Connect with us

LATEST

സൗദിയില്‍ മഹാഭാരതവും രാമായണവും ഔദ്യോഗിക സിലബസില്‍ പഠിപ്പിക്കുന്നില്ല. വിഷന്‍ 2൦3൦ യില്‍ ഉള്‍പ്പെടുത്തിയിട്ടില്ല

Published

on

സൗദി അറേബ്യയില്‍ രാമായണവും മഹാഭാരതവും സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെ പത്രങ്ങളും ദൃശ്യ മാധ്യമങ്ങളും വളരെ പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ച വാര്‍ത്ത വ്യാജമാണെന്ന് റിപ്പോര്‍ട്ട്. സൗദിയില്‍ രാമായണവും മഹാഭാരതവും വിഷന്‍ 2൦3൦ യുടെ ഭാഗമായി ഔദ്യോഗിക സിലബസ്സില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കുന്നു എന്ന വാര്‍ത്ത വ്യാജമാണെന്ന് വിവധ മേഖലകളില്‍ ഉള്ളവര്‍ വ്യക്തമാക്കുന്നു.

ആജ് തക്, ഹിന്ദുസ്ഥാന്‍ ടൈംസ്, ഇന്ത്യ ടുഡേ, ന്യൂസ്‌ 18, റിപ്പബ്ലിക് ടി വി, യാഹൂ ന്യൂസ്‌, ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ തുടങ്ങിയവ ഈ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

ഏപ്രില്‍ 16 ന് നേഷന്‍ വേള്‍ഡ് ന്യൂസ്, ഓ പി എല്‍ ഇന്ത്യ തുടങ്ങിയ പത്രങ്ങളാണ് ഈ വാര്‍ത്ത ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. സൗദി കിരീടാവകാശി മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍റെ സ്വപ്ന പദ്ധതിയായ വിഷന്‍ 2൦3൦ യുടെ ഭാഗമായി സൗദി അറേബ്യയുടെ വിഭ്യാഭ്യാസ മേഖല നിലവാരം ഉയര്‍ത്തുന്നതിനായി വിദേശ രാജ്യങ്ങളുടെ ചരിത്രവും സംസ്കാരവും പഠിപ്പിക്കുന്ന ഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തി എന്നായിരുന്നു വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ രാമായണവും മഹാഭാരതവും കൂടി സിലബസ്സില്‍ ഉള്‍പ്പെടുത്തി എന്നും ചിത്രങ്ങള്‍ സഹിതം പത്രങ്ങള്‍ വാര്‍ത്ത നല്‍കി.

ഈ റിപ്പോര്‍ട്ടില്‍ സൗദി അറേബ്യന്‍ സ്വദേശിയും യോഗ പരിശീലകയും അറബ് യോഗ ഫൌണ്ടേഷന്‍ സ്ഥാപകയുമായ നൌഫ് അല്‍ മര്‍വായിയുടെ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു പത്രങ്ങള്‍ ഈ വാര്‍ത്ത നല്‍കിയത്.

2൦18ലെ പദ്മശ്രീ അവാര്‍ഡ് ജേതാവാണ്‌ മര്‍വ. മര്‍വായ് ട്വീറ്റില്‍ തന്‍റെ മകന്റെ ടെക്സ്റ്റ് ബുക്കുകളുടെ പേജുകളുടെ പ്രസക്തമായ നാലോളം സ്ക്രീന്‍ ഷോട്ടുകളും ചേര്‍ത്തിരുന്നു. അതില്‍ ഒന്നില്‍ രാമായണവും മഹാഭാരതവും ഇന്ത്യയിലെ മഹത്തായ രണ്ടു കാവ്യങ്ങള്‍ ആണെന്ന് വ്യക്തമാക്കുന്ന സ്ക്രീന്‍ ഷോട്ടും ഉണ്ടായിരുന്നു. വളരെ പെട്ടെന്ന് തന്നെ ഈ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. 2൦൦൦ ല്‍ അധികം റീ ട്വീറ്റുകളും ഈ ട്വീറ്റിനു ലഭിച്ചു.

ട്വീറ്റ് വൈറലായതോടെ വാര്‍ത്താ മാധ്യമങ്ങള്‍ അത് ഏറ്റെടുത്തു. ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയുയ സമൂഹ മാധ്യമങ്ങളില്‍ ഇത് പെട്ടെന്ന് തന്നെ വൈറലായി. പതിനായിരക്കകണക്കിന് പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. അതില്‍ ചില പേജുകളില്‍ അര ലക്ഷത്തില്‍ അധികം ലൈക്കുകളും ലഭിച്ചിരുന്നു.

ട്വീറ്റിനും വാര്‍ത്തക്കും പ്രചാരം ലഭിച്ചതോടെ ഈ വിഷയത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി സൗദിയിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ദരും മാധ്യമ പ്രവര്‍ത്തകരും മുന്നോട്ട് വന്നു. അവര്‍ മര്‍വായിയുടെ അവകാശ വാദത്തെ തെളിവ് സഹിതം നിഷേധിക്കുകയും ചെയ്തു.

രാമായണവും മഹാഭാരതവും സൗദി അറേബ്യയുടെ ഔദ്യോഗിക സിലബസ്സില്‍ ഉള്‍പ്പെടുത്തി എന്നത് സംബന്ധിച്ച യാതൊരു പ്രഖ്യാപനമോ അറിയിപ്പുകളോ ഇതുവരെ ഉണ്ടായിട്ടില്ല. വിദ്യഭ്യാസ മന്ത്രാലയം ഇക്കാര്യം എവിടെയും പരാമര്‍ശിച്ചിട്ടില്ല എന്നവര്‍ പറയുന്നു.

മര്‍വായിയുടെ ട്വീറ്റ് പ്രകാരം പരാമര്‍ശിക്കുന്ന രാമായണവും മഹാഭാരതവും വിഷന്‍ 2൦3൦ പദ്ധതിയും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. മര്‍വായിയുടെ ട്വീറ്റില്‍ ചേര്‍ത്തിരിക്കുന്ന ടെക്സ്റ്റ് ബുക്കുകളുടെ സ്ക്രീന്‍ ഷോട്ടുകള്‍ ഇംഗ്ലിഷ് ഭാഷയില്‍ ഉള്ളതാണ്. സൗദിയിലെ നിലവിലെ ഔദ്യോഗിക പഠന ഭാഷ അറബിയാണ്. അത് കൊണ്ട് സൗദിയിലെ ഔദ്യോഗിക സിലബസിലെ ഭാഗങ്ങളല്ല.

ഇത് സര്‍ക്കാര്‍ സ്കൂളുകള്‍ അല്ലാത്ത മറ്റേതെങ്കിലും സ്വകാര്യ വിദ്യഭ്യാസ സ്ഥാപനത്തിന്റെത് ആയിരിക്കും എന്നവര്‍ പറയുന്നു. സ്വകാര്യ അന്താരഷ്ട്ര സ്കൂളുകളുടെ സിലബസ്സുകളെ സൗദിയിലെ ഔദ്യോഗിക സിലബസ്സുകളുമായി താരതമ്യപ്പെടുത്തി തെറ്റിദ്ധാരണ പരത്തരുതെന്നും വിദ്യഭ്യാസ വിദഗ്ദര്‍ മര്‍വായിക്ക് മുന്നറിയിപ്പ് നല്‍കി.

“സൗദിയിലെ സ്വകാര്യ അന്താരഷ്ട്ര വിദ്യാലയങ്ങളിലെ വിദ്യഭ്യാസ സ്വതന്ത്രയ്തെ കുറിച്ചുള്ള നിങ്ങളുടെ വീക്ഷണത്തോട് ഞാന്‍ അനുകൂലിക്കുന്നു. എന്നാല്‍ അത് ആ സമൂഹത്തിലെ പരിമിതമായ അംഗങ്ങള്‍ക്കും, അവരുടെ വിശ്വാസങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. അത് പുതിയതുമല്ല. അത്തരം സ്ഥപനങ്ങള്‍ സ്ഥാപിതമായത് മുതല്‍ അവരുടെ സിലബസ്സില്‍ ഉള്ളതുമാണ്. അതിനെ നിങ്ങള്‍ സൗദിയിലെ പൊതു-സ്വകാര്യ, തദ്ദേശീയ സിലബസ്സുമായി കലര്‍ത്തരുത്” എന്ന് പ്രശസ്ത സൗദിയിലെ കോളമിസ്റ്റ് ഇബ്രാഹിം അല്‍ സുലൈമാന്‍ ട്വീറ്റ് ചെയ്തു.

മാത്രമല്ല മര്‍വായിയുടെ അബദ്ധ പരാമര്‍ശങ്ങള്‍ക്ക് വിഷന്‍ 2൦3൦ യുടെ നിറം കലര്‍ത്തി വിശ്വാസ്യതക്ക് ശ്രമിക്കരുതെന്നും അവര്‍ പറയുന്നു. പദ്ധതി വെബ്സൈറ്റില്‍ വിദ്യാഭ്യാസ മേഖലയില്‍ രാമായണത്തെ കുറിച്ചോ മഹാഭാരതത്തേ കുറിച്ചോ യാതൊന്നും പരാമര്‍ശിക്കുന്നില്ല.

“നിങ്ങളുടെ മകന്‍ നിങ്ങളുടെ കുടുംബ ബന്ധങ്ങളുടെ സാഹചര്യം മൂലം സൗദിയിലെ ഇന്റര്‍നാഷണല്‍ സ്കൂളിലാണ് പഠിക്കുന്നത്. ഇത്തരം സ്കൂളുകള്‍ വിഷന്‍ 2൦3൦ പദ്ധതി പ്രഖ്യാപിക്കുന്നതിനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ സിലബസാണ് പഠിപ്പിക്കുന്നത്. ഇത്തരം വലിയ നുണകളുമായി പദ്ധതിയെ ബന്ധപ്പെടുത്തരുത്” എന്ന് സൗദിയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ ഒമര്‍ അല്‍ ഗാംധി ട്വീറ്റ് ചെയ്തു.  2൦16 ഏപ്രില്‍ 25നാണ് കിരീടാവകാശി വിഷന്‍ 2൦3൦ പദ്ധതി പ്രഖ്യാപിക്കുന്നത്. എന്നാല്‍ കിരീടാവകാശി പദ്ധതി പ്രഖ്യാപിക്കുന്നതിനു വര്‍ഷങ്ങള്‍ മുന്‍പ് തന്നെ സൗദിയിലെ ഇന്ത്യന്‍ സ്കൂളുകളിലെ സിലബസില്‍ ഈ പരാമര്‍ശങ്ങള്‍ ഉണ്ട്. അത് കൊണ്ട് വിഷന്‍ 2൦3൦ യില്‍ ഉള്‍പ്പെടുത്തി രാമായണവും മഹാഭാരതവും സൗദിയിലെ ഔദ്യോഗിക സിലബസ്സില്‍ ഉള്‍പ്പെടുത്തി പഠിപ്പിക്കുന്നു എന്ന വാര്‍ത്ത തികച്ചും വസ്തുതാ വിരുദ്ധവും തെട്ടിദ്ധരിപ്പിക്കുന്നതും ആണെന്ന് ഇവര്‍ പറയുന്നു.

തന്‍റെ ട്വീറ്റിനെതിരെ സൗദിയില്‍ നിന്നു തന്നെ വ്യാപകമായ വിമര്‍ശനവും പ്രതിഷേധവും ഉയര്‍ന്നതോടെ മര്‍വയിയും ഈ അവകാശവാദത്തില്‍ നിന്നും പിന്‍വാങ്ങി. വിമര്‍ശനങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിനായി അവര്‍ തന്‍റെ ട്വിറ്റര്‍ അക്കൌണ്ട് പ്രൈവറ്റാക്കി മാറ്റിയിരുന്നു.

തന്‍റെ ട്വീറ്റ് തെറ്റിദ്ധരിക്കപ്പെട്ടു എന്നാണ് മരവായ്‌ ഇപ്പോള്‍ വിശദീകരിക്കുന്നത്. എന്റെ മകന്‍ സൗദിയിലെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ അല്ല പഠിക്കുന്നത്. ഇന്ത്യന്‍ ഇന്റര്‍നാഷനല്‍ സ്കൂളിലാണ്. സൗദി വിദ്യാഭ്യാസ മന്ത്രാലയം  അംഗീകരിച്ച സിലബസാണ് അവിടെ പഠിപ്പിക്കുന്നത് എങ്കിലും എന്റെ മകന്റെ സ്കൂളില്‍ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നില്ല.

പത്താം തരത്തില്‍ പഠിക്കുന്ന തന്റെ മകനെ പഠനത്തില്‍ സഹായിക്കുന്നത് താന്‍ ആസ്വദിക്കുകയാണ്. അതിന്റെ ഭാഗമായാണ് മകന്‍ പഠിക്കുന്ന സിലബസില്‍ ഇന്ത്യയിലെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന സോഷ്യല്‍ സ്റ്റഡീസിലെയും ജ്യോഗ്രഫിയിലെയും ടെക്സ്റ്റ് ബുക്കുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തി ട്വീറ്റ് ചെയ്തത്. ഇന്ത്യയിലെ പുരാണങ്ങളുടെ വിവരങ്ങള്‍ പരാമര്‍ശിക്കുക മാത്രമാണ് താന്‍ ആ ട്വീറ്റില്‍ ചെയ്തിരിക്കുന്നതെന്ന് മരവായ്‌ പറയുന്നു.

നിരവധി മാധ്യമങ്ങള്‍ തന്‍റെ ട്വീറ്റിനെ വിഷന്‍ 2൦3൦പദ്ധതിയുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. തന്‍റെ അഭിപ്രായമായി അത്തരം വാര്‍ത്തകള്‍ നല്‍കുന്നതിനു മുപായി ഒരു മാധ്യമവും തന്റെ വിശദീകരണം കേള്‍ക്കുന്നതിനായി താനുമായി ബന്ധപ്പെട്ടിട്ടില്ലെന്നു മരവായ്‌ പറയുന്നു. ഇത്തരം വാര്‍ത്തകള്‍ ഭാവിയില്‍ പ്രസിദ്ധീകരിക്കുമ്പോള്‍ താനുമായി ബന്ധപ്പെടണമെന്നും തനിക്ക് പറയാനുള്ളത് കൂടി കേള്‍ക്കണമെന്നും മരവായ്‌ പറയുന്നു.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST3 days ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST3 days ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST4 days ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST4 days ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST4 days ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST5 days ago

സൗദിയുടെ പുതിയ തീരുമാനം വെട്ടിലാക്കിയത് മേയ് 17 ന് കാത്തിരുന്ന പ്രവാസികളെ

LATEST5 days ago

തിരിച്ചു പോകുന്ന സൗദി പ്രവാസികള്‍ക്ക് സാമ്പത്തിക ആഘാതമായി ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍

LATEST5 days ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST6 days ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 week ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 week ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 week ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 week ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 week ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA4 weeks ago

ഇത് സൗദി പ്രവാസികള്‍ക്ക് വ്യക്തമായ ഒരു അപകട സൂചനയാണ്

INDIA4 weeks ago

മലയാളികള്‍ അടക്കം മുപ്പതോളം പേരെ സൗദിയിലേക്കുള്ള വിമാനത്തില്‍ നിന്നും തിരിച്ചിറക്കി

INDIA4 weeks ago

സാധ്യമായ വഴികളിലൂടെ ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കൂ. മേയ് 17 ഉം എയര്‍ ബബിള്‍ കരാറും കാത്തിരിക്കേണ്ട

LATEST2 weeks ago

സൗദി പ്രവാസികളുടെ നിലവിലെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാവണമെങ്കില്‍

INDIA2 weeks ago

അര്‍മേനിയ വഴിയും പ്രവാസികള്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നു

INDIA4 weeks ago

ഇന്ത്യക്കാര്‍ക്ക് നിരാശ. സൗദിയില്‍ നിന്നും ഇന്ത്യയിലേക്ക് വിമാന സര്‍വീസില്ല.

INDIA2 weeks ago

ശ്രീലങ്ക വഴി സൗദിയിലേക്ക് പോകുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത.

LATEST4 weeks ago

ഈ പണം സൗദിയിലെ ജോലിയില്‍ നിന്നും പിരിയുമ്പോള്‍ നിങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടോ?

INDIA4 weeks ago

അനിശ്ചിതാവസ്ഥ സ്വയം വരുത്തി വെക്കുന്നവരാണ് ഈ സൗദി പ്രവാസികള്‍

INDIA6 days ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

BAHRAIN2 weeks ago

ബഹറിന്‍ വഴിയുള്ള സൗദി യാത്രക്ക് വിലക്ക് വന്നേക്കും

LATEST2 weeks ago

ഒരേ വിമാനത്തില്‍ ഒരുമിച്ചു വന്നു. തിരിച്ചു പോകുന്നത് ജീവനറ്റ് ഒരേ വിമാനത്തില്‍

INDIA1 week ago

സൗദിയില്‍ തിരിച്ചെത്താന്‍ പുതിയ വഴികള്‍ തേടി മലയാളികള്‍

LATEST4 weeks ago

സൗദിയില്‍ കര്‍ഫ്യൂ സാധ്യത ഈ മൂന്ന് നഗരങ്ങളില്‍. നിയന്ത്രണം പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ എന്ന് ആഭ്യന്തര മന്ത്രാലയം

LATEST4 weeks ago

സൗദിയില്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ തിയ്യതി ലഭിക്കാത്തവര്‍ക്ക്‌ ആരോഗ്യ മന്ത്രാലയത്തിന്‍റെവിശദീകരണം

Trending

error: Content is protected !!