Connect with us

LATEST

സൗദിയില്‍ എല്ലാ തൊഴിലാളികള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കുന്നു

Published

on

റിയാദ്: സമീപ ദിവസങ്ങളില്‍ തന്നെ തൊഴില്‍ മേഖലയിലെ എല്ലാവര്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനം എടുത്തു കഴിഞ്ഞു. ഉടന്‍ തന്നെ നിബന്ധന പ്രാബല്യത്തില്‍ വരുമെന്നാണു റിപ്പോര്‍ട്ട്.

വാക്സിന്‍ എടുക്കത്തവര്‍ക്ക് തൊഴിലിടങ്ങങ്ങളിലേക്ക് പ്രവേശിക്കാനാവില്ല എന്ന നിബന്ധനയാണ് മന്ത്രാലയം കൊണ്ട് വരുന്നത്. ഇതോടെ രാജ്യത്തെ വിദേശികളും സ്വദേശികളും അടങ്ങുന്ന മുഴുവന്‍ തൊഴില്‍ സേനയും നിര്‍ബന്ധമായും വാക്സിന്‍ എടുക്കേണ്ടി വരും. ഇതോടൊപ്പം വിമാന യാത്രകള്‍ക്കും മറ്റും വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മുന്‍ഗണന നല്‍കിയതോടെ രാജ്യത്തെ മൂന്നര കോടി ജനസംഖ്യയില്‍ എണ്‍പത് ശതമാനമെങ്കിലും വാക്സിന്‍ സ്വീകരിക്കേണ്ടി വരും എന്ന നിര്‍ബന്ധ അവസ്ഥ ഉണ്ടാകുമെന്നും മന്ത്രാലയം കണക്കു കൂട്ടുന്നു.

സ്വകാര്യ മേഖലയെന്നോ പൊതു മേഖലയെന്നോ വ്യത്യാസമില്ലാതെ രാജ്യത്തെ തൊഴില്‍ ചെയ്യുന്ന എല്ലാ സ്വദേശികളും വിദേശികളും ഇനി മുതല്‍ നിര്‍ബന്ധമായി വാക്സിന്‍ എടുക്കേണ്ടി വരും. അല്ലാത്ത പക്ഷം അവര്‍ക്ക് തൊഴിലിടങ്ങളിലേക്ക് പ്രവേശിക്കാനാവില്ല എന്ന സാഹചര്യം ഉണ്ടാവും.

തവക്കല്‍നാ ആപ്പ് പരിശോധിച്ച് മാളുകളിലേക്കും സര്‍ക്കാര്‍ ഒഫീസുകളിലേക്കും കടത്തി വിടുന്നതിനു സമാനമായ സാഹചര്യം ഇനി തൊഴിലിടങ്ങളില്‍ പ്രവേശിക്കാനും ഉണ്ടാകും. അതിഭീമമായ പിഴയാണ് നിയമ ലംഘകരെ കാത്തിരിക്കുന്നത് എന്നതിനാല്‍ എല്ലാവരും നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിക്കുകയും ചെയ്യും.

സാമൂഹിക അകലം പാലിക്കേണ്ട മുന്നറിയിപ്പ് നല്‍കേണ്ടതില്ലാത്ത ഒരു സൗദി അറേബ്യ എന്ന സൗദി ഭരണ കൂടത്തിന്റെയും ആരോഗ്യ മന്ത്രാലയത്തിന്റെയും സ്വപ്നത്തിലേക്ക് ഒരു ചുവടു കൂടി മുന്നോട്ട് വെച്ച് അധികൃതര്‍. ബോധവല്‍ക്കരണം നടത്തിയും സൗജന്യങ്ങളും ആനുകൂല്യങ്ങളും നല്‍കിയും ജനങ്ങളെ വാക്സിന്‍ എടുക്കാന്‍ പ്രേരിപ്പിക്കുക എന്നതില്‍ കവിഞ്ഞു വാക്സിന്‍ എടുക്കല്‍ എന്നത് നിര്‍ബന്ധാവസ്ഥയിലേക്ക് കൊണ്ട് വരികയാണ് അധികൃതര്‍ ഇപ്പോള്‍.

ഇതിന്റെ ഭാഗമായി സമൂഹത്തിലെ പൊതു ജനങ്ങളുമായി നേരിട്ട് ഇടപഴകേണ്ടി വരുന്ന പല വിഭാഗക്കാര്‍ക്കും വാക്സിന്‍ എടുക്കല്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇപ്പോള്‍ ഒരു പടികൂടി മുന്നിലേക്ക് കടന്നു രാജ്യത്തെ മുഴുവന്‍ തൊഴിലാളികള്‍ക്കും വാക്സിന്‍ എടുക്കല്‍ നിര്‍ബന്ധമാക്കുകയാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം.

സൗജന്യമായി നല്‍കുന്ന വാക്സിന്‍ എടുക്കുന്നതിന് പൊതു സമൂഹത്തിലെ ചിലര്‍ താല്‍പ്പര്യം കാണിക്കാത്തത് മൂലം വാക്സിന്‍ എടുക്കേണ്ട നിര്‍ബന്ധവസ്ഥയിലേക്ക് അവരെ എത്തിക്കുന്നതിനുള്ള സമ്മര്‍ദ്ദ തന്ത്രങ്ങളും അധികൃതര്‍ പയറ്റുന്നുണ്ട്.

രാജ്യത്തെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരില്‍ ഒരുപാട് പേര്‍ ഇനിയും വാക്സിന്‍ എടുക്കാന്‍ ബാക്കിയുണ്ട് എന്ന കാര്യം അധികൃതരെ അമ്പരപ്പിച്ചിരുന്നു. വാക്സിന്‍ കുത്തിവെപ്പ് സംബന്ധിച്ചു നിലനില്‍ക്കുന്ന ചില തെറ്റിദ്ധാരണകളാണ് ഇതിന് കാരണമായി തീര്‍ന്നത് എന്നാണ് നിഗമനം. ബോധവല്‍ക്കരണത്തോടൊപ്പം വാക്സിന്‍ എടുക്കത്തവര്‍ക്ക് ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും എന്ന് ജിദ്ദയിലെ ആരോഗ്യ വകുപ്പ് അധികൃതര്‍ പരസ്യമായി മുന്നറിയിപ്പ് നല്കിയതും ഈ പാശ്ചാത്തലത്തിലാണ്.

നിലവില്‍ രാജ്യത്ത് ഒരു കോടി ഡോസ് വാക്സിന്‍ ജനങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു. പ്രത്യേകമായി തയ്യാറാക്കിയ അറുനൂറോളം വാക്സിന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്സിനുകള്‍ നല്‍കി കൊണ്ടിരിക്കുന്നത്. ആദ്യ ഡോസ് സീകരിച്ചവര്‍ക്ക് രണ്ടാമത്തെ ഡോസ് വൈകുന്നത് സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. പാര്‍ശ്വ ഫലങ്ങളുള്ളതിനാല്‍ രണ്ടാം ഡോസ് ലഭിക്കില്ലെന്നാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.എന്നാല്‍ രണ്ടാമത്തെ ഡോസ് വൈകുന്നത് സംബന്ധിച്ച് ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് മന്ത്രാലയം വിശദീകരണം നല്‍കി കഴിഞ്ഞു.

രണ്ടാം ഡോസ് നീട്ടിവെച്ചത് വാക്‌സിന്‍ വിതരണത്തിലെ കാലതാമസം മൂലമാണെന്നും ആദ്യഡോസ് വാക്‌സിന്‍ എല്ലാവര്‍ക്കും ലഭിക്കാന്‍ വേണ്ടിയാണെന്നും മന്ത്രാലയം വ്യക്തമാക്കി കഴിഞ്ഞു. എങ്കിലും നിലവില്‍ 75 വയസ്സിനു മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് കുത്തിവെപ്പും നല്‍കുന്നുണ്ട്.

കോവിഡ് വ്യാപനം മൂലം സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17 ന് പുനരാരംഭിക്കുമ്പോള്‍ കോവിഡ് വാക്‌സിനെടുത്തവര്‍ക്കാണ് യാത്രാനുമതിയില്‍ മുന്‍ഗണനയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും പൂര്‍ണമായി എടുത്തവര്‍ക്ക് അനുമതി ലഭിക്കും. ഒരു ഡോസ് എടുത്തവര്‍ക്ക് യാത്ര ചെയ്യണമെങ്കില്‍ ആദ്യ ഡോസിന് ശേഷം 14 ദിവസം കഴിഞ്ഞതായി തവക്കല്‍നാ ആപ്ലിക്കേഷനില്‍ കാണിച്ചിരിക്കണം.

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്സിന്‍ നല്‍കുക എന്നതാണ് മന്ത്രാലയത്തിന്റെ നിലവിലെ ലക്‌ഷ്യം. രോഗ നിര്‍മ്മാര്‍ജ്ജന ശ്രമങ്ങള്‍ക്കൊപ്പം തന്നെ രോഗ പ്രതിരോധ ശേഷി കൂടി ജനങ്ങള്‍ ആര്‍ജ്ജിച്ചാല്‍ ഒരു പരിധി വരെ ഭാവിയിലെ മഹാമാരി തടയാനാകും. എണ്‍പത് ശതമാനം പേരെങ്കിലും വാക്സിന്‍ സ്വീകരിച്ചാല്‍ സമൂഹ വ്യാപനമെന്ന അവശതയില്‍ നിന്നും കര കയറാനാകും. ജനങ്ങള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിക്കുന്നതോടെ രോഗവ്യാപനത്തിന്‍റെ നിരയ്ക്കും കുറക്കാന്‍ സാധിക്കുമെന്നും ആരോഗ്യ മന്ത്രാലയം കണക്കു കൂട്ടുന്നു.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST1 month ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST1 month ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST1 month ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST1 month ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST1 month ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST1 month ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST1 month ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA1 month ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 month ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 month ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 month ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 month ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 month ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA1 month ago

പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടര്‍ ചെയ്ത് യു.എ.ഇ യില്‍ തിരിച്ചെത്തി പ്രവാസി മലയാളിയും കുടുംബവും

LATEST1 month ago

സൗദിയില്‍ എല്ലാ തൊഴിലാളികള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കുന്നു

Trending

error: Content is protected !!