Connect with us

LATEST

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

Published

on

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ നിന്നും തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന ഒരു തൊഴിലാളിക്ക് അയാളുടെ തൊഴിലുടമയില്‍ നിന്നും ന്യായമായി ലഭിക്കേണ്ട ആനുകൂല്യമാണ് സേവനാനന്തര ആനുകൂല്യം അഥവാ ഇ.എസ്.ബി എന്ന End of Service Benefit. (ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. തൊഴിലുടമ എന്ന പദമാണ് ഇവിടെ ഉപയോഗിക്കുന്നത്. കാരണം സൗദിയിലെ തൊഴില്‍ നിയമത്തില്‍ എവിടെയും സ്പോണ്‍സര്‍ എന്ന പദം ഉപയോഗിച്ചിട്ടില്ല. പകരം തൊഴിലുടമ എന്നാണ് ഉപയോഗിച്ചിട്ടുള്ളത്).

സൗദിയിലെ ഒരു കോടിയോളം വരുന്ന വിദേശികളില്‍ 80 ശതമാനത്തോളം വളരെ കുറഞ്ഞ വേതനം മാത്രം ലഭിക്കുന്ന ബ്ലൂ കോളര്‍ ജോലിക്കാരെന്ന് അറിയപ്പെടുന്ന സാധാരണ തൊഴിലാളികളാണ്. അവര്‍ക്ക് ഇ.എസ്.ബി എന്താണെന്നോ, അത് ഏതൊക്കെ സാഹചര്യത്തിലാണ് ലഭിക്കുക, എങ്ങിനെയാണ് അത് കണക്കു കൂട്ടുക എന്നതിനെ കുറിച്ച് വലിയ ധാരണയൊന്നുമില്ല.

ഇങ്ങിനെയുള്ള സാധാരണക്കാരായ പ്രവാസികള്‍ക്ക് വേണ്ടിയാണ് ഇക്കാര്യം ഇവിടെ വിശദീകരിക്കുന്നത്. സൗദി അറേബ്യയില്‍ ജോലിക്കെത്തുന്ന ഓരോ പ്രവാസിയും നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ഒരു വാക്കാണ്‌ ഇ.എസ്.ബി. സൗദി തൊഴില്‍ നിയമത്തിന്റെ കീഴില്‍ വരുന്ന എല്ലാവര്‍ക്കും നിര്‍ബന്ധമായി ലഭിക്കേണ്ട ഒരു ആനുകൂല്യമാണിത്.

ഒരു തൊഴിലാളി സൗദിയിലേക്ക് പ്രവേശിക്കുന്നത് അയാളുടെ തൊഴിലുടമക്ക് സൗദി അധികൃതര്‍ നല്‍കിയ ഒരു തൊഴില്‍ വിസയുമായി ബന്ധപ്പെട്ടാണ്. അതായത് ആ തൊഴിലുടമക്ക് അയാളുടെ സ്ഥാപനത്തിലേക്ക് ആവശ്യമായ ജോലികള്‍ നിര്‍വഹിക്കുന്നതിനായി വിദേശത്ത് നിന്നും ഒരു തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നതിന് വേണ്ടി സൗദി അധികൃതര്‍ നല്‍കിയ തൊഴില്‍ വിസയിലാണ് ഓരോ വിദേശിയും സൗദിയിലേക്ക് പ്രവേശിക്കുന്നത്.

ഒരു തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ അയാളെ തന്‍റെ സ്ഥാപനത്തില്‍ തൊഴിലുടമ നിയമിക്കുന്നു. ആ തൊഴില്‍ കരാര്‍ പാലിക്കുന്നതിനും അനുസരിക്കുന്നതിനും തൊഴിലുടമയും തൊഴിലാളിയും ബാധ്യസ്ഥനാണ്. സൗദി തൊഴില്‍ നിയമത്തില്‍ തൊഴിലാളിക്ക് നല്‍കുന്നതിനായി വ്യവസ്ഥ ചെയ്തിട്ടുള്ള ആനുകൂല്യങ്ങള്‍ ആ തൊഴിലുടമ നിര്‍ബന്ധമായും അയാള്‍ക്ക്‌ നല്‍കേണ്ടതാണ്. അക്കാര്യം തൊഴില്‍ കരാറില്‍ പറഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അത്തരം ആനുകൂല്യങ്ങള്‍ നല്‍കല്‍ നിര്‍ബന്ധവുമാണ്.

അത്തരത്തില്‍ തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു പോകുന്ന തന്‍റെ തൊഴിലാളിക്ക് നിര്‍ബന്ധമായും നല്‍കേണ്ട ഒരു ആനുകൂല്യമാണ് ഇ.എസ്.ബി എന്ന End of Service Benefit. തൊഴില്‍ കരാര്‍ നിയമ പരമായ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് കാലാവധി പൂര്‍ത്തിയാക്കുന്ന തൊഴിലാളിക്ക് നല്‍കേണ്ട് ഒന്നാണിത്. അത് തൊഴിലുടമയുടെ ആനുകൂല്യമായല്ല മറിച്ചു തൊഴിലാളിയുടെ അവകാശമായി തന്നെയാണ് സൗദി തൊഴില്‍ നിയമം നോക്കിക്കാണുന്നത്.

ഇത് സംബന്ധിച്ച കൃത്യമായ വ്യവസ്ഥകള്‍ സൗദി തൊഴില്‍ നിയമത്തില്‍ ഉണ്ട്. കാലാവധി പൂര്‍ത്തിയാക്കി പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് എത്രയാണ് ഇ.എസ്.ബി ആയി നല്‍കേണ്ടതെന്നും രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളിക്കും, അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ തൊഴിലാളിക്കും അതില്‍ കൂടുതല്‍ സേവനം ചെയ്ത തൊഴിലാളിക്കും നല്‍കേണ്ട തുക എത്രയെന്നും കൃത്യമായി തന്നെ തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സൗദി തൊഴില്‍ നിയമ പ്രകാരം തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കി പിരിഞ്ഞു പോകുന്ന ഒരു വിദേശ തൊഴിലാളിക്ക് ആദ്യത്തെ അഞ്ചു കൊല്ലത്തിന് 15 ദിവസത്തെ വേതനം വീതവും പിന്നീടുള്ള ഓരോ കൊല്ലത്തിനും ഒരു മാസത്തെ വീതം വേതനവുമാണ് സര്‍വീസ് ആനുകൂല്യമായി ലഭിക്കാന്‍ തൊഴിലാളികള്‍ക്ക് അവകാശമുള്ളത്.

സര്‍വീസ് കാലത്തില്‍ പെടുന്ന വര്‍ഷത്തിലെ ഭാഗങ്ങള്‍ക്കും അതിനനുസൃതമായ സര്‍വീസ് ആനുകൂല്യത്തിന് ജീവനക്കാര്‍ക്ക് അവകാശമുണ്ട്. അതായത് ഒരാള്‍ നാല് വര്‍ഷവും മൂന്നു മാസവും ഒരു തൊഴിലുടമയുടെ കൂടെ ജോലി ചെയ്‌താല്‍ അവസാനത്തെ മൂന്നു മാസങ്ങള്‍ക്ക് കൂടി ഇ.എസ്.ബി ക്ക് ആ തൊഴിലാളി അര്‍ഹനാണ്.

ബേസിക് സാലറി എന്ന അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.എസ്.ബി കണക്കാക്കുന്നത്. തൊഴിലാളി പിരിഞ്ഞു പോകുന്ന സമയത്തെ അവസാന മാസം കൈപറ്റുന്ന അടിസ്ഥാന ശമ്പളമാണ് ഇ.എസ്.ബി യുടെ മാനദണ്ഡം.

ഇ.എസ്.ബി കണക്കാക്കുന്നത് വളരെ ലളിതമാണ്. ഉദാഹരണമായി 2000 റിയാല്‍ ശമ്പളമുള്ള ഒരാള്‍ക്ക്‌ പത്തു വര്‍ഷവും മൂന്നു മാസവും ഒരു സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു എന്ന് കരുതുക. നിയമപരമായി തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കി അയാള്‍ അയാള്‍ പിരിഞ്ഞു പോകുന്ന അവസരത്തില്‍ അയാള്‍ക്ക്‌ ലഭിക്കേണ്ടത് ആദ്യത്തെ അഞ്ചു വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 1000 റിയാല്‍ വീതം ആയിരിക്കണം. അതിനു ശേഷം അഞ്ചു വര്‍ഷത്തേക്ക് ഇ.എസ്.ബി ആയി ഓരോ വര്‍ഷവും 2000 റിയാല്‍ വച്ച് തന്നെ കിട്ടുന്നു. കൂടാതെ അവസാനത്തെ മൂന്ന് മാസത്തെ വേതനം കൂടി ലഭിക്കാന്‍ അയാള്‍ക്ക്‌ അര്‍ഹതയുണ്ട്.

ഇതാണ് അയാള്‍ പിരിഞ്ഞു പോകുമ്പോള്‍ അയാള്‍ക്ക്‌ നിയമപരമായി ലഭിക്കേണ്ട ഇ.എസ്.ബി. എന്നാല്‍ ഇത് കൂടാതെ തൊഴില്‍ നിയമ പ്രകാരം അയാള്‍ക്ക്‌ കുറച്ചു തുക കൂടി ലഭിക്കാന്‍ അര്‍ഹതയുണ്ട്. അയാള്‍ക്ക് അര്‍ഹതപ്പെട്ട വാര്‍ഷിക അവധി ഉപയോഗിച്ചിട്ടില്ലെങ്കില്‍ ആ വാര്‍ഷിക അവധിയുടെ വേതനം കൂടി അയാള്‍ക്ക്‌ ലഭിക്കേണ്ടതാണ്. തൊഴിലാളിക്ക് 5 വര്‍ഷം വരെ വര്‍ഷത്തില്‍ 21 ദിവസത്തില്‍ കുറയാത്ത വാര്‍ഷിക ലീവും ഒരേ തൊഴിലുടമയുടെ കീഴില്‍ തുടര്‍ച്ചയായ 5 വര്‍ഷത്തിനു ശേഷം ഓരോ വര്‍ഷവും 30 ദിവസത്തെ വാര്‍ഷിക ലീവും അനുവദിച്ചു തരുന്നുണ്ട്.

പല പ്രവാസികള്‍ക്കും ഇ.എസ്.ബിയും വാര്‍ഷിക അവധി വേതനവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ചു കൃത്യമായ ധാരണയില്ല. പലരും വാര്‍ഷിക അവധിയില്‍ പോകുമ്പോള്‍ അവര്‍ക്ക് ലഭിച്ചിരുന്ന വാര്‍ഷിക അവധി വേതനത്തെ ഇ.എസ്.ബി ആയി തെറ്റിദ്ധരിക്കുന്നു. പണം നഷ്ടമാവാതിരിക്കാന്‍ സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ ഈ വ്യത്യാസം കൂടി മനസ്സിലാക്കേണ്ടതാണ്.

വാര്‍ഷിക അവധി വേതനവും ഇ.എസ്.ബിയും രണ്ടാണ്. വാര്‍ഷിക അവധി വേതനം വാര്‍ഷികാടിസ്ഥാനത്തില്‍ ലഭിക്കുന്നതും ഇ.എസ്.ബി സൗദിയിലെ ഒരു തൊഴിലുടമയുടെ കീഴിലെ തൊഴില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്നതും ആണ്.

തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന രീതി അനുസരിച്ച് ഇ എസ് ബി യുടെ കണക്കിലും വ്യത്യാസം വരാം. ഒരു തൊഴിലാളി സ്വമേധയാ രാജി വെക്കുകയാണെങ്കില്‍ അയാള്‍ക്കും താഴെ പറയുന്ന രീതിയില്‍ ഇ.എസ്.ബി ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്.

  1. തൊഴിലാളി രണ്ടു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷമാണ് രാജിവെക്കുന്നതെങ്കില്‍ അയാള്‍ക്ക് മൂന്നിലൊന്ന് സര്‍വീസ് ആനുകൂല്യത്തിനാണ് അര്‍ഹതയുണ്ടാവുക.
  2. അഞ്ചു വര്‍ഷത്തെ സര്‍വീസുള്ള തൊഴിലാളിക്ക് മൂന്നില്‍ രണ്ട് സര്‍വീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകും.
  3. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള തൊഴിലാളിക്ക് സ്വയം രാജി വെച്ച് പിരിയുകയാണെങ്കില്‍ മുഴുവന്‍ തുകയും ഇ എസ് ബി യായി തൊഴിലുടമ നല്‍കണം.

എന്നാല്‍ രണ്ടു വര്‍ഷത്തില്‍ കുറവ് മാത്രം സര്‍വീസുള്ള ഒരു തൊഴിലാളി ജോലിയില്‍ നിന്നും രാജി വെക്കുകയാണെങ്കില്‍ അയാള്‍ക്ക് തൊഴിലുടമ സര്‍വീസ് ആനുകൂല്യം നല്‍കേണ്ടതില്ല.

എന്നാല്‍ ചില സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് ഇ.എസ്.ബി നല്‍കേണ്ടതില്ലെന്ന് തൊഴില്‍ നിയമം വ്യക്തമാക്കുന്നു. താഴെ പറയുന്ന നാലു സാഹചര്യങ്ങളിലാണ് ഒരു തൊഴിലാളിക്ക് ഇ.എസ്.ബി നിഷേധിക്കപ്പെടുക.

  1. രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പായി രാജി വെക്കുകയാണെങ്കില്‍
  2. പ്രൊബേഷന്‍ കാലത്ത് തൊഴിലാളിയെ പിരിച്ചു വിടുകയാണെങ്കില്‍
  3. നിയമാനുസൃത കാരണമില്ലാതെ തുടര്‍ച്ചയായി പതിനഞ്ചു ദിവസം ജോലിക്ക് തൊഴിലാളി  ഹാജരാകാതിരിക്കല്‍
  4. നിയമാനുസൃത കാരണമില്ലാതെ ഒരു വര്‍ഷത്തിനിടെ പലതവണയായി തൊഴില്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന നിശ്ചിത എണ്ണം ദിവസങ്ങളില്‍ ജോലിയില്‍ ഹാജരാകാതിരിക്കല്‍

മേല്‍ പറഞ്ഞ കാരണങ്ങള്‍ ഉണ്ടെങ്കില്‍ തൊഴിലാളിക്ക് ഇ.എസ്.ബി ആനുകൂല്യം ലഭിക്കില്ല.

ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കും ഇ.എസ്.ബി ആനുകൂലും ലഭിക്കുന്നതിനുള്ള അര്‍ഹതയുണ്ട്. ഒരേ സ്പോണ്‍സര്‍ക്ക് കീഴില്‍ നാല് വര്‍ഷം തുടര്‍ച്ചയായ സര്‍വീസ് ഉള്ളവര്‍ക്ക് ഒരു മാസത്തെ ശമ്പളം ലഭിക്കാനാണ് അര്‍ഹതയുള്ളത്.

വിവരങ്ങള്‍ നല്‍കിയത്: 

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST3 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST4 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST5 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!