Connect with us

LATEST

ഈ കാര്യങ്ങളില്‍ പ്രാഥമിക അറിവില്ലെങ്കില്‍ പിന്നീടൊരിക്കലും സൗദിയിലേക്ക് പ്രവേശനം സാധിക്കാതെ വന്നേക്കാം

Published

on

കഴിഞ്ഞ ദിവസം ഖത്തറില്‍ നിന്നും സൗദിയിലേക്ക് റോഡ്‌ മാര്‍ഗ്ഗം പ്രവേശിച്ച തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് സൗദി അതിര്‍ത്തിയില്‍ അധികൃതരുടെ കര്‍ശനമായ പരിശോധന നേരിടേണ്ടി വന്നതായി കഴിഞ്ഞ ദിവസം അനുഭവസ്ഥന്‍ ഫോണിലൂടെ പറയുകയുണ്ടായി. രണ്ടു കാറുകളില്‍ അതിര്‍ത്തി കടന്നതില്‍ ഒരു കാറിനെ പോകാന്‍ അനുവദിക്കുകയും ഈ മലയാളികള്‍ സഞ്ചരിച്ചിരുന്ന കാര്‍ മണിക്കൂറുകളോളം തടഞ്ഞു നിര്‍ത്തി എന്നുമായിരുന്നു ഇവരുടെ പരാതി.

തടഞ്ഞു നിര്‍ത്താന്‍ ഉണ്ടായ കാരണം എന്താണെന്ന് ചോദിച്ചപ്പോള്‍ ഇയാള്‍ക്കും വ്യക്തമായി അറിയില്ല. എന്നാല്‍ സംസാരത്തിനൊടുവില്‍ ഇവരുടെ ലഗേജില്‍ ഉണ്ടായിരുന്ന അരിപ്പൊടി, മസാല പൊടികള്‍ തുടങ്ങിയ രണ്ടോ മൂന്നോ പൊടികള്‍ അധികൃതര്‍ കളയാന്‍ നിര്‍ദേശിച്ചതായും ഇദ്ദേഹം പറഞ്ഞു. രോഗി ആയതിനാല്‍ മൂന്ന് മാസം കഴിക്കാനുള്ള മരുന്നുകളും വലിയ അളവില്‍ കൊണ്ട് വന്നിരുന്നു. ഈ മരുന്നുകളും വിശദമായി പരിശോധിച്ച ശേഷമാണ് പോകാന്‍ അനുവദിച്ചത് എന്ന് കൂടി പറഞ്ഞപ്പോഴാണ് എന്തിനാണ് കസ്റ്റംസ് അധികൃതര്‍ തടഞ്ഞു നിര്‍ത്തിയത് എന്ന് മനസ്സിലാക്കാന്‍ സാധിച്ചത്.

നാട്ടിലുള്ള പ്രവാസികള്‍ ഏതു വിധേനെയും സൗദിയിലേക്ക് തിരിച്ചെത്താനുള്ള ശ്രത്തിലാണ് ഇപ്പോള്‍. വന്‍തുക കടം വാങ്ങിയും മറ്റും ഇങ്ങിനെ യാത്ര ചെയ്യുന്നവര്‍ക്ക് സൗദിയില്‍ തിരിച്ചെത്തി എത്രയും പെട്ടെന്ന് തന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതും അത്യാവശ്യമാണ്. അത് കൊണ്ട് തന്നെ ഇത്തരം തടഞ്ഞു വെക്കലും തടവും പിഴയും ജയില്‍ ശിക്ഷയുമെല്ലാം ഒഴിവാക്കാന്‍ ചില പ്രാഥമിക കാര്യങ്ങളില്‍ പ്രാഥമികമായ ഒരു അവബോധം ഉണ്ടാകേണ്ടതുണ്ട്. എയര്‍പോര്‍ട്ടിലോ കര അതിര്‍ത്തിയിലോ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ ലഗേജില്‍ ഉള്ള എല്ലാ വസ്തുക്കള്‍ക്കും നിങ്ങള്‍ക്ക് തന്നെയാണ് പരിപൂര്‍ണ്ണ ഉത്തരവാദിത്വം. നിയമം അറിയില്ല എന്നത് സൗദിയില്‍ എന്നല്ല ഒരു രാജ്യത്തും ഒരു കാരണമായി കണക്കാക്കില്ല.

കര മാര്‍ഗ്ഗം മാത്രമല്ല വിമാനമാര്‍ഗ്ഗവും കടല്‍ മാര്‍ഗ്ഗവും രാജ്യത്തേക്ക് പ്രവേശിക്കുന്ന എല്ലാ അതിര്‍ത്തികളിലും കര്‍ശനമായ പരിശോധനകള്‍ ഉണ്ടായിരിക്കും. നിരോധിക്കപ്പെട്ട വസ്തുക്കള്‍ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിപ്പിക്കപ്പെടുന്നത് തടയാന്‍ വേണ്ടിയാണ് ഈ പരിശോധന. സംശയാസ്പദമായ വസ്തുക്കള്‍ കൈവശം ഉണ്ടെങ്കില്‍ അത് പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കുകയുള്ളൂ. സംശയാസ്പദമായ വസ്തുക്കള്‍ കൈവശം ഇല്ലാതിരിക്കുക എന്നതാണ് അതിര്‍ത്തികളില്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം.

വിമാന താവളങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പ്രഥമ ദൃഷ്ട്യ തിരിച്ചറിയാന്‍ സാധിക്കാത്ത പൊടി രൂപത്തിലുള്ളവ, മരുന്നുകള്‍ തുടങ്ങിയ സംശയാസ്പദമായ വസ്തുക്കളുമായി എത്തുന്നവരെ പെട്ടെന്ന് പോകാന്‍ അനുവദിക്കില്ല. അവരെ ബന്ധപ്പട്ടെ അധികൃതര്‍ക്ക് കൈമാറുകയും സംശയം തോന്നിയ വസ്തുവോ പൊടിയോ മരുന്നോ വിദഗ്ദ പരിശോധനക്ക് അയക്ക്കുകയും ചെയ്യും. വിദഗ്ദ പരിശോധനയില്‍ അപകടകരമല്ലെന്നു തെളിഞ്ഞാല്‍ മോചനം ഉണ്ടാകും. എന്നാല്‍ ഈ പരിശോധന റിപ്പോര്‍ട്ട് വരുന്നത് വരെ ചിലപ്പോള്‍ അധികൃതര്‍ അയാളെ തടഞ്ഞു വെക്കും. കൂടുതല്‍ വിദഗ്ദ പരിശോധന ആവശ്യമായി വരുന്ന അവസരങ്ങളില്‍ അത്രയും ദിവസം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരും.

മരുന്നുകളുടെ കാര്യത്തില്‍ കര്‍ശനമായ നിലപാടാണ് അധികൃതര്‍ സ്വീകരിക്കുന്നത്. നാട്ടില്‍ നിന്നും മരുന്നുകള്‍ കൊണ്ട് വരുന്നവര്‍ പരമമായ ശ്രദ്ധ ഇക്കാര്യത്തില്‍ പുലര്‍ത്തേണ്ടതുണ്ട്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള മരുന്നുകള്‍ സൗദി അറേബ്യയിലേക്ക് കൊണ്ട് വരുന്നതിനെ സംബന്ധിച്ചും സൗദിയില്‍ നിന്ന് വ്യക്തികള്‍ മരുന്നുകള്‍ പുറത്തേക്കു കൊണ്ട് പോകുന്നത് സംബന്ധിച്ചും  സൗദിയിൽ വ്യക്തമായ നടപടിക്രമങ്ങളും നിബന്ധനകളും ഉണ്ട്. ഇത് വ്യക്തമാക്കി കൊണ്ടുള്ള റെഗുലേഷൻ വർഷങ്ങൾക്ക്  മുൻപ് തന്നെ സൗദി തങ്ങളുടെ രാജ്യത്ത് പ്രവർത്തിക്കുന്ന വിദേശ രാജ്യങ്ങളുടെ എംബസ്സികള്‍ക്ക് ഔദ്യോഗികമായി  അയച്ചു കൊടുത്തിട്ടുണ്ട്‌.

ആവശ്യമായ മുൻകരുതലുകൾ എടുക്കാതെ നാട്ടിൽ നിന്നും മരുന്നുകൾ സൗദിയിലേക്ക് കൊണ്ട് വരുന്നത് വളരെ അപകടകരമാണ്. പലപ്പോഴും അജ്ഞതയും അശ്രദ്ധയും മൂലം ഇവർക്ക് ബലി കൊടുക്കേണ്ടി വരുന്നത് പ്രവാസ ജീവിതവും സ്വന്തം ജോലിയും ഭാവിയുമാണ്. ആവശ്യമായ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ മരുന്നുകൾ സ്വന്തം ആവശ്യത്തിന് കൊണ്ട് വരുന്നവർ മാത്രമല്ല, മറ്റുള്ളവർക്ക് വേണ്ടി നാട്ടിൽനിന്നും കൊണ്ട് വരുന്നവരും പിടിക്കപ്പെടും.

കാരണം നാട്ടില്‍ സ്ഥിരമായി ഉപയോഗിക്കുന്ന ചില മരുന്നുകളും സൗദിയിലേക്ക് കൊണ്ട് വരുന്നത് അപകടകരമായി മാറിയേക്കാം. ഇങ്ങിനെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിനായി സൗദിയില്‍ നിരോധിക്കപ്പെട്ട മരുന്ന് തന്ന ആവണം നമ്മള്‍ കൊണ്ട് വരുന്നത് എന്നില്ല. നാട്ടില്‍ നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്നതും സൗദിയിലേക്ക് കൊണ്ട് വരുന്നതുമായ മരുന്നുകളില്‍ ഏതെങ്കിലും ഒന്നില്‍ നിരോധിക്കപ്പെട്ട അംശങ്ങള്‍ ഉണ്ടെങ്കില്‍ കുഴപ്പത്തിലാകും. നാട്ടിൽ നിന്നും കൊണ്ട് വരുന്ന മരുന്നുകളിൽ സൗദിയിൽ നിരോധിക്കപ്പെട്ട മരുന്നുകൾ ഉൾപ്പെടുന്നതാണ് നിരവധി പ്രവാസികൾക്ക് ജയിൽ ശിക്ഷ ലഭിക്കുന്നതിന് കാരണമാകുന്നത്.

ഉദാഹരണമായി കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാമ്പു എയര്‍പോര്‍ട്ടില്‍ നിന്നും എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തു നാര്‍കോട്ടിക്‌ വിഭാഗത്തിന് കൈമാറിയ തമിഴ്നാട്ടുകാരന്‍ സാദിഖ്‌ പാഷ കൊണ്ട് വന്നത് T.Anximil 0.5 എന്ന മരുന്നായിരുന്നു. പ്രമേഹം, രക്ത സമ്മര്‍ദ്ദം അമിതമായ ഉല്‍ക്കണ്ഠ എന്നിവക്ക് കുറെ വര്‍ഷങ്ങളായി ഈ മരുന്ന് സ്ഥിരമായി കഴിക്കുന്ന വ്യക്തിയായിരുന്നു പാഷ. അവധി കഴിഞ്ഞു വരുമ്പോള്‍ നാട്ടില്‍ നിന്നും കൊണ്ട് വന്നപ്പോഴായിരുന്നു പിടിയിലായത്.

ഈ മരുന്ന് നാട്ടില്‍ നിരോധിച്ചത് ആയിരുന്നില്ല. എന്നാല്‍ അതേ സമയം ഈ മരുന്നില്‍ Alprazolam എന്ന മയക്കം (Sedation) ഉണ്ടാക്കുന്ന മരുന്നിന്‍റെ അംശം ഉള്ളതിനാല്‍ ആയിരുന്നു ഇയാള്‍ 55 ദിവസം നാര്‍കോട്ടിക്‌ വിഭാഗത്തിന്റെ കസ്റ്റഡിയില്‍ കഴിയണ്ടി വന്നത്. ഈ അംശം സൗദിയില്‍ നിരോധിക്കപ്പെട്ടതായിരുന്നു. അതറിയാതെ ഈ മരുന്നുകള്‍ കൊണ്ട് വന്നതിനാണ് ഇയാള്‍ പിടിയിലായത്.

പലപ്പോഴും നമ്മള്‍ മരുന്നുകള്‍ കൊണ്ട് വരുന്നത് ഡോക്ടറുടെ പ്രിസ്ക്രിപ്ഷന്‍ പ്രകാരമായിരിക്കാം. എന്നാല്‍ ഡോക്ടറുടെ കുറിപ്പടി ഉണ്ടായാലും സൗദിയില്‍ നിരോധിച്ച മരുന്നുകളുടെ അംശങ്ങള്‍ കൂട്ടത്തിലുള്ള ഒരു മരുന്നില്‍  കണ്ടെത്തിയാല്‍ നമ്മള്‍ കുഴപ്പത്തിലാകും. അത് പോലെതന്നെ സ്വന്തം ആവശ്യത്തിനു മാത്രമല്ല മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്ക് ഇത്തരം മരുന്നുകള്‍ കൊണ്ട് വരുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തെത്തേണ്ടതുണ്ട്.

ഈ രണ്ടു കാര്യങ്ങളും സംബന്ധിച്ച മികച്ച ഉദാഹരണം കോഴിക്കോട്‌ പാലിശ്ശേരി സ്വദേശി ഷംസുവിന്റെതാണ്. സന്ദര്‍ശക വിസയില്‍ വന്ന കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയി ആറു മാസത്തെ അവധി കഴിഞ്ഞു തിരിച്ചു വരുമ്പോഴാണ് ശംസുവിനെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ എയര്‍പോര്‍ട്ടില്‍ നിന്ന് അധികൃതര്‍ പിടികൂടി നാര്‍കോട്ടിക്‌ വിഭാഗത്തിന് കൈമാറിയത് സുഹൃത്തായ സിദ്ദിഖിന് വേണ്ടി മരുന്നുകള്‍ കൊണ്ട് വന്നപ്പോഴായിരുന്നു. നാട്ടില്‍ നിന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള മരുന്നുകളായിരുന്നു കൈവശം ഉണ്ടായിരുന്നത്. ഈ മരുന്നുകള്‍ക്ക് ഡോക്ടറുടെ കുറിപ്പടി ഉണ്ടായിട്ടും സൗദിയില്‍ നിരോധിച്ച മരുന്നുകളുടെ അംശങ്ങള്‍ കൂട്ടത്തിലുള്ള ഒരു മരുന്നില്‍ കണ്ടെത്തിയതിനാല്‍ അധികൃതര്‍ തടഞ്ഞു വെച്ച് നാര്‍കോട്ടിക്‌ സെല്ലിനു കൈമാറുകയായിരുന്നു.

ഷംസുവിന്റെ പക്കൽ നാട്ടില്‍ നിന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള മരുന്നുകളായിരുന്നു ഉണ്ടായിരുന്നത്. ഈ മരുന്നുകള്‍ക്ക് കോഴിക്കോട് മാലാപറമ്പിലെ ഇക്ര ഇന്റര്‍നാഷണല്‍ ആശുപത്രിയിലെ ഇ എന്‍ ടി സര്‍ജന്‍ ഡോക്ടര്‍ സഞ്ജയ്‌ രാഘവന്‍ നൽകിയ പ്രിസ്‌ക്രിപ്‌ഷനും ഉണ്ടായിരുന്നു. എന്നിട്ടും എയർപോർട്ട് അധികൃതർ ഷംസുവിനെ പിടികൂടി നാർക്കോട്ടിക് വിഭാഗത്തിന് കൈമാറുകയായിരുന്നു.

സൗദിയില്‍ നിരോധിച്ച മരുന്നുകളുടെ അംശങ്ങള്‍ കൂട്ടത്തിലുള്ള നെക്സിറ്റോ പ്ലസ് (Escitalopram with Lonazep Combination) എന്ന ഒരു മരുന്നില്‍ കണ്ടെത്തിയാതായിരുന്നു ഷംസുവിന് വിനയായത്. പിന്നീട് ഷംസു നിരപരാധിയെന്ന് ബോധ്യപ്പെട്ടതോടെ അധികൃതർ സിദ്ദിഖിനോട് കീഴടങ്ങാൻ ആവശ്യപ്പെടുകയും സിദ്ദിഖ് അധികൃതർക്ക് മുൻപിൽ കീഴടങ്ങിയതോടെ ഷംസുവിനെ മോചിപ്പിക്കുകയായിരുന്നു.

ഈ മരുന്ന് ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളതായിരുന്നില്ല. അനേകം വർഷങ്ങളായി ഈ മരുന്ന് ഉപയോഗിച്ചു വരുന്ന സിദ്ദിഖ് മുൻപ് പലതവണ ഇത് നാട്ടിൽ നിന്നും കൊണ്ട് വന്നിരുന്നു. പക്ഷെ ഈ മരുന്ന് കൂടിയ ഡോസിൽ ഉപയോഗിച്ചാൽ ഒരു മയക്കം ഉണ്ടാകും എന്നതിനാൽ ഇത് ദുരുപയോഗം ചെയ്യപ്പെട്ടിരുന്നതിനാൽ ഇത് അധികൃതരുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. മരുന്നിന്റെ ഈ പ്രത്യേകത സിദ്ദിഖിന് പ്രതികൂലമായി. അന്വേഷണത്തിന് ഒടുവിൽ മരുന്നിന്റെ പരിശോധനാ ഫലവും എതിരായതോടെ സിദ്ദിഖിനെ നാട് കടത്താൻ വിധിക്കുകയായിരുന്നു.

മയക്കു മരുന്നായി കണക്കാക്കുന്ന മരുന്നുകളുടെ അംശങ്ങള്‍ (Narcotic Properties) അടങ്ങിയിട്ടുള്ള മരുന്നുകള്‍ കൊണ്ട് വരുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. കാരണം അത് മയക്കം (Sedation) ഉണ്ടാക്കുന്നതിനായി ലഹരി മരുന്നായി ഉപയോഗിക്കാന്‍ സാധ്യത അധികൃതര്‍ തള്ളികളയില്ല. പിടിക്കപ്പെടുന്ന അവസരത്തിൽ ഈ നിയമം അറിയില്ലായിരുന്നു എന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ല. കാരണം മനഃപൂർവ്വം മയക്കു മരുന്ന് കടത്തുന്നവരും മനപൂർവ്വമല്ലാതെ കടത്തുന്നവരും പിടിക്കപ്പെടുന്ന സമയത്ത് ഒരുപോലെ ഉയർത്തുന്ന കാരണമാണിത് എന്നത് കൊണ്ട് ഒരു ഉദ്യോഗസ്ഥനും കോടതിയും ഈ കാരണം മുഖവിലക്ക് എടുക്കാറില്ല.

സൗദിയിലേക്ക് നാട്ടിൽ നിന്നും മരുന്നുകൾ കൊണ്ട് വന്നതിന് അഞ്ചു വർഷം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നവരിൽ ഒരാളായ അബ്ദുൽ വഹീദ് എന്ന ഹൈദരാബാദ് സ്വദേശി സൽമാൻ രാജാവിന്റെ കാരുണ്യം മൂലമുള്ള പൊതുമാപ്പിൽ മോചനം ലഭിച്ചാണ് നാട്ടില്‍ എത്തിയത്. സൗദിയിൽ ബാങ്ക് ജീവനക്കാരനായി ജോലി ചെയ്തിരുന്ന വഹീദ് റിയാദ് എയർപോർട്ടിൽ വെച്ചാണ് പിടിയിലായത്.

അബ്ദുൽ വഹീദ് മരുന്നുകൾ കൊണ്ട് വന്നത് സ്വന്തം ആവശ്യത്തിനോ ഉപയോഗത്തിനോ ആയിരുന്നില്ല. സുഹൃത്തിന്റെ ഭാര്യക്ക് ഉപയോഗിക്കുന്നതിന് വേണ്ടിയായിരുന്നു ഇയാൾ മരുന്നുകൾ കൊണ്ട് വന്നത്. ഉറക്കം ഇല്ലയ്മക്കും അമിത ഉൽക്കണ്ഠക്കും പരിഹാരമായി ഡോക്ടർമാർ നിർദ്ദേശിച്ച BECALM എന്ന മരുന്ന് ഇയാൾ കൊണ്ട് വന്ന മരുന്നുകളുടെ  കൂട്ടത്തിൽ ഉൾപ്പെട്ടിരുന്നു. അതിൽ അൽപ്രാസോളം എന്ന നിരോധിത മരുന്നിന്റെ അംശങ്ങൾ ഉണ്ടായിരുന്നത് മൂലമാണ് വഹീദ് പിടിയിലായത്.

പിടിയിലായ വഹീദിനെ അധികൃതർ ചോദ്യം ചെയ്തപ്പോൾ അയാളുടെ സുഹൃത്തായ അബ്ദുൽ മൊയിസ് എന്ന ഹൗസ് ഡ്രൈവറുടെ ആവശ്യപ്രകാരമാണ് മരുന്നുകൾ കൊണ്ട് വന്നതെന്ന് വെളിപ്പെട്ടു. മൊയിസിനെ കസ്റ്റഡിയിൽ എടുത്തപ്പോഴാണ് ഈ മരുന്നുകൾ അയാളുടെ സുഹൃത്തായ ഷൈക്ക് ബദർ എന്ന ഹൈദരാബാദ് സ്വദേശിയുടെ നിർദ്ദേശപ്രകാരമാണ് കൊണ്ട് വരാൻ ആവശ്യപ്പെട്ടതെന്ന് മൊഴി നൽകി. തുടർന്ന് ഷെയ്ക്ക് ബദറിനെ ചോദ്യം ചെയ്തപ്പോൾ അയാളുടെ ഭാര്യ ഹാജറ ബീഗത്തിന് വേണ്ടിയാണ് മരുന്നുകൾ കൊണ്ട് വന്നതെന്ന് തെളിഞ്ഞു.

പിടിയിലായ ഒരാൾക്ക് പോലും ഈ മരുന്ന് സൗദിയിലേക്ക് കൊണ്ട് വരാൻ പാടില്ലായിരുന്നു എന്ന നിയമ വശം അറിയുമായിരുന്നില്ല. പക്ഷെ ഈ വാദം കോടതി കണക്കിലെടുത്തില്ല. അന്വേഷണത്തിൽ ഹാജറ ബീഗം ഇതിന് മുൻപ് ഈ മരുന്നോ ഇതുപോലെയുള്ള മരുന്നുകളോ ഉപയോഗിച്ചിരുന്നില്ലെന്ന് അന്വേഷണത്തിൽ വെളിപ്പെട്ടത് ഇവർക്ക് വിനയായി.

2015 ൽ വിചാരണക്കൊടുവിൽ അബ്ദുൽ വഹീദിന് എട്ടു വർഷം തടവും എണ്ണൂറു ചാട്ടയടിയും ഒരുലക്ഷം റിയാൽ പിഴയൊടുക്കാനും വിധിച്ചു. ഷെയ്ക്ക് ബദറിനും ഭാര്യക്കും അഞ്ചു വർഷം വീതം തടവും 500 ചാട്ടയടിയും മോയിസിന് രണ്ടര വർഷം തടവും മുന്നൂറ് ചാട്ടയടിയും കോടതി ശിക്ഷ വിധിച്ചു. എന്നാൽ അപ്രതീക്ഷിതമായെത്തിയ രാജകാരുണ്യത്തിൽ കാലാവധി തികയും മുൻപേ തന്നെ ഇവർക്ക് മോചനം ലഭിക്കുകയായിരുന്നു.

സൗദിയിലേക്ക് മരുന്നുകൾ കൊണ്ട് വരുന്നവർ താഴെ പറയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക:

1. മരുന്ന് കൊണ്ട് വരുന്നവർ ഈമരുന്നോ മരുന്നിൽ അടങ്ങിയിട്ടുള്ള ഏതെങ്കിലും അംശങ്ങളോ സൗദിയിലോ അന്താരാഷ്ട്രാ തലത്തിലോ നിരോധിക്കപ്പെട്ടതാണോ അല്ലെങ്കിൽ നിയന്ത്രിക്കപ്പെട്ടിട്ടുള്ളതോ (Restricted) എന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

2. മയക്കു മരുന്നായി കണക്കാക്കുന്ന മരുന്നുകളുടെ അംശങ്ങള്‍ (Narcotic Properties) അടങ്ങിയിട്ടുള്ള മരുന്നുകള്‍ കൊണ്ട് വരുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തുക.

3. കൊണ്ടു വന്നിട്ടുള്ള മരുന്നുകള്‍ രോഗിയുടെ പരമാവധി ആറു മാസത്തെ ഉപയോഗത്തിന് ആവശ്യമായ അളവിലുള്ളത് ആയിരിക്കണം. അതില്‍ കൂടുതല്‍ കൊണ്ട് വരാന്‍ പാടില്ല.

4. പ്രസ്തുത വ്യക്തി ആറു മാസത്തെ കാലാവധിയിലും കുറവാണ് രാജ്യത്ത്‌ താമസിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍ അത്രയും കാലത്തേക്ക് ഉപയോഗിക്കാന്‍ ആവശ്യമായ അളവില്‍ മാത്രമേ മരുന്നുകള്‍ കൊണ്ട് വരുന്നതിന് അനുവാദമുണ്ടായിരിക്കുകയുള്ളൂ.

5. രോഗിയുടെ ആവശ്യത്തിനുള്ളതില്‍ കൂടുതല്‍ മരുന്നുകള്‍ കൊണ്ട് വരികയാണെങ്കില്‍ അധികമുള്ള മരുന്നുകള്‍ കണ്ടു കെട്ടും.

6. മരുന്ന് കൊണ്ട് വരുന്ന വ്യക്തി രോഗി ആണെങ്കില്‍ ആ വ്യക്തിയുടെ കൈവശം മെഡിക്കൽ റിപ്പോർട്ട് ഉണ്ടായിരിക്കണം.

7. ഈമെഡിക്കൽ റിപ്പോർട്ട് അയാളെ ചികിത്സിച്ചിരുന്ന ആശുപത്രിയുടെതായിരിക്കണം. റിപ്പോർട്ടിന് ആറു മാസ കാലാവധിയില്‍ കൂടുതല്‍ പഴക്കം ഉണ്ടായിരിക്കരുത്.

8. ഈ മെഡിക്കൽ റിപ്പോർട്ടിൽ പ്രസ്തുത വ്യക്തിയുടെ വ്യക്തിപരമായ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. അയാളുടെ രോഗവും മരുന്നുകള്‍ കഴിക്കേണ്ട രീതിയും എത്ര നാള്‍ മരുന്നുകള്‍ കഴിക്കണമെന്നും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

9. ഈ മെഡിക്കൽ റിപ്പോർട്ടിൽ മരുന്നിന്റെ ശാസ്ത്രീയ നാമവും ഫാര്‍മസ്യൂട്ടിക്കല്‍ ബ്രാന്‍ഡ്‌ നാമവും മരുന്ന് കഴിക്കേണ്ട അളവുകളും അതില്‍ ഉണ്ടായിരിക്കണം.

10. പ്രസ്തുത ഹോസ്പിറ്റലിലെ അംഗീകാരമുള്ള ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ ഉണ്ടായിരിക്കണം. ആ പ്രിസ്‌ക്രിപ്‌ഷൻ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നല്കിയതായിരിക്കണം.

11. ഈ പ്രിസ്‌ക്രിപ്‌ഷനിൽ അതില്‍ ഡോക്ടറുടെ രോഗ നിര്‍ണ്ണയവും മരുന്നിന്‍റെ ശാസ്ത്രീയ നാമവും ഫാര്‍മസ്യൂട്ടിക്കല്‍ ബ്രാന്‍ഡ്‌ നാമവും ഉണ്ടായിരിക്കണം.

12. പ്രിസ്‌ക്രിപ്‌ഷനിൽ മരുന്നിന്‍റെ ഉപയോഗ ക്രമവും ചികില്‍സയുടെ ദൈര്‍ഘ്യവും രേഖപ്പെടുത്തിയിരിക്കണം.

13. പ്രിസ്‌ക്രിപ്‌ഷനിൽ പ്രസ്തുത വ്യക്തിയ ചികിത്സിച്ചിരുന്ന ആശുപത്രിയുടെ സീല്‍ ഉണ്ടായിരിക്കണം.

14. മറ്റൊരാള്‍ക്ക് വേണ്ടി മരുന്ന് സൗദിയിലേക്ക് കൊണ്ട് വരുന്നയാള്‍ രോഗിയുടെ മാതാപിതാക്കളോ, മക്കളോ, സഹോദരങ്ങളോ, ഭര്‍ത്താവോ തുടങ്ങിയ ബന്ധുക്കള്‍ ആണെങ്കില്‍ രോഗിയുടെ ഔദ്യോഗിക തിരിച്ചറിയൽ രേഖ പകർപ്പ്‌ കൈവശം കരുതണം.

15. രോഗിക്ക് വേണ്ടി മരുന്നുകള്‍ കൊണ്ട് വരുന്നത് രോഗിയുടെ പ്രതിനിധി ആണെങ്കില്‍ പ്രസ്തുത മരുന്നുകള്‍ കൊണ്ട് വരുന്നതിന് സമ്മതം അറിയിച്ചു കൊണ്ടുള്ള സത്യവാങ്മൂലം ആവശ്യമാണ്‌.

16. രാജ്യത്ത്‌ നിന്ന് പുറത്തേക്കു പോകുന്ന രോഗികള്‍ ഇത്തരത്തിലുള്ള മരുന്നുകള്‍ കൂടെ കൊണ്ട് പോകുകയാണെങ്കിലും നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. അവര്‍ ആഭ്യന്തരമായും അന്താരാഷ്ട്രാ തലത്തിലും നിരോധിക്കപ്പെട്ടിട്ടുള്ളതോ നിയന്ത്രിക്കപ്പെട്ടിട്ടുള്ളതോ (Restricted) ആയ മരുന്നുകള്‍ കൊണ്ട് പോകാന്‍ പാടില്ല.

ഇത്തരം രേഖകൾ ഒരു വ്യക്തിയുടെ നിരപരാധിത്വം വെളിവാക്കുന്നതിന് ഹാജരാക്കാവുന്ന രേഖകളായി മാത്രമേ കണക്കാക്കുന്നുള്ളൂ. ഇതിന്റെ ആധികാരികതയെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചും അവസാന തീരുമാനം ബന്ധപ്പെട്ട സൗദി അധികൃതരുടേതാണ്. ഹാജരാക്കുന്ന രേഖകൾ കൃത്യമാണെങ്കിലും ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടായാൽ അത് ദുരീകരിക്കുന്നത് വരെ അന്വേഷണ വിധേയമായി കസ്റ്റഡിയിൽ വെക്കുകയും ചെയ്യാറുണ്ട്.

അത് പോലെ തന്നെ സൗദി അറേബ്യയിലേക്ക് പ്രവേശിപ്പിക്കുന്നത് അത്യന്തം അപകടകരമായ ചില സാധന സാമഗ്രികളെ കുറിച്ച് താഴെ വിവരിക്കുന്നു. ഇവ കൈവശം ഉണ്ടാകാതിരിക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്.

മദ്യം ഔദ്യോഗികമായി തന്നെ സൗദി അറേബ്യയില്‍ നിരോധിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിക രാജ്യമായ സൗദിയില്‍ മദ്യം വില്‍ക്കുന്നതും ഉപയോഗിക്കുന്നതും കടുത്ത ശിക്ഷാര്‍ഹമായ കാര്യമാണ്. ആല്‍കഹോള്‍ അടങ്ങിയ എല്ലാ തരത്തിലുമുള്ള പാനീയങ്ങളും നിരോധിക്കപ്പെട്ടിരിക്കുന്നു. മദ്യം, ബിയര്‍, വൈന്‍ തുടങ്ങിയവ ഏതു രൂപത്തില്‍ ആയാലും നിങ്ങളുടെ കൈവശം ഉണ്ടായിരിക്കരുത്.

  • ഇസ്ലാമിക രാജ്യമായ സൗദിയില്‍ എല്ലാ തരത്തിലുമുള്ള ചൂതാട്ടത്തിനും സമ്പൂര്‍ണ്ണ നിരോധനമുണ്ട്. ചൂതാട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന എല്ലാ തരത്തിലുള്ള ഉപകരണങ്ങള്‍, മെഷീനുകള്‍ തുടങ്ങിയവ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്. ഇസ്ലാമിക മത പ്രമാണങ്ങള്‍ക്ക് എതിരായിട്ടുള്ള പുസ്തകങ്ങള്‍ ലഗേജില്‍ ഉണ്ടാകാതെ സൂക്ഷിക്കുക.
  • വിശുദ്ധ കഅബയുടെ രൂപങ്ങള്‍, സംസം എന്ന് പേരെഴുതിയിട്ടുള്ള വെള്ളത്തിന്‍റെ കുപ്പികള്‍, കാനുകള്‍, പന്നികളുടെ മാംസം, അതിന്റെ കൊഴുപ്പ്, ചോര, ആന്തരിക ഭാഗങ്ങള്‍ എന്നിവ സൗദിയിലേക്ക് കൊണ്ട് വരാതിരിക്കുക. അത് പോലെ തന്നെ മായം കലര്‍ന്ന പദാര്‍ഥങ്ങള്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കരുത്.
  • അശ്ലീല ചിത്രങ്ങള്‍, അശ്ലീല വിഡിയോ, പുസ്തകങ്ങള്‍ എന്നിവ. നിങ്ങളുടെ കൈവശമുള്ള മൊബൈലില്‍ അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ഉണ്ടെങ്കില്‍ നിങ്ങള്‍ കുഴപ്പത്തിലായേക്കും. (സാധാരണ ഗതിയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ വാങ്ങി പരിശോധിക്കാറില്ല. ഒരു പക്ഷെ മറ്റേതെങ്കിലും കാരണത്താല്‍ പരിശോധിക്കേണ്ടി വന്നാല്‍ അശ്ലീലത ഉണ്ടെങ്കില്‍ നിങ്ങള്‍ തടഞ്ഞു വെക്കപ്പെടും.
  • വ്യാവസായിക ആവശ്യങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്ന വേസ്റ്റുകള്‍, ആരോഗ്യത്തിനു ഹനീകരവും അപകടകരവുമായ വേസ്റ്റുകള്‍ എന്നിവ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നത് നിയമ വിരുദ്ധമാണ്.
  • പടക്കങ്ങള്‍ തുടങ്ങി, പുകയും അഗ്നിയും ഉണ്ടാക്കുന്ന ഏതൊരു വസ്തുക്കളും നിങ്ങളുടെ ലഗേജില്‍ ഉണ്ടാവരുത്. കൂടാതെ തോക്കുകള്‍, സ്ഫോടന വസ്തുക്കള്‍, ബുള്ളറ്റുകള്‍ എന്നിവ രാജ്യത്തേക്ക് കടത്തുന്നത് നിയമ വിരുദ്ധമാണ്. ഒറിജിനല്‍ തോക്കുകളുടെ രൂപത്തിലുള്ള കളിതോക്കുകളും നിങ്ങളുടെ ലഗേജില്‍ നിന്ന് ഒഴിവാക്കുന്നത് നല്ലതാണ്.
  • വിദേശത്ത് പ്രവര്‍ത്തിക്കുന്നതും സൗദിയില്‍ പ്രവര്തിക്കാതതുമായ കമ്പനികളുടെ പേര് സഹിതമുള്ള വെള്ള നിറത്തിലുള്ള ഇന്‍വോയിസുകള്‍.
  • ലക്ഷ്യത്തിലേക്ക് കൃത്യമായി ഉന്നം വെക്കാന്‍ സാധിക്കുന്ന ചുവന്ന ലൈറ്റ് ഉള്ളതും ഇലക്ട്രിക്‌ സര്‍ക്യൂട്ട് മുഖേന പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നതുമായ ബൈനോക്കുലറുകള്‍ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടില്ല. അത് പോലെ തന്നെ പട്ടാളക്കാരുടെ യൂണിഫോമുകള്‍, മിലിട്ടറി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ തുടങ്ങിയവ ലഗേജില്‍ ഉള്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. .
  • ആശയ വിനിമയങ്ങള്‍ക്കായി ഉപയോഗിക്കുന്ന റേഡിയോ ട്രാന്‍സ്മിറ്റര്‍ പോലുള്ള ഉപകരണങ്ങള്‍, റഡാറുകള്‍ കണ്ടു തിരിച്ചറിയുന്നതിനും പിടിക്കുന്നതിനുമായുള്ള ഉപകരണങ്ങള്‍, സുരക്ഷാ വാഹനങ്ങളുടെ സെക്യൂരിറ്റി സൈറന്‍ പോലുള്ള ശബ്ദങ്ങള്‍ ഉണ്ടാക്കുന്നവ, റിമോട്ട് കണ്ട്രോളില്‍ പ്രവര്‍ത്തിക്കുന്ന തരം വിമാനങ്ങള്‍, അവയുടെ ഭാഗങ്ങള്‍, സ്പെയര്‍ പാര്‍ട്ടുകള്‍ എന്നിവ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുക.
  • മേല്‍ പറഞ്ഞവക്ക് സമാനമായ കളിപ്പാട്ടങ്ങളും മറ്റും ഒഴിവാക്കുന്നതും നല്ലതാണ്. ഇവ മൂലം ചിലപ്പോള്‍ നിങ്ങള്‍ക്ക് താല്‍ക്കാലികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

അവസാനമായി ഒരിക്കല്‍ കൂടി ഈ കാര്യം സൗദിയിലെ പ്രവാസികളോട് ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. സൗദിയിലേക്ക് എയര്‍പോര്‍ട്ടിലൂടെയോ കര അതിര്‍ത്തിയിലൂടെയോ പ്രവേശിക്കുമ്പോള്‍ മേല്‍ പറഞ്ഞ പ്രാഥമികമായ കാര്യങ്ങളെ സംബന്ധിച്ചുള്ള അവബോധം ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. കാരണം മുകളില്‍ പറഞ്ഞ പോലെ തന്നെ നിങ്ങളുടെ ലഗേജില്‍ ഉള്ള എല്ലാ വസ്തുക്കള്‍ക്കും നിങ്ങള്‍ക്ക് തന്നെയാണ് പരിപൂര്‍ണ്ണ ഉത്തരവാദിത്വം. നിയമം അറിയില്ല എന്നത് സൗദിയില്‍ എന്നല്ല ഒരു രാജ്യത്തും ഒരു കാരണമായി കണക്കാക്കില്ല.

അഡ്വ.ഷിയാസ് കുഞ്ഞിബാവ

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/DtW7D99bYc62sJ1L3kbxwg

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക  https://www.facebook.com/PravasiCornerOfficial

LATEST

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

Published

on

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രക്കാരനെ സൗദിയിലേക്ക് നേരിട്ട് പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചതായി പരാതി. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി അനീഷ്‌ രാധാകൃഷ്ണന്‍ നായരാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര മുടങ്ങിയെന്ന പരാതിയുമായി മുന്നോട്ടു വന്നത്.

സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്തു തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയിട്ടും ഞായറാഴ്ച IX – 1581 എയര്‍ ഇന്ത്യ എക്പ്രസ് വിമാനത്തില്‍ ബോര്‍ഡിംഗ് പാസ് നല്‍കാതെ യാത്രാനുമതി നിഷേധിച്ചുവെന്നാണ് അനീഷ്‌ പറയുന്നത്. സൗദിയില്‍ നിന്നും ഫൈനല്‍ എക്സിറ്റില്‍ വന്നു പുതിയ വിസയില്‍ സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാനാണ് അനീഷ്‌ എത്തിയത്. ഖോബാറില്‍ ബോര്‍ഡ്, സൈന്‍ സ്ഥാപനത്തില്‍ ജോലിക്കാരനാണ് അനീഷ്‌.

രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ തവക്കല്‍നയും മുഖീം രജിസ്ട്രേഷനും അടക്കമുള്ള രേഖകള്‍ നല്‍കി. റീ എന്‍ട്രി ആവശ്യപ്പെട്ടപ്പോള്‍ പുതിയ വിസയിലാണ് പോകുന്നതെന്നും അറിയിച്ചു. വിസ രേഖകള്‍ പരിശോധിച്ചപ്പോള്‍ 90 ദിവസം കാലാവധി കണ്ട് വിസിറ്റ് വിസ എന്ന് എയര്‍ ഇന്ത്യ ജീവനക്കാരന്‍ തെറ്റിദ്ധരിച്ചതായും അനീഷ്‌ ഞങ്ങളോട് പറഞ്ഞു. സാധാരണയായി പുതിയ വിസ 90 ദിവസത്തേക്കാണ് നല്‍കുക എന്നും സൗദിയില്‍ എത്തിയ ശേഷമാണ് ഇഖാമയും മറ്റു രേഖകളും നല്‍കുക എന്ന് താന്‍ പറഞ്ഞപ്പോള്‍ ബോര്‍ഡിംഗ് പാസ് തങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്നും മാനേജര്‍ വരുന്നത് വരെ കാത്തു നില്‍ക്കാനും ആവശ്യപ്പെട്ടു.

ഒരു മണിക്കൂറിന് ശേഷം എയര്‍ ഇന്ത്യ മാനേജര്‍ വന്നപ്പോള്‍ കൂടുതല്‍ വിശദീകരണത്തിന് അവസരം നല്‍കാതെ അനുമതി നിഷേധിക്കുകയായിരുന്നുവെന്നും അനീഷ്‌ പറയുന്നു. തന്റെ കൂടെ പത്തനംതിട്ടയില്‍ നിന്നുള്ള ഒരു യാത്രക്കാരനും കൂടി ഉണ്ടായിരുന്നുവെന്നും അയാള്‍ക്കും അനുമതി നല്‍കിയില്ല എന്നും അനീഷ്‌ വ്യക്തമാക്കി.

താന്‍ ഇക്കാര്യം എയര്‍പോര്‍ട്ട് മാനേജറെ അറിയിച്ചതിനെ തുടര്‍ന്ന് മാനേജര്‍ എയര്‍ ഇന്ത്യ സ്റ്റാഫിനെ വിളിച്ചു വരുത്തി. ഈ യാത്രക്കാരന് എന്ത് കൊണ്ടാണ് ബോര്‍ഡിംഗ് പാസ് നല്‍കാത്തതെന്ന് എയര്‍പോര്‍ട്ട് മാനേജര്‍ ചോദിച്ചപ്പോള്‍ സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി മെഡിക്കല്‍ സ്റ്റാഫിനെയും സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത റെസിഡന്റ് പെര്‍മിറ്റ്‌ ഉള്ളവരെയും മാത്രമാണ് കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരിക്കുന്നത് എന്നും തന്നെ കൊണ്ട് പോകാന്‍ സാധിക്കില്ലെന്നും പറഞ്ഞതായി അനീഷ്‌ പറയുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രവാസി കോര്‍ണര്‍ എയര്‍ ഇന്ത്യ അധികൃതരുമായി ബന്ധപ്പെടുകയുണ്ടായി. പുതിയ വിസ ആയതിനാലാണ് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാരന് യാത്രക്കുള്ള അനുമതി നിഷേധിച്ചത് എന്നാണ് ലഭിച്ച വിശദീകരണം. പ്രാഥമികമായി രേഖകള്‍ പരിശോധിച്ച ശേഷം യാത്ര ചെയ്യാന്‍ അനുമതി ഉണ്ടെന്ന് വ്യക്തമാക്കി എങ്കിലും കൂടുതല്‍ പരിശോധനയില്‍ റീ എന്‍ട്രി രേഖകള്‍ ആവശ്യപ്പെട്ടപ്പോഴാണ് വിസ പുതിയതാണ് എന്ന് വ്യക്തമായത്. വിസ കാലാവധി 90 ദിവസം എന്നാണ് കാണിച്ചിരുന്നത്. തുടര്‍ന്നാണ് അനുമതി നിഷേധിച്ചത്.

പുതിയ വിസയില്‍ വരുന്നവര്‍ക്ക് നേരിട്ട് യാത്ര ചെയ്യുന്നതിനുള്ള അനുമതി നല്‍കരുത് എന്നാണ് തങ്ങള്‍ക്ക് എയര്‍ ഇന്ത്യ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശം എന്ന് ജീവനക്കാര്‍ പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത ശേഷം തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയ റെസിഡന്റ് വിസ ഉള്ളവര്‍ക്ക് മാത്രം ബോര്‍ഡിംഗ് പാസ് അനുവദിച്ചാല്‍ മതിയെന്നാണ് തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള നിര്‍ദ്ദേശം. അത് ഞങ്ങള്‍ കൃത്യമായി പാലിക്കുന്നു. പരാതി ഉള്ളവര്‍ക്ക് മേലധികാരികള്‍ക്ക്‌ മുന്നില്‍ പരാതി സമര്‍പ്പിക്കാം. ഞങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം അക്ഷരം പ്രതി പാലിക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഞങ്ങള്‍ക്കെതിരെ അച്ചടക്ക നടപടികളും ശിക്ഷാ നടപടികളും ഉണ്ടാകുമെന്നും പേര് വെളിപ്പെടുത്തരുത് എന്ന വ്യവസ്ഥയോടെ എയര്‍ ഇന്ത്യ ജീവനക്കാരന്‍ പ്രവാസി കോര്‍ണറിനോട്‌ വ്യക്തമാക്കി.

ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിയപ്പോള്‍ വ്യത്യസ്ത അനുഭവങ്ങളാണ് പ്രവാസികള്‍ക്ക് ഉണ്ടായതെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് തവക്കല്‍നയില്‍ ഇമ്മ്യൂണ്‍ ആയവര്‍ക്ക് മാത്രമേ നേരിട്ട് സൗദിയിലേക്ക് യാത്ര ചെയ്യാനുള്ള അനുവാദമുള്ളൂ എന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ യാത്രക്കാര്‍ നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍ തടയാറില്ല എന്ന് ഒരു ട്രാവല്‍ ഏജന്‍സി ഉടമ പറഞ്ഞു.

ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കാറില്ല. നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് ടിക്കറ്റ് തങ്ങള്‍ എടുത്തു കൊടുക്കാറില്ല. രേഖകള്‍ ശരിയാക്കി നല്‍കും. ടിക്കറ്റ് യാത്രക്കാരനോട് സ്വന്തമായി എടുക്കാന്‍ ആവശ്യപ്പെടും. പക്ഷെ ഒരു കാരണവശാലും എയര്‍ ഇന്ത്യ വിമാനത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുവദിക്കാറില്ല. ഇങ്ങിനെ പോകുന്നവര്‍ അധികവും ഇന്‍ഡിഗോ സര്‍വീസാണ് തിരഞ്ഞെടുക്കുന്നത്.

താന്‍ ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയ ശേഷം നാട്ടില്‍ നിന്നും പുതിയ വിസയില്‍ നേരിട്ടാണ് സൗദിയിലേക്ക് തിരിച്ചെത്തിയത് എന്ന് ജിദ്ദയില്‍ നിന്നും മലപ്പുറം മങ്കട സ്വദേശി ഫൈസല്‍ പ്രവാസി കോര്‍ണറിനോട് പറഞ്ഞു. സൗദിയില്‍ നിന്നും രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ജൂണ്‍ മൂന്നിന് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് പോയി. കഴിഞ്ഞ മാസം 18 ന് നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലാണ് സൗദിയിലേക്ക് തിരിച്ചെത്തിയത്. ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഫൈസല്‍.

ഒരു വര്‍ഷം 12,000 റിയാലോളം ലെവിയായി കൊടുക്കേണ്ടി വരുന്നത് കൊണ്ടാണ് വിസ മാറാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ ഹൗസ് ഡ്രൈവര്‍ വിസയിലേക്കാണ് മാറിയത്. യാത്ര രേഖകള്‍ അക്ബര്‍ ട്രാവല്‍സ് തയ്യാറാക്കി നല്‍കിയെങ്കിലും വിമാന ടിക്കറ്റ് എടുത്തു കൊടുക്കാന്‍ വിസമ്മതിച്ചു. തന്റെ സ്വന്തം റിസ്ക്കില്‍ മഞ്ചേരിയില്‍ നിന്നുള്ള മറ്റൊരു ട്രാവല്‍ ഏജന്‍സി മുഖേനയാണ് ടിക്കറ്റ് എടുത്തതെന്നും ഫൈസല്‍ ഞങ്ങളോട് പറഞ്ഞു.

തന്റെ കമ്പനിയില്‍ ഇത് പോലെ തന്നെ ഒരാള്‍ തിരിച്ചെത്തിയതായി നേരിട്ടറിയാം എന്ന് അനീഷ്‌ രാധാകൃഷ്ണന്‍ പറയുന്നു. തന്റെ യാത്ര മുടങ്ങിയതോടെ ഇതിനെ കുറിച്ച് താന്‍ കൂടുതല്‍ അന്വേഷിച്ചു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയ ശേഷം ഫൈനല്‍ എക്സിറ്റില്‍ നാട്ടിലെത്തി പുതിയ വിസയില്‍ സൗദിയിലേക്ക് തിരിച്ചു പോയ എട്ടു പേരുടെ വിവരങ്ങള്‍ തന്റെ കൈവശം ഉണ്ടെന്ന് അനീഷ്‌ പറയുന്നു. പക്ഷെ ഈ എട്ടു പേരില്‍ ഒരാള്‍ പോലും എയര്‍ ഇന്ത്യ എക്പ്രസ് വഴിയല്ല പോയിരിക്കുന്നത്.

കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സി തന്നെ കൊണ്ട് പോകാമെന്ന് ഏറ്റിട്ടുണ്ട് എന്ന് അനീഷ്‌ പറയുന്നു. സൗദിയില്‍ നിന്നും രണ്ടു ഡോസ് വാക്സിന്‍ എടുത്തിട്ടുള്ളതിനാല്‍ അടുത്ത 29 ന് കൊച്ചിയില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരെ കൊണ്ട് പോകുന്ന ചാര്‍ട്ടേഡ്‌ ഫ്ലൈറ്റില്‍ കൊണ്ട് പോകാമെന്നാണ് അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ഇനിയൊരു ഭാഗ്യ പരീക്ഷണത്തിന് ഇല്ലെന്ന് അനീഷ്‌ പറയുന്നു. ഇപ്പോള്‍ തന്നെ ടിക്കറ്റ് വകയില്‍ 40,000 രൂപയോളം നഷ്ടമായി. മാത്രമല്ല അടിയന്തിരമായി തനിക്ക് സൗദിയിലേക്ക് തിരിച്ച് എത്തേണ്ടതായിട്ടുണ്ട്. സൗദിയില്‍ ഫൈനല്‍ എക്സിറ്റില്‍ തുടരുമ്പോഴാണ് നാട്ടില്‍ അച്ഛന്‍ മരണപ്പെട്ടത്. അത് മൂലം ഉടനെ നാട്ടിലെത്തുകയായിരുന്നു. ഒരു മാസത്തെ അവധിയാണ് കമ്പനി നല്‍കിയിട്ടുള്ളത്. അതിനാല്‍ എത്രയും വേഗം ബഹറിന്‍ വഴി സൗദിയിലേക്ക് തിരിച്ചെത്താനാണ് തീരുമാനമെന്നും അനീഷ്‌ പറയുന്നു.

ഈ മാസം 10 ന് സൗദിയിൽ നിന്ന് രണ്ട് ഡോസ് വാക്സിനെടുത്ത ശേഷം പുതിയ വിസയുമായി എക്സിറ്റിൽ നാട്ടിലെത്തിയ സൗദി പ്രവാസിയെ പുതിയ വിസയുമായി സൗദിയിലേക്ക് നേരിട്ട് പോകാൻ അനുവദിക്കാതെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് എയര്‍ ഇന്ത്യ ജീവനക്കാര്‍ ബോര്‍ഡിംഗ് പാസ് നിഷേധിച്ച് തിരിച്ചയച്ചിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരും നയതന്ത്ര പ്രതിനിധികളും രണ്ടു വാക്സിന്‍ സൗദിയില്‍ നിന്നും എടുത്തവരും കൂടാതെ യൂണിവേഴ്‌സിറ്റി അധ്യാപകർ, പൊതുവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർ, ടെക്‌നിക്കൽ കോളേജുകളിലെ അധ്യാപകർ എന്നിവർക്കാണ് നേരിട്ട് വരാൻ നിലവില്‍ അനുമതിയുള്ളത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST3 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST3 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST3 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST1 week ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST2 weeks ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST4 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST6 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST2 weeks ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST5 days ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST3 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST4 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST3 days ago

നാട്ടില്‍ നിന്നും സൗദി യാത്രക്ക് അനുമതി നിഷേധിച്ചെന്ന് പ്രവാസി. പിഴവ് തങ്ങളുടേതല്ലെന്ന് എയര്‍ ഇന്ത്യ

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

Trending

error: Content is protected !!