Connect with us

LATEST

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

Published

on

റിയാദ്: രാജ്യത്ത് കഴിഞ്ഞ 70 വര്‍ഷത്തിലേറെയായി നിലനില്‍ക്കുന്ന കഫാല വ്യവസ്ഥ മാറ്റിയെഴുതി തൊഴില്‍ മേഖലയില്‍ കൊണ്ട് വന്ന വിപ്ലവകരമായ മാറ്റത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം. നിയമ ഭേദഗതി നിലവില്‍ വന്നു 56 ദിവസത്തിനുള്ളിലാണ് ഇത്രയും പേര്‍ പുതിയ നിയമം പ്രയോജനപ്പെടുത്തിയത്.

പുതിയ നിയമ ഭേദഗതി മൂലം രാജ്യത്ത് സ്പോണ്‍സറുടെ അനുമതിയില്ലാതെ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള നിയമ ആനുകൂല്യം പ്രയോജനപ്പെടുത്തി 6൦,൦൦൦ പേര്‍ സ്പോണ്‍സര്‍ഷിപ്പ് മാറിയതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

ഇത്രയും പേര്‍ നിലവിലെ സ്പോണ്‍സറുടെ അനുമതി ഇല്ലാതെ തന്നെ പുതിയ ജോലി കണ്ടെത്തുകയും സ്പോണ്‍സര്‍ഷിപ്പ് മാറുകയുമായിരുന്നുവെന്നാണ് മന്ത്രാലയം വ്യക്തമാക്കുന്നത്. കിരീടാവകാശി അമീര്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്റെ സ്വപ്ന പദ്ധതിയായ വിഷന്‍ 2൦3൦ യുടെ ഭാഗമായി നാഷനല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം പ്രകാരം വരുത്തിയ മാറ്റം അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തിന്റെ തൊഴില്‍ മേഖലയില്‍ ഗുണപരമായ പ്രതിഫലനമാണ് ഉണ്ടാക്കിയതെന്ന് ഇത്രയും പേരുടെ തൊഴില്‍ മാറ്റത്തിലൂടെ വ്യക്തമായതായി നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

രാജ്യം  ഏറെ നാളായി കാത്തിരുന്ന തൊഴില്‍ നിമയ പരിഷ്‌ക്കാരങ്ങള്‍ കഴിഞ്ഞ മാര്‍ച്ച് 14നാണ് നിലവില്‍ വന്നത്. ലേബര്‍ റിഫോം ഇനീഷ്യേറ്റീവ് എന്ന പേരില്‍ അറിയപ്പെടുന്ന സ്വകാര്യ മേഖലയിലെ ഈ തൊഴില്‍ പരിഷ്‌ക്കാരങ്ങള്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് തയ്യാറാക്കിയത്.

സൗദിയില്‍ ആദ്യമായാണ്‌ സ്പോണ്‍സറുടെ അനുമതിയില്ലാതെ  തൊഴില്‍ മാറാനും സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനുമുള്ള അനുമതി ലഭിക്കുന്നത്. മന്ത്രാലയത്തിന്റെ ഖിവ പോര്‍ട്ടല്‍ വഴിയാണ് സ്പോണ്സര്‍ ഷിപ്പ് മാറ്റത്തിന്റെ നടപടികള്‍ പൂരത്തിയാക്കേണ്ടത്.

ഇതിനോടനുബന്ധിച്ച് നടപ്പിലാക്കിയ വിദേശ തൊഴിലാളികള്‍ക്ക് സ്വന്തമായി ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശിര്‍ ആപ്പ് വഴി എക്‌സിറ്റ്-റീ എന്‍ട്രി വിസയും ഫൈനല്‍ എക്‌സിറ്റ് വിസയും എടുക്കാനുള്ള സംവിധാനവും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിത്തുടങ്ങിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു

LATEST

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

Published

on

റിയാദ്: അതിരൂക്ഷമായ കോവിഡ് വ്യാപനം മൂലം ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക് ഉണ്ടായതോടെ ഓക്‌സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യയിലേക്ക് വീണ്ടും സൗദിയുടെ സാന്ത്വനം.

വീണ്ടും 160 ടൺ ഓക്‌സിജൻ കൂടി ഇന്ത്യയിലേക്ക് അയക്കാനാണ് സൗദിയുടെ തീരുമാനം. ദമ്മാമിലെ ഫാക്ടറിയില്‍ ഇന്ത്യയിലേക്ക് കയറ്റി അയക്കാനുള്ള ഓക്‌സിജൻ തയ്യാറാവുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് ഓക്സിജന്‍ അയക്കുന്നത്. ഏപ്രിലിൽ സൗദി അറേബ്യ ഇന്ത്യക്ക് ലിക്വിഡ് ഓക്‌സിജനും ടാങ്കുകളും സിലിണ്ടറുകളും എത്തിച്ചിരുന്നു.

നാല് ഐഎസ്ഒ ക്രയോജനിക് ടാങ്കുകളും 80 മെട്രിക് ടണ്‍ ലിക്വിഡ് ഓക്‌സിജനും ദമ്മാമില്‍ നിന്ന് ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തേക്കാണ് സൗദി അറേബ്യ എത്തിച്ചത്. അദാനി ഗ്രൂപ്പും ലിന്‍ഡെ കമ്പനിയുമായി സഹകരിച്ചാണ് ഇവ ഇന്ത്യയില്‍ എത്തിച്ചത്.

Continue Reading

LATEST

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

Published

on

റിയാദ്: ബഖാലകള്‍ ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര മേഖലകളില്‍ ഇന്ന് മുതല്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കി.

ശവ്വാല്‍ ഒന്ന് മുതല്‍ ഈ വ്യവസ്ഥ നിര്‍ബന്ധമാക്കുമെന്ന് വാണിജ്യമന്ത്രാലയം ഒരു മാസം മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. മക്കയിലും മദീനയിലും ഉള്‍പ്പെടെ എല്ലായിടത്തും ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയിട്ടുണ്ട്.

ബഖാലകളിലും മാളുകളിലും ഷോപ്പിംഗ് കോംപ്ലക്‌സുകളിലും റീട്ടെയില്‍ ഹോള്‍സെയില്‍ ഷോപ്പുകളിലും ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിച്ചിരിക്കണം. വാക്സിന്‍ എടുക്കാത്തവര്‍ ഏഴു ദിവസം കൂടുമ്പോള്‍ പി സി ആര്‍ ടെസ്റ്റ്‌ എടുക്കേണ്ടി വരും.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാവരും ഒന്നോ രണ്ടോ ഡോസ് വാക്‌സിന്‍ എടുത്തവരായിരിക്കണം. തവക്കല്‍ന സ്റ്റാറ്റസ് പരിശോധനക്ക് എത്തുന്ന അധികൃതര്‍ പരിശോധിക്കും. കോവിഡ് രോഗം ബാധിച്ച് പ്രതിരോധശേഷി കൈവരിച്ചവരല്ലെങ്കില്‍ പി സി ആര്‍ രേഖ കൈവശം ഇല്ലെങ്കില്‍ ശിക്ഷാ നടപടികള്‍ നേരിടെണ്ടാതായി വരും.

വാക്സിന്‍ എടുക്കാത്ത ജോലിക്കാരുടെ ഏഴു ദിവസം കൂടുമ്പോള്‍ നടത്തേണ്ട പി സി ആര്‍ പരിശോധന ചിലവ് സ്ഥാപനമുടമ തന്നെ വഹിക്കണമെന്നും വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

LATEST

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

Published

on

റിയാദ്: രാജ്യത്ത് ആഭ്യന്തര വിമാന യാത്ര നടത്തുന്നതിന് വാക്സിനേഷന്‍ നിര്‍ബന്ധമല്ലെന്ന് സൗദിയ വ്യക്തമാക്കി. ഒരു യാത്രക്കാരന്റെ അന്വേഷണത്തിന് മറുപടിയായാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

വിവിധ മേഖലകളിലും തൊഴിലുകളിലും വാക്സിന്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാക്കി കൊണ്ട് വരുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമാക്കുമോ എന്ന് ആശങ്ക നിലനിന്നിരുന്നു.

നിലവില്‍ വാക്സിനേഷന്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്നും അത്തരം വ്യവസ്ഥ ഉണ്ടായാല്‍ അത് ഔദ്യോഗിക മാര്‍ഗ്ഗങ്ങളിലൂടെ അറിയിക്കുമെന്നും സൗദിയ വ്യക്തമാക്കി.

ഒരു മാസം മുന്‍പ് ഇതേ ചോദ്യത്തിന് വ്യക്തത നല്‍കി സൗദിയ ട്വീറ്റ് ചെയ്തിരുന്നു.

Continue Reading
LATEST1 month ago

ഇന്ത്യക്ക് വീണ്ടും സൗദി അറേബ്യയുടെ സാന്ത്വനം.

LATEST1 month ago

ബഖാലകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇന്ന് മുതല്‍ വാക്സിനേഷന്‍ നിര്‍ബന്ധം

LATEST1 month ago

സൗദിയില്‍ ആഭ്യന്തര വിമാന യാത്രക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല

LATEST1 month ago

ഹൃദയത്തില്‍ തൊടുന്ന സംബോധനയോടെ സല്‍മാന്‍ രാജാവിന്റെ പെരുന്നാള്‍ സന്ദേശം

LATEST1 month ago

യു.എ.ഇ യില്‍ ഏഴു വിഭാഗങ്ങളെ വാക്സിന്‍ സ്വീകരിക്കുന്നതില്‍ നിന്നും ഒഴിവാക്കി

LATEST1 month ago

സൗദിയില്‍ കഫാല മാറ്റ നിയമത്തിന് അഭൂതപൂര്‍വ്വമായ പ്രതികരണം

LATEST1 month ago

സൗദിയില്‍ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീൻ നിര്‍ബന്ധമാക്കി. മുഴുവന്‍ വ്യവസ്ഥകളും നിബന്ധനകളും അറിയുക

INDIA1 month ago

പണം നഷ്ടപ്പെടാതെ സൗദിയില്‍ തിരി ച്ചെത്താന്‍ പ്രവാസികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

INDIA1 month ago

നോര്‍ക്കയുടെ പ്രതിനിധികള്‍ എന്ന വ്യാജേന സൗദിയില്‍ തൊഴില്‍ തട്ടിപ്പ്

INDIA1 month ago

താഷ്കന്റ് വഴി സൗദിയിലേക്ക് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ പ്രവേശിക്കുന്നു

INDIA1 month ago

സൗദി വിസ സ്റ്റാമ്പിംഗ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

LATEST1 month ago

സൗദിയിലെ പുതിയ ഇന്‍ഷുറന്‍സ് പോളിസി. പ്രവാസികള്‍ അറിയേണ്ട പ്രത്യേകതകള്‍

LATEST1 month ago

യു.എ.ഇ യിലേക്ക് തിരിച്ചെത്താന്‍ വന്‍തുക നല്‍കാന്‍ തയ്യാര്‍. പക്ഷെ തടസ്സം മാറുന്നില്ല

INDIA1 month ago

പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടര്‍ ചെയ്ത് യു.എ.ഇ യില്‍ തിരിച്ചെത്തി പ്രവാസി മലയാളിയും കുടുംബവും

LATEST1 month ago

സൗദിയില്‍ എല്ലാ തൊഴിലാളികള്‍ക്കും വാക്സിന്‍ നിര്‍ബന്ധമാക്കുന്നു

Trending

error: Content is protected !!