Connect with us

LATEST

സൗദി പ്രവാസികള്‍ ജോലിയുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 17 കാര്യങ്ങള്‍

Published

on

 1. ഞാന്‍ ജോലി ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിന്‍റെ ഉടമസ്ഥാവകാശം മറ്റൊരാള്‍ക്ക് കൈമാറിയാല്‍ ഞാന്‍ പുതുതായി തൊഴില്‍ കരാര്‍ ആ മാനേജ്മെന്‍റ്/സ്പോണ്‍സറുമായി ഉണ്ടാക്കേണ്ടി വരുമോ?

ഒരു സ്ഥാപനത്തിന്റെ ഉടമസ്ഥ അവകാശം പുതിയ ഒരു വ്യക്തിക്ക് കൈമാറുന്ന സന്ദര്‍ഭത്തിലോ അല്ലെങ്കില്‍ ലയനം, അവകാശം നല്‍കല്‍ (Partition) തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ സ്ഥാപനത്തിന്റെ നിയമപരമായ അവസ്ഥക്കും അസ്തിത്വത്തിനോ മാറ്റം വരുന്ന സാഹചര്യത്തിലോ തൊഴിലാളികളുടെ അവകാശത്തെ കുറിച്ച് സൗദി തൊഴില്‍ നിയമം വ്യക്തമായി പറയുന്നുണ്ട്.

രണ്ടു സ്ഥാപനങ്ങള്‍ തമ്മില്‍ ലയിക്കുന്ന സന്ദര്‍ഭത്തിലോ (Merger), പൈതൃക അവകാശം വീതം വെച്ച് നല്‍കുന്ന സന്ദര്‍ഭത്തിലോ (Partition) ആണ് പ്രധാനമായും തൊഴിലാളികളുടെ അവകാശങ്ങളെ സംബന്ധിച്ചുള്ള ഇത്തരത്തിലുള്ള നിയമ പ്രശ്നങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്.

മേല്‍ പറഞ്ഞ രണ്ടു സന്ദര്‍ഭങ്ങളിലും പഴയ സ്ഥാപനത്തിലെ നിലനില്‍ക്കുന്ന തൊഴിലാളികളുടെ തൊഴില്‍ കരാര്‍ അത് പോലെ തന്നെ നില നിര്‍ത്തേണ്ടതാണ്. തൊഴിലുടമക്ക് ഏകപക്ഷീയമായി അതില്‍ മാറ്റം വരുത്താന്‍ സാധിക്കില്ല. ഈ അവസങ്ങളില്‍ എല്ലാം തന്നെ തൊഴിലാളിയുടെ സേവനം ‘തുടര്‍ച്ചയായുള്ള സേവനം’ (Continuous Service) എന്ന രീതിയില്‍ തന്നെ ആയിരിക്കും തൊഴില്‍ നിയമം കണക്ക് കൂട്ടുന്നത്‌. (‘തുടര്‍ച്ചയായുള്ള സേവനം’ എന്ന പദം കൂടുതല്‍ പ്രസക്തമാവുക സേവനാനതര ആനുകൂല്യങ്ങള്‍ കണക്ക് കൂട്ടുന്ന സമയത്താണ്).

 1. ഇത്തരം സാഹചര്യങ്ങളില്‍ തൊഴിലാളിയുടെ ബാക്കിയുള്ള ശമ്പളം, ഏന്‍ഡ് ഓഫ് സര്‍വീസ് ബെനിഫിറ്റ് (സേവനാനന്തര ആനുകൂല്യം) എന്നിവ ആരാണ് നല്‍കേണ്ടത്?

മേല്‍ പറഞ്ഞ സന്ദര്‍ഭത്തില്‍ കൈമാറ്റം നടക്കുന്നതിനു മുന്‍പ് തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ശമ്പളം, ഉടമസ്ഥ അവകാശം കൈമാറ്റം ചെയ്ത തിയ്യതി വരെയുള്ള സേവനാനന്തര അവകാശം (ESB – End of Service Benefit), മറ്റുള്ള അവകാശങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് സംബന്ധിച്ച് കൈമാറ്റം നടന്ന തിയ്യതി മുതല്‍ പുതിയ ഉടമയും പഴയ ഉടമയും ഒരു പോലെ ഒറ്റക്കും കൂട്ടായും ബാധ്യസ്ഥരാണ്.

എന്നാല്‍ ഉടമസ്ഥ അവകാശ കൈമാറ്റം നടക്കുന്നത് വ്യക്തിയുടെ (Individual Ownership) ഉടമസ്ഥതയിലുള്ള സ്ഥാപനം ആണെങ്കില്‍, തൊഴിലാളിക്ക് ലഭിചിട്ടില്ലാത്ത അവകാശങ്ങള്‍ പുതിയ ഉടമ ഏറ്റെടുത്തു കൊള്ളാമെന്നു പഴയ ഉടമയും പുതിയ ഉടമയും തമ്മില്‍ ധാരണയില്‍ എത്തണം. പക്ഷെ ഇക്കാര്യത്തില്‍ തൊഴിലാളിക്ക് സൗദി തൊഴില്‍ നിയമം പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ഇക്കാര്യം സമ്മതിക്കണമോ വേണ്ടയോ എന്നത് തീരുമാനിക്കാനുള്ള അവകാശം തൊഴിലാളിക്കുണ്ട്. തൊഴിലാളിയുടെ രേഖാ മൂലമുള്ള സമ്മതത്തോടു കൂടി മാത്രമേ മേല്‍ പറഞ്ഞ ബാധ്യാതാ കൈമാറ്റം പുതിയ ഉടമയിലേക്ക് നല്‍കാന്‍ പഴയ ഉടമക്ക് അനുവാദമുള്ളൂ.

തൊഴിലാളിക്ക് സമ്മതം നല്‍കുന്നതിന് താല്‍പ്പര്യം ഇല്ലെങ്കില്‍ തന്റെ തൊഴില്‍ കരാര്‍ അവിടെ വെച്ച് അവസാനിപ്പിക്കുന്നതിന് ആവശ്യപ്പെടാന്‍ തൊഴിലാളിക്ക് സാധിക്കും അത്തരം അവസത്തില്‍ തൊഴിലാളിയുടെ നില നില്‍ക്കുന്ന അവകാശങ്ങള്‍ പഴയ തൊഴില്‍ ഉടമ തന്നെയായിരിക്കും നല്‍കേണ്ടത്.

 1. ഏതെല്ലാം സാഹചര്യങ്ങളിലാണ് ഒരു തൊഴിലുടമക്ക് തന്‍റെ തൊഴിലാളിക്ക് എതിരായി അച്ചടക്ക/ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നത്?

തൊഴിലാളി തൊഴില്‍ സ്ഥലത്തെയോ തൊഴിലുടമയുടെയൊ അനുശാസനങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അയാള്‍ക്കെതിരെ താഴെ പറയുന്ന ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ നിയമം അനുവാദം നല്‍കുന്നുണ്ട്.

 1. തൊഴിലാളിക്ക് താക്കീത്, മുന്നറിയിപ്പ് (Warning) എന്നിവ നല്കാം.
 2. പിഴ ചുമത്താം. എന്നാല്‍ ഈ തുക തൊഴിലാളിയുടെ പരമാവധി അഞ്ചു ദിവസത്തെ വേതനത്തിന് തുല്യമായ തുകയേക്കാള്‍ കൂടുതലാകാന്‍ പാടില്ല.
 3. തൊഴിലാളിയുടെ അലവന്‍സുകള്‍ തടഞ്ഞു വെക്കുകയോ, നല്‍കുന്നത് നീട്ടി വെക്കുകയോ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഈ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ല.
 4. തൊഴിലാളിയുടെ പ്രൊമോഷന്‍ ഒരു വര്‍ഷത്തില്‍ കവിയാത്ത കാലാവധിക്ക് നീട്ടി വെക്കാം.
 5. തൊഴിലാളിയുടെ ശമ്പളം തടഞ്ഞു വെക്കുകയോ അയാളെ ജോലിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യാം.
 6. തൊഴില്‍ നിയമം അനുവദിക്കുന്ന കാരണങ്ങളാല്‍ തൊഴിലാളിയെ ജോലിയില്‍ നിന്നും ഡിസ്മിസ് ചെയ്യാം.

മുകളില്‍ പറഞ്ഞ ശിക്ഷാ നടപടികള്‍ അല്ലാതെ തൊഴില്‍ നിയമത്തിലോ സ്ഥാപനങ്ങളുടെ ആഭ്യന്തര ചട്ടത്തിലോ പറയാത്ത യാതൊരു ശിക്ഷാ നടപടിയും തൊഴിലാളിക്ക് എതിരെ സ്വീകരിക്കാന്‍ പാടില്ല.

 1. തൊഴിലാളിക്ക് ശിക്ഷാ നടപടികള്‍ എടുക്കുന്നതിന് മുന്‍പായി എന്തെല്ലാം നടപടി ക്രമങ്ങളാണ് തൊഴിലുടമ/സ്ഥാപനം സ്വീകരിക്കേണ്ടത്?

തൊഴിലാളിക്ക് എതിരായി ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടികള്‍ എടുക്കുന്നതിന് മുന്‍പായി തൊഴിലുടമ ആരോപണങ്ങളെ കുറിച്ച് തൊഴിലാളിയെ രേഖാമൂലം അറിയിക്കണം. കൂടാതെ തൊഴിലാളിക്ക് അയാള്‍ക്കെതിരെയുള്ള ആരോപണങ്ങളെ കുറിച്ച് അയാളുടെ ഭാഗം വിശദീകരിക്കാനുള്ള അവസരവും നല്‍കണം. ഈ നടപടികള്‍ രേഖാ മൂലമാക്കി തൊഴിലാളിയുടെ പേഴ്സണല്‍ ഫയലില്‍ സൂക്ഷിക്കുകയും വേണം. ഈ നടപടി ക്രമങ്ങള്‍ക്ക്‌ ശേഷം തൊഴിലാളിക്ക് എതിരായി അച്ചടക്ക/ശിക്ഷാ നടപടികള്‍ എടുക്കുകയോ എടുക്കക്കാതിരിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ അക്കാര്യവും തൊഴിലാളിയെ രേഖാമൂലം അറിയിക്കണം.

 1. തൊഴിലാളിക്ക് എതിരെ അച്ചടക്ക/ശിക്ഷാ നടപടികള്‍ എടുക്കുന്നതിനുള്ള കാല പരിധി എത്രയാണ്?

തൊഴിലാളിയുടെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ, 3൦ ദിവസത്തിന് ശേഷം മാത്രമാണ് ഇത് ശ്രദ്ധയില്‍ വരികയോ കണ്ടു പിടിക്കുകയോ ചെയ്യുന്നതെങ്കില്‍ അയാള്‍ക്കെതിരെ അച്ചടക്ക/ശിക്ഷാ അനടപടികള്‍ സ്വീകരിക്കാന്‍ പാടില്ല. കൂടാതെ അയാള്‍ തെറ്റ് അച്ചടക്ക ലംഘനം/തെറ്റ് വരുത്തി എന്ന് അന്വേഷണം നടത്തി കണ്ടെത്തിയ ശേഷം മുപ്പത് ദിവസം കഴിഞ്ഞും അയാള്‍ക്കെതിരെ നടപടി എടുത്തിട്ടില്ലെങ്കില്‍ പിന്നീട് അയാള്‍ക്കെതിരെ നടപടികള്‍ എടുക്കുന്നത് നിയമം അനുവദിക്കുന്നില്ല.

 1. തനിക്കെതിരെയുള്ള ശിക്ഷാ നടപടി സ്വീകരിക്കുകയാണെങ്കില്‍ അതിനെതിരെ തൊഴിലാളിക്ക് എന്ത് നടപടിയാണ് സ്വീകരിക്കാന്‍ സാധിക്കുക?

തൊഴിലുടമ/സ്ഥാപനം തനിക്കെതിരെ നടപടികള്‍ എടുത്തിട്ടുണ്ടെങ്കില്‍ ആ തീരുമാനത്തിന് എതിരെ തൊഴിലാളിക്ക് അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്. രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ സമര്‍പ്പിക്കാം. സി.എസ്.എല്‍.ഡി യിലാണ് (Commission for Settlement of Labour Disputes) അപ്പീല്‍ സമര്‍പ്പിക്കേണ്ടത്. തൊഴിലാളിയുടെ ഒബ്ജക്ഷന്‍ രജിസ്റ്റര്‍ ചെയ്തു 3൦ ദിവസത്തിനുള്ളില്‍ സി.എസ്.എല്‍.ഡി തീരുമാനം പുറപ്പെടുവിക്കും.

 1. തൊഴിലാളിയുടെ ഏതെല്ലാം പ്രപ്രവൃത്തികള്‍ക്ക് എതിരെയാണ് സ്ഥാപനത്തിന്/തൊഴിലുടമക്ക് അച്ചടക്ക/ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ തൊഴില്‍ നിയമ പ്രകാരം നിയമ തടസ്സം ഉള്ളത്?

തൊഴിലാളിയുടെ തൊഴില്‍ പരമായ ചുമതലയുടെയും ഉത്തരവാദിത്വത്തിന്‍റെയും പരിധിക്ക് പുറത്ത് വരുന്ന കാര്യങ്ങളില്‍ തൊഴില്‍ നിയമ പ്രകാരം നടപടികള്‍ എടുക്കാന്‍ തൊഴിലുടമ/സ്ഥാപനത്തിന് അധികാരമില്ല. കൂടാതെ തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിന് പുറത്ത് ഉണ്ടാകുന്ന പ്രവൃത്തികള്‍ക്ക് എതിരെയും നടപടികള്‍ എടുക്കാന്‍ സാധിക്കില്ല. എനാല്‍ തൊഴിലാളി ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ സ്ഥാപനതെയോ/ഉടമയെയോ/മാനേജരെയോ ബാധിക്കുന്നതാനെങ്കില്‍ അത്തരം പ്രവൃത്തികള്‍ക്ക് തൊഴിലാളിക്ക് എതിരായി തൊഴില്‍ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കും.

 1. തൊഴില്‍ കരാര്‍ പ്രകാരം സേവന കാലാവധി പൂര്‍ത്തിയാക്കി പിരിയുന്ന വേളയില്‍ തൊഴിലാളിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്?

സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയില്‍ നിന്നും തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന ഒരു തൊഴിലാളിക്ക് അയാളുടെ തൊഴിലുടമയില്‍ നിന്നും ന്യായമായി ലഭിക്കേണ്ട പ്രധാനപ്പെട്ട ആനുകൂല്യമാണ് സേവനാനന്തര ആനുകൂല്യം അഥവാ ഇ.എസ്.ബി എന്ന End of Service Benefit. തൊഴിലാളിയുടെ സേവനത്തിന്റെ ആദ്യത്തെ അഞ്ചു വര്‍ഷത്തിനു ഓരോ വര്‍ഷത്തിനും അടിസ്ഥാന മാസ ശമ്പളത്തിന്റെ പകുതി തുകയും അതിനു ശേഷം ഓരോ വര്‍ഷത്തിനും മുഴുവന്‍ മാസ ശമ്പളവും നല്‍കണം.

അവസാന മാസത്തില്‍ ലഭിച്ച ശമ്പളമാണ് (Last Month Wage – LMW) ഇ.എസ്.ബി കണക്കാക്കുന്നതിനു മാനദണ്ഡമായി എടുക്കുന്നത്. മാത്രമല്ല ഓരോ മുഴുവന്‍ വര്‍ഷത്തിനും നല്‍കിയ ശേഷം അവസാന വര്‍ഷത്തിലെ അവശേഷിക്കുന്ന ദിവസങ്ങള്‍ക്ക് കൂടി ഇ.എസ്.ബി നല്‍കണം എന്ന് സൗദി തൊഴില്‍ നിയമത്തിലെ തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഈ വകുപ്പ് എടുത്തു പറയുന്നു. അതായത് നിങ്ങള്‍ നാല് വര്‍ഷവും മൂന്നു മാസവും ജോലി എടുത്തിട്ടുണ്ടെങ്കില്‍ അവശേഷിക്കുന്ന മൂന്നു മാസങ്ങൾക്ക് കൂടി നിങ്ങൾക്ക് ഇ.എസ്.ബി ആനുകൂല്യം ലഭിക്കേണ്ടതാണ്.

 1. തൊഴിലാളി ജോലി രാജി വെക്കുന്ന അവസരങ്ങളില്‍ അയാള്‍ക്ക്‌ ഇ.എസ്.ബി ലഭിക്കാതിരിക്കുന്ന സാഹചര്യം ഉണ്ടാകുമോ?

തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന രീതി അനുസരിച്ച് ഇ.എസ്.ബി യുടെ കണക്കിലും വ്യത്യാസം വരാം. ഒരു തൊഴിലാളി സ്വമേധയാ രാജി വെക്കുകയാണെങ്കില്‍ അയാള്‍ക്കും താഴെ പറയുന്ന രീതിയില്‍ ഇ.എസ്.ബി ആനുകൂല്യം ലഭിക്കാന്‍ അര്‍ഹതയുണ്ട്. തൊഴിലാളി രണ്ടു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയ ശേഷമാണ് രാജിവെക്കുന്നതെങ്കില്‍ അയാള്‍ക്ക് മൂന്നിലൊന്ന് സര്‍വീസ് ആനുകൂല്യത്തിനാണ് അര്‍ഹതയുണ്ടാവുക. അഞ്ചു വര്‍ഷത്തെ സര്‍വീസുള്ള തൊഴിലാളിക്ക് മൂന്നില്‍ രണ്ട് സര്‍വീസ് ആനുകൂല്യത്തിന് അവകാശമുണ്ടാകും.

പത്ത് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുള്ള തൊഴിലാളിക്ക് സ്വയം രാജി വെച്ച് പിരിയുകയാണെങ്കില്‍ മുഴുവന്‍ തുകയും ഇ.എസ്.ബി യായി തൊഴിലുടമ നല്‍കണം.

എന്നാല്‍ രണ്ടു വര്‍ഷത്തില്‍ കുറവ് മാത്രം സര്‍വീസുള്ള ഒരു തൊഴിലാളി ജോലിയില്‍ നിന്നും രാജി വെക്കുകയാണെങ്കില്‍ അയാള്‍ക്ക് തൊഴിലുടമ സര്‍വീസ് ആനുകൂല്യം നല്‍കേണ്ടതില്ല.

 1. എങ്ങിനെയാണ് ഒരു തൊഴിലാളിയുടെ ഇ.എസ്.ബി കണക്കാക്കുന്നത്?

ഇ.എസ്.ബി കണക്കാക്കുന്നത് വളരെ ലളിതമാണ്. ഉദാഹരണമായി 2000 റിയാല്‍ ശമ്പളമുള്ള ഒരാള്‍ക്ക്‌ പത്തു വര്‍ഷവും മൂന്നു മാസവും സര്‍വീസ്‌ ഉണ്ട് എന്ന് കരുതുക. എങ്കില്‍ ആദ്യത്തെ അഞ്ചു വര്‍ഷത്തേക്ക് ESB ആയി അയാള്‍ക്ക്‌ ലഭിക്കുക 1000 റിയാല്‍ വീതം ആയിരിക്കും. അതിനു ശേഷം അഞ്ചു വര്‍ഷത്തേക്ക് ESB ആയി 2000 റിയാല്‍ വച്ച് തന്നെ കിട്ടുന്നു.

ഇനി അവസാനത്തെ മൂന്നു മാസത്തേക്കുള്ള ESB എങ്ങിനെയാണ് കണക്കാക്കുന്നത് എന്ന് നോക്കാം.

LMW നെ 365.25 കൊണ്ട് ഹരിക്കുക. അപ്പോള്‍ കിട്ടുന്നതാണ് നിങ്ങളുടെ ഒരു ദിവസത്തെ ESB. അതിനെ മൂന്നു മാസം (തൊണ്ണൂറു ദിവസം) കൊണ്ട് ഗുണിക്കുക. അപ്പോള്‍ നിങ്ങള്ക്ക് മൂന്നു മാസത്തെ ESB ലഭിക്കും. (ഒരാളുടെ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വേതനം കാണണമെങ്കില്‍ ഈ ദിവസ വേതനത്തെ എട്ടു കൊണ്ട് ഹരിച്ചാല്‍ മതി.)

അതായത്: 2000 (LMW) / 365.25 = 5.48.00 (ഒരു ദിവസത്തെ ESB)

5.48 x 90 = 493.20 ഇതാണ് നിങ്ങളുടെ തൊണ്ണൂറു ദിവസത്തെ ESB.

 1. തൊഴിലാളിക്ക് അര്‍ഹതപ്പെട്ട വാര്‍ഷിക അവധിയുടെ കാര്യം വിശദീകരിക്കാമോ?

തൊഴിലാളിക്ക് 5 വര്‍ഷം വരെ വര്‍ഷത്തില്‍ 21 ദിവസത്തില്‍ കുറയാത്ത വാര്‍ഷിക ലീവും ഒരേ തൊഴിലുടമയുടെ കീഴില്‍ തുടര്‍ച്ചയായ 5 വര്‍ഷത്തിനു ശേഷം ഓരോ വര്‍ഷവും 30 ദിവസത്തെ വാര്‍ഷിക ലീവും തൊഴില്‍ നിയമം അനുവദിച്ചു തരുന്നുണ്ട്. തൊഴിലാളി അയാള്‍ക്ക് അര്‍ഹതപ്പെട്ട വാര്‍ഷിക അവധി ഉപയോഗിച്ചിട്ടില്ലെങ്കില്‍ ആ വാര്‍ഷിക അവധിയുടെ വേതനം കൂടി അയാള്‍ക്ക്‌ ലഭിക്കേണ്ടതാണ്.

 1. ഒരു തൊഴിലാളിക്ക് ഇ.എസ്.ബി നിഷേധിക്കപ്പെടുന്ന സാഹചര്യങ്ങള്‍ എന്തൊക്കെയാണ്?

ചില സാഹചര്യങ്ങളില്‍ തൊഴിലാളിക്ക് ഇ.എസ്.ബി നല്‍കേണ്ടതില്ലെന്ന് തൊഴില്‍ നിയമം വ്യക്തമാക്കുന്നു. താഴെ പറയുന്ന നാലു സാഹചര്യങ്ങളിലാണ് ഒരു തൊഴിലാളിക്ക് ഇ.എസ്.ബി നിഷേധിക്കപ്പെടുക.

 • രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പായി രാജി വെക്കുകയാണെങ്കില്‍
 • പ്രൊബേഷന്‍ കാലത്ത് തൊഴിലാളിയെ പിരിച്ചു വിടുകയാണെങ്കില്‍
 • നിയമാനുസൃത കാരണമില്ലാതെ തുടര്‍ച്ചയായി പതിനഞ്ചു ദിവസം ജോലിക്ക് തൊഴിലാളി ഹാജരാകാതിരിക്കല്‍
 • നിയമാനുസൃത കാരണമില്ലാതെ ഒരു വര്‍ഷത്തിനിടെ പലതവണയായി തൊഴില്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന നിശ്ചിത എണ്ണം ദിവസങ്ങളില്‍ ജോലിയില്‍ ഹാജരാകാതിരിക്കല്‍
 1. പുതിയ നിയമ പ്രകാരം തൊഴിൽ കരാർ നിലനിൽക്കുന്ന സമയത്ത് ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറാൻ സാധിക്കുമോ?

സ്‌പോൺസറുടെ സമ്മതമാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട ഘടകം. തൊഴിൽ കരാർ നിലനിൽക്കുന്ന സമയത്ത് സ്‌പോൺസറുടെ സമ്മതത്തോടു കൂടി തന്നെ ഒരു സ്‌പോൺസറുടെ കീഴിൽ നിന്നും മറ്റൊരു സ്‌പോൺസറുടെ കീഴിലേക്ക് മാറാൻസാധിക്കും. ഈ വര്‍ഷം മാര്‍ച്ച് 14 ന് രാജ്യത്ത് നടപ്പിലാക്കിയ സ്പോണ്‍സര്‍ഷിപ്പ് നിയമ പ്രകാരം ഇതിനായി 90 ദിവസ നോട്ടീസ് കാലവും നഷ്ടപരിഹാര വ്യവസ്ഥകളും പാലിക്കല്‍ നിര്‍ബന്ധമാണ്.

കൂടാതെ തൊഴില്‍ നിയമം ലംഘിക്കാനും പാടില്ല. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന കക്ഷിയാണ് നഷ്ടപരിഹാരം വഹിക്കേണ്ടത്. കരാര്‍ കാലാവധി പൂര്‍ത്തിയായ ശേഷമാണെങ്കില്‍ തൊഴില്‍ മാറ്റത്തിന് നഷ്ടപരിഹാര വ്യവസ്ഥ ബാധകമായിരിക്കില്ല. ആദ്യ കരാര്‍ കാലാവധി പൂര്‍ത്തിയായ ശേഷമുണ്ടാക്കുന്ന രണ്ടാമത്തെ തൊഴില്‍ കരാറിലും പിന്നീടുള്ള കരാറുകളിലും ആദ്യ വര്‍ഷം തന്നെ തൊഴില്‍ മാറ്റത്തിന് തൊഴിലാളിക്ക് അവകാശമുണ്ടാകും.

 1. തൊഴിൽ കരാർ കാലാവധി അവസാനിക്കുന്നതിനു മുമ്പായി കരാർ റദ്ദാക്കി ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടാന്‍ തൊഴിലാളിക്ക് പുതിയ നിയമ പ്രകാരം സാധിക്കുമോ?

ഈ വര്‍ഷം മാര്‍ച്ച് 14 ന് രാജ്യത്ത് നടപ്പിലാക്കിയ സ്പോണ്‍സര്‍ഷിപ്പ് നിയമ പ്രകാരം തൊഴിൽ കരാർ കാലാവധി അവസാനിക്കുന്നതിനു മുമ്പായി കരാർ റദ്ദാക്കി ഫൈനൽ എക്‌സിറ്റിൽ രാജ്യം വിടാനും വിദേശ തൊഴിലാളികൾക്ക് സാധിക്കും. എന്നാൽ ഇപ്രകാരം കരാർ റദ്ദാക്കുമ്പോൾ തൊഴിലുടമക്ക് നഷ്ടപരിഹാരം നൽകാൻ തൊഴിലാളി ബാധ്യസ്ഥനാണ്. തൊഴില്‍ കരാര്‍ അവസാനിപ്പിക്കുന്ന കക്ഷിയാണ് നഷ്ടപരിഹാരം വഹിക്കേണ്ടത്.

 1. കരാർ കാലാവധിക്ക് ശേഷം സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള പ്രധാനപ്പെട്ട നിബന്ധന എന്താണ്?

സൗദിയിൽ പ്രവേശിച്ചിട്ട് പന്ത്രണ്ട് മാസം പൂർത്തിയാവണമെന്നും കരാർ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം മുൻപായി സ്‌പോൺസർക്ക് നോട്ടീസ് നൽകി അറിയിക്കണം എന്നതുമാണ് വ്യവസ്ഥ. ഈ വര്‍ഷം മാര്‍ച്ച് 14 ന് രാജ്യത്ത് നടപ്പിലാക്കിയ സ്പോണ്‍സര്‍ഷിപ്പ് നിയമ പ്രകാരം നിലവിലുള്ള തൊഴിൽ കരാർ പുതുക്കാൻ താൽപ്പര്യമില്ലെന്ന് അറിയിക്കുകയും സേവനാനന്തര ആനുകൂല്യങ്ങൾ നൽകി തനിക്ക് വിടുതൽ നൽകണമെന്ന് അറിയിക്കുകയും ചെയ്യുക എന്നതാണ് നിലവിലെ സ്പോൺസർക്ക് നൽകുന്ന ഈ നോട്ടീസ് കാലാവധി കൊണ്ട് മന്ത്രാലയം ഉദ്ദേശിക്കുന്നത്.

 1. ഈ നോട്ടീസ് കാലാവധി തൊഴിലുടമക്കും ബാധകമാണോ?

ആണ്. ഈ വര്‍ഷം മാര്‍ച്ച് 14 ന് രാജ്യത്ത് നടപ്പിലാക്കിയ സ്പോണ്‍സര്‍ഷിപ്പ് നിയമ പ്രകാരം തൊഴിലാളിയുമായുള്ള തൊഴിൽ കരാർ പുതുക്കാൻ തൊഴിലുടമക്കും താൽപ്പര്യം ഇല്ലെങ്കിൽ തൊഴിൽ കരാർ കാലാവധി അവസാനിക്കുന്നതിന് 90 ദിവസം മുൻപായി തൊഴിലാളിയെ അറിയിക്കേണ്ടതാണ്. തൊഴിലാളിയും തൊഴിലുടമയും നിർബന്ധമായി നൽകേണ്ട നോട്ടീസ് കാലാവധിയെ കുറിച്ച് തൊഴിൽ കരാറിൽ വ്യക്തമായും കൃത്യമായും രേഖപ്പെടുത്തേണ്ടി വരും.

 1. തൊഴിൽ കരാറിൽ നിഷ്കർഷിച്ച പ്രകാരം തൊഴിലാളി തൊഴിലുടമക്ക് നോട്ടീസ് നൽകിയില്ലെങ്കിൽ അനന്തരഫലം എന്തായിരിക്കും?

തൊഴിൽ കരാർ തുടരാൻ തൊഴിലാളിക്ക് താല്പര്യമുണ്ടെങ്കിൽ നോട്ടീസ് കാലാവധി ആവശ്യമില്ല. ഈ വര്‍ഷം മാര്‍ച്ച് 14 ന് രാജ്യത്ത് നടപ്പിലാക്കിയ സ്പോണ്‍സര്‍ഷിപ്പ് നിയമ പ്രകാരം കാലാവധി കഴിഞ്ഞാൽ കരാർ ഓട്ടോമാറ്റിക്കായി പുതുക്കപ്പെടും. (ഇവിടെ ഒരു കാര്യം തൊഴിലാളി പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. തൊഴിൽ കരാർ തുടരാൻ താല്പര്യമുണ്ടെങ്കിൽ പഴയ കരാർ തന്നെതുടരണമെന്ന മനോഭാവത്തോടെ ഇരിക്കരുത്. ന്യായമായ വേതന വർദ്ധനയും ആനുകൂല്യ വർദ്ധനയും ആവശ്യപ്പെടണം. അതിന് അനുസൃതമായി കരാറിൽ മാറ്റങ്ങൾ വരുത്തി പുതുക്കണം).

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി.

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

Published

on

തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുക്കാത്തത് മൂലം ദുബായില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ മലയാളിയായ പ്രവാസിക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര ചെയ്യാന്‍ സാധിക്കാതെ വന്ന സംഭവത്തില്‍ യാത്ര മുടങ്ങിയ സംഭവം പ്രവാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിരുന്നു.

തൃശൂര്‍ പെരിഞ്ഞനം സ്വദേശിയായ വലിയ പറമ്പില്‍ സച്ചിദാനന്ദനായിരുന്നു യാത്ര മുടങ്ങിയത്. മൊബൈലില്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുത്തില്ല എന്ന കാരണത്താലാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത്. സെപ്റ്റംബര്‍ 27 നായിരുന്നു സംഭവം.

മാസങ്ങളായി നാട്ടില്‍ നിന്നത് മൂലം സാമ്പത്തികമായി തകര്‍ന്നു കടം വാങ്ങിയാണ് സൗദിയിലേക്ക് തിരിച്ചത്. ഈ സംഭവം തന്നെ മാനസികമായി തകര്‍ത്തു. നഷ്ടപ്പെട്ട പണത്തേക്കാള്‍ ഏറെ ആ മലയാളി സ്റ്റാഫിന്റെ പരുഷമായ പെരുമാറ്റമാണ് തന്നെ കൂടുതല്‍ മാനസികമായി വേദനിപ്പിച്ചത് എന്ന് സച്ചിദാനന്ദന്‍ പറയുന്നു.

സൗദി അറേബ്യയിലെ യാമ്പുവില്‍ മസ്ദാര്‍ കമ്പനിയില്‍ ഡ്രൈവറായാണ് സച്ചിദാനന്ദന്‍ ജോലി ചെയ്യുന്നത്.

ദുബായ് വിമാന താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കൈകാര്യം ചെയ്യുന്നത് സ്വകാര്യ കമ്പനിയാണ്. സൗദി എയര്‍ലൈന്‍സ് ആയാലും എയര്‍ ഇന്ത്യ ആയാലും എല്ലാ ഫ്ലൈറ്റ് യാത്രക്കാരെയും ഇവരുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫാണ് കൈകാര്യം ചെയ്യുന്നത്. അതാത് വിമാന കമ്പനികളുടെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഈ കമ്പനിയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫിന് എതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. കര്‍ശനവും പരുഷവുമായ നിലപാടാണ് ഇവരില്‍ ചിലര്‍ യാത്രക്കാരോട് സ്വീകരിക്കുന്നത് എന്നാണ് യാത്രക്കാര്‍ വെളിപ്പെടുത്തുന്നത്.

പ്രത്യേക മാനസികാവസ്ഥയോട് കൂടിയാണ് പ്രവാസികളോട് പെരുമാറുന്നത് എന്നാണ് ആരോപണം. പക്ഷെ എല്ലാവരോടും ഇവര്‍ ഒരേ തരത്തില്‍ കര്‍ശനമായി പെരുമാറുന്നുമില്ല. ഭംഗിയായി ആശയ വിനിമയം ചെയ്യാന്‍ കഴിയുന്നവരോടും തന്റേടത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുന്നവരോടും മാന്യമായി തന്നെയാണ് ഇവരുടെ പെരുമാറ്റം.

തന്റെ യാത്ര മുടക്കിയത് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സ്റ്റാഫ് ആയ ഒരു മലയാളിയുടെ പിടിവാശി ആയിരുന്നുവെന്നും അകാരണമായാണ് അയാള്‍ തന്റെ തന്റെ യാത്ര മുടക്കിയതെന്നും സച്ചിദാനന്ദന്‍ പ്രവാസി കോര്‍ണറിനോട്‌ പറഞ്ഞു. ബോര്‍ഡിംഗ് പാസ് അനുവദിക്കണമെങ്കില്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് മൊബൈലില്‍ കാണിച്ചു കൊടുക്കണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു. മുഖീം പ്രിന്റൌട്ട് കാണിച്ചു കൊടുത്തിട്ടും അയാള്‍ സമ്മതിച്ചില്ല.

സൗദിയില്‍ നിന്നുള്ള സിം കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കാന്‍ കഴിയില്ലെന്നും യാത്ര മുടക്കരുതെന്നും കേണു പറഞ്ഞിട്ടും മലയാളിയായ ആ ജീവനക്കാരന്‍ സമ്മതിച്ചില്ലെന്നും തവക്കല്‍ന തന്നെ കാണിക്കണമെന്ന് തന്നെ അയാള്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തു. തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കാന്‍ സാധിക്കില്ലെങ്കില്‍ ജിദ്ദയില്‍ അഞ്ചു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്ത രേഖയുമായി വന്നാല്‍ മാത്രമേ യാത്രക്കുള്ള ബോര്‍ഡിംഗ് പാസ് അനുവദിക്കാന്‍ സാധിക്കൂ എന്നും അല്ലാത്ത പക്ഷം ബോര്‍ഡിംഗ് പാസ് നല്‍കില്ലെന്നുമായിരുന്നു അയാളുടെ നിലപാടെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കുന്നു.

അറബിയും ഇംഗ്ലീഷും അറിയാത്തതിനാല്‍ എയര്‍പോര്‍ട്ട് മാനേജരെ കണ്ടു ആശയ വിനിമയം നടത്താന്‍ സാധിക്കില്ലെന്നും തന്നെ സഹായിക്കണമെന്നും സച്ചിദാനന്ദന്‍ മലയാളി ഉദ്യോഗസ്ഥനോട് അപേക്ഷിച്ചെങ്കിലും ഒന്നുകില്‍ ട്രാവല്‍സുമായി ബ്വന്ധപ്പെടുക അല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ രേഖയുമായി വരിക എന്ന നിലപാടില്‍ അയാള്‍ ഉറച്ചു നിന്നുവെന്നും സച്ചിദാനന്ദന്‍ പറയുന്നു.

മലയാളി ഉദ്യോഗസ്ഥന്‍ വഴങ്ങുന്നില്ലെന്ന് കണ്ട സച്ചിദാനന്ദന്‍ പിന്നീട് എയര്‍പോര്‍ട്ട് മാനേജരെ കാണുകയും അദ്ദേഹം യാത്രക്ക് അനുമതി നല്‍കുകയും ചെയ്തു. ട്രാവല്‍ എജന്‍സിക്കാരും സഹായത്തിനെത്തി എങ്കിലും അപ്പോഴേക്കും സമയം ഏറെ വൈകിയതിനാല്‍ ആ ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ സാധിച്ചില്ല. ടിക്കറ്റിന്റെ പണമായ 22000 രൂപയും സച്ചിദാനന്ദന് നഷ്ടമാവുകയും ചെയ്തു.

തുടര്‍ന്ന് ട്രാവല്‍ ഏജന്‍സി ഇടപെട്ട് സച്ചിദാനന്ദന് സെപ്റ്റംബര്‍ 28 ന് ടിക്കറ്റ് ബുക്ക് ചെയത് നല്‍കി. പിറ്റേന്ന് ആ ടിക്കറ്റില്‍ അതേ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസുമായാണ് സച്ചിദാനന്ദന്‍ ദുബായില്‍ നിന്നും ജിദ്ദയിലേക്ക് യാത്ര ചെയ്തത്. തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആണ് യാത്ര മുടക്കിയതെങ്കില്‍ സച്ചിദാനന്ദന് ഇന്നും യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇതില്‍ നിന്ന് തന്നെ ആ ജീവനക്കാരന്റെ അനാവശ്യമായ പിടിവാശിയാണ് തന്റെ യാത്ര മുടക്കിയതെന്നു വ്യക്തമാണെന്ന് സച്ചിദാനന്ദന്‍ പറയുന്നു.

സച്ചിദാനന്ദന്റെ സംഭവത്തെ തുടര്‍ന്ന് നടത്തിയ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. യു.എ.ഇ വഴി സൗദിയിലേക്ക് യാത്ര ചെയ്യാനായി എത്തിയ പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സച്ചിദാനന്ദന് യാത്ര നിഷേധിച്ച അന്ന് തന്നെ കോവിഡ് വാക്സിന്‍ പേര് മാറിയെന്ന കാരണത്താല്‍ മലയാളികളായ ഒരു കുടുംബത്തിന്റെ സൗദിയിലേക്കുള്ള യാത്രയും സ്റ്റാഫ് നിഷേധിച്ചിരുന്നു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നതിന് പകരം കോവിഷീല്‍ഡ് എന്ന് രേഖപ്പെടുത്തിയത് മൂലമാണ് ഈ കുടുംബത്തിന് യാത്ര നിഷേധിക്കപ്പെട്ടത്. ആ വിവരം അവര്‍ ആരോടും വെളിപ്പെടുത്താതിരുന്നത് മൂലമാണ് അക്കാര്യം പുറംലോകം അറിയാതെ പോയത്. അന്നേ ദിവസം തന്നെ 17 വയസ്സായ ഒരു കുട്ടിയുടെ യാത്രയും ഇതേ കാരണത്താല്‍ നിഷേധിക്കപ്പെട്ടിരുന്നു. 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നിബന്ധന ബാധകമല്ല എന്ന നിര്‍ദ്ദേശം നിലവിലുള്ളപ്പോഴായിരുന്നു ഈ യാത്ര നിഷേധം.

ഗാക സര്‍ക്കുലറിന് ശേഷം ആദ്യ ദിവസങ്ങളില്‍ ആയിരുന്നു ഈ ആശയ കുഴപ്പങ്ങളും യാത്രാ തടസ്സങ്ങളുമെല്ലാം ഉണ്ടായത്. പിന്നീട് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫിന് നിബന്ധനകള്‍ വ്യക്തമാവുകയും യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും ഇവരുടെ അറിവില്ലായ്മയും പിടിവാശിയും മൂലം യാത്ര അനുമതി നിഷേധിക്കപ്പെട്ടത് നിരവധി പ്രവാസികള്‍ക്കായിരുന്നു.

യാത്ര മുടങ്ങിയ അന്ന് തന്നെ അവിടുത്തെ കൗണ്ടറില്‍ ഉണ്ടായിരുന്ന മലയാളിയായ വനിതാ സ്റ്റാഫിന്റെ അശ്രദ്ധ മൂലവും സച്ചിദാനന്ദന് ടിക്കറ്റ് തുകയില്‍ വന്‍ നഷ്ടവും നേരിട്ടതായി പറയുന്നു. അന്നേ ദിവസം മറ്റൊരു ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്നതിനുള്ള സച്ചിദാനന്ദന്റെ അവസരം മുടങ്ങാന്‍ ഈ യുവതിയുടെ പെരുമാറ്റം കാരണമായതായി പറയുന്നു.

ഡിപ്പാര്‍ച്ചര്‍ ഗേറ്റ് അടച്ചതിന് ശേഷം ഫ്ലൈറ്റ് ഡിപ്പാര്‍ച്ചര്‍റിന് മുന്‍പായി ടിക്കറ്റ് കാന്‍സലേഷന്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ 130 ദിര്‍ഹം നല്‍കി തൊട്ടടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ ഡിപ്പാര്‍ച്ചര്‍ കഴിഞ്ഞാല്‍ പിന്നീട് ഈ സൗകര്യം ലഭ്യമാകില്ല.

കൗണ്ടറില്‍ ഉണ്ടായിരുന്ന ആ മലയാളി വനിതയുടെ പക്കല്‍ സച്ചിദാനന്ദന്‍ ടിക്കറ്റ് ഏല്‍പ്പിക്കുമ്പോള്‍ ഏതാണ്ട് അര മണിക്കൂര്‍ കൂടി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ആ മലയാളി വനിതാ സ്റ്റാഫ് സച്ചിദാനന്ദന്റെ ടിക്കറ്റുമായി കൗണ്ടറില്‍ നിന്നും പുറത്ത് പോയതിന് ശേഷം പിന്നീട് തിരിച്ചെത്തിയത് അര മണിക്കൂറിന് ശേഷം ആ ഫ്ലൈറ്റ് പുറപ്പെടുന്നതിന് രണ്ടു മിനിറ്റ് മുന്‍പ് മാത്രമായിരുന്നു.

അടുത്ത ഫ്ലൈറ്റില്‍ കുറഞ്ഞ തുകക്ക് ടിക്കറ്റ് ലഭ്യമാകാനും അതിനിടയില്‍ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് അനുവാദം വാങ്ങി അന്നേ ദിവസം തന്നെ സൗദിയിലേക്ക് യാത്ര ചെയ്യാനും സച്ചിദാനന്ദന് സാധിക്കുമായിരുന്നു. എന്നാല്‍ ആ മലയാളി വനിതാ സ്റ്റാഫ് വൈകി എത്തിയത് മൂലം സച്ചിദാനന്ദന് ആ അവസരം നഷ്ടമായി.

അത് കൊണ്ടാണ് സച്ചിദാനന്ദന്റെ അന്നത്തെ യാത്ര മുടങ്ങുകയും അടുത്ത ദിവസത്തേക്ക് പുതിയ ടിക്കറ്റ് എടുക്കേണ്ടിയും വന്നത്. സൗദിയില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമായാല്‍ എടുക്കുന്നതിനായി സച്ചിദാനന്ദന്‍ പണം കൈവശം കരുതിയിരുന്നതിനാല്‍ ആ പണം മുടക്കിയാണ് പുതിയ ടിക്കറ്റ് എടുത്തത്.

പിറ്റേന്നും സമാനമായ സംഭവം ആവര്‍ത്തിച്ചുവെങ്കിലും ട്രാവല്‍ ഏജന്‍സിയുടെ ഇടപെടല്‍ മൂലം യാത്ര മുടങ്ങിയില്ല. സച്ചിദാനന്ദന്റെ ആശയ വിനിമയം നടത്താനുള്ള പരിമിതി തിരിച്ചറിഞ്ഞ ട്രാവല്‍ ഏജന്‍സി അവരുടെ ഷാര്‍ജയിലുള്ള സ്റ്റാഫിനെ ദുബായില്‍ എത്തിച്ച് കൗണ്ടറില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയാണ് ഉണ്ടായത്. ഗാക സര്‍ക്കുലര്‍ പ്രിന്റൌട്ട് സഹിതം ട്രാവല്‍ എജന്റ് നിബന്ധനകള്‍ വിശദമായി വിശദീകരിച്ചു കൊടുത്തപ്പോഴാണ്‌ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫ് സച്ചിദാനന്ദന് പോകാനുള്ള അനുമതി നല്‍കിയത്.

ഓരോ യാത്രക്കാരനെയും മടക്കി വിടുന്നത് എന്ത് കാരണം കൊണ്ടാണ് എന്ന് വ്യക്തമായി രേഖപ്പെടുത്താനുള്ള നിബന്ധന ഇല്ലാത്തത് കൊണ്ടാണ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫ് യാത്രക്കാരോട് ഇത്രയും കര്‍ശനമായ നിലപാട് സ്വീകരിക്കുന്നത്. മാത്രമല്ല സമയ കുറവും സൗകര്യകുറവും മൂലം ഇത്തരം വിഷയങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ നിയമ നടപടികളുമായി പ്രവാസികള്‍ മുന്നോട്ടു പോകില്ലെന്നും ഇവര്‍ക്ക് ഉറപ്പാണ്. ഇതും യാത്രക്കാരുടെ നേരെ ഇവരുടെ മുഷ്ക് കൂടാന്‍ കാരണമാകുന്നു.

പലപ്പോഴും ഇത്തരം ജീവനക്കാരുടെ പേര് വിവരങ്ങള്‍ അറിയാത്തത് മൂലമാണ് തുടര്‍ നടപടികള്‍ക്കായി പലരും മുതിരാത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ തയ്യാറായാല്‍ ഈ ജീവനക്കാരെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറയുന്നു. തെളിവിനായി ടിക്കറ്റ്/ബോര്‍ഡിംഗ് പാസ് കോപ്പി സഹിതം പരാതി നല്‍കണം. അതില്‍ നിന്നും പ്രസ്തുത ദിവസം പ്രസ്തുത നമ്പറിലുള്ള ഫ്ലൈറ്റ് യാത്രക്കാരെ അറ്റന്‍ഡ് ചെയ്തത് ആരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഗുരുതര സ്വഭാവമുള്ള പരാതികളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ സിസിടിവി ഫുട്ടേജുകളും പരിശോധിച്ച് വിലയിരുത്താനും സാധിക്കും.

നാട്ടില്‍ നിന്നും പ്രവാസികള്‍ ഇടപെടുന്ന പല മേഖലകളിലും ചൂഷണം ഉണ്ടായാല്‍ അത് നേരിടാന്‍ നാട്ടിലെ നിയമത്തില്‍ വ്യക്തമായ പരിഹാരമുണ്ട്. വിമാന യാത്ര, ബാഗേജ് പ്രശ്നങ്ങള്‍, നാട്ടിലെ വിവിധ പ്രശ്നങ്ങള്‍ തുടങ്ങിയവക്കൊക്കെ പരിഹാരം ഉണ്ട്. ഇക്കാര്യങ്ങള്‍ക്ക് സമയവും സൗകര്യവും ഇല്ല എന്ന നിലപാടാണ് പ്രവാസികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഉപഭോക്തൃ കോടതികള്‍ വഴിയുള്ള പരിഹാരങ്ങള്‍ ലഭിക്കാനായി പ്രവാസി നേരിട്ട് ഹാജരാകേണ്ടതില്ല എന്ന കാര്യം ഭൂരിഭാഗം പ്രവാസികള്‍ക്കും അറിയില്ല. എംബസ്സിയുടെ അറ്റസ്റ്റേഷന്‍ ഉള്ള പവര്‍ ഓഫ് അറ്റോണി നാട്ടിലുള്ളവര്‍ക്ക് നല്‍കിയാല്‍ അവര്‍ക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കും. ഇതിന് മുതിരാത്തത് മൂലമാണ് പല മേഖലകളിലും പ്രവാസികള്‍ ചൂഷണത്തിനും പരുഷമായ പെരുമാറ്റങ്ങള്‍ക്കും ഇരയാവുന്നത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST19 hours ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST2 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST5 days ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST6 days ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST7 days ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST1 week ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST2 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST5 days ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST6 days ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST3 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST2 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST1 week ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST7 days ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST2 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST3 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST3 weeks ago

തവക്കല്‍ന വിഷയത്തില്‍ മലയാളിയുടെ സൗദിയിലേക്കുള്ള യാത്ര മുടക്കിയത് മലയാളി ജീവനക്കാരനെന്ന് ആരോപണം

LATEST19 hours ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Trending

error: Content is protected !!