Connect with us

LATEST

സൗദിയിലെ പ്രവാസികളുടെ ജോലിയെ പുതിയ തൊഴില്‍ നിയമം എങ്ങിനെ ബാധിക്കുന്നു?

Published

on

സൗദി അറേബ്യയില്‍ കാതലായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു കൊണ്ടുള്ള പുതിയ തൊഴില്‍ നിയമ ഭേദഗതി മാര്‍ച്ച് 14 ന് നിലവിലായതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം  വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നിയമ ഭേദഗതിയില്‍ വിദേശ തൊഴിലാളികളുടെ സ്പോസറുടെ അനുമതി ഇല്ലാതെയുള്ള സ്പോണ്‍സര്‍ഷിപ്പ് മാറ്റം, വിദേശ തൊഴിലാളിക്ക് സ്വന്തമായി ഫൈനല്‍ എക്സിറ്റ് വിസ, റീ എന്‍ട്രി എന്നിവക്കുള്ള അനുമതി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൗദി അറേബ്യയിലെ വിദേശ തൊഴിലാളികളുടെ തൊഴില്‍ മേഖലയിലെ സ്വാതന്ത്ര്യത്തെ ഏറ്റവും മികച്ച രീതിയില്‍ പരിവര്‍ത്തിക്കുന്നതോടൊപ്പം തന്നെ അന്താരാഷ്‌ട്ര തലത്തില്‍ രാജ്യത്തെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുകയും അതിലൂടെ കൂടുതല്‍ മികച്ച മാനവശേഷി രാജ്യത്തിന്‌ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ ഭേദഗതികളുടെ ലക്‌ഷ്യം.

പുതിയ നിയമ ഭേദഗതികളെ കുറിച്ച് സൗദിയിലെ മലയാളി പ്രവാസികള്‍ക്ക് ഇടയില്‍ വ്യാപകമായ സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ അവര്‍ക്ക് ആവശ്യമായ സംശയ നിവൃത്തി ഉറപ്പാക്കുന്നതിനാണ് ഞങ്ങള്‍ ഇതിലൂടെ ശ്രമിക്കുന്നത്. പുതിയ നിയമ ഭേദഗതി സംബന്ധിച്ച് സൗദിയിലെ മലയാളി പ്രവാസികള്‍ ഞങ്ങളോട ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് കോര്‍പറേറ്റ് ലോയറും മിഡില്‍ ഈസ്റ്റ് കണ്‍സല്‍ട്ടന്റുമായ അഡ്വ. ഷിയാസ് കുഞ്ഞിബാവ നല്‍കിയ മറുപടികളാണ് താഴെ കൊടുത്തിരിക്കുന്നത്.

1. പുതിയ തൊഴില്‍ നിയമ ഭേദഗതികള്‍ പ്രകാരം തൊഴില്‍ മാറ്റത്തിന് അര്‍ഹത ലഭിക്കുന്നതിനായി തൊഴിലാളിക്ക് ഉണ്ടായിരിക്കേണ്ട നിബന്ധനകള്‍ എന്തൊക്കെയാണ്?

 • തൊഴില്‍ മാറ്റത്തിന് അര്‍ഹതയുള്ള പ്രൊഫഷനില്‍ ഉള്ള തൊഴിലാളി ആയിരിക്കണം. ഗാര്‍ഹിക വിസയിലുള്ള തൊഴിലാളി ആകരുത്. ഇവര്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ബാധകമല്ല.
 • സൗദിയിലെത്തിയതു മുതല്‍ നിലവിലുള്ള തൊഴിലുടമയുടെ കീഴില്‍ ഒരു വര്‍ഷം സേവനം പൂര്‍ത്തിയാക്കണം.
 • ഹുറൂബോ കേസുകളോ മറ്റോ ഉണ്ടാവരുത്. അലാ റാസുല്‍ അമല്‍ എന്ന സ്റ്റാറ്റസ് ഉള്ള തൊഴിലാളി ആയിരിക്കണം.
 • ഒന്നിലധികം സ്ഥാപനങ്ങളിലേക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റത്തിന് അപേക്ഷ ഉണ്ടാകരുത്.
 • അംഗീകൃത തൊഴില്‍കരാറിന്റെ കാലാവധിയില്‍ തൊഴില്‍ മാറ്റത്തെ കുറിച്ച് നിലവിലെ തൊഴിലുടമയെ അറിയിക്കണം.

2. സ്‌പോൺസറുടെ സമ്മതമില്ലാതെ എപ്പോഴൊക്കെയാണ് മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കുക?

അധികൃതർ നിലവിൽ പുറത്ത് വിട്ട നിബന്ധനകൾ പ്രകാരം സാധാരണ ഗതിയിൽ സ്‌പോൺസറെ അറിയിക്കാതെ മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കില്ല. സ്‌പോൺസറെ പൂർണ്ണമായി ഒഴിവാക്കുന്ന ഒരു നിയമ ഭേദഗതിയുമല്ല ഇത്.

ഇവിടെ സ്‌പോൺസറെ ഒഴിവാക്കുകയല്ല, മറിച്ച്‌ സ്പോൺസറുമായുള്ള നിയമപരമായ കരാർ അവസാനിക്കുകയോ സ്പോൺസർ തന്റെ നിയമപരമായ ബാധ്യതകൾ നിറവേറ്റാൻ വിസമ്മതിക്കുകയോ അയാൾക്ക് അതിന് കഴിയാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ നിയമപരമായി രാജ്യത്തേക്ക് പ്രവേശിച്ച തൊഴിലാളിക്ക് മറ്റു നിയമപരമായ വഴികൾ ഒരുക്കിക്കൊടുക്കുകയാണ് അധികൃതർ ചെയ്യുന്നത്.

തൊഴില്‍ കരാര്‍ നിലവിലുള്ള സാഹചര്യങ്ങളില്‍ തൊഴിലുടമയുടെ അനുവാദം സ്പോണ്സര്‍ഷിപ്പ് മാറുന്നതിന് ആവശ്യമാണ്‌. എന്നാല്‍ താഴെ പറയുന്ന ചില പ്രത്യേക സാഹചര്യങ്ങളിൽ തൊഴിലുടമയുടെ സമ്മതം ഇല്ലാതെ തന്നെ തൊഴിലാളികൾക്ക് സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള അനുവാദം ലഭിക്കും.

 • തൊഴിൽ കരാർ അവസാനിക്കുന്നതോടെ സ്‌പോൺസറുടെ സമ്മതമില്ലാതെ മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കും.
 • തൊഴിലാളി സൗദി അറേബ്യയിലേക്ക് പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസം കഴിഞ്ഞിട്ടും നോട്ടറൈസ്ഡ് തൊഴിൽ കരാർ തൊഴിലുടമ നല്‍കാതിരിക്കുക.
 • മൂന്ന് മാസമോ അതില്‍ കൂടുതലോ ശമ്പളം നൽകാതിരിക്കുക
 • തൊഴിൽ, മരണം, യാത്ര, തടവ് എന്നീ കാരണങ്ങളാലോ മറ്റേതെങ്കിലും കാരണങ്ങളാലോ തൊഴിലുടമ അപ്രത്യക്ഷനാകുക
 • തൊഴിലാളിയുടെ വർക്ക് പെർമിറ്റ്, വിസ, ഇഖാമ കാലാവധി അവസാനിക്കുക
 • തൊഴിലുടമക്കെതിരെ തൊഴിലാളി പ്രതിയല്ലാത്ത നിലയിൽ ബിനാമി ബിസിനസിന് പരാതി നൽകൽ
 • മനുഷ്യക്കടത്ത് സ്ഥിരീകരിച്ചാൽ
 • തെഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്ക കേസിൽ ഹാജരാകണമെന്ന് അറിയിപ്പ് ലഭിച്ചിട്ടും തൊഴിലുടമയോ പ്രതിനിധിയോ രണ്ടു തവണ ഹിയറിങ് തിയ്യതിയിൽ ഹാജരാകാതിരുന്നാൽ
 • നിലവിലുള്ള തൊഴിലുടമ സ്‌പോൺസർഷിപ്പ് മാറ്റത്തിന് അനുമതി നൽകിയാൽ

3. സ്‌പോൺസർഷിപ്പ് മാറുക, എക്സിറ്റ് റീ എൻട്രിക്ക് അപക്ഷിക്കുന്നതും ഒരേ സംവിധാനത്തിലൂടെ തന്നെയാണോ?

അല്ല. സ്‌പോൺസർഷിപ്പ് മാറ്റത്തിനുള്ള നടപടികൾ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ പോർട്ടൽ മുഖേനയും എക്സിറ്റ്, റീ എൻട്രി നടപടികൾ ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷീർ പോർട്ടൽ വഴിയുമാണ് അപേക്ഷിക്കേണ്ടത്.

4. തൊഴിലാളിക്ക് എങ്ങിനെയാണ് സ്വന്തമായി റീഎൻട്രി വിസ ലഭ്യമാക്കാൻ സാധിക്കുക?

അബ്ഷീർ പ്ലാറ്റഫോമിലൂടെ നിബന്ധനകൾക്ക് വിധേയമായി വിദേശ തൊഴിലാളിക്ക് സ്വന്തമായി തന്നെ കരാർ കാലാവധിയിൽ റീ എൻട്രി വിസ സർവീസ് ഉപയോഗപ്പെടുത്താൻ സാധിക്കും. നിബന്ധനകൾ താഴെ പറയുന്നു.

 • റീ എന്‍ട്രിക്ക് അപേക്ഷിക്കുന്ന സമയത്ത് പ്രസ്തുത തൊഴിലാളി സൗദിയില്‍ ഉണ്ടായിരിക്കണം.
 • തൊഴിലാളിക്ക് അബ്ശിര്‍ എകൗണ്ട് ഉണ്ടായിരിക്കണം
 • പ്രസ്തുത വിദേശ തൊഴിലാളി രാജ്യത്തെ തൊഴിൽ മേഖലയിൽ നിയമപരമായി ജോലി ചെയ്യുന്ന വിദേശിയായിരിക്കണം.
 • തൊഴില്‍ വ്യവസ്ഥകള്‍ക്ക് അനുസൃതമായ പ്രൊഫഷനുള്ള വ്യക്തിയായിരിക്കണം.
 • പ്രസ്തുത വിദേശ തൊഴിലാളിക്ക് സാധുവായ താമസ വിസ ഉണ്ടായിരിക്കണം.
 • അംഗീകരിക്കപ്പെട്ട, കാലാവധിയുള്ള തൊഴിൽ കരാർ ആ തൊഴിലാളിക്ക് ഉണ്ടായിരിക്കണം.
 • ആവശ്യമായ ഫീസുകൾ തൊഴിലാളി അടച്ചിരിക്കണം.
 • റീ എന്‍ട്രി അടിക്കാന്‍ ഇഖാമയില്‍ കാലാവധിയുണ്ടായിരിക്കണം.
 • തൊഴിലാളിയുടെ പാസ്‌പോര്‍ട്ടിന് മൂന്നു മാസ കാലാവധിയുണ്ടായിരിക്കണം.
 • സർക്കാർ ഫീസുകളിൽ കുടിശികയോ ഗതാഗത നിയമ ലംഘനത്തിന് ലഭിച്ച പിഴകളോ മറ്റോ ഉണ്ടെങ്കിൽ അവ അടച്ചിരിക്കണം.

അബ്ശിര്‍ അക്കൌണ്ട് തുറന്ന് ജവാസാത്ത് സേവനങ്ങള്‍ എന്നത് സെലക്ട് ചെയ്താണ് റീ എന്‍ട്രിക്ക് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുമ്പോള്‍ തന്നെ തൊഴിലുടമക്ക് ഇലക്‌ട്രോണിക് രീതിയിൽ അറിയിപ്പു ലഭിക്കുകയും പത്തു ദിവസത്തെ സാവകാശത്തിനു ശേഷം മാത്രവുമായിരിക്കും രാജ്യം വിടാനുള്ള അനുമതി ലഭിക്കുകയും ചെയ്യുക.

5. തൊഴിലാളിക്ക് ഏതൊക്കെ സാഹചര്യത്തിലാണ് സ്വന്തമായി ഫൈനല്‍ എക്സിറ്റ് വിസ ലഭ്യമാക്കാൻ അര്‍ഹത ഉണ്ടാകുക?

 • തൊഴിലാളിക്ക് അബ്ശിര്‍ എകൗണ്ട് ഉണ്ടായിരിക്കണം
 • തൊഴില്‍ നിയമം അനുശാസിക്കുന്ന പ്രൊഫഷനുള്ള വ്യക്തിയായിരിക്കണം.
 • തൊഴിലാളിക്ക് അംഗീകരിക്കപ്പെട്ട, അതേ സമയം കാലാവധിയുള്ള തൊഴില്‍ കരാര്‍ ഉണ്ടായിരിക്കല്‍
 • തൊഴിലാളിയുടെ ഇഖാമയില്‍ കാലാവധിയുണ്ടാകണം.
 • ഫൈനല്‍ എക്സിറ്റിന് അപേക്ഷിക്കുന്ന തൊഴിലാളിയുടെ പാസ്‌പോര്‍ട്ടിന് 60 ദിവസ കാലാവധി ഉണ്ടായിരിക്കണം.
 • ഫൈനല്‍ എക്സിറ്റിന് അപേക്ഷിക്കുന്ന സമയത്ത് തൊഴിലാളി സൗദിയില്‍ ഉണ്ടായിരിക്കണം.
 • തൊഴിലാളിയുടെ പേരില്‍ അടക്കാത്ത ട്രാഫിക് പിഴ ഉണ്ടായിരിക്കരുത്.
 • ‌പ്രസ്തുത തൊഴിലാളിയുടെ പേരില്‍ വാഹനത്തിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരിക്കരുത്.

അംഗീകൃത കരാര്‍ നില നില്‍ക്കേ വ്യവസ്ഥകള്‍ പാലിക്കാതെ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിടാന്‍ അനുമതി ഉണ്ടാകില്ല. അത്തരത്തില്‍ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടാല്‍ ആ തൊഴിലാളിക്ക് പിന്നീട് തൊഴില്‍വിസയില്‍ സൗദിയിലേക്ക് മടങ്ങി വരാന്‍ സാധിക്കില്ല. അബ്ശിര്‍ തുറന്ന് ജവാസാത്ത് സേവനങ്ങള്‍ എന്നത് സെലക്ട് ചെയ്താണ് ഫൈനല്‍ എക്‌സിറ്റ് അടിക്കേണ്ടത്.

6. തൊഴിലാളി സ്വന്തമായി അപേക്ഷിച്ച എക്സിറ്റ്, റീ എൻട്രി വിസകൾ റദ്ദാക്കാൻ തൊഴിലുടമക്ക് സാധിക്കുമോ?

തൊഴിലാളിക്ക് സൗദി സർക്കാരിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം വഴി എക്സിറ്റ്, റീ എൻട്രി വിസ നേടാൻ കഴിയും. ജീവനക്കാരൻ രാജ്യത്ത് നിന്ന് പുറത്തു പോകുമ്പോഴും വീണ്ടും പ്രവേശിക്കുമ്പോഴും  സ്പോൺസർക്ക് എസ്.എം.എസ്    അറിയിപ്പ് ലഭിക്കും. എന്നാൽ ഈ എക്സിറ്റ്, റീ എൻട്രി വിസകൾ റദ്ദാക്കാൻ തൊഴിലുടമക്ക് സാധിക്കില്ല.

റീ-എൻട്രി വിസയുടെ കാലാവധി 30 ദിവസമാണ്. റീ-എൻട്രി വിസ റദ്ദാക്കാൻ തൊഴിലുടമക്ക് കഴിയില്ലെന്നതു പോലെ റീ എൻട്രി ദീർഘിപ്പിക്കാൻ തൊഴിലാളിക്കും കഴിയില്ല. അതിനു തൊഴിലുടമകൾക്ക് മാത്രമാണ് കഴിയുക.

7. തൊഴിൽ കരാർ നിലനിൽക്കുന്ന സമയത്ത് ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറാൻ സാധിക്കുമോ?

സ്‌പോൺസറുടെ സമ്മതമാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. തൊഴിൽ കരാർ നിലനിൽക്കുന്ന സമയത്ത് സ്‌പോൺസറുടെ സമ്മതത്തോടു കൂടി തന്നെ ഒരു സ്‌പോൺസറുടെ കീഴിൽ നിന്നും മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻസാധിക്കും. ഇതിനായി 90 ദിവസ നോട്ടീസ് കാലവും നഷ്ടപരിഹാര വ്യവസ്ഥകളും പാലിക്കല്‍ നിര്‍ബന്ധമാണ്.

കൂടാതെ തൊഴില്‍ നിയമം ലംഘിക്കാനും പാടില്ല. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന കക്ഷിയാണ് നഷ്ടപരിഹാരം വഹിക്കേണ്ടത്. കരാര്‍ കാലാവധി പൂര്‍ത്തിയായ ശേഷമാണെങ്കില്‍ തൊഴില്‍ മാറ്റത്തിന് നഷ്ടപരിഹാര വ്യവസ്ഥ ബാധകമായിരിക്കില്ല. ആദ്യ കരാര്‍ കാലാവധി പൂര്‍ത്തിയായ ശേഷമുണ്ടാക്കുന്ന രണ്ടാമത്തെ തൊഴില്‍ കരാറിലും പിന്നീടുള്ള കരാറുകളിലും ആദ്യ വര്‍ഷം തന്നെ തൊഴില്‍ മാറ്റത്തിന് തൊഴിലാളിക്ക് അവകാശമുണ്ടാകും.

8. തൊഴിൽ കരാർ കാലാവധി അവസാനിക്കുന്നതിനു മുമ്പായി കരാർ റദ്ദാക്കി ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടാന്‍ തൊഴിലാളിക്ക് പുതിയ നിയമ പ്രകാരം സാധിക്കുമോ?

തൊഴിൽ കരാർ കാലാവധി അവസാനിക്കുന്നതിനു മുമ്പായി കരാർ റദ്ദാക്കി ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടാനും വിദേശ തൊഴിലാളികൾക്ക് സാധിക്കും. എന്നാൽ ഇപ്രകാരം കരാർ റദ്ദാക്കുമ്പോൾ തൊഴിലുടമക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലാളി ബാധ്യസ്ഥനാണ്. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന കക്ഷിയാണ് നഷ്ടപരിഹാരം വഹിക്കേണ്ടത്.

9. കരാർ കാലാവധിക്ക് ശേഷം സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള പ്രധാനപ്പെട്ട നിബന്ധന എന്താണ്?

സൗദിയിൽ പ്രവേശിച്ചിട്ട് പന്ത്രണ്ട് മാസം പൂർത്തിയാവണമെന്നും കരാർ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം മുൻപായി സ്‌പോൺസർക്ക് നോട്ടീസ് നൽകി അറിയിക്കണം എന്നതുമാണ് വ്യവസ്ഥ. നിലവിലുള്ള തൊഴിൽ കരാർ പുതുക്കാൻ താൽപ്പര്യമില്ലെന്ന് അറിയിക്കുകയും സേവനാനന്തര ആനുകൂല്യങ്ങൾ നൽകി തനിക്ക് വിടുതൽ നൽകണമെന്ന് അറിയിക്കുകയും ചെയ്യുക എന്നതാണ് നിലവിലെ സ്പോൺസർക്ക് നൽകുന്ന ഈ നോട്ടീസ് പിരീഡ് കൊണ്ട് മന്ത്രാലയം ഉദ്ദേശിക്കുന്നത്.

10. ഈ നോട്ടീസ് പിരീഡ് തൊഴിലുടമക്കും ബാധകമാണോ?

ആണ്. തൊഴിലാളിയുമായുള്ള തൊഴിൽ കരാർ പുതുക്കാൻ തൊഴിലുടമക്കും താൽപ്പര്യം ഇല്ലെങ്കിൽ തൊഴിൽ കരാർ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം മുൻപായി തൊഴിലാളിയെ അറിയിക്കേണ്ടതാണ്. തൊഴിലാളിയും തൊഴിലുടമയും നിർബന്ധമായി നൽകേണ്ട നോട്ടീസ് പിരീഡിനെ കുറിച്ച് തൊഴിൽ കരാറിൽ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തേണ്ടി വരും.

11. തൊഴിൽ കരാറിൽ നിഷ്കർഷിച്ച പ്രകാരം തൊഴിലാളി തൊഴിലുടമക്ക് നോട്ടീസ് നൽകിയില്ലെങ്കിൽ അനന്തരഫലം എന്തായിരിക്കും?

തൊഴിൽ കരാർ തുടരാൻ തൊഴിലാളിക്ക് താല്പര്യമുണ്ടെങ്കിൽ നോട്ടീസ് പിരീഡിന്റെ ആവശ്യമില്ല. കാലാവധി കഴിഞ്ഞാൽ കരാർ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും. (ഇവിടെ ഒരു കാര്യം തൊഴിലാളി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിൽ കരാർ തുടരാൻ താല്പര്യമുണ്ടെങ്കിൽ പഴയ കരാർ തന്നെതുടരണമെന്ന മനോഭാവത്തോടെ ഇരിക്കരുത്. ന്യായമായ വേതന വർദ്ധനയും ആനുകൂല്യ വർദ്ധനയും ആവശ്യപ്പെടണം. അതിന് അനുസൃതമായി കരാറിൽ മാറ്റങ്ങൾ വരുത്തി പുതുക്കണം)

12. വിദേശ തൊഴിലാളിക്ക് സ്‌പോൺസർഷിപ്പ് മാറുന്നതിനാവശ്യമായ ഇലക്ട്രോണിക് സേവനം ലഭിക്കുന്നതിന് ആവശ്യമായ നിബന്ധനകൾ എന്തൊക്കെയാണ്?

മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ ഖിവ വെബ്‌സൈറ്റ് വഴിയാണ് വിദേശ തൊഴിലാളികളുടെ തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ നല്‍കേണ്ടത്. തൊഴിലാളികളുടെ പുതിയ സ്ഥാപനമാണ് ഈ പോർട്ടൽ വഴി തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ നൽകേണ്ടത്.

 • തൊഴിലുടമയും തൊഴിലാളിയും തമ്മിൽ പരസ്പര സമ്മതത്തോടെയും ധാരണയോടെയും ഒപ്പു വെച്ച ഇലക്ട്രോണിക് എംപ്ലോയ്‌മെന്റ് കരാർ ഉണ്ടായിരിക്കണം.
 • മന്ത്രാലയത്തിന്റെ ഖിവ വെബ്‌സൈറ്റിൽ പരസ്യം ചെയ്യൽ
 • നിലവിലുള്ള തൊഴിലുടമക്ക് തൊഴിൽമാറ്റം സംബന്ധിച്ച നോട്ടീസ് നൽകൽ

തൊഴിൽ മാറ്റത്തിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനും ഖിവ പോർട്ടൽ വഴി അപേക്ഷ നടപടികൾ പൂർത്തിയാക്കുന്നതിനും തൊഴിലാളിക്ക് ഇലക്ട്രോണിക് സന്ദേശം അയക്കും. അനുമതി നൽകിയാൽ ഇക്കാര്യം അറിയിച്ച് ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും മന്ത്രാലയം അറിയിപ്പ് നൽകും.

13. നിലവിലുള്ള സ്പോൺസറുമായുള്ള കരാർ കാലാവധി അവസാനിച്ചാൽ തൊഴിലാളി മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറുന്നത് തടയാൻ തൊഴിലുടമക്ക് സാധിക്കുമോ?

തീർച്ചയായും സാധിക്കും. പക്ഷെ അത് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും. ഇവിടെയും അടിസ്ഥാനമായി ഉപയോഗിക്കപ്പെടുക തൊഴിൽ കരാർ നിബന്ധനകൾ ആയിരിക്കും. തൊഴിൽ കരാറിൽ കരാർ കാലാവധി അവസാനിച്ചാൽ പ്രസ്തുത തൊഴിലാളിയെ തൊഴിൽ മാറാൻ അനുവദിക്കില്ല എന്ന നിബന്ധന ഉണ്ടെങ്കിൽ തൊഴിലാളിക്ക് മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻ സാധിക്കാതെ ഫൈനൽ എക്സിറ്റിൽ തിരിച്ചു പോകേണ്ടി വരും. ഈ അവസരത്തിൽ സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകില്ല.

14. തൊഴിൽ കരാർ കാലാവധിക്കിടെ തൊഴിലാളിയെ പിരിച്ചു വിടാൻ തൊഴിലുടമക്ക് സാധിക്കുമോ?

നിലവിൽ പുറത്ത് വിട്ട നിബന്ധനകൾ പ്രകാരം സാധിക്കും. നഷ്ടപരിഹാരം നൽകി തൊഴിലാളിയെ തൊഴിൽ കരാർ കാലാവധിക്കിടെ തൊഴിലുടമക്ക് പിരിച്ചു വിടാൻ സാധിക്കും. നഷ്ടപരിഹാരം തൊഴിൽ കരാറിൽ നിഷ്കർഷിച്ചിട്ടില്ലെങ്കിൽ സൗദി തൊഴിൽ നിയമത്തിലെ വകുപ്പ് 77 പ്രകാരമുള്ള നഷ്ടപരിഹാരമാണ് നൽകേണ്ടി വരിക. (അനിശ്ചിതകാല കരാർ കാരാർ ആണെങ്കിൽ ഓരോ വർഷത്തേക്കും പതിനഞ്ചു ദിവസത്തെ വേതനവും നിശ്ചിതകാല കരാർ ആണെങ്കിൽ കരാറിലെ ബാക്കിയുള്ള മാസങ്ങളുടെ വേതനവുമാണ് നഷ്ടപരിഹാരമായി ഈ വകുപ്പിൽ പറഞ്ഞിട്ടുള്ളത്. ഏത് സാഹചര്യത്തിലും ഈ തുക രണ്ടു മാസത്തെ ശമ്പളത്തിൽ കുറയാൻ പാടില്ലെന്നും തൊഴിൽ നിയമത്തിൽ വ്യവസ്ഥയുണ്ട്.)

15. വിദേശ തൊഴിലാളിയുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാൻ തയ്യാറാകുന്ന കമ്പനികൾക്ക് അർഹത ലഭിക്കാനുള്ള നിബന്ധനകൾ എന്തൊക്കെയാണ്?

 • തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് ഏറ്റെടുക്കാനുള്ള കമ്പനികൾ മന്ത്രാലയത്തിന്റെ വേതന സുരക്ഷാ നിയമ പ്രകാരം അർഹത ഉള്ളവർ ആയിരിക്കണം.
 • സ്ഥാപനത്തില്‍ ആന്തരിക അംഗീകൃത തൊഴില്‍ വ്യവസ്ഥയുണ്ടായിരിക്കണം.
 • സ്ഥാപനം നിതാഖാത്തില്‍ മധ്യപച്ചയോ അതിന് മുകളിലോ ആകണം.
 • ഇലക്ട്രോണിക് എംപ്ലോയ്‌മെന്റ് വ്യവസ്ഥ നടപ്പാക്കിയിരിക്കണം
 • അവസാനത്തെ മൂന്നു മാസം 80 ശതമാനത്തിലധികം വേതനസുരക്ഷ പദ്ധതി നടപ്പാക്കിയിരിക്കണം.
 • മന്ത്രാലയത്തിന്റെ സ്വയം വിലയിരുത്തൽ പദ്ധതി നടപ്പിലാക്കിയിരിക്കണം.
 • തൊഴില്‍കരാറുകള്‍ നൂറു ശതമാനവും ഔദ്യോഗിക പോര്‍ട്ടലുകള്‍ വഴി അംഗീകാരം നേടിയിരിക്കണം.
 • മന്ത്രാലയം നടപ്പാക്കിയ സ്വയം വിലയിരുത്തല്‍ പദ്ധതിയിലെ പ്രതിബദ്ധത 80 ശതമാനത്തില്‍ കുറവാകരുത്
 • വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള വിസ ലഭിക്കാനുള്ള യോഗ്യത ഈ കമ്പനികൾക്ക് ഉണ്ടായിരിക്കണം.
 • മാനവശേഷി മന്ത്രാലയ സേവനങ്ങള്‍ക്കുള്ള ഏകീകൃത നമ്പര്‍ വര്‍ക്ക് പെര്‍മിറ്റ് കാലാവധിയുള്ളതായിരിക്കണം.
 • തൊഴിലുടമയ്ക്കും തൊഴിലാളിക്കും സൗദി സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ ഓൺലൈൻ ക്വിവ പോർട്ടലിൽ ഒരു അക്കൗണ്ട് ഉണ്ടായിരിക്കണം, ക്വിവയില്‍ തൊഴിൽ ഓഫർ ലെറ്ററും നല്‍കിയിരിക്കണം.

പുതിയ തൊഴിലുടമ ഖിവ വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്.  സ്‌പോൺസർഷിപ്പ് മാറുന്നതിന് നിലവിലുള്ള ഫീസ് സംവിധാനമാണ് പിന്തുടരേണ്ടത്.

16. പുതിയ ഭേദഗതിയില്‍ സ്പോണ്സര്‍ഷിപ്പ് മാറുന്നതിനുള്ള ഫീസില്‍ വ്യത്യാസം വരുത്തിയിട്ടുണ്ടോ?

പുതിയ ഭേദഗതികള്‍ പ്രകാരം നിലവിലുള്ള തൊഴിൽ മാറ്റ ഫീസില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവിൽ ആദ്യ തവണ തൊഴിൽ (സ്‌പോൺസർഷിപ്പ്) മാറുന്നതിന് 2,000 റിയാലും, രണ്ടാം തവണ 4,000 റിയാലും, മൂന്നാം തവണ 6,000 റിയാലുമാണ് ഫീസ്. ഈ ഫീസുകള്‍ തന്നെയാണ് പുതിയ പരിഷ്കാരങ്ങള്‍ നിലവില്‍ വന്ന ശേഷവും പ്രാബല്യത്തില്‍ ഉള്ളത്. തൊഴില്‍ മേഖലയില്‍ നിലവിൽ പ്രാബല്യത്തിലുള്ളതല്ലാത്ത മറ്റു പുതിയ ഫീസുകളൊന്നും പുതിയ നിയമ ഭേദഗതിയോട് അനുബന്ധിച്ച് ഉണ്ടാകില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

17. എന്താണ് തൊഴിൽ കരാറുകളുടെ ഡിജിറ്റൈസേഷൻ?

ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) 2018 നവംബറിൽ നടപ്പിലാക്കിയ ഓൺലൈൻ രജിസ്ട്രേഷൻ പ്രക്രിയയിലൂടെ സൗദി അറേബ്യയിലെ തൊഴിൽ കരാറുകളുടെ ഡിജിറ്റൈസേഷൻ നടന്നുകൊണ്ടിരിക്കയാണ്.  2021 മാർച്ച് മുതൽ, എല്ലാ കരാറുകളും സ്വകാര്യമേഖലയ്ക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള സർക്കാരിന്റെ QIWA ഓൺലൈൻ പ്ലാറ്റ്ഫോം വഴി ഡിജിറ്റൈസ് ചെയ്യൽ നിർബന്ധമാണ്.

18. പുതിയ ഭേദഗതികള്‍ നിലവില്‍ വരുന്നതോടെ ചില പ്രൊഫഷനിലുള്ള തൊഴിലാളികളുടെ ഹുറൂബ് നീക്കം ചെയ്യാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ ശരിയാണോ?

തെറ്റായ വാര്‍ത്തയാണിത്. പുതിയ നിയമ ഭേദഗതിയില്‍ ഹുറൂബ് അടക്കമുള്ളവ കൈകാര്യം ചെയ്യുന്ന ഒരു നിബന്ധന പോലുമില്ല. മാത്രമല്ല ഹുറൂബ് പോലുള്ളവ പുതിയ നിയമ ഭേദഗതിയുടെ പരിധിയില്‍ വരില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്ന മാര്‍ച്ച് 14 ന് മുമ്പ് ഹുറൂബാക്കപ്പെട്ട തൊഴിലാളികള്‍ക്ക് ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് നേരത്തെ മുതല്‍ നിലവിലുള്ള നടപടിക്രമങ്ങളും നിയമ, വ്യവസ്ഥകളും തുടര്‍ന്നും ബാധകമായിരിക്കും.

അഡ്വ. ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്, റിയാദ്, ഡല്‍ഹി

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST3 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST4 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST5 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!