Connect with us

INTERNATIONAL

നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയുടെ അനാസ്ഥ. സൗദിയിലേക്ക് എഴുന്നൂറോളം പ്രവാസികളുടെ യാത്ര മുടങ്ങി

Published

on

നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയുടെ നിരുത്തരവാദപരമായ സമീപനം മൂലം മലയാളികള്‍ അടക്കമുള്ള എഴുന്നൂറോളം ഇന്ത്യക്കാര്‍ പെരുവഴിയിലായി. ഇന്ന് നേപ്പാള്‍ വഴി സൗദിയിലേക്ക് മടങ്ങാനിരുന്ന ഇന്ത്യക്കാരാണ് കാഠ്മണ്ഡുവില്‍ കുടുങ്ങിയത്.

നേപ്പാളിലെ ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും എന്‍ ഓ സി ലഭിക്കാത്തവരുടെ യാത്രയാണ് മുടങ്ങിയത്. ഇവര്‍ക്ക് ഇന്ന് സര്‍വീസ് നടത്തുന്ന വിമാനത്തില്‍ സൗദിയിലേക്ക് പോകാന്‍ സാധിക്കില്ല. ഇന്ന് മൂന്ന് വിമാനങ്ങളാണ് നേപ്പാളില്‍ നിന്നും സൗദിയിലേക്ക് പോകുന്നത്. ഈ വിമാനങ്ങളില്‍ സൗദിയിലേക്ക് പോകുന്നതിന് വേണ്ടി ടിക്കറ്റുകള്‍ എടുത്ത എഴുന്നൂറോളം പേരാണ് യാത്ര മുടങ്ങി ദുരിതത്തിലായത്.

നേപ്പാളില്‍ നിന്നും മൂന്നാമതൊരു രാജ്യത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേപ്പാളിലെ ഇന്ത്യന്‍ എംബസ്സി നല്‍കുന്ന നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ എന്‍ ഓ സി ഇല്ലെങ്കില്‍ അവര്‍ക്ക് യാത്രാനുമതി നിഷേധിക്കപ്പെടും.

എന്‍ ഓ സി നല്‍കുന്ന നടപടി ക്രമത്തില്‍ മുന്നറിയിപ്പില്ലാതെ എംബസ്സി മാറ്റങ്ങള്‍ വരുത്തിയതാണ് പ്രവാസികളായ ഇന്ത്യക്കാരെ കുഴക്കിയത്. നേരത്തെ ഇന്ത്യക്കാര്‍ക്ക് എന്‍ ഓ സി ക്കായി എംബസിയില്‍ നേരിട്ട് പോകുകയും എംബസ്സി എന്‍ ഓ സി നല്‍കുകയുമാണ് ചെയ്തു കൊണ്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസംമുതല്‍ എംബസ്സി ഈ നടപടി ക്രമത്തില്‍ മാറ്റം വരുത്തി.

ഇപ്പോഴത്തെ നടപടി ക്രമം അനുസരിച്ച് എംബസ്സിയുടെ ഔദ്യോഗിക മെയില്‍ അഡ്രസ്സിലേക്ക് അപേക്ഷകര്‍ ഒരു അപേക്ഷ അയക്കണം. അപേക്ഷ ലഭിച്ചാല്‍ അവര്‍ക്ക് എംബസ്സി മറുപടി നല്‍കുകയും ചെയ്യും. ഇങ്ങിനെ അപേക്ഷിച്ച എഴുന്നൂറ് പേരില്‍ കണ്‍ഫര്‍മേഷന്‍ ലഭിച്ച മുപ്പത് പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ ദിവസം എന്‍ ഒ സി ലഭിച്ചിട്ടുള്ളത്. ഇവര്‍ക്ക് മാത്രമേ ഇന്നത്തെ വിമാനത്തില്‍ സൗദിയിലേക്ക് യാത്ര ചെയ്യാനാകൂ.

കഴിഞ്ഞ ദിവസം രാവിലെ അഞ്ചു മണി മുതല്‍ വൈകുന്നേരം വരെ മലയാളികള്‍ അടക്കമുള്ള എഴുന്നൂറോളം ഇന്ത്യക്കാരാണ് എംബസ്സിയില്‍ എന്‍ ഓ സിക്ക് വണ്ടി കാത്തു നിന്നിരുന്നത്. അപ്പോള്‍ മാത്രമാണ് നടപടി ക്രമങ്ങളില്‍ മാറ്റം വരുത്തിയതായി എംബസ്സി അധികൃതര്‍ അറിയിച്ചത്. എംബസി അധികൃതര്‍ നിര്‍ദ്ദേശിച്ച രീതിയില്‍ ഇമെയില്‍ അയച്ചുവെങ്കിലും മുപ്പതോളം പേര്‍ക്ക് മാത്രമാണ് എന്‍ ഓ സി അധികൃതരില്‍ നിന്നും ലഭ്യമായത്.

വൈകുന്നേരമായതോടെ എന്‍ ഓ സി പ്രതീക്ഷിച്ചു എംബസ്സിക്ക് സമീപം കാത്തു നിന്ന പ്രവാസികളെ പോലീസുകാരെ ഉപയോഗിച്ചു ഇന്ത്യന്‍ എംബസ്സി നേരിട്ടതായും പരാതിയുണ്ട്.

ഇന്ന് യാത്ര മുടങ്ങിയ മലയാളികള്‍ അടക്കമുള്ള അറുന്നൂറ്റി അന്‍പതോളം പ്രവാസികള്‍ സൗദിയിലേക്ക് പോകുന്നതിനായി കഴിഞ്ഞ 14 ദിവസമായി കാഠ്മണ്ഡുവിലെ ഹോട്ടലുകളില്‍ താമസിച്ചു വരികയായിരുന്നു. ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയാണ് നേപ്പാളില്‍ താമസിച്ചു സൗദിയില്‍ എത്തുന്നതിനായി വേണ്ടി പലരും മുടക്കിയിട്ടുള്ളത്. വന്‍തുക നല്‍കിയാണ്‌ പലരും ടിക്കറ്റ് എടുത്തിട്ടുള്ളത്. അന്‍പതിനായിരം രൂപ വരെ ടിക്കറ്റിനു വേണ്ടി ചിലവാക്കിയവര്‍ ഈ കൂട്ടത്തിലുണ്ട്.

ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസവും എംബസ്സിയില്‍ എന്‍ ഓ സിക്കായി എത്തുന്നത്.  എന്നാല്‍ നേരത്തെ അപ്പോയിന്റ്മെന്റ് എടുത്തവര്‍ക്ക് മാത്രമാണ് എംബസ്സി എന്‍ ഓ സി നല്‍കുന്നത്. ഒരു ദിവസം അന്‍പതോളം പേര്‍ക്ക് മാത്രമാണ് എന്‍ ഓ സി നല്‍കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. ഇക്കാര്യത്തില്‍ സത്വരമായ പരിഹാരം ഉടന്‍ ലഭ്യമായില്ലെങ്കില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ സൗദിയിലേക്ക് എത്താന്‍ കഴിയാതെ നേപ്പാളില്‍ കുടുങ്ങുമെന്നു പറയപ്പെടുന്നു.

ഇന്ത്യയില്‍ നിന്നും നേരിട്ട് പ്രവേശിക്കുന്നതിന് സൗദി അറേബ്യ വിലക്ക് ഏര്‍പ്പെടുത്തിയതോടെ നേപ്പാള്‍, ബഹറിന്‍, ഒമാന്‍, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് ഇന്ത്യക്കാരായ പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കുന്നത്. ഇവിടങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം പി സി ആര്‍ ടെസ്റ്റ് നടത്തി രോഗമില്ലെന്നു ഉറപ്പു വരുത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമാണ് സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുക.

മേല്‍ പറഞ്ഞ രാജ്യങ്ങളില്‍ ഒമാന്‍ സന്ദര്‍ശക വിസക്കാര്‍ക്ക് കഴിഞ്ഞ എട്ടാം തിയ്യതി മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഒമാന്‍ വഴി സൗദിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചിരുന്ന പ്രവാസികള്‍ ദുരിതത്തിലായി. ബഹറിന്‍ വഴി കടുത്ത നിയന്ത്രണങ്ങളാണ് അധികൃതര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. യു എ ഇ യില്‍ നിന്നും നേരിട്ട് പ്രവേശിക്കുന്നത് സൗദി അറേബ്യ വിലക്കിയിട്ടുമുന്ദ്. ഈ സാഹചര്യത്തിലാണ് നേപ്പാള്‍ വഴി സൗദിയിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യക്കാരുടെ തിരക്ക് വര്‍ദ്ധിച്ചത്.

എന്നാല്‍ എന്‍ ഓ സി നല്‍കുന്നതിനായി പ്രവാസികള്‍ ഒടുക്കേണ്ട ഫീസ്‌ എംബസ്സി ഇരട്ടിയില്‍ അധികം വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടും കൂടിയ തോതിലുള്ള യാത്രക്കാര്‍ക്ക് ആവശ്യമായ സേവനം നല്‍കുന്ന സമീപനം എംബസ്സിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്ന് പരാതിയുണ്ട്.

INDIA

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

Published

on

റിയാദ്: കോവിഡ് പ്രതിസന്ധി മൂലം ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യകതയും ദൌര്‍ലഭ്യവും ചൂഷണം ചെയ്തു വ്യാജ ഏജന്റുമാര്‍ തട്ടിപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ഇവര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തുന്നത്. ചതിയില്‍ പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതയാണ് അറിയുന്നത്.

റിയാദ് ഇന്ത്യന്‍ എംബസ്സി വഴി നഴ്സുമാരെ വാക്സിനേഷന്‍ ഡ്യൂട്ടിക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന വാഗ്ദാനം നല്‍കിയാണ്‌ പണം തട്ടിയത്. ഗൂഗിള്‍ പേ വഴിയാണ് പല നഴ്സുമാരും പണം കൈമാറിയിട്ടുള്ളത്. അത് മൂലം പരാതിപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഒരാള്‍ക്ക് 35,൦൦൦ രൂപക്ക് മുകളില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

എംബസ്സിയുടെ നേരിട്ടുള്ള നിയമനമാണ് നടത്തുന്നത് എന്നാണ് ഏജന്റുമാര്‍ പറഞ്ഞിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടതായി കാണിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സിയുടെ ഔദ്യോഗിക മുദ്രയും സീലും ഉള്ള കത്തുകളാണ് ഇവര്‍ക്ക് അയച്ചു കൊടുത്തിട്ടുള്ളത്. മേയ് പത്താം തിയ്യതി മെഡിക്കല്‍ പരിശോധന നടത്തണമെന്നും കാണിച്ച് ഇവര്‍ക്ക് കത്ത് നല്‍കിയിരുന്നു.

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായാല്‍ അന്ന് തന്നെ നഴ്സുമാര്‍ക്ക് വിസയും, ഇമിഗ്രേഷന്‍ പേപ്പറുകളും ഇന്‍ഷുറന്‍സ് പേപ്പറുകളും വിമാന ടിക്കറ്റും അടങ്ങുന്ന കിറ്റ്‌ കൈമാറുമെന്നും കത്തില്‍ പറയുന്നു. മേയ് 12 ന് റിയാദിലെ തൊഴില്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കത്തില്‍ കാണിച്ചിരുന്നു. 53൦൦ റിയാലായിരുന്നു ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്.

ഇക്കാര്യത്തില്‍ സംശയം തോന്നിയ മൂന്ന് നഴ്സുമാര്‍ ഇക്കാര്യം നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനെ (യു.എന്‍.എ) അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഘടനയുടെ ഭാരവാഹികള്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു റിക്രൂട്ട്മെന്റ് വ്യാജമാണെന്നും തട്ടിപ്പില്‍ പെടരുതെന്നും എംബസ്സി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

മുന്‍പും ഇത്തരത്തില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ നടന്നിരുന്നെന്നും ഒരു ഇടവേളക്ക് ശേഷം ഇത് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണെന്നും യു.എന്‍.എ ഭാരവാഹികള്‍ പറയുന്നു. യു.എ.ഇ യിലും വാക്സിനേഷന്‍ ഡ്യൂട്ടിക്ക് എന്ന പേരില്‍ കൊണ്ട് പോയ നഴ്സുമാരില്‍ ഒരു വിഭാഗവും പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയണമെന്നും വ്യാജന്മാരുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി പണം നഷ്ടമാക്കരുത് എന്നും സംഘടന നഴ്സുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

INDIA

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

Published

on

ഇന്ത്യയില്‍ നിന്നുള്ളവരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് ഉടനെയൊന്നും പിന്‍വലിക്കില്ലെന്ന് ഉറപ്പായതോടെ സൗദിയിലേക്ക് പ്രവേശിക്കാന്‍ പുതിയ റൂട്ടുകളും മാര്‍ഗ്ഗങ്ങളും തേടുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ എണ്ണം കൂടുന്നു. കൊച്ചിയില്‍ നിന്നും അര്‍മേനിയ വഴി സൗദിയിലേക്കും കൊച്ചിയില്‍ നിന്നും വിമാനത്തില്‍ മാലിദ്വീപില്‍ എത്തി കപ്പലില്‍ ക്വാറന്റൈനു ശേഷം സൗദിയിലേക്കും പ്രവേശിക്കുന്നതിനുള്ള പുതിയ പാക്കേജുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോള്‍ താഷ്കന്റ് വഴിയും പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നതായി ട്രാവല്‍ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. കസാക്കിസ്ഥാന്റെ തലസ്ഥാനമാണ്‌ താഷ്കന്റ്.

മുംബെയില്‍ നിന്നാണ് ഇന്ത്യക്കാര്‍ താഷ്കന്റില്‍ എത്തുന്നത്. കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും അവിടെയെത്തി താഷ്കന്റിലേക്ക് യാത്ര തിരിക്കുന്നു. ചാര്‍ട്ടേഡ്‌ വിമാനത്തിലാണ് യാത്ര. അവിടെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം സൗദിയിലേക്ക് പ്രവേശിക്കാം.

ഇപ്പോള്‍ മലയാളികള്‍ അടക്കമുള്ള നിരവധി പേര്‍ ഈ മാര്‍ഗ്ഗത്തിലൂടെ സൗദിയിലേക്ക് പോകുന്നുണ്ട്. എന്നാല്‍ ഈ റൂട്ട് മുഖേനയുള്ള യാത്ര അധികം പേര്‍ക്കും ശുപാര്‍ശ ചെയ്യുന്നില്ലെന്ന് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ പറയുന്നു. ഏറ്റവും അത്യാവശ്യമായി സൗദിയിലേക്ക് എത്തി ചേരേണ്ടവര്‍ മാത്രമാണ് ഈ വഴിയിലൂടെയുള്ള പാക്കേജ് നല്‍കുന്നത്.

കാരണം താഷ്കന്റില്‍ നിന്നും ഇന്ത്യയിലേക്ക് വിമാനങ്ങള്‍ കുറവാണ്. ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായി തുടരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതു സമയത്തും പുതിയ വിലക്കുകള്‍ കസാക്കിസ്ഥാന്റെ ഭാഗത്ത് നിന്നോ സൗദിയുടെ ഭാഗത്ത് നിന്നോ പ്രതീക്ഷിക്കാം.

താഷ്കന്റില്‍ ക്വാറന്റൈനില്‍ കഴിയുന്ന സമയത്ത് ഇത്തരം പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യത്തില്‍ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വരികയാണെങ്കില്‍ തിരിച്ചു ഇന്ത്യയിലേക്ക് വരുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന് ഇവര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഈ വഴി പോകുന്ന പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഒമാന്‍ വഴിയും നേപ്പാള്‍ വഴിയും സൗദിയിലേക്ക് പ്രവേശിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അടഞ്ഞതോടെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നത് ബഹറിന്‍ വഴിയുള്ള യാത്രയാണ്. വിസ എളുപ്പത്തില്‍ ലഭിക്കും എന്നതിനാലും ഗള്‍ഫ് രാജ്യമായത് കൊണ്ടും ബഹറിന്‍ പാക്കേജിന് മലയാളികള്‍ മുന്‍ഗണന നല്‍കുന്നുണ്ട്. . വിസക്ക് മൂന്ന് മാസത്തെ കാലാവധി ഉള്ളതിനാല്‍ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ യാത്ര മുടങ്ങിയാലും പിന്നീട് യാത്ര ചെയ്യാന്‍ സാധിക്കും. കൂടാതെ ബഹറിനില്‍ നിന്നും അല്‍ ഖോബാറിലേക്കും ദാമ്മമിലേക്കും ബഹറിന്‍ കോസ് വേ വഴി ടാക്സിയില്‍ പ്രവേശിക്കുകയും ചെയ്യാം. ഒരു ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ ഇവര്‍ ഈടാക്കുന്നു.

മാലിദ്വീപില്‍ ജനവാസ മേഖലയില്‍ ഇന്ത്യക്കാരുടെ ഹോട്ടല്‍ ബുക്കിംഗ് തടഞ്ഞതോടെ ഇത് വഴിയുള്ള യാത്രക്ക് തടസ്സം നേരിട്ടിരുന്നു. എന്നാല്‍ ജനവാസ മേഖലകളില്‍ നിന്നും അകലെയുള്ള ഹോട്ടലുകളിലും സര്‍ക്കാര്‍ ഒരുക്കുന്ന താമസ സൗകര്യങ്ങളിലും താമസിക്കാന്‍ അനുമതി ലഭിച്ചിരുന്നു. ഈ പ്രതിസന്ധി കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ള ഒരു ട്രാവല്‍ ഏജന്‍സി കൊച്ചിയില്‍ നിന്നും യാത്രക്കാരെ വിമാനത്തില്‍ മാലിദ്വീപില്‍ എത്തിച്ചു അവിടെ കപ്പലില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കി അതിന് ശേഷം വിമാന മാര്‍ഗ്ഗം സൗദിയില്‍ എത്തിക്കുന്ന പാക്കേജിന് തുടക്കമിട്ടിട്ടുണ്ട്. ടിക്കറ്റില്ലാതെ അറുപത്തി അയ്യായിരം രൂപയാണ് ഇവര്‍ ഈടാക്കുന്നത്.

കൊച്ചിയില്‍ തന്നെയുള്ള ഒരു ട്രാവല്‍ ഏജന്‍സി അര്‍മേനിയ വഴിക്കും മലയാളികളെ സൗദിയിലേക്ക് കൊണ്ട് പോകുന്നുണ്ട്. വിമാനം ചാര്‍ട്ടര്‍ ചെയ്താണ് യാത്ര. ഒരു വിമാനത്തില്‍ 16൦ പേരെ കൊണ്ട് പോകുന്നു. അഞ്ചു വിമാനങ്ങളാണ് ഇത്തരത്തില്‍ സൗദി പ്രവാസികളെ കൊണ്ട് പോകുന്നതിന് ഇവര്‍ ഒരുക്കുന്നത്. ഒന്നേകാല്‍ ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് ഇവര്‍ ഈടാക്കുന്നത്.

Continue Reading

INDIA

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

Published

on

കൊച്ചി: സൗദി അറേബ്യ ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസ് ഉടനടി പുനരാരംഭിക്കില്ല എന്ന കാര്യം ഏതാണ്ട് ഉറപ്പായതോടെ സൗദിയിലേക്ക് അത്യാവശ്യമായി തിരിച്ചെത്തേണ്ട മലയാളികളായ പ്രവാസികള്‍ തിരിച്ചെത്താനായി പുതു വഴികള്‍ തേടുകയാണ്.

സൗദിയിലേക്ക് നേരിട്ട് ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലും പ്രവാസികള്‍ കൂടുതലായി പോയിരുന്ന നേപ്പാള്‍, ഒമാന്‍, യു.എ.ഇ, ശ്രീലങ്ക തുടങ്ങിയ വഴികളിലൂടെയുള്ള ട്രാന്‍സിറ്റ് പ്രവേശനം മുടങ്ങിയതോടെയാണ് പുതിയ വഴികളും മാര്‍ഗ്ഗങ്ങളും മലയാളികള്‍ പരീക്ഷിക്കുന്നത്.

ഇതിന്റെ ഭാഗമായി മാലിദ്വീപി വഴി കേരളത്തിലെ ഒരു ട്രാവല്‍ ഏജന്‍സി മാലിദ്വീപിലേക്ക് പുതിയ പാക്കേജ് തുടങ്ങിയിട്ടുണ്ട്. മാലിദ്വീപിലേക്ക് എത്തുന്ന മലയാളികള്‍ക്ക് കപ്പലിലാണ് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നത് എന്നതാണ് ഈ പാക്കേജിന്റെ പ്രത്യേകത.

വിമാനത്തില്‍ തന്നെയാണ് യാത്രക്കാരെ കേരളത്തില്‍ നിന്നും മാലിദ്വീപിലേക്ക് കൊണ്ട് പോകുക. കേരളത്തിലെ ഏതു വിമാന താവളത്തില്‍ നിന്നും യാത്ര ആരംഭിക്കുമെന്ന കാര്യത്തില്‍ ട്രാവല്‍ ഏജന്‍സി ഇപ്പോള്‍ ഉറപ്പ് നല്‍കുന്നില്ല. കൂടുതല്‍ യാത്രക്കാര്‍ എവിടെ നിന്നാണോ ബുക്ക് ചെയ്യുന്നത് അതിനനുസരിച്ച് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ വിമാന താവളങ്ങളില്‍ നിന്നും യാത്ര ആരംഭിക്കാന്‍ കഴിയുമെന്നാണ് വ്യക്തമാക്കുന്നത്.

മാലിദ്വീപില്‍ എത്തിയാല്‍ ഹോട്ടലിനു പകരം ഷിപ്പില്‍ ക്വാറന്റൈന്‍ സൗകര്യം നല്‍കും. ഇന്ത്യയില്‍ നിന്നും അനേകം പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കാനായി എത്തിയതോടെ രോഗ വ്യാപനം ഭയന്ന് നഗര പ്രദേശത്തുള്ള ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ഇന്ത്യക്കാര്‍ക്ക് ബുക്കിംഗ് സൗകര്യം മാലി സര്‍ക്കാര്‍ വിലക്കിയിരുന്നു.

സര്‍ക്കാര്‍ ഒരുക്കുന്ന ഗസ്റ്റ് ഹൗസുകളിലും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും അകന്നു നിലക്കുന്ന ഹോട്ടലുകളിലും മാത്രമേ ഇന്ത്യക്കാര്‍ക്ക് താമസ സൗകര്യത്തിനായി ഹോട്ടലുകള്‍ ബുക്ക് ചെയ്യാന്‍ അനുവാദമുള്ളൂ. ഈ സാഹചര്യത്തിലാണ് കപ്പലില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നത്. കൂടാതെ സര്‍ക്കാര്‍ ഒരുക്കുന്ന താമസ സൗകര്യത്തിനു കൂടുതല്‍ തുക മുടക്കേണ്ടി വരും. അത് ഒഴിവാക്കുകയും കൂടി ചെയ്യുക എന്നതുമാണ്‌ കപ്പലില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കാന്‍ കാരണമായതെന്നും ട്രാവല്‍ ഏജന്‍സി വ്യക്തമാക്കുന്നു.

ചെറിയ കപ്പലുകള്‍ വാടകയ്ക്ക് എടുത്താണ് ഈ സൗകര്യം ഒരുക്കുന്നത്. പത്തു പേര്‍ക്ക് വീതം താമസിക്കാന്‍ സൗകര്യമുള്ള മിനി ഷിപ്പിലാണ് ക്വാറന്റൈന്‍ സൗകര്യം ഒരുക്കുന്നത്. രോഗവ്യാപനം ഇല്ലാതിരിക്കാനും സര്‍ക്കാര്‍ നിബന്ധനകള്‍ പാലിക്കാനുമാണ് ഇത്തരം ചെറിയ ഷിപ്പുകളില്‍ താമസ സൗകര്യം ഒരുക്കുന്നത്.

ഒരു ബാച്ചില്‍ പത്തു യാത്രക്കാരെയാണ് ഇവര്‍ കൊണ്ട് പോകുന്നത്. ടിക്കറ്റ് ഇല്ലാതെ എഴുപതിനായിരം രൂപയാണ് പാക്കേജിനായി ഇവര്‍ ഈടാക്കുന്നത്. മാലിദ്വീപില്‍ എത്തിയാല്‍ കപ്പലില്‍ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ സൗകര്യം ഉണ്ടാകും.

മൂന്ന് നേരം ഭക്ഷണം, പി സി ആര്‍ ടെസ്റ്റുകള്‍ തുടങ്ങിയവ ഈ പാക്കേജില്‍ ഉണ്ട്. എയര്‍പോര്‍ട്ടില്‍ നിന്നും ട്രാവല്‍ ഏജന്‍സിയുടെ പ്രതിനിധികള്‍ യാത്രക്കാരെ കപ്പലിലേക്ക് കൊണ്ട് പോകും. പതിനാല് ദിവസത്തിന് ശേഷം ഇവരുടെ പ്രതിനിധികള്‍ തന്നെ യാത്രക്കാരെ കപ്പലില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് കൊണ്ട് പോകും.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST3 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST4 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST5 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!