Connect with us

LATEST

ഖത്തര്‍ വഴി സൗദിയിലേക്ക് പോകുന്നവര്‍ യാത്ര മുടങ്ങാതിരിക്കാന്‍ ഈ പ്രധാനപ്പെട്ട കാര്യം നിര്‍ബന്ധമായും അറിഞ്ഞിരിക്കുക

Published

on

ഖത്തര്‍ വഴി സൗദിയിലേക്ക് പോകുന്ന മലയാളികള്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നതും എന്നാല്‍ ഭാവിയില്‍ അവര്‍ക്ക് പ്രശ്നങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതുമായ താമസ വിഷയം സംബന്ധിച്ച നിയമ ലംഘനത്തെ കുറിച്ച് ഞങ്ങളോട് ഏറ്റവും അധികം ചോദിച്ച സംശയങ്ങളില്‍ നിന്നും പ്രസക്തമായ 19 ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നു. ഇപ്പോള്‍ അധികം പ്രാധാന്യത്തോടെ കാണാതിരിക്കുന്ന ഈ വിഷയം സമീപ ദിവസങ്ങളില്‍ ഖത്തര്‍ വഴി സൗദിയിലേക്ക് പോകുന്ന പ്രവാസികള്‍ നേരിടേണ്ട ഒരു വിഷയമായി മാറിയേക്കാം.

  1. നാട്ടില്‍ നിന്നും ഖത്തര്‍ വഴി സൗദിയിലേക്ക് പ്രവേശിക്കാന്‍ ഖത്തറിലെ പുതിയ ക്വാറന്റൈന്‍ ഭേദഗതി പ്രകാരം പുതിയ നിബന്ധനകള്‍ എന്താണ്?

സന്ദര്‍ശകര്‍ (ഫാമിലി, ടൂറിസ്റ്റ്, ജോലി) ഖത്തറിന് പുറത്തുനിന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്സിനെടുത്തവരാണെങ്കില്‍ 10 ദിവസം ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം എന്നതാണ് ഏറ്റവും പ്രധാനമായ ഭേദഗതി. സൗദിയിലേക്ക് പ്രവേശിക്കാനായി ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറില്‍ എത്തുന്നവര്‍ സ്വാഭാവികമായും ഖത്തറില്‍ നിന്നും വാക്സിന്‍ എടുത്തവരാകാന്‍ സാധ്യതയില്ല. അതിനാല്‍ അവര്‍ 10 ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഹോട്ടല്‍ ക്വാറന്റീനില്‍ കഴിയണം. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്​തൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ യാത്രയിലാണ്​ പുതിയ ക്വാറൻറീൻ ഭേദഗതി നടപ്പായത്​. ഇതിനായി റൂമുകള്‍ ഡിസ്കവര്‍ ഖത്തര്‍ വഴി ബുക്ക് ചെയ്തിരിക്കണം. ബുക്കിംഗ് ലഭിച്ചതിനു ശേഷം മാത്രമേ വിസക്ക് അപേക്ഷിക്കാന്‍ പാടുള്ളൂ.

  1. എന്ത് കൊണ്ടാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഹോട്ടലുകളിലേക്ക് താമസിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നത്?

ഡിസ്കവര്‍ ഖത്തര്‍ വഴി ബുക്ക് ചെയ്യേണ്ടത് പത്തു ദിവസത്തേക്കുള്ള ഹോട്ടല്‍ മുറികളാണ്. ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ആണ് ഭേദഗതി കൊണ്ട് ഉദ്ദേശിക്കുന്നത്. അതുകൊണ്ട് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അല്ലെങ്കില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പട്ടികയിലുള്ള ഹോട്ടലുകളില്‍ ആയിരിക്കണം താമസം. പത്തു ദിവസത്തിന് ശേഷം സൗകര്യ പ്രദമായ മറ്റു ഹോട്ടലുകളിലേക്ക് മാറാവുന്നതാണ്.

വിസ നിബന്ധന പ്രകാരം രാജ്യത്തെത്തുന്ന വിദേശികകള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നതിനു വേണ്ടിയാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നത്. സ്വകാര്യ ഹോട്ടലുകളില്‍ അധികൃതര്‍ക്ക് നിയന്ത്രണം സാധ്യമാകത്തത് കൊണ്ടാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത്.

  1. ഖത്തറില്‍ നിന്നും സൗദിയിലേക്ക് പ്രവേശിക്കണമെങ്കില്‍ പതിനാല് ദിവസം ഖത്തറില്‍ താമസിക്കേണ്ടതുണ്ട്. ഡിസ്കവര്‍ ഖത്തര്‍ വഴി എടുക്കുന്ന റൂമിലെ പത്തു ദിവസത്തെ താമസത്തിന് ശേഷം ബാക്കിയുള്ള നാല് ദിവസം നമുക്ക് പുറത്ത് ഖത്തറിലുള്ള ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ താമസ സ്ഥലങ്ങളില്‍ താമസിക്കാന്‍ സാധിക്കുമോ?

നിയമം അതിന് അനുവദിക്കുന്നില്ല. പത്തു ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ പൂര്‍ത്തിയായതിന് ശേഷം ഹോട്ടലുകളില്‍ തന്നെ താമസിക്കുന്നതാണ് നിയമ പ്രകാരം അനുവദനീയം. നിരക്ക് കുറവുള്ള മറ്റു ഹോട്ടലുകളിലേക്ക് മാറാന്‍ സാധിക്കും. ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ താമസ സ്ഥലങ്ങളില്‍ അപ്രകാരം താമസിക്കുന്നത് ഖത്തര്‍ എമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനമാണ്. മാത്രമല്ല ഖത്തറിലെ നിലവിലെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കൂടിയാണിത്. നിലവില്‍ അധികൃതര്‍ കര്‍ശന മനോഭാവം കാണിക്കുന്നില്ലെങ്കിലും സാഹചര്യങ്ങള്‍ മാറുകയാണെങ്കില്‍ അധികൃതര്‍ ഈ നിബന്ധന കര്‍ശനമായി നടപ്പിലാക്കാന്‍ സാധ്യതയുണ്ട്.

  1. ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറില്‍ എത്തുന്ന വിദേശികള്‍ ഖത്തറിലുള്ള ബന്ധിക്കളുടെയും സുഹൃത്തുക്കളുടെയും കൂടെ താമസിക്കാന്‍ പാടില്ലെന്ന് നിലവില്‍ നിയമമുണ്ടോ?

വ്യക്തമായ നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് ഒരു വിദേശിക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുന്നത്. ആ നിബന്ധനകള്‍ ലംഘിക്കുന്നത് എമിഗ്രേഷന്‍ നിയമങ്ങളുടെ ലംഘനമാണ്. ആ നിബന്ധനകളില്‍ ഒന്നാണ് വിസക്ക് അപേക്ഷിക്കുന്നതിനു ഹോട്ടല്‍ ബുക്കിംഗ് കണ്‍ഫര്‍മേഷന്‍ ആയിട്ടുള്ള തെളിവ് ഹാജരാക്കണം എന്നുള്ളത്. ഖത്തറില്‍ താമസിക്കുന്ന അത്രയും ദിവസം നിങ്ങള്‍ എവിടെ താമസിക്കുന്നു എന്നാണ് നിങ്ങള്‍ ഇതിലൂടെ അധികൃതരെ അറിയിക്കുന്നത്. എന്നാല്‍ പലരും ഹോട്ടല്‍ ബുക്കിംഗ് ഉറപ്പിക്കുന്നതിനു മുന്‍പായി ഡമ്മി ബുക്കിംഗ് നടത്തി അതിന്റെ ബില്ലോ രസീതോ കാണിച്ച് വിസ നേടുകയാണ്‌ ചെയ്യുന്നത്.

ഇത്തരത്തില്‍ വ്യാജ രേഖകള്‍ ഹാജരാക്കി വിസ നേടുന്നതും ഖത്തറില്‍ എത്തിയാല്‍ താന്‍ നല്‍കിയ ഉറപ്പു ലംഘിച്ച് മറ്റു സ്ഥലങ്ങളില്‍ താമസിക്കുന്നതും എമിഗ്രേഷന്‍ നിയമ ലംഘനമാണ്. കൂടാതെ നിലവിലെ സാഹചര്യ പ്രകാരം ഇത് കോവിഡ് പ്രോട്ടോകോള്‍ ലംഘനം കൂടിയാണ്. നിലവില്‍ അധികൃതര്‍ ഉദാരമായ സമീപനമാണ് സ്വീകരിക്കുന്നത്. എന്നാല്‍ അധികൃതര്‍ പിടികൂടാന്‍ തീരുമാനം എടുക്കുകയാണെങ്കില്‍ ശിക്ഷ ലഭിക്കാം.

  1. ഈ നിബന്ധന മുന്‍പും ഉണ്ടായിരുന്നതാണോ?

ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഹോട്ടല്‍ ബുക്കിംഗ് കണ്‍ഫര്‍മേഷന്‍ വൗച്ചര്‍ ആവശ്യമില്ല എന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പിന്നീട് 2018 നവംബര്‍ 11 ന് ഇന്ത്യ അടക്കമുള്ള ചില രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ഹോട്ടല്‍ റിസര്‍വേഷന്‍ ആവശ്യമാണെന്നും വ്യക്തമാക്കിയിരുന്നു. നിലവില്‍ കോവിഡ് പ്രതിസന്ധി മൂലമുള്ള ആരോഗ്യ അടിയന്തിര സാഹചര്യം കൂടി ഉള്ളതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരവും ഇത് നിര്‍ബന്ധമാണ്‌.

  1. നിബന്ധന ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ എന്താണ്?

എമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിക്കുന്നത് പരമാവധി രണ്ടു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ പലപ്പോഴും ഉദാരമായ സമീപനമാണ് യാത്രക്കാരോട് കാണിക്കാറുള്ളത്. എയര്‍പോര്‍ട്ടില്‍ വെച്ച് താമസ നിബന്ധന ലംഘിക്കപ്പെട്ടതായി വ്യക്തമാവുകയാണെങ്കില്‍ അധികൃതര്‍ അവരെ ഡീപോര്‍ട്ട്‌ ചെയ്യുകയോ അവിടെ വെച്ചു തന്നെ അത് തിരുത്തുന്നതിനുള്ള അവസരം നല്‍കുകയോ ചെയ്യാറുണ്ട്. ഗുരുതര ലംഘനം നടത്തുന്നവരെ അടുത്ത ഫ്ലൈറ്റില്‍ തന്നെ വന്നിടത്തെക്ക് തിരിച്ചയക്കും. എന്നാല്‍ പലപ്പോഴും എയര്‍പോര്‍ട്ടുകളില്‍ ഉള്ള ഹോട്ടല്‍ കൗണ്ടറുകളില്‍ നിന്നോ ഓണ്‍ലൈന്‍ വഴിയോ ഒറിജിനല്‍ ബുക്കിംഗ് നടത്തിയാല്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തു കടന്നതിനു ശേഷം നിയമ ലംഘനം പിടിക്കപ്പെടുകയാണെങ്കില്‍ ഡീപോര്‍ട്ടേഷന്‍ അടക്കമുള്ള നടപടികള്‍ പ്രതീക്ഷിക്കാം. എന്നാല്‍ നിലവില്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നില്ല. ഭാവിയില്‍ അത് ഉണ്ടായിക്കൂടെന്നില്ല.

  1. എങ്ങിനെയാണ് ഇത് നിയമ ലംഘനമാവുന്നത്?

ഓണ്‍ അറൈവല്‍ വിസ കരസ്ഥമാക്കാനായി ഖത്തര്‍ നിഷ്കര്‍ഷിക്കുന്ന നിബന്ധനകള്‍ അംഗീകരിച്ച് അവയെ സാധൂകരിക്കുന്ന രേഖകള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ് യാത്രക്കാരന്‍ ചെയ്യുന്നത്. അയാള്‍ സമര്‍പ്പിക്കുന്ന രേഖകള്‍ പരിശോധിച്ച് ഉറപ്പു വരുത്തിയാണ് ആ യാത്രക്കാരന് വിസ അനുവദിക്കുന്നതും.

വിസക്ക് വേണ്ടി അപേക്ഷിക്കുമ്പോള്‍ തന്നെ ഹാജരാക്കേണ്ട പ്രാഥമികമായ രേഖകയാണ് ഹോട്ടല്‍ ബുക്കിംഗ് കണ്‍ഫര്‍മേഷന്‍ വൗച്ചര്‍. ഖത്തറില്‍ ആ യാത്രക്കാരന്‍ തങ്ങുന്ന അത്രയും ദിവസം താമസിക്കുന്നതിനുള്ള സൗകര്യം ഉണ്ട് എന്ന് തെളിയിക്കുന്ന രേഖയാണിത്‌. മറ്റു രേഖകളോടൊപ്പം തന്നെ ഇതും സമര്‍പ്പിച്ചാല്‍ മാത്രമേ വിസ പെര്‍മിറ്റ്‌ ലഭിക്കുകയുള്ളൂ.

ഇപ്രകാരം അനുമതി ലഭിക്കുന്ന യാത്രക്കാരന്‍ രാജ്യത്തെത്തിയാല്‍ ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. അല്ലാത്ത പക്ഷം അത് നിയമ ലംഘനമായി കണക്കാക്കും. വ്യാജ രേഖകള്‍ കാണിച്ച് വിസ സമ്പാദിക്കുകയും ആ വിസ ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കുകയും അതിന് ശേഷം വിസ നിബന്ധനകള്‍ ലംഘിക്കുകയും ചെയ്യുന്നത് എമിഗ്രേഷന്‍ നിയമ ലംഘനമാണ്.

ഇത്തരത്തില്‍ സ്വന്തമായും ട്രാവല്‍ ഏജന്‍സി മുഖേനയും ഖത്തറില്‍ പ്രവേശിച്ച നിരവധി വിദേശികള്‍ നിയമം ലംഘിച്ച് ഖത്തറില്‍ താമസിക്കുകയും അതിന് ശേഷം സൗദിയിലേക്കും യു.എ.ഇ യിലേക്കും യാത്ര ചെയ്യുകയും ചെയ്തിട്ടുണ്ട്.

  1. ഖത്തറില്‍ പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത് ഏത് സാഹചര്യത്തിലാണ്?

ഖത്തര്‍ ഓണ്‍ അറൈവല്‍ വിസകള്‍ അനുവദിച്ചു തുടങ്ങിയപ്പോള്‍ രണ്ടു വാക്സിന്‍ എടുത്തവര്‍ക്ക് ഓണ്‍ അറൈവല്‍ വിസ എടുത്ത് ഇഹ്തിറാസില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഖത്തറില്‍ പതിനാല് ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പ്രവേശിക്കാന്‍ അനുമതി ലഭ്യമായിരുന്നു. ആ ദിവസങ്ങളില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയിരുന്നില്ല. വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളും ഡമ്മി ടിക്കറ്റോ, സൗദിയിലെക്കുള്ള ടിക്കറ്റോ, ഹോട്ടല്‍ ബുക്കിംഗ് വൗച്ചറോ ഉണ്ടെങ്കില്‍ പ്രവേശനം സാധ്യമായിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ പലരും ഈ സൗകര്യം ദുരുപയോഗം ചെയ്തു. ഓണ്‍ അറൈവല്‍ വിസയില്‍ രാജ്യത്തെത്തുന്നവര്‍ അംഗീകൃത ഹോട്ടലുകളിലാണ് താമസിക്കേണ്ടത് എന്നാണ് നിബന്ധന. മറിച്ചു ചെയ്യുന്നത് നിയമ ലംഘനമാണ്.

ഖത്തറിലെ താമസ നിബന്ധനയില്‍ ചില യാത്രക്കാരും ട്രാവല്‍ ഏജന്‍സികളും കാണിച്ച ദുരുപയോഗമാണ്‌ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്. ഹോട്ടലുകളുടെ സാമ്പത്തിക നഷ്ടം എന്നതിലുപരി ഈ ദുരുപയോഗം രാജ്യത്തിന്റെ നിലവിലെ ആരോഗ്യാവസ്ഥക്ക് പ്രതികൂലമാവാന്‍ തുടങ്ങിയതോടെയാണ് അധികൃതര്‍ ഹോട്ടല്‍ ക്വാറന്റൈന്‍ നിബന്ധന കര്‍ശനമാക്കിയത്.

  1. ഖത്തര്‍ ഓണ്‍ അറൈവല്‍ വിസകള്‍ അനുവദിച്ചു തുടങ്ങിയ ദിവസങ്ങളില്‍ എങ്ങിനെയാണ് പ്രവാസികള്‍ ഈ നിബ്വന്ധന മറികടന്നിരുന്നത്?

സ്വന്തം നിലക്ക് യാത്ര ചെയ്തിരുന്നവരില്‍ പലരും ചിലവ് കുറയ്ക്കുന്നതിനായി ഡമ്മി ഹോട്ടല്‍ ബുക്കിംഗ് വൗച്ചര്‍ കാണിച്ച് വിസ നേടിയെടുക്കുകയും ഖത്തറില്‍ എത്തിയ ശേഷം എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം നേരത്തെയുള്ള ഹോട്ടൽ ബുക്കിംഗ് കാൻസൽ ചെയ്ത് ഫ്ളാറ്റുകളിലേക്കോ സുഹൃത്തുക്കളുടെ സമീപത്തേക്കോ പോകുന്നതാണ് കണ്ടിരുന്നത്. പല ട്രാവല്‍ ഏജന്‍സികളും ഇത് പോലെ തന്നെ പാക്കേജ് നിരക്ക് കുറച്ച് യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി താമസത്തിനായി ഡമ്മി ഹോട്ടല്‍ ബുക്കിംഗ് വൌച്ചറുകള്‍ അധികൃതരെ കാണിച്ച് ഖത്തറിലേക്ക് പ്രവേശിച്ച ശേഷം താരതമ്യേന ചിലവ് കുറഞ്ഞ അപ്പാര്‍ട്ട്മെന്റുകളിലും മറ്റും താമസ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

ഇത്തരം വ്യാജ ബുക്കിങ്ങുകളും ബുക്കിംഗ് കാന്‍സലേഷനുകളും നിരന്തരമായപ്പോള്‍ ഈ പ്രവണതയെ കുറിച്ച് നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ചില സമയങ്ങളില്‍ അധികൃതര്‍ ഇത് സംബധിച്ച് പരിശോധനകളും നടത്തിയിരുന്നു. ഓൺ അറൈവലിൽ എത്തിയ ഒരാൾക്ക് എയർപോർട്ടിലെ ടെസ്റ്റിൽ കൊറോണ പോസിറ്റീവ് ആയ സാഹചര്യത്തില്‍ അയാളെ താമസിപ്പിക്കുന്നതിനായി അധികൃതർ അയാളുടെ ഇഹ്തിറാസ് രേഖകളിൽ കാണിച്ച ഹോട്ടലിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അയാൾ ആ ഹോട്ടലില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും അധികൃതര്‍ കണ്ടെത്തിയിരുന്നു.

  1. ഏതു തരത്തിലാണ് ഈ നിയമ ലംഘനം പ്രവാസികള്‍ക്ക് എതിരായി സംഭവിച്ചത്?

യാത്രക്കാരുടെ ഈ ദുരുപയോഗങ്ങളാണ് പിന്നീട് നിബന്ധനകള്‍ കര്‍ശനമാക്കുന്നതിലേക്ക് ഖത്തര്‍ അധികൃതരെ പ്രേരിപ്പിച്ചത്. നിബന്ധനകളുടെ കാര്‍ക്കശ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വളഞ്ഞ വഴികള്‍ യാത്രക്കാര്‍ സ്വീകരിച്ചത് മൂലം നിരപരാധികളായ പലര്‍ക്കും എതിരായി ബാധിച്ചിരുന്നു.

കോഴിക്കോട് നിന്നും ഓണ്‍ അറൈവല്‍ വിസയില്‍ എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ ദോഹയില്‍ എത്തിയ മലയാളികളായ പ്രവാസികളെ ഖത്തറില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ചയച്ചതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വില്ലനായത് യഥാര്‍ത്ഥത്തില്‍ ഹോട്ടല്‍ ബുക്കിങ്ങിനെ സംബന്ധിച്ച് ഉയര്‍ന്ന സംശയങ്ങളാണ് എന്നാണ് സൂചന. രണ്ടു പേരുടെ ഹോട്ടല്‍ ബുക്കിങ്ങിനെ സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ന്നപ്പോള്‍ അധികൃതര്‍ ആ ഹോട്ടലുകളിലേക്ക് വിളിച്ചു നിജസ്ഥിതി ആരായുകയും ആ യാത്രക്കാര്‍ അവിടെ യഥാര്‍ത്ഥത്തില്‍ റൂം ബുക്കിംഗ് നടത്തിയിട്ടില്ലാത്തവരുമാണെന്ന് ബോധ്യപ്പെടുകയും ചെയ്തിരുന്നു.

തുടര്‍ന്ന് താമസ സൗകര്യം ഉറപ്പു വരുത്തുന്നതിനായി ഇവരുടെ കൈവശം എത്ര ഖത്തര്‍ റിയാല്‍ ഉണ്ടെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെടുകയും ചെയ്ത അവസരത്തില്‍ ഈ യാത്രക്കാരുടെ പക്കല്‍ ആവശ്യമായ പണം ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ്‌ മറ്റു യാത്രക്കാരോടും കൈവശം എത്ര പണം ഉണ്ടെന്ന് വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടത് എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു. തുടര്‍ന്നാണ്‌ ഓണ്‍ അറൈവല്‍ വിസയില്‍ എത്തുന്ന യാത്രക്കാരുടെ പക്കല്‍ നിര്‍ബന്ധമായി ഉണ്ടാകേണ്ട 5൦൦൦ ഖത്തര്‍ റിയാല്‍ ഇല്ല എന്ന് കണ്ടെത്തിയതും അവരെ തിരിച്ചയച്ചതും. ഈ തിരിച്ചയച്ചവരില്‍ കണ്‍ഫേം ചെയ്ത ഹോട്ടല്‍ ബുക്കിംഗ് നടത്തിയവരും ഉള്‍പ്പെട്ടിരുന്നു എന്നതാണ് നിര്‍ഭാഗ്യകരമായ വസ്തുത.

നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ നിബന്ധന കര്‍ശനമാക്കാത്തതിനാല്‍ വിദേശത്ത് നിന്നും എത്തുന്ന യാത്രക്കാര്‍ പി.സി.ആര്‍ ടെസ്റ്റുകള്‍ കഴിഞ്ഞ ശേഷം നേരെ അവിടുത്തെ താമസക്കാരായ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും അടുത്തേക്ക് പോകുകയും അവരുമായി താമസിക്കുകയും ചെയ്തിരുന്നത് കൊണ്ട് ഗുരതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്കയും അധികൃതര്‍ക്ക് ഉണ്ടായത് പ്രവാസികള്‍ക്ക് വിനയായി.

തുടര്‍ന്ന് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കിയത് യാത്രക്കാരെ ഏറ്റവും പ്രതികൂലമായി ബാധിക്കുകയും ചെയ്തു. ഇതോടെ ഖത്തര്‍ വഴിയുള്ള സൗദി യാത്ര സാധാരണ പ്രവാസികള്‍ക്ക് വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. നിലവില്‍ ഒന്നര ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയിലാണ് ചിലവ് ഉണ്ടാകുന്നത്.

  1. ഈ നിയമ ലംഘനം മാത്രമാണോ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചത്?

അല്ല. ഇതിനോട് കൂടെ മറ്റു കാരണങ്ങള്‍ കൂടിയായതോടെയാണ് അധികൃതര്‍ നിബന്ധനകള്‍ കര്‍ശനമാക്കിയത്. ഇതോടൊപ്പം വിവധ ഏഷ്യന്‍ രാജ്യങ്ങളിലെ വ്യാജ വാക്സിന്‍ കുത്തിവെപ്പ് സംബന്ധിച്ചും വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ചും പ്രാദേശിക മാധ്യമങ്ങളുടെ ചുവടു പിടിച്ച് അന്തരാരാഷ്ട്രാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളും പ്രവാസികള്‍ക്ക് എതിരായി. ഇന്ത്യയില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ മുന്‍പ് തന്നെ പുറത്ത് വന്നിരുന്നു. ഇതോടെ വിവിധ ഏഷ്യന്‍ രാജ്യങ്ങളുടെ വാക്സിനുകളുടെ ആധികാരികത സംബന്ധിച്ചും ഇത്തരം രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ തങ്ങളുടെ രാജ്യത്ത് താമസിക്കുന്നവരുമായി ഇടപഴകുകയും ചെയ്യുന്നത് സമ്പര്‍ക്കം മൂലമുള്ള രോഗ വ്യാപനം ഉണ്ടാകുമെന്ന ഭീതി അധികൃതര്‍ക്കുണ്ടായി.

വലിയ പെരുന്നാളിന് ശേഷം ഖത്തറിലെ രോഗബാധ നിരക്കില്‍ സാരമായ ഉയര്‍ച്ച ഉണ്ടായില്ലെങ്കിലും ചെറിയ രീതിയിലുള്ള ക്രമമായ ഉയര്‍ച്ച രേഖപ്പെടുത്തുന്നുണ്ടായിരുന്നു. കുറച്ചു സന്ദര്‍ശകര്‍ മാത്രം എത്തിയ സാഹചര്യത്തില്‍ പോലും രോഗബാധ നിരക്ക് ചെറിയ നിരക്കില്‍ ആണെങ്കില്‍ തന്നെയും ഉയരുന്ന പ്രവണത കാണിച്ചത് അധികൃതരില്‍ ചെറിയ പരിഭ്രാന്തി ഉണ്ടാക്കി. ഇതേ തുടര്‍ന്ന് വലിയ പെരുന്നാളിന് ശേഷം നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങളില്‍ നാലാംഘട്ട ഇളവുകള്‍ വരുത്തുന്നത് ഖത്തര്‍ നീട്ടി വെക്കുകയായിരുന്നു. അതിനിടയില്‍ രാജ്യത്ത് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതും അധികൃതര്‍ക്ക് ചെറിയ തോതില്‍ പരിഭ്രാന്തി ഉണ്ടാക്കി.

സന്ദര്‍ശകര്‍ക്ക് കര്‍ശനമായ ക്വാറന്റൈന്‍ നിബന്ധനകള്‍ ഇല്ലാതെ പ്രവേശനം അനുവദിച്ച ഖത്തര്‍ അധികൃതര്‍ വളരെ വേഗം തന്നെ ഇതിലെ അപകടം മനസ്സിലാക്കി. പല രാജ്യങ്ങളില്‍ നിന്നും വരുന്ന വിദേശികള്‍ രാജ്യത്തെ രണ്ടാഴ്ചത്തെ താമസത്തിനിടയില്‍ സ്വതന്ത്രമായി സമ്പര്‍ക്കം ഉണ്ടാകുന്ന വിധത്തില്‍ ഇടപെടാനുള്ള അവസരം നല്‍കുന്നത് രോഗ വ്യാപനത്തിന് ഇടയാക്കുമെന്നുള്ള ഭീതി സ്വാഭാവികമായും ഉണ്ടായി.

ഇതിനെ തുടര്‍ന്ന് ഓഗസ്റ്റ് രണ്ടു മുതല്‍ ആറു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കര്‍ശനമായ നിബന്ധനകള്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തുകയായിരുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, നേപാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഹോട്ടല്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ കര്‍ശനമാക്കിയത്.

ഖത്തറില്‍ വരുന്ന യാത്രക്കാര്‍ ഖത്തറില്‍ നിന്നും വാക്ടിന്‍ എടുത്തവരാണെങ്കില്‍ രണ്ടു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനാണ് നിര്‍ബന്ധമാക്കിയത്.  മറ്റു യാത്രക്കാര്‍ക്ക്  പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും നിര്‍ബന്ധമാക്കി. സൗദിയിലേക്ക് പ്രവേശിക്കാന്‍ ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറില്‍ എത്തുന്നവര്‍ അതുകൊണ്ട് സ്വാഭാവികമായും ഡിസ്കവര്‍ ഖത്തര്‍ വഴി പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ എടുക്കേണ്ട നിര്‍ബന്ധ സാഹചര്യത്തിലേക്ക് എത്തുകയായിരുന്നു.

  1. നിലവില്‍ ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തിയതിനു ആരെങ്കിലും പിടിക്കപ്പെട്ടിട്ടുണ്ടോ?

ഇതുവരെ ആര്‍ക്കെതിരെയും കര്‍ശനമായ നടപടികള്‍ സ്വീകരിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇത്തരം നിയമ ലംമ്ഘനങ്ങള്‍ നടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നിയമം ലംഘിച്ച നിരവധി യാത്രക്കാരുടെ വിവരങ്ങള്‍ ഖത്തര്‍ അധികൃതര്‍ക്ക് ലഭ്യമായിട്ടുണ്ട്. അതില്‍ മലയാളികളും ഉള്‍പ്പെടുന്നു. ഇവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ക്ക് അധികൃതര്‍ മുതിര്‍ന്നിട്ടില്ല. ഇതോടൊപ്പം മറ്റു കാരണങ്ങള്‍ കൂടിയായപ്പോള്‍ പ്രത്യേകമായി നടപടികള്‍ സ്വീകരിക്കുന്നതിന് പകരമായി ഇത്തരം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വ്യവസ്ഥാപിതമായി എല്ലാ യാത്രക്കാര്‍ക്കും ഡിസ്കവര്‍ ഖത്തര്‍ വഴി പത്തു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ അധികൃതര്‍ നിര്‍ബന്ധമാക്കുകയായിരുന്നു.

  1. ഖത്തര്‍ ഓണ്‍ അറൈവല്‍ വിസ നല്‍കിയതിനു ശേഷം എപ്പോള്‍ മുതലാണ് ഈ നിയമ ലംഘനം കണ്ടു തുടങ്ങിയത്?

ജൂലൈ 15 നാണ് ഖത്തര്‍ ഓണ്‍ അറൈവല്‍ വിസയില്‍ വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചു തുടങ്ങിയത്. അന്ന് തന്നെ ഈ നിയമ ലംഘനം തുടങ്ങിയിട്ടുണ്ട്. ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തര്‍ വഴി സൗദിയില്‍ എത്തിയ ആദ്യ മലയാളി മുതല്‍ തന്നെ ഈ നിയമം ലംഘിച്ചിട്ടുണ്ടെന്നു വ്യക്തമായിട്ടുണ്ട്. ഖത്തര്‍ ഓണ്‍ അറൈവല്‍ വിസ അനുവദിച്ച ശേഷം സൗദിയിലേക്ക് പ്രവേശിക്കാനായി ആദ്യമായി ഖത്തറില്‍ എത്തിയ മലയാളിയായ മലപ്പുറം കോട്ടപ്പുറം സ്വദേശി നിയമം ലംഘിച്ചാണ് ഖത്തറില്‍ താമസിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അനൌദ്യോഗികമായി അറിയാന്‍ സാധിച്ചിട്ടുണ്ട്.

  1. എങ്ങിനെയാണ് ഇയാള്‍ ഈ നിയമം ലംഘിച്ചുവെന്ന് വ്യക്തമാവുന്നത്?

ജൂലൈ 15ന് രാവിലെ ആറിന് കോഴിക്കോടു നിന്നും എയർ ഇന്ത്യ എക്സ്പ്രസിലായിരുന്നു അബ്ദുൽ റസാഖ് ദോഹയിലെത്തിയത്. ഹോട്ടല്‍ ബുക്കിംഗ് തെളിവായി കാണിച്ചാണ് വിസ കരസ്ഥമാക്കിയത്. എയര്‍പോര്‍ട്ടിലും ഈ രേഖ കാണിച്ച ശേഷം ഇയാളെ പുറത്തേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു.

എന്നാല്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തു കടന്ന ഇയാള്‍ ഹോട്ടലിലേക്ക് പോകുന്നതിന് പകരം ബന്ധുക്കള്‍ക്കൊപ്പം പോകുകയായിരുന്നു. സൗദിയിലേക്ക് തിരിച്ച ഓഗസ്റ്റ് 29 വരെ ഇയാള്‍ താമസിച്ചത് ഇവര്‍ക്കൊപ്പം തന്നെയായിരുന്നു. 29 ന് 12.40ന് ഖത്തർ എയർവേസ് വിമാനത്തിലാണ് ഇയാള്‍ സൗദിയിലേക്ക് പോയത്. പോകുന്നതിന് മുന്‍പും പിന്‍പും ഇയാള്‍ ഈ കാര്യങ്ങള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

  1. എന്തൊക്കെ കാര്യങ്ങളാണ് ഇയാള്‍ സ്വയം പരസ്യമായി വെളിപ്പെടുത്തിയത്?

താന്‍ ചെയ്തത് നിയമ ലംഘനം ആണെന്ന് അറിയാതെ ഇക്കാര്യങ്ങള്‍ ഇയാള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയായിരുന്നു. നാട്ടില്‍ നിന്നും ഖത്തര്‍ വഴി സൗദിയിലെത്താന്‍ അന്‍പതിനായിരം രൂപ മാത്രമാണ് തനിക്ക് ചിലവായതെന്നാണ് ഖത്തറില്‍ നിന്നും പുറപ്പെടുന്നതിന് മുന്‍പും സൗദിയില്‍ എത്തിയ ശേഷവും ഇയാള്‍ അവകാശപ്പെട്ടത്. തന്‍റെ വാദത്തെ സാധൂകരിക്കാനായി തനിക്ക് യാത്രയില്‍ ഉണ്ടായ ചിലവുകളും അയാള്‍ പരസ്യമായി തന്നെ ദൃശ്യ,പത്ര മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.

നാട്ടില്‍ നിന്നും ഖത്തറിലേക്ക് ടിക്കറ്റ് ഇനത്തില്‍ 13,000 രൂപയും ഖത്തറില്‍ നിന്നും സൗദിയിലേക്കുള്ള വിമാന ടിക്കറ്റിനു 1000 ഖത്തര്‍ റിയാലും (20,000 ഇന്ത്യന്‍ രൂപ), രണ്ടു ആര്‍ ടി പി സി ആര്‍ ടെസ്റ്റുകള്‍ക്ക് അറുനൂറു റിയാലും (12,000 ഇന്ത്യന്‍ രൂപ) രൂപയും ചിലവായതായി ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. ഈ ചിലവുകള്‍ ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ തന്നെ 45,000  ഇന്ത്യന്‍ രൂപ ചിലവായതായി മനസ്സിലാക്കാന്‍ സാധിക്കും.

എന്നാല്‍ ദോഹയില്‍ വിമാന താവളത്തിന് പുറത്ത് കടന്നതിനു ശേഷം എവിടെ താമസിച്ചുവെന്നോ ആ ഇനത്തില്‍ എത്ര രൂപ ചിലവായെന്നോ വെളിപ്പെടുത്തിയിരുന്നില്ല. അയ്യായിരം രൂപക്ക് പതിനാല് ദിവസം ഖത്തറില്‍ ഹോട്ടലില്‍ താമസിച്ചുവെന്ന് വിശ്വസിക്കുന്നത് സാമന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു.

  1. മറ്റു മലയാളികളുടെ ഇത്തരം നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ?

ദുബൈയിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലി ചെയ്യുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയും സമാനമായ നിയമ ലംഘനം നടത്തിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ജുലൈ 18 നുള്ള ഇൻഡിഗോ എയർ ലൈൻസിലാണ് ഇയാള്‍ ദോഹയിലെത്തിയത്. നാട്ടില്‍ നിന്നും ഡിസ്ക്കവർ ഖത്തർ വഴി ഹോട്ടല്‍ ബുക്ക് ചെയ്തതായുള്ള തെളിവ് സമര്‍പ്പിച്ചാണ് ഇയാള്‍ ഖത്തറിലേക്കുള്ള ഓണ്‍ അറൈവല്‍ വിസ നേടിയതും.

സിനോഫാം വാക്സിൻ സ്വീകരിച്ചിരുന്നതിനാല്‍ രണ്ടു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ഇയാള്‍ക്ക് അന്ന് ഡിസ്ക്കവർ ഖത്തർ വഴി ഹോട്ടല്‍ ബുക്ക് ചെയ്യേണ്ടി വന്നത്. ആൻറിബോഡി ടെസ്​റ്റിൽ പോസിറ്റിവായതോടെ ക്വാറൻറീൻ ഒഴിവാക്കി ഡിസ്ക്കവർ ഖത്തർ വഴി ബുക്ക് ചെയ്ത ഹോട്ടൽ കാൻസൽ ചെയ്യുകയും ഓൺലൈൻ വഴി പുറത്ത് ഹോട്ടൽ ബുക്കിങ് നടത്തുകയും ചെയ്തു. എന്നാല്‍ രണ്ടു ദിവസത്തിന് ശേഷം ഇയാള്‍ ഹോട്ടലില്‍ നിന്നും കൂട്ടുകാരന്റെ വില്ലയിലേക്ക് താമസം മാറ്റുകയായിരുന്നു. ഓഗസ്റ്റ് മൂന്നിന് ദുബൈയിലേക്ക് പോകുന്നത് വരെ ഹോട്ടലിന് പുറത്തായിരുന്നു ഇയാളുടെ താമസം.

  1. ഡിസ്കവര്‍ ഖത്തര്‍ വഴി നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയത് പ്രവാസികളെ ഏതു വിധത്തിലാണ് പ്രതികൂലമായി ബാധിക്കുന്നത്?

ഡിസ്കവര്‍ ഖത്തര്‍ വഴി നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുന്നതിന് മുന്‍പായി വിദേശികള്‍ക്ക് അവര്‍ക്ക് ഹോട്ടലുകള്‍ തിരഞ്ഞെടുക്കാന്‍ സാധിച്ചിരുന്നു. ചെലവ് കുറഞ്ഞ ഹോട്ടലുകള്‍ തിരഞ്ഞെടുക്കാന്‍ സാധിചിക്കുമായിരുന്നതിനാല്‍ നിരക്കും കുറക്കാന്‍ സാധിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതും ലിസ്റ്റ് ചെയ്തിട്ടുള്ളതുമായ പട്ടികയില്‍ നിന്നും തിരഞ്ഞെടുക്കേണ്ടി വരുന്നതിനാല്‍ നിരക്കുകള്‍ താരതമ്യം ചെയ്തു ഹോട്ടലുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കാത്തത് മൂലം വന്‍ നിരക്കുകള്‍ നല്‍കേണ്ടി വരുന്നു. ഇതുമൂലം ചിലവും ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുമൂലം ഒരു ലക്ഷം രൂപക്ക് മികച്ച പാക്കേജുകള്‍ ലഭ്യമായിരുന്ന ഖത്തര്‍ വഴിയുള്ള സൗദി യാത്രക്ക് ഇപ്പോള്‍ ഒന്നര ലക്ഷത്തിനും രണ്ടു ലക്ഷത്തിനും ഇടയില്‍ തുക ചിലവഴിക്കേണ്ട അവസ്ഥയിലാണ് പ്രവാസികള്‍ ഇപ്പോള്‍.

  1. 5000 ഖത്തര്‍ റിയാല്‍ കൈവശം കരുതണമെന്ന നിബന്ധന പ്രവാസികളെ പ്രതികൂലമായി ബാധിക്കുന്നില്ലേ?

അയ്യായിരം ഖത്തര്‍ റിയാലിന് തുല്യമായ തുക കൈവശം കരുതണമെന്ന നിബന്ധന സൗദി പ്രവാസികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. എങ്കിലും ഈ തുക പണമായി തന്നെ കൈവശം കരുതേണ്ടതില്ല. 5000 ഖത്തര്‍ റിയാല്‍ അല്ലെങ്കില്‍ തത്തുല്യമായ തുകയുള്ള ബാങ്ക് രേഖകകള്‍ / കാര്‍ഡുകള്‍ കാണിച്ചാല്‍ മതി. ഈ തുക ഖത്തറിലെ താമസത്തിനിടയില്‍ ചിലവഴിക്കേണ്ട ആവശ്യം ഇല്ലാത്തതിനാല്‍ ഈ നിബന്ധന സൗദി പ്രവാസികളെ സാരമായി ബാധിക്കുന്നില്ല.

  1. സമീപ ദിവസങ്ങളില്‍ നിബന്ധനകളില്‍ എന്തെങ്കിലും ഇളവുകള്‍ക്ക് സാധ്യതയുണ്ടോ?

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ സമീപ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇനിയും കര്‍ശനമാവാനാണ് സാധ്യത. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട്​ ചെയ്​ത കോവിഡിന്‍റെ പുതിയ ഡെല്‍റ്റ വകഭേദം ഖത്തറിലും കണ്ടെത്തിയിട്ടുണ്ട്.

ഖത്തറില്‍ നിലവിലുള്ള മൂന്നാം ഘട്ട കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളിൽ മന്ത്രിസഭ വരുത്തിയ ഭേദഗതികൾ പ്രകാരം കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തിലായിട്ടുണ്ടെങ്കിലും വിദേശികളുടെ ഓണ്‍ അറൈവല്‍ നിബന്ധനകളില്‍ മാറ്റമില്ല. ഈ മാസം മുതൽ ഇളവുകളുടെ നാലാം ഘട്ടം പ്രഖ്യാപിച്ചിരുന്നെങ്കിലും നിലവിലെ കോവിഡ് പ്രതിദിന പോസിറ്റീവ് സംഖ്യയിലെ വർധനയെ തുടർന്ന് മൂന്നാം ഘട്ടം തുടരാൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ കോവിഡ് വ്യാപനം​ നിയന്ത്രണവിധേയമായി തുടരുകയാണെങ്കിൽ സെപ്​റ്റംബറോടെ നാലാം ഘട്ട ലഘൂകരണം ​ആരംഭിക്കാനാണ് സാധ്യത. അതിനാല്‍ സമീപ ദിവസങ്ങളില്‍ നിബന്ധന ഇളവുകള്‍ക്ക് സാധ്യത കാണുന്നില്ല.

അഡ്വ.ഷിയാസ് കുഞ്ഞിബാവ

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DtW7D99bYc62sJ1L3kbxwg

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

Published

on

തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുക്കാത്തത് മൂലം ദുബായില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ മലയാളിയായ പ്രവാസിക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര ചെയ്യാന്‍ സാധിക്കാതെ വന്ന സംഭവത്തില്‍ യാത്ര മുടങ്ങിയ സംഭവം പ്രവാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിരുന്നു.

തൃശൂര്‍ പെരിഞ്ഞനം സ്വദേശിയായ വലിയ പറമ്പില്‍ സച്ചിദാനന്ദനായിരുന്നു യാത്ര മുടങ്ങിയത്. മൊബൈലില്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുത്തില്ല എന്ന കാരണത്താലാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത്. സെപ്റ്റംബര്‍ 27 നായിരുന്നു സംഭവം.

മാസങ്ങളായി നാട്ടില്‍ നിന്നത് മൂലം സാമ്പത്തികമായി തകര്‍ന്നു കടം വാങ്ങിയാണ് സൗദിയിലേക്ക് തിരിച്ചത്. ഈ സംഭവം തന്നെ മാനസികമായി തകര്‍ത്തു. നഷ്ടപ്പെട്ട പണത്തേക്കാള്‍ ഏറെ ആ മലയാളി സ്റ്റാഫിന്റെ പരുഷമായ പെരുമാറ്റമാണ് തന്നെ കൂടുതല്‍ മാനസികമായി വേദനിപ്പിച്ചത് എന്ന് സച്ചിദാനന്ദന്‍ പറയുന്നു.

സൗദി അറേബ്യയിലെ യാമ്പുവില്‍ മസ്ദാര്‍ കമ്പനിയില്‍ ഡ്രൈവറായാണ് സച്ചിദാനന്ദന്‍ ജോലി ചെയ്യുന്നത്.

ദുബായ് വിമാന താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കൈകാര്യം ചെയ്യുന്നത് സ്വകാര്യ കമ്പനിയാണ്. സൗദി എയര്‍ലൈന്‍സ് ആയാലും എയര്‍ ഇന്ത്യ ആയാലും എല്ലാ ഫ്ലൈറ്റ് യാത്രക്കാരെയും ഇവരുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫാണ് കൈകാര്യം ചെയ്യുന്നത്. അതാത് വിമാന കമ്പനികളുടെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഈ കമ്പനിയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫിന് എതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. കര്‍ശനവും പരുഷവുമായ നിലപാടാണ് ഇവരില്‍ ചിലര്‍ യാത്രക്കാരോട് സ്വീകരിക്കുന്നത് എന്നാണ് യാത്രക്കാര്‍ വെളിപ്പെടുത്തുന്നത്.

പ്രത്യേക മാനസികാവസ്ഥയോട് കൂടിയാണ് പ്രവാസികളോട് പെരുമാറുന്നത് എന്നാണ് ആരോപണം. പക്ഷെ എല്ലാവരോടും ഇവര്‍ ഒരേ തരത്തില്‍ കര്‍ശനമായി പെരുമാറുന്നുമില്ല. ഭംഗിയായി ആശയ വിനിമയം ചെയ്യാന്‍ കഴിയുന്നവരോടും തന്റേടത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുന്നവരോടും മാന്യമായി തന്നെയാണ് ഇവരുടെ പെരുമാറ്റം.

തന്റെ യാത്ര മുടക്കിയത് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സ്റ്റാഫ് ആയ ഒരു മലയാളിയുടെ പിടിവാശി ആയിരുന്നുവെന്നും അകാരണമായാണ് അയാള്‍ തന്റെ തന്റെ യാത്ര മുടക്കിയതെന്നും സച്ചിദാനന്ദന്‍ പ്രവാസി കോര്‍ണറിനോട്‌ പറഞ്ഞു. ബോര്‍ഡിംഗ് പാസ് അനുവദിക്കണമെങ്കില്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് മൊബൈലില്‍ കാണിച്ചു കൊടുക്കണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു. മുഖീം പ്രിന്റൌട്ട് കാണിച്ചു കൊടുത്തിട്ടും അയാള്‍ സമ്മതിച്ചില്ല.

സൗദിയില്‍ നിന്നുള്ള സിം കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കാന്‍ കഴിയില്ലെന്നും യാത്ര മുടക്കരുതെന്നും കേണു പറഞ്ഞിട്ടും മലയാളിയായ ആ ജീവനക്കാരന്‍ സമ്മതിച്ചില്ലെന്നും തവക്കല്‍ന തന്നെ കാണിക്കണമെന്ന് തന്നെ അയാള്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തു. തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കാന്‍ സാധിക്കില്ലെങ്കില്‍ ജിദ്ദയില്‍ അഞ്ചു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്ത രേഖയുമായി വന്നാല്‍ മാത്രമേ യാത്രക്കുള്ള ബോര്‍ഡിംഗ് പാസ് അനുവദിക്കാന്‍ സാധിക്കൂ എന്നും അല്ലാത്ത പക്ഷം ബോര്‍ഡിംഗ് പാസ് നല്‍കില്ലെന്നുമായിരുന്നു അയാളുടെ നിലപാടെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കുന്നു.

അറബിയും ഇംഗ്ലീഷും അറിയാത്തതിനാല്‍ എയര്‍പോര്‍ട്ട് മാനേജരെ കണ്ടു ആശയ വിനിമയം നടത്താന്‍ സാധിക്കില്ലെന്നും തന്നെ സഹായിക്കണമെന്നും സച്ചിദാനന്ദന്‍ മലയാളി ഉദ്യോഗസ്ഥനോട് അപേക്ഷിച്ചെങ്കിലും ഒന്നുകില്‍ ട്രാവല്‍സുമായി ബ്വന്ധപ്പെടുക അല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ രേഖയുമായി വരിക എന്ന നിലപാടില്‍ അയാള്‍ ഉറച്ചു നിന്നുവെന്നും സച്ചിദാനന്ദന്‍ പറയുന്നു.

മലയാളി ഉദ്യോഗസ്ഥന്‍ വഴങ്ങുന്നില്ലെന്ന് കണ്ട സച്ചിദാനന്ദന്‍ പിന്നീട് എയര്‍പോര്‍ട്ട് മാനേജരെ കാണുകയും അദ്ദേഹം യാത്രക്ക് അനുമതി നല്‍കുകയും ചെയ്തു. ട്രാവല്‍ എജന്‍സിക്കാരും സഹായത്തിനെത്തി എങ്കിലും അപ്പോഴേക്കും സമയം ഏറെ വൈകിയതിനാല്‍ ആ ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ സാധിച്ചില്ല. ടിക്കറ്റിന്റെ പണമായ 22000 രൂപയും സച്ചിദാനന്ദന് നഷ്ടമാവുകയും ചെയ്തു.

തുടര്‍ന്ന് ട്രാവല്‍ ഏജന്‍സി ഇടപെട്ട് സച്ചിദാനന്ദന് സെപ്റ്റംബര്‍ 28 ന് ടിക്കറ്റ് ബുക്ക് ചെയത് നല്‍കി. പിറ്റേന്ന് ആ ടിക്കറ്റില്‍ അതേ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസുമായാണ് സച്ചിദാനന്ദന്‍ ദുബായില്‍ നിന്നും ജിദ്ദയിലേക്ക് യാത്ര ചെയ്തത്. തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആണ് യാത്ര മുടക്കിയതെങ്കില്‍ സച്ചിദാനന്ദന് ഇന്നും യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇതില്‍ നിന്ന് തന്നെ ആ ജീവനക്കാരന്റെ അനാവശ്യമായ പിടിവാശിയാണ് തന്റെ യാത്ര മുടക്കിയതെന്നു വ്യക്തമാണെന്ന് സച്ചിദാനന്ദന്‍ പറയുന്നു.

സച്ചിദാനന്ദന്റെ സംഭവത്തെ തുടര്‍ന്ന് നടത്തിയ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. യു.എ.ഇ വഴി സൗദിയിലേക്ക് യാത്ര ചെയ്യാനായി എത്തിയ പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സച്ചിദാനന്ദന് യാത്ര നിഷേധിച്ച അന്ന് തന്നെ കോവിഡ് വാക്സിന്‍ പേര് മാറിയെന്ന കാരണത്താല്‍ മലയാളികളായ ഒരു കുടുംബത്തിന്റെ സൗദിയിലേക്കുള്ള യാത്രയും സ്റ്റാഫ് നിഷേധിച്ചിരുന്നു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നതിന് പകരം കോവിഷീല്‍ഡ് എന്ന് രേഖപ്പെടുത്തിയത് മൂലമാണ് ഈ കുടുംബത്തിന് യാത്ര നിഷേധിക്കപ്പെട്ടത്. ആ വിവരം അവര്‍ ആരോടും വെളിപ്പെടുത്താതിരുന്നത് മൂലമാണ് അക്കാര്യം പുറംലോകം അറിയാതെ പോയത്. അന്നേ ദിവസം തന്നെ 17 വയസ്സായ ഒരു കുട്ടിയുടെ യാത്രയും ഇതേ കാരണത്താല്‍ നിഷേധിക്കപ്പെട്ടിരുന്നു. 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നിബന്ധന ബാധകമല്ല എന്ന നിര്‍ദ്ദേശം നിലവിലുള്ളപ്പോഴായിരുന്നു ഈ യാത്ര നിഷേധം.

ഗാക സര്‍ക്കുലറിന് ശേഷം ആദ്യ ദിവസങ്ങളില്‍ ആയിരുന്നു ഈ ആശയ കുഴപ്പങ്ങളും യാത്രാ തടസ്സങ്ങളുമെല്ലാം ഉണ്ടായത്. പിന്നീട് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫിന് നിബന്ധനകള്‍ വ്യക്തമാവുകയും യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും ഇവരുടെ അറിവില്ലായ്മയും പിടിവാശിയും മൂലം യാത്ര അനുമതി നിഷേധിക്കപ്പെട്ടത് നിരവധി പ്രവാസികള്‍ക്കായിരുന്നു.

യാത്ര മുടങ്ങിയ അന്ന് തന്നെ അവിടുത്തെ കൗണ്ടറില്‍ ഉണ്ടായിരുന്ന മലയാളിയായ വനിതാ സ്റ്റാഫിന്റെ അശ്രദ്ധ മൂലവും സച്ചിദാനന്ദന് ടിക്കറ്റ് തുകയില്‍ വന്‍ നഷ്ടവും നേരിട്ടതായി പറയുന്നു. അന്നേ ദിവസം മറ്റൊരു ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്നതിനുള്ള സച്ചിദാനന്ദന്റെ അവസരം മുടങ്ങാന്‍ ഈ യുവതിയുടെ പെരുമാറ്റം കാരണമായതായി പറയുന്നു.

ഡിപ്പാര്‍ച്ചര്‍ ഗേറ്റ് അടച്ചതിന് ശേഷം ഫ്ലൈറ്റ് ഡിപ്പാര്‍ച്ചര്‍റിന് മുന്‍പായി ടിക്കറ്റ് കാന്‍സലേഷന്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ 130 ദിര്‍ഹം നല്‍കി തൊട്ടടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ ഡിപ്പാര്‍ച്ചര്‍ കഴിഞ്ഞാല്‍ പിന്നീട് ഈ സൗകര്യം ലഭ്യമാകില്ല.

കൗണ്ടറില്‍ ഉണ്ടായിരുന്ന ആ മലയാളി വനിതയുടെ പക്കല്‍ സച്ചിദാനന്ദന്‍ ടിക്കറ്റ് ഏല്‍പ്പിക്കുമ്പോള്‍ ഏതാണ്ട് അര മണിക്കൂര്‍ കൂടി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ആ മലയാളി വനിതാ സ്റ്റാഫ് സച്ചിദാനന്ദന്റെ ടിക്കറ്റുമായി കൗണ്ടറില്‍ നിന്നും പുറത്ത് പോയതിന് ശേഷം പിന്നീട് തിരിച്ചെത്തിയത് അര മണിക്കൂറിന് ശേഷം ആ ഫ്ലൈറ്റ് പുറപ്പെടുന്നതിന് രണ്ടു മിനിറ്റ് മുന്‍പ് മാത്രമായിരുന്നു.

അടുത്ത ഫ്ലൈറ്റില്‍ കുറഞ്ഞ തുകക്ക് ടിക്കറ്റ് ലഭ്യമാകാനും അതിനിടയില്‍ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് അനുവാദം വാങ്ങി അന്നേ ദിവസം തന്നെ സൗദിയിലേക്ക് യാത്ര ചെയ്യാനും സച്ചിദാനന്ദന് സാധിക്കുമായിരുന്നു. എന്നാല്‍ ആ മലയാളി വനിതാ സ്റ്റാഫ് വൈകി എത്തിയത് മൂലം സച്ചിദാനന്ദന് ആ അവസരം നഷ്ടമായി.

അത് കൊണ്ടാണ് സച്ചിദാനന്ദന്റെ അന്നത്തെ യാത്ര മുടങ്ങുകയും അടുത്ത ദിവസത്തേക്ക് പുതിയ ടിക്കറ്റ് എടുക്കേണ്ടിയും വന്നത്. സൗദിയില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമായാല്‍ എടുക്കുന്നതിനായി സച്ചിദാനന്ദന്‍ പണം കൈവശം കരുതിയിരുന്നതിനാല്‍ ആ പണം മുടക്കിയാണ് പുതിയ ടിക്കറ്റ് എടുത്തത്.

പിറ്റേന്നും സമാനമായ സംഭവം ആവര്‍ത്തിച്ചുവെങ്കിലും ട്രാവല്‍ ഏജന്‍സിയുടെ ഇടപെടല്‍ മൂലം യാത്ര മുടങ്ങിയില്ല. സച്ചിദാനന്ദന്റെ ആശയ വിനിമയം നടത്താനുള്ള പരിമിതി തിരിച്ചറിഞ്ഞ ട്രാവല്‍ ഏജന്‍സി അവരുടെ ഷാര്‍ജയിലുള്ള സ്റ്റാഫിനെ ദുബായില്‍ എത്തിച്ച് കൗണ്ടറില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയാണ് ഉണ്ടായത്. ഗാക സര്‍ക്കുലര്‍ പ്രിന്റൌട്ട് സഹിതം ട്രാവല്‍ എജന്റ് നിബന്ധനകള്‍ വിശദമായി വിശദീകരിച്ചു കൊടുത്തപ്പോഴാണ്‌ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫ് സച്ചിദാനന്ദന് പോകാനുള്ള അനുമതി നല്‍കിയത്.

ഓരോ യാത്രക്കാരനെയും മടക്കി വിടുന്നത് എന്ത് കാരണം കൊണ്ടാണ് എന്ന് വ്യക്തമായി രേഖപ്പെടുത്താനുള്ള നിബന്ധന ഇല്ലാത്തത് കൊണ്ടാണ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫ് യാത്രക്കാരോട് ഇത്രയും കര്‍ശനമായ നിലപാട് സ്വീകരിക്കുന്നത്. മാത്രമല്ല സമയ കുറവും സൗകര്യകുറവും മൂലം ഇത്തരം വിഷയങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ നിയമ നടപടികളുമായി പ്രവാസികള്‍ മുന്നോട്ടു പോകില്ലെന്നും ഇവര്‍ക്ക് ഉറപ്പാണ്. ഇതും യാത്രക്കാരുടെ നേരെ ഇവരുടെ മുഷ്ക് കൂടാന്‍ കാരണമാകുന്നു.

പലപ്പോഴും ഇത്തരം ജീവനക്കാരുടെ പേര് വിവരങ്ങള്‍ അറിയാത്തത് മൂലമാണ് തുടര്‍ നടപടികള്‍ക്കായി പലരും മുതിരാത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ തയ്യാറായാല്‍ ഈ ജീവനക്കാരെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറയുന്നു. തെളിവിനായി ടിക്കറ്റ്/ബോര്‍ഡിംഗ് പാസ് കോപ്പി സഹിതം പരാതി നല്‍കണം. അതില്‍ നിന്നും പ്രസ്തുത ദിവസം പ്രസ്തുത നമ്പറിലുള്ള ഫ്ലൈറ്റ് യാത്രക്കാരെ അറ്റന്‍ഡ് ചെയ്തത് ആരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഗുരുതര സ്വഭാവമുള്ള പരാതികളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ സിസിടിവി ഫുട്ടേജുകളും പരിശോധിച്ച് വിലയിരുത്താനും സാധിക്കും.

നാട്ടില്‍ നിന്നും പ്രവാസികള്‍ ഇടപെടുന്ന പല മേഖലകളിലും ചൂഷണം ഉണ്ടായാല്‍ അത് നേരിടാന്‍ നാട്ടിലെ നിയമത്തില്‍ വ്യക്തമായ പരിഹാരമുണ്ട്. വിമാന യാത്ര, ബാഗേജ് പ്രശ്നങ്ങള്‍, നാട്ടിലെ വിവിധ പ്രശ്നങ്ങള്‍ തുടങ്ങിയവക്കൊക്കെ പരിഹാരം ഉണ്ട്. ഇക്കാര്യങ്ങള്‍ക്ക് സമയവും സൗകര്യവും ഇല്ല എന്ന നിലപാടാണ് പ്രവാസികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഉപഭോക്തൃ കോടതികള്‍ വഴിയുള്ള പരിഹാരങ്ങള്‍ ലഭിക്കാനായി പ്രവാസി നേരിട്ട് ഹാജരാകേണ്ടതില്ല എന്ന കാര്യം ഭൂരിഭാഗം പ്രവാസികള്‍ക്കും അറിയില്ല. എംബസ്സിയുടെ അറ്റസ്റ്റേഷന്‍ ഉള്ള പവര്‍ ഓഫ് അറ്റോണി നാട്ടിലുള്ളവര്‍ക്ക് നല്‍കിയാല്‍ അവര്‍ക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കും. ഇതിന് മുതിരാത്തത് മൂലമാണ് പല മേഖലകളിലും പ്രവാസികള്‍ ചൂഷണത്തിനും പരുഷമായ പെരുമാറ്റങ്ങള്‍ക്കും ഇരയാവുന്നത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

Published

on

  1. എന്റെ എക്സിറ്റ്–റീ എന്‍ട്രിയുമായി ബന്ധപ്പെട്ട പ്രശ്നമാണ്. എന്റെ ഇഖാമ കാലവധി ഉള്ളതാണ്. പക്ഷെ എക്സിറ്റ്–റീ എന്‍ട്രി പുതുക്കാന്‍ ശ്രമിക്കുമ്പോള്‍ പുതുക്കി ലഭിക്കുന്നില്ല. രണ്ടാഴ്ച്ചക്ക് ശേഷം പോകാനാണ് ഉദ്ദേശിക്കുന്നത്. അതിനുള്ളില്‍ പുതുക്കി കിട്ടുമോ?

സമാന പ്രശ്നം പലര്‍ക്കും ഉണ്ട്. അതിനു പ്രധാനമായ ഒരു കാരണം നിങ്ങള്‍ സൗദിക്ക് പുറത്തായിട്ട്‌ ഒരു വര്‍ഷത്തില്‍ കൂടുതല്‍ ആയിട്ടുണ്ടാവും എന്നതാണ്. രാജ കാരുണ്യത്തില്‍ സ്വാഭാവികമായി ഇഖാമ പുതുക്കി ലഭിച്ചുണ്ടാവും. ഇവരുടെ എക്സിറ്റ്–റീ എന്‍ട്രി കാലാവധി അവസാനിച്ചാല്‍ ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ ബുദ്ധിമുട്ടാണ്. സ്പോണ്‍സര്‍ക്ക് ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ സാധിക്കില്ല. ജവാസാത് ഓഫീസില്‍ നേരിട്ട് പോയാലും സാധിക്കില്ല. ഒരു പുതിയ വിസക്ക് സമാനമായ നടപടി ക്രമങ്ങള്‍ ഇന്ത്യയിലെ സൗദി എംബസ്സിയുമായി നടത്തേണ്ടി വരും. റീ എന്‍ട്രി ഏക്‌സ്റ്റന്‍ഷന്‍ വിസയാണ് ലഭിക്കേണ്ടത്.    

  1. എക്സിറ്റ്–റീ എന്‍ട്രി ഇങ്ങിനെ നേരിട്ട് പുതുക്കാന്‍ എന്തൊക്കെയാണ് ചെയേണ്ടത്? അതിന്റെ നടപടി ക്രമങ്ങള്‍ പറഞ്ഞു തരാമോ?

ഒരു വര്‍ഷത്തില്‍ അധികമായി സൗദിക്ക് പുറത്തുള്ളവരുടെ എക്സിറ്റ്–റീ എന്‍ട്രി ഓണ്‍ലൈന്‍ ആയി പുതുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ റീ എന്‍ട്രി ഏക്‌സ്റ്റന്‍ഷന്‍ വിസ ലഭിക്കുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ (Ministry of External Affairs – MOFA) വെബ്‌ സൈറ്റിലൂടെയാണ് നടപടി ക്രമങ്ങള്‍ തുടങ്ങേണ്ടത്.

വിദേശ തൊഴിലാളിയുടെ ഇഖാമ കാലാവധി ഉള്ളതാണെങ്കില്‍ മാത്രമേ റീ എന്‍ട്രി ഏക്‌സ്റ്റന്‍ഷന്‍ വിസ നടപടി ക്രമങ്ങള്‍ തുടങ്ങാന്‍ സാധിക്കൂ. സ്പോണ്‍സര്‍ക്കാണ് ഇത് ചെയ്യാന്‍ സാധിക്കുക. ഇതിലൂടെ സ്പോണ്‍സര്‍ റീ എന്‍ട്രി ഏക്‌സ്റ്റന്‍ഷന്‍ വിസ ലഭിക്കാനുള്ള രേഖക്ക് അപേക്ഷിക്കണം. അതിന്റെ പ്രിന്റ്‌ ഔട്ട്‌ കോപ്പി തൊഴിലാളിക്ക് നാട്ടിലേക്ക് അയച്ചു കൊടുക്കണം.

മറ്റു ആവശ്യമായ രേഖകള്‍ സഹിതം ആ രേഖ ഇന്ത്യയിലെ സൗദി എംബസ്സിയില്‍ സമര്‍പ്പിച്ചാല്‍ എക്സിറ്റ്–റീ എന്‍ട്രി കാലാവധി നീട്ടിയ റീ എന്‍ട്രി ഏക്‌സ്റ്റന്‍ഷന്‍ വിസ ലഭിക്കും. ഈ വിസയില്‍ സൗദിയിലേക്ക് തിരിച്ചെത്തേണ്ട തിയ്യതി ഉണ്ടായിരിക്കും. ഈ തിയ്യതിക്കുള്ളില്‍ സൗദിയിലേക്ക് തിരിച്ചെത്തേണ്ടത് നിര്‍ബന്ധമാണ്‌.

  1. കഴിഞ്ഞ ദിവസം സൗദി പ്രവാസിയായ എന്റെ ഒരു സുഹൃത്തിന്റെ യു.എ.ഇ.യിലേക്കുള്ള യാത്ര ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ റിസള്‍ട്ട് കാലാവധി കഴിഞ്ഞു എന്ന പേരില്‍ നിഷേധിച്ചു. സൗദിയിലേക്ക് യു.എ.ഇ വഴി പോകുമ്പോള്‍ എത്ര മണിക്കൂര്‍ മുന്‍പാണ് ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തേണ്ടത്? എന്തൊക്കെ രേഖകളാണ് ആവശ്യമായി വരുന്നത്?

ഭൂരിഭാഗം ആളുകളും ഈ കാര്യങ്ങളെ കുറിച്ച് ബോധവാന്മാര്‍ ആണെങ്കിലും ചുരുക്കം ചിലരുടെ അശ്രദ്ധ മൂലം അവരുടെ യാത്ര മുടങ്ങുന്നുണ്ട്. യു.എ.ഇ യിലേക്ക് പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലും സൗദിയിലേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലുമാണ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ്‌ നടത്തേണ്ടത്.

ചിലര്‍ അശ്രദ്ധ മൂലം യു.എ.ഇ യിലേക്ക് പുറപ്പെടുന്നതിനും 72 മണിക്കൂര്‍ ടെസ്റ്റ്‌ റിസള്‍ട്ട് നല്‍കിയതിനാല്‍ യാത്ര മുടങ്ങിട്ടുണ്ട്. അനേക വര്‍ഷമായി പ്രവാസിയായ വാഴക്കാട് സ്വദേശിയുടെ യാത്ര ഈ കാരണം മൂലം മുടങ്ങിയത് അയാള്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ബോര്‍ഡിംഗ് പാസ്സിന് വേണ്ടി രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് ഈ അബദ്ധം മനസ്സിലായത്. ഒരു മണിക്കൂര്‍ മുന്‍പ് എയര്‍പോര്‍ട്ടില്‍ നിന്നെടുത്ത റാപിഡ് ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട് ഉണ്ടായിട്ടും ഫലമുണ്ടായില്ല.

അതിനാല്‍ യാത്ര മുടങ്ങാതിരിക്കാന്‍ യു.എ.ഇ യിലേക്ക് യാത്ര ചെയ്യുമ്പോള്‍ 48 നുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട്, എയര്‍പോര്‍ട്ടില്‍ നിന്നും ആറു മണിക്കൂറിനുള്ളില്‍ റാപിഡ് ആര്‍.ടി.പി.സി.ആര്‍ റിസള്‍ട്ട്, വിമാന ടിക്കറ്റ്, റിട്ടേണ്‍ ഡമ്മി ടിക്കറ്റ്, ആറു മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, വിസ-ഇന്‍ഷുറന്‍സ് രേഖകള്‍, വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഹോട്ടല്‍ ബുക്കിംഗ് രേഖ അല്ലെങ്കില്‍ യു.എ.ഇ യില്‍ നിങ്ങള്‍ താമസിക്കാന്‍ പോകുന്ന വ്യക്തിയുടെ വിവരങ്ങള്‍ അടങ്ങിയ രേഖകള്‍ തുടങ്ങിയവ നിര്‍ബന്ധമായും കൈവശം സൂക്ഷിക്കുക.

  1. ഞാൻ നാട്ടിൽ നിന്ന് രണ്ട് ഡോസ് വാക്സിൻ എടുത്തു തവക്കൽന ഇമ്മ്യൂൺ ആയതാണ്. അതിന് ശേഷം പാസ്പോര്‍ട്ട് പുതുക്കിയിട്ടുണ്ട്. എന്റെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പുതിയ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍ സാധിക്കും? അങ്ങിനെ ചേര്‍ത്തില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരുമ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമോയ?

വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കും. കോവിന്‍ സൈറ്റിലൂടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ഒരു തവണ തിരുത്തല്‍ നടത്താനുള്ള അനുവാദം ഉണ്ട്.  വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പഴയ പാസ്പോര്‍ട്ട് നമ്പര്‍ ആണെങ്കിലും കുഴപ്പം ഉണ്ടാകില്ല. കാരണം പുതുക്കി കിട്ടിയ പാസ്പോര്‍ട്ടില്‍ പഴയ പാസ്പോര്‍ട്ട് നമ്പര്‍ ഉണ്ടായിരിക്കും. വെരിഫിക്കേഷന്‍ സമയത്ത് രണ്ടു പാസ്പോര്‍ട്ടും കൂടി ഒന്നിച്ചു സമര്‍പ്പിച്ചാല്‍ മതി.

  1. ദുബായ് വഴി സൗദിയിലേക്ക് ഫാമിലി വിസിറ്റ് വിസയില്‍ യാത്ര ചെയ്യുമ്പോള്‍ റിട്ടേണ്‍ ടിക്കറ്റ് എടുക്കേണ്ട ആവശ്യമുണ്ടോ? എന്റെ ബന്ധു കഴിഞ്ഞ ദിവസം പോയപ്പോള്‍ റിട്ടേണ്‍ ടിക്കറ്റ് പരിശോധിച്ചില്ലെന്നാണ് പറഞ്ഞത്. റിട്ടേണ്‍ ടിക്കറ്റ് ഡമ്മി ടിക്കറ്റ് ആയാല്‍ പ്രശ്നമുണ്ടോ?

റിട്ടേണ്‍ ടിക്കറ്റ് നിര്‍ബന്ധമാണ്‌. റിട്ടേണ്‍ ടിക്കറ്റ് ഇല്ലാത്തവര്‍ക്ക് നാട്ടില്‍ നിന്നും ബോര്‍ഡിംഗ് പാസ് ലഭിക്കില്ല. ചിലരോട് ചോദിച്ചില്ലെന്ന് കരുതി റിട്ടേണ്‍ ടിക്കറ്റ് ഇല്ലാതെ പോകരുത്. ചോദിച്ചില്ലെങ്കില്‍ കാണിക്കേണ്ടി വരില്ല. എന്നാല്‍ ചോദിക്കുന്ന സമയത്ത് കൈവശം റിട്ടേണ്‍ ടിക്കറ്റ് ഇല്ലെങ്കില്‍ യാത്ര മുടങ്ങും.

ഡമ്മി ടിക്കറ്റ് ആയാലും മതിയാകും. കാരണം ഓരോ ടിക്കറ്റും വാങ്ങി ഓണ്‍ലൈന്‍ വഴി സാധുതയുള്ളതാണോ എന്ന് പരിശോധിക്കുന്നില്ല. ടിക്കറ്റ് കാണിച്ചാല്‍ വെരിഫൈ ചെയ്യാതെ തിരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

  1. സൗദിയില്‍ നിന്നും ആദ്യ ഡോസ് ഫൈസര്‍ ആണെടുത്തിട്ടുള്ളത്‌. നാട്ടില്‍ എത്തി രണ്ടാമത്തെ ഡോസ് കോവി ഷീല്‍ഡ് ആണെടുത്തത്. ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ ഇപ്പോള്‍ മൂന്ന് ഡോസ് ആണ് കാണിക്കുന്നത്. ഇത് കൊണ്ട് യാത്രക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ?

ആദ്യ ഡോസ് സൗദിയില്‍ നിന്നെടുത്ത് അടുത്ത ഡോസ് നാട്ടില്‍ നിന്നും എടുത്ത ഭൂരിഭാഗം പേര്‍ക്കും ഹെല്‍ത്ത് പാസ്പോര്‍ട്ടില്‍ ഇങ്ങിനെയാണ്‌ കാണിക്കുന്നത്. നാട്ടില്‍ നിന്നും ഒരു ഡോസ് വാക്സിന്‍ എടുക്കുമ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ രണ്ടു ഡോസിന്റെ വിവരങ്ങളാണ് ഉള്‍പ്പെടുന്നത്. ഈ സര്‍ട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രാലയ പോര്‍ട്ടല്‍ ലിങ്കിലൂടെ അപ്‌ലോഡ്‌ ചെയ്യുമ്പോഴാണ് ഇങ്ങിനെ സംഭവിച്ചത്. ഇത് മൂലം ഇതുവരെ ആരുടെയെങ്കിലും യാത്ര മുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

  1. സൗദി സിവില്‍ എവിയെഷന്റെ പുതിയ സര്‍ക്കുലര്‍ പ്രകാരം വിസിറ്റ് വിസയില്‍ സൗദിയിലേക്ക് വരുന്നവര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ കാര്യത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ? ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണോ? ചില ഓണ്‍ലൈന്‍ പത്രങ്ങളില്‍ അങ്ങിനെ കണ്ടിരുന്നു.

പുതിയ നിബന്ധനകള്‍ ഇല്ല. വിസിറ്റ് വിസയില്‍ വരുന്നവര്‍ രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കത്തവര്‍ ആണെങ്കില്‍ മാത്രമാണ് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാകുന്നുള്ളൂ. രണ്ടു ഡോസ് വാക്സിന്‍ പൂര്‍ത്തിയാക്കി വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് കൈവശം ഉണ്ടെങ്കില്‍ അവര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാകുന്നില്ല.

ഗാക സര്‍ക്കുലര്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ചില ഓണ്‍ലൈന്‍ പത്രങ്ങളില്‍ വന്ന വാര്‍ത്ത മൂലമുണ്ടായ ആശയ കുഴപ്പം മൂലമാണ് പലര്‍ക്കും ഇത്തരത്തില്‍ സംശയം ഉണ്ടായത്.

  1. സ്വിഹത്തി ആപ്ലിക്കേഷനില്‍ വാക്സിന്‍ പേജില്‍ ഫസ്റ്റ് ഡോസ്, സെക്കണ്ട് ഡോസ് എന്നതിന് താഴെയുള്ള രജിസ്റ്റര്‍ സിംപ്റ്റംസ് എന്നതിന് താഴെയായി പുതിയതായി മുന്നറിയിപ്പ് ചിഹ്നത്തോട് കൂടി ചുവന്ന നിറത്തില്‍ Ineligible എന്നെഴുതി അതിന് താഴെയായി അറബിയില്‍ ഒരു വാചകം എഴുതി കാണിക്കുന്നു. എന്താണത്?

സ്വിഹത്തി ആപ്ലിക്കേഷനില്‍ കാണുന്ന ആ മുന്നറിയിപ്പ് പ്രശനമുള്ളതല്ല. നിങ്ങള്‍ കോവിഡ് വാക്സിന്റെ മൂന്നാമത്തെ ഡോസിന് അര്‍ഹതയുള്ളയാളല്ല എന്നാണ് അതില്‍ കാണിക്കുന്നത്. മൂന്നാമത്തെ ഡോസിന് അര്‍ഹത ഉള്ളവര്‍ക്ക് അനുകൂലമായ സന്ദേശം ലഭിക്കും.

  1. ഞാന്‍ ഇപ്പോള്‍ ദുബായിലാണ് ഉള്ളത്. മൂന്ന് ദിവസം കഴിഞ്ഞാണ് സൗദിയിലേക്ക് പോകുന്നത്. സൗദിയിലേക്ക് പോകുന്നതിനു മുന്‍പായി ദുബായില്‍ വിസിറ്റ് വിസ കാന്‍സല്‍ ആക്കേണ്ടത് നിര്‍ബന്ധമാണ് എന്ന് ഒരു സുഹൃത്ത് പറയുന്നു. ഇത് ശരിയാണോ? ആണെങ്കില്‍ അതിന്റെ നടപടി ക്രമങ്ങള്‍ എന്തൊക്കെയാണ് എന്ന് പറഞ്ഞു തരുമോ?

അങ്ങിനെയൊരു നിബന്ധന ഇല്ല. ദുബായിലേക്ക് വന്നത് സിങ്ങില്‍ എന്‍ട്രി വിസിറ്റ് വിസയില്‍ ആണെങ്കില്‍ ദുബായില്‍ നിന്നും പുറത്ത് പോകുന്നതോട് കൂടി ആ വിസ കാന്‍സലാകും. അത് സിസ്റ്റത്തില്‍ കാണുകയും ചെയ്യും. അതിനായി പ്രത്യേകമായി നിങ്ങള്‍ ഒരു നടപടി ക്രമങ്ങളും ചെയ്യ്ണ്ടതില്ല.

  1. ഞാന്‍ എക്‌സിറ്റ്-റീ എന്‍ട്രിയില്‍ നാട്ടില്‍ എത്തിയിട്ട് രണ്ടാഴ്ചയായി. എനിക്ക് സൗദിയില്‍ പുതിയ ഒരു ജോലി ഓഫര്‍ വന്നിട്ടുണ്ട്. എനിക്ക് എന്റെ എക്‌സിറ്റ് റീ എന്‍ട്രി ഫൈനല്‍ എക്സിറ്റ് ആക്കി മാറ്റി പുതിയ വിസയില്‍ പോകാന്‍ സാധിക്കുമോ?  

സാധിക്കില്ല. എക്‌സിറ്റ്-റീ എന്‍ട്രി ആയതിനാല്‍ ഇപ്പോഴും നിങ്ങളുടെ തൊഴില്‍ കരാര്‍ നിലനില്‍ക്കുന്നു. അതിനാല്‍ എക്‌സിറ്റ്-റീ എന്‍ട്രി ഫൈനല്‍ എക്സിറ്റ് ആക്കി മാറ്റാന്‍ സാധിക്കില്ല. റീ എന്‍ട്രി വിസ കാലാവധി അവസാനിക്കുന്നതിന് മുന്‍പായി നിങ്ങള്‍ സൗദിയില്‍ തിരിച്ചെത്തിയില്ലെങ്കില്‍ പ്രവേശന വിലക്ക് ബാധകമാകും. മൂന്ന് വര്‍ഷത്തേക്കാണ് പ്രവേശന വിലക്ക് ബാധകമാകുക.

  1. ഞാന്‍ സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത് നാട്ടിലേക്ക് വന്നതാണ്. അടുത്തയാഴ്ച തിരിച്ചു പോകണം. നേരിട്ട് പോകുന്നവര്‍ക്കും മുഖീമില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ടോ? എത്ര ദിവസം മുന്‍പാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്? അനുമതി ലഭിക്കാന്‍ എത്ര ദിവസം എടുക്കും?

രണ്ടു ഡോസ് വാക്സിന്‍ എടുത്തു വന്നവര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നു എങ്കിലും അവരും മുഖീമില്‍ രജിസ്റ്റര്‍ ചെയ്യണം എന്നത് നിര്‍ബന്ധമാണ്‌. അതിനു പ്രത്യേക സമയ നിബന്ധനകള്‍ ഇല്ല. യാത്ര ചെയ്യുന്നതിന് അഞ്ചു ദിവസം മുന്‍പ് വരെ രജിസ്റ്റര്‍ ചെയ്യാം. മുഖീം പോര്‍ട്ടലില്‍ വാക്സിനേറ്റഡ് റസിഡന്റ്‌ എന്ന ഓപ്ഷനില്‍ ഇഖാമ നമ്പരും ജനന തിയ്യതിയും എന്റര്‍ ചെയ്തു നോക്കിയാല്‍ അടുത്ത പേജില്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള തിയ്യതി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യാം. ആവശ്യമായ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക മാത്രമാണ് വേണ്ടത്. അനുമതി ലഭിക്കേണ്ട ആവശ്യമില്ല. രജിസ്റ്റര്‍ ചെയ്തതിന് ശേഷം നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.

  1. എന്റെ സുഹൃത്ത് ഒന്നര വര്‍ഷമായി നാട്ടില്‍ എത്തിയിട്ട്. രാജകാരുണ്യം മുഖേന ഇഖാമയോ റീ എന്‍ട്രിയോ ഇതുവരെ ഓട്ടോമാറ്റിക് ആയി പുതുക്കി കിട്ടിയിട്ടുമില്ല. ഇനി തിരിച്ചു പോകാന്‍ സാധിക്കുമോ? ഇല്ലെങ്കില്‍ പുതിയ വിസയില്‍ പോകാന്‍ എത്ര വര്‍ഷം കാത്തിരിക്കേണ്ടി വരും?

എക്‌സിറ്റ്-റീ എന്‍ട്രി വിസയില്‍ നാട്ടില്‍ എത്തിയതിന് ശേഷം നിങ്ങള്‍ സ്പോണ്‍സറുമായോ സ്പോണ്‍സര്‍ നിങ്ങളുമായോ ആശയ വിനിമയം നടത്തിയിട്ടില്ല എന്ന് വേണം മനസ്സിലാക്കാന്‍. നിങ്ങളുടെ എക്‌സിറ്റ്-റീ എന്‍ട്രി വിസ കാലാവധി കഴിഞ്ഞതിനു ശേഷം നിങ്ങള്‍ കമ്പനിയുമായി ബന്ധപ്പെടാത്ത സാഹചര്യത്തില്‍ നിങ്ങള്‍ക്കെതിരെ ജവാസാതിലോ മാനവശേഷി സാമൂഹിക വികസന മന്ത്രാലയതിലോ സ്പോണ്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാവാം. അത് കൊണ്ടായിരിക്കും രാജ കാരുണ്യത്തിലൂടെ നിങ്ങളുടെ ഇഖാമയോ, എക്‌സിറ്റ്-റീ എന്‍ട്രിയോ പുതുക്കി ലഭിക്കാതെ വന്നത്.

സൗദിയിലെ പുതിയ റെഗുലേഷന്‍ പ്രകാരം ഒരു വര്‍ഷത്തില്‍ അധികമായി രാജ്യത്തിന്‌ പുറത്തുള്ള വിദേശ തൊഴിലാളിയുടെ റീ എന്‍ട്രി ഓണ്‍ലൈന്‍ ആയി സിസ്റ്റത്തിലൂടെ പുതുക്കാന്‍ സാധിക്കില്ല. ഇനി നിങ്ങളുടെ സ്പോണ്‍സര്‍ക്ക് മാത്രമാണ് എക്‌സിറ്റ്-റീ എന്‍ട്രി പുതുക്കി നല്‍കാന്‍ സാധിക്കുക. അതിന്റെ നടപടി ക്രമങ്ങള്‍ മുകളില്‍ ഒരു ചോദ്യത്തിന് ഉത്തരമായി വിശദമായി തന്നെ നല്‍കിയിട്ടുണ്ട്.

പുതിയ വിസയില്‍ ഉടനെ പോകാന്‍ സാധിക്കില്ല. മൂന്ന് വര്‍ഷം കാത്തിരിക്കേണ്ടി വരും. എനാല്‍ പഴയ സ്പോണ്‍സര്‍ പുതിയ വിസ അയച്ചു തന്നാല്‍ നിങ്ങള്‍ക്ക് ഉടനെ പോകാന്‍ സാധിക്കും. അതിനു വിലക്ക് ബാധകമല്ല.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST23 hours ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST4 days ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST5 days ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST6 days ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST1 week ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST1 week ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST2 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST2 weeks ago

അടച്ചാക്ഷേപിക്കരുത്…. സൗദിയിലെ എല്ലാ വിദേശികളും ഓടു പൊളിച്ച് കയറി വന്നവരല്ല.

LATEST4 days ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST5 days ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST3 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST23 hours ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST6 days ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST2 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST3 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST1 week ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST3 weeks ago

തവക്കല്‍ന വിഷയത്തില്‍ മലയാളിയുടെ സൗദിയിലേക്കുള്ള യാത്ര മുടക്കിയത് മലയാളി ജീവനക്കാരനെന്ന് ആരോപണം

LATEST2 weeks ago

നെടുമ്പാശ്ശേരിയില്‍ എയര്‍ലൈന്‍ സ്റ്റാഫ് കൈക്കൂലി വാങ്ങി ബോര്‍ഡിംഗ് പാസ് നല്‍കിയതായി ആരോപണം

Trending

error: Content is protected !!