Connect with us

LATEST

സൗദിയില്‍ തിരിച്ചെത്താനുള്ള പ്രവാസികളുടെ ശ്രമങ്ങള്‍ക്ക് വിലങ്ങ് തടിയാകുമോ ഈ മലയാളികള്‍?

Published

on

റിയാദ്: തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആവുന്നതിന് വേണ്ടി വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതിന് വേണ്ടി പ്രവാസി സമൂഹം പെടാപ്പാട് പെടുമ്പോള്‍ മലയാളികളുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യതയും ആധികാരികതയും കളഞ്ഞു കുളിക്കുന്ന നടപടികളുമായി മലയാളികള്‍ തന്നെ രംഗത്ത്.

1500 രൂപ നല്‍കിയാല്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ അംഗീകാരം കിട്ടാത്തവര്‍ക്ക് മൂന്ന് ദിവസം കൊണ്ട് അംഗീകാരം ഉണ്ടാക്കി കൊടുക്കുമെന്ന് വാഗ്ദാനവുമായാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യ മന്ത്രാലത്തിന്റെ അംഗീകാരത്തിനായി അയച്ചു കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ജവാസാതുമായി യാതൊരു ബന്ധവുമില്ലെന്ന വസ്തുത നിലനില്‍ക്കെ ജവാസാത്ത് ഓഫീസുകളില്‍ സ്വാധീനമുണ്ടെന്നും ജവാസാത്ത് ഉദ്യോഗസ്ഥന്മാരാണ് ഇമ്മ്യൂണ്‍ ആകാന്‍ സഹായിക്കുന്നത് എന്നതില്‍ നിന്ന് തന്നെ ഇവര്‍ നടത്തുന്നത് തട്ടിപ്പാണെന്ന് വ്യക്തമാണ്.

ഏതു വിധേനെയെങ്കിലും തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആവുന്നതിന് വേണ്ടി ഓടി നടക്കുന്ന പല മലയാളികളും ഇവരെ സമീപിക്കുന്നുണ്ട്. ഇത്തരത്തില്‍ ഇമ്മ്യൂണ്‍ ആവുകയാണെങ്കില്‍ സൗദിയില്‍ തിരിച്ചെത്തിയാല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഇനത്തില്‍ അന്‍പതിനായിരത്തില്‍ അധികം രൂപ ലാഭിക്കാം എന്നതും ഇമ്മ്യൂണ്‍ ആവാത്തവര്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ നടപ്പിലാക്കിയ പൊതു ഇടങ്ങളിലെ വിലക്കും ജോലിക്ക് ഹാജരാകാന്‍ ഉള്ള വിലക്കും പോലെയുള്ള നിയന്ത്രണങ്ങള്‍ മറികടക്കാനും സാധിക്കും എന്നത് കൊണ്ടാണ് അവര്‍ ഈ വഴി തിരഞ്ഞെടുക്കുന്നത്.

സത്യത്തില്‍ ഇത്തരം വ്യാജ പ്രചാരണങ്ങള്‍ ദീര്‍ഘകാല വിപത്തുകള്‍ ഉണ്ടാക്കും എന്നുള്ളത് ഒരു വസ്തുതയാണ്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ മലയാളത്തില്‍ പ്രചാരണം നടത്തിയാണ് ഇവര്‍ ഇരകളെ ആകര്‍ഷിക്കുന്നത്. താമസിയാതെ ഈ തട്ടിപ്പ് മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്തയാകും എന്നത് ഉറപ്പാണ്.

ഇതുപോലുള്ള വാര്‍ത്തകള്‍ ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് കുറച്ചൊന്നുമല്ല ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയിലെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും വ്യാജനാണ് എന്നൊരു പ്രചരണം അറബ് രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ ഉണ്ട്. മുബെയിലെ വ്യാജ വാക്സിന്‍ എടുത്ത സംഭവവും വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയ സംഭവവും അന്തരാരാഷ്ട്ര പത്രങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്‌.

തുടര്‍ന്ന് സൗദിയിലെ പത്രങ്ങളും ഈ വാര്‍ത്ത ഏറ്റെടുത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ ഇന്ത്യക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്ന കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിച്ചിരുന്നു. മൊബൈലില്‍ ഫോട്ടോ എടുത്തത് മൂലമോ, വ്യക്തതയില്‍ ഉള്ള വ്യത്യാസമോ മൂലം ഉള്ള സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികതയിലാണ് അധികൃതര്‍ ഇത്തരത്തില്‍ കൂടുതല്‍ ജാഗ്രത കാണിച്ചത്. വ്യാജനാണെന്ന് പ്രഥമദൃഷ്ട്യ സംശയം തോന്നുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഉടനെ തന്നെ നിരസിക്കപ്പെടുന്ന പ്രവണതയാണ് പിന്നീട് കണ്ടു വന്നിരുന്നത്. നേരായ വഴിയിലൂടെ ദിവസങ്ങള്‍ കാത്തിരുന്നു പല മലയാളികളും കരസ്ഥമാക്കിയ സര്‍ട്ടിഫിക്കറ്റുകളും ഇത് പോലെ നിരസിക്കപ്പെട്ടു.

13൦ലധികം കോടി ജനങ്ങളുള്ള ഇന്ത്യയില്‍ വെറും 25൦൦ പേരുടെ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായ വഴിയിലൂടെ ചിലര്‍ നല്‍കിയെന്നതാണ് ആഗോള വ്യാപകമായി മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. എന്നാല്‍ ഇത് ആകമാനം ബാധിച്ചത് മൊത്തം ഇന്ത്യക്കാരുടെ സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യതയെ ആയിരുന്നു. പിന്നീടങ്ങോട്ട് ഇന്ത്യക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തുടരെ നിരസിക്കപ്പെട്ടു. എന്ത് കൊണ്ടാണ് തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ നിരസിക്കാപ്പെട്ടതെന്നു വ്യക്തമാവതതിനാല്‍ പിന്നെയും സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ്‌ ചെയ്തവരുടെ ലിങ്കുകള്‍ ഇനിയൊരു തവണ കൂടി അപ്‌ലോഡ്‌ ചെയ്യാന്‍ സാധിക്കാത്ത വിധം ബ്ലോക്ക് ചെയ്യപ്പെട്ടിരിക്കുന്ന അവസ്ഥയിലാണിപ്പോള്‍.

നിലവില്‍ പ്രചരിക്കുന്ന പുതിയ വളഞ്ഞ വഴിയും ദിവസങ്ങള്‍ക്കകം തന്നെ വാര്‍ത്തയായി വരാന്‍ സാധ്യത ഏറെയുണ്ട്. ഇത്തരത്തില്‍ പരസ്യം നല്‍കിയ ഒരാളെ ഞങ്ങളുടെ പ്രതിനിധിയും ബന്ധപ്പെട്ടിരുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ കേരളത്തില്‍ നിന്നും അപ്‌ലോഡ്‌ ചെയ്യുമെന്നും സൗദിയിലെ ജവാസാത് ഉദ്യോഗസ്ഥന്മാരുടെ സഹായത്താല്‍ ആ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകരിച്ചു തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആകാന്‍ സാധിക്കുമെന്നുമാണ് ഇവര്‍ പറയുന്നത്.

യഥാര്‍ത്തത്തില്‍  ഇവര്‍ക്ക് ജവാസതുമാമായോ അവിടെ ജോലി ചെയ്യുന്ന സ്വദേശികളായ ഉദ്യോഗസ്ഥരുമായോ യാതൊരു ബന്ധവുമില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും മനസിലാക്കാന്‍ സാധിച്ചിട്ടുണ്ട്. നാട്ടിലെ അക്ഷയ കേന്ദ്രങ്ങള്‍ ചെയ്യുന്ന ജോലി മാത്രമാണ് ഇവര്‍ ചെയ്യുന്നത്. വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍, റീ എന്‍ട്രി, ഇഖാമ നമ്പര്‍, ഇഖാമ എക്സ്പയറി ഡേറ്റ്, ഇ മെയില്‍ ഐഡി, ഒരു വാലിഡ്‌ സൗദി മൊബൈല്‍ നമ്പര്‍ എന്നിവയാണ് ഇവര്‍ ഇരകളില്‍ നിന്നും ആവശ്യപ്പെടുന്നത്. ഇത് ലഭിച്ചതിന് ശേഷം ഇരയുടെ ഇ മെയില്‍ ഐഡി യിലൂടെ ഇരയുടെ പേരില്‍ തന്നെ ആ രേഖകള്‍ ആരോഗ്യ മന്ത്രാലയതിലെക്ക് അംഗീകാരത്തിനായി ഇവര്‍ അയച്ചു കൊടുക്കുന്നു.

ഈ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ആധികാരികത ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായാല്‍ ആരോഗ്യ മന്ത്രാലയം ഇവ സ്വീകരിക്കും. പ്രഥമ ദൃഷ്ട്യാ വ്യാജനെന്നു തോന്നുന്നതും, വ്യക്തതയില്ലാത്ത രേഖകളും അയക്കുന്നവരുടെ രേഖകള്‍ നിരസിക്കപ്പെടും. സ്വീകരിക്കപ്പെടുന്ന അപേക്ഷയില്‍ അവര്‍ നല്‍കിയ ഇമെയില്‍ ഐഡിയിലെക്കും മൊബൈല്‍ നമ്പരിലെക്കുമാണ് മന്ത്രായത്തിന്റെ ആശയ വിനിമയം ഉണ്ടാകുക. അതായത് തട്ടിപ്പുകാര്‍ രേഖകള്‍ ഇരയുടെ പേരില്‍ അയച്ചു കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. അതിനായി അവര്‍ 15൦൦ രൂപ സര്‍വീസ് ചാര്‍ജ്ജായും ഈടാക്കുന്നു. അതോടു കൂടി ഇവരുടെ ജോലി അവസാനിക്കുന്നു.

സര്‍ട്ടിഫിക്കറ്റ് കൃത്യമാനെങ്കില്‍ മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ എന്ന് ഈ തട്ടിപ്പുകാര്‍ ആദ്യമേ തന്നെ ഇരകളോട് വ്യക്തമായി പറയുന്നുണ്ട്. അയച്ചു കൊടുക്കുന്ന രേഖകള്‍ കൃത്യമാണെങ്കില്‍ മാത്രമേ സര്‍വീസ് ചാര്‍ജ്ജും ഈടാക്കുന്നുള്ളൂ. അതിന് ശേഷം ഈ രേഖകള്‍ സ്വീകരിക്കപ്പെടുകയോ നിരസിക്കപ്പെടുകയോ ചെയ്യാം. രേഖകള്‍ കൃത്യമാണെങ്കില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 99 ശതമാനവും സ്വീകരിക്കപ്പെടും. നിരസിക്കപ്പെടുകയാണെങ്കില്‍ അവരെ ബന്ധപ്പെടുകയാണെങ്കില്‍ ചിലപ്പോള്‍ രേഖകള്‍ ഒന്നിലധികം തവണ അയച്ചു കൊടുത്തേക്കാം. ചില സമയങ്ങളില്‍ അവര്‍ പ്രതികരിക്കില്ല, തട്ടിപ്പുകാര്‍ക്ക് ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ല. അയച്ചു കൊടുത്ത പണവും ഇരകള്‍ക്ക് തിരിച്ചു ലഭിക്കില്ല.

ഇവരുമായി ബന്ധപ്പെടുമ്പോള്‍ ജവാസാതില്‍ ജോലി ചെയ്യുന്ന സ്വദേശികളുമായി ബന്ധമുണ്ട് എന്നും അവരുടെ പിന്തുണയോടു കൂടിയാണ് രേഖകള്‍ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നതെന്നുമാണ് ഇരകളോട് പറയുന്നത്. രേഖകള്‍ അയച്ചു കൊടുത്തതിന് ശേഷം ആ നമ്പര്‍ ജവാസാതിലെ ഇവര്‍ക്ക് ബന്ധമുള്ള സ്വദേശിക്ക് കൈമാറുമെന്നും അപ്പോള്‍ അയാള്‍ കുറച്ചു കൂടി വേഗതയില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും തട്ടിപ്പുകാര്‍ ഇരകളെ ബോധ്യപ്പെടുത്തുന്നു.

ഇതില്‍ നിന്ന് തന്നെ ഇവരുടെ തട്ടിപ്പ് വ്യക്തമാണ്. ആരോഗ്യ മന്ത്രാലയത്തിലേക്ക് അയക്കുന്ന രേഖകള്‍ക്ക് ജവാസാതുമായി യാതൊരു ബന്ധവുമില്ല. മന്ത്രാലയത്തിലെ ജീവനക്കാരാണ് ഈ കാര്യങ്ങള്‍ ചെയ്യുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രൂപത്തിലാണ് രേഖകളുടെ പ്രാഥമിക പരിശോധനയും നടക്കുന്നത്. രേഖകള്‍ കൃത്യമാണെങ്കിലും അനുമതി നല്‍കിയാലും അവര്‍ ഈ രേഖകള്‍ ജവാസാതിലെക്ക് ആയക്കുന്നില്ല. രേഖകള്‍ക്ക് അനുമതി നല്‍കി അക്കാര്യം അപേക്ഷകനെ അറിയിക്കുയാണ് ആരോഗ്യ മന്ത്രാലയം ചെയ്യുന്നത്.

പിന്നീട് ഈ രേഖകള്‍ ആരോഗ്യ മന്ത്രാലയം തവക്കല്‍നയില്‍ സ്റ്റാറ്റസ് മാറ്റങ്ങള്‍ വരുത്തുന്നതിനായി നല്‍കുന്നു. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള അപ്ഡേറ്റ് പ്രകാരമാണ് ആപ്ലിക്കേഷനിൽ വ്യക്തികളുടെ ആരോഗ്യ സ്ഥിതി മാറുന്നതെന്നും വ്യക്തികൾക്കായുള്ള ആരോഗ്യ ഡാറ്റ സ്വപ്രേരിതമായും ഇടപെടലില്ലാതെയുമാണ് തവക്കൽനയിൽ അപ്ഡേറ്റ് ആകുന്നതുമെന്നും തവക്കല്‍ന അപ്ളിക്കെഷനിലൂടെ തന്നെ വിശദീകരണം കഴിഞ്ഞ ആഴ്ചകളില്‍ പുറത്ത് വന്നിട്ടുണ്ട്. തവക്കല്‍നയില്‍ സ്റ്റാറ്റസ് തിരുത്തുന്നതിനായി തട്ടിപ്പ് നടത്തിയതിനെ തുടര്‍ന്ന് നിരവധി പേര്‍ സൗദിയില്‍ പിടിയിലായതിനെ തുടര്‍ന്നാണ്‌ ഈ വിശദീകരണം ഉണ്ടായത്. വിദേശികളാണ് ഇവരുടെ തട്ടിപ്പുകളില്‍ അകപ്പെടുന്നതിനാല്‍ അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, ബംഗ്ലാദേശ്, പിലിപ്പൈൻസ്, ഇൻഡോനീഷ്യൻ ഭാഷകളില്‍ ഈ വിശദീകരണം പുറത്തിറക്കിയിരുന്നു.

ആപ്ലിക്കേഷനിൽ ആരോഗ്യ നിലയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഔദ്യോഗിക ചാനലുകളായ 937 എന്ന ടോൾഫ്രീ നമ്പറിലേക്ക് വിളിക്കുകയോ മറ്റു ചാനലുകൾ വഴി ആരോഗ്യ മന്ത്രാലയവുമായി ആശയവിനിമയം നടത്തുകയോ ആണ് വേണ്ടത്. ഏതെങ്കിലും സാഹചര്യത്തില്‍ ജവാസാതുമായി ബന്ധപ്പെടണമെന്ന് ഒരു സൗദി അധികൃതരും എവിടെയും ഇതുവരെ പരാമര്‍ശിച്ചിട്ടുമില്ല. ഇത്തരത്തില്‍ ജവാസാതുമായോ മറ്റു സൗദി അധികൃതരുമായോ യാതൊരു ബന്ധവും ആരോഗ്യ മന്ത്രാലയതിലെക്ക് അയക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അനുമതി വിഷയത്തില്‍ ഇല്ലെന്നിരിക്കെ ജവാസാത്ത് ഓഫീസിലുള്ള സ്വദേശികളുമായി ബന്ധമുണ്ടെന്നും അവരുടെ സഹായത്താല്‍ രേഖകള്‍ക്ക് പെട്ടെന്ന് അനുമതി വാങ്ങിയെടുക്കാന്‍ സാധിക്കുമെന്നും തെറ്റിദ്ധരിപ്പിച്ചു കൊണ്ട് ഇവര്‍ നടത്തുന്ന പ്രചാരണത്തില്‍ സാധാരണക്കാരായ പ്രവാസികള്‍ വഞ്ചിതരാവുകയാണ്.

ഇനി ഒരു അക്കാദമിക് ഇന്ററസ്റ്റിനു വേണ്ടി ഇവര്‍ക്ക് സൗദിയിലെ ഉദ്യോഗസ്ഥരുടെ ഇടയില്‍ സ്വാധീനം ഉണ്ടെന്ന് തന്നെ സങ്കല്‍പ്പിക്കുക. എങ്കില്‍ തന്നെയും നിങ്ങള്‍ അകപ്പെടാന്‍ പോകുന്നത് അതിലും ഗുരുതരമായ മറ്റൊരു കുറ്റകൃത്യത്തിലേക്കാണ്. പണം ഈടാക്കി തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ലഭിക്കുന്ന രീതിയില്‍ തിരിമറികള്‍ നടത്തുന്നത് സൗദിയില്‍ ഗുരുതരമായ കുറ്റകൃത്യമാണ്. ഈ കുറ്റത്തിന് ഇതുവരെ നിരവധി പേര്‍ ഇപ്പോള്‍ തന്നെ സൗദിയില്‍ പിടിയിലായിട്ടുണ്ട്.

നിങ്ങള്‍ ഉടനെ തന്നെ പിടിക്കപ്പെട്ടില്ലെങ്കില്‍ തന്നെയും ഈ സംഘത്തിലെ ഏതെങ്കിലും ഒരാള്‍ പോലും പോലീസ് പിടിയിലായാല്‍ പിന്നീട് അവരുമായി ബന്ധമുള്ളവരെയും അവരുടെ സേവനം സ്വീകരിച്ചവരെയും പിന്തുടര്‍ന്ന് പിടികൂടുന്ന രീതിയാണ് സൗദി അധികൃതര്‍ സ്വീകരിക്കുന്നത്. ഇങ്ങിനെയാണ്‌ സ്വദേശികളും വിദേശികളും അടക്കമുള്ള 122 പേര്‍ അധികൃതരുടെ പിടിയിലായത്.

ഈ തട്ടിപ്പുകള്‍ പ്രഥമദൃഷ്ട്യാ കേരളത്തിലോ മലയാളി പ്രവാസികളില്‍ മാത്രമായോ ഒതുങ്ങി നില്‍ക്കുമെന്നാണ് പലരും വിശ്വസിക്കുന്നത് എങ്കിലും അങ്ങിനെയല്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. സമൂഹ മാധ്യമങ്ങളിലൂടെയാണ് ഈ തട്ടിപ്പുകാരുടെ പ്രചാരണം എന്നതിനാല്‍ കൂടുതല്‍ പേര്‍ ഈ തട്ടിപ്പുകളില്‍ വഞ്ചിതരാവാനും കൂടുതല്‍ പേര്‍ ഇക്കാര്യങ്ങള്‍ അറിയാനും സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ ഇത് മുഖ്യധാരാ മാധ്യമങ്ങളില്‍ വാര്‍ത്തയാവാനും സാധ്യത വളരെ കൂടുതലാണ്.

അത്തരം വാര്‍ത്തകള്‍ ഉണ്ടായാല്‍ കൊവിഡിനെ കുറിച്ചുള്ള ഏതു വാര്‍ത്തയും ഈ സാഹചര്യത്തില്‍ ഹോട്ട് ടോപിക് ആയതിനാല്‍ അത് ആദ്യം ദേശീയ മാധ്യമങ്ങളും പിന്നീട് അന്താരാഷ്ട്രാ മാധ്യമങ്ങളും ഏറ്റെടുക്കുമെന്നും അതിന് ശേഷം ആഗോള തലത്തില്‍ ഇത് വാര്‍ത്തയാവുകയും ചെയ്യും. മുന്‍പ് സംഭവിച്ച പോലെ തന്നെ സൗദിയിലെ പ്രാദേശിക മാധ്യമങ്ങളില്‍ ഇക്കാര്യം വാര്‍ത്തയായാല്‍ തകരുന്നത് ഇന്ത്യക്കാരുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റിലുള്ള മൊത്തം  വിശ്വാസ്യതയാണ്. പിന്നീട് ഇന്ത്യയില്‍ നിന്നുള്ളവരുടെ വാക്സിന്‍ സര്ട്ടിഫിക്കട്ടുകള്‍ക്ക് അനുമതി ലഭിക്കുന്നതിന് കൂടുതല്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ സൗദി അധികൃതര്‍ സ്വീകരിക്കുമെന്നുള്ള കാര്യവും ഉറപ്പാണ്.

ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ അത് ബാധിക്കുക സൗദിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങളായി പരിശ്രമിക്കുന്ന മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന്‌ വരുന്ന ഇന്ത്യന്‍ പ്രവാസികളെയാണ്. അത് കൊണ്ട് ഈ സാഹചര്യത്തില്‍ ഇത്തരം തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കുകയും തട്ടിപ്പുകാരെ പ്രോത്സാഹിപ്പിക്കാതിരിക്കുകയുമാണ് വേണ്ടത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DtW7D99bYc62sJ1L3kbxwg

LATEST

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ സൗദിയിലേക്ക് നേരിട്ട് പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചതായി പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അനീഷ്‌ രാധാകൃഷ്ണന്‍ നായരാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി മുന്നോട്ടു വന്നത്.

സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്തു തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടും ഞായറാഴ്ച IX – 1581 എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് നല്‍കാതെ യാത്രാനുമതി നിഷേധിച്ചുവെന്നാണ് അനീഷ്‌ പറയുന്നത്. സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ വന്നു പുതിയ വിസയില്‍ സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാണ് അനീഷ്‌ എത്തിയത്. ഖോബാറില്‍ ബോര്‍ഡ്, സൈന്‍ സ്ഥാപനത്തില്‍ ജോലിക്കാരനാണ് അനീഷ്‌.

രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ തവക്കല്‍നയും മുഖീം രജിസ്ട്രേഷനും അടക്കമുള്ള രേഖകള്‍ നല്‍കി. റീ എന്‍ട്രി ആവശ്യപ്പെട്ടപ്പോള്‍ പുതിയ വിസയിലാണ് പോകുന്നതെന്നും അറിയിച്ചു. വിസ രേഖകള്‍ പരിശോധിച്ചപ്പോള്‍ 90 ദിവസം കാലാവധി കണ്ട് വിസിറ്റ് വിസ എന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ തെറ്റിദ്ധരിച്ചതായും അനീഷ്‌ ഞങ്ങളോട് പറഞ്ഞു. സാധാരണയായി പുതിയ വിസ 90 ദിവസത്തേക്കാണ് നല്‍കുക എന്നും സൗദിയില്‍ എത്തിയ ശേഷമാണ് ഇഖാമയും മറ്റു രേഖകളും നല്‍കുക എന്ന് താന്‍ പറഞ്ഞപ്പോള്‍ ബോര്‍ഡിംഗ് പാസ് തങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്നും മാനേജര്‍ വരുന്നത് വരെ കാത്തു നില്‍ക്കാനും ആവശ്യപ്പെട്ടു.

ഒരു മണിക്കൂറിന് ശേഷം എയര്‍ ഇന്ത്യ മാനേജര്‍ വന്നപ്പോള്‍ കൂടുതല്‍ വിശദീകരണത്തിന് അവസരം നല്‍കാതെ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അനീഷ്‌ പറയുന്നു. തന്റെ കൂടെ പത്തനംതിട്ടയില്‍ നിന്നുള്ള ഒരു യാത്രക്കാരനും കൂടി ഉണ്ടായിരുന്നുവെന്നും അയാള്‍ക്കും അനുമതി നല്‍കിയില്ല എന്നും അനീഷ്‌ വ്യക്തമാക്കി.

താന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് മാനേജറെ അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍ എയര്‍ ഇന്ത്യ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഈ യാത്രക്കാരന് എന്ത് കൊണ്ടാണ് ബോര്‍ഡിംഗ് പാസ് നല്‍കാത്തതെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ ചോദിച്ചപ്പോള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മെഡിക്കല്‍ സ്റ്റാഫിനെയും സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത റെസിഡന്റ് പെര്‍മിറ്റ്‌ ഉള്ളവരെയും മാത്രമാണ് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരിക്കുന്നത് എന്നും തന്നെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞതായി അനീഷ്‌ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവാസി കോര്‍ണര്‍ എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി. പുതിയ വിസ ആയതിനാലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരന് യാത്രക്കുള്ള അനുമതി നിഷേധിച്ചത് എന്നാണ് ലഭിച്ച വിശദീകരണം. പ്രാഥമികമായി രേഖകള്‍ പരിശോധിച്ച ശേഷം യാത്ര ചെയ്യാന്‍ അനുമതി ഉണ്ടെന്ന് വ്യക്തമാക്കി എങ്കിലും കൂടുതല്‍ പരിശോധനയില്‍ റീ എന്‍ട്രി രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് വിസ പുതിയതാണ് എന്ന് വ്യക്തമായത്. വിസ കാലാവധി 90 ദിവസം എന്നാണ് കാണിച്ചിരുന്നത്. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

പുതിയ വിസയില്‍ വരുന്നവര്‍ക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കരുത് എന്നാണ് തങ്ങള്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം എന്ന് ജീവനക്കാര്‍ പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത ശേഷം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ റെസിഡന്റ് വിസ ഉള്ളവര്‍ക്ക് മാത്രം ബോര്‍ഡിംഗ് പാസ് അനുവദിച്ചാല്‍ മതിയെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. അത് ഞങ്ങള്‍ കൃത്യമായി പാലിക്കുന്നു. പരാതി ഉള്ളവര്‍ക്ക് മേലധികാരികള്‍ക്ക്‌ മുന്നില്‍ പരാതി സമര്‍പ്പിക്കാം. ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അക്ഷരം പ്രതി പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടികളും ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും പേര് വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയോടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവാസി കോര്‍ണറിനോട്‌ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ വ്യത്യസ്ത അനുഭവങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടായതെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയവര്‍ക്ക് മാത്രമേ നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദമുള്ളൂ എന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ തടയാറില്ല എന്ന് ഒരു ട്രാവല്‍ ഏജന്‍സി ഉടമ പറഞ്ഞു.

ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറില്ല. നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് ടിക്കറ്റ് തങ്ങള്‍ എടുത്തു കൊടുക്കാറില്ല. രേഖകള്‍ ശരിയാക്കി നല്‍കും. ടിക്കറ്റ് യാത്രക്കാരനോട് സ്വന്തമായി എടുക്കാന്‍ ആവശ്യപ്പെടും. പക്ഷെ ഒരു കാരണവശാലും എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാറില്ല. ഇങ്ങിനെ പോകുന്നവര്‍ അധികവും ഇന്‍ഡിഗോ സര്‍വീസാണ് തിരഞ്ഞെടുക്കുന്നത്.

താന്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയ ശേഷം നാട്ടില്‍ നിന്നും പുതിയ വിസയില്‍ നേരിട്ടാണ് സൗദിയിലേക്ക് തിരിച്ചെത്തിയത് എന്ന് ജിദ്ദയില്‍ നിന്നും മലപ്പുറം മങ്കട സ്വദേശി ഫൈസല്‍ പ്രവാസി കോര്‍ണറിനോട് പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ജൂണ്‍ മൂന്നിന് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയി. കഴിഞ്ഞ മാസം 18 ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഫൈസല്‍.

ഒരു വര്‍ഷം 12,000 റിയാലോളം ലെവിയായി കൊടുക്കേണ്ടി വരുന്നത് കൊണ്ടാണ് വിസ മാറാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍ വിസയിലേക്കാണ് മാറിയത്. യാത്ര രേഖകള്‍ അക്ബര്‍ ട്രാവല്‍സ് തയ്യാറാക്കി നല്‍കിയെങ്കിലും വിമാന ടിക്കറ്റ് എടുത്തു കൊടുക്കാന്‍ വിസമ്മതിച്ചു. തന്റെ സ്വന്തം റിസ്ക്കില്‍ മഞ്ചേരിയില്‍ നിന്നുള്ള മറ്റൊരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് ടിക്കറ്റ് എടുത്തതെന്നും ഫൈസല്‍ ഞങ്ങളോട് പറഞ്ഞു.

തന്റെ കമ്പനിയില്‍ ഇത് പോലെ തന്നെ ഒരാള്‍ തിരിച്ചെത്തിയതായി നേരിട്ടറിയാം എന്ന് അനീഷ്‌ രാധാകൃഷ്ണന്‍ പറയുന്നു. തന്റെ യാത്ര മുടങ്ങിയതോടെ ഇതിനെ കുറിച്ച് താന്‍ കൂടുതല്‍ അന്വേഷിച്ചു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലെത്തി പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചു പോയ എട്ടു പേരുടെ വിവരങ്ങള്‍ തന്റെ കൈവശം ഉണ്ടെന്ന് അനീഷ്‌ പറയുന്നു. പക്ഷെ ഈ എട്ടു പേരില്‍ ഒരാള്‍ പോലും എയര്‍ ഇന്ത്യ എക്പ്രസ് വഴിയല്ല പോയിരിക്കുന്നത്.

കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സി തന്നെ കൊണ്ട് പോകാമെന്ന് ഏറ്റിട്ടുണ്ട് എന്ന് അനീഷ്‌ പറയുന്നു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളതിനാല്‍ അടുത്ത 29 ന് കൊച്ചിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് പോകുന്ന ചാര്‍ട്ടേഡ്‌ ഫ്ലൈറ്റില്‍ കൊണ്ട് പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഇല്ലെന്ന് അനീഷ്‌ പറയുന്നു. ഇപ്പോള്‍ തന്നെ ടിക്കറ്റ് വകയില്‍ 40,000 രൂപയോളം നഷ്ടമായി. മാത്രമല്ല അടിയന്തിരമായി തനിക്ക് സൗദിയിലേക്ക് തിരിച്ച് എത്തേണ്ടതായിട്ടുണ്ട്. സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ തുടരുമ്പോഴാണ് നാട്ടില്‍ അച്ഛന്‍ മരണപ്പെട്ടത്. അത് മൂലം ഉടനെ നാട്ടിലെത്തുകയായിരുന്നു. ഒരു മാസത്തെ അവധിയാണ് കമ്പനി നല്‍കിയിട്ടുള്ളത്. അതിനാല്‍ എത്രയും വേഗം ബഹറിന്‍ വഴി സൗദിയിലേക്ക് തിരിച്ചെത്താനാണ് തീരുമാനമെന്നും അനീഷ്‌ പറയുന്നു.

ഈ മാസം 10 ന് സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം പുതിയ വിസയുമായി എക്സിറ്റിൽ നാട്ടിലെത്തിയ സൗദി പ്രവാസിയെ പുതിയ വിസയുമായി സൗദിയിലേക്ക് നേരിട്ട് പോകാൻ അനുവദിക്കാതെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ച് തിരിച്ചയച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധികളും രണ്ടു വാക്സിന്‍ സൗദിയില്‍ നിന്നും എടുത്തവരും കൂടാതെ യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് വരാൻ നിലവില്‍ അനുമതിയുള്ളത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST3 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST3 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST3 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST4 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST3 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST4 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST3 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

Trending

error: Content is protected !!