Connect with us

LATEST

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

Published

on

ദുബായ്: ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ യു.എ.ഇ വിലക്കിയതോടെ അത്യാവശ്യമായി തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ എണ്ണം കൂടുന്നു. സാധാരണക്കാരായ പ്രവാസികള്‍ മറ്റുള്ള രാജ്യങ്ങളില്‍ താമസിച്ചു യു.എ.ഇ യിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രൈവറ്റ് ജറ്റ് ചാര്‍ട്ടര്‍ ചെയ്തു ചെയ്തു തിരിച്ചെത്താനുള്ള ശ്രമത്തിലാണ് സമ്പന്നരായ പ്രവാസികള്‍.

ഇതുവരെ സൗദി അറേബ്യയില്‍ നിന്നുള്ള പ്രവാസികളായിരുന്നു നേപ്പാള്‍, മാലിദീപ, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചു സൗദിയിലേക്ക് തിരിച്ചു പ്രവേശിക്കുന്നതിനായി ശ്രമിച്ചു കൊണ്ടിരുന്നത്. എന്നാല്‍ യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക് അനിശ്ചിതമായി തുടരുന്നതോടെയാണ് യു.എ.ഇ പ്രവാസികളും ഏതു വിധേനയും തിരിച്ചെത്താനുള്ള ശ്രമം തുടരുന്നത്.

വിലക്ക് അനിശ്ചിതമായി തുടരുന്ന സാഹചര്യത്തില്‍ ജോലി നഷ്ടപ്പെടുമെന്ന ഭീതിയിലാണ് പല പ്രവാസികളും. ഏപ്രില്‍ 25 മുതലാണ്‌ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് യു.എ.ഇ വിലക്ക് ഏര്‍പ്പെടുത്തിയത്. മേയ് നാല് വരെയായിരുന്നു വിലക്ക് എങ്കിലും പിന്നീട് 14 വരെ നീളുമെന്ന് പ്രഖ്യാപിച്ചു. അതിന് ശേഷം അനിശ്ചിതമായാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഇന്ത്യയിലെ നിലവിലെ അവസ്ഥയില്‍ മാറ്റം വരാതെ വിലക്ക് നീക്കുമെന്ന പ്രതീക്ഷ പലര്‍ക്കുമില്ല.

അനിശ്ചിതത്വം തുടരുന്ന ഈ സാഹചര്യത്തില്‍  വിസ കാലാവധി തീരുമെന്ന പേടിയില്‍ കഴിയുന്നവരുമുണ്ട്. ജോലി നഷ്ടപ്പെടുമെന്നുള്ള ആശങ്കയും ആയിരക്കണക്കിന് പ്രവാസികള്‍ക്കുണ്ട്.  എന്നാല്‍ തങ്ങള്‍ ഇല്ലാത്തത് മൂലം ബിസിനസില്‍ നഷ്ടം സംഭവിക്കുമെന്നും കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നുമുള്ള ഭീതിയാണ് ബിസിനസ്സുകാരായ പ്രവാസികള്‍ക്കുള്ളത്.

നിലവില്‍ ബഹറിന്‍ വഴി യു.എ.ഇ യിലേക്ക് പ്രവേശിക്കാന്‍ സാധിക്കുമെങ്കിലും 14 ദിവസത്തെ ക്വാറന്റൈന്‍ നിബന്ധനയാണ് പലര്‍ക്കും ബുദ്ധിമുട്ടാവുന്നത്. ഇത് മൂലമാണ് ഉയര്‍ന്ന നിരക്ക് നല്‍കി യാത്ര ചെയ്യേണ്ടി വരുന്നത്. മാത്രമല്ല മറ്റൊരു രാജ്യത്ത് രണ്ടാഴ്ചയോളം താമസിക്കുന്ന ബുദ്ധിമുട്ടും പ്രവാസികളെ പിറകോട്ട് വലിക്കുന്നു. ഈ കാരണങ്ങള്‍ കൊണ്ട് യു.എ.ഇ അധികൃതരില്‍ നിന്നും അനുകൂലമായ ഒരു തീരുമാനം ഉണ്ടാകാന്‍ കാത്തിരിക്കുകയാണ് നാട്ടില്‍ കുടുങ്ങിയ ഭൂരിഭാഗം പ്രവാസികളും. എന്നാല്‍ വിലക്ക് ഇനിയും അനിശ്ചിതമായി നീണ്ടു പോകുന്ന സാഹചര്യം ഉണ്ടായാല്‍ ഇവര്‍ക്ക് ഈ വഴി തന്നെ സ്വീകരിക്കേണ്ടി വരുമെന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ വ്യക്തമാക്കുന്നത്.

അതേ സമയം കൂട്ടമായി പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടര്‍ ചെയ്തു തിരിച്ചു വരുന്നതിന് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ള പല യു.എ.ഇ പ്രവാസികള്‍ തയ്യാറാണ്. എന്നാല്‍ നിലവിലെ പല സാങ്കേതിക പ്രശ്നങ്ങളും ഇതിന് വിലങ്ങു തടിയാകുകയാണ്.

ചെറിയ ജെറ്റുകള്‍ക്ക് മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കുന്നത്. 13 യാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടര്‍ ചെയ്തു വരുമ്പോള്‍ ഒരു യാത്രക്കാരന് പരമാവധി 14,൦൦൦ മുതല്‍ 17, ൦൦൦ ദിര്‍ഹം വരെയാണ് ചിലവ് വരുന്നത്. പതിമൂന്നു സീറ്റുകളുള്ള ജെറ്റ് ചാര്‍ട്ടര്‍ ചെയ്യുന്നതിന് പരമാവധി 41 ലക്ഷം രൂപയും 19 യാത്രക്കാരെ വഹിക്കാന്‍ സാധിക്കുന്ന ജെറ്റിന് 46 ലക്ഷം രൂപയുമാണ് ചിലവ് വരുന്നത്. ഇത് വഹിക്കാന്‍ പലരും തയ്യാറുമാണ്.

എന്നാല്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്ന സാങ്കേതിക പ്രശ്നം മൂലമാണ് യാത്ര ചെയ്യാന്‍ സാധിക്കാതെ വരുന്നത്. മാത്രമല്ല 35 യാത്രക്കാരെ വഹിക്കാന്‍ സാധിക്കുന്ന വിമാനത്തില്‍ 19 പേര്‍ക്ക് മാത്രമേ യാത്ര ചെയ്യാനുള്ള അനുമതി ലഭിക്കൂ. കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ അനുമതി ലഭ്യമാകൂ. ഓരോ യാത്രക്കാരന്റെയും യാത്രക്കുള്ള കാരണവും മറ്റും വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമാണ് അപേക്ഷ പരിഗണിക്കുക.

ഇന്ത്യയില്‍ കോവിഡ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍  പലര്‍ക്കും നാട്ടിലുള്ള തങ്ങളുടെ മാതാപിതാക്കളെ സുരക്ഷിതത്വത്തില്‍ വലിയ ആശങ്കയാണുള്ളത്. അത് കൊണ്ട് തന്നെ അവരെ തിരിച്ചെത്തിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുമുണ്ട്. ഇന്ത്യയേക്കാള്‍ കൂടുതല്‍ സുരക്ഷിതത്വം യുഎ.ഇ യിലാണ് എന്നതാണ് ഇതിന് കാരണം.

പല യാത്രക്കാര്‍ക്ക് ഒരു ജെറ്റില്‍ യാത്ര ചെയ്യുന്നതിന് നിലവില്‍ അനുമതി നല്‍കുന്നില്ല. ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്ക് മാത്രമാണ് ഒരു വിമാനത്തില്‍ ഒന്നിച്ചു യാത്ര ചെയ്യാന്‍ ഇപ്പോള്‍ അനുമതി നല്‍കുന്നത്. പൂളിംഗ് യാത്രക്ക് നിലവില്‍ അനുമതി ലഭിക്കാത്തതാണ് യു.എ.ഇ പ്രവാസികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഒരു വിമാനത്തിനു ഒരു റൂട്ടില്‍ യാത്രക്ക് അനുമതി ലഭിച്ച ശേഷം അതിന് വരുന്ന മുഴുവന്‍ ചിലവും അതില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ വഹിക്കുന്നതാണ് പൂളിംഗ് രീതി.

സന്ദര്‍ശന വിസയില്‍ ഉള്ളവരാണെങ്കില്‍ തന്നെയും ഒരു വിമാനത്തില്‍ ഒരുമിച്ചു യാത്ര ചെയ്യണമെങ്കില്‍ ഒരു കുടുംബത്തിലെ അംഗങ്ങള്‍ ആകണം എന്ന് ഇപ്പോള്‍ നിബന്ധനയുണ്ട്. ഫ്ലൈറ്റ് പൂളിങ്ങിനു അനുമതി ലഭിച്ചാല്‍ കൂടുതല്‍ തുക വഹിക്കാന്‍ സാധിക്കുന്ന പ്രവാസികളുടെ കാര്യത്തില്‍ ചെറിയ പരിഹാരം ലഭ്യമാകും.

5൦ സീറ്റുകളുള്ള പ്രൈവറ്റ് ജെറ്റ് സര്‍വീസ് നടത്തുന്നതിന് അധികൃതര്‍ക്ക് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് യുഎഇ യിലെ ഒരു പ്രമുഖ ട്രാവല്‍ കമ്പനി. അധികൃതര്‍ ഇതുവരെ ഇതിന്മേല്‍ അനുകൂല മറുപടി നല്‍കിയിട്ടില്ല. അനുമതി ലഭിച്ചാല്‍ ഒരേ കമ്പനിയില്‍ നിന്നും അവധിക്കായി നാട്ടില്‍ എത്തിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ട് പോകുന്നതിനുള്ള യാത്രക്ക് മാത്രമായി സര്‍വീസ് നടത്തുന്നതിനാണ് ഇവര്‍ പദ്ധതിയിട്ടിട്ടുള്ളത്.

അതേ സമയം ഇന്ത്യയിലേക്കുള്ള വിമാന നിരക്ക് ഏറ്റവും കുറഞ്ഞു തന്നെ തുടരുകയാണ്. തിരിച്ചുള്ള യാത്രയിലെ അനിശ്ചിതത്വം തുടരുന്നതാണ് ടിക്കറ്റ് നിരക്ക് താഴാനുള്ള കാരണം. ഈ അനിശ്ചിതാവസ്ഥ നില നില്‍ക്കുന്നത് മൂലം പ്രവാസികള്‍ ഭൂരിഭാഗവും തങ്ങളുടെ യാത്രകള്‍ വേണ്ടെന്ന് വെക്കുകയോ നീട്ടി വെക്കുകയോ ചെയ്തിട്ടുണ്ട്. പെരുന്നാളിന് പോലും നാട്ടിലെത്താനുള്ള ആവേശം പ്രവാസികള്‍  കാണിക്കുന്നില്ല. ഇതുമൂലം ഇപ്പോഴും നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് ആയിരം ദിര്‍ഹത്തില്‍ താഴെ തന്നെയായി തുടരുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ പെരുന്നാള്‍, വിഷു, ക്രിസ്തുമസ്, ഓണം, ന്യൂഇയര്‍ തുടങ്ങിയ വിശേഷപ്പെട്ട സമയങ്ങളില്‍ ടിക്കറ്റ് വില ടിക്കറ്റിന് 15൦൦ മുതല്‍ 25൦൦ ദിര്‍ഹം വരെയായി ഉയര്‍ന്നിരുന്നു.

ഇന്ത്യയിലെ സ്ഥിതി രൂക്ഷമായി തുടരുന്നതിനാല്‍ വിലക്ക് പിന്‍വലിക്കാനുള്ള അനുകൂല തീരുമാനം യു.എ.ഇ അധികൃതരുടെ ഭാഗത്ത് നിന്നും ഉടനെയൊന്നും ഉണ്ടാവില്ല എന്നാണ് ട്രാവല്‍ രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത്. പ്രതിദിന കേസുകള്‍ നാല് ലക്ഷത്തില്‍ അധികമായി തുടരുന്ന സാഹചര്യത്തില്‍ അതില്‍ ഗണ്യമായ കുറവുണ്ടാകുന്നത് വരെ വിലക്ക് തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തിരിച്ചെത്താനുള്ളവരുടെ മുന്നില്‍ വാതിലുകള്‍ അടക്കാത്തതിനാല്‍ മറ്റു രാജ്യങ്ങളില്‍ 14 ദിവസം താമസിച്ചതിന് ശേഷമായാല്‍ പോലും അത്യാവശ്യമുള്ളവര്‍ തിരിച്ചെത്തും എന്ന് തന്നെയാണ് അധികൃതരുടെ നിഗമനം.

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST1 month ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST1 month ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST1 month ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST1 month ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST1 month ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST1 month ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST1 month ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA1 month ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 month ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 month ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 month ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 month ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 month ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA1 month ago

പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടര്‍ ചെയ്ത് യു.എ.ഇ യില്‍ തിരിച്ചെത്തി പ്രവാസി മലയാളിയും കുടുംബവും

LATEST1 month ago

സൗദിയില്‍ എല്ലാ തൊഴിലാളികള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കുന്നു

Trending

error: Content is protected !!