Connect with us

LATEST

കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വന്ന സൗദിയിലെ പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ നിയമങ്ങള്‍

Published

on

കഴിഞ്ഞ പതിനഞ്ചു ദിവസത്തിനുള്ളില്‍ സൗദി അറേബ്യയില്‍ പ്രധാനപ്പെട്ട 19 ഓളം നിയമ വ്യവസ്ഥകളാണ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത്. അതില്‍ ഭൂരിഭാഗവും പ്രധാനപ്പെട്ടതും പ്രവാസികളെ ബാധിക്കുന്നതുമാണ്. അതിനാല്‍ ഈ നിയമങ്ങളെ കുറിച്ചും നിബന്ധനകളെ കുറിച്ചും വ്യവസ്ഥകളെ കുറിച്ചും പൊതുവായ അവബോധം ഉണ്ടാകേണ്ടത് സൗദിയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് അത്യന്താപേക്ഷിതമാണ്. സൗദിയിലുള്ള പ്രവാസി മലയാളികളുടെ നിയമ ബോധവല്‍ക്കരനത്തിന്റെ ഭാഗമായി പ്രധാനപ്പെട്ട ഈ നിയമ വ്യവസ്ഥകളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.

  1. തവക്കല്‍നയില്‍ ബയോ മെട്രിക് സംവിധാനം നിലവില്‍ വന്നു.

ഡാറ്റകളും മറ്റു വിവരങ്ങളും കൂടുതൽ സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി തവക്കല്‍നാ ആപ്ലിക്കേഷനില്‍ ബയോമെട്രിക് സംവിധാനം ഉള്‍പ്പെടുത്തി പുതിയ മാറ്റങ്ങള്‍ വരുത്തി. രാജ്യത്തെ എല്ലാ ഉപയോക്താക്കളും ബയോമെട്രിക് വേരിഫിക്കേഷൻ ആക്റ്റിവേറ്റ് ചെയ്യണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇനി മുതല്‍ ഫിംഗർ പ്രിന്റ്‌, ഫെയ്സ് വേരിഫിക്കേഷൻ, പാസ് വേർഡ് എന്നീ മൂന്ന് മാർഗങ്ങളിലൂടെ ഉപയോക്താക്കൾക്ക് ഐഡന്റിറ്റി ഉറപ്പ് വരുത്തി ആപ്ലിക്കേഷന്‍ തുറക്കാന്‍ സാധിക്കും. ഇതിലൂടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പു വരുത്താന്‍ സാധിക്കും.

തവക്കൽനയിലെ പ്രൊഫൈലിൽ പോയി മൈ പ്രൊഫൈലില്‍ വാലിഡേറ്റ് ത്രൂ ബയോമെട്രിക്‌സ് ആക്ടീവ് ആക്കിയാല്‍ ഈ സൗകര്യം ലഭ്യമാകും. തുടർന്ന് ഉപയോക്താവ് ആപ്ലിക്കേഷനിൽ നിന്ന് ലോഗ് ഔട്ട്‌ ചെയ്യാതെ തന്നെ ആപ്ലിക്കേഷന്‍ ക്ലോസ് ചെയ്ത് വീണ്ടും ആപ് തുറന്നാൽ ബയോമെട്രിക് സേവനം ആക്‌റ്റീവ് ആയതായി കാണാന്‍ സാധിക്കും.

തവക്കൽന ആപ്ലിക്കേഷന്‍ എപ്പോഴും അപ്ഡേറ്റ് ആക്കി സൂക്ഷിക്കുക. എങ്കില്‍ മാത്രമേ സേവനങ്ങളും പുതിയ സേവന മാറ്റങ്ങളും ലഭ്യമാകൂ. 8001289999, [email protected] കളിലൂടെ സേവനങ്ങള്‍ക്കായി ബന്ധപ്പെടാന്‍ സാധിക്കും.

  1. കോവിഡ് പ്രോട്ടോക്കോളുകളിൽ പുതിയ മൂന്ന് ലംഘനങ്ങൾ കൂടി ചേര്‍ത്ത് ആഭ്യന്തര മന്ത്രാലയം

കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നിലവില്‍ ഉള്ള പ്രതിരോധ പ്രോട്ടോക്കോളുകളിൽ മൂന്ന് പുതിയ ലംഘനങ്ങള്‍ കൂടി ആഭ്യന്തര മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപനത്തിന് കാരണമാകുന്ന ഒത്തുചേരലുകൾ പരിമിതപ്പെടുത്തുന്നതിനായാണ് കൂടുതല്‍ വ്യവസ്ഥകള്‍ കൂട്ടി ചേര്‍ത്തത്.

  1. പ്രതിരോധ വാക്സിന്‍ എടുക്കാത്തവരെ സ്ഥാപനത്തിനകത്തേക്ക് പ്രവേശിപ്പിക്കുക.
  2. 100 ൽ കൂടുതൽ ആളുകളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഷോപ്പുകളുടെയോ മാളുകളുടെയോ സെന്ററുകളുടെയോ ശേഷി നിയന്ത്രിക്കാനുള്ള അസംബ്ലി പെർമിറ്റ് ഉപയോഗിക്കാതിരിക്കുക.
  3. അനുവദനീയമായ വ്യക്തികളുടെ എണ്ണം സ്ഥാപനത്തിനുള്ളില്‍ പാലിക്കാതിരിക്കുക

പുതിയ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് മറ്റു നടപടികള്‍ക്ക് പുറമേ ആറ് മാസം വരെ സ്ഥാപനം അടച്ചു പൂട്ടുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മന്ത്രാലയം ഉന്നരിയിപ്പ് നല്‍കിയിട്ടുണ്ട്.

  1. തവക്കൽന ആപ് അന്താരാഷ്ട്ര യാത്രാ വിവരങ്ങൾ ഉള്‍പ്പെടുത്തി പുതിയ അപ്ഡേറ്റ് 

തവക്കൽന ആപ്ലിക്കേഷൻ കൂടുതല്‍ കൃത്യതയുള്ള ട്രാക്കിംഗ് ആപ്പായി മാറ്റുന്നതിന്റെ ഭാഗമായി പുതിയ സേവനം കൂടി ഓഗസ്റ്റ്‌ ഒന്നിന് അധികൃതര്‍ കൂട്ടിച്ചേർത്തു. ഉപയോക്താക്കളുടെ അന്താരാഷ്ട്ര യാത്രാ വിവരങ്ങൾ കൂടി ഉൾപെടുത്തിയാണ് ആപ് പരിഷ്കരിച്ചത്.

ആപ്ലിക്കേഷന്റെ ഡാഷ്‌ബോർഡ് ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോള്‍ തുറക്കുന്ന “ഇന്റർനാഷണൽ ട്രാവൽ ഹിസ്റ്ററി” തുറക്കുന്നതോടെ ഈ സേവനത്തിന്റെ വിവരങ്ങള്‍ ലഭ്യമാകും.

ഇതിലൂടെ ഓരോ ഉപയോക്താവിന്റെയും സൗദിയിൽ നിന്നും യാത്ര ചെയ്യുന്ന ഏതൊരു ഏത് രാജ്യത്തേക്കും തിരിച്ചുമുള്ള സമയവും തിയ്യതിയും അടക്കമുള്ള യാത്രാ വിവരങ്ങള്‍ കൃത്യമായി ലഭ്യമാകും. കൂടാതെ യാത്ര ചെയ്ത രാജ്യങ്ങള്‍, പോകുകയും തിരിച്ചു വരികയും ചെയ്ത പ്രവേശന/നിര്‍ഗ്ഗമന കേന്ദ്രങ്ങള്‍, യാത്ര ചെയ്ത വിമാനത്തിന്റെ വിവരങ്ങള്‍ തുടങ്ങിയവയും ലഭ്യമാകും.

  1. തവക്കൽന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് നാട്ടില്‍ നിന്നും ലഭ്യമാകുന്നില്ല

നാട്ടില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ പതിനാലു ദിവസം താമസിച്ച് സൗദിയില്‍ പ്രവേശിക്കുന്നവരുടെ തവക്കൽന തുറക്കാന്‍ സാധിച്ചില്ലെങ്കില്‍ യാത്രക്ക് ബുദ്ധിമുട്ടുകള്‍ നേരിടുമെന്ന് ട്രാവല്‍ വിദഗ്ദര്‍ വ്യക്തമാക്കുന്നു. തവക്കൽനയിലെ പുതിയ മാറ്റം മൂലം നമ്പര്‍ നഷ്ടപ്പെട്ടു പോയവര്‍ക്ക് തവക്കൽന ലഭ്യമാകാത്തതാണ് നിലവില്‍ പ്രശ്നം സൃഷ്ടിക്കുന്നത്.

മുന്‍പ് തവക്കൽനയില്‍ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ നഷ്ടപ്പെട്ടു പോയ നാട്ടിലുള്ളവര്‍ക്ക് സൗദിയിലുള്ള മറ്റൊരു വ്യക്തിയുടെ സഹായത്തോടെ സര്‍ട്ടിഫൈ നമ്പര്‍ എന്ന ഓപ്ഷനിലൂടെ മറ്റൊരു നമബ്രിലെക്ക് മാറുകയും തവക്കൽന തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യാന്‍ സാധിക്കുമായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഈ ഓപ്ഷന്‍ ലഭ്യമല്ലാത്തതാണ് സൗദിയിലേക്ക് തിരിച്ചു വരുന്ന യാത്രക്കാരെ വലക്കുന്നത്. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായി തവക്കൽനയില്‍ ഇമ്മ്യൂണ്‍ ആയതിന്റെ രേഖാമൂലമായ തെളിവ് യാത്രക്കാരന്‍ നല്‍കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ വിമാന കമ്പനികള്‍ ബോര്‍ഡിംഗ് പാസ് നല്‍കുകയുള്ളൂ.

സാധാരണ ഗതിയില്‍ തവക്കൽന ഇമ്മ്യൂൺ സ്റ്റാറ്റസോ സ്ക്രീൻ ഷോട്ടോ ആണ് തെളിവായി കാണിക്കുന്നത്. എന്നാല്‍ പുതിയ ബുദ്ധിമുട്ട് മൂലം തവക്കൽന തുറക്കാന്‍ സാധിക്കാത്തവര്‍ക്ക് ഈ തെളിവ് പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ ദിവസം താൻസാനിയ വഴി സൗദിയിലേക്ക് യാത്ര ചെയ്ത മലയാളി യുവാവിന് സമാനമായ അനുഭവം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

താൻസാനിയയിലെ പതിനാല് ദിവസത്തെ ക്വാറന്റൈന്‍ കഴിഞ്ഞ ശേഷം സൗദിയിലേക്ക് യാത്ര ചെയാന്‍ എത്തിയ ദമാമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന കോഴിക്കോട് സ്വദേശിയായ യുവാവിന് സൻസിബാർ വിമാനത്താവളത്തിൽ വെച്ച് തവക്കൽന ആപ് തുറക്കാൻ സാധിക്കാതെ വന്നത് മൂലം ഇമ്മ്യൂണ്‍ സ്റ്റാറ്റസ് തെളിവ് നല്‍കാന്‍ സാധിച്ചില്ല.

സൗദി പ്രവേശിക്കുന്നതിന് വേണ്ടിയുള്ള മുഖീം അറൈവൽ രജിസ്ട്രേഷൻ, സിഹതി ആപിൽ നിന്നുള്ള വാക്സിനേഷൻ സട്ടിഫിക്കറ്റ്, നാട്ടിൽ നിന്ന് വാക്സിൻ എടുത്ത പ്രൂഫുകൾ മുതലായ രേഖകള്‍ ഉണ്ടായിരുന്നിട്ടും ഇമ്മ്യൂൺ സ്റ്റാറ്റസ് തെളിവ് ലഭ്യമാക്കാന്‍ സാധിക്കാത്തത് മൂലം സൗദിയില്‍ ക്വാറന്റൈൻ പാക്കേജ് വേണമെന്നും അത് ലഭ്യമാക്കാന്‍  ആ സാഹചര്യത്തില്‍ സാധിക്കാത്തതിനെ തുടര്‍ന്ന് തുടര്‍ന്ന് ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയും യാത്ര മുടങ്ങുകയുമായിരുന്നു.

  1. മൊബൈൽ ഫോൺ ദുരുപയോഗം ചെയ്യുന്നവർക്ക് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്.

മൊബൈല്‍ ഫോണ്‍ കുറ്റകരമായ രീതിയില്‍ ഉപയോഗിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. ഒരു വർഷം വരെ തടവും അഞ്ചു ലക്ഷം റിയാൽ വരെ പിഴയുമാണ് ശിക്ഷയായി ലഭിക്കുക.

മറ്റുള്ളവരുടെ സ്വകാര്യതക്കും അന്തസ്സിനും കോട്ടം തട്ടുന്ന തരത്തില്‍ മൊബൈല്‍ ഫോണുകളും കാമറയുള്ള സമാനമായ ഉപകരണങ്ങളും ഉപയോഗിക്കുന്നവര്‍ക്കാന് ശിക്ഷ അനുഭവിക്കേണ്ടി വരിക. ജോലി ചെയ്യുന്ന സ്ഥലങ്ങളിലോ മറ്റോ മറ്റുള്ളവരുടെ സ്വകാര്യതക്ക് ഹാനീകരമായ വിധത്തില്‍ അവരെ ചിത്രീകരിക്കുക, അത് പരസ്യപ്പെടുത്തുക, അപകീര്‍ത്തിപ്പെടുത്തുക, ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിച്ച് പൊതു സദാചാരം ലംഘിക്കുന്ന തരത്തില്‍ പെരുമാറുക തുടങ്ങിയ നിയമ ലംഘനങ്ങള്‍ ഈ വിഭാഗത്തില്‍ പെടുന്നു.

കുറ്റം ചെയ്യുന്ന വ്യക്തിക്ക് പ്രായപൂർത്തി ആയിട്ടില്ലെങ്കില്‍ മൂന്നുവർഷം മുമ്പ് അംഗീകരിക്കപ്പെട്ട ജുവനൈൽ നിയമത്തിളെ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ ലഭിക്കുകയെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

  1. സൗദിയിലേക്ക് തിരിച്ചു വരുന്നവര്‍ക്ക് ഇനി അബ്‌ഷീർ വഴിയും പ്രവേശന രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കും.

സൗദിയിലേക്ക് തിരിച്ചു വരുന്നവര്‍ക്കുള്ള പ്രവേശന രജിസ്ട്രേഷന്‍ (അറൈവൽ രജിസ്ട്രേഷൻ) ഇനി മുതല്‍ ഇലക്ട്രോണിക് പ്ലാറ്റ്ഫോമായ അബ്ഷിര്‍ വഴിയും പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതുവരെ ഈ സംവിധാനം പാസ്പോർട്ട് വിഭാഗത്തിന് കീഴിൽ മുഖീമിൽ മാത്രമായിരുന്നു ലഭ്യമായിരുന്നത്. സന്ദർശകർക്കും താമസക്കാർക്കും ഇനി മുതല്‍ അബ്‌ഷീർ വഴി പ്രവേശന രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കും. www.abshir.sa എന്ന ലിങ്കിലൂടെ അബ്‌ഷിർ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച് രജിസ്ട്രേഷൻ പൂർത്തീകരിക്കാം.

വാക്സിനേറ്റഡ്‌ വിസിറ്റര്‍, നോട്ട് വാക്സിനേറ്റഡ്‌ വിസിറ്റര്‍, വാക്സിനേറ്റഡ്‌ റെസിഡന്റ്, നോട്ട് വാക്സിനേറ്റഡ്‌ റെസിഡന്റ്, സൗദി പൗരൻമാരുടെ കൂടെ പ്രവേശിക്കുന്ന ഗാര്‍ഹിക തൊഴിലാളികള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. സൗദിയിലേക്ക് പ്രവേശിക്കുന്നതിന് 72 മണിക്കൂർ മുന്‍പാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്.

  1. ആഭ്യന്തര വിമാന യാത്രക്ക് രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് നിര്‍ബന്ധമാക്കി.

രാജ്യത്തെ ആഭ്യന്തര വിമാന സർവ്വീസുകളിൽ രണ്ട് ഡോസ് വാക്സിൻ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്തി. തായി സൗദി ദേശീയ വിമാന കമ്പനി സൗദിയ വ്യക്തമാക്കി.

സെപ്തംബര്‍ ഒന്നു മുതല്‍ രണ്ടു ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്ന് മുന്‍പ് തന്നെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

വാക്സിൻ കുത്തിവെപ്പ് എടുക്കുന്നതിന് ഔദ്യോഗികമായി ഇളവ് ലഭിച്ചവര്‍ക്ക് ഈ നിബന്ധന ബാധകമല്ല. കൂടാതെ 12 വയസിനു താഴെയുള്ള കുട്ടികൾക്കും ഈ നിബന്ധന ബാധകമാകില്ല.

  1. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍.

അനുവദനീയമായ വഗതാ പരിധി ലംഘിച്ച് പൊതുജനങ്ങളുടെ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. കൂടാതെ പൊതു സുരക്ഷയെ അപകടപ്പെടുത്തുന്ന മറ്റു ഗതാഗത ട്രാഫിക് നിയമലംഘനങ്ങളിലും കുറ്റവാളികൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കും.

കഴിഞ്ഞ വർഷം അറസ്റ്റ് നിര്‍ബന്ധമാക്കുന്ന ഗൗരവതരമായ കുറ്റകൃത്യങ്ങളെ കുറിച്ച് സൗദി അറ്റോർണി ജനറൽ പുറപ്പെടുവിച്ച ഉത്തരവിനെ ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ്.

റോഡില്‍ മണിക്കൂറിൽ 140 കി.മീറ്റർ വേഗത പരിധിയാണ് നിഷ്‌കർഷിച്ചതെങ്കില്‍ അതിനേക്കാള്‍ 30 കി.മീ. അധികം വേഗത്തില്‍ ഓടിക്കുന്നത് ഇത് പ്രകാരം നിയമ ലംഘനമാകും. മണിക്കൂറിൽ 120 കിലോ മീറ്ററോ അതിൽ താഴെയോ വേഗപരിധി നിശ്ചയിച്ച റോഡുകളിൽ 50 കി.മീറ്ററിൽ അധികം വേഗത്തിൽ ഓടിക്കുന്ന ഡ്രൈവർമാർക്കും നിയമ നടപടികള്‍ നേരിടേണ്ടി വരും.

എന്നാല്‍ ഡ്രൈവറുടെ അമിത വേഗം മൂലം ഏതൊരാള്‍ക്കും മരണം സംഭവിക്കുകയോ അംഗഭംഗം ഉണ്ടാവുകയോ പൂർണമായോ ഭാഗികമായോ വരുമാനം നിലക്കുകയോ അല്ലെങ്കിൽ 21 ദിവസം ചികിത്സിച്ചിട്ടും ഭേദമാകാത്ത രീതിയിൽ പരിക്ക് പറ്റുകയോ ചെയ്താൽ ആ ഡ്രൈവര്‍ക്കെതിരെ കേസ് ക്രിമിനൽ നിയമ നടപടികള്‍ സ്വീകരിക്കും.

  1. രാജ്യത്ത് ബിനാമി ബിസിനസുകള്‍ നിയമ വിധേയമാക്കാന്‍ ആറു മാസം കൂടി സമയം അനുവദിച്ചു

രാജ്യത്ത് ബിനാമി ബിസിനസ് നിയമ ലംഘന പദവി നിയമാനുസുതമാക്കാന്‍ അനുവദിച്ച സമയം ആറു മാസം കൂടി വാണിജ്യ മന്ത്രാലയം നീതി നല്‍കി.

പദവി നിയമാനുസൃതമാക്കാന്‍ ആഗസ്റ്റ് 23 വരെയാണ് മന്ത്രാലയം സമയം അനുവദിച്ചിരുന്നത്. ആ സമയപരിധി അവസാനിക്കുന്നതിന് മുന്‍പാണ് ആറു മാസത്തേക്ക് കൂടി സമയം ദീര്‍ഘിപ്പിച്ചു നല്‍കിയത്. പുതിയ നിബന്ധന പ്രകാരം 2022 ഫെബ്രുവരി 16 നകം ബിനാമി ബിസിനസ് നടത്തുന്ന സ്റ്ഘാപനങ്ങള്‍ പദവി ശരിയാക്കണം. അല്ലാത്ത പക്ഷം കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവോ അഞ്ച് മില്യൺ റിയാൽ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

വാണിജ്യ മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴിയോ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിലുള്ള ബിസിനസ്​ കേന്ദ്രങ്ങൾ, മന്ത്രാലയത്തിന്‍റെ ശാഖകൾ വഴിയോ പദവി ശരിയാക്കാന്‍ സാധിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

  1. പുതുതായി ആരംഭിക്കുന്ന ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ക്ക് അഞ്ചു വർഷ ഫീസ് ഇളവ്.

സംരംഭകര്‍ക്കും പിന്തുണയും പ്രോത്സാഹനവും നല്‍കാന്‍ ലക്ഷ്യമിട്ട് വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ച പുതിയ ചേംബര്‍ ഓഫ് കൊമേഴ്‌സ് നിയമ പ്രകാരം രാജ്യത്ത് പുതുതായി ആരംഭിക്കുന്ന ചെറുകിട, ഇടത്തരം വ്യാപാര സ്ഥാപനങ്ങള്‍ക്ക് അഞ്ചു വർഷ ഫീസ് ഇളവ് ലഭിക്കും.

പുതുതായി കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ നേടാന്‍ ആഗ്രഹിക്കുന്ന സംരംഭകരെ മൂന്നു വര്‍ഷത്തേക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് വരിസംഖ്യയില്‍ നിന്ന് പുതിയ നിയമം പൂര്‍ണമായും ഒഴിവാക്കും. അതിനു ശേഷമുള്ള രണ്ടു വര്‍ഷത്തേക്ക് വരിസംഖ്യയില്‍ ഇളവും ലഭിക്കും.

ചേംബര്‍ ഓഫ് കൊമേഴ്‌സ് വരിസംഖ്യയിലും വാണിജ്യ മന്ത്രാലയം ഇളവ് ലഭിക്കും. നാലാം വര്‍ഷവും അഞ്ചാം വര്‍ഷവും വ്യക്തികളുടെ ഉടമസ്ഥതയിലുള്ള എസ്റ്റാബ്ലിഷ്‌മെന്റുകള്‍ക്ക് 500 റിയാല്‍ മാത്രം വരിസംഖ്യയായി നല്‍കിയാല്‍ മതിയാകും. അഞ്ചോ അതില്‍ താഴെയോ ജീവനക്കാരുള്ള മൂന്നേമുക്കാല്‍ ലക്ഷം റിയാലില്‍ കുറവ് മൂലധനമുള്ള കമ്പനികള്‍ക്ക് ചേംബര്‍ ഓഫ് കൊമേഴ്‌സ് വരിസംഖ്യ 200 റിയാലുമായിരിക്കും.

  1. മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നവർക്ക് കർശനമായ ശിക്ഷ.

സൗദി ഭരണാധികാരി സൽമാൻ രാജാവ് അംഗീകാരം നല്‍കിയ പുതിയ മാലിന്യം സംസ്കരണ പദ്ധതി പ്രകാരം രാജ്യത്ത് മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നവർക്ക് കർശനമായ ശിക്ഷ ലഭിക്കും.

രാജ്യത്തെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും താമസ കേന്ദ്രങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കും.  പൊതുജനാരോഗ്യത്തിന് ഹാനീകരമാവുന്ന പ്രവർത്തനങ്ങൾക്ക് മൂന്ന് കോടി റിയാൽ പിഴയും പത്ത് വർഷം തടവും ആയിരിക്കും പുതിയ നിയമ പ്രകാരം ശിക്ഷയായി ലഭിക്കുക.

നിയമ ലംഘനം നടത്തുന്ന സ്ഥാപനത്തിനും വ്യക്തിക്കുമാണ് ശിക്ഷ ലഭിക്കുക. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും.

മാലിന്യം നിക്ഷേപിക്കാന്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കൃത്യമായ ബോക്സുകളില്‍ അല്ലാതെ മാലിന്യം നിക്ഷേപിക്കുന്നത് നിയമ ലംഘനമാണ്.  കൂടാതെ നിയമ വിരുദ്ധമായി മാലിന്യം ശേഖരിക്കല്‍, ശേഖരിച്ച മാലിന്യങ്ങൾ ആരോഗ്യത്തിന് ഹാനീകരമാവുന്ന വിധത്തില്‍ കത്തിക്കൽ, വെള്ളത്തിലോ മറ്റോ മാലിന്യം ഉപേക്ഷിക്കൽ തുടങ്ങിയ പ്രവൃതികളൊക്കെ പുതിയ നിയമ പ്രകാരം ശിക്ഷ ലഭിക്കാവുന്ന പ്രവൃത്തികളാണ്.

  1. രാജ്യത്തെ വൈദ്യുതി നിരക്കുകള്‍ സംബന്ധിച്ച പ്രചാരണം വ്യാജം

രാജ്യത്തെ വൈദ്യുതി നിരക്കുകള്‍ സംബന്ധിച്ച പുതിയ നിയമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി വ്യക്തമാക്കി. അത്തരം തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നും കമ്പനി അധികൃതര്‍ പറഞ്ഞു.

സൗദിയില്‍ ഉച്ച സമയത്ത് വൈദ്യുതി ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായി ഉപഭോഗം മൂന്ന് ഭാഗങ്ങളാക്കിയെന്നും വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുമെന്നുമായിരുന്നു ഇലക്ട്രിസിറ്റി റഗുലേറ്ററി അതോറിറ്റിയുടെ പേരില്‍ പ്രചരിച്ചിരുന്ന വാര്‍ത്ത.

ഗ്രീന്‍, യെല്ലോ, റെഡ് വിഭാഗത്തില്‍ പെടുത്തി വ്യത്യസ്ത നിരക്കുകള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ ഈടാക്കും. അതനുസരിച്ച് രാത്രി പത്ത് മുതല്‍ രാവിലെ ആറു വരെ ഗ്രീന്‍ കാറ്റഗറിയില്‍ പത്ത് ഹലലയും ആറു മുതല്‍ ഉച്ചക്ക് 12 വരെയും വൈകിട്ട് അഞ്ച് മുതല്‍ രാത്രി പത്ത് വരെയും യെല്ലോ കാറ്റഗറിയില്‍ 18 ഹലലയും ഉച്ചക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് വരെ ചുകപ്പ് കാറ്റഗറിയില്‍ 30 ഹലല ആയിരിക്കും.എന്നാല്‍ ഇത്തരത്തിലുള്ള യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

  1. വിസിറ്റ് വിസയില്‍ ഉള്ളവര്‍ക്ക് സൗദി ലൈസന്‍സ് ഇല്ലാതെ തന്നെ സൗദിയില്‍ വാഹനം ഓടിക്കാം

വിസിറ്റ് വിസയിൽ രാജ്യത്ത് പ്രവേശിക്കുന്നവർക്ക് സൗദി ലൈസന്‍സ് ഇല്ലാതെ തന്നെ സൗദിയില്‍ വാഹനം ഓടിക്കാമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഇവര്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസൻസുകളും സൗദിയിൽ അംഗീകാരമുള്ള വിദേശ ലൈസൻസുകളും ഉപയോഗിച്ചാണ് നിയമപരമായി വാഹനം ഓടിക്കാന്‍ സാധിക്കുക.

ലൈസൻസ് കാലാവധി അവസാനിക്കുന്നതു വരെയോ വിസിറ്റ് വിസയില്‍ സൗദിയിലേക്ക് പ്രവേശിച്ച് പരമാവധി ഒരു വർഷം വരെയോ ഇത്തരത്തില്‍ വാഹനം ഓടിക്കാന്‍ അനുമതി ഉണ്ടെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

  1. കാലാവധി അവസാനിച്ച ഡ്രൈവിംഗ് ലൈസൻസുകൾ അബ്ശിർ വഴി പുതുക്കാൻ സാധിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ്.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വഴി കാലാവധി അവസാനിച്ച ലൈസൻസുകൾ പുതുക്കാൻ സാധിക്കുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

കാലാവധി വർഷങ്ങൾക്കു മുമ്പ് അവസാനിച്ചാലും നിയമാനുസൃതമായ ഫീസുകള്‍ അടച്ച് ലൈസന്‍സുകള്‍ പുതുക്കാം. നിയമ ലംഘനങ്ങൾക്കുള്ള പിഴകള്‍ ഉണ്ടെങ്കില്‍ പുതുക്കുന്നതിനായി അവ അടച്ചു തീര്‍ക്കേണ്ടത് നിര്‍ബന്ധമാണ്‌.

ലൈസന്‍സ് പുതുക്കുന്നതിനായി വൈദ്യ പരിശോധന നിര്‍ബന്ധമായും നടത്തണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

താൽക്കാലിക ഡ്രൈവിംഗ് ലൈസൻസിന് 100 റിയാലാണ് ഫീസ് നല്കെട്നി വരിക. പ്രൈവറ്റ് (ഖുസൂസി), ഉമൂമി ലൈസൻസുകൾക്ക് ഒരു വർഷത്തേക്ക് 40 റിയാല്‍ ഫീസായി നല്‍കണം.

ഹെവി വിഭാഗത്തില്‍ പെട്ട വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസിന് ഫീസായി നല്‍കേണ്ടത് പ്രതിവര്‍ഷം 100 റിയാലാണ്.

കേടായതോ നഷ്ടപ്പെട്ടതോ ആയ പ്രൈവറ്റ്, ഹെവി, താല്‍ക്കാലിക ലൈസൻസിന് പകരം ബദൽ ലൈസൻസ് ലഭിക്കാന്‍ 100 റിയാലാണ് ഫീസായി നല്‍കേണ്ടി വരികയെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

  1. സൗദിയിലെ സ്വകാര്യ, ഇന്റർനാഷണൽ സ്കൂളുകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി.

മുന്‍ നിശ്ചയ പ്രകാരം തന്നെ സെപ്റ്റംബര്‍ ഒന്ന് മുതല്‍ രാജ്യത്തെ സ്വകാര്യ, ഇന്റർനാഷണൽ സ്കൂളുകളിലെ വിവിധ തസ്തികകളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലായി.

സ്വകാര്യ സ്‌കൂളുകളിൽ മാത്തേ മാറ്റിക്സ്, ഫിസിക്‌സ്, ബയോളജി, സയൻസ്, കംപ്യൂട്ടർ സയൻസ് എന്നീ തസ്തികകളിലും ഇന്റർനാഷണൽ സ്‌കൂളുകളിൽ ആദ്യ ഘട്ടത്തിൽ അറബിക്, ഇസ്‌ലാമിക് സ്റ്റഡീസ്, സോഷ്യൽ സയൻസ്, ആർട്‌സ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നീ തസ്തികകളിലും ആണ് സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുക.

സ്വകാര്യ ബോയ്‌സ് സ്‌കൂളുകളിൽ സൗദിവൽക്കരണം 60 ശതമാനത്തിലും ഗേൾസ് സ്‌കൂളുകളിൽ 90 ശതമാനത്തിലും കുറയാൻ പാടില്ല. ഇന്റർനാഷണൽ സ്‌കൂളുകളിൽ 80 ശതമാനം സൗദിവൽക്കരണമാണ് പാലിക്കേണ്ടത്.

ബിരുദമോ തതുല്യ ഡിഗ്രിയോ ഉള്ള സൗദി അധ്യാപകരുടെ വേതനം 5,000 റിയാലിൽ കുറവാകാൻ പാടില്ല. അതില്‍ കുറവാണ് ഈ അധ്യാപകരുടെ വേതനമെങ്കില്‍ സ്വദേശിവത്ക്കരണ അനുപാതത്തിൽ ഉള്‍പ്പെടുത്തില്ല.

സൗദിവല്‍ക്കരണം ബാധകമായെന്ന് മാനവശേഷി സാമൂഹിക വികസന കാര്യ മന്ത്രാലയം വ്യക്തമാക്കിയെങ്കിലും നിലവിലെ സാഹചര്യത്തില്‍ സൗദിവൽക്കരണത്തിന് കൂടുതൽ സമയം വേണമെന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിക്കുന്നത്.

  1. സ്വകാര്യ ഇന്റർനാഷണൽ സ്കൂളുകളില്‍ ഓണ്‍ലൈന്‍ രീതി തുടരും.

രാജ്യത്തെ സ്വകാര്യ ഇന്റർനാഷണൽ സ്‌കൂളുകൾ ഓൺലൈൻ വഴി പഠനം തുടരാന്‍ വിദ്യഭ്യാസ മന്ത്രാലയം അനുവാദം നല്‍കി. അതസമയം, സൗദി സ്‌കൂളുകൾ നിലവിലുള്ള രീതി തുടരും.

കോവിഡ് വ്യാപനം മൂലമുള്ള നിയന്ത്രണങ്ങളുടെ ഫലമായി അധ്യാപകർക്ക് നിശ്ചിത സമയത്ത് സൗദിയിൽ തിരിച്ചെത്താൻ സാധിക്കാത്ത കാര്യം കണക്കിലെടുത്താണ് ഓൺലൈൻ വഴി പഠനം തുടരാന്‍ വിദ്യഭ്യാസ മന്ത്രാലയം നല്‍കിയത്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വകാര്യ, വിദേശ ഇന്റർനാഷണൽ സ്‌കൂളുകളിൽ നേരിട്ടുള്ള ക്ലാസ് തൽക്കാലം ആവശ്യമില്ല.

സൗദിയിലേക്ക് തിരിച്ചുവരാൻ കഴിയാതെ സ്വദേശങ്ങളിൽ കുടുങ്ങിയ വിദേശ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഓൺലൈൻ പ്ലാറ്റ്‌ഫോമിലോ അതാത് സ്‌കൂളുകളുടെ സ്വന്തം ഓൺലൈൻ പ്ലാറ്റ്ഫോമിലോ ക്ലാസ് നല്‍കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

  1. തൊഴില്‍ യോഗ്യത പരീക്ഷ ആരംഭിച്ചു.

രാജ്യത്തിന്റെ പ്രാദേശിക തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി തൊഴിലാളികളുടെ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന തൊഴില്‍ യോഗ്യതാ പരീക്ഷയുടെ (പ്രൊഫഷനല്‍ വെരിഫിക്കേഷന്‍ പ്രോഗ്രാം) രണ്ടാം ഘട്ടം സെപ്റ്റംബര്‍ ഒന്നാം തിയ്യതി ആരംഭിച്ചു.

ആദ്യ ഘട്ടം ഈ വര്‍ഷം ജൂലൈ മുതല്‍ തന്നെ നടപ്പിലാക്കി തുടങ്ങിയിരുന്നു. തൊഴിലാളികളുടെ എണ്ണം മൂവായിരമോ അതിൽ കൂടുതലോ ഉള്ള കമ്പനികളിലെ തൊഴിലാളികൾക്കാണ് ജൂലായ് മുതൽ യോഗ്യതാ പരീക്ഷ നടപ്പിലാക്കിയത്. സെപ്റ്റംബർ ഒന്നു മുതല്‍ 500 മുതൽ 2,999 വരെ ജീവനക്കാരുള്ള വലിയ സ്ഥാപനങ്ങൾക്ക് യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കുമെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരുന്നത്. ഈ തീരുമാനമാണ് കഴിഞ്ഞ ദിവസം മുതല്‍ നടപ്പിലാക്കി തുടങ്ങിയത്.

ഈ ഘട്ടത്തില്‍ തൊഴിൽ യോഗ്യത പരീക്ഷയിൽ ആറ് പ്രൊഫഷൻ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. എയര്‍കണ്ടീഷന്‍, വെല്‍ഡിംഗ്, കാര്‍പെന്റര്‍, കാര്‍ മെക്കാനിക്, കാര്‍ ഇലക്ട്രീഷ്യന്‍, പെയിന്റിംഗ് എന്നീ ആറു പ്രൊഫഷനുകളെ കൂടിയാണ് യോഗ്യത പരീക്ഷാ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

50 മുതൽ 499 വരെ ജീവനക്കാരുള്ള ഇടത്തരം സ്ഥാപനങ്ങൾക്ക് ഒക്‌ടോബർ ഒന്നു മുതലും ആറു മുതൽ 49 വരെ ജീവനക്കാരുള്ള എ വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് നവംബർ മൂന്നു മുതലും ഒന്നു മുതൽ അഞ്ചു വരെ ജീവനക്കാരുള്ള ബി വിഭാഗം ചെറുകിട സ്ഥാപനങ്ങൾക്ക് ഡിസംബർ ഒന്നു മുതലും തൊഴിൽ യോഗ്യതാ പരീക്ഷ നിർബന്ധമാക്കും.

ഏത് ജോലിക്കായാണോ രാജ്യത്തേക്ക് വരുന്നത് അതിനാവശ്യമായ അടിസ്ഥാന നൈപ്യുണ്യം ഉണ്ടെന്ന് ഉറപ്പു വരുത്തുക എന്നതാണ് അടിസ്ഥാന മാനദണ്ഡം. തൊഴിലിലുള്ള നൈപുണ്യം തെളിയിക്കാന്‍ മൂന്ന് തവണയാണ് അവസരം ലഭിക്കുക. മൂന്ന് അവസരം ഉപയോഗിച്ചിട്ടും യോഗ്യത തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ വര്‍ക്ക്‌ പെര്‍മിറ്റ്‌ പുതുക്കാന്‍ സാധിക്കാതെ സൗദിയില്‍ നിന്നും മടങ്ങേണ്ടി വരും.

നിലവിൽ ഇത് വരെ 225 പ്രൊഫഷനുകളാണ് പരീക്ഷയുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ എയർ കണ്ടീഷനിംഗ്, വെൽഡിങ്, കാർപെന്ററി, കാർ മെക്കാനിക്, കാർ ഇലക്ട്രിക്കൽ, പെയിന്റിംഗ് തുടങ്ങിയ കാറ്റഗറികൾ കൂടി യോഗ്യതാ പരീക്ഷ പട്ടികയില്‍ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ പരീക്ഷയിൽ ഉൾപ്പെടുത്തിയ കാറ്റഗറികളുടെ എണ്ണം എട്ടായി ഉയർന്നു. പുതുതായി ചേർത്ത ആറു കാറ്റഗറികളിലെ 120 പ്രൊഫഷനുകളാണ് തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമായത്. പ്രൊഫഷൻ വ്യക്തമായി രേഖപ്പെടുത്താത്ത വിസകള്‍ പൂർണമായും നിർത്തലാക്കാക്കും.

സൗദിയിൽ നിലവിലുള്ള തൊഴിലാളികൾക്ക് പ്രാദേശിക അംഗീകൃത പരീക്ഷാ സെന്ററുകളുമായി സഹകരിച്ച് പ്രൊഫഷനൽ ടെസ്റ്റ് നടത്തും. സൗദിയിലുള്ളവരുടെ വര്‍ക്ക്‌ പെര്‍മിറ്റുമായി ബന്ധിപ്പിക്കും. മൂന്നു തവണ അവസരം ഉപയോഗിച്ചിട്ടും പരീക്ഷയിൽ പരാജയപ്പെടുന്നവർക്ക് പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുകയോ നിലവിലുള്ള വർക്ക് പെർമിറ്റ് പുതുക്കി നൽകുകയോ ചെയ്യില്ല. യോഗ്യത പരീക്ഷ പാസ്സാകുന്ന തൊഴിലാളികള്‍ക്ക് അഞ്ചു വര്‍ഷത്തെ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റാണ് ലഭിക്കുക. അഞ്ചു വര്‍ഷത്തിന് ശേഷം ഈ സര്‍ട്ടിഫിക്കറ്റ് പുതുക്കി നല്‍കും. (ഈ നിയമത്തെ കുറിച്ച് വിശദമായി അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക)

  1. ഒരു വിദേശിക്ക് അയാളുടെ പ്രൊഫഷന്‍ നിലവില്‍ തൊഴില്‍ യോഗ്യത പരീക്ഷ ബാധകമാകുമോ എന്ന് എങ്ങിനെ പരിശോധിക്കാം?

പ്രൊഫഷനൽ വെരിഫിക്കേഷൻ പ്രോഗ്രാം വഴി നടപ്പിലാക്കുന്ന തൊഴില്‍ യോഗ്യതാ പരീക്ഷ ബാധകമാവുന്ന പ്രൊഫഷനുകള്‍ മന്ത്രാലയം മുന്‍കൂട്ടി പ്രഖ്യാപിക്കുകയും ഖ്വിവ വെ സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട് എങ്കിലും നിലവില്‍ ചില പ്രോഫഷനുകള്‍ക്ക് പരീക്ഷ ബാധകമാകാത്തതിനാല്‍ പല പ്രവാസികള്‍ക്കും ആശയ കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

ഇത്തരത്തില്‍ ആശങ്ക ഉള്ളവര്‍ക്ക് ഖിവ വെബ്‌സൈറ്റ് വഴി തങ്ങളുടെ പ്രൊഫഷന്‍ തൊഴില്‍ യോഗ്യത പരീക്ഷക്ക് ബാധകമാണോ എന്ന് ഉറപ്പു വരുത്താന്‍ സാധിക്കും

https://svp.qiwa.sa/en/test_taker/search എന്ന ലിങ്കിലൂടെ വെബ്‌ സൈറ്റില്‍ പ്രവേശിച്ച് നിങ്ങളുടെ ഇഖാമ നമ്പർ നൽകി “ചെക്ക്” എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് No Data Available എന്നാണു കാണുന്നതെങ്കില്‍ നിങ്ങളുടെ പ്രൊഫഷനില്‍ നിലവില്‍ തൊഴില്‍ യോഗ്യത പരീക്ഷ ബാധമാക്കിയിട്ടില്ലെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

  1. സൗദിയില്‍ ട്രാവല്‍ ഡോക്യുമെന്റ് നിയമം ലംഘിക്കുന്നവർക്കുള്ള പിഴകൾ ഇരട്ടിയാക്കി.

സൗദിയില്‍ ട്രാവല്‍ ഡോക്യുമെന്റ് നിയമം ലംഘിക്കുന്നവർക്കുള്ള പിഴകൾ ഇരട്ടിയാക്കി നിലവിലുള്ള നിയമത്തിലെ വകുപ്പുകള്‍ ഭേദഗതി ചെയ്തു കൊണ്ടുള്ള തീരുമാനം മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതോടെ പുതിയ നിയമം നിലവില്‍ വന്നു.

യാത്രാ രേഖകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് പിഴ 5,000 റിയാലിൽ നിന്ന് 100,000 ആയും യാത്രാ നിരോധന കാലയളവ് മൂന്ന് വർഷത്തിൽ നിന്ന് അഞ്ച് വർഷമായും ഉയര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്.

താഴെ പറയുന്ന സാഹചര്യങ്ങളില്‍ ഒരു വ്യക്തി ഈ നിയമ പ്രകാരം ശിക്ഷക്ക് അര്‍ഹനാണ്.

  • അനധികൃതമായി പാസ്പോര്‍ട്ടുകളോ ലൈസെസ്-പാസ്സർ പെര്‍മിറ്റോ മാറ്റം വരുത്തുക. അതില്‍ എന്തെങ്കിലും വിവരങ്ങള്‍ പുതുതായി ചേര്‍ക്കുകയോ, നിലവില്‍ ഉള്ള വിവരങ്ങള്‍ ഇല്ലാതാക്കുകയോ, നിലവിലുള്ള വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്തുകയോ ചെയ്യുക.
  • പാസ്പോര്‍ട്ടിലോ ലൈസെസ്-പാസ്സർ പെര്‍മിറ്റിലോ ഉള്ള ഒരു വ്യക്തിയുടെ ഫോട്ടോ മനപ്പൂര്‍വ്വമായി നശിപ്പിക്കുകയോ, വ്യത്യാസം വരുത്തുകയോ, കേട് വരുത്തുകയോ ചെയ്യുക.
  • കൈവശക്കാരനായ വ്യക്തിയുടെ മനപ്പൂര്‍വ്വമായ ഉപേക്ഷ കൊണ്ടോ പ്രവൃത്തി കൊണ്ടോ പാസ്പോര്‍ട്ടുകളോ ലൈസെസ്-പാസ്സർ പെര്‍മിറ്റോ നഷ്ടപ്പെടുക.
  • പാസ്പോര്‍ട്ടുകളോ ലൈസെസ്-പാസ്സർ പെര്‍മിറ്റോ അനധികൃതമായി ഉപയോഗിക്കാന്‍ മറൊരാളെ മനപ്പൂര്‍വ്വമായി അനുവദിക്കുക.
  • പാസ്പോര്‍ട്ടുകളോ ലൈസെസ്-പാസ്സർ പെര്‍മിറ്റോ മറ്റൊരാള്‍ക്ക് വില്‍ക്കുക.
  • പാസ്പോര്‍ട്ടുകളോ ലൈസെസ്-പാസ്സർ പെര്‍മിറ്റോ മറ്റൊരാള്‍ക്ക് പണയം വെക്കുക.
  • മറ്റൊരു വ്യക്തിയുടെ പാസ്പോര്‍ട്ടുകളോ ലൈസെസ്-പാസ്സർ പെര്‍മിറ്റോ ഉപയോഗിക്കുക. യഥാര്‍ത്ഥത്തിലുള്ള ഉപയോഗം നടന്നില്ലെങ്കിലും ഇത്തരത്തില്‍ ഉപയോഗിക്കാനുള്ള ശ്രമം നടത്തിയാലും അത് കുറ്റകരമാണ്.
  • സ്വീകാര്യമായ ന്യായീകരണം ഇല്ലാതെ ഔദ്യോഗികമായി നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ലത്ത പോയിന്റുകളിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുകയോ രാജ്യത്ത് നിന്നും പുറത്തേക്ക് പോകുകയോ ചെയ്യുക.
  • സ്വീകാര്യമായ ന്യായീകരണം ഇല്ലാതെ ഔദ്യോഗികമായ യാത്രാ രേഖകള്‍ ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കുകയോ രാജ്യത്ത് നിന്നും പുറത്തേക്ക് പോകുകയോ ചെയ്യുക.
  • ഈ നിയമത്തിലെയും അത് നടപ്പിലാക്കുന്നതിനായി പുറത്തിറക്കിയിട്ടുള്ള റെഗുലേഷനിലേയും മറ്റു ഏതൊരു നിബന്ധനകളോ വകുപ്പുകളോ ലംഘിക്കുക.

മേല്‍ പറഞ്ഞ നിയമ ലംഘനങ്ങള്‍ക്ക് ഈ നിയമ പ്രകാരം നിഷ്കര്‍ഷിച്ചിരുന്നത് 5,000 റിയാല്‍ പിഴയും അഞ്ച് വർഷം യാത്രാ നിരോധനവും ആയിരുന്നു. ഈ ശിക്ഷയിലാണ് ഭീമമായ വര്‍ദ്ധനവ് വരുത്തിയിരിക്കുന്നത്. പുതിയ ഭേദഗതി പ്രകാരം ഈ മുകളില്‍ പറഞ്ഞ നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്ക് 100,000 റിയാല്‍ പിഴയും അഞ്ച് വർഷം യാത്രാ നിരോധനവുമാണ് പുതിയ ശിക്ഷ. (ഈ നിയമത്തെ കുറിച്ച് വിശദമായി അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക)

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/H8E7DkwUxmhJJ9RZWiLMLG

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 പരസ്യങ്ങള്‍ക്ക് ബന്ധപ്പെടുക: [email protected]  

 

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
LATEST5 months ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST5 months ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST6 months ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST7 months ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST7 months ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST8 months ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST8 months ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST8 months ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST8 months ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST8 months ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST8 months ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST8 months ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST8 months ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST8 months ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

LATEST8 months ago

സൗദിയില്‍ ഒമിക്രോണ്‍ ആരോഗ്യ ഭീഷണി ഉണ്ടാക്കില്ല. പക്ഷേ വിദേശികളുടെ യാത്രാ സ്വാതന്ത്ര്യം നിലക്കും

Trending

error: Content is protected !!