Connect with us

LATEST

ഇതിലെ ഒരു നിയമ ലംഘനമെങ്കിലും ഒരു സാധാരണ സൗദി പ്രവാസി അനുഭവിച്ചിട്ടുണ്ടാകും

Published

on

സൗദി അറേബ്യയിയുടെ മൂന്നര കോടിയോളം വരുന്ന ജനസംഖ്യയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം ഏതാണ്ട് ഏതാണ്ട് ഒരു കോടിയോളം വരും. വിദേശ തൊഴിലാളികളില്‍ ഗാര്‍ഹിക തൊഴിലാളികള്‍ ഒഴികെയുള്ള തൊഴിലാളികളെ ബാധിക്കുന്ന നിയമങ്ങളാണ് 2൦൦5 ലെ രാജകീയ ഉത്തരവ് പ്രകാരമുള്ള (M/51 1426/27) നിയമവും അതിന്മേല്‍ 2015 ല്‍ കൊണ്ട് വന്ന രാജകീയ ഉത്തരവ് പ്രകാരമുള്ള (M/64 fo 05/05/1436H) ഭേദഗതിയും അതിനൊപ്പം തൊഴില്‍ നിയമത്തെ ക്രമവല്‍ക്കരിക്കുന്ന റെഗുലേഷനുകളുമാണ് (implementing Regulations).

എഴുതപ്പെട്ട തൊഴില്‍ നിയമങ്ങളും റെഗുലേഷനുകളും മന്ത്രി തല ഉത്തരവുകള്‍ ഒക്കെയുണ്ടെങ്കിലും സ്വകാര്യ തൊഴില്‍ മേഖലയില്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ കുറവല്ല. പക്ഷെ സൗദി അറേബ്യയുടെ നിയമ മേഖലയുടെ പ്രത്യേകത മൂലം തങ്ങള്‍ക്ക് നേരെ സംഭവിക്കുന്ന തൊഴില്‍ നിയമ ലംഘനങ്ങളില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് സത്യം. ചുരുങ്ങിയ ശതമാനം തൊഴിലാളികള്‍ മാത്രമാണ് തൊഴില്‍ നിയമ ലംഘനങ്ങള്‍ ലേബര്‍ ഓഫീസിലേക്കും തൊഴില്‍ കോടതികളിലേക്കും ഏഅത്തിക്കാറുള്ളൂ.

വേതനം നല്‍കാതിരിക്കുക, ഹുറൂബ് ആക്കുക തുടങ്ങുയ നിയമ ലംഘനങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട് എങ്കിലും മറ്റു പല തരത്തിലുള്ള തൊഴില്‍ നിയമ ലംഘനങ്ങളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. നിയമത്തിന്‍റെ സാങ്കേതികതയിലേക്ക് കടക്കാതെ സൗദി അറേബ്യയില്‍ സാധാരണ വിദേശ തൊഴിലാളികള്‍ തങ്ങളുടെ തൊഴിലുടമകളില്‍ നിന്നും നേരിടേണ്ടി വരുന്ന സാധാരണമായ തൊഴില്‍ നിയമ ലംഘനങ്ങളാണ് താഴെ പറയുന്നത്.

1. തൊഴില്‍ കരാര്‍ എഴുതാതിരിക്കുക

സൗദി അറബിയെ സംബന്ധിച്ചിടത്തോളം തൊഴില്‍ കരാറാണ് ഒരു തൊഴിലാളിയുടെ ഏറ്റവും പ്രധാനവും പ്രാഥമികവും ആയ രേഖ എന്ന് പറയാം. എല്ലാ വിദേശ തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം എന്നുള്ളത് നിര്‍ബന്ധവുമാണ്. തൊഴില്‍ നിയമത്തിലെ വകുപ്പ് 50 പ്രാകാരമുള്ള ഈ തൊഴില്‍ കരാറിലാണ് തൊഴിലാളിക്ക് ലഭിക്കേണ്ട ശമ്പളം, ആനുകൂല്യങ്ങള്‍, മാറ്റ് അവകാശങ്ങള്‍ എന്നിവ വ്യക്തമാക്കിയിരിക്കുക.

എന്നാല്‍ താഴെക്കിടയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ ഉണ്ടായിരിക്കില്ല. വ്യക്തികളുടെ സ്പോണ്‍സര്‍ഷിപ്പില്‍  എത്തുന്നവര്‍ക്കാണ് തൊഴില്‍ കരാര്‍ നല്‍കാത്തത്. പക്ഷെ തൊഴില്‍ കരാര്‍ ഇല്ലെന്ന് കരുതി ആ തൊഴിലാളിക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ല എന്ന് ഭയപ്പെടെണ്ടതില്ല. തൊഴില്‍ കരാര്‍ ഇല്ലെങ്കിലും ആ തൊഴിലാളിക്ക് സൗദി തൊഴില്‍ നിയമം അനുശാസിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കും.

ഇതുവരെ തൊഴില്‍ കരാര്‍ ഇല്ലാത്തവര്‍ക്കും എപ്പോള്‍ വേണമെങ്കിലും തൊഴില്‍ കരാര്‍ എഴുതാന്‍ നിയമം അനുവദിക്കുന്നുണ്ട് എന്ന് തൊഴില്‍ നിയമത്തിലെ വകുപ്പ് 51 വ്യക്തമാക്കുന്നുണ്ട്.  തൊഴില്‍ കരാര്‍ ഇല്ലാത്തവര്‍ക്ക് തങ്ങളുടെ കരാര്‍ കാലാവധി അവസാനിക്കുന്ന തിയ്യതി തീരുമാനിക്കുന്നത് ഇഖാമയുടെയോ വര്‍ക്ക്‌ പെര്‍മിറ്റിന്റെയോ കാലാവധി അവസാനിക്കുന്ന ദിവസമായിരിക്കും.

2. അന്യായമായി ഹുറൂബ് ആക്കുക

ഒരു സൗദി പൌരന്റെയോ സ്ഥാപനത്തിന്റെയോ വിസയില്‍ എത്തിയ തൊഴിലാളിയെ കുറിച്ച് വിവരമൊന്നും ഇല്ലാതിരിക്കുന്ന അവസരത്തിലാണ് അയാളെ ഒളിച്ചോടിയതായി പ്രഖ്യാപിക്കുന്ന ഹുറൂബ് രജിസ്റ്റര്‍ ചെയ്യുന്നത്. ഒരു തൊഴിലാളി സൗദിയിലേക്ക് എതുന്നത് ഒരു സൗദി പൌരന്റെയോ സ്ഥാപനത്തിന്റെയോ സ്പോണ്‍സര്‍ഷിപ്പിലാണ്.

അത് കൊണ്ട് തന്നെ ആ വിദേശ തൊഴിലാളിയുടെ ഉത്തരവാദിത്വം സ്പോണ്‍സര്‍ക്കായിരിക്കും. പ്രസ്തുത തൊഴിലാളി സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയാല്‍ അയാളെ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതോടെ അയാളുടെ മേലുള്ള സ്പോണ്‍സറുടെ ഉത്തരവാദിത്വം അവസാനിക്കുന്നു.

അതോടെ അയാളുടെ അംഗീകൃത താമസക്കാരന്‍ എന്ന പദവി നഷ്ടപ്പെടുകയും നിയമപരമായ യാതൊരു ആനുകൂല്യത്തിനും അര്‍ഹതയില്ലാത്ത നിയമ ലംഘകനായി മാറുകയും ചെയ്യുന്നു. പിന്നീട് രാജ്യം നല്‍കുന്ന ഒരു ആനുകൂല്യത്തിനും അയാള്‍ക്ക്‌ അര്‍ഹത ഉണ്ടായിരിക്കില്ല. പിന്നീട് അയാള്‍ സുരക്ഷാ വകുപ്പുകളുടെ നിരീക്ഷണത്തില്‍ ആയിരിക്കും. അയാളെ പിടികൂടിയാല്‍ നാടുകടത്തല്‍ കേന്ദ്രമായ തര്‍ഹീല്‍ വഴി മാതൃ രാജ്യത്തേക്ക് നാട് കടത്തുകയാണ് ചെയ്യുക.

എന്നാല്‍ നിയമം നല്‍കുന്ന ഈ ആനുകൂല്യം ദുരുപയോഗപ്പെടുത്തുന്ന നിരവധി സ്പോണ്‍സര്‍മാരുണ്ട്. തൊഴിലാളി തന്‍റെ ചൊല്‍പ്പടിക്ക് നില്‍ക്കാതെ വരുന്ന അവസരത്തില്‍ അയാളെ ഭീഷണിപ്പെടുത്തുന്നതിന് ഹുറൂബ് എന്ന ആയുധം പ്രസ്തുത സ്പോണ്‍സര്‍മാര്‍ ഉപയോഗിക്കുന്നു. ഒരു തൊഴിലാളിക്ക് തന്‍റെ തൊഴില്‍ കരാര്‍ അവസാനിച്ചു നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ അയാളുടെ സേവനാനന്തര ആനുകൂല്യമായ ഇ.എസ്.ബി നല്‍കാതിരിക്കനായി തൊഴിലാളിയെ ഹുറൂബ് ആക്കുന്ന സ്പോണ്‍സര്‍മാരും ഉണ്ട്. ഇത്തരത്തില്‍ വ്യാജമായ ഒട്ടേറെ ഹുറൂബ് പരാതികളില്‍ അധികൃതര്‍ നടപടികള്‍ എടുത്തത് ഹുറൂബ് റദ്ദാക്കിയിട്ടുണ്ട്.

3. വ്യാജ പരാതികള്‍ നല്‍കുക

ഹുറൂബ് പോലെ തന്നെ അധികാര കേന്ദ്രങ്ങളില്‍ വ്യാജ പരാതികള്‍ നല്‍കുന്ന തൊഴിലുടമകളുടെയും സ്പോണ്‍സര്‍മാരുടെ എണ്ണവും കുറവല്ല. തൊഴിലാളിയുടെ ആനുകൂല്യങ്ങള്‍ നല്കാതിരിനായും മറ്റും മോഷണം നടത്തിയെന്ന വ്യാജ പരാതികള്‍ നല്‍കി നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

4. ഫൈനല്‍ എക്സിറ്റിന് പകരം റീ എന്‍ട്രി നല്‍കുക

തൊഴില്‍ കരാര്‍ അവസാനിക്കുന്നതോടെ കരാര്‍ പുതുക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ വിദേശ തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റില്‍ മാതൃ രാജ്യത്തേക്ക് മടങ്ങി പോകാനുള്ള അവകാശമുണ്ട്. ഫൈനല്‍ എക്സിറ്റില്‍ മടങ്ങി പോകുന്ന തൊഴിലാളിക്ക് പുതിയ വിസയില്‍ മറ്റൊരു സ്ഥാപനത്തിലോ സ്പോണ്‍സറുടെ കീഴിലോ ജോലിയെടുക്കാനായി നിയമ പ്രകാരം തന്നെ സൗദിയിലേക്ക് തിരിച്ചു വരാവുന്നതാണ്.

എന്നാല്‍ ഒരു തൊഴിലാളി പിന്നീട് പുതിയ വിസയില്‍ സൗദിയിലേക്ക് മടങ്ങി വരാതിരിക്കാനായി ഫൈനല്‍ എക്സിറ്റിന് പകരമായി റീ എന്‍ട്രി മാത്രം നല്‍കി പറഞ്ഞയക്കുന്ന തൊഴിലുടമകള്‍ ഉണ്ട്. തൊഴിലില്‍ കിട മത്സരം നിലനില്‍ക്കുന്ന മേഖലയിലോ സ്ഥാപനങ്ങള്‍ തമ്മില്‍ തൊഴില്‍പരമായ മത്സരങ്ങള്‍ നടക്കുമ്പോഴോ തന്‍റെ ജോലിക്കാരനായിരുന്ന മിടുക്കനായ തൊഴിലാളി തന്‍റെ എതിരാളി സ്ഥാപനത്തില്‍ പുതിയ വിസയില്‍ തിരച്ചു വരാതിരിക്കാനയാണ് ഇങ്ങിനെ ചെയ്യുന്നത്.

റീ എന്‍ട്രിയില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് റീ എന്‍ട്രി കാലാവധിക്കുള്ളില്‍ തിരിച്ചു വന്നില്ലെങ്കില്‍ പിന്നീട് മൂന്ന് വര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഈ വിലക്ക് ഉപയോഗപ്പെടുത്തി പ്രസ്തുത തൊഴിലാളിയെ എതിരാളി സ്ഥാപനത്തില്‍ നിന്നും അകറ്റി നിര്‍ത്താനാണ് ചില തൊഴിലുടമകള്‍ ഇത്തരത്തില്‍ പെരുമാറുന്നത്.

ഫൈനല്‍ എക്സിറ്റില്‍ പോകുന്ന തൊഴിലാളിക്ക് സേവനാനന്തര ആനുകൂല്യങ്ങള്‍ നല്കാതിരിക്കാനും ബദല്‍ വിസകള്‍ ലഭ്യമാക്കാനും ചില തൊഴിലുടമകള്‍ ഇത്തരത്തില്‍ പെരുമാറുന്നുണ്ട്. കൂടാതെ തൊഴില്‍ കരാര്‍ അവസാനിച്ചു രാജ്യത്ത് നിന്നും പുറത്തു പോകുന്ന തൊഴിലാളിക്ക് മടക്ക യാത്രക്കുള്ള ടിക്കറ്റ് നല്‍കണമെന്ന നിബന്ധനയും മറികടക്കാന്‍ ഇതുവഴി ചില സ്പോണ്‍സര്‍മാര്‍ ശ്രമിക്കുന്നുണ്ട്.

5. പിരിയുന്ന സമയത്ത് ഇ എസ് ബി നല്‍കാതിരിക്കുക

ഒരു തൊഴിലാളി തൊഴില്‍ കരാര്‍ അവസാനിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ ജോലി ചെയ്ത വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ അയാള്‍ക്ക്‌ സേവനാനന്തര ആനുകൂല്യമായ ഇ എസ് ബി തൊഴിലുടമ നല്‍കേണ്ടതുണ്ട്. തൊഴില്‍ നിയമത്തിലെ വകുപ്പ് 84 പ്രകാരം അഞ്ചു വര്‍ഷം വരെ സര്‍വീസുള്ള തൊഴിലാളിക്ക് ഓരോ വര്‍ഷത്തേക്ക് 15ദിവസത്തെ വേതനവും അഞ്ചില്‍ കൂടുതല്‍ സര്‍വീസുള്ള തൊഴിലാളിക്ക് ഓരോ വര്‍ഷവും 3൦ ദിവസത്തെ വേതനവുമാണ് ഇ എസ് ബി യായി നല്‍കേണ്ടത്.

എന്നാല്‍ വ്യവസ്ഥാപിതമായ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ഇത് ലഭിക്കാറുള്ളൂ. ബാക്കല, ബൂഫിയ തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്കും മറ്റും ഇത് പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല എന്ന പരാതികളും വ്യാപകമാണ്. ഇക്കാര്യത്തില്‍ തൊഴിലാളികളുടെ അവകാശത്തിലുള്ള അജ്ഞതയാണ് തൊഴിലുടമകള്‍ ചൂഷണം ചെയ്യുന്നത്. പല ജോലിക്കാര്‍ക്കും എസ് എസ് ബി എന്താണെന്ന് പോലും അറിയില്ല എന്നതാണ് ഏറെ ആശ്ചര്യകരം.

6. അവധിക്ക് പോകുമ്പോള്‍ ലീവ് സാലറി നല്‍കാതിരിക്കുക

ഓരോ തൊഴിലാളിക്കും ഓരോ വര്‍ഷവും നിയമ പരമായ അവധി അനുവദിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 109 പ്രകാരം ഓരോ വര്‍ഷത്തേക്കും 21 ദിവസവും അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓരോ വര്‍ഷത്തേക്കും 3൦ ദിവസവുമാണ് അവധി അനുവദിക്കേണ്ടത്. വെക്കേഷനായി നാട്ടിലേക്ക് പോകുവാനായാണ് ഈ അവധി അനുവദിച്ചു നല്‍കേണ്ടത്.

നാട്ടിലേക്ക് പോകുന്ന അവസരത്തില്‍ ഈ അവധിയുടെ വേതനത്തിന് തുല്യമായ തുക തൊഴിലാളിക്ക് ലീവ് സാലറി ആയി നല്‍കണമെന്നും തൊഴില്‍ നിയമം അനുശാസിക്കുന്നുണ്ട്.  എന്നാല്‍ പല തൊഴിലാളികള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല. ഹൗസ് ഡ്രൈവര്‍മാരും വീട്ടു വളക്കരികളും അടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഓരോ രണ്ടു വര്‍ഷത്തിലും ഒരു മാസമാണ് അവധി നല്‍കേണ്ടത്.

7. പ്രൊഫഷന്‍ മാറി ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുക

സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഓരോ തൊഴിലിനും പ്രത്യേക വിസയാണ് തൊഴിലുടമകള്‍ക്ക് അനുവദിച്ചു നല്‍കുന്നത്. പ്രസ്തുത വിസയില്‍ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളിക്ക് ആ പ്രൊഫഷനില്‍ മാത്രമേ ജോലി ചെയ്യാനുള്ള അനുവാദമുള്ളൂ. അയാളുടെ പ്രൊഫഷന്‍ ഇഖാമയില്‍ രേഖപ്പെടുത്തിയിരിക്കും. ഈ പ്രൊഫഷന്‍ അല്ലാതെ മറ്റു ജോലികള്‍ ചെയ്യുന്നത് നിയമ ലംഘനമാണ് എന്ന് തൊഴില്‍ നിയമത്തിലെ വകുപ്പ് 39 വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍ ആവശ്യമായ പ്രൊഫഷനില്‍ വിസ ലഭിക്കാത്ത അവസരങ്ങളില്‍ ചില തൊഴിലുടമകള്‍ ലഭ്യമായ വിസകളില്‍ വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്തു കൊണ്ട് വന്നു മറ്റു തൊഴിലുകള്‍ ചെയ്യിക്കുന്നുണ്ട്. സൗദിയിലെ ഇപ്പോഴത്തെ ഭീമമായ ലെവിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി വിദേശികളില്‍ പലരും ഹൌസ് ഡ്രൈവര്‍ വിസയില്‍ എത്തി മറ്റു തൊഴിലുകള്‍ ചെയ്തു വരുന്നുണ്ട്.

ഇത്തരക്കാരെ പിടികൂടുന്നതിനായി മാനവശേശി, സാമൂഹിക വികസന മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തിരച്ചിലുകളും പരിശോധനകളും നടത്താറുണ്ട്. പിടികൂടിയാല്‍ നാടുകടത്തല്‍ കേന്ദ്രമായ തര്‍ഹീലിലൂടെ നാട് കടത്തുകയാണ് ചെയ്യുക.

8. ലൈസന്‍സില്ലാതെ വാഹനം ഓടിക്കാന്‍ നിര്‍ബന്ധിക്കുക

കര്‍ശനമായ ടെസ്റ്റുകള്‍ നടത്തിയാണ് സൗദി അറേബ്യയില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നത്. ഡ്രൈവിംഗ് ലൈസന്‍സുകള്‍ ലഭിക്കാനായി വിദേശികള്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും പിന്നീട തിയറി, പ്രാക്റ്റിക്കല്‍ ടെസ്റ്റുകള്‍ പാസാകുകയും ചെയ്യണം.

അത് പോലെ തന്നെ ഏതു വിഭാഗം വാഹനം ഓടിക്കുന്നതിനാണോ ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്, ആ വിഭാഗം വാഹനം ഓടിക്കുവാന്‍ മാത്രമേ അവര്‍ക്ക് അനുവാദമുള്ളൂ. ചില സ്പോണ്‍സര്‍മാര്‍ ഹെവി ലൈസന്‍സ് ഇല്ലാത്ത തൊഴിലാളികളെ കൊണ്ടി വലിയ വാഹനങ്ങള്‍ ഓടിക്കുവാന്‍ നിര്‍ബന്ധിക്കുന്നതായി നിരവധി പരാതികള്‍ ഉയരാറുണ്ട്. അത് പോലെ തന്നെ ഹെവി എക്യുപ്മെന്റ്റ് ലൈസന്‍സ് ഇല്ലാത്തവരെ കൊണ്ട് അത്തരം എക്യുപ്മെന്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്.

പലപ്പോഴും പ്രവാസികള്‍ സ്പോണ്‍സറുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇത്തരം നിയമ ലംഘനങ്ങള്‍ ചെയ്യുന്നതായും കാണാറുണ്ട്. എന്ത് പരിശോധയും അപകടങ്ങളും ഉണ്ടെങ്കിലം താന്‍ നോക്കിക്കൊള്ളമെന്ന സ്പോണ്‍സറുടെ ഉറപ്പിന്മേല്‍ ആയിരിക്കും ഇവര്‍ ഈ സാഹസത്തിനു മുതിരുന്നത്. എന്നാല്‍ പലപ്പോഴും പരിശോധനയില്‍ പിടിക്കപ്പെടുകയോ അപകടങ്ങള്‍ ഉണ്ടാവുകയോ ചെയ്‌താല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാതെ സ്പോണ്‍സര്‍മാര്‍ കയ്യൊഴിയുന്നതായാണ് കാണാന്‍ സാധിക്കുക.

9. തൊഴിലാളിയുടെ ഇഖാമ, ലെവി, ഇന്‍ഷുറന്‍സ് ഫീസുകള്‍ നല്കാതിരിക്കുക

ഓരോ വിദേശ തൊഴിലാളിയുടെയും റിക്രൂട്ട്മെന്റ് ഫീസ്‌, ഇഖാമ ഫീസ്‌, വര്‍ക്ക് പെര്‍മിറ്റ്‌, ഇഖാമയുടെയും വര്‍ക്ക് പെര്‍മിറ്റിന്‍റെയും പുതുക്കാനുള്ള ഫീസ്‌, ഇവ പുതുക്കുന്നതിന് താമസം നേരിട്ടാല്‍ അതിന്മേല്‍ വരുന്ന പിഴകള്‍, ലെവി, ഇന്‍ഷുറന്‍സ് എന്നീ അംഗീകൃത ഫീസുകള്‍ അടക്കേണ്ടത് തൊഴില്‍ നിയമത്തിലെ വകുപ്പ് 40 പ്രകാരം തൊഴിലുടമയുടെ കടമയാണ്.

സ്ഥാപനങ്ങളും കമ്പനികളും ഈ നിബന്ധന പാലിച്ചു പോരുന്നതായി കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ വ്യക്തികളായ ചില സ്പോണ്‍സര്‍മാര്‍, ചെറിയ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ ബാധ്യത തൊഴിലാളികള്‍ക്ക് മേല്‍ തന്നെ അടിച്ചേല്‍പ്പിക്കുന്നതും കാണാന്‍ സാധിക്കുന്നു. ചിലര്‍ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ്‌ തുടങ്ങിയവക്കുള്ള പണം അടച്ച ശേഷം പിന്നീട് തൊഴിലാളികളുടെ വേതനത്തില്‍ നിന്നും മാസം തോറും ആ പണം തവണകളായി ഈടാക്കുന്നതും കാണാറുണ്ട്.

10. പ്രതിമാസ വേതനം പറ്റി പുറത്ത് തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കുക

ഒരു സ്പോണ്‍സറുടെ വിസയില്‍ രാജ്യത്തെത്തുന്ന തൊഴിലാളികള്‍ ആ സ്പോണ്‍സര്‍ക്ക് കീഴില്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂ എന്ന് തൊഴില്‍ നിയമത്തില്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള ചില പ്രത്യേക സാഹചര്യങ്ങളില്‍ അല്ലാതെ മറ്റൊരു സാഹചര്യത്തിലും വേറൊരു സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുവാന്‍ ഒരു തൊഴിലാളിക്ക് അനുവാദമില്ല എന്നാണ് സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 39 വ്യക്തമാക്കുന്നത്.

അങ്ങിനെ ചെയ്‌താല്‍ അത് നിയമ ലംഘനവുമാണ്. എന്നാല്‍ ചില സ്പോണ്‍സര്‍മാര്‍ തൊഴിലാളികളെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തു കൊണ്ട് വന്നു മാസം തോറും ഒരു നിശ്ചിത സംഖ്യ കൈപറ്റി അവരെ സ്വന്തമായി തൊഴില്‍ തേടാന്‍ അനുവദിക്കുകയോ, തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കുകയോ ചെയ്യുന്നുണ്ട്. ഇത് തൊഴില്‍ നിയമ ലംഘനവും കുറ്റകരവുമാണ്. ഇത്തരത്തിലുള്ള ഫ്രീ വിസ ഇടപാടുകള്‍ രാജ്യം നിയമം മൂലം നിരോധിച്ചിട്ടുള്ളതുമാണ്.

11. വേതനം നല്‍കാതിരിക്കുക

വേതനം കൃത്യമായി നല്കാതിരിക്കുക എന്നത് സാധാരണമായ ഒരു നിയം ലംഘനമാണ്. ഭൂരിഭാഗം കമ്പനികളും തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് തന്നെ വേതനം നല്‍കി വരുന്നുണ്ട്. എന്നാല്‍ വ്യക്തികളും ചെറിയ സ്ഥാപനങ്ങളും ആയിട്ടുള്ള പല സ്പോണ്‍സര്‍മാരും തങ്ങളുടെ തൊഴിലാളികള്‍ക്ക് വേതനം കൃത്യ സമയത്ത് നല്‍കുന്നതില്‍ പരാജയപ്പെടുന്നുണ്ട് എന്നത് പരമാര്‍ത്ഥമാണ്. ഇക്കാര്യം അധികൃതര്‍ക്കും വ്യക്തമാണ്. അത് കൊണ്ടാണ് മൂന്ന് മാസം ശമ്പളം നല്‍കിയില്ലെങ്കില്‍ സ്പോണ്‍സറുടെ അനുവാദം കൂടാതെ തന്നെ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള അവകാശം തൊഴിലാളിക്ക് നല്‍കിയിട്ടുള്ളത്.

12. ഓവര്‍ടൈം നല്‍കാതിരിക്കുക

സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 98 പ്രകാരം ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ ജോലി സമയം എട്ടു മണിക്കൂറാണ്. ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ അയാള്‍ ജോലി ചെയ്യേണ്ടതില്ല. (വിശുദ്ധ റമദാന്‍ മാസത്തില്‍ മാത്രമാണ് ഈ നിബന്ധനയില്‍ ഇളവുണ്ടാകുക) ദിവസവും അതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് അധിക വേതനം ഓവര്‍ടൈം അലവന്‍സായി നല്‍കേണ്ടതുണ്ട്.

എന്നാല്‍ വ്യവസ്ഥാപിതമായ കമ്പനികളും സ്ഥാപനങ്ങളിലും മാത്രമാണ് തൊഴിലാളികള്‍ക്ക് കൃത്യമായി ഓവര്‍ടൈം ലഭിക്കുന്നത്. സൗദിയിലെ വിദേശികളില്‍ ഭൂരിഭാഗവും ജോലിയെടുക്കുന്നത് തൊഴില്‍ സമയം കൃത്യമായി നിര്‍ണ്ണയിക്കാത്ത ബക്കാലകളിലും ബൂഫിയകകളിലും മറ്റു ചെറിയ വ്യാപാര സ്ഥാപനങ്ങളിലും മറ്റുമാണ്. ഇവിടങ്ങളില്‍ ജോലിക്കാര്‍ക്ക് ഓവര്‍ടൈം ലഭിക്കാറില്ല. മാത്രമല്ല 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലിയെടുക്കേണ്ടിയും വരുന്നുണ്ട്.

13. അവധി ദിവസങ്ങളിലും ജോലിയെടുപ്പിക്കുക

തൊഴിലാളിയെ കൊണ്ട് ആഴ്ചയില്‍ ആറു ദിവസം മാതമാണ് ജോലിയെടുപ്പിക്കാന്‍ പാടുള്ളൂ എന്ന് തൊഴില്‍ നിയമം അനുശാസിക്കുന്നു.

ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും ശമ്പളത്തോട് കൂടിയ അവധി നല്‍കിയിരിക്കണം. അവധി ദിവസം പ്രസ്തുത തൊഴിലാളി ജോലിയെടുക്കുകയാണെങ്കില്‍ അയാള്‍ക്ക് ആ സമയത്തെ സാധാരണ വേതനത്തിന് പുറമെയായി ഓവര്‍ടൈം വേതനവും അധികമായി നല്‍കണം. എന്നാല്‍ വ്യവസ്ഥാപിതമല്ലാത്ത സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഏഴു ദിവസവും ജോലിയെടുക്കേണ്ടി വരുന്നു. എന്നാലാകട്ടെ കൂടുതല്‍ സമയം ജോലിയെടുന്നതിനുള്ള ഓവര്‍ടൈം അലവന്‍സ് ലഭിക്കുന്നുമില്ല.

14. വേതനം കുറച്ചു കാണിക്കുക.

സൗദിയില്‍ സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടില്ല. എങ്കിലും തൊഴില്‍ കരാറില്‍ പറഞ്ഞിരിക്കുന്ന വേതനം തൊഴിലാളിക്ക് നല്‍കേണ്ടത് നിര്‍ബന്ധമാണ്‌. എന്നാല്‍ ഈ വേതനം നല്‍കാതെ ജോലിഎടുപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. തൊഴിലാളികളുടെ വേതനത്തെ ബേസിക് സാലറി എന്നും ട്രാവല്‍ അലവന്‍സ് എന്നും ഹൌസിംഗ് അലവന്‍സ് എന്നും ഫുഡ്‌ അലവന്‍സ് എന്നുമെല്ലാം തരം തിരിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.

തൊഴിലാളി പിരിഞ്ഞു പോകുന്ന അവസരത്തില്‍ അയാളുടെ ബേസിക് സാലറിയുടെ അടിസ്ഥാനത്തിലാണ് സേവനനന്തര ആനുകൂല്യം അഥവാ ഇ.എസ്.ബി (End of Service Benefit) കണക്കു കൂട്ടി നല്‍കേണ്ടത്. ഇതില്‍ കുറവ് വരുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ വേതനം കുറച്ചു കൊടുക്കുന്നതും കണക്കുകളില്‍ കുറച്ചു കാണിക്കുന്നതും.

15. ബിനാമി ബിസിനസിനു അനുവാദം നല്‍കുക

ഫ്രീ വിസയുടെ കുറച്ചു കൂടി വലിയൊരു പ്രവണതയാണ് ബിനാമി ബിസിനസ്. ഒരു സ്വദേശിയുടെ മറവില്‍ അയാളുടെ പേരില്‍ ലൈസന്‍സുകളും രേഖകളും ശരിയാക്കി കൊണ്ട് അയാളെന്ന ഭാവേന വിദേശി നടത്തി വരുന്ന ബിസിനസ്സാണ് ബിനാമി ബിസിനസ്. നിയമ വിരുദ്ധമാണെങ്കില്‍ തന്നെയും അടുത്തകാലം വരെ ഇത് സൗദിയില്‍ സാധാരണമായിരുന്നു. ഇപ്പോഴും അനേകം വിദേശികള്‍ ബിനാമി ബിസിനസ്സുകള്‍ ചെയ്തു വരുന്നുണ്ട്.

പ്രതിമാസ സംഖ്യയുടെയോ ലാഭ വിഹിതതിന്റെയോ അടിസ്ഥാനത്തിലായിരിക്കും സ്വദേശിയും വിദേശിയും തമ്മില്‍ ബിനാമി ബിസിനസിന് ധാരനയാവുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അധികൃതര്‍ ബിനാമി ബിസിനസിന് എതിരായ നടപടികള്‍ ഉര്‍ജ്ജിതമാക്കി. രാജ്യത്ത് നിന്നും ബിനാമി ബിസിനസ്സുകള്‍ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ് ഇപ്പോള്‍ അധികൃതരുടെ ശ്രമം. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തിനുള്ളില്‍ ബിനാമി ബിസിനസ് ചെയ്യുന്ന എല്ലാ വിദേശികളും പദവി ശരിയാക്കണമെന്നു അധികൃതര്‍ അന്ത്യ ശാസനവും നല്‍കിയിട്ടുണ്ട്.

16. മോശമായ പെരുമാറ്റം

ജോലി സ്ഥലത്ത് മോശമായ പെരുമാറ്റം പലരും പറയുന്ന ഒരു പരാതിയാണ്. ഇക്കാര്യത്തില്‍ സൗദി പൗരന്മാര്‍ മാത്രമല്ല ഉത്തരവാദികള്‍. ചില സന്ദര്‍ഭങ്ങളില്‍ സഹപ്രവര്‍ത്തകരോ മേലുദ്യോഗസ്ഥന്മാരോ ആയ വിദേശികളും മോശമായി പെരുമാറുന്നതായി പരാതികള്‍ ഉണ്ടാവാറുണ്ട്. സാധാരണ ഗതിയില്‍ വേതനം, ഓവര്‍ടൈം, ജോലി സമയത്തിന്റെ ദൈര്‍ഘ്യം, സേവനന്തര ആനുകൂല്യം, ലീവ് സാലറി തുടങ്ങിയ കാര്യങ്ങളിലാണ് അസ്വാരസ്യം പൊട്ടിപുറപ്പെടുക. പിന്നീടത് പരിഭവമോ ശത്രുതയോ ആയി മാറുന്നു.

സൗദിയില്‍ സ്പോണ്‍സര്‍ നന്നായാല്‍ പ്രവാസ ജീവിതം പകുതി രക്ഷപ്പെട്ടു എന്നൊരു ചൊല്ലുണ്ട്. ഇത് വ്യക്തികള്‍ സ്പോണ്‍സര്‍ ആയവരെയും ഹൌസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. വ്യക്തികളുടെ സ്പോണ്‍സര്‍ഷിപ്പില്‍ ഉള്ളവര്‍ പലപ്പോഴും ഇക്കാര്യത്തെ കുറിച്ച് പരാതിപ്പെടാറില്ല. എന്നാല്‍ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നവര്‍ ഇതിനെ കുറിച്ച് മേലുദ്യോഗസ്ഥന്മാര്‍ക്ക് പരാതികള്‍ നല്കാറുണ്ട്.

മേല്‍ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ ലേബര്‍ ഓഫീസില്‍ പരാതി പറയാവുന്നതാണ്. അവരുടെ ഇടപെടലില്‍ തീര്‍ന്നില്ലെങ്കില്‍ കമ്മീഷന്‍ ഫോര്‍ സെറ്റില്‍മെന്റ് ഓഫ് ലേബര്‍ എന്ന ഉന്നത ന്യയാലയത്തില്‍ പരാതിപ്പെടാം. പക്ഷേ മറ്റു യാതൊരു നിവൃത്തിയും ഇല്ലാത്ത തരത്തിലുള്ള പീഡനം ഉണ്ടെങ്കില്‍ മാത്രമേ സാധാരണ ഗതിയില്‍ വിദേശ തൊഴിലാളികള്‍ ലേബര്‍ ഓഫീസിലോ സെറ്റില്‍മെന്റ് കംമീഷനിലോ പോലീസിലോ പരാതിപ്പെടാറുള്ളൂ.

 

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST3 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST4 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST5 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!