Connect with us

LATEST

സൗദിയിലെ സാധാരണക്കാരായ പ്രവാസികള്‍ക്ക് നേരിടേണ്ടി വരുന്ന പൊതുവായ 16 നിയമ ലംഘനങ്ങള്‍

Published

on

സൗദിയില്‍ സ്പോണ്‍സര്‍ നന്നായാല്‍ പ്രവാസ ജീവിതം പകുതി രക്ഷപ്പെട്ടു എന്ന് പ്രവാസികള്‍ സാധാരണമായി പറയുന്ന ഒരു പ്രയോഗമാണ്. ഇത് വ്യക്തികള്‍ സ്പോണ്‍സര്‍ ആയവരെയും ഹൌസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. വ്യക്തികളുടെ സ്പോണ്‍സര്‍ഷിപ്പില്‍ ഉള്ളവര്‍ പലപ്പോഴും തങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന തൊഴില്‍ നിയമ ലംഘനങ്ങളെ കുറിച്ച് പരാതിപ്പെടാറില്ല. എന്നാല്‍ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നവര്‍ പലപ്പോഴും ഇതിനെ കുറിച്ച് മേലുദ്യോഗസ്ഥന്മാര്‍ക്ക് പരാതികള്‍ നല്കാറുണ്ട്.

നിലവിലെ കണക്കുകള്‍ പ്രകാരം ഏതാണ്ട് 15൦ ലധികം രാജ്യങ്ങളില്‍ മലയാളികള്‍ പ്രവാസ ജീവിതം നയിക്കുന്നുണ്ട്. ഗള്‍ഫില്‍ യു.എ.ഇ യിലും സൗദി അറബ്യയിലുമാണ് ഏറ്റവും കൂടുതല്‍ മലയാളികള്‍ ഉള്ളത്. യു.എ.ഇ യില്‍ എട്ടു ലക്ഷത്തില്‍ അധികം മലയാളികളും സൗദി അറേബ്യയില്‍ 4.87 ലക്ഷം മലയാളികളും ജോലിയെടുക്കുട്ടുണ്ട് എന്നാണ് ഏകദേശ കണക്കുകള്‍. 34ലക്ഷം ഇന്ത്യക്കാര്‍ യു.എ.ഇ യിലും 26 ലക്ഷം ഇന്ത്യക്കാര്‍ സൗദി അറേബ്യയിലും ജോലിയെടുക്കുന്നു. (കോവിഡ് പ്രതിസന്ധി മൂലം വിവിധ രാജ്യങ്ങളില്‍ നിന്നും എട്ടു ലക്ഷത്തില്‍ അധികം മലയാളികള്‍ തിര്‍ച്ചെത്തിയിട്ടുണ്ട് എന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു) സവിശേഷമായ തൊഴില്‍ നൈപുണ്യത്തിന്‍റെ അഭാവം മൂലം അതില്‍ 8൦ശതമാനം പേരും കുറഞ്ഞ ശമ്പളമുള്ള ബ്ലൂ കോളര്‍ ജോലി ചെയ്യുന്നവരാണ്.

സൗദി അറേബ്യയില്‍ ഉന്നത പദവിയും ശമ്പളവും ലഭിക്കുന്ന മലയാളികള്‍ വെറും പത്തു ശതമാനത്തില്‍ താഴെയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. താഴ്ന്ന നിലയിലുള്ള ജോലികള്‍ ചെയ്ത് പ്രവാസ ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കുന്ന ഇവര്‍ക്ക് പല തരത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാറുണ്ട്. പക്ഷെ അവകാശങ്ങളും ആനുകൂല്യങ്ങളും പറഞ്ഞു വാങ്ങുന്നവര്‍ പ്രവാസ സൗദിയില്‍ കുറവാണ്.

നിയമ മേഖലയുടെ പ്രത്യേകത മൂലം തങ്ങള്‍ക്ക് നേരെ സംഭവിക്കുന്ന തൊഴില്‍ നിയമ ലംഘനങ്ങളില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് സത്യം. ചുരുങ്ങിയ ശതമാനം തൊഴിലാളികള്‍ മാത്രമാണ് തൊഴില്‍ നിയമ ലംഘനങ്ങള്‍ ലേബര്‍ ഓഫീസിലേക്കും തൊഴില്‍ കോടതികളിലേക്കും ഏഅത്തിക്കാറുള്ളൂ. മറ്റുള്ളവരെല്ലാം സഹിച്ചും ക്ഷമിച്ചും മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്.

വേതനം നല്‍കാതിരിക്കുക, ഹുറൂബ് ആക്കുക തുടങ്ങുയ നിയമ ലംഘനങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട് എങ്കിലും മറ്റു പല തരത്തിലുള്ള തൊഴില്‍ നിയമ ലംഘനങ്ങളും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. സൗദി അറേബ്യയിലെ തൊഴില്‍ നിയമത്തിന്റെ സാങ്കേതികതയിലേക്ക് കടക്കാതെ സൗദി അറേബ്യയില്‍ സാധാരണ വിദേശ തൊഴിലാളികള്‍ തങ്ങളുടെ തൊഴിലുടമകളില്‍ നിന്നും നേരിടേണ്ടി വരുന്ന സാധാരണമായ തൊഴില്‍ നിയമ ലംഘനങ്ങളാണ് താഴെ പറയുന്നത്.

1. തൊഴിലാളിയുടെ ഇഖാമ, ലെവി, ഇന്‍ഷുറന്‍സ് ഫീസുകള്‍ നല്കാതിരിക്കുക

ഓരോ വിദേശ തൊഴിലാളിയുടെയും റിക്രൂട്ട്മെന്റ് ഫീസ്‌, ഇഖാമ ഫീസ്‌, വര്‍ക്ക് പെര്‍മിറ്റ്‌, ഇഖാമയുടെയും വര്‍ക്ക് പെര്‍മിറ്റിന്‍റെയും പുതുക്കാനുള്ള ഫീസ്‌, ഇവ പുതുക്കുന്നതിന് താമസം നേരിട്ടാല്‍ അതിന്മേല്‍ വരുന്ന പിഴകള്‍, ലെവി, ഇന്‍ഷുറന്‍സ് എന്നീ അംഗീകൃത ഫീസുകള്‍ അടക്കേണ്ടത് തൊഴില്‍ നിയമപ്രകാരം തൊഴിലുടമയുടെ കടമയാണ്.

ഭൂരിഭാഗം സ്ഥാപനങ്ങളും കമ്പനികളും ഈ നിബന്ധന പാലിച്ചു പോരുന്നതായി കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ വ്യക്തികളായ ചില സ്പോണ്‍സര്‍മാര്‍, ചെറിയ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ ബാധ്യത തൊഴിലാളികള്‍ക്ക് മേല്‍ തന്നെ അടിച്ചേല്‍പ്പിക്കുന്നതും കാണാന്‍ സാധിക്കുന്നു. ചിലര്‍ ഇഖാമ, വര്‍ക്ക് പെര്‍മിറ്റ്‌ തുടങ്ങിയവക്കുള്ള പണം അടച്ച ശേഷം പിന്നീട് തൊഴിലാളികളുടെ വേതനത്തില്‍ നിന്നും മാസം തോറും ആ പണം തവണകളായി ഈടാക്കുന്നതും കാണാറുണ്ട്. പലര്‍ക്കും തങ്ങളുടെ ഫീസുകള്‍ അടക്കേണ്ടത് തൊഴിലുടമയാണ് എന്ന കാര്യം അറിയില്ല. അറിയുന്ന പലരും ഇക്കാര്യത്തില്‍ പരാതിയുമായി മുന്നോട്ട് പോകാറുമില്ല.

2. തൊഴില്‍ കരാര്‍ എഴുതാതിരിക്കുക

സൗദി അറബിയെ സംബന്ധിച്ചിടത്തോളം തൊഴില്‍ കരാറാണ് ഒരു തൊഴിലാളിയുടെ ഏറ്റവും പ്രധാനവും പ്രാഥമികവും ആയ രേഖ എന്ന് പറയാം. എല്ലാ വിദേശ തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ ഉണ്ടായിരിക്കണം എന്നുള്ളത് നിര്‍ബന്ധവുമാണ്. തൊഴില്‍ കരാറിലാണ് തൊഴിലാളിക്ക് ലഭിക്കേണ്ട ശമ്പളം, ആനുകൂല്യങ്ങള്‍, മറ്റു അവകാശങ്ങള്‍ എന്നിവ വ്യക്തമാക്കിയിരിക്കുക.

എന്നാല്‍ താഴെക്കിടയില്‍ ജോലി ചെയ്യുന്ന ഭൂരിഭാഗം തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ ഉണ്ടായിരിക്കില്ല. വ്യക്തികളുടെ സ്പോണ്‍സര്‍ഷിപ്പില്‍  എത്തുന്നവര്‍ക്കാണ് തൊഴില്‍ കരാര്‍ നല്‍കാത്തത്. പക്ഷെ തൊഴില്‍ കരാര്‍ ഇല്ലെന്ന് കരുതി ആ തൊഴിലാളിക്ക് യാതൊരു ആനുകൂല്യവും ലഭിക്കില്ല എന്ന് ഭയപ്പെടെണ്ടതില്ല. തൊഴില്‍ കരാര്‍ ഇല്ലെങ്കിലും ആ തൊഴിലാളിക്ക് സൗദി തൊഴില്‍ നിയമം അനുശാസിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കും.

ഇതിനെല്ലാം ഒരു മാറ്റം ഉണ്ടാകുന്നതിന് വേണ്ടിയാണ് കഴിഞ്ഞ മാര്‍ച്ചില്‍ നിലവില്‍ വന്ന പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ തൊഴില്‍ കരാറിന് പരമ പ്രാധാന്യം നല്‍കുന്നത്. ഇത് പ്രകാരം സ്പോണ്‍സറുടെ അനുവാദമില്ലാതെ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനും ഫൈനല്‍ എക്സിറ്റിനും റീ എന്‍ട്രിക്കും എല്ലാം ആധാരമായിരിക്കുക തൊഴില്‍ കരാറാണ്.

3. പ്രൊഫഷന്‍ മാറി ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുക

സൗദി അറേബ്യയെ സംബന്ധിച്ചിടത്തോളം ഓരോ തൊഴിലിനും പ്രത്യേക വിസയാണ് തൊഴിലുടമകള്‍ക്ക് അനുവദിച്ചു നല്‍കുന്നത്. പ്രസ്തുത വിസയില്‍ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യുന്ന തൊഴിലാളിക്ക് ആ പ്രൊഫഷനില്‍ മാത്രമേ ജോലി ചെയ്യാനുള്ള അനുവാദമുള്ളൂ. അയാളുടെ പ്രൊഫഷന്‍ ഇഖാമയില്‍ രേഖപ്പെടുത്തിയിരിക്കും. ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത മറ്റു ജോലികള്‍ ചെയ്യുന്നത് നിയമ ലംഘനമാണ്.

എന്നാല്‍ ആവശ്യമായ പ്രൊഫഷനില്‍ വിസ ലഭിക്കാത്ത അവസരങ്ങളില്‍ ചില തൊഴിലുടമകള്‍ ലഭ്യമായ വിസകളില്‍ വിദേശത്ത് നിന്നും തൊഴിലാളികളെ റിക്രൂട്ട് ചെയ്തു കൊണ്ട് വന്നു മറ്റു തൊഴിലുകള്‍ ചെയ്യിക്കുന്നുണ്ട്. സൗദിയിലെ ഇപ്പോഴത്തെ ഭീമമായ ലെവിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി വിദേശികളില്‍ പലരും ഹൌസ് ഡ്രൈവര്‍ വിസയില്‍ എത്തി മറ്റു തൊഴിലുകള്‍ ചെയ്തു വരുന്നുണ്ട്.

ഇത്തരക്കാരെ പിടികൂടുന്നതിനായി മാനവശേഷി സാമൂഹിക വികസന മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും തിരച്ചിലുകളും പരിശോധനകളും നടത്താറുണ്ട്. പിടികൂടിയാല്‍ നാടുകടത്തല്‍ കേന്ദ്രമായ തര്‍ഹീലിലൂടെ നാട് കടത്തുകയാണ് ചെയ്യുക.

4. അന്യായമായി ഹുറൂബ് ആക്കുക

ഒരു സൗദി പൗരന്റെയോ സ്ഥാപനത്തിന്റെയോ വിസയില്‍ എത്തിയ തൊഴിലാളിയെ കുറിച്ച് നിശ്ചിത ദിവസത്തേക്ക് വിവരമൊന്നും ഇല്ലാതിരിക്കുന്ന അവസരത്തിലാണ് അയാളെ ഒളിച്ചോടിയതായി പ്രഖ്യാപിക്കുന്ന ഹുറൂബ് രജിസ്റ്റര്‍ ചെയ്യാന്‍ അയാളുടെ സ്പോണ്‍സര്‍ക്ക് നിയമം അനുമതി നല്‍കുന്നത്.

ഒരു തൊഴിലാളി സൗദിയിലേക്ക് എതുന്നത് ഒരു സൗദി പൌരന്റെയോ സ്ഥാപനത്തിന്റെയോ സ്പോണ്‍സര്‍ഷിപ്പിലാണ്. അത് കൊണ്ട് തന്നെ ആ വിദേശ തൊഴിലാളിയുടെ ഉത്തരവാദിത്വം സ്പോണ്‍സര്‍ക്കായിരിക്കും. പ്രസ്തുത തൊഴിലാളി സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയാല്‍ അയാളെ ഒളിച്ചോടിയതായി റിപ്പോര്‍ട്ട് ചെയ്യുന്നതോടെ അയാളുടെ മേലുള്ള സ്പോണ്‍സറുടെ ഉത്തരവാദിത്വം അവസാനിക്കുന്നു.

അതോടെ അയാളുടെ അംഗീകൃത താമസക്കാരന്‍ എന്ന പദവി നഷ്ടപ്പെടുകയും നിയമപരമായ യാതൊരു ആനുകൂല്യത്തിനും അര്‍ഹതയില്ലാത്ത നിയമ ലംഘകനായി മാറുകയും ചെയ്യുന്നു. പിന്നീട് രാജ്യം നല്‍കുന്ന ഒരു ആനുകൂല്യത്തിനും അയാള്‍ക്ക്‌ അര്‍ഹത ഉണ്ടായിരിക്കില്ല. പിന്നീട് അയാള്‍ സുരക്ഷാ വകുപ്പുകളുടെ നിരീക്ഷണത്തില്‍ ആയിരിക്കും. അയാളെ പിടികൂടിയാല്‍ നാടുകടത്തല്‍ കേന്ദ്രമായ തര്‍ഹീല്‍ വഴി മാതൃ രാജ്യത്തേക്ക് നാട് കടത്തുകയാണ് ചെയ്യുക.

എന്നാല്‍ നിയമം നല്‍കുന്ന ഈ ആനുകൂല്യം ദുരുപയോഗപ്പെടുത്തുന്ന നിരവധി സ്പോണ്‍സര്‍മാരുണ്ട്. തൊഴിലാളി തന്‍റെ ചൊല്‍പ്പടിക്ക് നില്‍ക്കാതെ വരുന്ന അവസരത്തില്‍ അയാളെ ഭീഷണിപ്പെടുത്തുന്നതിന് ഹുറൂബ് എന്ന ആയുധം പ്രസ്തുത സ്പോണ്‍സര്‍മാര്‍ ഉപയോഗിക്കുന്നു. ഒരു തൊഴിലാളിക്ക് തന്‍റെ തൊഴില്‍ കരാര്‍ അവസാനിച്ചു നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ അയാളുടെ സേവനാനന്തര ആനുകൂല്യമായ ഇ.എസ്.ബി നല്‍കാതിരിക്കനായി തൊഴിലാളിയെ ഹുറൂബ് ആക്കുന്ന സ്പോണ്‍സര്‍മാരും ഉണ്ട്. ഇത്തരത്തില്‍ വ്യാജമായ ഒട്ടേറെ ഹുറൂബ് പരാതികളില്‍ അധികൃതര്‍ നടപടികള്‍ എടുത്തത് ഹുറൂബ് റദ്ദാക്കിയിട്ടുണ്ട്.

5. അവധിക്ക് പോകുമ്പോള്‍ ലീവ് സാലറി നല്‍കാതിരിക്കുക

ഓരോ തൊഴിലാളിക്കും ഓരോ വര്‍ഷവും നിയമ പരമായ അവധി അനുവദിക്കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 109 പ്രകാരം ഓരോ വര്‍ഷത്തേക്കും 21 ദിവസവും അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് ഓരോ വര്‍ഷത്തേക്കും 3൦ ദിവസവുമാണ് അവധി അനുവദിക്കേണ്ടത്. വെക്കേഷനായി നാട്ടിലേക്ക് പോകുവാനായാണ് ഈ അവധി അനുവദിച്ചു നല്‍കേണ്ടത്.

നാട്ടിലേക്ക് പോകുന്ന അവസരത്തില്‍ ഈ അവധിയുടെ വേതനത്തിന് തുല്യമായ തുക തൊഴിലാളിക്ക് ലീവ് സാലറി ആയി നല്‍കണമെന്നും തൊഴില്‍ നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍ പല തൊഴിലാളികള്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കാറില്ല.

6. ഫൈനല്‍ എക്സിറ്റിന് പകരം റീ എന്‍ട്രി നല്‍കുക

തൊഴില്‍ കരാര്‍ അവസാനിക്കുന്നതോടെ കരാര്‍ പുതുക്കാന്‍ ഉദ്ദേശിക്കുന്നില്ലെങ്കില്‍ വിദേശ തൊഴിലാളിക്ക് ഫൈനല്‍ എക്സിറ്റില്‍ മാതൃ രാജ്യത്തേക്ക് മടങ്ങി പോകാനുള്ള അവകാശമുണ്ട്. ഫൈനല്‍ എക്സിറ്റില്‍ മടങ്ങി പോകുന്ന തൊഴിലാളിക്ക് പുതിയ വിസയില്‍ മറ്റൊരു സ്ഥാപനത്തിലോ സ്പോണ്‍സറുടെ കീഴിലോ ജോലിയെടുക്കാനായി നിയമ പ്രകാരം തന്നെ സൗദിയിലേക്ക് തിരിച്ചു വരാവുന്നതാണ്.

എന്നാല്‍ ഒരു തൊഴിലാളി പിന്നീട് പുതിയ വിസയില്‍ സൗദിയിലേക്ക് മടങ്ങി വരാതിരിക്കാനായി ഫൈനല്‍ എക്സിറ്റിന് പകരമായി റീ എന്‍ട്രി മാത്രം നല്‍കി പറഞ്ഞയക്കുന്ന തൊഴിലുടമകള്‍ ഉണ്ട്. തൊഴിലില്‍ കിട മത്സരം നിലനില്‍ക്കുന്ന മേഖലയിലോ സ്ഥാപനങ്ങള്‍ തമ്മില്‍ തൊഴില്‍പരമായ മത്സരങ്ങള്‍ നടക്കുമ്പോഴോ തന്‍റെ ജോലിക്കാരനായിരുന്ന മിടുക്കനായ തൊഴിലാളി തന്‍റെ എതിരാളി സ്ഥാപനത്തില്‍ പുതിയ വിസയില്‍ തിരച്ചു വരാതിരിക്കാനയാണ് ഇങ്ങിനെ ചെയ്യുന്നത്.

റീ എന്‍ട്രിയില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് റീ എന്‍ട്രി കാലാവധിക്കുള്ളില്‍ തിരിച്ചു വന്നില്ലെങ്കില്‍ പിന്നീട് മൂന്ന് വര്‍ഷത്തേക്ക് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. പുതിയ സ്പോണ്‍സര്‍ഷിപ്പ് നിയമത്തില്‍ ആജീവനാന്ത വിലക്കാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്. ഈ വിലക്ക് ഉപയോഗപ്പെടുത്തി പ്രസ്തുത തൊഴിലാളിയെ എതിരാളി സ്ഥാപനത്തില്‍ നിന്നും അകറ്റി നിര്‍ത്താനാണ് ചില തൊഴിലുടമകള്‍ ഇത്തരത്തില്‍ പെരുമാറുന്നത്.

ഫൈനല്‍ എക്സിറ്റില്‍ പോകുന്ന തൊഴിലാളിക്ക് സേവനാനന്തര ആനുകൂല്യങ്ങള്‍ നല്കാതിരിക്കാനും ബദല്‍ വിസകള്‍ ലഭ്യമാക്കാനും ചില തൊഴിലുടമകള്‍ ഇത്തരത്തില്‍ പെരുമാറുന്നുണ്ട്.

7. വ്യാജ പരാതികള്‍ നല്‍കുക

ഹുറൂബ് പോലെ തന്നെ അധികാര കേന്ദ്രങ്ങളില്‍ വ്യാജ പരാതികള്‍ നല്‍കുന്ന തൊഴിലുടമകളുടെയും സ്പോണ്‍സര്‍മാരുടെ എണ്ണവും കുറവല്ല. തൊഴിലാളിയുടെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ നല്കാതിരിക്കാനായും വിരോധം തീര്‍ക്കാനായും മറ്റും മോഷണം നടത്തിയെന്ന പോലെയുള്ള വ്യാജ പരാതികള്‍ നല്‍കിയ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

8. പിരിയുന്ന സമയത്ത് ഇ.എസ്.ബി നല്‍കാതിരിക്കുക

ഒരു തൊഴിലാളി തൊഴില്‍ കരാര്‍ അവസാനിച്ച ശേഷം നാട്ടിലേക്ക് മടങ്ങുമ്പോള്‍ ജോലി ചെയ്ത വര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ അയാള്‍ക്ക്‌ സേവനാനന്തര ആനുകൂല്യമായ ഇ എസ് ബി തൊഴിലുടമ നല്‍കേണ്ടതുണ്ട്. അഞ്ചു വര്‍ഷം വരെ സര്‍വീസുള്ള തൊഴിലാളിക്ക് ഓരോ വര്‍ഷത്തേക്ക് 15 ദിവസത്തെ വേതനവും അഞ്ചില്‍ കൂടുതല്‍ സര്‍വീസുള്ള തൊഴിലാളിക്ക് ഓരോ വര്‍ഷവും 3൦ ദിവസത്തെ വേതനവുമാണ് ഇ എസ് ബി യായി നല്‍കേണ്ടത്.

എന്നാല്‍ വ്യവസ്ഥാപിതമായ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മാത്രമേ ഇത് ലഭിക്കാറുള്ളൂ. ബാക്കല, ബൂഫിയ പോലെയുള്ള മറ്റു ചെറിയ സ്ഥാപനങ്ങളിലും മേഖലകളിലും ജോലി ചെയ്യുന്നവര്‍ക്കും മറ്റും ഇത് പോലുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല എന്ന പരാതികളും വ്യാപകമാണ്. ഇക്കാര്യത്തില്‍ തൊഴിലാളികളുടെ അവകാശത്തിലുള്ള അജ്ഞതയാണ് തൊഴിലുടമകള്‍ ചൂഷണം ചെയ്യുന്നത്. പല ജോലിക്കാര്‍ക്കും ഇ.എസ്.ബി എന്താണെന്ന് പോലും അറിയില്ല എന്നതാണ് ഏറെ ആശ്ചര്യകരം.

9. ഓവര്‍ടൈം നല്‍കാതിരിക്കുക

സൗദി തൊഴില്‍ നിയമ പ്രകാരം ഒരു തൊഴിലാളിയുടെ ഒരു ദിവസത്തെ ജോലി സമയം എട്ടു മണിക്കൂറാണ്. ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ അയാള്‍ ജോലി ചെയ്യേണ്ടതില്ല. (വിശുദ്ധ റമദാന്‍ മാസത്തില്‍ മാത്രമാണ് ഈ നിബന്ധനയില്‍ ഇളവുണ്ടാകുക) ദിവസവും അതില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് അധിക വേതനം ഓവര്‍ടൈം അലവന്‍സായി നല്‍കേണ്ടതുണ്ട്.

എന്നാല്‍ വ്യവസ്ഥാപിതമായ കമ്പനികളും സ്ഥാപനങ്ങളിലും മാത്രമാണ് തൊഴിലാളികള്‍ക്ക് കൃത്യമായി ഓവര്‍ടൈം ലഭിക്കുന്നത്. സൗദിയിലെ വിദേശികളില്‍ ഭൂരിഭാഗവും ജോലിയെടുക്കുന്നത് തൊഴില്‍ സമയം കൃത്യമായി നിര്‍ണ്ണയിക്കാത്ത ബക്കാലകളിലും ബൂഫിയകകളിലും മറ്റു ചെറിയ വ്യാപാര സ്ഥാപനങ്ങളിലും മറ്റുമാണ്. ഇവിടങ്ങളില്‍ ജോലിക്കാര്‍ക്ക് ഓവര്‍ടൈം ലഭിക്കാറില്ല. മാത്രമല്ല 12 മുതല്‍ 14 മണിക്കൂര്‍ വരെ ജോലിയെടുക്കേണ്ടിയും വരുന്നുണ്ട്.

10. അവധി ദിവസങ്ങളിലും ജോലിയെടുപ്പിക്കുക

തൊഴിലാളിയെ കൊണ്ട് ആഴ്ചയില്‍ ആറു ദിവസം മാതമാണ് ജോലിയെടുപ്പിക്കാന്‍ പാടുള്ളൂ എന്ന് തൊഴില്‍ നിയമം അനുശാസിക്കുന്നു. ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും ശമ്പളത്തോട് കൂടിയ അവധി നല്‍കിയിരിക്കണം. അവധി ദിവസം പ്രസ്തുത തൊഴിലാളി ജോലിയെടുക്കുകയാണെങ്കില്‍ അയാള്‍ക്ക് ആ സമയത്തെ സാധാരണ വേതനത്തിന് പുറമെയായി ഓവര്‍ടൈം വേതനവും അധികമായി നല്‍കണം. എന്നാല്‍ വ്യവസ്ഥാപിതമല്ലാത്ത സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഏഴു ദിവസവും ജോലിയെടുക്കേണ്ടി വരുന്നു. എന്നാലാകട്ടെ കൂടുതല്‍ സമയം ജോലിയെടുന്നതിനുള്ള ഓവര്‍ടൈം അലവന്‍സ് ലഭിക്കുന്നുമില്ല.

11. ലൈസന്‍സില്ലാതെ വാഹനം ഓടിക്കാന്‍ നിര്‍ബന്ധിക്കുക

കര്‍ശനമായ ടെസ്റ്റുകള്‍ നടത്തിയാണ് സൗദി അറേബ്യയില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നല്‍കുന്നത്. ഡ്രൈവിംഗ് ലൈസന്‍സുകള്‍ ലഭിക്കാനായി വിദേശികള്‍ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും പിന്നീട തിയറി, പ്രാക്റ്റിക്കല്‍ ടെസ്റ്റുകള്‍ പാസാകുകയും ചെയ്യണം.

അത് പോലെ തന്നെ ഏതു വിഭാഗം വാഹനം ഓടിക്കുന്നതിനാണോ ലൈസന്‍സ് അനുവദിച്ചിരിക്കുന്നത്, ആ വിഭാഗം വാഹനം ഓടിക്കുവാന്‍ മാത്രമേ അവര്‍ക്ക് അനുവാദമുള്ളൂ. ആവശ്യായ വിഭാഗം തൊഴിലാളികള്‍ ഇല്ലാത്ത ചില സ്പോണ്‍സര്‍മാര്‍ ഹെവി ലൈസന്‍സ് ഇല്ലാത്ത തൊഴിലാളികളെ കൊണ്ടി വലിയ വാഹനങ്ങള്‍ ഓടിക്കുവാന്‍ നിര്‍ബന്ധിക്കുന്നതായി നിരവധി പരാതികള്‍ ഉയരാറുണ്ട്. അത് പോലെ തന്നെ ഹെവി എക്യുപ്മെന്റ്റ് ലൈസന്‍സ് ഇല്ലാത്തവരെ കൊണ്ട് അത്തരം എക്യുപ്മെന്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ബന്ധിക്കാറുണ്ട്.

പലപ്പോഴും പ്രവാസികള്‍ സ്പോണ്‍സറുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇത്തരം നിയമ ലംഘനങ്ങള്‍ ചെയ്യുന്നതായും കാണാറുണ്ട്. എന്ത് പരിശോധയും അപകടങ്ങളും ഉണ്ടെങ്കിലം താന്‍ നോക്കിക്കൊള്ളാമെന്ന സ്പോണ്‍സറുടെ ഉറപ്പിന്മേല്‍ ആയിരിക്കും ഇവര്‍ ഈ സാഹസത്തിനു മുതിരുന്നത്. എന്നാല്‍ പലപ്പോഴും പരിശോധനയില്‍ പിടിക്കപ്പെടുകയോ അപകടങ്ങള്‍ ഉണ്ടാവുകയോ ചെയ്‌താല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാതെ സ്പോണ്‍സര്‍മാര്‍ കയ്യൊഴിയുന്നതായാണ് കാണാന്‍ സാധിക്കുക. മലയാളികള്‍ അടക്കം നിരവധി പേര്‍ ഇങ്ങിനെ നിയമ കുരുക്കില്‍ ആയിട്ടുണ്ട്.

12. പ്രതിമാസ വേതനം പറ്റി പുറത്ത് തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കുക

ഒരു സ്പോണ്‍സറുടെ വിസയില്‍ രാജ്യത്തെത്തുന്ന തൊഴിലാളികള്‍ ആ സ്പോണ്‍സര്‍ക്ക് കീഴില്‍ മാത്രമേ ജോലി ചെയ്യാന്‍ പാടുള്ളൂ എന്ന് തൊഴില്‍ നിയമത്തില്‍ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള ചില പ്രത്യേക സാഹചര്യങ്ങളില്‍ അല്ലാതെ മറ്റൊരു സാഹചര്യത്തിലും വേറൊരു സ്പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുവാന്‍ ഒരു തൊഴിലാളിക്ക് അനുവാദമില്ല എന്നാണ് സൗദി തൊഴില്‍ നിയമം വ്യക്തമാക്കുന്നത്.

അങ്ങിനെ ചെയ്‌താല്‍ അത് നിയമ ലംഘനവുമാണ്. എന്നാല്‍ ചില സ്പോണ്‍സര്‍മാര്‍ തൊഴിലാളികളെ വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തു കൊണ്ട് വന്നു മാസം തോറും ഒരു നിശ്ചിത സംഖ്യ കൈപറ്റി അവരെ സ്വന്തമായി തൊഴില്‍ തേടാന്‍ അനുവദിക്കുകയോ, തൊഴില്‍ ചെയ്യാന്‍ അനുവാദം നല്‍കുകയോ ചെയ്യുന്നുണ്ട്. ഇത് തൊഴില്‍ നിയമ ലംഘനവും കുറ്റകരവുമാണ്. ഇത്തരത്തിലുള്ള ഫ്രീ വിസ ഇടപാടുകള്‍ രാജ്യം നിയമം മൂലം നിരോധിച്ചിട്ടുള്ളതുമാണ്.

13. വേതനം കൃത്യമായി നല്‍കാതിരിക്കുക

വേതനം കൃത്യമായി നല്കാതിരിക്കുക എന്നത് സാധാരണമായ ഒരു നിയം ലംഘനമാണ്. ഭൂരിഭാഗം കമ്പനികളും തൊഴിലാളികള്‍ക്ക് കൃത്യ സമയത്ത് തന്നെ വേതനം നല്‍കി വരുന്നുണ്ട്. എന്നാല്‍ വ്യക്തികളും ചെറിയ സ്ഥാപനങ്ങളും ആയിട്ടുള്ള പല സ്പോണ്‍സര്‍മാരും തങ്ങളുടെ തൊഴിലാളികള്‍ക്ക് വേതനം കൃത്യ സമയത്ത് നല്‍കുന്നതില്‍ പരാജയപ്പെടുന്നുണ്ട് എന്നത് പരമാര്‍ത്ഥമാണ്. ഇക്കാര്യം അധികൃതര്‍ക്കും വ്യക്തമാണ്. അത് കൊണ്ടാണ് മൂന്ന് മാസം ശമ്പളം നല്‍കിയില്ലെങ്കില്‍ സ്പോണ്‍സറുടെ അനുവാദം കൂടാതെ തന്നെ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള അവകാശം തൊഴിലാളിക്ക് നല്‍കിയിട്ടുള്ളത്.

14. വേതനം കുറച്ചു കാണിക്കുക.

സൗദിയില്‍ സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടില്ല. എങ്കിലും തൊഴില്‍ കരാറില്‍ പറഞ്ഞിരിക്കുന്ന വേതനം തൊഴിലാളിക്ക് നല്‍കേണ്ടത് നിര്‍ബന്ധമാണ്‌. എന്നാല്‍ ഈ വേതനം നല്‍കാതെ ജോലി എടുപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. തൊഴിലാളികളുടെ വേതനത്തെ ബേസിക് സാലറി എന്നും ട്രാവല്‍ അലവന്‍സ് എന്നും ഹൌസിംഗ് അലവന്‍സ് എന്നും ഫുഡ്‌ അലവന്‍സ് എന്നുമെല്ലാം തരം തിരിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്.

തൊഴിലാളി പിരിഞ്ഞു പോകുന്ന അവസരത്തില്‍ അയാളുടെ ബേസിക് സാലറിയുടെ അടിസ്ഥാനത്തിലാണ് സേവനനന്തര ആനുകൂല്യം അഥവാ ഇ.എസ്.ബി (End of Service Benefit) കണക്കു കൂട്ടി നല്‍കേണ്ടത്. ഇതില്‍ കുറവ് വരുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ വേതനം കുറച്ചു കൊടുക്കുന്നതും കണക്കുകളില്‍ കുറച്ചു കാണിക്കുന്നതും.

15. ബിനാമി ബിസിനസിനു അനുവാദം നല്‍കുക

ഫ്രീ വിസയുടെ കുറച്ചു കൂടി വലിയൊരു പ്രവണതയാണ് ബിനാമി ബിസിനസ്. ഒരു സ്വദേശിയുടെ മറവില്‍ അയാളുടെ പേരില്‍ ലൈസന്‍സുകളും രേഖകളും ശരിയാക്കി കൊണ്ട് അയാളെന്ന ഭാവേന വിദേശി നടത്തി വരുന്ന ബിസിനസ്സാണ് ബിനാമി ബിസിനസ്. നിയമ വിരുദ്ധമാണെങ്കില്‍ തന്നെയും അടുത്തകാലം വരെ ഇത് സൗദിയില്‍ സാധാരണമായിരുന്നു. ഇപ്പോഴും അനേകം വിദേശികള്‍ ബിനാമി ബിസിനസ്സുകള്‍ ചെയ്തു വരുന്നുണ്ട്.

പ്രതിമാസ സംഖ്യയുടെയോ ലാഭ വിഹിതതിന്റെയോ അടിസ്ഥാനത്തിലായിരിക്കും സ്വദേശിയും വിദേശിയും തമ്മില്‍ ബിനാമി ബിസിനസിന് ധാരണയാവുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അധികൃതര്‍ ബിനാമി ബിസിനസിന് എതിരായ നടപടികള്‍ ഉര്‍ജ്ജിതമാക്കി. രാജ്യത്ത് നിന്നും ബിനാമി ബിസിനസ്സുകള്‍ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജ്ജനം ചെയ്യാനാണ് ഇപ്പോള്‍ അധികൃതരുടെ ശ്രമം. ഈ വര്‍ഷം ഓഗസ്റ്റ് മാസത്തിനുള്ളില്‍ ബിനാമി ബിസിനസ് ചെയ്യുന്ന എല്ലാ വിദേശികളും പദവി ശരിയാക്കണമെന്നു അധികൃതര്‍ അന്ത്യ ശാസനവും നല്‍കിയിട്ടുണ്ട്.

16. മോശമായ പെരുമാറ്റം

ജോലി സ്ഥലത്ത് മോശമായ പെരുമാറ്റം പലരും പറയുന്ന ഒരു പരാതിയാണ്. ഇക്കാര്യത്തില്‍ സൗദി പൗരന്മാര്‍ മാത്രമല്ല ഉത്തരവാദികള്‍. ചില സന്ദര്‍ഭങ്ങളില്‍ സഹപ്രവര്‍ത്തകരോ മേലുദ്യോഗസ്ഥന്മാരോ ആയ വിദേശികളും മോശമായി പെരുമാറുന്നതായി പരാതികള്‍ ഉണ്ടാവാറുണ്ട്. സാധാരണ ഗതിയില്‍ വേതനം, ഓവര്‍ടൈം, ജോലി സമയത്തിന്റെ ദൈര്‍ഘ്യം, സേവനാനന്തര ആനുകൂല്യം, ലീവ് സാലറി തുടങ്ങിയ കാര്യങ്ങളിലാണ് അസ്വാരസ്യം പൊട്ടിപുറപ്പെടുക. പിന്നീടത് പരിഭവമോ ശത്രുതയോ ആയി മാറുന്നു.

മേല്‍ പറഞ്ഞ കാര്യങ്ങളെ സംബന്ധിച്ച് തൊഴിലാളിയും തൊഴിലുടമയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടെങ്കില്‍ ലേബര്‍ ഓഫീസില്‍ പരാതി പറയാവുന്നതാണ്. അവരുടെ ഇടപെടലില്‍ തീര്‍ന്നില്ലെങ്കില്‍ കമ്മീഷന്‍ ഫോര്‍ സെറ്റില്‍മെന്റ് ഓഫ് ലേബര്‍ എന്ന ഉന്നത ന്യയാലയത്തില്‍ പരാതിപ്പെടാം. പക്ഷേ മറ്റു യാതൊരു നിവൃത്തിയും ഇല്ലാത്ത തരത്തിലുള്ള പീഡനം ഉണ്ടെങ്കില്‍ മാത്രമേ സാധാരണ ഗതിയില്‍ വിദേശ തൊഴിലാളികള്‍ ലേബര്‍ ഓഫീസിലോ സെറ്റില്‍മെന്റ് കംമീഷനിലോ പോലീസിലോ പരാതിപ്പെടാറുള്ളൂ.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി.

പ്രവാസി കോർണർ നിയമ വെബ്‌ സൈറ്റിന്റെ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/KuwvFcgILVQ05OICLoEBpy

LATEST

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ സൗദിയിലേക്ക് നേരിട്ട് പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചതായി പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അനീഷ്‌ രാധാകൃഷ്ണന്‍ നായരാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി മുന്നോട്ടു വന്നത്.

സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്തു തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടും ഞായറാഴ്ച IX – 1581 എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് നല്‍കാതെ യാത്രാനുമതി നിഷേധിച്ചുവെന്നാണ് അനീഷ്‌ പറയുന്നത്. സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ വന്നു പുതിയ വിസയില്‍ സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാണ് അനീഷ്‌ എത്തിയത്. ഖോബാറില്‍ ബോര്‍ഡ്, സൈന്‍ സ്ഥാപനത്തില്‍ ജോലിക്കാരനാണ് അനീഷ്‌.

രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ തവക്കല്‍നയും മുഖീം രജിസ്ട്രേഷനും അടക്കമുള്ള രേഖകള്‍ നല്‍കി. റീ എന്‍ട്രി ആവശ്യപ്പെട്ടപ്പോള്‍ പുതിയ വിസയിലാണ് പോകുന്നതെന്നും അറിയിച്ചു. വിസ രേഖകള്‍ പരിശോധിച്ചപ്പോള്‍ 90 ദിവസം കാലാവധി കണ്ട് വിസിറ്റ് വിസ എന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ തെറ്റിദ്ധരിച്ചതായും അനീഷ്‌ ഞങ്ങളോട് പറഞ്ഞു. സാധാരണയായി പുതിയ വിസ 90 ദിവസത്തേക്കാണ് നല്‍കുക എന്നും സൗദിയില്‍ എത്തിയ ശേഷമാണ് ഇഖാമയും മറ്റു രേഖകളും നല്‍കുക എന്ന് താന്‍ പറഞ്ഞപ്പോള്‍ ബോര്‍ഡിംഗ് പാസ് തങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്നും മാനേജര്‍ വരുന്നത് വരെ കാത്തു നില്‍ക്കാനും ആവശ്യപ്പെട്ടു.

ഒരു മണിക്കൂറിന് ശേഷം എയര്‍ ഇന്ത്യ മാനേജര്‍ വന്നപ്പോള്‍ കൂടുതല്‍ വിശദീകരണത്തിന് അവസരം നല്‍കാതെ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അനീഷ്‌ പറയുന്നു. തന്റെ കൂടെ പത്തനംതിട്ടയില്‍ നിന്നുള്ള ഒരു യാത്രക്കാരനും കൂടി ഉണ്ടായിരുന്നുവെന്നും അയാള്‍ക്കും അനുമതി നല്‍കിയില്ല എന്നും അനീഷ്‌ വ്യക്തമാക്കി.

താന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് മാനേജറെ അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍ എയര്‍ ഇന്ത്യ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഈ യാത്രക്കാരന് എന്ത് കൊണ്ടാണ് ബോര്‍ഡിംഗ് പാസ് നല്‍കാത്തതെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ ചോദിച്ചപ്പോള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മെഡിക്കല്‍ സ്റ്റാഫിനെയും സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത റെസിഡന്റ് പെര്‍മിറ്റ്‌ ഉള്ളവരെയും മാത്രമാണ് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരിക്കുന്നത് എന്നും തന്നെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞതായി അനീഷ്‌ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവാസി കോര്‍ണര്‍ എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി. പുതിയ വിസ ആയതിനാലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരന് യാത്രക്കുള്ള അനുമതി നിഷേധിച്ചത് എന്നാണ് ലഭിച്ച വിശദീകരണം. പ്രാഥമികമായി രേഖകള്‍ പരിശോധിച്ച ശേഷം യാത്ര ചെയ്യാന്‍ അനുമതി ഉണ്ടെന്ന് വ്യക്തമാക്കി എങ്കിലും കൂടുതല്‍ പരിശോധനയില്‍ റീ എന്‍ട്രി രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് വിസ പുതിയതാണ് എന്ന് വ്യക്തമായത്. വിസ കാലാവധി 90 ദിവസം എന്നാണ് കാണിച്ചിരുന്നത്. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

പുതിയ വിസയില്‍ വരുന്നവര്‍ക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കരുത് എന്നാണ് തങ്ങള്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം എന്ന് ജീവനക്കാര്‍ പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത ശേഷം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ റെസിഡന്റ് വിസ ഉള്ളവര്‍ക്ക് മാത്രം ബോര്‍ഡിംഗ് പാസ് അനുവദിച്ചാല്‍ മതിയെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. അത് ഞങ്ങള്‍ കൃത്യമായി പാലിക്കുന്നു. പരാതി ഉള്ളവര്‍ക്ക് മേലധികാരികള്‍ക്ക്‌ മുന്നില്‍ പരാതി സമര്‍പ്പിക്കാം. ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അക്ഷരം പ്രതി പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടികളും ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും പേര് വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയോടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവാസി കോര്‍ണറിനോട്‌ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ വ്യത്യസ്ത അനുഭവങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടായതെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയവര്‍ക്ക് മാത്രമേ നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദമുള്ളൂ എന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ തടയാറില്ല എന്ന് ഒരു ട്രാവല്‍ ഏജന്‍സി ഉടമ പറഞ്ഞു.

ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറില്ല. നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് ടിക്കറ്റ് തങ്ങള്‍ എടുത്തു കൊടുക്കാറില്ല. രേഖകള്‍ ശരിയാക്കി നല്‍കും. ടിക്കറ്റ് യാത്രക്കാരനോട് സ്വന്തമായി എടുക്കാന്‍ ആവശ്യപ്പെടും. പക്ഷെ ഒരു കാരണവശാലും എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാറില്ല. ഇങ്ങിനെ പോകുന്നവര്‍ അധികവും ഇന്‍ഡിഗോ സര്‍വീസാണ് തിരഞ്ഞെടുക്കുന്നത്.

താന്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയ ശേഷം നാട്ടില്‍ നിന്നും പുതിയ വിസയില്‍ നേരിട്ടാണ് സൗദിയിലേക്ക് തിരിച്ചെത്തിയത് എന്ന് ജിദ്ദയില്‍ നിന്നും മലപ്പുറം മങ്കട സ്വദേശി ഫൈസല്‍ പ്രവാസി കോര്‍ണറിനോട് പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ജൂണ്‍ മൂന്നിന് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയി. കഴിഞ്ഞ മാസം 18 ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഫൈസല്‍.

ഒരു വര്‍ഷം 12,000 റിയാലോളം ലെവിയായി കൊടുക്കേണ്ടി വരുന്നത് കൊണ്ടാണ് വിസ മാറാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍ വിസയിലേക്കാണ് മാറിയത്. യാത്ര രേഖകള്‍ അക്ബര്‍ ട്രാവല്‍സ് തയ്യാറാക്കി നല്‍കിയെങ്കിലും വിമാന ടിക്കറ്റ് എടുത്തു കൊടുക്കാന്‍ വിസമ്മതിച്ചു. തന്റെ സ്വന്തം റിസ്ക്കില്‍ മഞ്ചേരിയില്‍ നിന്നുള്ള മറ്റൊരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് ടിക്കറ്റ് എടുത്തതെന്നും ഫൈസല്‍ ഞങ്ങളോട് പറഞ്ഞു.

തന്റെ കമ്പനിയില്‍ ഇത് പോലെ തന്നെ ഒരാള്‍ തിരിച്ചെത്തിയതായി നേരിട്ടറിയാം എന്ന് അനീഷ്‌ രാധാകൃഷ്ണന്‍ പറയുന്നു. തന്റെ യാത്ര മുടങ്ങിയതോടെ ഇതിനെ കുറിച്ച് താന്‍ കൂടുതല്‍ അന്വേഷിച്ചു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലെത്തി പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചു പോയ എട്ടു പേരുടെ വിവരങ്ങള്‍ തന്റെ കൈവശം ഉണ്ടെന്ന് അനീഷ്‌ പറയുന്നു. പക്ഷെ ഈ എട്ടു പേരില്‍ ഒരാള്‍ പോലും എയര്‍ ഇന്ത്യ എക്പ്രസ് വഴിയല്ല പോയിരിക്കുന്നത്.

കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സി തന്നെ കൊണ്ട് പോകാമെന്ന് ഏറ്റിട്ടുണ്ട് എന്ന് അനീഷ്‌ പറയുന്നു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളതിനാല്‍ അടുത്ത 29 ന് കൊച്ചിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് പോകുന്ന ചാര്‍ട്ടേഡ്‌ ഫ്ലൈറ്റില്‍ കൊണ്ട് പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഇല്ലെന്ന് അനീഷ്‌ പറയുന്നു. ഇപ്പോള്‍ തന്നെ ടിക്കറ്റ് വകയില്‍ 40,000 രൂപയോളം നഷ്ടമായി. മാത്രമല്ല അടിയന്തിരമായി തനിക്ക് സൗദിയിലേക്ക് തിരിച്ച് എത്തേണ്ടതായിട്ടുണ്ട്. സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ തുടരുമ്പോഴാണ് നാട്ടില്‍ അച്ഛന്‍ മരണപ്പെട്ടത്. അത് മൂലം ഉടനെ നാട്ടിലെത്തുകയായിരുന്നു. ഒരു മാസത്തെ അവധിയാണ് കമ്പനി നല്‍കിയിട്ടുള്ളത്. അതിനാല്‍ എത്രയും വേഗം ബഹറിന്‍ വഴി സൗദിയിലേക്ക് തിരിച്ചെത്താനാണ് തീരുമാനമെന്നും അനീഷ്‌ പറയുന്നു.

ഈ മാസം 10 ന് സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം പുതിയ വിസയുമായി എക്സിറ്റിൽ നാട്ടിലെത്തിയ സൗദി പ്രവാസിയെ പുതിയ വിസയുമായി സൗദിയിലേക്ക് നേരിട്ട് പോകാൻ അനുവദിക്കാതെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ച് തിരിച്ചയച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധികളും രണ്ടു വാക്സിന്‍ സൗദിയില്‍ നിന്നും എടുത്തവരും കൂടാതെ യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് വരാൻ നിലവില്‍ അനുമതിയുള്ളത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST3 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST3 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST4 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST3 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST4 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST2 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

Trending

error: Content is protected !!