‍ അധികൃതര്‍ അവസരം നല്‍കുന്നത്. കൃത്യമായ ആസൂത്രണത്തോടെ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ച് നൂറു ശതമാനം സുരക്ഷ ഉറപ്പു വരുത്തിയാണ് ഓരോ തീര്‍ത്ഥാടകനേയും വിശുദ്ധ ഹറമുകളില്‍ നിന്നും അധികൃതര്‍ പറഞ്ഞയക്കുന്നത്.
ഒക്ടോബര്‍ മാസം മുതല്‍ വിശുദ്ധ റമദാന് തുടങ്ങുന്ന ഏപ്രില്‍ 13 വരെ സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ തീർഥാടകരും ഉള്‍പ്പെടെ ഒന്നര കോടിയോളം വിശ്വാസികളാണ് മക്കയില്‍ എത്തിയത്. ഇതില്‍ 45 ലക്ഷത്തോളം പേര് ഉംറ നിര്‍വഹിച്ചു മടങ്ങി. ഒരു കോടിയോളം വിസ്വാസികള്‍ വിശുദ്ധ ഹറമിൽ നമസ്കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
ഇതില്‍ അധികൃതരുടെ ആസൂത്രണ മികവാണ് പ്രത്യേകം എടുത്തു പറയേണ്ടത്. കോവിഡിന്റെ ഒന്നാം തരംഗം കെട്ടടങ്ങിയപ്പോഴും രണ്ടാം വരവ് തീവ്രത കൈവരിക്കുമ്പോഴും ഈ ആസൂത്രണത്തില്‍ തെല്ലും പിഴവ് ഉണ്ടായിട്ടില്ല.
രോഗ പ്രതിരോധത്തിന്റെ ഭാഗമായി വിദേശ തീര്‍ത്ഥാടകാര്‍ക്ക് കോവിഡ് വാക്സിന് നിര്‍ബന്ധമാക്കി. തീര്‍ഥാടകരുടെ രാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വിദേശ തീര്‍ഥാടകരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കാതെ തിരികെ നാട്ടിലേക്കയക്കും. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ്.
തട്ടിപ്പുകള്‍ തടയുന്നതിനും പൂര്‍ണ്ണ സുരക്ഷയും ഉറപ്പു വരുത്തുന്നതിനും ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ‘ഇഅ്തമര്‍നാ’, ‘തവക്കല്‍നാ’ ആപ്പുകള്‍ വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചു. വാക്സിനേഷന് നടത്തിയവര്‍ തവക്കല്‍നാ ആപ്പ് വഴിയാണ് പെര്‍മിറ്റ് കരസ്ഥമാക്കേണ്ടത്. ഹറമിൽ സേവനമനുഷ്ഠിക്കുന്ന മുഴുവൻ ജീവനക്കാരും കൊറോണ വാക്സിൻ സ്വീകരിക്കേണ്ടതും നിര്‍ബന്ധമാണ്.
കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും വാക്സിനേഷന് സ്വീകരിച്ചവര്‍ക്കും മാത്രാണ് തവക്കല്‍നാ ആപ്പ് വഴി പെര്‍മിറ്റുകള്‍ അനുവദിക്കുക. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ ശേഷം മാത്രമേ അനുമതിക്കായി അപേക്ഷിക്കേണ്ടതുള്ളൂ. തവക്കല്‍ന ആപ്പില്‍ കാണിക്കുന്ന സ്റ്റാറ്റസ് അനുസരിച്ചാണ് പെര്‍മിറ്റുകള്‍ അനുവദിക്കുക. സ്ക്രീന്‍ ഷോട്ട് സ്വീകരിക്കുകയില്ല.
ഒരു ദിവസം ഉംറക്ക് ഏഴ് സമയങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. അനുവദിച്ച സമയം കഴിഞ്ഞെത്തുന്ന തീര്‍ത്ഥാടകരുടെയും റദ്ദാക്കിയവരുടെയും ഒഴിവുകള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. ഇതനുസരിച്ച് ബുക്കിംഗ് അപ്ഡേറ്റ് ചെയ്ത് സമയം ക്രമീകരിക്കും.
ഇരു ഹറമുകളിലും എത്തുന്നവര്‍ കോവിഡ് മുന്കരുതലിന്റെയും പ്രതിരോധ നടപടികളുടെയും ഭാഗമായി എട്ടു നിബന്ധനകളാണ് പാലിക്കേണ്ടത്.
1. വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും പ്രവേശിക്കുമ്പോള്‍ ലഗേജുകളോ ഭക്ഷണ, പാനീയങ്ങളോ കൈവശം വെക്കരുത്.
2. ഹറമുകളിലും എത്തുന്നവര്‍ മുഴുസമയം മാസ്കുകള്‍ ധരിക്കണം.
3. മാസ്കുകള്‍ നീക്കം ചെയ്യാനോ ഊരിക്കളയാനോ പാടില്ല.
4. ഹറമുകളില്‍ പ്രവേശിക്കുമ്പോള്‍ കൈകള്‍ അണുവിമുക്തമാക്കുകയും ശാരീരിക അകലം പാലിക്കുക്കണം.
5. ഹറമുകളില്‍ പ്രവേശിക്കുമ്പോള്‍ പ്രവേശന കവാടങ്ങളിലെ തെര്‍മല്‍ ക്യാമറകള്‍ വഴി ശരീര ഊഷ്മാവ് പരിശോധിക്കണം.
6. സ്വന്തം നമസ്കാരപടവും മുസ്ഹഫും കൈയില്‍ കരുതണം.
7. സ്വന്തം മുസ്ഹഫ് കൈയിലില്ലാത്തവര്‍ മൊബൈല്‍ ഫോണുകളിലെ മുസ്ഹഫ് ആപ്പുകള്‍ ഖുര്‍ആന്‍ പാരായണത്തിന് ഉപയോഗിക്കണം.
8. ത്വവാഫ് കര്‍മത്തിനും നമസ്കാരം നിര്‍വഹിക്കാനും നിശ്ചയിച്ച പ്രത്യേക ട്രാക്കുകളും സ്ഥലങ്ങളും പാലിക്കുകയും വേണം.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള വ്യവസ്ഥകൾ
1. തീര്‍ത്ഥാടകര്‍ കൊറോണ വാക്സിൻ സ്വീകരിച്ചിരിക്കണം.
2. തീര്‍ത്ഥാടകരുടെ രാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ആയിരിക്കണം.
3. വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വിദേശ തീര്‍ത്ഥാടകരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കാതെ തിരികെ നാട്ടിലേക്കയക്കും.
4. ഇവര്‍ സൗദി വിടുന്നത് വരെയുള്ള നിരീക്ഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ്.
5. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉംറ വിസയിൽ എത്തുന്നവർ ഉംറ നിർവഹിക്കുന്നതിന് ആറു മണിക്കൂർ മുമ്പ് മക്കയിലെ ഇനായ (കെയർ) സെന്ററിൽ എത്തണം.
6. സൗദിയിൽ അംഗീകാരമുള്ള വാക്സിനുകളുടെ ഇനം അനുസരിച്ച് തീര്‍ത്ഥാടകർ വാക്സിൻ സ്വീകരിച്ചത് ഇവിടെ വെച്ച് ഉറപ്പുവരുത്തും.
7. ഇതിനു ശേഷം തീര്‍ത്ഥാടകർക്ക് തിരിച്ചറിയുന്നതിനായി കൈകളില്‍ ധരിക്കാന്‍ പ്രത്യേക ബ്രേസ്ലെറ്റുകള് നല്‍കും.
8. സെന്ററിൽ കഴിയുന്ന സമയത്തെല്ലാം തീര്‍ത്ഥാടകർ ബ്രേസ്ലെറ്റ് കൈകളില്‍ ധരിക്കേണ്ടത് നിര്‍ബന്ധമാണ്.
9. ഇതിനു ശേഷം തീർഥാടകരെ അൽശുബൈക ഒത്തുചേരൽ കേന്ദ്രത്തിലേക്ക് ആനയിക്കും.
10. ഇവിടെ വെച്ച് പെർമിറ്റ് വിവരങ്ങൾ പരിശോധിക്കുന്നതിന് തീര്‍ത്ഥാടകരുടെ ബ്രേസ്ലെറ്റുകള് പരിശോധിക്കും.
11. ഓരോ തീര്‍ത്ഥാടകന്റെയും വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം ഓരോരുത്തർക്കും നിശ്ചയിച്ച തീയതിയും സമയവും പാലിച്ച് ഉംറ നിർവഹിക്കാന്‍ അനുമതി നല്‍കും.
അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഉംറ നിർവഹിക്കാനും വിശുദ്ധ ഹറമിൽ നമസ്കാരങ്ങളിൽ പങ്കെടുക്കാനും പെർമിറ്റുകൾ നേടുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങൾ നിർത്തിയിടുന്നതിന് നാലു പാർക്കിംഗുകൾ ആണ് അനുവദിച്ചിട്ടുള്ളത്. ഉംറ നിർവഹിക്കാനും ഹറമിൽ നമസ്കാരത്തിൽ പങ്കെടുക്കാനും പെർമിറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ ഈ പാർക്കിംഗുകളിൽ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. അനുമതിപത്രത്തിൽ രേഖപ്പെടുത്തിയ നിശ്ചിത സമയം കഴിഞ്ഞ് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. കുട്ടികളെ കൂടെ കൊണ്ടുവരരുത് എന്നും നിബന്ധനയുണ്ട്.
ഉംറ തീതീര്ത്ഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങൾ ഹറമിനടുത്ത സെൻട്രൽ ഏരിയയിൽ പ്രവേശിക്കാൻ അനുവദിക്കുകയില്ല. താമസത്തിനായി ഹറമിനു സമീപത്തെ ഹോട്ടലുകളിൽ ബുക്കിംഗ് നടത്തിയവരെയാണ് ബുക്ക് ചെയ്ത നേടിയവര്‍ക്കാണ് ഹറമിനടുത്ത പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ അനുവാദം നല്‍കുകയുള്ളൂ. കൂടാതെ ഉംറ നിർവഹിക്കാനോ ഹറമിൽ നമസ്കാരം നിർവഹിക്കാനോ പെർമിറ്റ് നേടിയവര്‍ക്കും അനുവാദം നല്‍കും. ചെറിയ വാഹനങ്ങള്‍ക്ക് മാത്രമാണ്അനുവാദം നല്‍കുക. ഈ വാഹനങ്ങള്‍ യാത്രക്കാരെ ഇവിടങ്ങളില്‍ എത്തിച്ച ശേഷം കാത്തു നില്‍ക്കാതെ പുറത്തു പോകണം. സെൻട്രൽ ഏരിയയിൽ കൂടിയാണ് പുറത്തു കടക്കേണ്ടത്.
ഹറമിനടുത്ത ഹോട്ടലുകളിൽ താമസസൗകര്യം ഏർപ്പാടാക്കാത്തവര് അവര്‍ക്ക് പാര്‍ക്കിങ്ങിനു അനുവാദമുള്ള പൊതുഗതാഗത സർവീസുകളുള്ള പാർക്കിംഗുകളിലാണ് എത്തേണ്ടത്. അവിടെ നിന്നും അവരെ അധികൃതര്‍ പൊതുഗതാഗത സംവിധാനങ്ങളിൽ ഹറമിനടുത്ത ബസ് സ്റ്റേഷനുകളിൽ എത്തിക്കും. ഇഅ്തർമനാ ആപ്പിലൂടെ ഹറമിലേക്കുള്ള ബസ് യാത്ര ടിക്കറ്റ് മൂൻകൂട്ടി വാങ്ങാം.
ഈ നാല് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന തീര്‍ത്ഥാടകരെ വാഹനങ്ങളില്‍ ഹറമിന് സമീപത്തേക്ക് എത്തിക്കും. എത്തിക്കുന്ന സ്ഥലങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ കാൽനടയായി ഹറമിലെത്തുകയാണ് വേണ്ടത്. ഉംറ കർമം നിർവഹിച്ചു ഹറമിൽ നമസ്കാരത്തിൽ പങ്കെടുത്ത ശേഷം ഇതേ റൂട്ടിലൂടെ തന്നെയാണ് അവർ തിരിച്ചു പോകേണ്ടത്.
1. കുദയ് പാര്‍ക്കിംഗ് (ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ബസ്സില്‍ കിംഗ് അബ്ദുൽ അസീസ് എൻഡോവ്മെന്റ് പദ്ധതിക്കു സമീപം എത്തിക്കും)
2. അൽസാഹിർ പാര്‍ക്കിംഗ് (ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ജർവൽ പാർക്കിംഗില്‍ എത്തിക്കും)
3. അമീർ മിത്അബ് റോഡ് പാര്‍ക്കിംഗ് (അൽമസാഫി ടണൽ) (ഇവിടങ്ങളില്‍ നിന്നുള്ളവരെ അജ്യാദ് ബസ് സ്റ്റേഷനില്‍ എത്തിക്കും)
4. ജംറ പാര്‍ക്കിംഗ് (ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ബാബ് അലി സ്റ്റേഷനില്‍ എത്തിക്കും).
എല്ലാ വര്‍ഷവും അധികൃതരുടെ അസൂത്രണങ്ങളില്‍ പിഴവുകള്‍ ഉണ്ടാക്കുന്നത് അനധികൃതമായി എത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകരാണ്. ഈ വര്‍ഷം തവക്കല്‍ന, ഇഅ്തമര്‍നാ ആപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ അനധികൃത തീതീര്ത്ഥാടകരുടെ എണ്ണത്തില്‍ ഏറ്റവും കുറവ് ഉണ്ടാകും. എന്നിട്ടും ഇതെല്ലാം മറികടന്ന് റമദാനിൽ അനുമതിപത്രമില്ലാതെ മസ്ജിദുൽ ഹറാമിൽ ഉംറക്കും നമസ്കരിക്കാനും എത്തുന്നവര്‍ക്ക് എതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനുമതി പത്രമില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവർക്ക് 10,000 റിയാലും നമസ്കരിക്കാൻ മസ്ജിദുൽ ഹറാമിലേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് 1000 റിയാലും പിഴ ലഭിക്കും.
റമദാനിൽ ഇരു ഹറമുകളിലും തവാവീഹ് നമസ്കാരം നടത്താന്‍ സൽമാൻ രാജാവ് അനുമതി നല്‍കിയിട്ടുണ്ട്. പത്ത് റക്അത്തായി ചുരുക്കിയും മുൻകരുതൽ പ്രതിരോധ നടപടികൾ പിന്തുടർന്നും തറാവീഹ് നമസ്കാരം നടത്തുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇശാ നമസ്കാരത്തിനുള്ള അനുമതിപത്രത്തിൽ തറാവീഹ് നമസ്കാരവും ഉൾപ്പെടും.
പ്രതിരോധ മുൻകരുതൽ പാലിച്ച് മസ്ജിദുൽ ഹറമിന്റെ വിവിധ ഭാഗങ്ങളില്‍ ദിവസവും രണ്ടു ലക്ഷം സംസം ബോട്ടിലുകൾ വിതരണം ചെയ്തു വരുന്നുണ്ട്. ഇതിനായി 50 ട്രാളികൾ മത്വാഫ്, ഒന്നാം നില, കിങ് ഫഹദ് വികസന ഭാഗം, കിങ് അബ്ദുല്ല ഹറം വികസന ഭാഗം, മുറ്റങ്ങൾ എന്നിവിടങ്ങളിൽ സംസം വിതരണത്തിനു വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ കവാടങ്ങളിലും മത്വാഫിലും മുറ്റങ്ങളിലും ആളുകൾക്ക് പാത്രങ്ങളിൽ സംസം ഒഴിച്ചുകൊടുക്കുന്നതിന് സംസം നിറച്ച ബാഗുകളുമായി 20 ഓളം പേരെ നിയോഗിച്ചിട്ടുണ്ട്.
അധികൃതരുടെ മുകളില്‍ പറഞ്ഞ എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിബന്ധനകളും വ്യവസ്ഥകളും പാലിച്ചു കൊണ്ടാണ് ഓരോ തീര്‍ത്ഥാടകനും ഉംറ കര്‍മ്മം നിര്‍വഹിച്ചും പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിച്ചും വിശുദ്ധ ഹറാമില്‍ നിന്നും പുറത്തു കടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗനഗളില് നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ലക്ഷക്കണക്കിന് തീര്‍ത്ഥാടകരില്‍ ഓരോ തീര്‍ത്ഥാടകനും ഏറ്റവും സുരക്ഷിതമായി വിശുദ്ധ ഹറാമില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ അവിടെ തെളിയുന്നത് അധികൃതരുടെ അസൂത്രണത്തിന്റെയും ജാഗ്രതയുടെയും മികവാണ്.
CRIME
ഭീഷണിപ്പെടുത്തി പണം തട്ടി. പ്രളയ ഹീറോ ജൈസലിന് എതിരെ കേസ്

ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ‘പ്രളയ ഹീറോ’ താനൂര്‍ സ്വദേശി ജൈസലിനെതിരെ പോലീസ് കേസെടുത്തു. താനൂര്‍ തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും സദാചാര പോലീസ് ചമഞ്ഞു തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തു പണം തട്ടിയെന്നാണ് പരാതി.
താനൂര്‍ സ്വദേശിയായ യുവാവാണ് ജൈസലിന് എതിരായി പരാതി നല്‍കിയത്. യുവാവ് നല്കിയ പരാതിയില്‍ പോലീസ് ജൈസലിനും കൂടെ ഉണ്ടായിരുന്ന രണ്ടു പേര്‍ക്കും എതിരെ കേസെടുത്തു.
തൂവല്‍ കടപ്പുറത്ത് എത്തിയ യുവാവിനെയും യുവതിയേയും തടഞ്ഞു നിര്‍ത്തി ഒന്നിച്ചു നിന്ന് ഫോട്ടോ എടുത്തതായി യുവാവ് പരാതിയില്‍ പറയുന്നു. ഒരു ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ചിത്രം പുറത്തു വിടുമെന്നും പണം നല്കിയാല് മാത്രമേ വിട്ടയക്കുകയുള്ളൂ എന്നും ഭീഷണിപ്പെടുത്തി. പോകാതിരിക്കാനായി കാറിന്റെ താക്കോല്‍ ഊരിയെടുത്തു കൈവശം വെച്ചുവെന്നും യുവാവ് പരാതിയില്‍ പറയുന്നു.
അത്രയും പണം ഇല്ലെന്നും പോകാന്‍ അനുവദിക്കണമെന്നും കരഞ്ഞു പറഞ്ഞിട്ടും യുവാക്കള്‍ സമ്മതിച്ചില്ല. ഒടുവില്‍ അയ്യായിരം രൂപ നല്‍കിയപ്പോഴാണ് വിട്ടയച്ചത്. കൈവശം പണം ഇല്ലാതിരുന്നതിനാല്‍ തന്റെ സുഹൃത്തിനെ വിളിച്ചു ഗൂഗിള്‍ പേ വഴിയാണ് പണം നല്‍കിയതെന്നും യുവാവ് പരാതിയില്‍ പറയുന്നു.
ഒന്നാം പ്രളയ സമയത്ത് വേങ്ങര മുതലമാട് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനിടെ സ്ത്രീകളായ മൂന്ന് പേര്‍ക്ക് സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിനായി സ്വന്തം മുതുക് ചവിട്ടു പടിയാക്കി കുനിഞ്ഞു നിന്ന് കൊടുത്തതോടെ ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ അപ് ലോഡ് ചെയ്യുകയായിരുന്നു. ആ ദൃശ്യങ്ങള്‍ ലോകമെങ്ങും പ്രചരിച്ചതോടെയാണ് മത്സ്യ തൊഴിലാളിയായ ജൈസല്‍ കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
പത്രങ്ങളും സോഷ്യല്‍ മീഡിയയും ജൈസലിന്റെ പ്രവൃത്തിയെ വാഴ്ത്തിയതോടെ ലോകമാനമുള്ള മലയാളികളില്‍ നിന്നും ജൈസലിന് അഭിനന്ദനങ്ങള്‍ ലഭിച്ചിരുന്നു. ദുരന്ത മുഖത്തെ അസാമാന്യ രക്ഷാപ്രവര്‍ത്തനത്തിനുള്ള പാരിതോഷികമായി മഹീന്ദ്ര കാര്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ മനുഷ്യ നന്മയുടെ മുഖമായി മാറിയ ജൈസലിന് ലഭിച്ചിരുന്നു. പ്രവാസി സംഘടനയുടെ സഹായത്തോടെ 11൦൦ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീടും ജൈസലിന് സ്വന്തമായിരുന്നു.
-
INDIA1 week ago
ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് തിരിച്ചു വരേണ്ട പ്രവാസികള്‍ക്ക് പുതിയ വഴി തുറന്നു കിട്ടുന്നു
-
INDIA1 week ago
അത്യാവശ്യമായി നാട്ടിലെത്തേണ്ട സാഹചര്യം ഇല്ലെങ്കില്‍ സൗദി പ്രവാസികള്‍ ഇപ്പോള്‍ നാട്ടിലേക്ക് വരാതിരിക്കുക
-
INDIA2 days ago
സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട
-
INDIA6 days ago
ബോര്‍ഡിംഗ് പാസ് ലഭിച്ചില്ല. വിമാന താവളത്തില്‍ നിന്നും മടങ്ങി നൂറു കണക്കിന് സൗദി പ്രവാസികള്‍
-
LATEST6 days ago
സൗദി എയര്‍ലൈന്‍സ് സര്‍വീസുകള്‍ മേയ് 17 ന് തന്നെ ആരംഭിക്കുമെന്ന് മന്ത്രി
-
LATEST1 week ago
സൗദിയിലെ പ്രവാസികളുടെ ജോലിയെ പുതിയ തൊഴില്‍ നിയമം എങ്ങിനെ ബാധിക്കുന്നു?
-
INDIA2 days ago
പ്രവാസികള്‍ സൗദിയില്‍ നിന്നും കോവിഡ് വാക്സിന് രണ്ടു ഡോസും എടുത്ത ശേഷം നാട്ടില്‍ പോകുന്നതാണ് നല്ലത്
-
INDIA5 days ago
നേപ്പാളില്‍ ഇന്ത്യന്‍ പ്രവാസികളുടെ എന്‍.ഓ.സി പ്രശ്നം തീരാന്‍ വഴിയൊരുക്കിയത് ഈ രണ്ടു മലയാളികള്‍