Connect with us

LATEST

ഒന്നര കോടിയോളം പേര്‍ സുരക്ഷിതര്‍. ലോകം കയ്യടിച്ച മികച്ച പ്രോട്ടോകോള്‍

Published

on

ലോകത്ത് പല രാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വരവ് കൊടുമ്പിരി കൊള്ളുമ്പോഴും സൗദി അറേബ്യയും അതില്‍ നിന്നും മുക്തമല്ല. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദിനം പ്രതിയുള്ള രോഗബാധ നിരക്ക് ആയിരത്തിനോടടുത്ത് എത്തി നില്‍ക്കുകയാണ് സൗദി അറേബ്യയില്‍ ഇപ്പോള്‍.

വിശുദ്ധ റമദാനിൽ ഹറമിലെത്തുന്ന ഉംറ തീർഥാടകർക്കും വിശ്വാസികൾക്കും ഏറ്റവും മികച്ച സേവനങ്ങൾ നൽകാനാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് സർക്കാർ വകുപ്പുകളോട് നിർദേശിച്ചിട്ടുള്ളത്. ഈ നിര്‍ദ്ദേശം അക്ഷരാര്‍ത്ഥത്തില്‍ പാലിച്ചു കൊണ്ട് തന്നെയാണ് കോവിഡിന്റെ രണ്ടാം തരംഗ ഭീഷണിക്കിടയിലും ലോകമാനമുള്ള ഇസ്ലാം മത വിശ്വാസികള്‍ക്ക് അവരുടെ തീര്‍ത്ഥാടനം ഭംഗിയായി നിര്‍വ്വഹിക്കാന്‍ അധികൃതര്‍ അവസരം നല്‍കുന്നത്. കൃത്യമായ ആസൂത്രണത്തോടെ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ച് നൂറു ശതമാനം സുരക്ഷ ഉറപ്പു വരുത്തിയാണ് ഓരോ തീര്‍ത്ഥാടകനേയും വിശുദ്ധ ഹറമുകളില്‍ നിന്നും അധികൃതര്‍ പറഞ്ഞയക്കുന്നത്.

ഒക്ടോബര്‍ മാസം മുതല്‍ വിശുദ്ധ റമദാന്‍ തുടങ്ങുന്ന ഏപ്രില്‍ 13 വരെ സ്വദേശികളും വിദേശികളും വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ തീർഥാടകരും ഉള്‍പ്പെടെ ഒന്നര കോടിയോളം വിശ്വാസികളാണ് മക്കയില്‍ എത്തിയത്. ഇതില്‍ 45 ലക്ഷത്തോളം പേര്‍ ഉംറ നിര്‍വഹിച്ചു മടങ്ങി. ഒരു കോടിയോളം വിസ്വാസികള്‍ വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.

ഇതില്‍ അധികൃതരുടെ ആസൂത്രണ മികവാണ് പ്രത്യേകം എടുത്തു പറയേണ്ടത്. കോവിഡിന്റെ ഒന്നാം തരംഗം കെട്ടടങ്ങിയപ്പോഴും രണ്ടാം വരവ് തീവ്രത കൈവരിക്കുമ്പോഴും ഈ ആസൂത്രണത്തില്‍ തെല്ലും പിഴവ് ഉണ്ടായിട്ടില്ല.

രോഗ പ്രതിരോധത്തിന്റെ ഭാഗമായി വിദേശ തീര്‍ത്ഥാടകാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി. തീര്‍ഥാടകരുടെ രാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വിദേശ തീര്‍ഥാടകരെ  ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കാതെ തിരികെ നാട്ടിലേക്കയക്കും. ഇതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ്.

തട്ടിപ്പുകള്‍ തടയുന്നതിനും പൂര്‍ണ്ണ സുരക്ഷയും ഉറപ്പു വരുത്തുന്നതിനും ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യ വ്യവസ്ഥകള്‍ക്ക് അനുസൃതമായി ‘ഇഅ്തമര്‍നാ’, ‘തവക്കല്‍നാ’ ആപ്പുകള്‍ വഴി ഉംറ പെര്‍മിറ്റുകള്‍ അനുവദിച്ചു. വാക്‌സിനേഷന്‍ നടത്തിയവര്‍ തവക്കല്‍നാ ആപ്പ് വഴിയാണ് പെര്‍മിറ്റ് കരസ്ഥമാക്കേണ്ടത്. ഹറമിൽ സേവനമനുഷ്ഠിക്കുന്ന മുഴുവൻ ജീവനക്കാരും കൊറോണ വാക്‌സിൻ സ്വീകരിക്കേണ്ടതും നിര്‍ബന്ധമാണ്‌.

കോവിഡ് ബാധിച്ച് ഭേദമായവര്‍ക്കും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്കും മാത്രാണ് തവക്കല്‍നാ ആപ്പ് വഴി പെര്‍മിറ്റുകള്‍ അനുവദിക്കുക. വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ ശേഷം മാത്രമേ അനുമതിക്കായി അപേക്ഷിക്കേണ്ടതുള്ളൂ. തവക്കല്‍ന ആപ്പില്‍ കാണിക്കുന്ന സ്റ്റാറ്റസ് അനുസരിച്ചാണ് പെര്‍മിറ്റുകള്‍ അനുവദിക്കുക. സ്‌ക്രീന്‍ ഷോട്ട് സ്വീകരിക്കുകയില്ല.

ഒരു ദിവസം ഉംറക്ക് ഏഴ് സമയങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. അനുവദിച്ച സമയം കഴിഞ്ഞെത്തുന്ന തീര്‍ത്ഥാടകരുടെയും റദ്ദാക്കിയവരുടെയും ഒഴിവുകള്‍ ചിലപ്പോള്‍ ഉണ്ടായേക്കാം. ഇതനുസരിച്ച് ബുക്കിംഗ് അപ്ഡേറ്റ് ചെയ്ത് സമയം ക്രമീകരിക്കും.

ഇരു ഹറമുകളിലും എത്തുന്നവര്‍ കോവിഡ് മുന്‍കരുതലിന്റെയും പ്രതിരോധ നടപടികളുടെയും ഭാഗമായി എട്ടു നിബന്ധനകളാണ് പാലിക്കേണ്ടത്.

1. വിശുദ്ധ ഹറമിലേക്കും മസ്ജിദുന്നബവിയിലേക്കും പ്രവേശിക്കുമ്പോള്‍ ലഗേജുകളോ ഭക്ഷണ, പാനീയങ്ങളോ കൈവശം വെക്കരുത്.

2. ഹറമുകളിലും എത്തുന്നവര്‍ മുഴുസമയം മാസ്‌കുകള്‍ ധരിക്കണം.

3. മാസ്‌കുകള്‍ നീക്കം ചെയ്യാനോ ഊരിക്കളയാനോ പാടില്ല.

4. ഹറമുകളില്‍ പ്രവേശിക്കുമ്പോള്‍ കൈകള്‍ അണുവിമുക്തമാക്കുകയും ശാരീരിക അകലം പാലിക്കുക്കണം.

5. ഹറമുകളില്‍ പ്രവേശിക്കുമ്പോള്‍ പ്രവേശന കവാടങ്ങളിലെ തെര്‍മല്‍ ക്യാമറകള്‍ വഴി ശരീര ഊഷ്മാവ് പരിശോധിക്കണം.

6. സ്വന്തം നമസ്‌കാരപടവും മുസ്ഹഫും കൈയില്‍ കരുതണം.

7. സ്വന്തം മുസ്ഹഫ് കൈയിലില്ലാത്തവര്‍ മൊബൈല്‍ ഫോണുകളിലെ മുസ്ഹഫ് ആപ്പുകള്‍ ഖുര്‍ആന്‍ പാരായണത്തിന് ഉപയോഗിക്കണം.

8. ത്വവാഫ് കര്‍മത്തിനും നമസ്‌കാരം നിര്‍വഹിക്കാനും നിശ്ചയിച്ച പ്രത്യേക ട്രാക്കുകളും സ്ഥലങ്ങളും പാലിക്കുകയും വേണം.

ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകർക്ക് നിര്‍ബന്ധമാക്കിയിട്ടുള്ള വ്യവസ്ഥകൾ

1. തീര്‍ത്ഥാടകര്‍ കൊറോണ വാക്‌സിൻ സ്വീകരിച്ചിരിക്കണം.

2. തീര്‍ത്ഥാടകരുടെ രാജ്യങ്ങളിലെ സര്‍ക്കാര്‍ വകുപ്പുകളുടെയും സൗദി ആരോഗ്യ മന്ത്രാലയത്തിന്റെയും അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ആയിരിക്കണം.

3. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വിദേശ തീര്‍ത്ഥാടകരെ ഉംറ നിര്‍വഹിക്കാന്‍ അനുവദിക്കാതെ തിരികെ നാട്ടിലേക്കയക്കും.

4. ഇവര്‍ സൗദി വിടുന്നത് വരെയുള്ള നിരീക്ഷണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഉംറ സര്‍വീസ് കമ്പനികള്‍ക്കാണ്.

5. ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഉംറ വിസയിൽ എത്തുന്നവർ ഉംറ നിർവഹിക്കുന്നതിന് ആറു മണിക്കൂർ മുമ്പ് മക്കയിലെ ഇനായ (കെയർ) സെന്ററിൽ എത്തണം.

6. സൗദിയിൽ അംഗീകാരമുള്ള വാക്‌സിനുകളുടെ ഇനം അനുസരിച്ച് തീര്‍ത്ഥാടകർ വാക്‌സിൻ സ്വീകരിച്ചത് ഇവിടെ വെച്ച് ഉറപ്പുവരുത്തും.

7. ഇതിനു ശേഷം തീര്‍ത്ഥാടകർക്ക് തിരിച്ചറിയുന്നതിനായി കൈകളില്‍ ധരിക്കാന്‍ പ്രത്യേക ബ്രേസ്ലെറ്റുകള്‍ നല്‍കും.

8. സെന്ററിൽ കഴിയുന്ന സമയത്തെല്ലാം തീര്‍ത്ഥാടകർ ബ്രേസ്ലെറ്റ്‌ കൈകളില്‍ ധരിക്കേണ്ടത് നിര്‍ബന്ധമാണ്‌.

9. ഇതിനു ശേഷം തീർഥാടകരെ അൽശുബൈക ഒത്തുചേരൽ കേന്ദ്രത്തിലേക്ക് ആനയിക്കും.

10. ഇവിടെ വെച്ച് പെർമിറ്റ് വിവരങ്ങൾ പരിശോധിക്കുന്നതിന് തീര്‍ത്ഥാടകരുടെ ബ്രേസ്ലെറ്റുകള്‍ പരിശോധിക്കും.

11. ഓരോ തീര്‍ത്ഥാടകന്‍റെയും വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം ഓരോരുത്തർക്കും നിശ്ചയിച്ച തീയതിയും സമയവും പാലിച്ച് ഉംറ നിർവഹിക്കാന്‍ അനുമതി നല്‍കും.

അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം ഉംറ നിർവഹിക്കാനും വിശുദ്ധ ഹറമിൽ നമസ്‌കാരങ്ങളിൽ പങ്കെടുക്കാനും പെർമിറ്റുകൾ നേടുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങൾ നിർത്തിയിടുന്നതിന് നാലു പാർക്കിംഗുകൾ ആണ് അനുവദിച്ചിട്ടുള്ളത്. ഉംറ നിർവഹിക്കാനും ഹറമിൽ നമസ്‌കാരത്തിൽ പങ്കെടുക്കാനും പെർമിറ്റ് ലഭിച്ചവര്‍ക്ക് മാത്രമേ ഈ പാർക്കിംഗുകളിൽ പ്രവേശിക്കാന്‍ അനുമതിയുള്ളൂ. അനുമതിപത്രത്തിൽ രേഖപ്പെടുത്തിയ നിശ്ചിത സമയം കഴിഞ്ഞ് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പ്രവേശനം നിഷേധിക്കപ്പെടും. കുട്ടികളെ കൂടെ കൊണ്ടുവരരുത് എന്നും നിബന്ധനയുണ്ട്.

ഉംറ തീതീര്‍ത്ഥാടകരുമായി എത്തുന്ന ചെറിയ വാഹനങ്ങൾ ഹറമിനടുത്ത സെൻട്രൽ ഏരിയയിൽ പ്രവേശിക്കാൻ അനുവദിക്കുകയില്ല. താമസത്തിനായി ഹറമിനു സമീപത്തെ ഹോട്ടലുകളിൽ ബുക്കിംഗ് നടത്തിയവരെയാണ്  ബുക്ക് ചെയ്ത നേടിയവര്‍ക്കാണ് ഹറമിനടുത്ത പ്രദേശങ്ങളിലേക്ക് പ്രവേശിക്കാൻ അനുവാദം നല്‍കുകയുള്ളൂ. കൂടാതെ ഉംറ നിർവഹിക്കാനോ ഹറമിൽ നമസ്‌കാരം നിർവഹിക്കാനോ പെർമിറ്റ് നേടിയവര്‍ക്കും അനുവാദം നല്‍കും. ചെറിയ വാഹനങ്ങള്‍ക്ക് മാത്രമാണ്അനുവാദം നല്‍കുക. ഈ വാഹനങ്ങള്‍ യാത്രക്കാരെ ഇവിടങ്ങളില്‍ എത്തിച്ച ശേഷം കാത്തു നില്‍ക്കാതെ പുറത്തു പോകണം.  സെൻട്രൽ ഏരിയയിൽ കൂടിയാണ് പുറത്തു കടക്കേണ്ടത്.

ഹറമിനടുത്ത ഹോട്ടലുകളിൽ താമസസൗകര്യം ഏർപ്പാടാക്കാത്തവര്‍ അവര്‍ക്ക് പാര്‍ക്കിങ്ങിനു അനുവാദമുള്ള പൊതുഗതാഗത സർവീസുകളുള്ള പാർക്കിംഗുകളിലാണ് എത്തേണ്ടത്. അവിടെ നിന്നും അവരെ അധികൃതര്‍ പൊതുഗതാഗത സംവിധാനങ്ങളിൽ ഹറമിനടുത്ത ബസ് സ്റ്റേഷനുകളിൽ എത്തിക്കും. ഇഅ്തർമനാ ആപ്പിലൂടെ ഹറമിലേക്കുള്ള ബസ് യാത്ര ടിക്കറ്റ് മൂൻകൂട്ടി വാങ്ങാം.

ഈ നാല് സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന തീര്‍ത്ഥാടകരെ വാഹനങ്ങളില്‍ ഹറമിന് സമീപത്തേക്ക് എത്തിക്കും. എത്തിക്കുന്ന സ്ഥലങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ കാൽനടയായി ഹറമിലെത്തുകയാണ് വേണ്ടത്. ഉംറ കർമം നിർവഹിച്ചു ഹറമിൽ നമസ്‌കാരത്തിൽ പങ്കെടുത്ത ശേഷം ഇതേ റൂട്ടിലൂടെ തന്നെയാണ് അവർ തിരിച്ചു പോകേണ്ടത്.

1. കുദയ് പാര്‍ക്കിംഗ് (ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ബസ്സില്‍ കിംഗ് അബ്ദുൽ അസീസ് എൻഡോവ്‌മെന്റ് പദ്ധതിക്കു സമീപം എത്തിക്കും)

2. അൽസാഹിർ പാര്‍ക്കിംഗ് (ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ജർവൽ പാർക്കിംഗില്‍ എത്തിക്കും)

3. അമീർ മിത്അബ് റോഡ് പാര്‍ക്കിംഗ് (അൽമസാഫി ടണൽ) (ഇവിടങ്ങളില്‍ നിന്നുള്ളവരെ അജ്‌യാദ് ബസ് സ്റ്റേഷനില്‍ എത്തിക്കും)

4. ജംറ പാര്‍ക്കിംഗ് (ഇവിടെ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ ബാബ് അലി സ്റ്റേഷനില്‍ എത്തിക്കും).

എല്ലാ വര്‍ഷവും അധികൃതരുടെ അസൂത്രണങ്ങളില്‍ പിഴവുകള്‍ ഉണ്ടാക്കുന്നത് അനധികൃതമായി എത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകരാണ്. ഈ വര്‍ഷം തവക്കല്‍ന, ഇഅ്തമര്‍നാ ആപ്പുകള്‍ ഉപയോഗിക്കുന്നതിനാല്‍ അനധികൃത തീതീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഏറ്റവും കുറവ് ഉണ്ടാകും. എന്നിട്ടും ഇതെല്ലാം മറികടന്ന് റമദാനിൽ അനുമതിപത്രമില്ലാതെ മസ്ജിദുൽ ഹറാമിൽ ഉംറക്കും നമസ്കരിക്കാനും എത്തുന്നവര്‍ക്ക് എതിരെ കര്‍ശനമായ ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അനുമതി പത്രമില്ലാതെ ഉംറക്കെത്തി പിടിയിലാകുന്നവർക്ക് 10,000 റിയാലും നമസ്കരിക്കാൻ മസ്ജിദുൽ ഹറാമിലേക്ക് കടക്കാൻ ശ്രമിക്കുന്നവർക്ക് 1000 റിയാലും പിഴ ലഭിക്കും.

റമദാനിൽ ഇരു ഹറമുകളിലും തവാവീഹ് നമസ്കാരം നടത്താന്‍ സൽമാൻ രാജാവ് അനുമതി നല്‍കിയിട്ടുണ്ട്. പത്ത് റക്അത്തായി ചുരുക്കിയും മുൻകരുതൽ പ്രതിരോധ നടപടികൾ പിന്തുടർന്നും തറാവീഹ് നമസ്കാരം നടത്തുന്നതിനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇശാ നമസ്കാരത്തിനുള്ള അനുമതിപത്രത്തിൽ തറാവീഹ് നമസ്കാരവും ഉൾപ്പെടും.

പ്രതിരോധ മുൻകരുതൽ പാലിച്ച് മസ്ജിദുൽ ഹറമിന്‍റെ വിവിധ ഭാഗങ്ങളില്‍ ദിവസവും രണ്ടു ലക്ഷം സംസം ബോട്ടിലുകൾ വിതരണം ചെയ്തു വരുന്നുണ്ട്. ഇതിനായി 50 ട്രാളികൾ മത്വാഫ്, ഒന്നാം നില, കിങ് ഫഹദ് വികസന ഭാഗം, കിങ് അബ്ദുല്ല ഹറം വികസന ഭാഗം, മുറ്റങ്ങൾ എന്നിവിടങ്ങളിൽ സംസം വിതരണത്തിനു വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ കവാടങ്ങളിലും മത്വാഫിലും മുറ്റങ്ങളിലും ആളുകൾക്ക് പാത്രങ്ങളിൽ സംസം ഒഴിച്ചുകൊടുക്കുന്നതിന് സംസം നിറച്ച ബാഗുകളുമായി 20 ഓളം പേരെ നിയോഗിച്ചിട്ടുണ്ട്.

അധികൃതരുടെ മുകളില്‍ പറഞ്ഞ എല്ലാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിബന്ധനകളും വ്യവസ്ഥകളും പാലിച്ചു കൊണ്ടാണ് ഓരോ തീര്‍ത്ഥാടകനും ഉംറ കര്‍മ്മം നിര്‍വഹിച്ചും പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിച്ചും വിശുദ്ധ ഹറാമില്‍ നിന്നും പുറത്തു കടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗനഗളില്‍ നിന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന ലക്ഷക്കണക്കിന്‌ തീര്‍ത്ഥാടകരില്‍ ഓരോ തീര്‍ത്ഥാടകനും ഏറ്റവും സുരക്ഷിതമായി വിശുദ്ധ ഹറാമില്‍ നിന്നും പുറത്തു കടക്കുമ്പോള്‍ അവിടെ തെളിയുന്നത് അധികൃതരുടെ അസൂത്രണത്തിന്റെയും ജാഗ്രതയുടെയും മികവാണ്.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST4 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST4 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST4 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST6 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!