Connect with us

LATEST

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

Published

on

യു.എ.ഇ വഴി സൗദിയിലേക്ക് പ്രവേശിക്കാന്‍ വഴി തുറന്നു കിട്ടിയതോടെ സൗദി പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ക്ക് വലിയ തോതില്‍ പരിഹാരം ഉണ്ടായെങ്കിലും തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കാന്‍ കഴിയാത്തവര്‍ക്ക് ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത് ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. വിമാന താവളത്തില്‍ എത്തുമ്പോള്‍ നിലവില്‍ ചില വിമാന കമ്പനികള്‍ രണ്ടു സ്ഥലത്താണ് തവക്കല്‍ന പരിശോധിക്കുന്നത് എന്നാണ് യാത്രക്കാരില്‍ നിന്നും ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്. ഇത് അബുദാബി, ദുബായ്, ഷാര്‍ജ തുടങ്ങി എല്ലാ എമിറെറ്റുകളിലും ഈ നടപടി ക്രമങ്ങള്‍ പിന്തുടരുന്നതായാണ് അറിയാന്‍ സാധിക്കുന്നത്.

എല്ലാ രേഖകളും കൃത്യമായി കൈവശം ഉണ്ടാകുകയും അതെ സമയം ഗാക (സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍) നടപടി ക്രമങ്ങളെ കുറിച്ച് ശരിയായ രീതിയില്‍ ആശയ വിനിമയം നടത്തുകയും ചെയ്യാന്‍ സാധിക്കത്തവരുടെ യാത്ര മുടങ്ങാനുള്ള സാധ്യതകള്‍ ഇപ്പോള്‍ യു.എ.ഇ വഴി പോകുമ്പോള്‍ നില നില്‍ക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. പലപ്പോഴും യാത്രക്കാര്‍ ഗാക സര്‍ക്കുലറും മറ്റു രേഖകളും കാണിച്ചു കൊടുത്ത് സ്റ്റാഫിനെ ബോധ്യപ്പെടുത്തുമ്പോഴാണ് പോകാന്‍ അനുവദിക്കുന്നത്.

ഇപ്പോള്‍ പ്രവാസികള്‍ അനുഭവിക്കുന്ന തവക്കല്‍ന പ്രശ്നം നിയമത്തിന്റെയോ നടപടി ക്രമങ്ങളുടെയോ പ്രശ്നമല്ല. ഗാകയുടെ നടപടി ക്രമങ്ങള്‍ വിമാന കമ്പനികള്‍ മനസ്സിലാക്കാത്തത് കൊണ്ടോ വേണ്ടതില്‍ കൂടുതല്‍ ജാഗ്രത പ്രകടിപ്പിക്കുന്നത് കൊണ്ടോ ആണ്. മുന്‍ കാലങ്ങളില്‍ നടന്നിട്ടുള്ള ദുരുപയോഗ സാധ്യതകള്‍ പരമാവധി കുറയ്ക്കുക എന്നതും ഈ അതീവ ജാഗ്രതയുടെ ലക്ഷ്യമാണ്‌. ഗാകയുടെ സര്‍ക്കുലര്‍ വിവിധ വിമാന കമ്പനികളുടെ ഗ്രൗണ്ട് ഹാന്റ്ലിംഗ് സ്റ്റാഫുകള്‍ മനസ്സിലാക്കിയതിലെ അവ്യക്തതയാണ് ഇപ്പോള്‍ പ്രശനമായിരിക്കുന്നത് എന്നും പറയാന്‍ സാധിക്കില്ല. ഓരോ വിമാന കമ്പനിയും അവരുടെ സ്റ്റാഫിന് നല്‍കിയ നിര്‍ദ്ദേശം അവര്‍ അക്ഷരം പ്രതി പാലിക്കുകയാണ് ചെയ്യുന്നത്.

വിമാന കമ്പനികള്‍ ഈ കാര്യത്തില്‍ അതീവ ജാഗ്രത കാണിക്കുന്നത് സ്വന്തം നിലനില്‍പ്പ് സുരക്ഷിതമാക്കുന്നതിനു വേണ്ടിയാണ്. ഗാക പുറത്തിറക്കിയ സര്‍ക്കുലറിലെ നിബന്ധനകള്‍ ലംഘിച്ചാല്‍ കടുത്ത പിഴയാണ് വിമാന കമ്പനികള്‍ക്ക് ലഭിക്കുക എന്നത് ആ സര്‍ക്കുലറില്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുന്‍പ് സൗദിയിലേക്ക് അധ്യാപകര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിച്ചെന്ന വാര്‍ത്ത വന്നയുടന്‍ മുന്‍പിന്‍ നോക്കാതെ അധ്യാപകരെ ഇന്ത്യയില്‍ നിന്നും കൊണ്ട് വന്ന വിമാന കമ്പനികള്‍ക്ക് അധികൃതര്‍ പിഴ ഏര്‍പ്പെടുത്തിയിരുന്നു.

തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് പലരും പല തരത്തിലും ദുരുപയോഗം ചെയ്തിരുന്നു. ഇപ്പോഴും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് വിമാന കമ്പനികള്‍ കരുതുന്നുണ്ട്. സൗദിയില്‍ എത്തിയാല്‍ എയര്‍പോര്‍ട്ടില്‍ രേഖകള്‍ കര്‍ശനമായി പരിശോധിക്കുന്നില്ല എന്നത് കൊണ്ട് എങ്ങിനെയെങ്കിലും സൗദിയില്‍ എത്തിപ്പെടാനുള്ള വ്യഗ്രതയില്‍ കൃത്രിമം കാണിക്കുന്നവര്‍ വളരെ ചെറിയ ശതമാനം മാത്രമാണെങ്കിലും ഉണ്ട് എന്ന് തന്നെ പറയേണ്ടി വരും. രേഖാ മൂലമുള്ള തെളിവുകളില്‍ കൃത്രിമം കാണിക്കാന്‍ എളുപ്പമാണ്. അത് കണ്ടു പിടിക്കാനും വിമാന കമ്പനികള്‍ക്ക് ബുദ്ധിമുട്ടാണ്. അത് കൊണ്ടാണ് വിമാന കമ്പനികള്‍ കര്‍ശനമായ നിലപാട് കൈക്കൊള്ളുന്നത്.

സ്റ്റാഫിന്റെ കര്‍ശന നിലപാട് മൂലം പലര്‍ക്കും പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എങ്കിലും സച്ചിദാനന്ദന്‍ എന്ന തൃശൂര്‍ സ്വദേശി ഒഴികെ മറ്റുള്ളവരുടെ യാത്ര മുടങ്ങിയതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മറ്റൊരാളുടെ യാത്ര മുടങ്ങിയത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആയാല്‍ ഇമ്മ്യൂണ്‍ ആയിരുന്നില്ല, ഒരു ഡോസ് എടുത്ത് ഇമ്മ്യൂണ്‍ ബൈ ഫസ്റ്റ് ഡോസ് ആയിരുന്നു എന്നാണ് അറിയാന്‍ സാധിക്കുന്നത്. എന്നാലും പലരെയും തിരിച്ചയച്ചതായി അനൌദ്യോഗികമായി അറിയാന്‍ സാധിക്കുന്നുണ്ട്.

സച്ചിദാനന്ദന്റെ യാത്ര ആദ്യ ദിനത്തില്‍ മുടങ്ങി എങ്കിലും അടുത്ത ദിവസം മറ്റൊരു ടിക്കറ്റ് എടുത്ത് അയാള്‍ സൗദിയിലേക്ക് ദുബായില്‍ നിന്ന് തന്നെ യാത്ര ചെയ്തതാണ്. ആദ്യ ദിവസം തന്നെ എയര്‍പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും സച്ചിദാനന്ദന് യാത്ര ചെയ്യാന്‍ അനുമതി ലഭിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയതോടെ യാത്ര ചെയ്യാന്‍ സാധിക്കാതെ വരികയാണ് ഉണ്ടായത്. അടുത്ത ദിവസം അതെ രേഖകളുമായി സച്ചിദാനന്ദന്‍ യാത്ര ചെയ്തതില്‍ നിന്നും തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് മൊബൈലില്‍ കാണിക്കാന്‍ സാധിച്ചില്ലെങ്കിലും യാത്രക്ക് തടസ്സങ്ങള്‍ ഇല്ല എന്ന് വ്യക്തവുമാണ്.

തവക്കല്‍ന ഓപണ്‍ ആക്കാന്‍ സാധിക്കാത്തവര്‍ ഇത് വരെ പാക്കേജുകള്‍ എടുക്കാത്തവര്‍ ആണെങ്കില്‍ ഒരാഴ്ച സമയം കാത്തിരിക്കുയായിരിക്കും കൂടുതല്‍ നന്നാവുക. മൂന്നോ നാലോ ദിവസങ്ങള്‍ കൂടി കഴിയുമ്പോള്‍ ഈ സാങ്കേതിക പ്രശങ്ങള്‍ക്ക് ഒരു അറുതിയുണ്ടാവും എന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. മൂന്നോ നാലോ ദിവസങ്ങള്‍ കഴിയുമ്പോള്‍ നടപടി ക്രമങ്ങളില്‍ അവര്‍ക്ക് കൂടുതല്‍ വ്യക്തത വരികയും കര്‍ശന നിലപാടില്‍ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

ഓരോ വിമാന കമ്പനികളും ഓരോ രീതിയിലാണ് രേഖകള്‍ ചോദിക്കുന്നത്. ചില വിമാന കമ്പനികള്‍ കാര്യമായി ഒന്നും ചോദിക്കുന്നില്ല. എന്നാല്‍ മറ്റു ചില വിമാന കമ്പനികള്‍ വിശദമായി എല്ലാ രേഖകളും കാണിച്ചു കൊടുക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. എമിരേറ്റ്സ് പോലുള്ള വിമാന കമ്പനികള്‍ ബോര്‍ഡിംഗ് പാസ് നല്‍കുന്നതിനു മുന്‍പും വിമാനത്തിലേക്ക് കയറുന്നതിനു മുന്‍പും രേഖകള്‍ പരിശോധിക്കുന്നുണ്ട് എന്നു വിമാന കമ്പനി അധികൃതരില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.

തവക്കല്‍ന മൊബൈലില്‍ ഓപണ്‍ ചെയ്യാന്‍ സാധിക്കുന്നവര്‍ എയര്‍പോര്‍ട്ടിലേക്ക് പോകാന്‍ മുറിയില്‍ നിന്നും പുറത്തിറങ്ങുന്നതിന് മുന്‍പ് റൂമില്‍ വെച്ചു തന്നെ മൊബൈലില്‍ തവക്കല്‍ന തുറന്നു വെക്കുക. ചിലപ്പോള്‍ എയര്‍പോര്‍ട്ടില്‍ കണക്റ്റിവിറ്റി പ്രശ്നം മൂലമോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളോ മൂലം മൊബൈലില്‍ കണക്റ്റിവിറ്റി കിട്ടിയില്ലെങ്കിലും തവക്കല്‍ന അധികൃതര്‍ക്ക് കാണിച്ചു കൊടുക്കാന്‍ സാധിക്കും.

തവക്കല്‍ന മൊബൈലില്‍ ഓപണ്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ ആണെങ്കില്‍ കുറച്ചു സമയം മുന്‍പ് തന്നെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാന്‍ ശ്രമിക്കുക. ബോര്‍ഡിംഗ് പാസ് നല്‍കുന്ന കൌണ്ടറില്‍ മുന്നില്‍ തന്നെ ഇടം ലഭിക്കാന്‍ ശ്രമിക്കുക. ഏതെങ്കിലും കാരണവശാല്‍ തവക്കല്‍ന ഓപണ്‍ ചെയ്തു കാണിക്കാതെ ബോര്‍ഡിംഗ് പാസ് ഇഷ്യൂ ചെയ്യില്ലെന്ന് സ്റ്റാഫ് നിലപാട് എടുത്താല്‍ അവരെ പറഞ്ഞു മനസ്സിലാക്കുന്നതിനും ആശയ വിനിമയം നടത്തുന്നതിനും ആവശ്യമായ സമയം ലഭിക്കുന്ന രീതിയില്‍ ബോര്‍ഡിംഗ് പാസ് കൌണ്ടറിലെ ക്യൂവില്‍ സ്ഥാനം പിടിക്കുന്നതാണ് നല്ലത്.

അനിശ്ചിതമായ സാഹചര്യമാണ് മുന്നിലുള്ളതിനാല്‍ നിങ്ങള്‍ ഇടപെടാന്‍ പോകുന്ന സ്റ്റാഫിന്റെ ശരീര ഭാഷ കൂടി നിങ്ങള്‍ കണക്കിലെടുക്കണം. കൂടുതല്‍ കര്‍ശനമായ നിലപാടുകള്‍ എടുക്കാന്‍ സാധ്യതയുള്ള കൌണ്ടറുകള്‍ ഒഴിവാക്കുക. മലയാളികള്‍ ഉള്ള കൌണ്ടറുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം എന്നാണ് പൊതുവായ ഒരു അഭിപ്രായം. മലയാളികളായ ചില സ്റ്റാഫ് കൂടുതല്‍ കര്‍ശനമായ രീതിയിലാണ് പെരുമാറുന്നത് എന്ന റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്.

ഗാക സര്‍ക്കുലര്‍ അടക്കം ആവശ്യമായ രേഖകള്‍ എല്ലാം തന്നെ കോപ്പികള്‍ എടുത്തു ക്രമമായി അടുക്കി വെക്കുക. രേഖകള്‍ മൊബൈലില്‍ കാണിച്ചു കൊടുക്കുന്നതിനേക്കാള്‍ എന്ത് കൊണ്ടും നല്ലത് പ്രിന്റൌട്ടുകള്‍ കാണിച്ചു കൊടുക്കുന്നതാണ്. ഓരോ രേഖയിലെയും ഓരോ കാര്യങ്ങളും വിശദീകരിക്കാനും ആശയ വിനിമയം നടത്താനും ഹാര്‍ഡ് കോപ്പികള്‍ ആണ് നല്ലത്.

ഗാക സര്‍ക്കുലര്‍ കോപ്പി എടുക്കുമ്പോള്‍ ഇംഗ്ലീഷിലും അറബിയിലും ഉള്ള സര്‍ക്കുലര്‍ കൈവശം വെക്കുക. കാരണം കൌണ്ടറിലെ സ്റ്റാഫ് അനുമതി നിഷേധിക്കുകയാനെകില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടു കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുമ്പോള്‍ മള്‍ട്ടി ലാംഗ്വേജ് രേഖകള്‍ ആണ് എപ്പോഴും നല്ലത്. ഇംഗ്ലീഷിനെക്കാള്‍ അറബി ഭാഷ കൂടുതല്‍ വഴങ്ങുന്ന ഉദ്യോഗസ്ഥന്മാരാണെങ്കില്‍ ഇത് ഗുണം ചെയ്യും.

മൊബൈലില്‍ തവക്കല്‍ന തുറന്നു കാണിക്കാന്‍ സാധിക്കാത്തതിനാല്‍ ബോര്‍ഡിംഗ് പാസ് നല്‍കില്ലെന്ന് സ്റ്റാഫ് നിലപാട് എടുക്കുകയാണെങ്കില്‍ ഉടനെ മടങ്ങി പോരരുത്. ആദ്യ ഘട്ടത്തില്‍ ബോര്‍ഡിംഗ് പാസ് നല്‍കാന്‍ നിയുക്തനായ സ്റ്റാഫിനോട്‌ തന്നെ കാര്യങ്ങള്‍ രേഖാ സഹിതം വിശദീകരിച്ചു കൊടുക്കുക. യാത്രക്കാര്‍ കൃത്യമായ രേഖകള്‍ സഹിതം കാര്യങ്ങള്‍ വിശദീകരിക്കുമ്പോള്‍ പലപ്പോഴും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുന്നുണ്ട്. കൃത്യമായി വിശദീകരിച്ചു കൊടുത്തിട്ടും അയാള്‍ കര്‍ശന നിലപാട് പിന്നെയും തുടരുകയാണെങ്കില്‍ പിന്നീട് അവിടെ സമയം കളയരുത്.

പരിമിതമായ സമയം മാത്രമേ പ്രശ്ന പരിഹാരത്തിന് നിങ്ങള്‍ക്ക് ലഭിക്കൂ എന്നുള്ളത് കൊണ്ട് ഉടനെ ഏത് എയര്‍ലൈന്‍ വഴിയാണോ പോകാന്‍ ടിക്കറ്റ് എടുത്തത്, ആ എയർലൈൻ ഓഫീസിൽ നേരിട്ട് ചെന്ന് കാര്യങ്ങള്‍ വിശദീകരിക്കുക. എപ്പോഴും നിങ്ങളുടെ പരാതിക്ക് പരിഹാരം ഉണ്ടാക്കാന്‍ പ്രാപ്തനായ ആളോടായിരിക്കണം ആശയ വിനിമയം നടത്തേണ്ടത്. നിങ്ങളുടെ പരാതി മുഴുവന്‍ കേട്ട് കഴിഞ്ഞ ശേഷം ഇക്കാര്യത്തില്‍ എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല, നിങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ കണ്ടു കാര്യങ്ങള്‍ വിശദീകരിക്കൂ എന്ന് പറയാന്‍ സാധ്യതയുള്ള സാധാരണക്കാരായ സ്റ്റാഫിനോട് കാര്യങ്ങള്‍ വിശദീകരിച്ചു സമയം കളയാന്‍ പാടില്ല. സിവിൽ ഏവിയേഷൻ അതോറിറ്റി ഓഫീസിലും പരാതികള്‍ ബോധിപ്പിക്കാം.

യു.എ.ഇ യില്‍ നിന്നും വിമാന മാര്‍ഗ്ഗം യാത്ര മുടങ്ങുമെന്ന് ആശങ്ക ഉള്ളവര്‍ക്ക് സൗദിയിലേക്ക് റോഡ്‌ മാര്‍ഗ്ഗം യാത്ര പരീക്ഷിക്കാവുന്നതാണ്. യു.എ.ഇ ബോര്‍ഡറില്‍ ഇന്റര്‍നെറ്റ്‌ കണക്റ്റിവിറ്റി പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ തവക്കല്‍ന നിര്‍ബന്ധമായി ചോദിക്കുന്നില്ല എന്നാണ് യാത്രക്കാരില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്. ഹെല്‍ത്ത് പാസ്പോര്‍ട്ട് ചോദിക്കുന്നുണ്ട്. റോഡ്‌ മാര്‍ഗ്ഗം യാത്ര ചെയ്യാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അറബി ഭാഷ സംസാരിക്കുന്ന ഡ്രൈവര്‍മാരുടെ വാഹങ്ങള്‍ തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും. കാരണം തവക്കല്‍ന ഇല്ലെങ്കിലും പോലും ശരിയായ രീതിയില്‍ ആശയ വിനിമയം നടത്തി യാത്രക്കാരെ കൊണ്ട് പോകാന്‍ അറബി ഭാഷ സംസാരിക്കുന്നവര്‍ക്കും തദ്ദേശീയര്‍ക്കും സാധിക്കുന്നുണ്ടെന്നും യാത്രക്കാര്‍ വ്യക്തമാക്കുന്നുണ്ട്. അതിര്‍ത്തി ചെക്ക്‌ പോസ്റ്റില്‍ കുറച്ചു മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരും എന്നതാണ് റോഡ്‌ മാര്‍ഗ്ഗം പോകുന്നവരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു കാര്യം.

സൗദി ബോര്‍ഡറില്‍ എത്തിയാല്‍ ചെക്ക് പോസ്റ്റില്‍ രേഖകള്‍ കര്‍ശനമായി ആവശ്യപ്പെടുന്നില്ല എന്നാണ് യാത്രക്കാര്‍ വ്യക്തമാക്കുന്നത്. മുഖീം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍, എത്ര ദിവസം യു.എ.ഇ യില്‍ താമസിച്ചു, പാസ്പോര്‍ട്ട് തുടങ്ങിയ കാര്യങ്ങള്‍ മാത്രമാണ് സാധാരണ ഗതിയില്‍ സൗദി അതിര്‍ത്തി ചെക്പോസ്റ്റില്‍ ചോദിക്കുന്നത്.

യു.എ.ഇ യില്‍ നിന്നും റോഡ്‌ മാര്‍ഗ്ഗം ബസ് വഴി സൗദിയിലേക്ക് പോകുന്നവര്‍ ആ ബസ്സിലെ എല്ലാ യാത്രക്കാര്‍ക്കും ആവശ്യമായ രേഖകള്‍ ഉണ്ടോ എന്ന് ഉറപ്പ് വരുത്താന്‍ ബസ്സിലെ ഉത്തരവാദപ്പെട്ടവരോട്  ചോദിക്കുന്നത് നന്നായിരിക്കും. കാരണം മലയാളികള്‍ക്കാണ് കൂടുതലായും ഏതൊക്കെ രേഖകള്‍ ആവശ്യമാണ് എന്നറിയുന്നതും ആ രേഖകള്‍ കൃത്യമായി കൈവശം വെക്കുന്നതും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇത്തരം രേഖകളുടെ കാര്യത്തില്‍ ചിലപ്പോള്‍ കൃത്യമായ അവബോധം ഉണ്ടായി കൊള്ളണമെന്നില്ല. ഒരു ബസ്സിലെ ഒരു യാത്രക്കാരന്റെ പക്കല്‍ ആവശ്യമായ ഏതെങ്കിലും രേഖയുടെ കോപ്പി ഇല്ലെങ്കില്‍ ആ ബസ്സിലെ എല്ലാ യാത്രക്കാരുടെയും യാത്രക്ക് തടസ്സം സംഭവിക്കുകയും കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാവുകയു ചെയ്യും.

തവക്കല്‍ന സ്റ്റാറ്റസ് മൊബൈലില്‍ കാണിക്കാന്‍ സാധിക്കുന്നില്ല എന്നതിനാല്‍ യു.എ.ഇ പാക്കേജ് ഇതിനകം എടുത്തു കഴിഞ്ഞു എങ്കില്‍ അത് ഒഴിവാക്കേണ്ടതില്ല. കാരണം മറ്റുള്ള രാജ്യങ്ങള്‍ വഴി പോകുമ്പോള്‍ പാക്കേജ് നിരക്കില്‍ സാരമായ വര്‍ദ്ധന ഉണ്ടാവുന്നുണ്ട്. ഉദാഹരണമായി യു.എ.ഇ വഴി പോകുമ്പോള്‍ ശരാശരി 70,000 രൂപക്ക് പാക്കേജ് ലഭ്യമാണെങ്കില്‍ ഒമാന്‍ വഴി യാത്ര ചെയ്യുകയാണെങ്കില്‍ ശരാശരി 125,000 രൂപയില്‍ അധികം ട്രാവല്‍ ഏജന്‍സികള്‍ ഈടാക്കുന്നുണ്ട്.

യാത്രക്കവശ്യായ എല്ലാ രേഖകളും കൈവശം ഉണ്ടായിരിക്കുകയും, കാര്യങ്ങള്‍ ശരിയായ രീതിയില്‍ ആശയ വിനിമയം നടത്തുകയും ചെയ്‌താല്‍ നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും എന്നുള്ളത് ഏറെക്കുറെ ഉറപ്പാണ്. നിങ്ങള്‍ ഇപ്പോള്‍ പോകുന്നതിനാല്‍ 14 ദിവസത്തിന് ശേഷം മാത്രമേ സൗദിയിലേക്ക് പ്രവേശിക്കാന്‍ സാധിക്കൂ എന്നതിനാല്‍ അപ്പോഴേക്കും ഈ പ്രശ്നത്തില്‍ ശാശ്വതമായ പരിഹാരം ഉണ്ടായി കഴിഞ്ഞിരിക്കും. യു.എ.ഇ യില്‍ നിന്നും സൗദിയിലേക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ കൂടുതല്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുന്ന വിമാന കമ്പനികളുടെ ടിക്കറ്റുകള്‍ എടുക്കുന്നത് ഒഴിവാക്കിയാല്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ സാധിക്കും.

നിലവില്‍ യു.എ.ഇ വഴി പോകുന്നവര്‍ക്ക് മാത്രമാണ് തവക്കല്‍ന പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഒമാന്‍ വഴിയും മാലിദ്വീപ് വഴിയും സൗദിയിലേക്ക് പോകുന്നവര്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാകുന്നില്ല എന്നാണ് വിമാന കമ്പനി അധികൃതരുമായി ബന്ധപ്പെടുമ്പോള്‍ അറിയാന്‍ സാധിക്കുന്നത്. ഒമാന്‍ വഴി സൗദിയിലേക്ക് വരുമ്പോള്‍ ഒമാനില്‍ മുഖീം രേഖയും റീ എന്‍ട്രിയും മാത്രമാണ് ആവശ്യപ്പെടുന്നത്. ഒമാനില്‍ നിന്നും സൗദിയില്‍ എത്തിയപ്പോള്‍ ഒമാനില്‍ എത്ര ദിവസമാണ് താമസിച്ചത് എന്നും പാസ്പോര്‍ട്ടും മാത്രമാണ് സൗദിയില്‍ എമിഗ്രേഷന്‍ അധികൃതര്‍ ചോദിച്ചതായും യാത്രക്കാര്‍ വ്യക്തമാക്കുന്നു.

ശ്രീലങ്ക വഴി പോകുമ്പോള്‍ രേഖകള്‍ എല്ലാം കൃത്യമായി ആവശ്യപ്പെടുന്നുവെന്ന് യാത്രക്കാര്‍ വ്യക്തമാക്കുന്നുണ്ട്. മുഖീം രജിസ്ട്രേഷന്‍ (അറൈവല്‍ രജിസ്ട്രേഷന്‍/ഖുദും) കോപ്പി, തവക്കല്‍ന ഉണ്ടെങ്കില്‍ അത്, മൊബൈലില്‍ തവക്കല്‍ന സ്റ്റാറ്റസ് കാണിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഹെല്‍ത്ത് പാസ്പോര്‍ട്ട് അല്ലെങ്കില്‍ സ്വിഹത്തി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കോപ്പി, റീ എന്‍ട്രി രേഖ തുടങ്ങിയവയും ആവശ്യപ്പെടുന്നുണ്ട്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/CnxF4f9b1J9GA0Dk8bfAa4

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

LATEST

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

Published

on

റിയാദ്: രേഖകളുടെ അഭാവത്തില്‍ കഴിഞ്ഞ ദിവസം എയര്‍ അറേബ്യ വിമാന കമ്പനി അധികൃതര്‍ ഷാര്‍ജയില്‍ നിന്നും യാത്രാനുമതി നിഷേധിച്ച യുവാവ് ഇന്ന് സൗദിയില്‍ തിരിച്ചെത്തി. ഇന്ന് യു.എ.ഇ സമയം 4.35 നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ദമ്മാമില്‍ തിരിച്ചെത്തിയത്. ദമ്മാമില്‍ നെസ്മ കമ്പനിയില്‍ ജീവനക്കാരനാണ് ബോണി.

കഴിഞ്ഞ ദിവസം സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിയ ബോണിയോട് ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന്അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ അറിയിച്ചെങ്കിലും നിരസിച്ചതായി ബോണി പറഞ്ഞു. തുടര്‍ന്ന് ഇനി ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും അടുത്ത ദിവസം മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും വിമാന കമ്പനി അറിയിച്ചു.

അടുത്ത ദിവസം പുതിയ ടിക്കറ്റും രേഖകളുമായി വരാന്‍ വിമാന കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടുവെങ്കിലും അടുത്ത ദിവസത്തെ യാത്രക്ക് പുതിയ ടിക്കറ്റ് എടുക്കാന്‍ തനിക്ക് സാധിക്കില്ലെന്നും തന്നെ ദമ്മാമില്‍ എത്തിക്കേണ്ട ഉത്തരവാദിത്വം വിമാന കമ്പനി ഏറ്റെടുക്കണമെന്നും ബോണി നിലപാടെടുത്തതോടെ എയര്‍ അറേബ്യ അധികൃതര്‍ പഴയ ടിക്കറ്റില്‍ എന്‍ഡോഴ്സ് ചെയ്തു നല്‍കുകയായിരുന്നു. ഇത് മൂലം പുതിയ ടിക്കറ്റിന് പണം മുടക്കാതെ തന്നെ ഇന്ന് ദമ്മാമില്‍ തിരിച്ചെത്താന്‍ ബോണിക്ക് സാധിച്ചു.

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയാല്‍ അടുത്ത ദിവസം യാത്ര ചെയ്യുന്നതിന് സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് മനസ്സിലാക്കിയ ബോണി പുറത്തിറങ്ങാതെ എയര്‍പോര്‍ട്ടില്‍ തന്നെ കഴിച്ചു കൂട്ടി. അതിനിടയില്‍ നാട്ടിലെ ട്രാവല്‍ ഏജന്‍സി ഇടപെട്ട് സൗദിയില്‍ നിന്നും മറ്റൊരാളുടെ സഹായത്തോടെ വിമാന കമ്പനി ആവശ്യപ്പെട്ട സ്വിഹതി അപ്ളിക്കേഷനിലെ ആവശ്യമായ രേഖയും സംഘടിപ്പിച്ചു.

ഇന്നത്തെ യാത്രക്ക് പുതിയ തടസ്സങ്ങള്‍ ഇല്ലാതിരിക്കാന്‍ പുതിയ ആര്‍.ടി.പി.സി.ആര്‍ എടുക്കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയ അതേ ഫ്ലൈറ്റില്‍ അതേ സമയത്ത് തന്നെ പുതിയ ടിക്കറ്റിന് പണം ഈടാക്കാതെ എയര്‍ അറേബ്യ ബോണിയെ ദമ്മാമിലെത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബോണിയെ കൂടാതെ മൂന്ന് മലയാളികളുടെ കൂടി യാത്ര സമാനമായ കാരണത്താല്‍ മുടങ്ങിയിരുന്നു. അവരില്‍ രണ്ടു പേര്‍ കര മാര്‍ഗ്ഗം സൗദിയിലേക്ക് തിരിച്ചതായി അറിയാന്‍ സാധിച്ചുവെന്ന് ബോണി പറയുന്നു. ഒരാള്‍ എന്ത് ചെയ്തു എന്നതിനെ കുറിച്ച് വിവരമൊന്നുമില്ല.

ദമ്മാമില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന ബോണി അവധിയില്‍ നാട്ടില്‍ എത്തി യു.എ.ഇ വഴി തിരിച്ചു പോകുന്നതിനായി എത്തിയപ്പോഴാണ് ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കഴിഞ്ഞ ദിവസം യാത്ര മുടങ്ങിയത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി റാസല്‍ ഖൈമയില്‍ എത്തിയത്. അവിടുത്തെ പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി കഴിഞ്ഞ ദിവസം ഷാര്‍ജ എയര്‍പോര്‍ട്ടില്‍ നിന്നും യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ സൗദിയിലേക്ക് ടിക്കറ്റ് മുന്‍കൂട്ടി തന്നെ എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

തവക്കല്‍ന മൊബൈലില്‍ കാണിക്കാനോ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് കാണിക്കണോ സാധിക്കാത്തതിനാല്‍ ബോണിക്ക് എയര്‍ അറേബ്യ സ്റ്റാഫ് ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

അതിനു ശേഷം ഒരു ദിവസത്തോളം എയര്‍പോര്‍ട്ടില്‍ തന്നെ കഴിഞ്ഞ ബോണിക്ക് പുതിയ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് പണം കൊടുത്തതോടെ കൈവശമുള്ള പണവും കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് ആവശ്യമായ പണം കൈവശം ഇല്ലാതായപ്പോള്‍ ഭക്ഷണം ആവശ്യപ്പെട്ട് എയര്‍ അറേബ്യ ഓഫീസ് സ്റ്റാഫിനെ സമീപിച്ചപ്പോള്‍ അത് തങ്ങളുടെ ഉത്തരവാദിത്വം അല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു എന്ന് ബോണി പറയുന്നു.

യാത്ര മുടങ്ങിയ വിവരം അറിഞ്ഞു ഒരുപാട് പേര്‍ താനുമായി ബന്ധപ്പെട്ട് ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തതായി ബോണി പറഞ്ഞു. ദമ്മാമില്‍ സുരക്ഷിതനായി തിരിച്ചെത്താന്‍ ആവശ്യമായ സഹായം നല്‍കിയ എല്ലാവര്‍ക്കും ബോണി നന്ദി അറിയിച്ചു.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

Published

on

റിയാദ്: സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ നാല് മലയാളികളുടെ യാത മുടങ്ങി. തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ സാധിക്കാതിരുന്ന സാഹചര്യത്തില്‍ സ്വിഹതി മെഡിക്കല്‍ റിപ്പോര്‍ട്ട് കൈവശം ഇല്ലാതിരുന്നതാണ് യാത്ര മുടങ്ങാന്‍ കാരണമായത്. ഷാര്‍ജയില്‍ നിന്നും ദാമ്മാമിലേക്ക് യാത്ര ചെയ്യനെത്തിയവരാണ് ഇവര്‍.

യാത്ര മുടങ്ങിയ നാല് പേരില്‍ രണ്ടു പേര്‍ ബസ് മാര്‍ഗ്ഗം സൗദിയിലേക്ക് പോകുന്നതിനായി വിമാന താവളത്തില്‍ നിന്നും പുറത്തിറങ്ങി. ഒരാള്‍ ഇനി യാത്ര തുടരണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും പറയുന്നു.

പ്രതിസന്ധിയിലായ ഒരാള്‍ ഇപ്പോഴും ഷാര്‍ജ എയര്‍പോര്‍ട്ടില്‍ തുടരുകയാണ്. ദാമ്മില്‍ നെസ്മ കമ്പനിയുടെ കാറ്ററിംഗ് വിഭാഗത്തില്‍ വെയിറ്റര്‍ ആയി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ബോണി മാമ്മനാണ് ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുന്നത്.

ഒക്ടോബര്‍ ഒന്നാം തിയ്യതിയാണ് ബോണി സൗദിയിലേക്ക് യാത്ര ചെയ്യുന്നതിനായി ഷാര്‍ജയില്‍ എത്തിയത്. പതിനാലു ദിവസത്തെ താമസത്തിന് ശേഷം സൗദിയിലേക്ക് പ്രവേശിക്കുന്നതിനായി ഇന്ന് യു.എ.ഇ സമയം 04.35 നുള്ള G-91161 എയര്‍ അറേബ്യ വിമാനത്തില്‍ ടിക്കറ്റ് എടുത്തിരുന്നു. തിരൂരിലെ സഹാറ ട്രാവല്‍സ വഴിയാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്.

ബോര്‍ഡിംഗ് പാസിനായി ആവശ്യപ്പെട്ട മുഖീം രജിസ്ട്രേഷന്‍ അടക്കമുള്ള രേഖകള്‍ സമര്‍പ്പിച്ചപ്പോഴാണ് രണ്ടു വാക്സിന്‍ എടുത്ത് ഇമ്മ്യൂണ്‍ ആയതിനു തെളിവായി തവക്കല്‍ന മൊബൈലില്‍ കാണിക്കാന്‍ ആവശ്യപ്പെത്. നാട്ടില്‍ വെച്ച് സിം കാര്‍ഡ് റദ്ദായി പോയതിനാല്‍ അതിന് സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ സ്വിഹതി അപ്ളിക്കേഷന്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

അത് കാണിക്കാന്‍ സാധിക്കാതിരുന്നതോടെ ബോര്‍ഡിംഗ് പാസ് നിഷേധിക്കുകയായിരുന്നു. പിന്നീട് എയര്‍ അറേബ്യയുടെ സൂപ്പര്‍വൈസറെ കണ്ടു സംസാരിച്ചെങ്കിലും അപ്പോഴേക്കും ഫ്ലൈറ്റ് പോയിരുന്നു.

തുടര്‍ന്ന് ബസ് മാര്‍ഗ്ഗമുള്ള യാത്ര സൗകര്യം ചെയ്തു തരാമെന്ന് വിമാന കമ്പനി സ്റ്റാഫ്‌ പറഞ്ഞയതായി ബോണി പറയുന്നു. പിന്നീട്  അടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാം എന്നും പറഞ്ഞു. പക്ഷെ ഇനി ഇന്ന് ദാമ്മാമിലേക്ക് ഫ്ലൈറ്റ് ഇല്ലെന്നും നാളെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും അറിയിച്ചിട്ടുണ്ടെന്നാണ് ബോണി പറയുന്നത്.

നാളെ എപ്പോള്‍, ഏതു വിമാനത്തില്‍ യാത്ര ചെയ്യാന്‍ സാധിക്കും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇപ്പോഴും ലഭ്യമായിട്ടില്ലെന്നു ബോണി പറയുന്നു. സൗദിയിലേക്ക് പോകുന്നതിനായി യു.എ.ഇ യില്‍ റാസല്‍ ഖൈമയിലാണ് ബോണി കഴിഞ്ഞ 14 ദിവസമായി താമസിച്ചിരുന്നത്. അവിടെ നിന്നും ബോണിയെ ഷാര്‍ജ എയര്‍പോര്‍ട്ടില്‍ എത്തിച്ച ശേഷം ഡ്രൈവര്‍ മടങ്ങിയിരുന്നു. വീണ്ടും അങ്ങോട്ട്‌ പോകാനും സാധിക്കാത്തതിനാല്‍ ബോണി ഇപ്പോഴും എയര്‍പോര്‍ട്ടില്‍ തുടരുകയാണ്.

ഏതെങ്കിലും സംഘടനകളോ സുമനസ്സുകളോ സഹായിക്കും എന്ന പ്രതീക്ഷയിലാണ് ബോണി. 91-9207969474 / +966 56 425 0215 എന്ന വാട്സ് ആപ് നമ്പറുകളില്‍ ബോണിയുമായി ബന്ധപ്പെടാന്‍ സാധിക്കും.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading

LATEST

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

Published

on

തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുക്കാത്തത് മൂലം ദുബായില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാനെത്തിയ മലയാളിയായ പ്രവാസിക്ക് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത് മൂലം യാത്ര ചെയ്യാന്‍ സാധിക്കാതെ വന്ന സംഭവത്തില്‍ യാത്ര മുടങ്ങിയ സംഭവം പ്രവാസികള്‍ക്കിടയില്‍ കടുത്ത പ്രതിഷേധം ഉണ്ടാക്കിയിരുന്നു.

തൃശൂര്‍ പെരിഞ്ഞനം സ്വദേശിയായ വലിയ പറമ്പില്‍ സച്ചിദാനന്ദനായിരുന്നു യാത്ര മുടങ്ങിയത്. മൊബൈലില്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിച്ചു കൊടുത്തില്ല എന്ന കാരണത്താലാണ് ബോര്‍ഡിംഗ് പാസ് നിഷേധിച്ചത്. സെപ്റ്റംബര്‍ 27 നായിരുന്നു സംഭവം.

മാസങ്ങളായി നാട്ടില്‍ നിന്നത് മൂലം സാമ്പത്തികമായി തകര്‍ന്നു കടം വാങ്ങിയാണ് സൗദിയിലേക്ക് തിരിച്ചത്. ഈ സംഭവം തന്നെ മാനസികമായി തകര്‍ത്തു. നഷ്ടപ്പെട്ട പണത്തേക്കാള്‍ ഏറെ ആ മലയാളി സ്റ്റാഫിന്റെ പരുഷമായ പെരുമാറ്റമാണ് തന്നെ കൂടുതല്‍ മാനസികമായി വേദനിപ്പിച്ചത് എന്ന് സച്ചിദാനന്ദന്‍ പറയുന്നു.

സൗദി അറേബ്യയിലെ യാമ്പുവില്‍ മസ്ദാര്‍ കമ്പനിയില്‍ ഡ്രൈവറായാണ് സച്ചിദാനന്ദന്‍ ജോലി ചെയ്യുന്നത്.

ദുബായ് വിമാന താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് കൈകാര്യം ചെയ്യുന്നത് സ്വകാര്യ കമ്പനിയാണ്. സൗദി എയര്‍ലൈന്‍സ് ആയാലും എയര്‍ ഇന്ത്യ ആയാലും എല്ലാ ഫ്ലൈറ്റ് യാത്രക്കാരെയും ഇവരുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫാണ് കൈകാര്യം ചെയ്യുന്നത്. അതാത് വിമാന കമ്പനികളുടെ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

ഈ കമ്പനിയുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫിന് എതിരെ വ്യാപകമായ പരാതികളാണ് ഉയരുന്നത്. കര്‍ശനവും പരുഷവുമായ നിലപാടാണ് ഇവരില്‍ ചിലര്‍ യാത്രക്കാരോട് സ്വീകരിക്കുന്നത് എന്നാണ് യാത്രക്കാര്‍ വെളിപ്പെടുത്തുന്നത്.

പ്രത്യേക മാനസികാവസ്ഥയോട് കൂടിയാണ് പ്രവാസികളോട് പെരുമാറുന്നത് എന്നാണ് ആരോപണം. പക്ഷെ എല്ലാവരോടും ഇവര്‍ ഒരേ തരത്തില്‍ കര്‍ശനമായി പെരുമാറുന്നുമില്ല. ഭംഗിയായി ആശയ വിനിമയം ചെയ്യാന്‍ കഴിയുന്നവരോടും തന്റേടത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുന്നവരോടും മാന്യമായി തന്നെയാണ് ഇവരുടെ പെരുമാറ്റം.

തന്റെ യാത്ര മുടക്കിയത് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് സ്റ്റാഫ് ആയ ഒരു മലയാളിയുടെ പിടിവാശി ആയിരുന്നുവെന്നും അകാരണമായാണ് അയാള്‍ തന്റെ തന്റെ യാത്ര മുടക്കിയതെന്നും സച്ചിദാനന്ദന്‍ പ്രവാസി കോര്‍ണറിനോട്‌ പറഞ്ഞു. ബോര്‍ഡിംഗ് പാസ് അനുവദിക്കണമെങ്കില്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് മൊബൈലില്‍ കാണിച്ചു കൊടുക്കണമെന്ന് അയാള്‍ നിര്‍ബന്ധം പിടിച്ചു. മുഖീം പ്രിന്റൌട്ട് കാണിച്ചു കൊടുത്തിട്ടും അയാള്‍ സമ്മതിച്ചില്ല.

സൗദിയില്‍ നിന്നുള്ള സിം കാര്‍ഡ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതിനാല്‍ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കാന്‍ കഴിയില്ലെന്നും യാത്ര മുടക്കരുതെന്നും കേണു പറഞ്ഞിട്ടും മലയാളിയായ ആ ജീവനക്കാരന്‍ സമ്മതിച്ചില്ലെന്നും തവക്കല്‍ന തന്നെ കാണിക്കണമെന്ന് തന്നെ അയാള്‍ നിര്‍ബന്ധം പിടിക്കുകയും ചെയ്തു. തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് കാണിക്കാന്‍ സാധിക്കില്ലെങ്കില്‍ ജിദ്ദയില്‍ അഞ്ചു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ ബുക്ക് ചെയ്ത രേഖയുമായി വന്നാല്‍ മാത്രമേ യാത്രക്കുള്ള ബോര്‍ഡിംഗ് പാസ് അനുവദിക്കാന്‍ സാധിക്കൂ എന്നും അല്ലാത്ത പക്ഷം ബോര്‍ഡിംഗ് പാസ് നല്‍കില്ലെന്നുമായിരുന്നു അയാളുടെ നിലപാടെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കുന്നു.

അറബിയും ഇംഗ്ലീഷും അറിയാത്തതിനാല്‍ എയര്‍പോര്‍ട്ട് മാനേജരെ കണ്ടു ആശയ വിനിമയം നടത്താന്‍ സാധിക്കില്ലെന്നും തന്നെ സഹായിക്കണമെന്നും സച്ചിദാനന്ദന്‍ മലയാളി ഉദ്യോഗസ്ഥനോട് അപേക്ഷിച്ചെങ്കിലും ഒന്നുകില്‍ ട്രാവല്‍സുമായി ബ്വന്ധപ്പെടുക അല്ലെങ്കില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ രേഖയുമായി വരിക എന്ന നിലപാടില്‍ അയാള്‍ ഉറച്ചു നിന്നുവെന്നും സച്ചിദാനന്ദന്‍ പറയുന്നു.

മലയാളി ഉദ്യോഗസ്ഥന്‍ വഴങ്ങുന്നില്ലെന്ന് കണ്ട സച്ചിദാനന്ദന്‍ പിന്നീട് എയര്‍പോര്‍ട്ട് മാനേജരെ കാണുകയും അദ്ദേഹം യാത്രക്ക് അനുമതി നല്‍കുകയും ചെയ്തു. ട്രാവല്‍ എജന്‍സിക്കാരും സഹായത്തിനെത്തി എങ്കിലും അപ്പോഴേക്കും സമയം ഏറെ വൈകിയതിനാല്‍ ആ ഫ്ലൈറ്റില്‍ യാത്ര ചെയ്യാന്‍ സാധിച്ചില്ല. ടിക്കറ്റിന്റെ പണമായ 22000 രൂപയും സച്ചിദാനന്ദന് നഷ്ടമാവുകയും ചെയ്തു.

തുടര്‍ന്ന് ട്രാവല്‍ ഏജന്‍സി ഇടപെട്ട് സച്ചിദാനന്ദന് സെപ്റ്റംബര്‍ 28 ന് ടിക്കറ്റ് ബുക്ക് ചെയത് നല്‍കി. പിറ്റേന്ന് ആ ടിക്കറ്റില്‍ അതേ തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസുമായാണ് സച്ചിദാനന്ദന്‍ ദുബായില്‍ നിന്നും ജിദ്ദയിലേക്ക് യാത്ര ചെയ്തത്. തവക്കല്‍ന ഇമ്മ്യൂണ്‍ സ്റ്റാറ്റസ് ആണ് യാത്ര മുടക്കിയതെങ്കില്‍ സച്ചിദാനന്ദന് ഇന്നും യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഇതില്‍ നിന്ന് തന്നെ ആ ജീവനക്കാരന്റെ അനാവശ്യമായ പിടിവാശിയാണ് തന്റെ യാത്ര മുടക്കിയതെന്നു വ്യക്തമാണെന്ന് സച്ചിദാനന്ദന്‍ പറയുന്നു.

സച്ചിദാനന്ദന്റെ സംഭവത്തെ തുടര്‍ന്ന് നടത്തിയ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. യു.എ.ഇ വഴി സൗദിയിലേക്ക് യാത്ര ചെയ്യാനായി എത്തിയ പലര്‍ക്കും സമാനമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സച്ചിദാനന്ദന് യാത്ര നിഷേധിച്ച അന്ന് തന്നെ കോവിഡ് വാക്സിന്‍ പേര് മാറിയെന്ന കാരണത്താല്‍ മലയാളികളായ ഒരു കുടുംബത്തിന്റെ സൗദിയിലേക്കുള്ള യാത്രയും സ്റ്റാഫ് നിഷേധിച്ചിരുന്നു. വാക്സിന്‍ സര്‍ട്ടിഫിക്കറ്റില്‍ ആസ്ട്രസെനക എന്നതിന് പകരം കോവിഷീല്‍ഡ് എന്ന് രേഖപ്പെടുത്തിയത് മൂലമാണ് ഈ കുടുംബത്തിന് യാത്ര നിഷേധിക്കപ്പെട്ടത്. ആ വിവരം അവര്‍ ആരോടും വെളിപ്പെടുത്താതിരുന്നത് മൂലമാണ് അക്കാര്യം പുറംലോകം അറിയാതെ പോയത്. അന്നേ ദിവസം തന്നെ 17 വയസ്സായ ഒരു കുട്ടിയുടെ യാത്രയും ഇതേ കാരണത്താല്‍ നിഷേധിക്കപ്പെട്ടിരുന്നു. 18 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് നിബന്ധന ബാധകമല്ല എന്ന നിര്‍ദ്ദേശം നിലവിലുള്ളപ്പോഴായിരുന്നു ഈ യാത്ര നിഷേധം.

ഗാക സര്‍ക്കുലറിന് ശേഷം ആദ്യ ദിവസങ്ങളില്‍ ആയിരുന്നു ഈ ആശയ കുഴപ്പങ്ങളും യാത്രാ തടസ്സങ്ങളുമെല്ലാം ഉണ്ടായത്. പിന്നീട് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫിന് നിബന്ധനകള്‍ വ്യക്തമാവുകയും യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും ഇവരുടെ അറിവില്ലായ്മയും പിടിവാശിയും മൂലം യാത്ര അനുമതി നിഷേധിക്കപ്പെട്ടത് നിരവധി പ്രവാസികള്‍ക്കായിരുന്നു.

യാത്ര മുടങ്ങിയ അന്ന് തന്നെ അവിടുത്തെ കൗണ്ടറില്‍ ഉണ്ടായിരുന്ന മലയാളിയായ വനിതാ സ്റ്റാഫിന്റെ അശ്രദ്ധ മൂലവും സച്ചിദാനന്ദന് ടിക്കറ്റ് തുകയില്‍ വന്‍ നഷ്ടവും നേരിട്ടതായി പറയുന്നു. അന്നേ ദിവസം മറ്റൊരു ഫ്ലൈറ്റില്‍ യാത്ര ചെയ്യുന്നതിനുള്ള സച്ചിദാനന്ദന്റെ അവസരം മുടങ്ങാന്‍ ഈ യുവതിയുടെ പെരുമാറ്റം കാരണമായതായി പറയുന്നു.

ഡിപ്പാര്‍ച്ചര്‍ ഗേറ്റ് അടച്ചതിന് ശേഷം ഫ്ലൈറ്റ് ഡിപ്പാര്‍ച്ചര്‍റിന് മുന്‍പായി ടിക്കറ്റ് കാന്‍സലേഷന്‍ റിപ്പോര്‍ട്ട് ചെയ്‌താല്‍ 130 ദിര്‍ഹം നല്‍കി തൊട്ടടുത്ത ഫ്ലൈറ്റില്‍ യാത്ര ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ ഡിപ്പാര്‍ച്ചര്‍ കഴിഞ്ഞാല്‍ പിന്നീട് ഈ സൗകര്യം ലഭ്യമാകില്ല.

കൗണ്ടറില്‍ ഉണ്ടായിരുന്ന ആ മലയാളി വനിതയുടെ പക്കല്‍ സച്ചിദാനന്ദന്‍ ടിക്കറ്റ് ഏല്‍പ്പിക്കുമ്പോള്‍ ഏതാണ്ട് അര മണിക്കൂര്‍ കൂടി ബാക്കിയുണ്ടായിരുന്നു. എന്നാല്‍ ആ മലയാളി വനിതാ സ്റ്റാഫ് സച്ചിദാനന്ദന്റെ ടിക്കറ്റുമായി കൗണ്ടറില്‍ നിന്നും പുറത്ത് പോയതിന് ശേഷം പിന്നീട് തിരിച്ചെത്തിയത് അര മണിക്കൂറിന് ശേഷം ആ ഫ്ലൈറ്റ് പുറപ്പെടുന്നതിന് രണ്ടു മിനിറ്റ് മുന്‍പ് മാത്രമായിരുന്നു.

അടുത്ത ഫ്ലൈറ്റില്‍ കുറഞ്ഞ തുകക്ക് ടിക്കറ്റ് ലഭ്യമാകാനും അതിനിടയില്‍ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് അനുവാദം വാങ്ങി അന്നേ ദിവസം തന്നെ സൗദിയിലേക്ക് യാത്ര ചെയ്യാനും സച്ചിദാനന്ദന് സാധിക്കുമായിരുന്നു. എന്നാല്‍ ആ മലയാളി വനിതാ സ്റ്റാഫ് വൈകി എത്തിയത് മൂലം സച്ചിദാനന്ദന് ആ അവസരം നഷ്ടമായി.

അത് കൊണ്ടാണ് സച്ചിദാനന്ദന്റെ അന്നത്തെ യാത്ര മുടങ്ങുകയും അടുത്ത ദിവസത്തേക്ക് പുതിയ ടിക്കറ്റ് എടുക്കേണ്ടിയും വന്നത്. സൗദിയില്‍ ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമായാല്‍ എടുക്കുന്നതിനായി സച്ചിദാനന്ദന്‍ പണം കൈവശം കരുതിയിരുന്നതിനാല്‍ ആ പണം മുടക്കിയാണ് പുതിയ ടിക്കറ്റ് എടുത്തത്.

പിറ്റേന്നും സമാനമായ സംഭവം ആവര്‍ത്തിച്ചുവെങ്കിലും ട്രാവല്‍ ഏജന്‍സിയുടെ ഇടപെടല്‍ മൂലം യാത്ര മുടങ്ങിയില്ല. സച്ചിദാനന്ദന്റെ ആശയ വിനിമയം നടത്താനുള്ള പരിമിതി തിരിച്ചറിഞ്ഞ ട്രാവല്‍ ഏജന്‍സി അവരുടെ ഷാര്‍ജയിലുള്ള സ്റ്റാഫിനെ ദുബായില്‍ എത്തിച്ച് കൗണ്ടറില്‍ കാര്യങ്ങള്‍ വിശദീകരിച്ചു കൊടുക്കുകയാണ് ഉണ്ടായത്. ഗാക സര്‍ക്കുലര്‍ പ്രിന്റൌട്ട് സഹിതം ട്രാവല്‍ എജന്റ് നിബന്ധനകള്‍ വിശദമായി വിശദീകരിച്ചു കൊടുത്തപ്പോഴാണ്‌ ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫ് സച്ചിദാനന്ദന് പോകാനുള്ള അനുമതി നല്‍കിയത്.

ഓരോ യാത്രക്കാരനെയും മടക്കി വിടുന്നത് എന്ത് കാരണം കൊണ്ടാണ് എന്ന് വ്യക്തമായി രേഖപ്പെടുത്താനുള്ള നിബന്ധന ഇല്ലാത്തത് കൊണ്ടാണ് ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് സ്റ്റാഫ് യാത്രക്കാരോട് ഇത്രയും കര്‍ശനമായ നിലപാട് സ്വീകരിക്കുന്നത്. മാത്രമല്ല സമയ കുറവും സൗകര്യകുറവും മൂലം ഇത്തരം വിഷയങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ നിയമ നടപടികളുമായി പ്രവാസികള്‍ മുന്നോട്ടു പോകില്ലെന്നും ഇവര്‍ക്ക് ഉറപ്പാണ്. ഇതും യാത്രക്കാരുടെ നേരെ ഇവരുടെ മുഷ്ക് കൂടാന്‍ കാരണമാകുന്നു.

പലപ്പോഴും ഇത്തരം ജീവനക്കാരുടെ പേര് വിവരങ്ങള്‍ അറിയാത്തത് മൂലമാണ് തുടര്‍ നടപടികള്‍ക്കായി പലരും മുതിരാത്തത്. എന്നാല്‍ ഇക്കാര്യത്തില്‍ പരാതി നല്‍കാന്‍ തയ്യാറായാല്‍ ഈ ജീവനക്കാരെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറയുന്നു. തെളിവിനായി ടിക്കറ്റ്/ബോര്‍ഡിംഗ് പാസ് കോപ്പി സഹിതം പരാതി നല്‍കണം. അതില്‍ നിന്നും പ്രസ്തുത ദിവസം പ്രസ്തുത നമ്പറിലുള്ള ഫ്ലൈറ്റ് യാത്രക്കാരെ അറ്റന്‍ഡ് ചെയ്തത് ആരാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. ഗുരുതര സ്വഭാവമുള്ള പരാതികളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടെ സിസിടിവി ഫുട്ടേജുകളും പരിശോധിച്ച് വിലയിരുത്താനും സാധിക്കും.

നാട്ടില്‍ നിന്നും പ്രവാസികള്‍ ഇടപെടുന്ന പല മേഖലകളിലും ചൂഷണം ഉണ്ടായാല്‍ അത് നേരിടാന്‍ നാട്ടിലെ നിയമത്തില്‍ വ്യക്തമായ പരിഹാരമുണ്ട്. വിമാന യാത്ര, ബാഗേജ് പ്രശ്നങ്ങള്‍, നാട്ടിലെ വിവിധ പ്രശ്നങ്ങള്‍ തുടങ്ങിയവക്കൊക്കെ പരിഹാരം ഉണ്ട്. ഇക്കാര്യങ്ങള്‍ക്ക് സമയവും സൗകര്യവും ഇല്ല എന്ന നിലപാടാണ് പ്രവാസികള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഉപഭോക്തൃ കോടതികള്‍ വഴിയുള്ള പരിഹാരങ്ങള്‍ ലഭിക്കാനായി പ്രവാസി നേരിട്ട് ഹാജരാകേണ്ടതില്ല എന്ന കാര്യം ഭൂരിഭാഗം പ്രവാസികള്‍ക്കും അറിയില്ല. എംബസ്സിയുടെ അറ്റസ്റ്റേഷന്‍ ഉള്ള പവര്‍ ഓഫ് അറ്റോണി നാട്ടിലുള്ളവര്‍ക്ക് നല്‍കിയാല്‍ അവര്‍ക്ക് നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കും. ഇതിന് മുതിരാത്തത് മൂലമാണ് പല മേഖലകളിലും പ്രവാസികള്‍ ചൂഷണത്തിനും പരുഷമായ പെരുമാറ്റങ്ങള്‍ക്കും ഇരയാവുന്നത്.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/J1zYcdCGveeItkPfTH4vck

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

Continue Reading
LATEST18 hours ago

തവക്കല്‍ന മൂലം കഴിഞ്ഞ ദിവസം ബോര്‍ഡിംഗ് പാസ് നിഷേധിച്ച മലയാളിയെ പുതിയ ടിക്കറ്റ് എടുക്കാതെ യു.എ.ഇ യില്‍ നിന്നും ഇന്ന് സൗദിയില്‍ എത്തിച്ച് എയര്‍ അറേബ്യ

LATEST2 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST5 days ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST6 days ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST7 days ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST1 week ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST1 week ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST2 weeks ago

രണ്ടാഴ്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നും സൗദിയിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൂചന നല്‍കി ഇന്ത്യന്‍ അംബാസഡര്‍

LATEST2 weeks ago

പ്രവാസ ജീവിതത്തില്‍ നിന്നും സമ്പാദിച്ച പണം കൊണ്ട് ഭാര്യയുടെ പേരില്‍ വാങ്ങിയ സ്വത്തിന് പ്രവാസിക്ക് അവകാശമില്ലേ?

LATEST2 weeks ago

ഈ വഴിയിലൂടെ എത്രയും പെട്ടെന്ന് സൗദിയിലേക്ക് തിരിച്ചെത്തുന്നതാണ് നല്ലതെന്ന് വിദഗ്ദര്‍. നേരിട്ടുള്ള പ്രവേശനം കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ല.

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

സൗദിയില്‍ വിദേശികള്‍ക്ക് നേരിടേണ്ടി വരിക ദ്വിമുഖ പരിശോധനകള്‍

LATEST2 weeks ago

സൗദി പ്രവാസികള്‍ ശ്രദ്ധിക്കുക. ഈ കാര്യങ്ങള്‍ ചെയ്‌താല്‍ ഉടനെ ജോലിയില്‍ നിന്നും പിരിച്ചു വിടാം

LATEST2 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST5 days ago

ബോര്‍ഡിംഗ് പാസ് നല്‍കാതെ സച്ചിദാനന്ദന്റെ സൗദി യാത്ര മുടക്കിയ ആ മലയാളി സ്റ്റാഫ് ഇത് കേള്‍ക്കുന്നുണ്ടോ?

LATEST1 week ago

സൗദി പ്രവാസികള്‍ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ സൗദിയിലേക്ക് തിരിച്ചു വരവ് എളുപ്പമാകില്ല.

LATEST6 days ago

സൗദിയിലേക്ക് തിരിച്ചു പോകുന്ന പ്രവാസികള്‍ ഏറ്റവും അധികം ചോദിച്ച 12 സംശയങ്ങള്‍

LATEST3 weeks ago

പ്രവാസ ജീവിത അവസാനിപ്പിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും എല്ലാ മാസവും സ്പോണ്‍സറില്‍ നിന്നും മുടങ്ങാതെ ശമ്പളം ലഭിക്കുന്ന മലയാളി

LATEST2 days ago

തവക്കല്‍നയില്‍ വീണ്ടും യു.എ.ഇ യില്‍ നിന്നും സൗദിയിലേക്കുള്ള നാല് മലയാളികളുടെ യാത്ര മുടങ്ങി. 

LATEST3 weeks ago

സൗദിയിലേക്ക് മടങ്ങുന്നവരുടെ യാത്ര മുടങ്ങാതിരിക്കാന്‍ ഇത് നിര്‍ബന്ധമായും വായിക്കുക.

LATEST1 week ago

സൗദിയിലെ പ്രവാസികള്‍ക്ക് വേദനയും അഭിമാനവും പകര്‍ന്ന നിമിഷങ്ങള്‍.

LATEST7 days ago

സൗദിയിലെ തൊഴില്‍ യോഗ്യതാ പരീക്ഷ മൂലം ഇഖാമ പുതുക്കാന്‍ സാധിക്കാതെ യാത്ര മുടങ്ങുമോ എന്ന് പരിശോധിക്കാനുള്ള നടപടി ക്രമങ്ങള്‍

LATEST3 weeks ago

സൗദിയിലേക്ക് വരുന്നതിന് മുന്‍പുള്ള ഖുദും, മുഖീം, അറൈവല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍ നടപടി ക്രമങ്ങള്‍ അറിയുക.

LATEST2 weeks ago

സൗദിയിലേക്ക് യു.എ.ഇ വഴിയുള്ള യാത്ര സുരക്ഷിതമാക്കാന്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

LATEST3 weeks ago

തവക്കല്‍ന മൂലം സൗദിയിലേക്കുള്ള യാത്ര മുടങ്ങുമോ എന്ന് ആശങ്കപ്പെടുന്നവരുടെ ശ്രദ്ധക്ക്  

LATEST2 weeks ago

മക്കയിലും മദീനയിലും വിശുദ്ധ ഹറമുകളില്‍ പോകുന്നവര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

LATEST2 weeks ago

നാട്ടിലുള്ളവര്‍ക്ക് തവക്കല്‍ന രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം. നടപടി ക്രമങ്ങള്‍ വിശദമായി അറിയുക

LATEST3 weeks ago

തവക്കല്‍ന വിഷയത്തില്‍ മലയാളിയുടെ സൗദിയിലേക്കുള്ള യാത്ര മുടക്കിയത് മലയാളി ജീവനക്കാരനെന്ന് ആരോപണം

LATEST3 weeks ago

നെടുമ്പാശ്ശേരിയില്‍ എയര്‍ലൈന്‍ സ്റ്റാഫ് കൈക്കൂലി വാങ്ങി ബോര്‍ഡിംഗ് പാസ് നല്‍കിയതായി ആരോപണം

Trending

error: Content is protected !!