Connect with us

LATEST

ശ്രീലങ്ക വഴി സൗദിയിലേക്കുള്ള യാത്രാ സാധ്യതകളും അപകടങ്ങളും

Published

on

നേപ്പാളും മാലിദ്വീപും വഴിയുള്ള സൗദി പ്രവേശനം അടഞ്ഞതോടെ സൗദിയിലേക്ക് അത്യാവശ്യമായി തിരിച്ചെത്തേണ്ട പ്രവാസികള്‍ പുതിയ വഴികള്‍ തിരഞ്ഞു കൊണ്ടിരിക്കുകയാണ്. ട്രാന്‍സിറ്റ് യാത്രക്കാരെ 29 മുതല്‍ നേപ്പാള്‍ വിലക്കിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ക്കുള്ള ഹോട്ടല്‍ റൂം ബുക്കിങ്ങുകള്‍ തടഞ്ഞു കൊണ്ട് മാലിദ്വീപും ഇന്ത്യക്കാരുടെ പ്രവേശനത്തിന് 27 മുതല്‍ തടയിട്ടു.

ബഹറിന്‍ വഴിയാണ് ഇപ്പോള്‍ പ്രവാസികള്‍ കൂടുതലായും സൗദിയിലേക്ക് പ്രവേശിച്ചു കൊണ്ടിരിക്കുന്നത്. ബഹറിന്‍ വഴി യാത്രക്കാരെ ദമ്മാമില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. അവിടെ നിന്നും യാത്രക്കാര്‍ക്ക് അവരവരുടെ നഗരങ്ങളിലേക്ക് പോകാം.

പക്ഷെ ഇന്ത്യയിലെ സാഹചര്യം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആ വഴിയും എത്ര നാല്‍ ഉണ്ടാവും എന്ന് ആര്‍ക്കും തീര്‍ച്ചയില്ല. സ്വന്തം പൗരന്മാരുടെ ജീവിതം വെച്ച് കൊണ്ടുള്ള ധന സമ്പാദനത്തിന് ഒരു രാജ്യവും മുതിരില്ല. മൂന്നര ലക്ഷത്തോളം പേര്‍ ദിനം പ്രതി രോഗബാധിതരാവുന്ന നാട്ടില്‍ നിന്നും ഇപ്പൊള്‍ ഈ വിധത്തില്‍ ബഹറിന്‍ പ്രവേശനം അനുവദിക്കുന്നത് തന്നെ ഒരു ഭാഗ്യമായി കരുതാം.

ഈ സാഹചര്യത്തില്‍ സൗദിയിലേക്ക് തിരിച്ചെത്താന്‍ പ്രവാസികള്‍ മറ്റു വഴികള്‍ അന്വേഷിക്കുകയാണ്. ശ്രീലങ്ക വഴി സൗദിയില്‍ എത്താന്‍ സാധിക്കുമോ എന്ന് വലിയൊരു വിഭാഗം പ്രവാസികള്‍ ആരായുന്നുണ്ട്. കുറഞ്ഞു തുകക്കുള്ള പാക്കേജാണ് ശ്രീലങ്ക വഴിയുള്ള യാത്രക്ക് എന്നത് കൊണ്ടാണ് കൂടുതല്‍ പ്രവാസികളും ആഗ്രഹിക്കാന്‍ കാരണം.

ശ്രീലങ്ക വഴി സൗദിയിലേക്കുള്ള പാക്കേജുമായി ചില ട്രാവല്‍ ഏജന്‍സികള്‍ രംഗത്ത് വന്നിട്ടുണ്ട്. 15 ദിവസത്തെ താമസവും മൂന്ന് നേരം ഭക്ഷണവും രണ്ടു പി സി ആര്‍ ടെസ്റ്റുകളും എയര്‍പോര്‍ട്ട് പിക്കപ്പും ഇന്‍ഷുറന്‍സും അടക്കം അന്‍പതിനായിരം രൂപയില്‍ തുടങ്ങുകയാണ് ഈ പാക്കേജ്.

കൂടുതല്‍ ആളുകളെ ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്ര ചെറിയ തുകയില്‍ പരസ്യം നല്‍കുന്നത്. തിരക്ക് കൂടുമ്പോള്‍ തുകയും വര്‍ദ്ധിപ്പിക്കുക എന്നതാണ് എജസികളുടെ പൊതുരീതി. പുതിയ റൂട്ട് ആയതിനാല്‍ ഇപ്പോള്‍ അധികം യാത്രക്കാറില്ല. എണ്‍പതോളം യാത്രക്കാര്‍ മാത്രമാണ് ഇതുവരെ സൗദിയിലേക്ക് പോകാനായി ശ്രീലങ്കയില്‍ എത്തിയിരിക്കുന്നത്.

കേരളത്തിലെ വിമാന താവളങ്ങളില്‍ നിന്നും ശ്രീലങ്കയിലേക്ക് നേരിട്ട് സര്‍വീസ് ഇല്ലാത്തതിനാല്‍ ചെന്നൈ, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിലൂടെ വേണം ശ്രീലങ്കയില്‍ എത്താന്‍. കേരളത്തില്‍ നിന്നും ഡൊമസ്റ്റിക് ഫ്ലൈറ്റുകളില്‍ ഈ വിമാന താവളങ്ങളില്‍ എത്തി അവിടെ നിന്നും ശ്രീലങ്കയിലേക്ക് പറക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഓണ്‍ അറൈവല്‍ വിസ ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് നല്‍കുന്നില്ല. അതിനാല്‍ ഇ-വിസ എടുത്താണ് ശ്രീലങ്കയിലേക്ക് പ്രവേശിക്കേണ്ടത്. ഇ–വിസ ലഭിക്കുന്നതിനായി എമിഗ്രേഷന്‍ വെബ്‌ സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. മുന്‍കൂറായി ഹോട്ടല്‍ ബുക്കിംഗ് നടത്തേണ്ടി വരും. യാത്ര രേഖകളോടൊപ്പം കണ്‍ഫേം ആയ ഹോട്ടല്‍ ബുക്കിംഗ്, ഇന്‍ഷുറന്‍സ്, കോവിഡ് ടെസ്റ്റ് നടത്തുന്നതിനുള്ള പണം എന്നിവയുടെ രേഖകളും വെബ്‌ സൈറ്റില്‍ അപ് ലോഡ് ചെയ്യണം. സമര്‍പ്പിക്കുന്ന രേഖകള്‍ കൃത്യമാണെങ്കില്‍ അഞ്ചു ദിവസത്തിനുള്ളില്‍ ഇ-വിസ അനുവദിച്ചു കിട്ടും.

ശ്രീലങ്കയില്‍ എത്തിയതിനു ശേഷം പതിനാല് ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ തിയ്യതിക്കാണ് വിമാന ടിക്കറ്റ് ലഭിക്കുക. വിമാന താവളത്തില്‍ നിന്നും മുന്‍കൂട്ടി ബള്‍ക്ക് ചെയ്ത ഹോട്ടലിലേക്ക് ചെക്ക് ഇന്‍ ചെയ്യാം. അവിടെ ആര്‍ ടി – പി സി ആര്‍ ടെസ്റ്റ് നടത്തും. ടെസ്റ്റ്‌ പ്രകാരമുള്ള പരിശോധന ഫലം നെഗറ്റീവ് ആണെങ്കില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് ഹോട്ടല്‍ പരിസരത്തൊക്കെ ചുറ്റികറങ്ങുന്നതിന് അനുവാദം ലഭിക്കും. കോവിഡ് വാക്സിന്‍ രണ്ടു ഡോസ് സീകരിച്ചവര്‍ ആണെങ്കില്‍ മൂന്ന് ദിവസം കഴിഞ്ഞാല്‍ അവര്‍ക്ക് പുറത്തിറങ്ങാം.

ഇന്ത്യ ശ്രീലങ്കയുമായി ഉണ്ടാക്കിയ എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഇന്ത്യയിലെ വിമാനതാവളത്തിലൂടെ  ശ്രീലങ്കയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെങ്കിലും പ്രായോഗികമായി ചില തടസ്സങ്ങള്‍ നേരിടുന്നതായി നിലവില്‍ സൗദിയിലേക്ക് പോകുന്നതിനായി ശ്രീലങ്കയില്‍ കഴിയുന്ന ചില മലയാളികള്‍ ഞങ്ങളോട് വെളിപ്പെടുത്തി.

നിലവില്‍ ശ്രീലങ്കയില്‍ കാന്‍ഡിയില്‍ താമസിക്കുന്ന മലയാളികളോട് ട്രാന്‍സിറ്റ് വിസയില്‍ വരുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും വിമാന കമ്പനി സ്റ്റാഫ് വെളിപ്പെടുത്തിയിട്ടുണ്ട് എന്ന് ഈ മലയാളികള്‍ പറയുന്നു. എന്നാല്‍ ഇത് ഔദ്യോഗികമായി ഇവരെ അറിയിച്ചിട്ടുമില്ല. വിലക്ക് പുതിയതായി രാജ്യത്തേക്ക് വരുന്നവര്‍ക്കാണോ, അതോ നിലവില്‍ ശ്രീലങ്കയില്‍ ഉള്ളവര്‍ക്ക് കൂടി വിലക്ക് ബാധകമാക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

ഈ തരത്തിലുള്ള അനിശ്ചിതാവസ്ഥ ശ്രീലങ്കയിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ചിലപ്പോള്‍ പ്രതിസന്ധി സൃഷിടിക്കാന്‍ കാരണമായേക്കും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള എയര്‍ ബബിള്‍ കരാര്‍ പ്രകാരം ഔദ്യോഗിക വിമനത്തില്‍ ശ്രീലങ്കയിലേക്ക് പ്രവേശിച്ചാല്‍ പിന്നീടുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യാത്രക്കാരെ ലക്ഷ്യത്തിലേക്ക് എത്തിക്കേണ്ടത് കരാറിലെ മറു പാര്‍ട്ടിയുടെ കടമയാണ്. അത് കൊണ്ട് നിലവില്‍ ശ്രീലങ്കയില്‍ ക്വാറന്റൈനില്‍ ഉള്ളവര്‍ക്ക് യാത്രക്ക് തടസ്സങ്ങള്‍ ഉണ്ടാവില്ല എന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ പുതിയതായി എത്തുന്ന ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് പ്രതിസന്ധികള്‍ ഭാവിയില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് വരെ പ്രകടമായ പ്രതിസന്ധികള്‍ ഒന്നും ഇല്ലെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതു സമയവും വിലക്ക് വരാനുള്ള സാധ്യതയും യാത്രക്കാരെ കാത്തിരിക്കുന്നുണ്ട്.

അത് കൊണ്ട് ശ്രീലങ്കയിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നത്തിനുള്ള പാക്കേജുകളുമായി ട്രാവല്‍ ഏജന്‍സികള്‍ സമീപിക്കുമ്പോള്‍ നിലവാരവും, അംഗീകാരവും ഉള്ള സ്ഥാപനങ്ങളെ തന്നെ തിരഞ്ഞെടുക്കുക. വിശ്വാസ്യത ഇല്ലാത്ത ട്രാവല്‍ കമ്പനികളുടെ പാക്കേജുകള്‍ ഒഴിവാക്കുക. പ്രതിസന്ധി ഏതു സമയത്തും ഉണ്ടാകാം എന്ന് കരുതി തന്നെ യാത്രക്ക് തയ്യാറാകേണ്ടി വരും.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST4 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST4 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST6 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!