Connect with us

INDIA

കേരളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ എപ്പോഴും തകരാറിലാവുന്നത് എന്താണ്?

Published

on

കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനങ്ങളുടെ സാങ്കേതിക ശേഷി പരിശോധിക്കന്മെന്നു ആവശ്യം ഉയരുന്നു. സമീപ ദിവസങ്ങളിലായി വിമാനങ്ങള്‍ക്ക് യന്ത്രതകരാര്‍ സംഭവിക്കുന്നതും മറ്റ് ഏര്‍പോര്‍ട്ടുകളില്‍ അടിയന്തിര ലാന്റിംഗ് നടത്തുകയോ യാത്ര റദ്ദ് ചെയ്യുകയോ ചെയ്യുന്നതും ഇപ്പോള്‍ നിത്യ സംഭവമായിരിക്കുകയാണ്.

മൂന്ന് ദിവസം മുന്‍പാണ് റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന റിയാദ്- കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം സാങ്കേതിക തരാറിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറക്കേണ്ടി വന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. ടയര്‍ തകരാറിനെ തുടര്‍ന്നാണ് വിമാനം അവിടെ ഇറക്കേണ്ടി വന്നത്. യാത്രക്കാര്‍ എല്ലാം സുരക്ഷിതരായിരുന്നു. അവരെ പിന്നീട് മറ്റൊരു വിമാനത്തില്‍ കരിപ്പൂരില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍ സ്പൈസ് ജെറ്റ് അധികൃതര്‍ ഇത്രയും സൌമനസ്യം യാത്രക്കാരോട് കാണിച്ചില്ല. ഏപ്രില്‍ ഒന്‍പതിന് കോഴിക്കോട് നിന്നും മുംബൈയിലേക്ക് സ​ർ​വി​സ്​ ന​ട​ത്തേ​ണ്ടി​യി​രു​ന്ന സ്​​പൈ​സ്​ ജെറ്റിന്റെ വിമാനം നി​ര​വ​ധി ത​വ​ണ സ​മ​യം മാ​റ്റി​യ ശേഷമാണ് റദ്ദാക്കിയത്. ശനിയാഴ്ച ​ല​ർ​ച്ച 1.30ന് പുറപ്പെടേണ്ട വിമാനത്തിന്‍റെ സമയം നാല് തവണയാണ് മാറ്റിയത്.

വൈ​കീ​ട്ട്​ 7.05ന് ​ ​പു​റ​പ്പെ​ടു​മെ​ന്നു അറിയിച്ചതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ എത്തിയ യാത്രക്കാരോട് വീ​ണ്ടും സ​മ​യം മാ​റ്റി​യി​ട്ടു​ണ്ടെ​ന്നും ഞാ​യ​റാ​ഴ്​​ച രാ​വി​ലെ എ​ട്ടി​ന്​ പു​റ​പ്പെ​ടു​മെന്ന് സ്പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. ഇ​ത​നു​സ​രി​ച്ച്​ ഞാ​യ​റാ​ഴ്​​ച എ​ത്തി​യ​പ്പോ​ൾ ആ​ദ്യം രാ​വി​ലെ 11നും ​പി​ന്നീ​ട്​ ഉ​ച്ച​ക്കും പു​റ​പ്പെ​ടു​മെ​ന്ന്​ അ​റി​യിച്ചെങ്കിലും വൈകീട്ട് വിമാനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു.

സാങ്കേതിക തകരാറാണ് കാരണമായി അധികൃതര്‍ പറഞ്ഞത്. പല തവണ സമയം മാറ്റിയതായി അറിയിക്കുന്നതല്ലാതെ യാത്രക്കാര്‍ക്ക് ഭക്ഷണമോ, താമസ സൌകര്യമോ, നഷ്ട പരിഹാരമോ നല്‍കാന്‍ സ്പൈസ് ജെറ്റ് അധികൃതര്‍ തയ്യാറായില്ല. വിമാന ടിക്കറ്റിന് പുറമേ പല തവണ വിമാന തവത്തില്‍ എത്തിയതിന്റെ ചിലവും കോ​വി​ഡ്​ ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ണ നടത്തിയതിന്‍റെ ചിലവും യാത്രക്കാര്‍ക്ക് നഷ്ടമായി. പുതിയ ടിക്കറ്റ് എടുക്കുന്നവര്‍ വീണ്ടും ടെസ്റ്റ്‌ നടത്തേണ്ടി വരും എന്നതിനാല്‍ ആ ചിലവും യാത്രക്കാര്‍ തന്നെ വഹിക്കണം.

ഏപ്രില്‍ ഒന്‍പതിന് തന്നെയാണ് കരിപ്പൂരില്‍ നിന്നും പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്‍റെ കുവൈത്തിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്. ടേക്ക് ഓഫ് ചെയ്തയുടൻ തന്നെ അപായ സിഗ്നൽ വന്നതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. രാവിലെ 8.37നു പുറപ്പെട്ട വിമാനം 9.11നാണ് എമർജൻസി ലാൻഡിങ് നടത്തിയത്. വിമാനത്തിന്റെ കാർഗോ ഭാഗത്ത് തീപ്പിടിത്തത്തെ സൂചിപ്പിക്കുന്ന അപായ സൈറണുകൾ മുഴങ്ങിയതിനെത്തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയത്.

അടിയന്തര ലാൻഡിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയ ശേഷമായിരുന്നു വിമാനം സുരക്ഷിതമായാണ് നിലത്തിറക്കിയത്. 15 മിനിട്ടോളം പറന്നശേഷമാണ് വിമാനത്തിലെ കാർഗോ ഭാഗത്തുനിന്ന് അഗ്നി ബാധയെ സൂചിപ്പിക്കുന്ന അലാറം ഉയർന്നത്. അറബിക്കടലിനു മുകളിൽ 15000 അടി ഉയരത്തിലായിരുന്നു ആ സമയത്ത് വിമാനം പറന്നിരുന്നത്. അപകട സൂചന മനസ്സിലാക്കിയ പൈലറ്റ് കോഴിക്കോട് വിമാനത്താവള എ.ടി.സി യോട് അടിയന്തര ലാൻഡിങ്ങിന് അനുമതി ആവശ്യപ്പെടുകയായിരുന്നു.

ഫെബ്രുവരി 19 ന് ഷാര്‍ജയില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയിരുന്നു. ഹൈഡ്രോളിക് ലീക്കെജിനെ തുടര്‍ന്നുണ്ടായ യന്ത്ര തകരാര്‍ ആയിരുന്നു കാരണം. 112 യാത്രക്കാരാണ് ആ സമയത്ത് വിമാനത്തില്‍ ഉണ്ടായിരുന്നത്. വൈകീട്ടോടെയാണ് തകരാര്‍ നേരെയാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞത്.

വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തിൽ കനത്ത സുരക്ഷയും ജാഗ്രതയും ഏര്‍പ്പെടുത്തിയിരുന്നു. അടിയന്തര സാഹചര്യം നേരിടാൻ അഗ്നിരക്ഷാ സേനയും സിഐഎസ്എഫും സജ്ജരായിരുന്നു. ലാൻഡിങ്ങിനെ തുടര്‍ന്ന് യാത്രക്കാരെയും ജീവനക്കാരെയും ഇവര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് ദുബായില്‍ നിന്ന് എത്തിയ വിമാനം കരിപ്പൂരില്‍ അപകടത്തില്‍ പെട്ട് പൈലറ്റും യാത്രക്കാരും അടക്കം 18 പേര്‍ മരിച്ചത് കേരളത്തിന് ഇപ്പോഴും ഒരു വിങ്ങലായി അവശേഷിക്കുകയാണ്. ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമായിരുന്നു അപകടത്തില്‍ പെട്ടത്.

സമീപ കാല സംഭവങ്ങള്‍ വിലയിരുത്തുമ്പോള്‍ സാങ്കേതിക തകരാറുകള്‍ മൂലം അടിയന്തിര ലാൻഡിങ് നടത്തേണ്ടി വരുന്നത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്കാണ്. 99ശതമാനവും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ തന്നെയാണ് ഇകാര്യത്തില്‍ മുന്നില്‍.

ബജറ്റ് എയര്‍ലൈന്‍ ആയതിനാല്‍ സാധാരണ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്നതും എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ വിമാനങ്ങളെയാണ്. എന്നാല്‍ തുടരെ തുടരെ ഉണ്ടാകുന്ന ഈ തകരാറുകളെ സംബന്ധിച്ച യാതൊരു അന്വേഷണവും നടക്കുന്നില്ല. കരിപ്പൂര്‍ അപകടവും മംഗലാപുരം അപകടവും കേരളത്തിന്‍റെ മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ല.

എങ്കിലും ഇത്തരം സാങ്കേതിക തകരാറുകളെ കുറിച്ച് ആരും സംസാരിക്കുന്നില്ല. ആരും തന്നെ പരാതി പ്പെടുന്നില്ല. അതിനാല്‍ ഇക്കാര്യങ്ങള്‍ അധികൃതര്‍ ഗൗരവമായി എടുക്കുന്നുമില്ല.

ഇനിയും ഒരു അപകടം ഉണ്ടാവുന്നത് വരെ കാത്തു നിന്ന് കൂടാ. അതിനാല്‍ തുടര്‍ച്ചായി ഉണ്ടാകുന്ന ഇത്തരം, തകരാറുകള്‍ സംബന്ധിച്ചും വിമാനങ്ങളുടെ ഫിറ്റ്നസ് സംബന്ധിച്ചും ഡയരക്ടര്‍ ജനറല്‍ ഓഫ് സിവില്‍ എവിയേഷന്‍ അതോറിറ്റി, സിവില്‍ എവിയേഷന്‍ മന്ത്രാലയം എന്നിവരുടെ നേതൃത്വത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഭാവിയില്‍ ഇത്തരം അപകട സാധ്യതകള്‍ അടിയന്തിരമായി ഒഴിവാക്കേണ്ടത് ഇനിയും ഒരു അപകടം കേരളത്തിന്റെ മണ്ണില്‍ നിന്നും ഒഴിവാക്കാന്‍ അത്യന്താപേക്ഷിതമാണ്.

INDIA

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

Published

on

ഒരു വര്‍ഷത്തില്‍ ഏറെയായി തുടരുന്ന വിമാന സര്‍വീസ് വിലക്ക് വരുന്ന മേയ് 17 ന് സൗദി അറേബ്യ പുനരാരംഭിക്കുമ്പോള്‍ ഇന്ത്യക്കാരായ സൗദി പ്രവാസികള്‍ക്ക് അതില്‍ സന്തോഷിക്കാന്‍ ഒന്നും തന്നെയില്ല. കോവിഡ് അതിരൂക്ഷമായിരിക്കുന്ന ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ ഈ ഘട്ടത്തില്‍ സൗദിയില്‍ നിന്നും ഉണ്ടാവില്ല എന്നത് ഏറെക്കുറെ ഉറപ്പായിട്ടുമുണ്ട്. എന്നാല്‍ ഇന്ത്യക്കാരുടെ മറ്റു രാജ്യങ്ങളില്‍ കൂടിയുള്ള പ്രവേശനം വിലക്കാത്തതിനാല്‍ അത്യാവശ്യമായി സൗദിയിലേക്ക് തിരിച്ചെത്തേണ്ട പ്രവാസികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് ഈ മാര്‍ഗ്ഗം തന്നെയാണ്.

യു.എ.ഇ, ബഹറിന്‍, നേപ്പാള്‍, ഒമാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയിലും ഒമാനിലും കോവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വന്നതോടെ ഒമാന്‍, യു.എ.ഇ, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള ട്രാന്‍സിറ്റ് വിസക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

ഇപ്പോള്‍ ബഹറിന്‍ വഴിയാണ് കൂടുതല്‍ പ്രവാസികളും സൗദിയിലേക്ക് പ്രവേശിക്കുന്നത്. മാലിദ്വീപ് വഴിയും കുറച്ചു പ്രവാസികള്‍ സൗദിയില്‍ എത്തുന്നുണ്ട്. അര്‍മേനിയ, താഷ്കന്റ് എന്നീ രാജ്യങ്ങളിലൂടെയും പാക്കേജുകള്‍ തുടങ്ങി വെച്ചിട്ടുണ്ടെങ്കിലും ഈ രാജ്യങ്ങളിലൂടെ അധികം പേര്‍ സൗദി യില്‍ എത്തിയിട്ടില്ല.

ഈ ഘട്ടത്തില്‍ പ്രവാസികളെ കബളിപ്പിക്കുന്നതിനായി വ്യാജ പാക്കേജുകളുമായി നിരവധി ഏജന്റുമാര്‍ രംഗത്തുണ്ട്. പലരും റീഫണ്ടബിള്‍ അല്ലാത്ത പാക്കേജുകളുമായാണ് മുന്നോട്ട് വന്നിരിക്കുന്നത് എന്നതിനാല്‍ ഇവരുമായി ഇടപെടുന്നതിനു മുന്‍പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത് പോലെ തന്നെ അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ മുഖേന പോകുമ്പോഴും ചില കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്‌. അല്ലാത്ത പക്ഷം സാമ്പത്തിക നഷ്ടവും സമയ നഷ്ടവും കൂടാതെ മറ്റു പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം.

1. യു.എ.ഇ, ഒമാന്‍, നേപ്പാള്‍, ശ്രീലങ്ക വഴി ഇപ്പോള്‍ സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കില്ല. അത് കൊണ്ട് ഈ രാജ്യങ്ങളില്‍ കൂടിയുള്ള പാക്കേജുകളുമായി വരുന്ന തട്ടിപ്പുകാരെ തിരിച്ചറിയുക. ബഹറിന്‍, മാലിദ്വീപ്, അര്‍മേനിയ. താഷ്കന്റ് തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഇപ്പോള്‍ പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കുന്നത്.

2. നിങ്ങള്‍ ബന്ധപ്പെടുന്നത് ട്രാവല്‍ ഏജന്‍സിയോടാണോ അതോ സബ്‌ എജന്റുമാരോടാണോ എന്ന ആദ്യം തന്നെ കാര്യം ഉറപ്പു വരുത്തുക. കഴിയുമെങ്കില്‍ ട്രാവല്‍ ഏജന്‍സിയുമായി നേരിട്ട് ബന്ധപ്പെടുക. നിലവില്‍ യാത്രക്കാരുമായി ഇടപെട്ടു ധാരണയാവുന്നത് ഭൂരിഭാഗവും സബ്‌ എജന്റുമാരാണ്.

3. സബ്‌ എജന്റുമായാണ് ഇടപെടുന്നതെങ്കില്‍ അവരുടെ കമ്മീഷന്‍ എത്രയാണ് എന്നുള്ളത് തുടക്കത്തില്‍ തന്നെ ഉറപ്പു വരുത്തുക. ഒളിഞ്ഞിരിക്കുന്ന മറ്റു ചിലവുകള്‍ ഉണ്ടാകില്ല എന്നുറപ്പ് വരുത്തുക.

4. സാമ്പത്തിക ഇടപാടുകള്‍ അംഗീകൃത ട്രാവല്‍ ഏജന്‍സികളുമായി കഴിവതും നേരിട്ട് നടത്തുക. അനധികൃത എജന്റുമാരുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന പക്ഷം പണം നഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്. മാത്രമല്ല. യാത്ര ഏതെങ്കിലും കാരണവശാല്‍ റദ്ദായാല്‍ തുക തിരിച്ചുകിട്ടുന്ന കാര്യത്തിലും കാലതാമസം നേരിടും. ട്രാവല്‍ ഏജന്‍സിയില്‍ നിന്നും തിരിച്ചു കിട്ടിയാലും സബ് ഏജന്റുമാര്‍ കൊടുക്കാതിരിക്കുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. അത് കൊണ്ട് തന്നെ ഇത്തരം ഏജന്റുമാര്‍ ട്രാവല്‍ ഏജന്‍സിയുമായി ബന്ധമുള്ളവരാണോ എന്ന കാര്യം ഉറപ്പു വരുത്താതെ സാമ്പത്തിക ഇടപാടുകള്‍ നടത്തരുത്.

5. ട്രാവല്‍ ഏജന്‍സികളുമായി ബന്ധപ്പെടുമ്പോള്‍ ആദ്യം തന്നെ പാക്കേജ് തുകയുടെ കാര്യത്തില്‍ ധാരണയാവുക. ആ തുക ടിക്കറ്റ് ഉള്‍പ്പെടെയാണോ അതോ ടിക്കറ്റ് നിരക്ക് കൂടുന്നതിനനുസരിച്ച് തുക ഭാവിയില്‍ വര്‍ദ്ധിക്കുമോ എന്ന കാര്യം കൃത്യമായി ചോദിച്ചറിയുക. കാരണം യാത്രക്കുള്ള അഡ്വാന്‍സ് തുക നല്‍കി കഴിഞ്ഞ ശേഷം ഫ്ലൈറ്റ് ടിക്കറ്റ് ചാര്‍ജ്ജ് വര്‍ദ്ധിച്ചു എന്ന് പറഞ്ഞു കൊണ്ട് കൂടുതല്‍ തുക യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന പ്രവണത ട്രാവല്‍ ഏജന്‍സികളും ഏജന്റുമാരും കാണിക്കുന്നുണ്ട്.

6. യാത്രക്ക് എന്തെങ്കിലും തടസ്സം നേരിട്ടാല്‍ നല്‍കിയ തുക തിരികെ ലഭിക്കുമോ എന്ന കാര്യം ആദ്യം തന്നെ ചോദിച്ചറിയുക. തുക തിരികെ ലഭിക്കാന്‍ എത്ര ദിവസം എടുക്കും എന്ന കാര്യവും ചോദിച്ചറിയുക. ചില കമ്പനികള്‍ യാത്രക്കാരെ കൊണ്ട് പോകുന്നതിന് ചാര്‍ട്ടേഡ്‌ വിമാനങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ഇത്തരം വിമാനങ്ങള്‍ റദ്ദാക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുന്നതിനു ട്രാവല്‍ ഏജന്‍സികള്‍ ബുദ്ധിമുട്ട കാണിക്കും.

7. ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്ന പാക്കേജില്‍ എന്തെല്ലാം ഉള്‍പ്പെടുന്നു എന്ന കാര്യം ഉറപ്പു വരുത്തുക. യാത്ര പുറപ്പെടുമ്പോഴുള്ള പി സി ആര്‍ ടെസ്റ്റ്‌, ക്വാറന്റൈന്‍ കഴിഞ്ഞതിന് ശേഷം സൗദിയിലേക്ക് പുറപ്പെടുന്ന സമയത്ത് ചെയ്യേണ്ട പി സി ആര്‍ ടെസ്റ്റ് എന്നിവക്കുള്ള തുക പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തുക. പല ഏജന്‍സികളും നാട്ടില്‍ നിന്നും ചെയ്യേണ്ട പി സി ആര്‍ ടെസ്റ്റുകളുടെ തുക പാക്കേജില്‍ ഉള്‍പ്പെടുത്താറില്ല.

8. ബഹറിന്‍ വഴി സൗദിയിലേക്ക് പോകുന്നവര്‍ ആണെങ്കില്‍ ബഹറിനില്‍ നിന്നും കോസ് വേ വഴി ദമാമിലേക്ക് കൊണ്ട് പോകുന്നതിനുള്ള ടാക്സി ചാര്‍ജ്ജും പാക്കേജില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന കാര്യം ഉറപ്പു വരുത്തുക.

9. കേരളത്തില്‍ ഏതു വിമാന താവളത്തില്‍ നിന്നാണ് യാത്ര ചെയ്യാന്‍ സാധിക്കുക എന്ന് ചോദിച്ചു ഉറപ്പു വരുത്തണം. കൊച്ചി, കോഴിക്കോട് തുടങ്ങിയ വിമാന താവളങ്ങളില്‍ നിന്നാണ് അധികം സര്‍വീസുകളും തുടങ്ങുന്നത്. അതില്‍ തന്നെ കൊച്ചിയില്‍ നിന്നാണ് കൂടുതല്‍. യാത്രക്കാര്‍ എവിടെ നിന്നാണ് കൂടുതല്‍ എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ചാര്‍ട്ടേഡ്‌ വിമാനങ്ങള്‍ യാത്ര തുടങ്ങുന്ന വിമാന താവളങ്ങള്‍ നിശ്ചയിക്കുന്നത്. അതിനാല്‍ ഈ വിവരങ്ങള്‍ ആദ്യമേ ചോദിച്ചു ഉറപ്പു വരുത്തുക.

10. യാത്രക്കുള്ള തീരുമാനം എടുത്തു കഴിഞ്ഞാല്‍ കഴിവതും വീടിനകത്ത് തന്നെ കഴിയാന്‍ ശ്രദ്ധിക്കുക. കൂട്ടുകാരുമായും ബന്ധുക്കളുമായും മറ്റുള്ളവരുമായും സാമൂഹിക അകലം പാലിക്കുക. യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പായി പി സി അആര്‍ ടെസ്റ്റ്‌ എടുക്കേണ്ടതുണ്ട്. ഇതില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചാല്‍ മാത്രമേ നിങ്ങള്ക്ക് യാത്ര ചെയ്യാനുള്ള അനുവാദം ലഭിക്കൂ. അല്ലാത്ത പക്ഷം യാത്രക്കുള്ള അവസരം നിഷേധിക്കപ്പെടും. നിങ്ങള്‍ നല്‍കിയ പണവും ട്രാവല്‍ ഏജന്‍സി തിരികെ നല്‍കില്ല. അത് കൊണ്ട് ഏറ്റവും സുരക്ഷിതമായിയിരിക്കുക.

11. ഈ സാഹചര്യത്തില്‍ യാത്ര ചെയ്യുന്നവര്‍ ലേഗേജ് ഭാരം പരമാവധി കുറയ്ക്കുക. അത്യാവശ്യം വേണ്ടി വരുന്ന സാധനങ്ങളുമായി യാത്ര ചെയ്യുന്നതാണു നല്ലത്. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ഭാരം കൂടുതലുള്ള സാധങ്ങള്‍ ഈ സാഹചര്യത്തില്‍ ലഗേജില്‍ ഉള്‍പ്പെടുത്താതിരിക്കുക.

12. വിസയുടെ കാലാവധി ഉറപ്പു വരുത്തുക. ഉദാഹരണമായി ബഹറിനില്‍ നിലവില്‍ പതിനഞ്ചു ദിവസത്തെ വിസയാണ് ലഭിക്കുന്നത്. ഈ വിസക്ക് മൂന്ന് മാസം വരെ കാലാവധി ഉണ്ടായിരിക്കും. ഇത് മൂലം പെട്ടെന്നുള്ള യാത്ര മുടങ്ങിയാലും വിസ പിന്നീട് ഉപയോഗിക്കാന്‍ സാധിക്കും.

13. വിമാന താവളങ്ങളിലും സാമൂഹിക അകലം പാലിക്കുക. ചെന്നിറങ്ങുന്ന സ്ഥലത്ത് ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം പി സി ആര്‍ ടെസ്റ്റ്‌ നടത്തി നെഗറ്റീവ് റിസള്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. അല്ലാത്ത പക്ഷം വീണ്ടും 14 ദിവസം ക്വാറന്റൈനില്‍ കഴിയേണ്ടി വന്നേക്കാം. ഇതുമൂലം പുതിയ ടിക്കറ്റ്, ഹോട്ടല്‍ മുറി, ഭക്ഷണം തുടങ്ങി നിരവധി അധിക ചിലവുകള്‍ ഉണ്ടാവും. ഈ ചിലവ് ട്രാവല്‍ ഏജന്‍സി വഹിക്കില്ല. അതിനാല്‍ ക്വാറന്റൈനില്‍ ഇരിക്കുന്ന സമയത്ത് രോഗബാധ ഉണ്ടാവാതിരിക്കാനുള്ള പരിപൂര്‍ണ്ണ ശ്രദ്ധ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

14. ക്വാറന്റൈനില്‍ കഴിയേണ്ട രാജ്യത്തെ താമസ സൗകര്യം ചോദിച്ചറിഞ്ഞ് ഉറപ്പു വരുത്തുക. പല ഏജന്‍സികളും ത്രീ സ്റ്റാര്‍ സൗകര്യം വാഗ്ദാനം ചെയ്ത ശേഷം സൗകര്യം കുറഞ്ഞ മുറികള്‍ അനുവദിച്ചു നല്‍കുന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.

15. ക്വാറന്റൈനില്‍ കഴിയുന്ന സമയത്ത് ഒരു മുറിയില്‍ എത്ര പേര്‍ക്കാണ് താമസ സൗകര്യം ഏര്‍പ്പെടുത്തുക എന്ന കാര്യം ഉറപ്പു വരുത്തുക. ചില ഏജന്‍സികള്‍ രണ്ടു പേര്‍ക്കും, ചിലപ്പോള്‍ മൂന്ന് പേര്‍ക്കും സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ആളുകള്‍ കൂടുന്നതിനനുസരിച്ച് പാക്കേജ് തുകയില്‍ കുറവ് ഉണ്ടാകും.

16. ഒരു മുറിയില്‍ മൂന്നില്‍ കൂടുതല്‍ ആളുകളെ താമസിപ്പിക്കുന്നുവെങ്കില്‍ അത്തരം പാക്കേജുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്.

17. ഒന്നിലധികം പേര്‍ താമസിക്കുന്ന മുറികള്‍ ആണെങ്കില്‍ കൂടെ താമസിക്കുന്നവര്‍ ഒരു കാരണവശാലും മുറി വിട്ടു പുറത്തേക്ക പോകുന്നില്ലെന്ന് ഉറപ്പു വരുത്തുക. ചിലര്‍ അധികൃതരുടെ കണ്ണ് വെട്ടിച്ചു കറങ്ങുന്നത് മറ്റുള്ളവര്‍ക്ക് കൂടി ദോഷം ചെയ്യും. ഒന്നിച്ചു താമസിക്കുന്ന ആരെങ്കിലും പി സി ആര്‍ ടെസ്റ്റില്‍ പോസിറ്റീവ് ആകുകയാണെങ്കില്‍ പ്രൈമറി കോണ്ടാക്റ്റ് എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടെ താമസിക്കുന്നവരും ചിലപ്പോള്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വന്നേക്കാം. ഇത്തരം അവസരങ്ങളില്‍ യാത്ര മുടങ്ങുവാന്‍ സാധ്യതയുണ്ട്.

18. ക്വാറന്റൈന്‍ സമയത്ത് നല്‍കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ ഉറപ്പ് വരുത്തുക. നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം, അതായത് വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍, ഇന്ത്യന്‍, ഏഷ്യന്‍ ഭക്ഷണങ്ങള്‍ ലഭിക്കുമോ എന്ന കാര്യം ഉറപ്പു വരുത്തുക.

19. ക്വാറന്റൈനില്‍ ഇരിക്കുന്ന സമയത്ത് അവിടങ്ങളിലെ ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ നേരിട്ട് ഇടപഴകാതിരിക്കുക. ആരെയും മുറിയിലേക്ക് ക്ഷണിക്കാതിരിക്കുക. ഫോണിലൂടെ മാത്രം ബന്ധപ്പെടുക. റൂമില്‍ കൂടെള്ളവരെയും ഇക്കാര്യത്തില്‍ ബോധവാന്മാരാക്കുക.

20. ക്വാറന്റൈനില്‍ കഴിയുന്ന സമയത്ത് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അതിനാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടോ എന്ന് ട്രാവല്‍ ഏജന്‍സിയുമായി ചോദിച്ചു ഉറപ്പു വരുത്തണം.

21. വിദേശ രാജ്യത്ത് ക്വാറന്റൈനില്‍ കഴിയുന്ന സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി ഉണ്ടായാല്‍ ബന്ധപ്പെടുന്നതിനുള്ള ആളുകളോ സൗകര്യങ്ങളോ ഉണ്ടോ എന്ന കാര്യത്തില്‍ ഉറപ്പു വരുത്തുക. ട്രാവല്‍ ഏജന്‍സിയുടെ ഉത്തരവാദിത്വമുള്ള ഒരാള്‍ ക്വാറന്റൈനില്‍ കഴിയുന്ന രാജ്യത്തും അവസാന ഡെസ്റ്റിനേഷനിലും ഉണ്ടെന്ന് ഉറപ്പു വരുത്തുക.

22. താഷ്കന്റ് (ഉസ്ബക്കിസ്ഥാന്‍) പാക്കേജില്‍ പോകുന്നവരാണെങ്കില്‍ ഏതെങ്കിലും കാരണവശാല്‍ യാത്ര മുടങ്ങിയാല്‍ ഇന്ത്യയിലേക്ക് തിരിച്ചു വരുന്ന കാര്യം ഉറപ്പു വരുത്തണം. കാരണം അവിടെ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസുകള്‍ താരതമ്യേന കുറവാണ്. താഷ്കന്റില്‍ ക്വാറന്റൈനില്‍ കഴിയുന്ന സമയത്ത് ഇത്തരം പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യത്തില്‍ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വരികയാണെങ്കില്‍ തിരിച്ചു ഇന്ത്യയിലേക്ക് വരുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന് ഇവര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഈ വഴി പോകുന്ന പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണം.

23. മുംബെയില്‍ നിന്നാണ് ഏജന്‍സികള്‍ യാത്രക്കാരെ താഷ്കന്റില്‍ എത്തിക്കുന്നത്. കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും അവിടെയെത്തി താഷ്കന്റിലേക്ക് യാത്ര തിരിക്കുന്നു. ചാര്‍ട്ടേഡ്‌ വിമാനത്തിലാണ് യാത്ര. അവിടെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം സൗദിയിലേക്ക് പ്രവേശിക്കാം.

24. മാലിദ്വീപിലേക്ക് പോകുന്നവര്‍ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ അംഗീകൃത സ്ഥലങ്ങളില്‍ ആണെന്ന് ഉറപ്പു വരുത്തണം. ജനവാസ കേന്ദ്രങ്ങളിലെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും ഇന്ത്യക്കാര്‍ക്ക് ബുക്കിംഗ് അനുവദിക്കുന്നത് അവിടെ വിലക്കിയിട്ടുണ്ട്. ആകര്‍ഷകമായ ഹോട്ടലുകളുടെ പേരുകള്‍ പറഞ്ഞു പണം തട്ടാന്‍ ഒരുങ്ങുന്ന ഏജന്റുമാരെ തിരിച്ചറിയുക.

25. മാലിദ്വീപിലെക്ക് കപ്പലില്‍ ക്വാറന്റൈന്‍ വാഗ്ദാനം ചെയ്തു കൊണ്ട് യാത്രക്കാരെ ഒരു ഏജന്‍സി കൊണ്ട് പോകുന്നുണ്ട്. ഷിപ്പ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും പത്തു പേര്‍ക്ക് താമസിക്കാവുന്ന ചെറിയ ബോട്ട് ആണെന്നാണ്‌ മനസ്സിലാക്കാന്‍ സാധിക്കുന്നത്. അതിനാല്‍ കൂടുതല്‍ പേരെ കൊണ്ട് പോകുന്നുണ്ടെങ്കില്‍ അവിടുത്ത സൗകര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കണം.

26. ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം സൗദിയിലേക്ക് പുറപ്പെടുമ്പോള്‍ നടത്തുന്ന പി സി ആര്‍ ടെസ്റ്റ്‌ അംഗീകാരമുള്ള ലാബുകളില്‍ നടത്താന്‍ ശ്രദ്ധിക്കുക. ഇക്കാര്യം ട്രാവല്‍ ഏജന്‍സിയുമായി ഉറപ്പു വരുത്തണം. സമയ ലാഭവും സാമ്പത്തിക ലാഭവും കണക്കിലെടുത്ത് ഇക്കാര്യത്തില്‍ കള്ളക്കളികള്‍ നടത്തുന്ന ചില എജന്റുമാരുണ്ട്. ടെസ്റ്റ്‌ നടത്തുന്ന ലാബിന് അംഗീകാരം ഇല്ലെങ്കില്‍ ഇതിന്റെ ബുദ്ധിമുട്ടുകള്‍ മുഴുവന്‍ വഹിക്കേണ്ടി വരുന്നത് നിങ്ങള്‍ തന്നെയായിരിക്കും.

വിവരങ്ങള്‍ നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ദുബായ്,റിയാദ്,ഡല്‍ഹി

Continue Reading

INDIA

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

Published

on

റിയാദ്: കോവിഡ് പ്രതിസന്ധി മൂലം ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യകതയും ദൌര്‍ലഭ്യവും ചൂഷണം ചെയ്തു വ്യാജ ഏജന്റുമാര്‍ തട്ടിപ്പുകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേനയാണ് ഇവര്‍ റിക്രൂട്ട്മെന്റ് തട്ടിപ്പ് നടത്തുന്നത്. ചതിയില്‍ പെട്ട് നിരവധി പേര്‍ക്ക് പണം നഷ്ടപ്പെട്ടതയാണ് അറിയുന്നത്.

റിയാദ് ഇന്ത്യന്‍ എംബസ്സി വഴി നഴ്സുമാരെ വാക്സിനേഷന്‍ ഡ്യൂട്ടിക്ക് റിക്രൂട്ട് ചെയ്യുന്നു എന്ന വാഗ്ദാനം നല്‍കിയാണ്‌ പണം തട്ടിയത്. ഗൂഗിള്‍ പേ വഴിയാണ് പല നഴ്സുമാരും പണം കൈമാറിയിട്ടുള്ളത്. അത് മൂലം പരാതിപ്പെടാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇവര്‍. ഒരാള്‍ക്ക് 35,൦൦൦ രൂപക്ക് മുകളില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

എംബസ്സിയുടെ നേരിട്ടുള്ള നിയമനമാണ് നടത്തുന്നത് എന്നാണ് ഏജന്റുമാര്‍ പറഞ്ഞിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടതായി കാണിച്ചു കൊണ്ട് ഇന്ത്യന്‍ എംബസ്സിയുടെ ഔദ്യോഗിക മുദ്രയും സീലും ഉള്ള കത്തുകളാണ് ഇവര്‍ക്ക് അയച്ചു കൊടുത്തിട്ടുള്ളത്. മേയ് പത്താം തിയ്യതി മെഡിക്കല്‍ പരിശോധന നടത്തണമെന്നും കാണിച്ച് ഇവര്‍ക്ക് കത്ത് നല്‍കിയിരുന്നു.

മെഡിക്കല്‍ പരിശോധന പൂര്‍ത്തിയായാല്‍ അന്ന് തന്നെ നഴ്സുമാര്‍ക്ക് വിസയും, ഇമിഗ്രേഷന്‍ പേപ്പറുകളും ഇന്‍ഷുറന്‍സ് പേപ്പറുകളും വിമാന ടിക്കറ്റും അടങ്ങുന്ന കിറ്റ്‌ കൈമാറുമെന്നും കത്തില്‍ പറയുന്നു. മേയ് 12 ന് റിയാദിലെ തൊഴില്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും കത്തില്‍ കാണിച്ചിരുന്നു. 53൦൦ റിയാലായിരുന്നു ശമ്പളമായി വാഗ്ദാനം ചെയ്തിരുന്നത്.

ഇക്കാര്യത്തില്‍ സംശയം തോന്നിയ മൂന്ന് നഴ്സുമാര്‍ ഇക്കാര്യം നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനെ (യു.എന്‍.എ) അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഘടനയുടെ ഭാരവാഹികള്‍ റിയാദിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ടപ്പോള്‍ ഇത്തരമൊരു റിക്രൂട്ട്മെന്റ് വ്യാജമാണെന്നും തട്ടിപ്പില്‍ പെടരുതെന്നും എംബസ്സി ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

മുന്‍പും ഇത്തരത്തില്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുകള്‍ നടന്നിരുന്നെന്നും ഒരു ഇടവേളക്ക് ശേഷം ഇത് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുകയാണെന്നും യു.എന്‍.എ ഭാരവാഹികള്‍ പറയുന്നു. യു.എ.ഇ യിലും വാക്സിനേഷന്‍ ഡ്യൂട്ടിക്ക് എന്ന പേരില്‍ കൊണ്ട് പോയ നഴ്സുമാരില്‍ ഒരു വിഭാഗവും പറ്റിക്കപ്പെട്ടിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ തിരിച്ചറിയണമെന്നും വ്യാജന്മാരുടെ വാഗ്ദാനങ്ങളില്‍ കുടുങ്ങി പണം നഷ്ടമാക്കരുത് എന്നും സംഘടന നഴ്സുമാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Continue Reading

INDIA

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

Published

on

ഇന്ത്യയില്‍ നിന്നുള്ളവരുടെ നേരിട്ടുള്ള പ്രവേശന വിലക്ക് ഉടനെയൊന്നും പിന്‍വലിക്കില്ലെന്ന് ഉറപ്പായതോടെ സൗദിയിലേക്ക് പ്രവേശിക്കാന്‍ പുതിയ റൂട്ടുകളും മാര്‍ഗ്ഗങ്ങളും തേടുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികളുടെ എണ്ണം കൂടുന്നു. കൊച്ചിയില്‍ നിന്നും അര്‍മേനിയ വഴി സൗദിയിലേക്കും കൊച്ചിയില്‍ നിന്നും വിമാനത്തില്‍ മാലിദ്വീപില്‍ എത്തി കപ്പലില്‍ ക്വാറന്റൈനു ശേഷം സൗദിയിലേക്കും പ്രവേശിക്കുന്നതിനുള്ള പുതിയ പാക്കേജുകള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇപ്പോള്‍ താഷ്കന്റ് വഴിയും പ്രവാസികള്‍ സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഉപയോഗപ്പെടുത്തുന്നതായി ട്രാവല്‍ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു. കസാക്കിസ്ഥാന്റെ തലസ്ഥാനമാണ്‌ താഷ്കന്റ്.

മുംബെയില്‍ നിന്നാണ് ഇന്ത്യക്കാര്‍ താഷ്കന്റില്‍ എത്തുന്നത്. കോഴിക്കോട് നിന്നും കൊച്ചിയില്‍ നിന്നും അവിടെയെത്തി താഷ്കന്റിലേക്ക് യാത്ര തിരിക്കുന്നു. ചാര്‍ട്ടേഡ്‌ വിമാനത്തിലാണ് യാത്ര. അവിടെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം സൗദിയിലേക്ക് പ്രവേശിക്കാം.

ഇപ്പോള്‍ മലയാളികള്‍ അടക്കമുള്ള നിരവധി പേര്‍ ഈ മാര്‍ഗ്ഗത്തിലൂടെ സൗദിയിലേക്ക് പോകുന്നുണ്ട്. എന്നാല്‍ ഈ റൂട്ട് മുഖേനയുള്ള യാത്ര അധികം പേര്‍ക്കും ശുപാര്‍ശ ചെയ്യുന്നില്ലെന്ന് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ പറയുന്നു. ഏറ്റവും അത്യാവശ്യമായി സൗദിയിലേക്ക് എത്തി ചേരേണ്ടവര്‍ മാത്രമാണ് ഈ വഴിയിലൂടെയുള്ള പാക്കേജ് നല്‍കുന്നത്.

കാരണം താഷ്കന്റില്‍ നിന്നും ഇന്ത്യയിലേക്ക് വിമാനങ്ങള്‍ കുറവാണ്. ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായി തുടരുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതു സമയത്തും പുതിയ വിലക്കുകള്‍ കസാക്കിസ്ഥാന്റെ ഭാഗത്ത് നിന്നോ സൗദിയുടെ ഭാഗത്ത് നിന്നോ പ്രതീക്ഷിക്കാം.

താഷ്കന്റില്‍ ക്വാറന്റൈനില്‍ കഴിയുന്ന സമയത്ത് ഇത്തരം പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യത്തില്‍ സൗദിയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കാതെ വരികയാണെങ്കില്‍ തിരിച്ചു ഇന്ത്യയിലേക്ക് വരുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുമെന്ന് ഇവര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഈ വഴി പോകുന്ന പ്രവാസികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഒമാന്‍ വഴിയും നേപ്പാള്‍ വഴിയും സൗദിയിലേക്ക് പ്രവേശിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ അടഞ്ഞതോടെ ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗപ്പെടുത്തുന്നത് ബഹറിന്‍ വഴിയുള്ള യാത്രയാണ്. വിസ എളുപ്പത്തില്‍ ലഭിക്കും എന്നതിനാലും ഗള്‍ഫ് രാജ്യമായത് കൊണ്ടും ബഹറിന്‍ പാക്കേജിന് മലയാളികള്‍ മുന്‍ഗണന നല്‍കുന്നുണ്ട്. . വിസക്ക് മൂന്ന് മാസത്തെ കാലാവധി ഉള്ളതിനാല്‍ ഏതെങ്കിലും പ്രത്യേക സാഹചര്യത്തില്‍ യാത്ര മുടങ്ങിയാലും പിന്നീട് യാത്ര ചെയ്യാന്‍ സാധിക്കും. കൂടാതെ ബഹറിനില്‍ നിന്നും അല്‍ ഖോബാറിലേക്കും ദാമ്മമിലേക്കും ബഹറിന്‍ കോസ് വേ വഴി ടാക്സിയില്‍ പ്രവേശിക്കുകയും ചെയ്യാം. ഒരു ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം വരെ ഇവര്‍ ഈടാക്കുന്നു.

മാലിദ്വീപില്‍ ജനവാസ മേഖലയില്‍ ഇന്ത്യക്കാരുടെ ഹോട്ടല്‍ ബുക്കിംഗ് തടഞ്ഞതോടെ ഇത് വഴിയുള്ള യാത്രക്ക് തടസ്സം നേരിട്ടിരുന്നു. എന്നാല്‍ ജനവാസ മേഖലകളില്‍ നിന്നും അകലെയുള്ള ഹോട്ടലുകളിലും സര്‍ക്കാര്‍ ഒരുക്കുന്ന താമസ സൗകര്യങ്ങളിലും താമസിക്കാന്‍ അനുമതി ലഭിച്ചിരുന്നു. ഈ പ്രതിസന്ധി കണക്കിലെടുത്ത് കേരളത്തില്‍ നിന്നുള്ള ഒരു ട്രാവല്‍ ഏജന്‍സി കൊച്ചിയില്‍ നിന്നും യാത്രക്കാരെ വിമാനത്തില്‍ മാലിദ്വീപില്‍ എത്തിച്ചു അവിടെ കപ്പലില്‍ ക്വാറന്റൈന്‍ സൗകര്യം ഒരുക്കി അതിന് ശേഷം വിമാന മാര്‍ഗ്ഗം സൗദിയില്‍ എത്തിക്കുന്ന പാക്കേജിന് തുടക്കമിട്ടിട്ടുണ്ട്. ടിക്കറ്റില്ലാതെ അറുപത്തി അയ്യായിരം രൂപയാണ് ഇവര്‍ ഈടാക്കുന്നത്.

കൊച്ചിയില്‍ തന്നെയുള്ള ഒരു ട്രാവല്‍ ഏജന്‍സി അര്‍മേനിയ വഴിക്കും മലയാളികളെ സൗദിയിലേക്ക് കൊണ്ട് പോകുന്നുണ്ട്. വിമാനം ചാര്‍ട്ടര്‍ ചെയ്താണ് യാത്ര. ഒരു വിമാനത്തില്‍ 16൦ പേരെ കൊണ്ട് പോകുന്നു. അഞ്ചു വിമാനങ്ങളാണ് ഇത്തരത്തില്‍ സൗദി പ്രവാസികളെ കൊണ്ട് പോകുന്നതിന് ഇവര്‍ ഒരുക്കുന്നത്. ഒന്നേകാല്‍ ലക്ഷം മുതല്‍ ഒന്നര ലക്ഷം വരെയാണ് ഇവര്‍ ഈടാക്കുന്നത്.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST3 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST3 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST3 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST5 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!