Connect with us

LATEST

ഇങ്ങിനെയാണ്‌ രണ്ടാം കോവിഡ് സമയത്തും സൗദി അറേബ്യ ജനങ്ങളെ സുരക്ഷിതരാക്കുന്നത്

Published

on

സൗദി അറേബ്യയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് 2൦2൦ മാര്‍ച്ച് 2. അറബ് മേഖലയില്‍ ഏറ്റവും ആദ്യം നിയന്ത്രിക്കാനാവാത്ത വിധം കോവിഡ് രോഗബാധ റിപ്പോര്‍ട്ട് ചെയ്ത ഇറാനില്‍ നിന്നും ബഹ്‌റൈന്‍ കിംഗ് ഫഹദ് കോസ്‌വേ വഴി രാജ്യത്തേക്ക് പ്രവേശിച്ച ആ സൗദി പൗരന്‍ രാജ്യത്ത് ഒരു പുതിയ പ്രതിസന്ധിക്ക് തുടക്കമിടുകയായിരുന്നു.

എന്നാല്‍ കുതിച്ചുയര്‍ന്ന ഒന്നാം കോവിഡ് കാലത്തെ രോഗബാധ നിരക്കിനെ കര്‍ശനമായ നിയന്ത്രണങ്ങളിലൂടെയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ചികിത്സാ മാര്‍ഗ്ഗങ്ങളിലൂടെയും സൗദി അറേബ്യ അതിജീവിച്ചു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും, രാജ്യത്തുള്ള നിയമ ലംഘകര്‍ക്ക് പോലും സൗജന്യ ചികിത്സ നല്‍കി രാജ്യം സംരക്ഷിച്ചു. മറ്റു രാജ്യങ്ങള്‍ കോവിഡിന്റെ അതിപ്രസരത്തില്‍ പകച്ചു നില്‍ക്കുമ്പോഴും രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ട് വരാന്‍ സൗദി അറേബ്യക്ക് സാധിച്ചു.

എന്നാല്‍ ആ കറുത്ത ദിനം സൗദി അറേബ്യ മറന്നില്ല. സ്വദേശികളുടെയും വിദേശികളുടെയും ജീവനും ആരോഗ്യവും കാത്തു സൂക്ഷിക്കുന്നതിന് രാജ്യത്തിന്റെ ആരോഗ്യ പോരാളികള്‍ നടത്തിയ നിസ്സീമമായ പങ്കും ജീവത്യാഗവും കണക്കിലെടുത്ത് അവരുടെ ശാശ്വതമായ ഓര്‍മ്മക്കായി അന്നത്തെ കറുത്ത ദിനമായ മാര്‍ച്ച് രണ്ട്’ വെളുത്ത ദിനമാക്കി മാറ്റി ‘ആരോഗ്യ രക്തസാക്ഷി’ ദിനമായി ആചരിക്കുന്നു.

അന്നത്തെ കറുത്ത ദിനമായ മാര്‍ച്ച് 2 ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഈ വര്‍ഷം മാര്‍ച്ച് 2 ന് കോവിഡിന്റെ രണ്ടാം വരവില്‍ രാജ്യത്തെ രോഗബാധിതരുടെ നിരക്ക് 320 ആയിരുന്നു. മൊത്തം മരണസംഖ്യ 6505 ഉം ഗുരുതരാവസ്ഥയിലുള്ള 486 പേരടക്കം ആക്ടീവ് കേസുകള്‍ 2571 ആയിരുന്നു. മൊത്തം രോഗബാധിതരായവരുടെ എണ്ണം 3,78,002 ഉം രോഗ വിമുക്തി നേടിയവര്‍ 3,68,926 പേരുമാണ്. ഇന്നത്തെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 97൦ ഉം മരണം 11 ഉം മൊത്തം രോഗ ബാധിതരുടെ എണ്ണം 4൦5,94൦ ഉം രോഗ വിമുക്തരായവര്‍ 389,598 ഉമാണ്.

എന്നാല്‍ ഇതൊന്നും രാജ്യത്തെ സ്വദേശികളെയും വിദേശികളെയും ആരോഗ്യ സംവിധാനത്തെയും ഭയപ്പെടുത്തുന്നില്ല. കോവിഡ് പ്രതിരോധത്തില്‍ ലോക രാജ്യങ്ങള്‍ക്കിടയില്‍ തങ്ങളുടെ രാജ്യത്തിന്റെ കഴിവും തങ്ങളോടുള്ള കരുതലും ഒന്നാം കോവിഡ് കാലത്ത് അവര്‍ കണ്ടതും അനുഭവിച്ചതുമാണ്. തങ്ങളുടെ രാജ്യം രണ്ടാം തരംഗമെന്ന ഈ പ്രതിസന്ധിയെയും മറികടക്കുമെന്ന് ഉറപ്പാണ്.

ഒന്നാം തരംഗത്തെ അപേക്ഷിച്ച് നിലവില്‍ സൗദിയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറവാണ്. കേസുകളുടെ എണ്ണമല്ല ഒരു രാജ്യത്തെ രോഗബാധ അപായകരമായ നിലയിലാണോ എന്ന് തീരുമാനിക്കുന്നതിനുള്ള അളവ് കോല്‍. ഒരു ദിവസം തന്നെ ആയിരം രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലും അതില്‍ അപകടകരമായ നിലയില്‍ ഉള്ളവര്‍ അധികം ഉണ്ടാകില്ല. പ്രായമായവരിലും മറ്റു രോഗങ്ങള്‍ ഉള്ളവരിലുമാണ് കോവിഡ് വൈറസ് അപകടകരമാവുന്നത്. ഇവര്‍ക്കാണ് അതി വിദഗ്ദ ചികിത്സയും അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും ആവശ്യമായി വരുന്നത്.

നിലവില്‍ രാജ്യത്തിന്‍റെ പക്കല്‍ അത് വേണ്ടുവോളമുണ്ട്. ചികിസാ സൗകര്യങ്ങളുടെ കാര്യത്തില്‍ സൗദി അറേബ്യ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെയേറെ മുന്നോട്ട് പോയിരിക്കുന്നു. കഴിഞ്ഞ രോഗബാധക്കാലത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നതോടൊപ്പം ചികിത്സാ സൗകര്യങ്ങളും രാജ്യം വര്‍ദ്ധിപ്പിച്ചു കൊണ്ടിരുന്നിരുന്നു. ആ സൗകര്യങ്ങളെല്ലാം ഇപ്പോള്‍ ഈ രണ്ടാം തരംഗത്തിലും രാജ്യത്തിന്‌ മുതല്‍ക്കൂട്ടാവുകയാണ്.

രാജ്യത്തെ ജനങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇത് വരെ ഏഴുപത് ലക്ഷത്തിലേറെ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലുള്ള 587 വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ വഴിയാണ് പൊതു ജനങ്ങള്‍ക്ക് സൗജന്യമായി വാക്സിന്‍ കുത്തിവെപ്പ് നടത്തുന്നത്. നിലവില്‍ 75 വയസ്സ് കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിന് മുൻകൂർ ബുക്കിംഗ് ആവശ്യമില്ല. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ ആനുകൂല്യം ഒരുപോലെ ലഭ്യമാണ്. കുത്തിവെപ്പ് എടുക്കാൻ ആഗ്രഹിക്കുന്ന ഈ പ്രായ പരിധിയില്‍ ഉള്ളവര്‍ ഏറ്റവും അടുത്തുള്ള വാക്‌സിൻ സെന്ററിനെ സമീപിക്കുക മാത്രമാണ് വേണ്ടത്.

രോഗബാധ ഉള്ളവര്‍ക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പു വരുത്തുന്നതിനായി കൊറോണ പോരാട്ട മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ മേഖലാ ജീവനക്കാര്‍ക്ക് ആരോഗ്യ മന്ത്രാലയം ഇപ്പോള്‍ അവധികള്‍ അനുവദിക്കുന്നില്ല. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും വാക്‌സിൻ സെന്ററുകളിലും സൂപ്പർവൈസറി ഡിപ്പാർട്ട്‌മെന്റുകളിലും സേവനമനുഷ്ഠിക്കുന്നവരുടെ അവധി മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെയാണ് നീട്ടിവെച്ചിരിക്കുന്നത്. തൊഴിൽ താൽപര്യം പരിഗണിച്ചും ഉപയോക്താക്കൾക്ക് നൽകുന്ന സേവനങ്ങളെ ബാധിക്കാത്ത നിലക്കും അനിവാര്യ സാഹചര്യങ്ങളിൽ ജീവനക്കാർക്ക് പരമാവധി അഞ്ചു ദിവസം വരെ മാത്രമേ മന്ത്രാലയം അവധി അനുവദിക്കൂ.

രോഗ വ്യാപനം തടയാന്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കുക, മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ഒത്തുചേരലുകള്‍ ഒഴിവാക്കുക, കൈകള്‍ ഇടയ്ക്കിടെ അണുവിമുക്തമാക്കുക തുടങ്ങിയ നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം പോതുജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളിലെല്ലാം അധികൃതരുടെ നിരീക്ഷണമുണ്ട്. മാളുകളും മാര്‍ക്കറ്റുകളും വലിയ വ്യാപാര കേന്ദ്രങ്ങളിലും മസ്ജിദുകളിലും വരെ അധികൃതരുടെ നിരീക്ഷണത്തിലാണ്. മുൻകരുതൽ നടപടികളും ശാരീരിക അകലവും പാലിക്കാതിരുന്നതിനാല്‍ ദക്ഷിണ ജിദ്ദയിൽ അൽമആരിദ് ഏരിയയിലെ കാർ ഹറാജ് ജിദ്ദ നഗരസഭക്കു കീഴിലെ സൗത്ത് ബലദിയ അടപ്പിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ പ്രശസ്തമായ മറീന മാളും തബൂക്കിലെ പ്രശസ്തമായ വന്‍കിട ഷോപ്പിംഗ്‌ മാളും മുന്‍കരുതല്‍ സ്വീകരിക്കാത്തതിനാല്‍ അധികൃതര്‍ അടപ്പിച്ചിട്ടുണ്ട്.

മസ്ജിദുകളിലൂടെ ഉണ്ടാവുന്ന രോഗവ്യാപനം തടയാന്‍ അധികൃതര്‍ ജാഗ്രതയോടെ സദാ സമയവും രംഗത്തുണ്ട്. ഏതെങ്കിലും മസ്ജിദില്‍ പ്രാര്‍ത്ഥനക്ക് എത്തിയ വ്യക്തിക്കോ ജീവനക്കര്‍ക്കോ രോഗബാധ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്‌താല്‍ ഉടനെ ആ പള്ളി അടച്ചു പൂട്ടി അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി ശേഷം മാത്രമാണ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കുന്നത്. കഴിഞ്ഞ 67 ദിവസത്തിനിടെ 598 മസ്ജിദുകള്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു. ഇതില്‍579 എണ്ണവും അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി മന്ത്രാലയം പിന്നീട് തുറന്നു കൊടുത്തു.

വിശുദ്ധ റമദാന്‍ മാസം ആയതിനാല്‍ ജനങ്ങള്‍ പള്ളികളില്‍ കൂടുതല്‍സമയം ചിലവഴിക്കുന്നത് രോഗവ്യപനത്തിന് കാരണമാവുമെന്ന് അധികൃതര്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ ആളുകള്‍ പള്ളികളില്‍ ചിലവഴിക്കുന്ന സമയം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പള്ളികളില്‍ ഇശാ, തറാവീഹ് നമസ്‌കാരങ്ങളില്‍ അര മണിക്കൂറില്‍ കൂടുതല്‍ ചിലവഴിക്കുന്നതിന് അനുവാദമില്ല. കൂടാതെ തറാവീഹ് നമസ്‌കാരം പത്ത് റക്അത്തായി ചുരുക്കണമെന്ന സല്‍മാന്‍ രാജാവിന്റെ ഉത്തരവും നിലവിലുണ്ട്. അതിനാല്‍ ഇശാ നമ്സകാരത്തിനു ശേഷം ഉടന്‍ തന്നെ തറാവീഹ് ആരംഭിച്ച് അരമണിക്കൂറിനകം പൂര്‍ത്തിയാക്കി പള്ളികളില്‍ നിന്നും ആളുകള്‍ പുറത്ത് കടക്കേണ്ടി വരും.

കോവിഡ് വ്യാപനം കണക്കിലെടുത്ത് വിശുദ്ധ റമദാനില്‍ പള്ളികളില്‍ അനുഭവപ്പെടുന്ന തിരക്കും ഒത്തു ചേരലുകളും ഒഴിവാക്കാനായി ഇഫ്താറും അത്താഴ വിതരണവും വിലക്കി. പാക്കറ്റുകളില്‍ വിതരണം ചെയ്യാം. മസ്ജിദുകളിലുള്ള ഇഅ്തികാഫും വിലക്കിക്കിയിട്ടുണ്ട്. ഹോട്ടലുകള്‍ക്കും ഫര്‍ണിഷ്ഡ് അപാര്‍ട്ട്‌മെന്റുകള്‍ക്കും കീഴിലെ തമ്പുകളിലും ഹാളുകളിലും ഓപ്പണ്‍ ബുഫെ സേവനം നല്‍കുന്നതും വിലക്കിയിട്ടുണ്ട്.

മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടയിലും രാജ്യത്തെ കച്ചവട മേഖലയിലും അധികൃതര്‍ ആവശ്യമായ ശ്രദ്ധ നല്‍കുന്നുണ്ട്. വിശുദ്ധ റമദാനിൽ കര്‍ശനമായ നിബന്ധകള്‍ക്ക് വിധേയമായി മാളുകൾക്കും വാണിജ്യ കേന്ദ്രങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കാൻ അനുമതി നല്‍കിയിട്ടുണ്ട്. ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഹോട്ടലുകൾ ഓർഡറുകൾ മുൻകൂട്ടി തയാറാക്കുകയോ ബുക്കിംഗ് ലഭിച്ചതിന് ശേഷം തയാറാക്കുകയോ വേണം. കൂടാതെ, ഡെലിവറി ചെയ്യുന്നതിനും ഓർഡർ എടുക്കുന്നതിനും കാറിനകത്ത് വെച്ചായിരിക്കണം. അതേ സമയം ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലുമുള്ള ബൂഫിയകൾ നിർബന്ധമായും അടച്ചിടെണ്ടി വരും.

മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി റെസ്‌റ്റോറൻറുകൾ, കോഫി ഷോപ്പുകൾ, ബഖാലകൾ ഉൾപ്പെടെ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ബാർബർ ഷോപ്പുകൾ, ലേഡീസ് ബ്യൂട്ടി പാർലറുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ വാക്‌സിൻ എടുക്കുകയോ അല്ലെങ്കിൽ ഓരോ ഏഴ് ദിവസവും സ്ഥാപന ചെലവിൽ പി സി ആർ ടെസ്റ്റ് നടത്തുകയോ വേണമെന്ന് നഗര, ഗ്രാമകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശവ്വാൽ ഒന്നു മുതൽ വ്യവസ്ഥ പ്രാബല്യത്തിലാവുക.

മക്കയിലും മദീനയിലും വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഹജ്, ഉംറ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കി. വാക്സിന്‍ എടുക്കാത്തവര്‍ ഓരോ ഏഴു ദിവസം കൂടുമ്പോഴും പി.സി.ആര്‍പരിശോധന നടത്തി കൊറോണ നെഗറ്റീവ് റിപ്പോര്‍ട്ട് കരുതണം. താൽക്കാലിക അടിസ്ഥാനത്തിൽ ഗാർഹിക തൊഴിലാളി സേവനം നൽകുന്ന റിക്രൂട്ട്‌മെന്റ് ഓഫീസുകളിലെയും കമ്പനികളിലേയും മുഴുവൻ ജീവനക്കാർക്കും മെയ് 13 മുതൽ കൊറോണ വാക്‌സിൻ സ്വീകരണം നിർബന്ധമാക്കിയിട്ടുണ്ട്.

പൊതുഗതാഗത സംവിധാനങ്ങളായ ട്രെയിനുകള്‍, ബസുകള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ശവ്വാല്‍ ഒന്ന് മുതല്‍ വാക്സിന്‍ നിര്‍ന്ധമാക്കും. വാക്‌സിന്‍സ്വീകരിക്കാത്ത പൊതുഗതാഗത സംവിധാനങ്ങളിലെ ജീവനക്കാര്‍ഓരോ ഏഴു ദിവസത്തിലും കൊറോണ വൈറസ് ബാധ കണ്ടെത്താനുള്ള പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് റിപ്പോര്‍ട്ട് ഹാജരാക്കണം. സ്‌പോര്‍ട്‌സ് സെന്ററുകളിലെയും ജിംനേഷ്യങ്ങളിലെയും ജീവനക്കാര്‍ക്കും ശവ്വാല്‍ ഒന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

നിയമ ലംഘനം തടയുന്നതിന് മുഖം നോക്കാതെയുള്ള നടപടികളാണ് വാണിജ്യ രംഗത്തും അധികൃതര്‍ കൈക്കൊള്ളുന്നത്. വാണിജ്യ മത്സരങ്ങള്‍, വ്യാപാര സ്ഥാപനങ്ങളുടെയും ഷോപ്പിംഗ് മാളുകളുടെയും മറ്റും ഉദ്ഘാടന പരിപാടികള്‍, വ്യാപാര സ്ഥാപനങ്ങളിലേക്ക് സെലിബ്രിറ്റികളെ ക്ഷണിക്കല്‍, പുതിയ ഉല്‍പന്നങ്ങളും സേവനങ്ങളും പുറത്തിറക്കുന്നതോടനുബന്ധിച്ച ചടങ്ങുകള്‍ ഉള്‍പ്പെടെ മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും ഉപയോക്താക്കളുടെ തിക്കിനും തിരക്കിനും ഇടയാക്കുന്ന ഏതു തരം പരിപാടികള്‍ക്കും വിലക്കുണ്ട്.

കൂടാതെ മുൻകരുതൽ, പ്രതിരോധ നടപടികൾ ലംഘിച്ച സംഭവങ്ങളില്‍ യുവതികള്‍ 2൦ ഓളം സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ പേരില്‍ നിയമ നടപടികള്‍ എടുത്തു കഴിഞ്ഞു. ഇവര്‍ക്കെതിരായ കേസുകള്‍ ശിക്ഷാ നടപടികൾക്ക് വാണിജ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരിക്കുകയാണ്. മാളുകളിലും വന്‍ വ്യാപാര കേന്ദ്രങ്ങളിലും വന്‍ തിരക്ക് ഉണ്ടാകുന്ന വിധത്തില്‍ പെരുമാറിയതിനാണ് ഇവര്‍ക്കെതിരെ നടപടികള്‍ എടുത്തത്.

നിയമ ലംഘകര്‍ക്ക് എതിരെ ആഭ്യന്തര മന്ത്രാലയം കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. പൊതു സ്ഥലങ്ങൾ, പാർപ്പിട സമീപസ്ഥലങ്ങൾ, വിശ്രമ കേന്ദ്രങ്ങൾ എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കി. മുന്‍കരുതല്‍ നടപടികൾ ലംഘിക്കുന്നവരെ സുരക്ഷാ അധികൃതർ അറസ്റ്റ് ചെയ്യുന്നുണ്ട്. കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവർക്ക്  തടവും പിഴയും ശിക്ഷ വിധിക്കും. കഴിഞ്ഞ രണ്ടാഴ്ച്ചക്കിള്ളില്‍ 27000 ലേറെ മുൻകരുതൽ ലംഘനങ്ങളാണ് പിടികൂടിയത്. ക്വറന്റൈന്‍ നിബന്ധനകള്‍ ലംഘിച്ച പലരെയും സുരക്ഷ സേന പിടികൂടിയിട്ടുണ്ട്. ഭീമമായ പിഴയും തടവ്‌ ശിക്ഷയും ഇവര്‍ക്ക് ലഭിക്കും.

കോവിഡ് മഹാമാരി ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പര്യാപ്തമായ സാമ്പത്തിക ഭദ്രത രാജ്യത്തിന്‌ ഉണ്ടെന്ന് ധനകാര്യ മന്ത്രിയും ആക്ടിംഗ് എക്കണോമിക്, പ്ലാനിംഗ് മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുല്ല അൽജദ്ആൻ വ്യക്തമാക്കി കഴിഞ്ഞു. 2020 ന്റെ രണ്ടാം പകുതി തന്നെ രാജ്യത്തെ സാമ്പത്തിക മേഖല തിരിച്ചു വന്നു കഴിഞ്ഞു. ഇപ്പോള്‍ സൗദി വളർച്ചയുടെ പാതയിലാണെന്നും ഈ വർഷം സൗദി അറേബ്യൻ ജി.ഡി.പി 2.6 ശതമാനത്തിൽനിന്ന് 2.9 ശതമാനം എന്ന തോതിൽ വളർച്ച കൈവരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യാനും വാക്സിനേഷന്‍ രാജ്യത്ത് കൃത്യമായി നടത്താനും ആധുനികസജ്ജീകരണങ്ങള്‍ ഒരുക്കാനും അത് കൊണ്ട് സാമ്പത്തികം സൗദി അറേബ്യക്ക് ഒരിക്കലും തടസ്സമാവില്ല.

ജി.സി.സി സ്റ്റാറ്റിസ്റ്റിക്‌സ് സെന്ററിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആറു ഗള്‍ഫ് രാജ്യങ്ങളിലും കൂടി കോവിഡ് ബാധിതര്‍ക്കിടയില്‍ രോഗമുക്തി നിരക്ക് ഏറ്റവും കൂടുതല്‍ സൗദിയിലാണ് എന്നന്ത് ഈ വിശ്വാസത്തിന്റെ കരുത്ത് കൂട്ടുന്നു. മൂന്നര കോടിയോളം ജനസംഖ്യയും അതില്‍ തന്നെ ഒരു കോടിയോളം വിദേശികളുമുള്ള ജി സി സി യിലെ ഏറ്റവും വലിയ രാജ്യമായ സൗദിയില്‍ രോഗമുക്തി നിരക്ക് 97.5 ശതമാനമാണ്. അതേ സമയം യു.എ.ഇ രോഗമുക്തി നിരക്ക് 95.1 ശതമാനവും, ബഹ്‌റൈനില്‍ 94.8 ശതമാനവും ഖത്തറിലും ഒമാനിലും 93.1 ശതമാനം വീതവും കുവൈത്തില്‍ 92.4 ശതമാനവുമാണ് രോഗമുക്തി നിരക്ക്.

ഈ മുന്‍കരുതലുകളെല്ലാം വെച്ചു നോക്കുമ്പോള്‍ രാജ്യം കോവിഡിന്റെ രണ്ടാം തരംഗവും അതിജീവിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കോവിഡ് ബാധ നിരക്ക് ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ ചിലപ്പോള്‍ അധികൃതര്‍ കൂടുതല്‍ കര്‍ശനമായ തരത്തില്‍ നടപടികളിലേക്ക് കടന്നെക്കാം. ചിലപ്പോള്‍ ചില നഗരങ്ങള്‍ മാത്രം ലക്ഷ്യമാക്കി ലോക്ക്ഡൌണ്‍ അല്ലെങ്കില്‍ കര്‍ഫ്യൂ എന്നിവ ഏര്‍പ്പെടുത്താം. അല്ലെങ്കില്‍ ജനങ്ങളുമായി സദാസമയം ഇടപഴകേണ്ടി വരുന്ന പ്രത്യേക മേഖലകളെ ലക്ഷ്യമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഉണ്ടാവാം. എന്തായാലും രണ്ടാം തരംഗവുമായി വരുന്ന വൈറസിനെയും രാജ്യം തുരത്തും എന്നതുറപ്പ്. അതില്‍ രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും തെല്ലു പോലും സംശയമില്ല.

LATEST

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ സൗദിയിലേക്ക് നേരിട്ട് പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചതായി പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അനീഷ്‌ രാധാകൃഷ്ണന്‍ നായരാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി മുന്നോട്ടു വന്നത്.

സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്തു തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടും ഞായറാഴ്ച IX – 1581 എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് നല്‍കാതെ യാത്രാനുമതി നിഷേധിച്ചുവെന്നാണ് അനീഷ്‌ പറയുന്നത്. സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ വന്നു പുതിയ വിസയില്‍ സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാണ് അനീഷ്‌ എത്തിയത്. ഖോബാറില്‍ ബോര്‍ഡ്, സൈന്‍ സ്ഥാപനത്തില്‍ ജോലിക്കാരനാണ് അനീഷ്‌.

രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ തവക്കല്‍നയും മുഖീം രജിസ്ട്രേഷനും അടക്കമുള്ള രേഖകള്‍ നല്‍കി. റീ എന്‍ട്രി ആവശ്യപ്പെട്ടപ്പോള്‍ പുതിയ വിസയിലാണ് പോകുന്നതെന്നും അറിയിച്ചു. വിസ രേഖകള്‍ പരിശോധിച്ചപ്പോള്‍ 90 ദിവസം കാലാവധി കണ്ട് വിസിറ്റ് വിസ എന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ തെറ്റിദ്ധരിച്ചതായും അനീഷ്‌ ഞങ്ങളോട് പറഞ്ഞു. സാധാരണയായി പുതിയ വിസ 90 ദിവസത്തേക്കാണ് നല്‍കുക എന്നും സൗദിയില്‍ എത്തിയ ശേഷമാണ് ഇഖാമയും മറ്റു രേഖകളും നല്‍കുക എന്ന് താന്‍ പറഞ്ഞപ്പോള്‍ ബോര്‍ഡിംഗ് പാസ് തങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്നും മാനേജര്‍ വരുന്നത് വരെ കാത്തു നില്‍ക്കാനും ആവശ്യപ്പെട്ടു.

ഒരു മണിക്കൂറിന് ശേഷം എയര്‍ ഇന്ത്യ മാനേജര്‍ വന്നപ്പോള്‍ കൂടുതല്‍ വിശദീകരണത്തിന് അവസരം നല്‍കാതെ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അനീഷ്‌ പറയുന്നു. തന്റെ കൂടെ പത്തനംതിട്ടയില്‍ നിന്നുള്ള ഒരു യാത്രക്കാരനും കൂടി ഉണ്ടായിരുന്നുവെന്നും അയാള്‍ക്കും അനുമതി നല്‍കിയില്ല എന്നും അനീഷ്‌ വ്യക്തമാക്കി.

താന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് മാനേജറെ അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍ എയര്‍ ഇന്ത്യ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഈ യാത്രക്കാരന് എന്ത് കൊണ്ടാണ് ബോര്‍ഡിംഗ് പാസ് നല്‍കാത്തതെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ ചോദിച്ചപ്പോള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മെഡിക്കല്‍ സ്റ്റാഫിനെയും സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത റെസിഡന്റ് പെര്‍മിറ്റ്‌ ഉള്ളവരെയും മാത്രമാണ് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരിക്കുന്നത് എന്നും തന്നെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞതായി അനീഷ്‌ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവാസി കോര്‍ണര്‍ എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി. പുതിയ വിസ ആയതിനാലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരന് യാത്രക്കുള്ള അനുമതി നിഷേധിച്ചത് എന്നാണ് ലഭിച്ച വിശദീകരണം. പ്രാഥമികമായി രേഖകള്‍ പരിശോധിച്ച ശേഷം യാത്ര ചെയ്യാന്‍ അനുമതി ഉണ്ടെന്ന് വ്യക്തമാക്കി എങ്കിലും കൂടുതല്‍ പരിശോധനയില്‍ റീ എന്‍ട്രി രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് വിസ പുതിയതാണ് എന്ന് വ്യക്തമായത്. വിസ കാലാവധി 90 ദിവസം എന്നാണ് കാണിച്ചിരുന്നത്. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

പുതിയ വിസയില്‍ വരുന്നവര്‍ക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കരുത് എന്നാണ് തങ്ങള്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം എന്ന് ജീവനക്കാര്‍ പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത ശേഷം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ റെസിഡന്റ് വിസ ഉള്ളവര്‍ക്ക് മാത്രം ബോര്‍ഡിംഗ് പാസ് അനുവദിച്ചാല്‍ മതിയെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. അത് ഞങ്ങള്‍ കൃത്യമായി പാലിക്കുന്നു. പരാതി ഉള്ളവര്‍ക്ക് മേലധികാരികള്‍ക്ക്‌ മുന്നില്‍ പരാതി സമര്‍പ്പിക്കാം. ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അക്ഷരം പ്രതി പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടികളും ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും പേര് വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയോടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവാസി കോര്‍ണറിനോട്‌ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ വ്യത്യസ്ത അനുഭവങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടായതെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയവര്‍ക്ക് മാത്രമേ നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദമുള്ളൂ എന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ തടയാറില്ല എന്ന് ഒരു ട്രാവല്‍ ഏജന്‍സി ഉടമ പറഞ്ഞു.

ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറില്ല. നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് ടിക്കറ്റ് തങ്ങള്‍ എടുത്തു കൊടുക്കാറില്ല. രേഖകള്‍ ശരിയാക്കി നല്‍കും. ടിക്കറ്റ് യാത്രക്കാരനോട് സ്വന്തമായി എടുക്കാന്‍ ആവശ്യപ്പെടും. പക്ഷെ ഒരു കാരണവശാലും എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാറില്ല. ഇങ്ങിനെ പോകുന്നവര്‍ അധികവും ഇന്‍ഡിഗോ സര്‍വീസാണ് തിരഞ്ഞെടുക്കുന്നത്.

താന്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയ ശേഷം നാട്ടില്‍ നിന്നും പുതിയ വിസയില്‍ നേരിട്ടാണ് സൗദിയിലേക്ക് തിരിച്ചെത്തിയത് എന്ന് ജിദ്ദയില്‍ നിന്നും മലപ്പുറം മങ്കട സ്വദേശി ഫൈസല്‍ പ്രവാസി കോര്‍ണറിനോട് പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ജൂണ്‍ മൂന്നിന് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയി. കഴിഞ്ഞ മാസം 18 ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഫൈസല്‍.

ഒരു വര്‍ഷം 12,000 റിയാലോളം ലെവിയായി കൊടുക്കേണ്ടി വരുന്നത് കൊണ്ടാണ് വിസ മാറാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍ വിസയിലേക്കാണ് മാറിയത്. യാത്ര രേഖകള്‍ അക്ബര്‍ ട്രാവല്‍സ് തയ്യാറാക്കി നല്‍കിയെങ്കിലും വിമാന ടിക്കറ്റ് എടുത്തു കൊടുക്കാന്‍ വിസമ്മതിച്ചു. തന്റെ സ്വന്തം റിസ്ക്കില്‍ മഞ്ചേരിയില്‍ നിന്നുള്ള മറ്റൊരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് ടിക്കറ്റ് എടുത്തതെന്നും ഫൈസല്‍ ഞങ്ങളോട് പറഞ്ഞു.

തന്റെ കമ്പനിയില്‍ ഇത് പോലെ തന്നെ ഒരാള്‍ തിരിച്ചെത്തിയതായി നേരിട്ടറിയാം എന്ന് അനീഷ്‌ രാധാകൃഷ്ണന്‍ പറയുന്നു. തന്റെ യാത്ര മുടങ്ങിയതോടെ ഇതിനെ കുറിച്ച് താന്‍ കൂടുതല്‍ അന്വേഷിച്ചു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലെത്തി പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചു പോയ എട്ടു പേരുടെ വിവരങ്ങള്‍ തന്റെ കൈവശം ഉണ്ടെന്ന് അനീഷ്‌ പറയുന്നു. പക്ഷെ ഈ എട്ടു പേരില്‍ ഒരാള്‍ പോലും എയര്‍ ഇന്ത്യ എക്പ്രസ് വഴിയല്ല പോയിരിക്കുന്നത്.

കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സി തന്നെ കൊണ്ട് പോകാമെന്ന് ഏറ്റിട്ടുണ്ട് എന്ന് അനീഷ്‌ പറയുന്നു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളതിനാല്‍ അടുത്ത 29 ന് കൊച്ചിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് പോകുന്ന ചാര്‍ട്ടേഡ്‌ ഫ്ലൈറ്റില്‍ കൊണ്ട് പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഇല്ലെന്ന് അനീഷ്‌ പറയുന്നു. ഇപ്പോള്‍ തന്നെ ടിക്കറ്റ് വകയില്‍ 40,000 രൂപയോളം നഷ്ടമായി. മാത്രമല്ല അടിയന്തിരമായി തനിക്ക് സൗദിയിലേക്ക് തിരിച്ച് എത്തേണ്ടതായിട്ടുണ്ട്. സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ തുടരുമ്പോഴാണ് നാട്ടില്‍ അച്ഛന്‍ മരണപ്പെട്ടത്. അത് മൂലം ഉടനെ നാട്ടിലെത്തുകയായിരുന്നു. ഒരു മാസത്തെ അവധിയാണ് കമ്പനി നല്‍കിയിട്ടുള്ളത്. അതിനാല്‍ എത്രയും വേഗം ബഹറിന്‍ വഴി സൗദിയിലേക്ക് തിരിച്ചെത്താനാണ് തീരുമാനമെന്നും അനീഷ്‌ പറയുന്നു.

ഈ മാസം 10 ന് സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം പുതിയ വിസയുമായി എക്സിറ്റിൽ നാട്ടിലെത്തിയ സൗദി പ്രവാസിയെ പുതിയ വിസയുമായി സൗദിയിലേക്ക് നേരിട്ട് പോകാൻ അനുവദിക്കാതെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ച് തിരിച്ചയച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധികളും രണ്ടു വാക്സിന്‍ സൗദിയില്‍ നിന്നും എടുത്തവരും കൂടാതെ യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് വരാൻ നിലവില്‍ അനുമതിയുള്ളത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST3 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST3 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST4 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST3 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST4 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

Trending

error: Content is protected !!