Connect with us

LATEST

പ്രശ്ന പരിഹാരം ഉണ്ടാവുമോ എന്ന ആകാംക്ഷയോടെ സൗദി പ്രവാസികള്‍

Published

on

റിയാദ്: സൗദിയിലേക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ ഇല്ലാതെ തിരിച്ചെത്താന്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ ലിങ്കില്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്ത് ബ്ലോക്കായവരുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ എല്ലാവരും റിയാദിലെ ഡിജിറ്റൽ സിറ്റിയിലെ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്തേക്ക് ഉറ്റു നോക്കുകയാണ്.

മൂന്ന് തവണ ആരോഗ്യ മന്ത്രായലത്തിന്‍റെ ലിങ്കിലേക്ക് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്തതത് മൂലം ബ്ലോക്ക് ലഭിച്ചതിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ആയിരക്കണക്കിന് മലയാളികള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രതീക്ഷകള്‍ പുനര്‍ജനിച്ചത്.

റിയാദിലെ ഒരു സാമൂഹിക പ്രവര്‍ത്തകന്‍ തന്റെ ഒരു സുഹൃത്തിനു വേണ്ടി ഡിജിറ്റൽ സിറ്റിയിലെ ആരോഗ്യ മന്ത്രാലയത്തിന്‍റെ ആസ്ഥാനത്ത് നേരിട്ടത്തി വാക്സിൻ സർട്ടിഫിക്കറ്റുകൾ സമർപ്പിച്ച് ഇമ്മ്യൂണ്‍ ആയ അനുഭവം സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചതോടെയാണ് ഈ ഒരു വഴി പ്രതിസന്ധി പരിഹാരത്തിന് ഉള്ളതായി മലയാളികള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്.

റിയാദിൽ ഡിജിറ്റൽ സിറ്റിയിലെ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് ഏഴാം നിലയിലെ ഓഫീസില്‍ ബ്ലോക്ക് ആയ വ്യക്തിയുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ്, തവക്കൽന സ്ക്രീൻ ഷോർട്ട്, പാസ്സ്പോർട്ട് കോപ്പി, ഇഖാമ കോപ്പി, തവക്കൽനയിൽ രജിസ്റ്റർ ചെയത മൊബൈൽ നമ്പർ എന്നിവ എത്തിച്ചവര്‍ക്കാണ് തവക്കൽനയിൽ അപ്ഡേറ്റ് ആയി ലഭിച്ചത്.

ഇതോടെ തവക്കൽനയിൽ ഇമ്യൂൺ ആകുന്നതിന് ആരോഗ്യ മന്ത്രാലയ ഓഫീസിൽ നേരിട്ട് ചെന്നാൽ ബ്ളോക്ക് നീക്കി ഇമ്യൂൺ ആക്കി നല്‍കുമെന്ന വാര്‍ത്ത സാമൂഹിക മാധ്യമങ്ങളിലൂടെ അതിവേഗം പ്രചരിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് സൗദിക്ക് പുറത്തുള്ള പ്രവാസികള്‍ സുഹൃത്തുക്കളുമായും വേണ്ടപ്പെട്ടവരുമായും ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ സഹായം അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ റിയാദിലെ ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് വന്‍ തിരക്ക് അനുഭവപ്പെടുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ അകത്തേക്കുള്ള പ്രവേശനം നിഷേധിച്ചു. പ്രവാസികള്‍ക്കും ഈ ആവശ്യത്തിനായി എത്തിയ സൗദി പൗരന്‍മാര്‍ക്കും അകത്തേക്ക് പ്രവേശനം നിഷേധിക്കുകയും ഈ സേവനം നിർത്തിവെച്ചതായി അറിയിക്കുകയും ചെയ്യുകയായിരുന്നു. ഇവിടെ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് അപ്ഡേറ്റ് ഇനി ഉണ്ടാവില്ലെന്നും ആരോഗ്യ മന്ത്രാലയ കസ്റ്റമർ കെയറിലേക്ക് വിളിക്കുകയോ മെയിൽ അയക്കുകയോ ചെയ്യുകയാണ് വേണ്ടതെന്നുമാണ് അവിടെ നിന്നും വരയ്ക്ക ലഭിച്ച നിര്‍ദ്ദേശം.

ജിദ്ദയിലേയും ദമാമിലേയും ആരോഗ്യ മന്ത്രാലയ ഓഫീസുകളില്‍ ഈ സേവനം ലഭ്യമല്ലാത്തതിനാലും റിയാദിൽ മാത്രമാണ് ഈ സൗകര്യം ഉണ്ടായിരുന്നത് എന്നത് കൊണ്ടുമാണ് ഇവിടെ തിരക്ക് നിയന്ത്രണാതീതമായത്. ഇത് പ്രവാസികള്‍ക്ക് വിനയാകുകയും ചെയ്തു.

തുടര്‍ന്ന് കഴിഞ്ഞ ദിവസവും ആരോഗ്യ മന്ത്രാലയ ആസ്ഥാനത്ത് എത്തിയവര്‍ക്ക് വ്യത്യസ്തങ്ങളായ മറുപടികളാണ് ലഭിച്ചിട്ടുള്ളത്. ഞായറാഴ്ച അനുകൂല തീരുമാനം ഉണ്ടാവുമെന്നും ബ്ലോക്ക് നീങ്ങി കിട്ടുമെന്നും പറഞ്ഞതായി അവിടെ സന്ദര്‍ശനം നടത്തിയവര്‍ പറയുന്നു. ഒരു തവണ കൂടി രേഖകള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ അവസരം ലഭിക്കുമെന്നും പറഞ്ഞതായും അനുഭവസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്. ചിലരോട് ഒരാഴ്ചക്കുള്ളില്‍ പരിഹാരം ഉണ്ടാവുമെന്നാണ് പറഞ്ഞിട്ടുള്ളത്. മറുപടികളില്‍ ദിവസങ്ങള്‍ വ്യത്യസ്തമാണെങ്കിലും പ്രശ്ന പരിഹാരം ഉണ്ടാവുമെന്ന് തന്നെ വ്യക്തമാക്കുന്നതാണ് പ്രവാസികളില്‍ പ്രതീക്ഷയുണ്ടാക്കുന്നത്.

ഈ വിഷയത്തില്‍ അഞ്ചു ദിവസം മുന്‍പ് തന്നെ സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ വിശദീകരണം ഉണ്ടായിരുന്നു. മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ ഈ വിഷയത്തില്‍ പരിഹാരം ഉണ്ടാവുമെന്നാണ് ആരോഗ്യ മന്ത്രാലയം സൂചന നല്‍കിയിരുന്നു. നിലവിൽ ലഭിക്കുന്ന പരാതികളിൽ തുടർ നടപടികൾ സ്വീകരിക്കില്ല. എന്നാല്‍ സര്‍വീസ് ബ്ലോക്ക് ചെയ്യപ്പെട്ടതിനോട് ബന്ധപ്പെട്ടിട്ടുള്ള അസൗകര്യം പൂർണമായും ഇല്ലാതാക്കുമെന്നുമായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം. ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുന്നതിനായി ബ്ലോക്ക് മാറാത്തതിനാല്‍ ഇനിയും സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ സാധിക്കാതെ അനിശ്ചിതത്വത്തില്‍ ആയിരിക്കുന്ന ഇവര്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം ആശ്വാസവും പ്രതീക്ഷയും നല്‍കിയിരുന്നു.

കഴിഞ്ഞ 24 ന് മന്ത്രാലയം വ്യക്തമാക്കിയ പ്രകാരം നിലവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കപ്പെടാനോ ഇമ്യൂണ്‍ ആവാനോ സാധ്യതയില്ല. എന്നാല്‍ അവര്‍ക്ക് ഇനി സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്യാനുള്ള അവസരം ലഭ്യമാകുമെന്നുമായിരുന്നു.

ഇപ്രകാരം തീരുമാനം ഉണ്ടാവുകയാണെങ്കിലും പ്രവാസികളുടെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകും. ന്യൂനതകള്‍ തീര്‍ത്ത് വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിയും അപ്‌ലോഡ്‌ ചെയ്യാന്‍ അവസരം ലഭിക്കുകയും ഇങ്ങിനെ ചെയ്യുന്ന അവസരത്തില്‍ അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രാലയം സ്വീകരിക്കുകയുമാണെങ്കില്‍ അവര്‍ക്കും ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നേടി നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഇല്ലാതെ തന്നെ സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കും.

ഇതിലൂടെ ഇവര്‍ക്ക് അന്‍പതിനായിരത്തില്‍ അധികം രൂപയുടെ സാമ്പത്തിക ഭാരം ഒഴിവാകും. കൂടാതെ അടുത്ത അഗസ്റ്റ് ഒന്ന് മുതല്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കാതെ പുറത്തിറങ്ങുന്നതിന് സൗദിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ഇത് ഏറെ ആശ്വാസകരമാകും. അതിനാല്‍ ഈ പ്രതിസന്ധി പരിഹരിക്കുന്ന തരത്തില്‍ മന്ത്രാലയത്തില്‍ നിന്നും ഉടന്‍ പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബ്ലോക്കായ പ്രവാസികള്‍.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HKliLEuOSKm9p27hj6dpJQ

LATEST

സൗദിയില്‍ മലയാളിയെ വെടി വെച്ച സൗദി പൗരന് ഏഴ് വര്‍ഷം തടവ്. അതിവേഗ വിധി വന്നത് 40 ദിവസത്തിനുള്ളില്‍.

Published

on

റിയാദ്: സൗദിയില്‍ പെട്രോൾ പമ്പിൽ ജോലി ചെയ്തിരുന്ന മലയാളിയെ വെടിവെച്ച സംഭവത്തിലെ പ്രതിക്ക് ക്രിമിനല്‍ കോടതി ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചു. ആഗസ്റ്റ് 12നുണ്ടായ സംഭവത്തിൽ റെക്കോര്‍ഡ്‌ വേഗത്തിലാണ് പ്രതിയുടെ അറസ്റ്റും കോടതി വിധിയും ഉണ്ടായത്.

സംഭവം നടന്ന് 40 ദിവസത്തിനുള്ളില്‍ തന്നെ പ്രോസിക്യൂഷന്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും കോടതി പ്രതിക്ക് ശിക്ഷ വിധിക്കുകയും ചെയ്തു. സാധാരണക്കാര്‍ക്ക് എതിരെ ഇത്തരം അക്രമങ്ങള്‍ ഉണ്ടാകുന്നത് കോടതി ഗൗരവമായി തന്നെ കണക്കാക്കുമെന്നും പ്രതിയുടെ ശിക്ഷ പൊതു സമൂഹത്തിനു വ്യക്തമായ സന്ദേശമാണ് നല്‍കുന്നതെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കേസിൽ സൗദി നിയമമനുസരിച്ച് മുഹമ്മദിന് നഷ്ടപരിഹാരത്തതിന് അർഹതയുണ്ട്.

പ്രതി കൃത്യം ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത് നിര്‍ണ്ണായകമായ തെളിവായി. പ്രതി കുറ്റം ചെയ്തു എന്നതിന് കൂടുതല്‍ തെളിവുകളുടെയും അന്വേഷണത്തിന്റെയും ആവശ്യമില്ലെന്നും കുറ്റകരമായ പ്രവൃത്തി ചെയ്തത് നിയമപരമായി തെളിഞ്ഞതോടെ പ്രതിക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ നിലപാടെടുത്തു. തുടര്‍ന്ന് പ്രതിക്ക് കോടതി ഏഴ് വര്‍ഷത്തെ തടവ്‌ ശിക്ഷ വിധിക്കുകയായിരുന്നു. കൃത്യം ചെയ്യാന്‍ പ്രതി ഉപയോഗിച്ച തോക്ക് കണ്ടു കെട്ടുകയും ചെയ്തിട്ടുണ്ട്.

കൊല്ലം നെടുമ്പന കുളപ്പാടം സ്വദേശി മുഹമ്മദിനാണ് (27) സൗദി പൗരന്റെ വെടിയേറ്റത്. റിയാദ് പ്രവിശ്യയിലെ വാദി ദവാസിറിലുള്ള പെട്രോള്‍ പമ്പിൽ ആഗസ്റ്റ് 12ന് പുലര്‍ച്ച ആയിരുന്നു സംഭവം നടന്നത്.

തന്റെ പിക്ക് അപ്പ് വാഹനത്തില്‍ മുഴുവന്‍ ടാങ്ക് ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ കടന്നു കളയാനുള്ള സ്വദേശിയുടെ ശ്രമം തടഞ്ഞതില്‍ പ്രകോപിതനായി ഇയാള്‍ മുഹമ്മദിനെ തള്ളി താഴെയിടുകയും കയ്യിലുള്ള പണം അപഹരിക്കുകയും ചെയ്തു.

പിന്നീട് തിരിച്ചു വന്ന് വീണ്ടും മുഹമ്മദിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. മുഹമ്മദ്‌ ചെറുത്തു നിന്നതോടെ കാറില്‍ സൂക്ഷിച്ചിരുന്ന തോക്ക ഉപയോഗിച്ച് മുഹമ്മദിന്റെ നേര്‍ക്ക് നിറയൊഴിച്ച ശേഷം വാഹനവുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു.

കാലിന്റെ തുടക്ക് വെടിയേറ്റ് നിലത്ത് വീണ മുഹമ്മദിനെ പതിനഞ്ചോളം മിനിറ്റുകള്‍ക്ക് ശേഷം സഹപ്രവര്‍ത്തകര്‍ വാദി ദവാസിറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശസ്ത്രക്രിയ ആവശ്യമായതിനാല്‍ മുഹമ്മദിനെ പിന്നീട് മിലിറ്ററി ആശുപത്രിയില്‍ പ്രവേഷിപ്പിച്ച ശേഷം ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു.

സിസിടിവി കാമറയി പതിഞ്ഞ സംഭവ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിസ്സാരമായ അടിപിടിയില്‍ തോക്കുപയോഗിച്ച് ജീവന് ഭീഷണി ഉണ്ടാകുന്ന വിധം പെരുമാറിയ സ്വദേശിയുടെ കൃത്യത്തില്‍ സ്വദേശികളും വിദേശികളും അടക്കമുള്ള പൊതു സമൂഹത്തില്‍ നിന്നും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്. സംഭവ ശേഷം അധികം താമസിയാതെ തന്നെ 30 വയസ്സ് പ്രായമുള്ള സ്വദേശി പൗരനാണ് അക്രമം നടത്യതെന്നും പ്രതി പിടിയിലായതായും റിയാദ്​ പൊലീസ്​ വക്​താവ്​ മേജർ ഖാലിദ്​ അൽ ഖുറൈദിസ് വ്യക്തമാക്കിയിരുന്നു.​

കൊല്ലം കുളപ്പാടം കളീക്കൽ മേലതിൽ ജിലാനി മൻസിലിൽ ജമാലുദ്ദീന്റെയും പരേതയായ ലൈലാ ബീവിയുടെയും മകനാണ് 27 കാരനായ മുഹമ്മദ്‌. അഞ്ച് വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഇതിനിടയിൽ ഒരു തവണ മാത്രമാണ് നാട്ടിൽ വന്നുപോയത്. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് മുഹമ്മദ്‌ ഇപ്പോള്‍.

Continue Reading

LATEST

ഉപഭോക്താക്കളെ വഞ്ചിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ നിയന്ത്രണം

Published

on

റിയാദ്: വ്യാജ ഓഫറുകളും വിലക്കിഴിവുകളും നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വാണിജ്യ മന്ത്രാലയത്തിന്റെ നിയന്ത്രണം. ഇത്തരം പ്രവണതകള്‍ വ്യാപകമായി വര്‍ധിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ കര്‍ശന നടപടി.

ഇനി മുതല്‍ വാണിജ്യ സ്ഥാപനങ്ങളും ഇ-കോമേഴ്സ് സ്ഥാപനങ്ങളും സീസണല്‍ ഓഫറുകളും മറ്റു പ്രത്യേക വിലക്കിഴിവും ഉപഭോക്താക്കള്‍ക്ക് പ്രഖ്യാപിക്കുന്നതിന് മുന്‍പായി മന്ത്രാലയത്തിന്റെ അനുമതി മുന്‍കൂറായി തന്നെ തേടിയിരിക്കണമെന്ന് മന്ത്രാലയ വക്താവ് അബ്ദുറഹ്മാന്‍ അല്‍ ഹുസൈന്‍ വ്യക്തമാക്കി. ഇലക്ട്രോണിക് സാധനങ്ങള്‍, ഗ്രോസറി സാധനങ്ങള്‍ തുടങ്ങിയവക്ക് നല്‍കുന്ന വിലക്കിഴിവുകള്‍ക്കും നിയന്ത്രണം ബാധകമാണ്.

ഉല്‍പന്നത്തിന്‍റെ യഥാര്‍ഥ വിലയും ഡിസ്‌കൗണ്ട് നല്‍കാന്‍ ഉദ്ദേശിക്കുന്ന തുകയും ശതമാനവും മന്ത്രാലയത്തില്‍ സമര്‍പ്പിക്കണം. ഇത് ഓണ്‍ലൈനായും സമര്‍പ്പിക്കാന്‍ സാധിക്കും. മന്ത്രാലയം അത് പരിശോധിച്ച ശേഷം മാത്രമേ അനുമതി ഓഫറുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുമതി ലഭ്യമാകൂ.

മന്ത്രാലയം ഇങ്ങിനെ നല്‍കുന്ന അനുമതി പത്രം ഉപഭോക്താക്കള്‍ക്ക് കാണുന്ന വിധം സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. അനുമതി ലഭ്യമാകാതെ യാതൊരു തരത്തിലുള്ള വിലക്കിഴിവുകളും ഓഫറുകളും സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ പാടില്ല.

ഡിസ്കൌണ്ട് വിലയില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളുടെ യഥാര്‍ത്ഥ വില അറിയാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്. വാണിജ്യ സ്ഥാപനങ്ങളും ഇ-കോമേഴ്സ് സ്ഥാപനങ്ങളും വ്യാജ ഓഫറുകളും വിലക്കിഴിവുകളും നല്‍കി തങ്ങളെ വഞ്ചിക്കുകയാണോ എന്ന് ഉപഭോക്താക്കള്‍ക്ക് സംശയം തോന്നുന്ന പക്ഷം അത് ഉറപ്പു വരുത്താനും വാണിജ്യ മന്ത്രാലയം പുതിയ സംവിധാനമേര്‍പ്പെടുത്തി. സ്ഥാപനങ്ങള്‍ സമര്‍പ്പിക്കുന്ന ഉല്‍പന്നത്തിന്റെ വിവരങ്ങള്‍ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റിലും മറൂഫ് പ്ലാറ്റ് ഫോമിലും അപ്പപ്പോള്‍ ലഭ്യമാക്കും എന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് ഇത് വഴി ഉറപ്പ് വരുത്താന്‍ സാധിക്കും.

കൂടാതെ യഥാര്‍ഥ വിലയും ഡിസ്‌കൗണ്ട് വിലയും ഐറ്റം ബാര്‍കോഡുമായി ബന്ധിപ്പിക്കുന്നതിനാല്‍ അധികൃതര്‍ക്ക് പരിശോധിച്ച് നിജസ്ഥിതി ഉറപ്പു വരുത്താനും സാഹചര്യമുണ്ടാകും. ഈ സംവിധാനങ്ങളിലൂടെ വ്യാജ ഓഫറുകള്‍ നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവണത നിയന്ത്രിക്കാന്‍ സാധിക്കും എന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

Continue Reading

LATEST

ജവാസാത്, തൊഴില്‍, യാത്ര, സ്വദേശിവല്‍ക്കരണം, പുതിയ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് സൗദി പ്രവാസികള്‍ ഏറ്റവും അധികം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

Published

on

പ്രവാസി കോര്‍ണറിന്റെ നിയമ ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ വ്യക്തത ആവശ്യപ്പെട്ട് സൗദി പ്രവാസികളില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ച ചോദ്യങ്ങളില്‍ നിന്നും പ്രവാസികളെ പൊതുവായി ബാധിക്കുന്ന ഏറ്റവും പ്രസക്തമായ ചോദ്യങ്ങള്‍ തിരഞ്ഞെടുത്ത് ഇവിടെ മറുപടി നല്‍കുന്നു. 

  1. സൗദിയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് ചുമത്തിയ പിഴകള്‍ ഈ മാസം അടക്കുകയാണെങ്കില്‍ 75 ശതമാനം മാത്രം കുറച്ച് അടച്ചാല്‍ മതിയെന്നുള്ള വാര്‍ത്ത ശരിയാണോ?

വാര്‍ത്ത ശരിയല്ല. മുഹറം 20 മുതല്‍ സ്വഫര്‍ 20 വരെയുള്ള ഒരു മാസക്കാലത്ത് സ്വദേശികളുടെയും വിദേശികളുടെയും പേരില്‍ ചുമത്തിയ പിഴകള്‍ അടക്കുമ്പോള്‍ 75 ശതമാനം വരെ കുറവ് ലഭിക്കും എന്ന ഒരു സന്ദേശം സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു തീരുമാനവും സൗദി ട്രാഫിക് ഡയറകടറേറ്റ് ഔദ്യോഗികമായി പുറപ്പെടുവിച്ചിട്ടില്ല. ഒരു സര്‍ക്കാര്‍ കേന്ദ്രങ്ങളും ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല.

ഇത്തരം പ്രചാരണങ്ങള്‍ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. ഇത്തരം വാര്‍ത്തകള്‍ നിരവധി തവണ സൗദി ട്രാഫിക് ഡയറകടറേറ്റ് നിഷേധിച്ചിട്ടുള്ളതുമാണ്.

  1. സൗദിയില്‍ പുതിയ മേഖലകളില്‍ സ്വദേശിവല്‍ക്കരണ നിബന്ധനകള്‍ എന്ന് മുതലാണ്‌ പ്രാബല്യത്തില്‍ വരുന്നത്?

നാൽപതിനായിരത്തിലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് കൊണ്ട് ലീഗൽ കൺസൾട്ടൻസി -നിയമ സ്ഥാപനങ്ങൾ, കസ്റ്റംസ് ക്ലിയറൻസ്, റിയൽ എസ്റ്റേറ്റ്, സിനിമ, ഡ്രൈവിംഗ് സ്‌കൂളുകൾ, ടെക്‌നിക്കൽ -എൻജിനീയറിംഗ് എന്നീ മേഖലകളിലും തൊഴിലുകളിലും സൗദിവൽക്കരണം പ്രാബല്യത്തില്‍ വരുത്താന്‍ മാനവശേഷി-സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഇവ ഘട്ടം ഘട്ടമായി നടപ്പിലാക്കും.

എൻജിനീയറിംഗ്, ടെക്‌നിക്കൽ മേഖലകളില്‍ സൗദിവൽക്കരണം 2022 ഡിസംബർ 20 ന് നിലവിൽവരും. ഈ മേഖലകളില്‍ 25 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്. 12,000 സ്വദേശികള്‍ക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്‌ഷ്യം. അഞ്ചും അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾക്കാണ് ഈ തീരുമാനം ബാധകമാകുക.

ഡ്രൈവിംഗ് സ്‌കൂളുകളിലെ സൗദിവൽക്കരണം അടുത്ത ഒക്‌ടോബർ മൂന്നു മുതലാണ് പ്രാബല്യത്തില്‍ വരിക. നിബന്ധന നിലവില്‍ വരുന്നതോടെ ഡ്രൈവിംഗ് സ്‌കൂളുകളിലെ വിദേശ തൊഴിലാളികൾ ആകെ ജീവനക്കാരുടെ 10 ശതമാനത്തിൽ കൂടാന്‍ പാടില്ല. 8,000 ലേറെ സ്വദേശികൾക്കാണ് ഈ മേഖലയില്‍ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിടുന്നത്.

ഒക്‌ടോബർ ഒന്നു മുതൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ സ്വദേശിവല്‍ക്കരണം നിലവില്‍ വരും. 70 ശതമാനം സൗദിവൽക്കരണം നിര്‍ബന്ധമാകും. 11,000 ലേറെ സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുക എന്നതാണ് ലക്‌ഷ്യം.

ലീഗൽ കൺസൾട്ടൻസി, നിയമ സ്ഥാപനങ്ങളിൽ സ്വദേശി വല്‍ക്കരണം പ്രാബല്യത്തില്‍ വരുന്നതോടെ ഈ മേഖലയില്‍ 5,000 ലേറെ സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാകും. രണ്ടു ഘട്ടമായാണ് ഈ മേഖലയില്‍ സ്വദേശിവൽക്കരണം നിര്‍ബന്ധമാക്കുന്നത്. ആദ്യഘട്ടം സെപ്റ്റംബർ 30 മുതലും രണ്ടാം ഘട്ടം 2022 സെപ്റ്റംബർ 20 മുതലും നിലവിൽ വരും. ആദ്യ ഘട്ടത്തില്‍ 50 ശതമാനവും രണ്ടാം ഘട്ടത്തിൽ 70 ശതമാനം സ്വദേശിവൽക്കരണവുമാണ് പാലിക്കേണ്ടത്.

ഒക്‌ടോബർ ഒന്നു മുതല്‍ സിനിമാ മേഖലയിൽ സ്വദേശിവൽക്കരണം നിര്‍ബന്ധമാക്കും. 3,000 ലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുകയാണ് ലക്‌ഷ്യം.

ഈ വര്‍ഷം ഡിസംബർ 30 മുതല്‍ കസ്റ്റംസ് ക്ലിയറൻസ് മേഖലയിൽ സൗദിവൽക്കരണം നിർബന്ധമാക്കും. രണ്ടായിരത്തില്‍ അധികം സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ലക്‌ഷ്യം. 70 ശതമാനം സ്വദേശിവൽക്കരണമാണ് ഈ മേഖലയില്‍ മൊത്തത്തില്‍ നടപ്പാക്കേണ്ടത്.

  1. സൗദിയില്‍ ഉള്ള സമയത്ത് രജിസ്റ്റർ ചെയ്ത തവക്കല്‍ന തിരിച്ചു പോകുമ്പോള്‍ ചില രാജ്യങ്ങളില്‍ തുറക്കാന്‍ സാധിക്കില്ല എന്ന് പറയുന്നു. യു.എ.ഇ വഴിയോ മാലി വഴിയോ സൗദിയിലേക്ക് പോകുകയാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ തവക്കല്‍ന തുറന്ന് ഉപയോഗിക്കാന്‍ സാധിക്കുമോ?

യു.എ.ഇ വഴിയോ മാലി വഴിയോ പോകുമ്പോഴും തവക്കല്‍ന തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

ഇന്ത്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്,ബഹ്റൈൻ, ഖത്തർ, ഒമാൻ, ജോർദാൻ, അൾജീരിയ, സുഡാൻ, സൊമാലിയ, മൊറോക്കോ, ടുണീഷ്യ, ജിബൂട്ടി, പലസ്തീൻ, ലിബിയ, ഈജിപ്ത്, മൗറിറ്റാനിയ, ബോസ്നിയ ഹെർസഗോവിന, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ലെബനൻ, നൈജീരിയ, എറിത്രിയ, എത്യോപ്യ, ശ്രീലങ്ക, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, സ്വീഡൻ, യുണൈറ്റഡ് കിംഗ്ഡം, നോർവേ, ഓസ്ട്രിയ, അമേരിക്ക, ജപ്പാൻ, ഗ്രീസ്, സ്പെയിൻ, എസ്റ്റോണിയ, ഇറ്റലി, അൻഡോറ, അയർലൻഡ്, ഐസ്ലാൻഡ്, ബ്രൂണെ, ബെൽജിയം, പോളണ്ട്, ഫെഡറൽ റിപ്പബ്ലിക്ക് ഓഫ്, ജർമ്മനി, റൊമാനിയ, സാൻ മറിനോ, സ്ലൊവാക്യ. സ്ലൊവേനിയ, സിംഗപ്പൂർ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഫിൻലാൻഡ്, സൈപ്രസ്, കസാക്കിസ്ഥാൻ, ക്രൊയേഷ്യ, കാനഡ, ലാത്വിയ, ലക്സംബർഗ്, ലിത്വാനിയ, ലിച്ചെൻസ്റ്റീൻ, മാൾട്ട, മലേഷ്യ, മൊണാക്കോ, ന്യൂസിലാന്റ്, നെതർലാന്റ്സ്, മോണ്ടിനെഗ്രോ, മാലിദ്വീപ്, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിലെല്ലാം തന്നെ തവക്കല്‍ന തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

  1. സൗദിയിലേക്ക് ഖുദൂം പ്ലാറ്റ് ഫോം രജിസ്ട്രേഷന്‍ ആരംഭിക്കുന്നുവെന്നും സെപ്റ്റംബർ 23 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും എല്ലാവർക്കും നേരിട്ട് പ്രവേശനം അനുവദിക്കുമെന്നും പറയുന്നത് ശരിയാണോ?

സമൂഹ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു എങ്കിലും വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കിയിട്ടില്ല. ആഭ്യന്തര മന്ത്രാലയമോ വ്യോമയാന മന്ത്രാലയമോ ഇത്തരമൊരു വാര്‍ത്ത പുറത്തു വിട്ടിട്ടില്ല. മന്ത്രാലയങ്ങള്‍ പുറത്തു വിട്ട സെപ്റ്റംബർ 23 മുതൽ നിലവിൽ വരുന്ന പുതിയ മാർഗ്ഗ നിർദേശങ്ങളില്‍ വിദേശികള്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിനെ കുറിച്ച് എവിടെയും പരാമര്‍ശിച്ചിട്ടില്ല.

യൂട്യൂബിലൂടെയും ടിക്ക് ടോക്കിലൂടെയുമാണ് ഈ വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത്. ഖുദൂം പ്ലാറ്റ് ഫോം വിദേശികള്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിനായി വിമാന സര്‍വീസ് പുനരാരംഭിക്കുന്നതിന് വേണ്ടി പുതുതായി ഉണ്ടാക്കിയ സംവിധാനം എന്ന നിലയിലാണ് പ്രചാരണം നടക്കുന്നത്. എന്നാല്‍ ഇവ തമ്മില്‍ ബന്ധമില്ല. ഓഗസ്റ്റ് 26 ന് തന്നെ ഖുദൂം പ്ലാറ്റ് ഫോം അബ്ഷിറിൽ ചേർത്തിട്ടുണ്ട്.

  1. എന്റെ കമ്പനി ഒരു ദിവസം പോലും ഉച്ചക്ക് വിശ്രമം അനുവദിച്ചിട്ടില്ല. തുറസ്സായ സ്ഥലത്ത് ചൂടില്‍ തന്നെയാണ് ഞങ്ങളുടെ ജോലി. കഴിഞ്ഞ രണ്ടു മാസത്തില്‍ അധികമായി ഇങ്ങിനെ തന്നെയാണ്. അത്യാവശ്യ സര്‍വീസ് ആയതിനാല്‍ ഇങ്ങിനെ ജോലിയെടുപ്പിക്കുന്നത് നിയമ പ്രകാരമാണ് എന്നാണ് ഞങ്ങളുടെ സൂപ്പര്‍വൈസര്‍ പറയുന്നത്. ഇത് ശരിയാണോ?

നിങ്ങള്‍ ജോലി ചെയ്യുന്ന മേഖലയും തസ്തികയും ഏതാണെന്ന് വ്യക്തമാക്കാത്തതിനാല്‍ കൃത്യമായ ഉത്തരം നല്‍കാന്‍ സാധിക്കുന്നില്ല. രാജ്യത്തെ കടുത്ത ചൂടില്‍ നിന്നും തുറസായ സ്ഥലങ്ങളില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് മധ്യാഹ്ന വിശ്രമ നിബന്ധന അധികൃതര്‍ ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ ജൂണ്‍ 15 ന് നിലവില്‍ വന്ന ഈ നിബന്ധന കഴിഞ്ഞ ബുധനാഴ്ചയോടു കൂടി അവസാനിക്കുകയും ചെയ്തു.

അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമായിരുന്നില്ല. നിബന്ധനകളോടെ തൊഴിലാളികളെ ജോലിയെടുപ്പിക്കാനുള്ള അനുവാദം നല്‍കിയിരുന്നു. എങ്കിലും ജോലി ചെയ്യുന്ന സമയങ്ങളില്‍ തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് കമ്പനികളുടെ ഉത്തരവാദിത്വമാണ്.

  1. സൗദി ദേശീയ ദിനമായ സെപ്റ്റംബര്‍ 23 ന് ഞാന്‍ ജോലി ചെയ്യുന്ന കമ്പനി ലീവ് അനുവദിച്ചു തരുന്നില്ല. ഈ ദിവസം ജോലി ചെയ്‌താല്‍ എന്റെ നിയമ പരമായ അവധി നഷ്ടമാവുമോ?

സൗദി ദേശീയ ദിനമായി ആഘോഷിക്കുന്ന നവംബര്‍ 23 നിര്‍ബന്ധമായും അവധി ദിനം ആയിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. സ്വകാര്യ മേഖലയിലേയും പൊതു മേഖലയിലേയും എല്ലാ തൊഴിലാളികള്‍ക്കും അവധി നല്‍കണം.

ദേശീയ ദിനം അവധി ദിവസങ്ങളില്‍ ആവുകയാണെങ്കില്‍ തൊട്ടടുത്ത ദിവസം അവധി നല്‍കണം എന്നാണ് തൊഴില്‍ നിയമം അനുശാസിക്കുന്നത്. ഈ വര്‍ഷം ദേശീയ ദിനം വ്യാഴാഴ്ച ആയതിനാല്‍ അന്ന് തന്നെ അവധി നല്‍കണം.

അവധി ദിവസം ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ അത്യാവശ്യമായ ജോലികളില്‍ ഏര്‍പ്പെടെണ്ടി വരുന്ന സന്ദര്‍ഭം ഉണ്ടാവുകയാണെങ്കില്‍ ആ ദിവസം ഓവര്‍ടൈം വേതനം നല്‍കേണ്ടതാണ്. കൂടാതെ മറ്റൊരു ദിവസം തൊഴിലാളിക്ക് അവധിയും നല്‍കണം.

  1. സൗദിയില്‍ ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്ക് മാറ്റുമെന്നും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പറയുന്നത് ശരിയാണോ?

ഭാഗികമായി ശരിയാണ്. ഗതാഗത നിയമ ലംഘനത്തിന് ചുമത്തിയ പിഴ യഥാസമയം അടച്ചില്ലെങ്കില്‍ കേസ് കോടതിയിലേക്ക് മാറ്റുന്ന പരിഷ്കാരങ്ങളെ കുറിച്ച് അധികൃതര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സൂചന നല്‍കിയിരുന്നു. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ തന്നെ നിയമ ലംഘകനെ കൊണ്ട് പിഴ അടക്കാന്‍ നിര്‍ബന്ധിതനാക്കുക എന്ന ലക്ഷ്യമാണ്‌ ഇതിന് പിന്നില്‍. എന്നാല്‍ ഇത് നിലവില്‍ നടപ്പിലായിട്ടില്ല. സമീപ ഭാവിയില്‍ ഈ വ്യ്വവസ്ഥ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

  1. എന്റെ കമ്പനി എന്നോട് കരാര്‍ പുതുക്കാന്‍ ആവശ്യപ്പെടുന്നു. കരാര്‍ ഡിജിറ്റല്‍ ആക്കുന്നതിന് വേണ്ടിയാണ് എന്നാണ് പറയുന്നത്. പഴയ കരാറില്‍ ഇല്ലാത്ത ചില പുതിയ നിബന്ധനകള്‍ കൂടി പുതിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്താണ് ചെയ്യേണ്ടത്?

രാജ്യത്തെ തൊഴില്‍ മേഖല വ്യവസ്ഥാപിതമാക്കുക, തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുക, തൊഴിലാളി-തൊഴിലുടമ തര്‍ക്കങ്ങള്‍ക്ക് അവസാനം കാണുക, തൊഴില്‍ വിപണി മേല്‍നോട്ടവും നിരീക്ഷണവും കൂടുതല്‍ എളുപ്പമാക്കുക തുടങ്ങി നിരവധി ലക്ഷ്യങ്ങള്‍ മുന്‍ നിറുത്തി മന്ത്രാലയം സമീപ കാലത്ത് കൊണ്ട് വന്ന നിരവധി പരിഷ്കാരങ്ങളുടെ ഭാഗമായാണ് തൊഴില്‍ കരാറുകള്‍ എഴുതപ്പെട്ടതെന്ന നിലയില്‍ നിന്നും മാറ്റി ഡിജിറ്റല്‍ ആക്കുന്നത്.

സ്ഥാപനങ്ങള്‍ തൊഴിലാളികളുമായുള്ള തൊഴില്‍ കരാറുകള്‍ ഖിവ പോര്‍ട്ടല്‍ വഴി ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലേക്ക് മാറ്റേണ്ടതുണ്ട്. ഇതിനായി തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുവാനാണ് മാനവ ശേഷി- സാമൂഹിക വികസന മന്ത്രാലയം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

അടുത്ത വര്‍ഷം (2022) മുതല്‍ കടലാസില്‍ എഴുതപ്പെട്ട തൊഴില്‍ കരാറുകള്‍ ഔദ്യോഗികമായി കണക്കാക്കില്ല. ഇതുമൂലം തൊഴില്‍ സംബന്ധമായ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ ലേബര്‍ ഓഫീസുകളും കോടതികളും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇത്തരം കരാറുകള്‍ അംഗീകരിക്കില്ല.

എന്നാല്‍ തൊഴിലാളികളുടെ സമ്മതം കൂടാതെ നിലവിലുള്ള കരാറില്‍ മാറ്റം വരുത്താനോ പുതിയ വ്യവസ്ഥകള്‍ കൂട്ടി ചേര്‍ക്കാനോ സ്ഥാപനങ്ങള്‍ക്ക് അധികാരമില്ല. പുതിയ കരാറുകള്‍ ഉണ്ടാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. നിലവിലുള്ള കരാറില്‍ മാറ്റം വരുത്തുന്നതിന് തൊഴിലാളിയുടെ രേഖാ മൂലമായ സമ്മതം ആവശ്യമാണ്‌.

  1. സൗദിയില്‍ ക്വാറന്റൈൻ അഞ്ച് ദിവസമാക്കി കുറച്ചു കൊണ്ടുള്ള പുതിയ വ്യവസ്ഥ എന്ന് മുതലാണ്‌ നിലവില്‍ വരുന്നത്?

നിലവിലുള്ള ഏഴ് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ വ്യവസ്ഥയിൽ ഇളവ് വരുത്തി അഞ്ചു ദിവസമാക്കിയ ഇളവ് ഈ മാസം 23 ന് ഉച്ചക്ക് 12 മണി മുതൽ പ്രാബല്യത്തില്‍ വരും.

  1. ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ലാത്തവരോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിന്‍ എടുക്കാത്ത കുട്ടികള്‍ക്ക് ക്വാറന്റീൻ ആവശ്യമുണ്ടോ?

നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ലാത്തവരോടൊപ്പം (ഇമ്മ്യൂണ്‍ ആയ) രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിൻ കുത്തിവെപ്പെടുക്കാത്ത 18 വയസിന് താഴെ പ്രായമുള്ള കുട്ടികളിള്‍ക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റീൻ നിർബന്ധമാണ്.

ഇങ്ങിനെ രാജ്യത്തേക്ക് പ്രവേശിക്കുന്ന എട്ട് വയസിന് മുകളിലുള്ള കുട്ടികൾക്ക് അഞ്ചാമത്തെ ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തി നെഗറ്റീവ് ഫലം ഉറപ്പ് വരുത്തേണ്ടതാണ്.

  1. ഹോട്ടൽ ക്വാറന്റീൻ ആവശ്യമില്ലാത്തവരോടൊപ്പം രാജ്യത്തേക്ക് പ്രവേശിക്കുന്ന വാക്സിന്‍ എടുക്കാത്ത 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് ഹോം ക്വാറന്റീൻ മതിയാകുമോ?

മതിയാകില്ല. ഇങ്ങിനെ രാജ്യത്തേക്ക് പ്രവേശിക്കുന്ന 18 വയസ്സോ അതിനു മുകളിലോ പ്രായം ഉള്ള ആശ്രിതർക്ക് മറ്റുള്ളവരെപ്പോലെ അഞ്ച് ദിവസത്തെ നിർബന്ധിത ഹോട്ടൽ ക്വാറന്റീനും ആർ.ടി.പി.സി.ആർ പരിശോധനകളും ബാധകമായിരിക്കും.

  1. സൗദിയിൽ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈനായി സ്‌പോൺസർഷിപ്പ് മാറുന്നതിനുള്ള നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ്?

സ്‌പോൺസറുടെ അബ്ഷിർ അക്കൗണ്ട് വഴിയാണ് ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടയുള്ള ഗാർഹിക തൊഴിലാളികൾക്ക് ഓൺലൈനായി സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകുക.

നിലവിലെ തൊഴിലുടമ തന്റെ അബ്ഷിർ അക്കൌണ്ട് വഴി സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ സമര്‍പ്പിക്കണം. തൊഴിലാളി തന്റെ അബ്ഷീർ അക്കൗണ്ട് വഴി ഏഴ് ദിവസത്തിനുള്ളില്‍ അപേക്ഷ അംഗീകരിക്കണം. അതിനു ശേഷം പുതിയ തൊഴിലുടമ തന്റെ അബ്ഷിർ അക്കൗണ്ട് വഴി അപേക്ഷ സ്വീകരിക്കുകയും ചെയ്യുന്നതോടെ പുതിയ സ്പോണ്‍സറിലെക്കുള്ള സ്‌പോൺസർഷിപ്പ് മാറ്റം സാധ്യമാകും.

സ്പോണ്‍സറുടെ കീഴില്‍ ഒന്നിലധികം ഹൗസ് ഡ്രൈവര്‍മാരോ ഒരേ പ്രൊഫഷനില്‍ കൂടുതല്‍ തൊഴിലാളികളോ ഉണ്ടെങ്കില്‍ ഓണ്‍ലൈന്‍ ആയുള്ള സ്‌പോണ്‍സര്‍ഷിപ് മാറ്റം സാധ്യമാകില്ല.

  1. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സ്വദേശികള്‍ക്കായി സംവരണം ചെയ്തിരുന്ന ഐ ടി തസ്തികയില്‍ ജോലി ചെയ്തതിന് പിടിയിലായി തര്‍ഹീല്‍ വഴിയാണ് നാട്ടിലേക്ക് എത്തിയത്. ഇനി എനിക്ക് ഉംറ ചെയ്യാനായി സൗദിയിലേക്ക് വരാന്‍ സാധിക്കുമോ?

നിയമ ലംഘനത്തിന് പിടികൂടി തര്‍ഹീല്‍ വഴിയാണ് നാട് കടത്തിയത് എങ്കിലും ഉംറ ചെയ്യാനും ഹജ്ജ് ചെയ്യാനും രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ തൊഴില്‍ വിസയില്‍ രാജ്യത്തേക്ക് തിരിച്ചെത്താന്‍ അനുവാദമില്ല.

  1. ഞാന്‍ സൗദിയില്‍ നിന്നും ആസ്ട്രസെനക വാക്സിന്‍ ഒരു ഡോസ് എടുത്ത് നാട്ടില്‍ എത്തിയതാണ്. പിന്നീട് നാട്ടില്‍ നിന്നും കോവി ഷീല്‍ഡ് ഒരു ഡോസ് കൂടി എടുത്തു. ഇപ്പോള്‍ തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആണ്. എനിക്ക് ക്വാറന്റൈന്‍ ഇല്ലാതെ സൗദിയിലേക്ക് നേരിട്ട് വരാന്‍ സാധിക്കുമോ?

ഇല്ല. സൗദിയില്‍ നിന്ന് തന്നെ രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ സൗദിയിലേക്ക് നേരിട്ട് തിരിച്ചെത്താനുള്ള അനുവാദമുള്ളൂ. തവക്കല്‍നയിലെ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് അല്ല ഇവിടെ കണക്കിലെടുക്കുക, സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുണ്ടോ എന്ന കാര്യത്തിനാണ് പ്രഥമ പരിഗണന. സൗദിയില്‍ നിന്നും ഒരു ഡോസ് വാക്സിന്‍ എടുത്ത് കോവിഡ് മൂലം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കുന്നവര്‍ക്ക് സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കില്ല.

  1. സൗദിയില്‍ ഞാന്‍ രണ്ടാമത്തെ ഡോസ് വാക്സിന്‍ ബുക്ക് ചെയ്തിരുന്നു. എന്നാല്‍ എനിക്ക് ആ ദിവസം വാക്സിന്‍ സ്വീകരിക്കാന്‍ സാധിക്കില്ല. ഇപ്പോഴത്തെ ബുക്കിംഗ് റദ്ദാക്കി മറ്റൊരു ദിവസത്തേക്ക് ബുക്ക് ചെയ്യാന്‍ സാധിക്കുമോ?

ബുക്കിംഗ് റദ്ദാക്കാതെ മറ്റൊരു ദിവസത്തേക്ക് മാറ്റിയാല്‍ മതിയാകും. ഒന്നമാത്തെ ഡോസിന് ഇങ്ങിനെ കാന്‍സല്‍ ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നു എങ്കിലും രണ്ടാമത്തെ ഡോസിന് ബുക്കിംഗ് കാന്‍സല്‍ ചെയ്യാന്‍ സാധിക്കില്ല. എന്നാല്‍ മറ്റൊരു ദിവസത്തേക്ക് തിയ്യതി മാറ്റി ബുക്ക് ചെയ്യാനുള്ള അനുമതിയുണ്ട്.

  1. എന്റെ റൂമില്‍ താമസിക്കുന്നയാള്‍ക്ക് ചില സാങ്കേതിക കാരണങ്ങളാല്‍ അബ്ഷീര്‍ ഇല്ല. എന്റെ മൊബൈല്‍ നമ്പരില്‍ രണ്ടു അബ്ഷീര്‍ അക്കൌണ്ട് എടുക്കാന്‍ സാധിക്കുമോ?

ഇല്ല. ഒരു നമ്പരില്‍ ഒരു അബ്ഷീര്‍ അക്കൌണ്ട് മാത്രമേ തുറക്കാന്‍ സാധിക്കൂ. ഇങ്ങിനെ ഉപയോഗിക്കുന്ന ആ മൊബൈല്‍ നമ്പര്‍ മറ്റൊരാള്‍ അബ്ഷീറിന് വേണ്ടി മുന്‍പ് ഉപയോഗിക്കാത്ത നമ്പര്‍ ആയിരിക്കുകയും വേണം.

  1. സൗദിയില്‍ നിന്നും ഒരു ഡോസ് വാക്സിന്‍ സ്വീകരിച്ച് ഇമ്മ്യൂണ്‍ ആയവരെ കഴിഞ്ഞ ദിവസം ദമ്മാം വിമാന താവളത്തില്‍ നിന്നും 15 പേരെ ഇന്ത്യയിലേക്ക് തിരിച്ചയച്ച സംഭവത്തില്‍ വിമാന കമ്പനിക്ക് എതിരെ നിയമ നടപടി സ്വീകരിക്കാന്‍ സാധിക്കുമോ?

ആ നിര്‍ഭാഗ്യകരമായ സംഭവം വിമാന കമ്പനിയുടെ മാത്രം ജാഗ്രത കുറവ് കൊണ്ടാണെന്ന് വിലയിരുത്താന്‍ സാധിക്കില്ല. യാത്രക്കാരുടെ ഭാഗത്ത് നിന്നും ജാഗ്രത കുറവ് ഉണ്ടായി എന്ന് വേണം അനുമാനിക്കാന്‍. കാരണം ആര്‍ക്കൊക്കെ ഏതൊക്കെ സാഹചര്യത്തിലാണ് സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കുക എന്ന് വ്യക്തമായി തന്നെ ആഭ്യന്തര മന്ത്രാലയവും ഗാകയും (General Authority of Civil Aviation) വ്യക്തമായി ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പരസ്യപ്പെടുത്തിയിടുന്നു. അത് പ്രകാരം സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമേ സൗദിയിലേക്ക് നേരിട്ട വരുന്നതിനുള്ള അനുവാദം നല്‍കിയിട്ടുള്ളൂ.

തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടുണ്ടോ ഇല്ലയോ എന്നത് രണ്ടാമതായി മാത്രം വരുന്ന ഒരു വിഷയമാണ്. പ്രഥമ പരിഗണന സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിരിക്കുക എന്ന മാനദണ്ഡത്തിനു മാത്രമാണ്. അതിനാല്‍ യാത്രക്കാരുടെ ഭാഗത്ത് നിന്നും ജാഗ്രത കുറവ് ഉണ്ടായതായും അനുമാനിക്കാം.

  1. എന്റെ നാട്ടുകാരന്റെ ബക്കാല നടത്തിപ്പിനായി ഞാന്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പുതിയ നിയമ പ്രകാരം എന്തൊക്കെ മാറ്റങ്ങളാണ് ബക്കാലയില്‍ വരുത്തേണ്ടത്?

ഒരു ബക്കാല നിയമാനുസൃതമാവണം എങ്കില്‍ പുതിയതായി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം നിഷ്കര്‍ഷിച്ച വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. പൊതുവായ മാനദണ്ഡങ്ങള്‍ക്ക് പുറമേ പ്രത്യേകമായ നിബന്ധനകളും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ നിബന്ധനകളും വ്യവസ്ഥകളും മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്.

പൊതുവായ നിബന്ധനകള്‍ താഴെ കൊടുക്കുന്നു:

  • ബക്കാലയിലെ ബോർഡിൽ സ്ഥാപനത്തിന്റെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
  • കൊമേഴ്‌സ്യൽ രജിസ്‌ട്രേഷൻ നമ്പറും കാണാവുന്ന തരത്തില്‍ ബോര്‍ഡില്‍ ദൃശ്യമായിരിക്കണം.
  • ബക്കാലയുടെ ലൈസൻസുകൾ എളുപ്പത്തിൽ കാണുന്ന നിലക്ക് സ്ഥാപനത്തില്‍ പ്രദർശിപ്പിക്കണം.
  • ബക്കാലയില്‍ നടക്കുന്ന വഴിക്ക് 80 സെന്റിമീറ്ററിൽ കുറയാത്ത വീതിയുണ്ടാകണം.
  • ഉൽപന്നങ്ങൾ നിലത്ത് വെച്ച് വില്‍ക്കാന്‍ പാടില്ല. ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള റാക്കുകള്‍ ഉണ്ടായിരിക്കണം. ആ റാക്കുകൾ ലോഹമോ ചില്ലോ ഉപയോഗിച്ച് നിർമിച്ചതായിരിക്കണം.
  • ബക്കാലയിലെ കാഷ് മെഷീൻ കംപ്യൂട്ടറുമായും ബാർകോഡ് റീഡറുമായും ഇലക്‌ട്രോണിക് പെയ്‌മെന്റ് സംവിധാനവുമായും ബന്ധിപ്പിച്ചതാകണം.

കൂടാതെ പ്രത്യേകമായ നിബന്ധനകള്‍ സ്ഥാപനങ്ങള്‍ക്ക് പൊതുവായി മന്ത്രാലയം നിഷ്കര്‍ഷിച്ചിരുന്നു. ഈ മാറ്റങ്ങള്‍ പ്രായോഗികമാക്കാനായി ആവശ്യത്തിനു സമയവും മന്ത്രാലയം നല്‍കിയിരുന്നു.

രണ്ടു ഘട്ടങ്ങളിലായാണ് ഇങ്ങിനെ സമയം നല്‍കിയത്. ഒന്നാം ഘട്ടം 2020 നവംബർ 22 നും രണ്ടാം ഘട്ടം 2021 ജൂൺ 29 നും അവസാനിച്ചു. ഇനിയും മാനദണ്ഡങ്ങള്‍ പാലിക്കത്തവക്ക് ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

ആദ്യ ഘട്ടത്തില്‍ മന്ത്രാലയം നിഷ്കര്‍ഷിച്ച താഴെ പറയുന്ന മാറ്റങ്ങള്‍ വരുത്തുന്നതിനാണ്‌ മന്ത്രാലയം നിഷ്കര്‍ഷിച്ചിരുന്നത്:

  • സ്ഥാപനത്തില്‍ പെയ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുക.
  • സ്ഥാപനത്തിലെ എല്ലാ ഉൽപന്നങ്ങളിലും വില രേഖപ്പെടുത്തുക.
  • സ്ഥാപനത്തില്‍ സിസിടിവി ക്യാമറകൾ ഏർപ്പെടുത്തുക.
  • സ്ഥാപനത്തില മുഴുവൻ ജീവനക്കാർക്കും ഹെൽത്ത് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കുക.

രണ്ടാം ഘട്ടത്തില്‍ കുറച്ചു കൂടി വിപുലമായ മാറ്റങ്ങള്‍ക്കാണ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നത്. മന്ത്രാലയം നിഷ്കര്‍ഷിച്ച മാനദണ്ഡങ്ങള്‍ താഴെ കൊടുക്കുന്നു:

  • സ്ഥാപനത്തിന്റെ ഉൾവശം കാണാൻ കഴിയുന്ന തരത്തിലുള്ള വലിച്ചു തുറക്കാവുന്ന ഡോർ ഉണ്ടായിരിക്കണം.
  • സ്ഥാപനത്തില്‍ ഇലക്‌ട്രോണിക് ഇൻവോയ്‌സ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കണം.
  • സ്ഥാപനത്തിന്റെ മുൻവശം പൂർണമായും സുതാര്യമായിരിക്കണം.
  • സ്ഥാപനത്തിനകത്തു മുഴുവൻ വെളിച്ചം ലഭിക്കുന്ന തരത്തില്‍ ക്രമീകരണം നടത്തിയിരിക്കണം.
  • സ്ഥാപനത്തിന്റെ തറയും മേൽക്കൂരയും ചുമരുകളും റാക്കുകളും സൂക്ഷിച്ചിരിക്കണം.
  • സ്ഥാപനതിലേക്കുള്ള സാധനങ്ങള്‍ സംഭരിച്ചു വെക്കുന്ന സ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിച്ചിരിക്കണം.
  • ഭക്ഷ്യവസ്തുക്കളിൽ നിന്ന് സുരക്ഷിതമായ അകലത്തില്‍ ആയിരിക്കണം ശുചീകരണ സാധനങ്ങള്‍ സൂക്ഷിക്കേണ്ടത്.
  • ശീതീകരണ, ഫ്രോസൻ യൂനിറ്റുകളും സമീപ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിചിരിക്കണം.
  • ഫസ്റ്റ് എയിഡ് ബോക്‌സ്, അഗ്നിശമനോപകരണങ്ങള്‍ തുടങ്ങിയവ ഉണ്ടായിരിക്കണം.

ഇത്രയും സംവിധാനങ്ങള്‍ ഒരു ബക്കാലയില്‍ ഉണ്ടായിരിക്കണം. ഈ സജ്ജീകരണങ്ങള്‍ ഒരുക്കാനായി മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയം അനുവദിച്ച സമയ പരിധിയും അവസാനിച്ചിരിക്കുകയാണ്. അതിനാല്‍ ഇനി പരിശോധനകള്‍ പ്രതീക്ഷിക്കാം. നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ ശിക്ഷാ നടപടികള്‍ക്ക് വിധേയനാവേണ്ടി വരും.

  1. ഞാന്‍ റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്നു. എനിക്ക് എന്റെ സ്പോണ്‍സറുടെ തന്നെ മറ്റൊരു സ്ഥാപനത്തിലേക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ സാധിക്കുമോ?

വ്യക്തികളുടെ സ്‌പോൺസർഷിപ്പിലുള്ള തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മുന്‍പ് സ്വകാര്യ സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദേശി തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് നിലവിൽ വ്യക്തികളുടെ പേരിൽ നിന്ന് സ്ഥാപനങ്ങളുടെ പേരിലേക്ക് മാറ്റാൻ മന്ത്രാലയം അനുവാദം നല്‍കുന്നില്ല. ഒരേ തൊഴിലുടമക്കു കീഴിലുള്ള സ്ഥാപനമാണെങ്കിൽ കൂടി ഇതിന് അനുവാദം നല്‍കുന്നില്ല.

  1. സ്വകാര്യ മേഖകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൗദി അറേബ്യയില്‍ തൊഴില്‍ നിയമ പ്രകാരം മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ടോ? ട്രേഡിംഗ് സ്ഥാപനത്തില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുന്ന വിദേശ തൊഴിലാളിയുടെ അടിസ്ഥാന ശമ്പളം എത്രയാണ്?

നിങ്ങളുടെ ശമ്പളം നിങ്ങളും സ്പോണ്‍സാറുമായുള്ള തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും. സ്വദേശികളായ തൊഴിലാളികള്‍ക്ക് മിനിമം വേതനം നിശ്ചയിച്ചിട്ടുണ്ട് എങ്കിലും വിദേശ തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയില്‍ മന്ത്രാലയം മിനിമം വേതനം നിശ്ചയിച്ചിട്ടില്ല. വിദേശികളായ തൊഴിലാളികളുടെ വേതനം തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ പരസ്പര സമ്മത പ്രകാരം ഒപ്പ് വെച്ച തൊഴില്‍ കരാറിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും.

  1. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന വിദേശികളായ തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും ഏതെങ്കിലും തുക പിടിച്ചു വെക്കാനോ പിടിച്ചെടുക്കാനോ തൊഴില്‍ നിയമം തൊഴിലുടമക്ക് അനുവാദം നല്‍കുന്നുണ്ടോ?

തൊഴിലാളിയുടെ തെറ്റ് മൂലമോ തൊഴിലുടമയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് മൂലമോ തൊഴിലിടത്തിലെ മെഷീനറികള്‍ക്കോ വസ്തു വകകള്‍ക്കോ നാശ നഷ്ടങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ ആ നഷ്ടം തൊഴിലാളിയുടെ ശമ്പളത്തില്‍ നിന്നും ഈടാക്കാന്‍ തൊഴിലുടമയെ തൊഴില്‍ നിയമം അനുവദിക്കുന്നുണ്ട്. കേടുപാട് വന്ന മെഷീനറിയുടെയോ വസ്തുവിന്റെയോ, പ്രോഡക്റ്റിന്റെയോ കേടുപാടുകള്‍ നേരെയാക്കാനോ, അവ പൂര്‍വ്വ സ്ഥിതിയില്‍ ആക്കാനോ, പുനസ്ഥാപനത്തിനോ ഉള്ള ചിലവ് തൊഴിലാളിയില്‍ നിന്നും ഈടാക്കാം.

  1. ഇങ്ങിനെ ഈടാക്കിയെടുക്കാനുള്ള ശമ്പളത്തിന്റെ പരിധി എത്രയാണ്?

ഇത്തരത്തില്‍ നഷ്ടം സംഭവിക്കുകയാണെങ്കില്‍ പോലും തൊഴിലാളിയുടെ അഞ്ചു ദിവസത്തില്‍ കൂരുതല്‍ ശമ്പളം ഇങ്ങിനെ ഈടാക്കിയെടുക്കാന്‍ പാടില്ല എന്ന് നിബന്ധനയുണ്ട്.

  1. ഏത് സാഹചര്യത്തിലാണ് തൊഴിലുടമക്ക് ഇത്തരത്തില്‍ തൊഴിലാളിയുടെ ശമ്പളം പിടിച്ചു വക്കാനോ കുറയ്ക്കാനോ സാധിക്കുന്നത്?

തൊഴിലാളിയുടെ മനപ്പൂര്‍വ്വമായ അശ്രദ്ധയോ, തെറ്റോ, തൊഴിലുടമയുടെയൊ പ്രതിനിധിയുടെയോ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചത് മൂലമോ ആണ് നഷ്ടങ്ങള്‍ സംഭവിച്ചത് എങ്കില്‍ മാത്രമേ ഇത്തരത്തില്‍ ശമ്പളം പിടിച്ചെടുക്കാനോ കുറയ്ക്കാനോ സാധിക്കൂ. മൂന്നാമതൊരു പാര്‍ട്ടിയുടെ അശ്രദ്ധ മൂലമോ, ഇടപെടല്‍ മൂലമോ, മനുഷ്യ ശക്തിക്ക് അതീതമായ, ആര്‍ക്കും നിയന്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കോ തൊഴിലാളിയുടെ വേതനം പിടിച്ചടുക്കാനോ കുറക്കാനോ പാടില്ല.

  1. സൗദി തൊഴില്‍ നിയമത്തില്‍ ഒരു തൊഴിലാളി തൊഴില്‍ ചെയ്യുന്ന സമയത്തിനിടക്കുള്ള വിശ്രമം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

ഒരു ദിവസം ജോലി ചെയ്യുന്നതിനിടക്ക് ഒരു തൊഴിലാളിക്ക് അര മണിക്കൂറില്‍ കുറയാത്ത സമയം ഭക്ഷണത്തിനും പ്രാര്‍ത്ഥനക്കും ആയി ചിലവഴിക്കാന്‍ നിയമം അനുവാദം നല്‍കുന്നുണ്ട്. ഈ ഇടവേള യഥാര്‍ത്ഥ ജോലി സമയത്തോടൊപ്പം കണക്കാക്കുവാന്‍ പാടില്ല. ഇടവേളയില്ലാതെ ഒരു തൊഴിലാളിയെ അഞ്ചു മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി തൊഴില്‍ എടുപ്പിക്കരുതെന്നും തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.

  1. തൊഴിലാളികളുടെ ഓവര്‍ടൈം സംബന്ധിച്ച വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

മേല്‍ പറഞ്ഞ നിബന്ധനകളില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് നിര്‍ബന്ധമായും ഓവര്‍ടൈം വേതനം നല്‍കണം. അതായത് ഒരു ദിവസം എട്ടു മണിക്കൂറില്‍ കൂടുതല്‍ അല്ലെങ്കില്‍ തൊഴില്‍ നിയമം അനുശാസിക്കുന്ന നിശ്ചിത മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് ഓരോ മണിക്കൂറിനും അധിക വേതനം നല്‍കണം. തൊഴിലാളിയുടെ അടിസ്ഥാന മാസ ശമ്പള പ്രകാരം നല്‍കുന്ന ഒരു മണിക്കൂറിന്റെ യഥാര്‍ത്ഥ വേതനത്തിന്റെ 5൦ ശതമാനം കൂടുതലാണ് ഓവര്‍ടൈം വേതനമായി നല്‍കേണ്ടത്.

  1. അവധി ദിവസം ജോലി ചെയ്യേണ്ടി വരുന്ന തൊഴിലാളിക്ക് അധിക വേതനം, നല്‍കേണ്ടതുണ്ടോ?

തൊഴില്‍ നിയമ പ്രകാരം ആഴ്ചയില്‍ ഒരു ദിവസം തൊഴിലാളിക്ക് നിര്‍ബന്ധമായി അവധി നല്‍കണം. വെള്ളിയാഴ്ചയാണ് അവധി നല്‍കേണ്ടത്. എന്നാല്‍ തൊഴില്‍ സാഹചര്യം അനുസരിച്ചു വെള്ളിയാഴ്ച ജോലി നല്‍കിയ ശേഷം ആഴ്ചയിലെ മറ്റേതെങ്കിലും ദിവസം അവധി നല്‍കാവുന്നതാണ്. ഇത്തരം സാഹചര്യത്തില്‍ ലേബര്‍ ഓഫീസില്‍ മുന്‍കൂട്ടി അറിയിക്കണം എന്ന് തൊഴില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇങ്ങിനെ ആഴ്ചയിലുള്ള അവധി ദിവസം ജോലി ചെയ്യുന്ന തൊഴിലാളിക്ക് ആ ദിവസം ഓവര്‍ടൈം വേതനമായി അധിക വേതനം നല്‍കണം.

  1. ഒരു വര്‍ഷത്തില്‍ ഒരു തൊഴിലാളിക്ക് എത്ര ദിവസം വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ട്?

ഒരു വര്‍ഷത്തില്‍ 21 ദിവസത്തെ അവധിയാണ് ഒരു തൊഴിലാളിക്ക് ലഭിക്കുക. ജോലിയില്‍ അഞ്ചു വര്‍ഷം വരെ സര്‍വീസുള്ള തൊഴിലാളിക്കാണ് ഇത്രയും അവധി ലഭിക്കുക. ശമ്പളത്തോട് കൂടിയ അവധിയാണ് ഇത്. എന്നാല്‍ തുടര്‍ച്ചയായ അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസ് ഉണ്ടെങ്കില്‍ തൊഴിലാളിക്ക് മുപ്പത് ദിവസത്തെ ശമ്പളത്തോട് കൂടിയ അവധിക്ക് അര്‍ഹത ഉണ്ടായിരിക്കും.

  1. തൊഴില്‍ നിയമ പ്രകാരം ഒരു തൊഴിലാളി നിയമപരമായി ഒരു ദിവസം എത്ര മണിക്കൂര്‍ ജോലിയെടുക്കേണ്ടി വരും?

തൊഴില്‍ നിയമത്തിലെ വകുപ്പ് 98 പ്രകാരം ഒരു തൊഴിലാളി ഒരു ദിവസം നിയമ പരമായി ജോലിയെടുക്കേണ്ടത് എട്ടു മണിക്കൂറും ആഴ്ചയില്‍ 48 മണിക്കൂറും മാത്രമാണ്. അതില്‍ കൂടുതല്‍ ജോലി ചെയ്യുകയാണെങ്കില്‍ ഓവര്‍ടൈം ആയി അധിക വേതനം നല്‍കണം. ഒരു ദിവസം ഒരു തൊഴിലാളി 12 മണിക്കൂറില്‍ കൂടുതല്‍ ജോലി സ്ഥലത്ത് ചിലവഴിക്കേണ്ടതില്ല.

  1. മേല്‍ പറഞ്ഞ സമയത്തില്‍ കൂടുതലോ കുറവോ ആയി തൊഴിലാളികള്‍ ജോലി ചെയ്യേണ്ട അവസരങ്ങള്‍ തൊഴില്‍ നിയമത്തില്‍ വിശദീകരിക്കുന്നുണ്ടോ?

ഉണ്ട്. തുടര്‍ച്ചയായി ജോലി ചെയ്യേണ്ടതില്ലാത്ത ചില ജോലികളില്‍ തൊഴിലാളികള്‍ ഒന്‍പത് മണിക്കൂര്‍ വരെ ജോലി ചെയ്യുന്നത് നിയമം അനുവദിക്കുന്നു. അത് പോലെ തന്നെ കഠിനവും അപകടകരവുമായ ജോലികള്‍ ചെയ്യേണ്ട ചില മേഖലകളിലും ചില ഇളവുകള്‍ നല്‍കുന്നുണ്ട്. ഇത്തരം ജോലികള്‍ ചെയുന്ന തൊഴിലാളികള്‍ ഒരു ദിവസം ഏഴു മണിക്കൂര്‍ മാത്രം ജോലി ചെയ്‌താല്‍ മതിയെന്നും തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം വ്യവസ്ഥകളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിനു മുന്‍പായി തൊഴിലുടമ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നും അനുമതി വാങ്ങേണ്ടതുണ്ട്.

  1. റമദാന്‍ മാസത്തില്‍ തൊഴിലാളികളുടെ ജോലി സമയം തൊഴില്‍ നിയമ പ്രകാരം എത്രയാണ്?

റമദാന്‍ മാസത്തില്‍ തൊഴിലാളികളുടെ തൊഴില്‍ സമയം തൊഴില്‍ നിയമ പ്രകാരം കുറക്കുന്നു. ദിവസവും ആറു മണിക്കൂറും ആഴ്ചയില്‍ 36 മണിക്കൂറും മാത്രമാണ് സ്വകാര്യ മേഖലയില്‍ തൊഴിലാളികള്‍ ജോലിയെടുക്കെണ്ടത്.

  1. മേല്‍ പറഞ്ഞ മണിക്കൂര്‍ നിബന്ധനകള്‍ ബാധമല്ലാത്ത വിഭാഗങ്ങള്‍ ഏതൊക്കെയാണ്?

ചില വിഭാഗങ്ങള്‍ക്ക് പ്രതിദിന തൊഴില്‍ മണിക്കൂറുകള്‍ ബാധകമാവില്ലെന്ന് തൊഴില്‍ നിയമം വ്യക്തമാക്കുന്നുണ്ട്. ഇത് പ്രകാരം തൊഴിലാളികളുടെ മേല്‍ അധികാരവും തീരുമാനവും എടുക്കാന്‍ സാധിക്കുന്ന മാനേജ്മെന്റിലെ ഉന്നത തസ്തികകള്‍ വഹിക്കുന്നവര്‍ക്ക് ദിവസവും ജോലി ചെയ്യേണ്ട നിശ്ചിത മണിക്കൂറുകള്‍ എന്ന നിബന്ധന ബാധകമാവുന്നില്ല. അത് പോലെ തന്നെ ഏറ്റവും താഴയുള്ള തസ്തികകകളില്‍ ജോലി ചെയ്യുന്ന ജാനിറ്റര്‍, ഗാര്‍ഡുകള്‍, സിവില്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ എന്നിവര്‍ക്കും ഈ നിബന്ധന ബാധകമാവുന്നില്ല.

  1. തൊഴിലാളികളുടെ പ്രൊബേഷന്‍ കാലാവധി സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

ഒരു തൊഴിലാളി അയാളെ നിയമിക്കാന്‍ ഉദ്ദേശിച്ചിരിക്കുന്ന തൊഴിലില്‍ എത്രത്തോളം വൈദഗ്ദ്യം ഉള്ളയാളാണോ എന്ന് തിരിച്ചറിയുന്നതിനുള്ള അവസരം തൊഴിലുടമക്ക് ലഭ്യമാവുന്നതിന് വേണ്ടിയാണ് പ്രൊബേഷന്‍ കാലാവധി തൊഴില്‍ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. അത് പോലെ തന്നെ തൊഴിലാളിക്കും അയാള്‍ ജോലി ചെയ്യേണ്ട തൊഴില്‍ അനുയോജ്യമാണോ എന്ന് മനസ്സിലാക്കുന്നതിനും പ്രൊബേഷന്‍ കാലാവധി സഹായിക്കുന്നു.

അത് കൊണ്ട് തന്നെ തൊഴില്‍ സാഹചര്യത്തെ കുറിച്ചും തൊഴിലിടങ്ങളെ കുറിച്ചും തൊഴിലുടമയെ കുറിച്ചും തൊഴിലാളിയുടെ വൈദഗ്ദ്യത്തെ കുറിച്ചും തൊഴിലിലുള്ള അറിവിനെയും താല്‍പ്പര്യത്തെ കുറിച്ചും പരസ്പരം മനസ്സിലാക്കി പ്രസ്തുത തൊഴിലില്‍ തുടരണോ അതോ പിരിയണോ എന്ന് തീരുമാനം എടുക്കാന്‍ പ്രൊബേഷന്‍ പിരീഡ് തൊഴിലുടമയെയും തൊഴിലാളിയും സഹായിക്കുന്നു.

  1. ഒരു വിദേശ തൊഴിലാളിയുടെ പ്രൊബേഷന്‍ കാലാവധി എത്ര മാസം വരെയാകാം?

പ്രൊബേഷന്‍ കാലാവധി നിശ്ചിതമായിരിക്കണം. കാലാവധി സംബന്ധിച്ച തീരുമാനം എടുത്തിട്ടുണ്ട് എങ്കില്‍ അത് തൊഴില്‍ കരാറില്‍ വ്യക്തമായി കാണിച്ചിരിക്കണം. അത് 9൦ ദിവസം വരെയാകാം. പരസ്പരം അംഗീകരിച്ചു കൊണ്ട് അതില്‍ കൂടുതല്‍ ആകാനും നിയമത്തില്‍ അനുമതി നല്‍കുന്നുണ്ട്. പ്രൊബേഷന്‍ കാലാവധിയില്‍ സിക്ക് ലീവ്, ഇരു പെരുന്നാളുകളുടെയും അവധികള്‍, എന്നിവ ഉള്‍പ്പെടുത്താന്‍ പാടില്ല. പക്ഷെ പ്രൊബേഷന്‍ കാലാവധി 18൦ ദിവസത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ല എന്ന് തൊഴില്‍ നിയമത്തില്‍ നിബന്ധനയുണ്ട്. എന്നാല്‍ ടീച്ചര്‍മാരുടെ പ്രൊബേഷന്‍ കാലാവധി രണ്ടു വര്‍ഷം വരെയാകാം എന്നു നിയമത്തില്‍ പറയുന്നുണ്ട്.

  1. പ്രൊബേഷന്‍ കാലാവധിയില്‍ തൊഴിലാളിക്ക് തൊഴില്‍ കരാര്‍ റദ്ദാക്കാന്‍ സാധിക്കുമോ?

ഏതെങ്കിലും ഒരാള്‍ക്ക് മാത്രമാണ് (തൊഴിലാളിക്കോ അതോ തൊഴിലുടമക്കോ) പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കാനുള്ള അനുമതി ഉള്ളത് എന്ന് വ്യക്തമായി പറഞ്ഞിട്ടില്ലെങ്കില്‍ ഇരു പാര്‍ട്ടികള്‍ക്കും പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കാനുള്ള അനുവാദം തൊഴില്‍ നിയമം നല്‍കുന്നുണ്ട്.

  1. പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കിയാല്‍ തൊഴിലാളിക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ടോ?

പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കിയാല്‍ തൊഴിലുടമക്കോ തൊഴിലാളിക്കോ നഷ്ട പരിഹാരം ലഭിക്കാന്‍ അര്‍ഹതയില്ല.

  1. പ്രൊബേഷന്‍ പിരീഡിലെ ഇ.എസ്.ബി (End of Srvice Benefit) ലഭിക്കാന്‍ തൊഴിലാളിക്ക് അര്‍ഹതയുണ്ടോ?

പരസ്പര സമ്മത പ്രകാരമുള്ള തൊഴില്‍ കരാര്‍ പൂര്‍ത്തിയാക്കി ഫൈനല്‍ എക്സിറ്റില്‍ തിരിച്ചു പോകുന്ന തൊഴിലാളികള്‍ക്ക് ആണ് ഇ.എസ്.ബിക്ക് അര്‍ഹതയുള്ളത്. രണ്ടു വര്‍ഷത്തെ സേവന കാലാവധിയും ബാധകമാണ്. പ്രൊബേഷന്‍ പിരീഡില്‍ പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് സേവനാനന്തര ആനുകൂല്യമായ ഇ.എസ്.ബി ലഭിക്കാനുള്ള അര്‍ഹത ഇല്ല.

  1. പ്രൊബേഷന്‍ പിരീഡില്‍ തൊഴില്‍ കരാര്‍ റദ്ദാക്കി വിദേശ തൊഴിലാളി നാട്ടിലേക്ക് തിരിക്കുകയാണെങ്കില്‍ ആ ചിലവ് ആരാണ് വഹിക്കേണ്ടത്?

വിദേശ തൊഴിലാളിയാണ് ജോലി രാജി വെച്ച് കരാര്‍ റദ്ദാക്കി നാട്ടിലേക്ക് തിരിച്ചു പോകുന്നതെങ്കില്‍ തിരിച്ചു പോക്കിനുള്ള മുഴുവന്‍ ചിലവും അയാള്‍ തന്നെ വഹിക്കേണ്ടി വരും. പ്രസ്തുത വിദേശ തൊഴിലാളി ആ ജോലി ചെയ്യുന്നതിന് കാര്യ പ്രാപ്തി ഇല്ലാത്തവനോ യോഗ്യത ഇല്ലാത്തവനോ എന്ന് മനസ്സിലാക്കി തൊഴിലുടമ പ്രൊബേഷന്‍ പിരീഡില്‍ അയാളെ പിരിച്ചു വിടുകയാണെങ്കിലും തിരിച്ചു വരുന്നതിനുള്ള മുഴുവന്‍ ചിലവും വിദേശ തൊഴിലാളി തന്നെ വഹിക്കേണ്ടി വരും.

  1. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രൊബേഷന്‍ പിരീഡ് നിഷ്കര്‍ഷിക്കുന്നുണ്ടോ?

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും നിര്‍ണ്ണയിക്കുന്ന 1434 ലെ മിനിസ്റ്റീരിയല്‍ ഓര്‍ഡര്‍ നമ്പര്‍ 31൦ പ്രകാരം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് 9൦ ദിവസം വരെ പ്രൊബേഷന്‍ കാലാവധി നിശ്ചയിക്കാവുന്നതാണ്. ഈ ദിവസ പരിധിക്കുള്ളില്‍ പ്രസ്തുത തൊഴിലാളി ഈ ജോലിക്ക് യോഗ്യനല്ലെന്ന് തൊഴിലുടമക്ക് വ്യക്തമായാല്‍ അയാളെ പിരിച്ചു വിടാന്‍ നിയമം അനുവദിക്കുന്നു. ഈ സാഹചര്യത്തില്‍ തൊഴിലാളിയുടെ ബാധ്യതകള്‍ തൊഴിലുടമ ഏറ്റെടുക്കേണ്ടതില്ല.

  1. സൗദി തൊഴില്‍ നിയമത്തില്‍ ഒരു വിദേശ തൊഴിലാളിയുടെ തൊഴില്‍ കരാര്‍ സംബന്ധിച്ചുള്ള വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

തൊഴില്‍ കരാറാണ് ഒരു വിദേശ തൊഴിലാളിയുടെ തൊഴില്‍ രംഗത്തെ ഭരണഘടന എന്ന് വേണമെങ്കില്‍ പറയാം. തൊഴില്‍ കരാര്‍ പ്രകാരമാണ് അയാളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും എല്ലാം നിര്‍ണ്ണയിക്കപ്പെടുന്നത്. ഈ വര്‍ഷം മാര്‍ച്ച് 21 ന് ദേശീയപരിവര്‍ത്തന പദ്ധതി, വിഷന്‍ 2൦3൦ യുടെ ഭാഗമായികൊണ്ട് വന്ന തൊഴില്‍ നിയമ ഭേദഗതിയിലും തൊഴില്‍ കരാറിന് ഏറ്റവും പ്രധാനമായ ഒരു പങ്കാണ് നിര്‍വചിക്കുന്നത്. സ്പോണ്‍സറുടെ അനുമതി ഇല്ലാതെ ഫൈനല്‍ എക്സിറ്റ് എന്ന പുതിയ ഭേദഗതി പ്രത്യക്ഷമായും പരോക്ഷമായും തൊഴില്‍ കരാറുമായി ബന്ധപ്പെട്ട് കിടക്കുന്നു.

തൊഴില്‍ കരാര്‍ എഴുതപ്പെട്ടതായിരിക്കണം. അടുത്ത വര്‍ഷം മുതല്‍ നിര്‍ബന്ധമായും ഡിജിറ്റല്‍/ഇലക്ട്രോണിക് രൂപത്തില്‍ ഉള്ളതായിരിക്കണം. തൊഴിലാളിയുടേയും തൊഴിലുടമയുടെയും പക്കല്‍ തൊഴില്‍ കരാറിന്റെ ഓരോ കോപ്പിയും ഉണ്ടായിരിക്കണം. അതില്‍ തൊഴിലാളിയുടെയും തൊഴിലുടമയുടെയും പേരുകള്‍, രാജ്യം, പരസ്പരം തീരുമാനിച്ച് ഉറപ്പിച്ച വേതനം, ജോലിയുടെ തരം, ജോലി ചെയ്യേണ്ട ലൊക്കേഷന്‍, ജോലി തുടങ്ങേണ്ട തിയ്യതി, തൊഴില്‍ കരാറിന്റെ കാലാവധി എന്നിവ പൊതുവായി ഉണ്ടാവണം.

  1. തൊഴിലാളികള്‍ക്ക് എഴുതപ്പെട്ട കരാര്‍ ഇല്ലെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തടസ്സമാവില്ല എന്ന് തൊഴില്‍ നിയമത്തില്‍ വ്യവസ്ഥയുണ്ടോ?

തൊഴില്‍ നിയമത്തില്‍ തൊഴില്‍ കരാര്‍ സംബന്ധിച്ച പൊതു വ്യവസ്ഥകളില്‍ ചില ഒഴിവു കഴിവുകള്‍ നല്‍കുന്നുണ്ട്. ഇത് പ്രകാരം എഴുതപ്പെട്ട തൊഴില്‍ കരാര്‍ ഇല്ലെങ്കിലും തൊഴില്‍ നിയമത്തിലെ പൊതുവായ ആനുകൂല്യങ്ങള്‍ തൊഴിലാളിക്ക് ലഭിക്കും എന്നുണ്ട്. കൂടാതെ ആനുകൂല്യങ്ങളും മറ്റും നിര്‍വചിക്കേണ്ടി വരുമ്പോള്‍ തൊഴിലാളിക്ക് അനുകൂലമായ് അതീരുമാനം എടുക്കണമെന്നും തൊഴില്‍ നിയമം നിഷ്കര്‍ഷിക്കുന്നുണ്ട്.

കൂടാതെ നിലവില്‍ തൊഴില്‍ കരാര്‍ എഴുതിയിട്ടില്ലെങ്കിലും  തൊഴിലാളിക്കോ തൊഴിലുടമക്കോ ഏതു സമയത്തും തൊഴില്‍ കരാര്‍ എഴുതാന്‍ നിര്‍ബന്ധിക്കാനുള്ള അവകാശം ഉണ്ട് എന്നും വ്യവസ്ഥയുണ്ട്. അത് കൊണ്ട് തന്നെ ഇതുവരെ എഴുതപ്പെട്ട കരാര്‍ ഇല്ലെങ്കിലും തൊഴില്‍ നിയമ പ്രകാരം ലഭിക്കേണ്ട പൊതുവായ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭിക്കുമായിരുന്നു.

എന്നാല്‍ ഈ മാര്‍ച്ച് 21 ന് നിലവില്‍ വന്ന നിയമ ഭേദഗതി പ്രകാരം തൊഴില്‍ കരാര്‍ എഴുതപ്പെട്ടതും വ്യവസ്ഥകള്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടതും ആയിരിക്കണം. പഴയ നിബന്ധനകള്‍ ഭേദഗതി ചെയ്തതായി മന്ത്രാലയം വ്യക്തമക്കിയിട്ടില്ലെങ്കിലും പുതിയ ഭേദഗതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് എഴുതപ്പെട്ട തൊഴില്‍ കരാര്‍ നിര്‍ബന്ധം തന്നെയാണ്. പുതിയ തൊഴിലാളി രാജ്യത്തേക്ക് പ്രവേശിക്കുന്നതും തൊഴില്‍ കരാര്‍ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ തന്നെയാണ്.

2022 മുതല്‍ ഇലക്ട്രോണിക് കരാറുകള്‍ മാത്രമേ മാനവശേഷി വികസന മന്ത്രാലയവും ലേബര്‍ ഓഫീസുകളും തൊഴില്‍ കോടതികളും അംഗീകരിക്കുകയുള്ളൂ. തൊഴില്‍ തര്‍ക്കമോ നിയമ നടപടികളോ ഉണ്ടായാല്‍ നിയമ സാധുത ലഭിക്കണമെങ്കില്‍ തൊഴില്‍ കരാറുകള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റേണ്ടത് അത്യാവശ്യമാണ്.

  1. പൊതുമേഖലയിലെ തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ നിര്‍ബന്ധമാണോ?

ഇല്ല. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പബ്ലിക് കോര്‍പറേഷനുകളിലും ജോലിയെടുക്കുന്നവര്‍ക്ക്  എഴുതപ്പെട്ട തൊഴില്‍ കരാര്‍ നിര്‍ബന്ധമല്ല. അവരെ നിയമിക്കുന്നതിനായി ബന്ധപ്പെട്ട അധികാര സ്ഥാപനം നല്‍കിയ അപ്പോയിന്റ്മെന്റ് ഓര്‍ഡര്‍, അല്ലെങ്കില്‍ നിയമനത്തിന്റെ തീരുമാനം വ്യക്തമാക്കുന്ന രേഖ മാത്രം മതിയാകും.

  1. സൗദിയിലെ നിലവിലെ തൊഴില്‍ നിയമം ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമല്ലെങ്കില്‍ ഏതു നിയമ പ്രകാരമാണ് രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും നിര്‍ണ്ണയിക്കുന്നത്?

ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും നിര്‍ണ്ണയിക്കുന്നത് അറബ് വര്‍ഷം 1434 ലെ മിനിസ്റ്റീരിയല്‍ ഓര്‍ഡര്‍ നമ്പര്‍ 31൦ പ്രകാരമാണ്.

  1. ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ മാറ്റം അഥവാ സ്പോണ്‍സര്‍ഷിപ്പ് മാറ്റം ഏത് നിയമത്തിന്റെ പരിധിയില്‍ പെടുന്നു

1434 ലെ 6൦5 നമ്പര്‍ പ്രകാരമുള്ള മന്ത്രി തല തീരുമാനം ചില സാഹചര്യങ്ങളില്‍ സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനുള്ള സാഹചര്യങ്ങളും അനുമതിയും വ്യക്തമാക്കുന്നു. 1434 ലെ മിനിസ്റ്റീരിയല്‍ ഓര്‍ഡര്‍ നമ്പര്‍ 31൦ പ്രകാരമുള്ള രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച നിയമത്തിനോട് അനുബന്ധമായാണ് ഈ വ്യവസ്ഥകള്‍.

  1. സൗദിയിലെ എക്കണോമിക് സോണുകളിലെ കാര്യങ്ങളില്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഏതു അധികാര സ്ഥാപനങ്ങളാണ്?

സൗദിയില്‍ തിരഞ്ഞെടുക്കപ്പെട്ട തന്ത്ര പ്രധാനമായ സ്ഥലങ്ങളില്‍ എക്കണോമിക് സിറ്റികളും ഇന്റസ്ട്രിയല്‍ സിറ്റികളും ഉണ്ട്. ഇന്റസ്ട്രിയല്‍ സിറ്റികളുടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സൗദി ഇന്റസ്ട്രിയല്‍ പ്രോപര്‍ട്ടി അതോറിറ്റിയും എക്കണോമിക് സിറ്റികളുടെ കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് സാഗിയ (സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്‍റ് അതോറിറ്റി) യുമാണ്. വിസ, വിസ പുതുക്കല്‍, വര്‍ക്ക്‌ പെര്‍മിറ്റ്‌, തൊഴില്‍ നിയമങ്ങളുടെ സ്ഥാപനം തുടങ്ങിയ കാര്യങ്ങളില്ലെല്ലാം ഇത് ഒരു ഫാസ്റ്റ് ട്രാക്ക് ഗവര്‍മെന്റ് അധികാര സ്ഥാപനമായി പ്രവര്‍ത്തിക്കുന്നു.

  1. സൗദിയില്‍ തൊഴില്‍ നിയമ പ്രകാരം നിശ്ചിത കാല തൊഴില്‍ കരാര്‍ (Fixed Term Contracts), അനിശ്ചിത കാല (Indefinite Term) തൊഴില്‍ കരാര്‍ എന്നിങ്ങനെയുള്ള തൊഴില്‍ കരാറുകള്‍ നിലവിലുണ്ടോ?

സൗദിയിലെ തൊഴില്‍ നിയമ പ്രകാരം സാങ്കേതികമായി മേല്‍ പറഞ്ഞ രണ്ടു തരം തൊഴില്‍ കരാറുകള്‍ നിലവിലുണ്ട്. പേരുകള്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ കരാറിന്റെ കാലാവധിയുടെ അടിസ്ഥാനത്തിലാണ് ഈ തരം തിരിവ്. പക്ഷെ പുതിയതായി സൗദിയിലേക്ക് വരുന്ന എല്ലാ വിദേശികളുടെയും തൊഴില്‍ കരാറുകള്‍ സാങ്കേതികമായി നിശ്ചിത കാല തൊഴില്‍ കരാറുകള്‍ തന്നെയാണ്.

ചില അവസരത്തില്‍ തൊഴിലാളി തൊഴില്‍ കരാറിന് ശേഷവും തുടരാന്‍ തീരുമാനിക്കുകയും തൊഴില്‍ കരാര്‍ പുതുക്കാതിരിക്കുകയുമാണെങ്കില്‍ ആ കരാര്‍ അനിശ്ചിത കാല തൊഴില്‍ കരാറായി മാറുകയും ചെയ്യുന്നുണ്ട്. മൂന്ന് തവണയില്‍ അധികം കരാര്‍ തുടര്‍ച്ചയായി  പുതുക്കുകയോ അല്ലെങ്കില്‍ നാലോ അതിലധികമോ  വര്‍ഷത്തില്‍ അധികം തൊഴില്‍ കരാറിന്റെ കാലാവധി ദീര്‍ഘിപ്പിക്കുകയോ ചെയ്യുന്ന അവസരത്തില്‍ ഒരു നിശ്ചിതകാല തൊഴില്‍ കരാര്‍ അനിശ്ചിത കാല കരാറായി മാറുന്നു.

എന്നാല്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാര്‍ കാലാവധി ഇഖാമയുമായും ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ തൊഴില്‍ കരാര്‍ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ തൊഴില്‍ കരാറിന്റെ കാലാവധി അവസാനിക്കുന്നത് ഇഖാമയിലെ കാലാവധി അനുസരിച്ചായിരിക്കും. അതിനാല്‍ വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ അനിശ്ചിത കാല കരാറുകള്‍ ആയി കണക്കാക്കപ്പെടില്ല.

  1. പ്രത്യേക പദ്ധതിക്ക് വേണ്ടി കൊണ്ട് വരുന്ന തൊഴിലാളികള്‍ക്ക് കരാറുകളുടെ മേല്‍ പറഞ്ഞ വ്യവസ്ഥകള്‍ ബാധകമാണോ?

ഒരു പ്രത്യേക പ്രൊജക്റ്റിനു വേണ്ടി കൊണ്ട് വരുന്ന തൊഴിലാളികളുടെ തൊഴില്‍ കരാര്‍ ആ ജോലി പൂര്‍ത്തീകരിക്കുന്നതോട് കൂടി പൂര്‍ത്തിയാകുന്നു. അതോടെ ആ തൊഴില്‍ കരാര്‍ ടെര്‍മിനേറ്റ്‌ ചെയ്യപ്പെടുമെന്നും തൊഴില്‍ നിയമത്തില്‍ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.

  1. വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാറില്‍ കരാര്‍ അവസാനിക്കുന്ന തിയ്യതി ഇല്ലെങ്കില്‍ ഏതു തിയ്യതിയാണ് കരാര്‍ അവസാനിക്കുന്നതായി കണക്കാക്കുക?

വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ നിശ്ചിതകാല തൊഴില്‍ കരാറുകള്‍ ആണ്. അതില്‍ കരാര്‍ അവസാനിക്കുന്ന തിയ്യതി ഉണ്ടായിരിക്കണം. തൊഴില്‍ കരാര്‍ അവസാനിക്കുന്ന തിയ്യതി ഇല്ലെങ്കില്‍ തൊഴിലാളിയുടെ വര്‍ക്ക്‌ പെര്‍മിറ്റിന്റെ/ഇഖാമയുടെ കാലാവധി അവസാനിക്കുന്നതോട് കൂടി വിദേശ തൊഴിലാളിയുടെ തൊഴില്‍ കരാറിന്റെ കാലാവധി അവസാനിക്കുന്നതായും നിയമപരമായി കരുതാം.

  1. റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്ന വിദേശ തൊഴിലാളിയുടെ ചിലവുകള്‍ വഹിക്കേണ്ടത് ആരാണ്?

വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്ന വിദേശ തൊഴിലാളിയുടെ ചിലവുകള്‍ വഹിക്കേണ്ടത് തൊഴിലുടയാണെന്ന് തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ട്. വിദേശ തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നതിനുള്ള റിക്രൂട്ട്മെന്റ് ഫീസ്‌, ഇഖാമ എടുക്കുന്നതിനുള്ള ചിലവ്, വര്‍ക്ക്‌ പെര്‍മിറ്റ്‌ എടുക്കുന്നതിനുള്ള ചിലവ്, ഇഖാമയുടെയും വര്‍ക്ക്‌ പെര്‍മിറ്റിന്റെയും പുതുക്കുന്ന കാലാവധി വൈകിയാല്‍ വരുന്ന പിഴ, തൊഴില്‍ കരാര്‍ അവസാനിച്ചതിന് ശേഷമുള്ള ഫൈനല്‍ എക്സിറ്റ്, തൊഴില്‍ കരാര്‍ അവസാനിച്ചതിന് ശേഷം തൊഴിലാളിയെ റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ് എന്നിവയും നല്‍കേണ്ടത് തൊഴിലുടമയുടെ ഉത്തരവാദിത്വമാണ്. തൊഴില്‍ നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം റീ എന്‍ട്രി ഫീസ്‌ വഹിക്കേണ്ടത് ഇപ്പോള്‍ തൊഴിലാളിയാണ്.

  1. ഒരു വിദേശ തൊഴിലാളിയുടെ വര്‍ക്ക്‌ പെര്‍മിറ്റ്‌ സംബന്ധിച്ച് തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ എന്തൊക്കെയാണ്?

ഒരു വിദേശ തൊഴിലാളിക്ക് വര്‍ക്ക്‌ പെര്‍മിറ്റ്‌ ഇഖാമ പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്. ഇഖാമ അനുവദിക്കുന്നത് ആഭ്യന്തര മന്ത്രാലയമാണെങ്കില്‍ വര്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിച്ചു നല്‍കുന്നത് മാനവ ശേഷി, സാമൂഹിക വികസന തൊഴില്‍ മന്ത്രാലയമാണ്. വര്‍ക്ക്‌ പെര്‍മിറ്റ്‌ ഉണ്ടെങ്കില്‍ മാത്രമേ തൊഴില്‍ ചെയ്തു തുടങ്ങാനും വര്‍ക്ക്‌ പെര്‍മിറ്റ്‌ പുതുക്കിയാല്‍ മാത്രമേ തൊഴിലില്‍ തുടരാനും സാധിക്കൂ എന്നതിനാല്‍ തൊഴിലാളിക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ രേഖയായി വര്‍ക്ക്‌ പെര്‍മിറ്റ്‌ മാറുന്നു. കര്‍ശനമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് ഒരു വിദേശ തൊഴിലാളിക്ക് വര്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിക്കുന്നത്. നിയമപരമായി അംഗീകാരം കിട്ടിയ മാര്‍ഗ്ഗങ്ങളിലൂടെ ഒരു തൊഴില്‍ ചെയ്യുന്നതിനായി രാജ്യത്തേക്ക് നിയമ പരമായി പ്രവേശിക്കുന്ന ഒരു തൊഴിലാളിക്ക് മാത്രമാണ് വര്‍ക്ക്‌ പെര്‍മിറ്റ്‌ ലഭിക്കുക.

അതായത്  ഒരു സ്ഥാപനം അതിലേക്ക് ഒരു നിശ്ചിത തൊഴില്‍ ചെയ്യുന്നതിനായി വിദേശത്ത് നിന്നും തൊഴിലാളിയെ റിക്രൂട്ട് ചെയ്യണം എന്നാവശ്യപ്പെട്ടു മന്ത്രാലയത്തെ സമീപിക്കുമ്പോള്‍ മാത്രമാണ് ആ നിശ്ചിത തൊഴിലിലേക്ക് വിദേശത്ത് നിന്നും തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനായി വിസ അനുവദിച്ചു നല്‍കുന്നത്. അതായത് ഈ വിസ ഉപയോഗിച്ചു രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട ഒരു വിദേശ തൊഴിലാളിക്കാണ് ആ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്നതിനുള്ള വര്‍ക്ക്‌ പെര്‍മിറ്റ്‌ മന്ത്രാലയം അനുവദിച്ചു നല്‍കുന്നത്. ആ നിശ്ചിത തൊഴില്‍ ചെയ്യുന്നതിനുള്ള പ്രൊഫഷനല്‍ യോഗ്യതകള്‍ ആ തൊഴിലാളിക്ക് ഉണ്ടായിരിക്കണം എന്നുള്ളത് നിര്‍ബന്ധമാണ്‌.

  1. സൗദിയിലെത്തുന്ന ഒരു വിദേശ തൊഴിലാളി പ്രൊഫഷന്‍ മാറി ജോലി ചെയ്യുന്നത് തൊഴില്‍ നിയമപരമായി എത്രമാത്രം കുറ്റകരമാണ്?

ഒരു തൊഴിലാളിയെ ഏതു തൊഴില്‍ ചെയ്യുന്നതിനാണോ രാജ്യത്തേക്ക് റിക്രൂട്ട് ചെയ്തു കൊണ്ട് വരുന്നതിന് അനുമതി നല്‍കിയിരിക്കുന്നത്, ആ തൊഴില്‍ ചെയ്യാന്‍ മാത്രമേ ആ തൊഴിലാളിക്ക് അനുമതി നല്‍കുന്നുള്ളൂ. വിദേശ തൊഴിലാളിയെ അയാളുടെ പ്രൊഫഷനില്‍ അല്ലാത്ത ജോലി ചെയ്യാന്‍ തൊഴിലുടമ അനുവാദം നല്‍കരുത് എന്ന് തൊഴില്‍ നിയമം പ്രത്യേകം നിഷ്കര്‍ഷിക്കുന്നു. തൊഴിലാളിയും അയാളുടെ പ്രൊഫഷന്‍ അല്ലാത്ത ജോലി ചെയ്യുവാന്‍ പാടുള്ളതല്ല.

തൊഴിലാളിയുടെ പ്രൊഫഷന്‍ ഇഖമയിലും വര്‍ക്ക്‌ പെര്‍മിറ്റിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. ആ പ്രൊഫഷനിലുള്ള തൊഴിലിനു വിരുദ്ധമായ തൊഴില്‍ ചെയ്യുകയാണെങ്കില്‍, പരിശോധനയില്‍ പിടിക്കപ്പെട്ടാല്‍, തര്‍ഹീല്‍ വഴി നാട് കടത്തല്‍ അടക്കമുള്ള നിയമ നടപടികള്‍ ആയിരിക്കും അയാള്‍ നേരിടേണ്ടി വരിക. ഇപ്പോള്‍ രാജ്യത്തെ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തുമ്പോള്‍ പിടിയിലാകുന്ന തൊഴിലാളികളില്‍ ഭൂരിഭാഗവും പ്രൊഫഷന്‍ മാറി ജോലി ചെയ്യുന്നവരാണ്. ഉദാഹരണമായി ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി മറ്റു തൊഴിലുകള്‍ ചെയ്യുന്ന മലയാളികള്‍ അടക്കം ഒരുപാട് പേര്‍ സമീപ ദിവസങ്ങളില്‍ പിടിയിലായിട്ടുണ്ട്.

പ്രൊഫഷന്‍ മാറി ജോലി ചെയ്യുന്നതിന് നിയമപരമായ അനുമതിയിള്ള, നിയമ പ്രകാരമുള്ള നടപടികളിലൂടെ പ്രൊഫഷന്‍ മാറുകയാണ് വേണ്ടത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ പ്രൊഫഷന്‍ മാറി ജോലി ചെയ്യാം.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്,റിയാദ്,ഡല്‍ഹി,കൊച്ചി.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.   https://chat.whatsapp.com/J7RfoIaOLXmBBTi86vwmpv

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

Continue Reading
LATEST2 days ago

സൗദിയില്‍ മലയാളിയെ വെടി വെച്ച സൗദി പൗരന് ഏഴ് വര്‍ഷം തടവ്. അതിവേഗ വിധി വന്നത് 40 ദിവസത്തിനുള്ളില്‍.

LATEST3 days ago

ഉപഭോക്താക്കളെ വഞ്ചിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ നിയന്ത്രണം

LATEST4 days ago

ജവാസാത്, തൊഴില്‍, യാത്ര, സ്വദേശിവല്‍ക്കരണം, പുതിയ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് സൗദി പ്രവാസികള്‍ ഏറ്റവും അധികം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

LATEST1 week ago

സൗദി ശൂറാ കൗണ്‍സില്‍ ഇടപെടലില്‍ ആശ്രിത ലെവി കുറയുമോ? സൗദി പ്രവാസിക്ക് പ്രതീക്ഷക്ക് വകയുണ്ടോ?

LATEST1 week ago

ഇഖാമയുമായി ബന്ധപ്പെട്ട് സൗദി പ്രവാസികള്‍ സാധാരണയായി അഭിമുഖീകരിക്കുന്ന 26 പ്രശ്നങ്ങളും പ്രതിവിധികളും

LATEST1 week ago

മാസ്ക് ധരിക്കാത്തതിന് സൗദിയില്‍ സ്വദേശിക്ക് അഞ്ചു മാസം തടവ് ശിക്ഷ

LATEST2 weeks ago

അറിയുക, കരുതലോടെ പ്രവര്‍ത്തിക്കുക. സൗദിയിലെ പ്രവാസ ജീവിതം സുരക്ഷിതമാക്കുക

LATEST2 weeks ago

സൗദിയിലെ പ്രവാസ ജീവിതം നിലനിര്‍ത്താന്‍ പ്രവാസികള്‍ക്ക് ഇനി സോഷ്യല്‍ മീഡിയയും ശ്രദ്ധിക്കേണ്ടി വരും

LATEST3 weeks ago

കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വന്ന സൗദിയിലെ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ നിയമങ്ങള്‍

LATEST3 weeks ago

സൗദിയില്‍ കഴിഞ്ഞ ദിവസം നിലവില്‍ വന്ന യാത്രാ രേഖ നിയമ ഭേദഗതി. പിഴ 20 ഇരട്ടി വര്‍ദ്ധിപ്പിച്ച് ഒരു ലക്ഷം റിയാലാക്കി.

LATEST3 weeks ago

അബുദാബിയുടെ മാറിയ സൈബര്‍ ചിത്രത്തിന് പിന്നിലെ നിശബ്ദ കരങ്ങള്‍ ഈ വിദേശിയുടേത്

LATEST3 weeks ago

സൗദിയിലെ വിദേശികളുടെ തൊഴില്‍ യോഗ്യതാ പരീക്ഷ: പ്രതിസന്ധി സൃഷ്ടിക്കുന്നത് ആര്‍ക്കൊക്കെ?

LATEST3 weeks ago

ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, തവക്കല്‍ന, സൗദിയിലേക്കുള്ള മടക്ക യാത്ര എന്നിവ സംബന്ധിച്ച് പ്രവാസികള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍

LATEST3 weeks ago

ഈ പ്രതിസന്ധിയില്‍ സൗദി പ്രവാസികള്‍ ഏറ്റവുമധികം ചോദിച്ച 13 ചോദ്യങ്ങളും ഉത്തരങ്ങളും

LATEST3 weeks ago

ആദ്യ വിമാനം സൗദിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ സൗദിയില്‍ പ്രവേശിച്ച് നാല് മലയാളികള്‍

LATEST3 weeks ago

കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വന്ന സൗദിയിലെ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ നിയമങ്ങള്‍

LATEST2 weeks ago

സൗദിയിലെ പ്രവാസ ജീവിതം നിലനിര്‍ത്താന്‍ പ്രവാസികള്‍ക്ക് ഇനി സോഷ്യല്‍ മീഡിയയും ശ്രദ്ധിക്കേണ്ടി വരും

LATEST4 weeks ago

സൗദിയില്‍ ഫാമിലി വിസയുള്ളവര്‍ പണം നഷ്ടപ്പെടാതിരിക്കാന്‍ ഈ കാര്യം അറിഞ്ഞിരിക്കുക

LATEST2 weeks ago

അറിയുക, കരുതലോടെ പ്രവര്‍ത്തിക്കുക. സൗദിയിലെ പ്രവാസ ജീവിതം സുരക്ഷിതമാക്കുക

LATEST1 week ago

ഇഖാമയുമായി ബന്ധപ്പെട്ട് സൗദി പ്രവാസികള്‍ സാധാരണയായി അഭിമുഖീകരിക്കുന്ന 26 പ്രശ്നങ്ങളും പ്രതിവിധികളും

LATEST3 weeks ago

ആദ്യ വിമാനം സൗദിയില്‍ എത്തുന്നതിന് മുന്‍പ് തന്നെ സൗദിയില്‍ പ്രവേശിച്ച് നാല് മലയാളികള്‍

LATEST4 weeks ago

സൗദിയിലെ ഹൗസ് ഡ്രൈവര്‍മാര്‍ ഇതുവരെ അവരെ പറ്റി അറിഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങള്‍

LATEST3 weeks ago

സൗദിയിലെ വിദേശികളുടെ തൊഴില്‍ യോഗ്യതാ പരീക്ഷ: പ്രതിസന്ധി സൃഷ്ടിക്കുന്നത് ആര്‍ക്കൊക്കെ?

LATEST3 weeks ago

ഈ പ്രതിസന്ധിയില്‍ സൗദി പ്രവാസികള്‍ ഏറ്റവുമധികം ചോദിച്ച 13 ചോദ്യങ്ങളും ഉത്തരങ്ങളും

LATEST1 week ago

സൗദി ശൂറാ കൗണ്‍സില്‍ ഇടപെടലില്‍ ആശ്രിത ലെവി കുറയുമോ? സൗദി പ്രവാസിക്ക് പ്രതീക്ഷക്ക് വകയുണ്ടോ?

LATEST4 weeks ago

സൗദിയില്‍ ഈ കാര്യത്തില്‍ അവബോധം ഉണ്ടാക്കി സ്വയം സംരക്ഷിക്കുക. നിയമം എപ്പോഴും കൂടെ ഉണ്ടാവില്ല.

LATEST4 weeks ago

സൗദിയില്‍ നിന്നും ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ തിരിച്ചു വന്നവര്‍ക്ക് ഇനി എന്ത് ചെയ്യാന്‍ സാധിക്കും?

LATEST4 days ago

ജവാസാത്, തൊഴില്‍, യാത്ര, സ്വദേശിവല്‍ക്കരണം, പുതിയ നിയമങ്ങള്‍ എന്നിവ സംബന്ധിച്ച് സൗദി പ്രവാസികള്‍ ഏറ്റവും അധികം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍

LATEST3 weeks ago

ഇമ്മ്യൂണ്‍ സ്റ്റാറ്റസ്, തവക്കല്‍ന, സൗദിയിലേക്കുള്ള മടക്ക യാത്ര എന്നിവ സംബന്ധിച്ച് പ്രവാസികള്‍ ആവശ്യപ്പെട്ട വിവരങ്ങള്‍

LATEST2 days ago

സൗദിയില്‍ മലയാളിയെ വെടി വെച്ച സൗദി പൗരന് ഏഴ് വര്‍ഷം തടവ്. അതിവേഗ വിധി വന്നത് 40 ദിവസത്തിനുള്ളില്‍.

Trending

error: Content is protected !!