Connect with us

SAUDI ARABIA

സൗദിയിലെ റിയാദില്‍ വന്‍ അപകടം: 22 മരണം,110 പേര്‍ക്ക് പരിക്ക്

Published

on

 

  (അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ താഴെ)

 

സൗദി അറേബ്യയില്‍ ഗ്യാസ്‌ ടാങ്കര്‍ ലോറി അപകടത്തില്‍ പെട്ട് പൊട്ടിത്തെറിച്ച് 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. 110 ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും അറിയുന്നു. ഇന്ന് രാവിലെ 7.30 നാണ് സംഭവം. സൗദി തലസ്ഥാനമായ റിയാദിനു കിഴക്ക് ഖുറയിസ് റോഡിനടുത്ത് കോണ്‍ക്രീറ്റ് ഫ്ലൈഓവറിന്‍റെ കൈവരിയില്‍ ഇടിച്ചതിനു ശേഷം ലോറിക്കു തീ പിടിക്കുകയും പിന്നീട് ഉഗ്രസ്ഫോടനത്തോടെ പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നു ദൃസ്സാക്ഷികള്‍ പറയുന്നു.

നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഷെയ്ഖ്‌ ജാബിര്‍ റോഡിലൂടെ വന്ന വാഹനങ്ങള്‍ക്കാണ് തീ പിടിച്ചിട്ടുള്ളത്. കത്തിയ ടാങ്കറില്‍ നിന്നുള്ള തീ തെറിച്ചു വീണാണ് ഈ വാഹനങ്ങള്‍ക്ക് തീ പിടിച്ചത്. സമീപത്തുള്ള കാറ്റര്‍ പില്ലര്‍ കെട്ടിടത്തിനു സാരമായ കേടു സംഭവിച്ചിട്ടുണ്ട്.

സ്ഫോടനത്തില്‍ അടുത്തുള്ള കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും സാരമായ നാശ നഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങളില്‍ നിന്ന് പോലും സാധന സാമഗ്രികളും മറ്റും താഴെ വീണതായും ജനല്‍ ചില്ലുകള്‍ തകര്‍ന്നതായും അറിയുന്നു. 

സംഭവ സ്ഥലത്ത് കുതിച്ചെത്തിയ സിവില്‍ ഡിഫെന്‍സ്,റെഡ്‌ ക്രെസെന്റ്, ട്രാഫിക്‌ പോലീസ്‌ തുടങ്ങിയവര്‍ അപകട സ്ഥലത്ത് കുതിച്ചെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തി.

പരിക്കേറ്റ നിരവധി പേരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. മരിച്ചവര്‍ ഏതു രാജ്യക്കാരാണെന്ന് അറിവായിട്ടില്ല. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. 

 

അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ താഴെ:

 

 

 

 

 

 

 

 

 

 

 

 

 

Click to comment

You must be logged in to post a comment Login

Leave a Reply

MIDDLE EAST

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് ലെവി ഈടാക്കില്ല

Published

on

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് ലെവി ഈടാക്കില്ലെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

ട്വിറ്റർ അക്കൗണ്ടിലൂടെ സംശയങ്ങൾ ഉന്നയിച്ചവർക്ക് മറുപടിയെന്ന നിലയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഒൻപത് ജോലിക്കാരിൽ താഴെയുള്ള സ്ഥാപനങ്ങൾക്കാണ് ഈ ഇളവ് ലഭിക്കുക. ഇത്തരം സ്ഥാപനങ്ങളിൽ നാല് വിദേശികളെ ലെവിയിൽ നിന്ന് ഒഴിവാക്കും.

സ്വദേശിയായ ഉടമ ഈ സ്ഥാപനത്തിൽ തന്നെയുള്ള ജോലിക്കാരനായിരിക്കണം. അതായത് ഗോസി (ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ്) രജിസ്റ്റർ പ്രകാരം സ്ഥാപന ഉടമയായ സ്വദേശി ഈ സ്ഥാപനത്തിൽ തന്നെ ജോലിയെടുക്കണം.

Continue Reading

MIDDLE EAST

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

Published

on

സൗദിയിലെ ഹബീലിലെ ഷിഫാ അസിർ പോളിക്ലിനിക് അധികൃതരുടെയും ഖമീസിലെ അൽ ജുനൂബ് പോളിക്ലിനിക്കിലെ ബിനാമികളായ മലയാളി മാനേജ്‌മെന്റിന്റെയും മാനസിക പീഡനങ്ങളെ തുടർന്ന് അവധി നിഷേധിക്കപ്പെട്ട് സൗദിയിൽ തന്നെ പ്രസവിക്കേണ്ട വന്ന മലയാളി നഴ്സ് ടിന്റു സ്റ്റീഫൻ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു.

ടിന്റുവിന്റെ യാത്ര തടസ്സപ്പെടുത്താൻ ഏതറ്റം വരെയും പോകുമെന്ന വാശിയിൽ മുന്നോട്ടു പോയ സ്പോൺസറുടെയും ബിനാമികളായ മലയാളികളുടെയും കുടില തന്ത്രങ്ങളെ പൊളിച്ചടുക്കിയത് ടിന്റുവിനെ ഏതു വിധേനയും നാട്ടിലേക്ക് അയക്കുമെന്ന ദൃഢ നിശ്ചയത്തോടെ പ്രശ്നത്തിൽ ഇടപെട്ട് സാമൂഹിക പ്രവർത്തകരായ അഷ്‌റഫ് കുറ്റിച്ചലിന്റെയും ബിജു നായരുടെയും നിരന്തര പരിശ്രമങ്ങളാണ്.

ടിന്റുവിനെ ഹുറൂബാക്കിയും വിമാനാത്താവളത്തിൽ നിന്ന് പോലീസിനെ ഉപയോഗിച്ച് തിരിച്ചിറക്കിയും ലേബർ ഓഫീസിലും കോടതിയിലും കേസ് കൊടുത്തും മേൽക്കോടതിയിൽ അപ്പീൽ പോയും സ്പോൺസറും ബിനാമി മലയാളികളും വൃത്തികെട്ട തന്ത്രങ്ങൾ പ്രയോഗിച്ചപ്പോൾ ഒരിക്കലും പെട്ടെന്ന് സാധ്യമാകില്ലെന്ന് കരുതിയ ടിന്റുവിന്റെ തിരിച്ചു പോക്ക് അഷറഫും ബിജു നായരും സാധ്യമാക്കിയത് ജിദ്ദ കോൺസുലേറ്റിന്റെയും, അബഹ ഗവർണറേറ്റിന്റെയും, ജവാസാത്ത് ഡയറക്ടറേറ്റിന്റെയും മനുഷ്യാവകാശ കമ്മീഷന്റെയും സഹായത്തോടെയാണ്.

മൂന്ന് വർഷത്തെ കരാറിൽ സൗദിയിലെത്തിയ ടിന്റുവിന് അവകാശപ്പെട്ട വാർഷിക അവധി ആദ്യ വർഷത്തിൽ തന്നെ മാനേജ്‌മെന്റ് നിഷേധിച്ചിരുന്നു. വിവാഹ ആവശ്യത്തിന് പോലും നാട്ടിലേക്ക് വിടാൻ തയ്യാറാവാതിരുന്ന മാനേജ്‌മെന്റിനോട് ആത്മഹത്യാ ഭീഷണി പോലും മുഴക്കിയാണ് അന്ന് നാട്ടിലെത്താൻ സാധിച്ചത്.

പ്രസവ അവധി അനുവദിച്ചു തരണമെന്ന് മാസങ്ങൾക്കു മുമ്പ് തന്നെ മാനേജ്‌മെന്റിനോട് ടിന്റു അഭ്യർത്ഥിച്ചിരുന്നു. പരിഗണിക്കാമെന്ന് ആദ്യ ഘട്ടത്തിൽ ഉറപ്പു പറഞ്ഞ മാനേജ്‌മെന്റ് പിന്നീട് വാക്കു മാറുകയായിരുന്നു. ഒരു ഘട്ടത്തിൽ എന്ത് വില കൊടുത്തും ടിന്റുവിന്റെ നാട്ടിലേക്കുള്ള യാത്ര തടയും എന്ന് മാനേജ്‌മെന്റ് നിലപാടെടുത്തു.അതിനായി ഷിഫാ അസീർ പോളിക്ലിനിക്കിന്റെ തന്നെ സഹോദര സ്ഥാപനമായ ഷിഫാ അൽ ജുനൂബ് പോളിക്ലിനിക്കിലെ ബിനാമികളായ മലയാളികളായ മാനേജ്‌മെന്റും അകമഴിഞ്ഞ പിന്തുണ നൽകി.

തനിക്കു യാത്ര നിഷേധിക്കപ്പെടുന്നു എന്ന് മനസ്സിലാക്കിയ ഘട്ടത്തിൽ ടിന്റു റിയാദിലെ ഇന്ത്യൻ എംബസിയുസേ സഹായം അഭ്യർത്ഥിച്ചു. എംബസ്സിയുടെ നിർദ്ദേശപ്രകാരം ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ടിന്റുവിന് ആവശ്യമായ സഹായങ്ങൾ നൽകാനായി കോൺസുലേറ്റിന്റെ ജീവകാരുണ്യ പ്രവർത്തന കമ്മിറ്റി അംഗങ്ങളും ഖമീസിലെ സാമൂഹിക പ്രവർത്തകരുമായ ബിജു നായർ, അഷ്‌റഫ് കുറ്റിച്ചൽ എന്നിവരെ ചുമതലപ്പെടുത്തി.

ബിജു നായരും അഷറഫും മാനേജ്‌മെന്റുമായി നടത്തിയ ചർച്ചക്കൊടുവിൽ മാനേജ്‌മെന്റിന്റെ ആവശ്യപ്രകാരം മുപ്പതിനായിരം സൗദി റിയാലിന്റെ ഗാരന്റിയും മറ്റൊരു ക്ലിനിക്കിൽ നിന്ന് നഴ്‌സിനെയും ടിന്റുവിന് പകരമായി തരപ്പെടുത്തി കൊടുത്തു. തുടർന്നും അനുകൂല സമീപനം ഇല്ലാതായപ്പോൾ നീതിക്ക് വേണ്ടി ലേബർ ഓഫീസിനെ സമീപിക്കാൻ തീരുമാനിക്കുകയായിരുന്നു.

അഷറഫും ബിജു നായരും ജവാസാത്തിന്റെ നാട് കടത്തൽ കേന്ദ്രത്തിന്റെ ഡയറക്ടറുടെ നിർദ്ദേശപ്രകാരം അബഹ എയർപോർട്ട് വഴി ടിന്റുവിനെ നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കി യാത്രക്കായി എയർപോർട്ടിൽ എത്തി. ഇത് മനസ്സിലാക്കിയ മാനേജ്‌മെന്റ് ടിന്റു ലേബർ ഓഫീസിൽ പരാതി നൽകുന്നതിന് മുൻപ് തന്നെ ടിന്റു ജോലിസ്ഥലത്ത് നിന്ന് ഓടിപ്പോയെന്ന് കാണിച്ചു ഹുറൂബാക്കി.

തുടർന്ന് സ്പോൺസർ വിമാനത്താവളത്തിൽ എത്തുകയും ടിന്റുവിനെ എയർപോർട്ട് ജീവനക്കാരുടെ സഹായത്തോടെ നിർബന്ധിച്ചു പുറത്തിറക്കുകയുമായിരുന്നു. തുടർന്ന് സ്‌പോൺസറുടെ പരാതിപ്രകാരം ടിന്റുവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പോലീസ് അഷറഫ് കുറ്റിച്ചലിനെ അറസ്റ്റ് ചെയ്തു.

തുടർന്ന് ടിന്റുവിനെ കൊണ്ട് പോകാൻ സ്പോൺസർ ശ്രമിച്ചെങ്കിലും സ്പോണ്സർക്കൊപ്പം പോകില്ലെന്ന് ടിന്റു നിലപാടെടുത്തു. ടിന്റുവിനെ നാടുകടത്തൽ കേന്ദ്രത്തിന്റെ ജയിലിലേക്ക് അയൽകാൻ സ്പോൺസർ ആവശ്യപ്പെട്ടുവെങ്കിലും പൂർണ്ണ ഗർഭിണിയായ ടിന്റുവിന്റെ മോശമായ ആരോഗ്യ സ്ഥിതി പരിഗണിച്ചു ജയിലേക്കു അയക്കാതെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വന്നു.

അതിനിടെ തന്റെ സ്‌പോൺസറുടെ ജാമ്യത്തിൽ പുറത്തിറങ്ങിയ അഷ്‌റഫസ്സറിലെ റീജിയണൽ പോലീസ് ഡയറക്ടറെ ഫോണിൽ ബന്ധപ്പെട്ട് ടിന്റുവിന്റെ ആരോഗ്യസ്ഥിതി ധരിപ്പിക്കുകയും തുടർന്ന് അബഹയിലെ മലയാളി കുടുംബത്തോടൊപ്പം ടിന്റുവിനെ താമസിപ്പിക്കുകയും ചെയ്തു.

ഇത് ശേഷം ടിന്റുവിന്റെ യാത്ര തടസ്സപ്പെടുത്തുന്നതിനു വേണ്ടി മുപ്പത്തി എണ്ണായിരം റിയാൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്പോൺസർ ലേബർ ഓഫീസിൽ പരാതി നൽകി. തുടർന്ന് കേസ് ലീഡർ കോടതിയിലേക്ക് മാറ്റി. ടിന്റു ഓടിപ്പോയെന്നു കാണിച്ചു ഹുറൂബാക്കുന്ന സമയം ടിന്റു താമസ സ്ഥലത്തു തന്നെ ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയ കോടതി മാനേജ്‌മെന്റിന് ഒരു റിയാൽ പോലും നഷ്ടപരിഹാരമായി നൽകേണ്ടതില്ലെന്ന് വിധിച്ചു കേസ് തള്ളി.

എന്നാൽ ഈ സാഹചയത്തിലും ടിന്റുവിനെ വെറുതെ വിടാൻ ആശുപത്രി മാനേജ്‌മെന്റ് തയ്യാറായിരുന്നില്ല. ലേബർ കോടതി വിധിക്കെതിരെ അപ്പീൽ കോടതിയെ സമീപിച്ചു. അപ്പീൽ വിധി വരുന്നതുവരെ അനന്തമായി കാത്തിരിക്കണമെന്ന് മനസ്സിലാക്കിയ അഷറഫ് അബഹ ഗവർണ്ണറുടെ ഓഫിസുമായി ബന്ധപ്പെട്ടു. തുടർന്ന് രണ്ടു ദിവസത്തിനകം ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകണമെന്ന് ഗവർണ്ണറുടെ ഓഫീസ് ജവാസാത്ത് ഡയറക്ടർ ജനറലിന് നിർദ്ദേശം നൽകി.അതിനൊപ്പം തന്നെ ടിന്റുവിന്റെ നിഷേധിക്കപ്പെട്ട അവകാശങ്ങളും ആരോഗ്യസ്ഥിതിയും മനുഷ്യാവകാശ കമ്മീഷനെയും ധരിപ്പിച്ചു. തുടർന്ന് മനുഷ്യാവകാശ കമ്മീഷനും ജവാസാത്ത് മേധാവിയും സംയുക്തമായി ടിന്റുവിന്റെ സ്‌പോൺസറെ വിളിച്ചു വരുത്തുകയും രണ്ടു ദിവസത്തിനകം എക്സിറ്റ് വിസ നൽകണമെന്ന് അന്ത്യശാസനം നൽകുകയും ചെയ്തു. തുടർന്ന് ഫൈനൽ എക്സിറ്റ് നൽകാൻ സ്പോൺസർ നിർബന്ധിതനാവുകയായിരുന്നു.

Continue Reading

MIDDLE EAST

സൗദിയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം മാറി. നാട്ടിലെത്തിയത് യുവതിയുടെ മൃതദേഹം

Published

on

സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരവേ ഹൃദയാഘാതം മൂലം മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോൾ മാറിപ്പോയതായി പരാതി.

മൃതദേഹം അടക്കം ചെയ്ത പെട്ടി സംസ്കാര ചടങ്ങുകൾക്കായി തുറന്നു നോക്കിയപ്പോഴാണ് ശ്രീലങ്കൻ യുവതിയുടെ മൃതദേഹം പെട്ടിയിൽ കണ്ടത്.

25 ദിവസം മുൻപ് മരിച്ച കോന്നി കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ റഫീഖിന്റെ(27) മൃതദേഹം കുളിപ്പിക്കാനായി പെട്ടി തുറന്നപ്പോഴാണ് മാറിപ്പോയതായി മനസ്സിലാക്കുന്നത്. ഇന്ന് രാവിലെയാണ് മൃതദേഹം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും നാട്ടിലെത്തിച്ചത്.

സൗദി അറേബ്യയിലെ അബ്ഹയിൽ വെച്ച് കഴിഞ്ഞ ഫെബ്രുവരി 27 നാണ് റഫീഖ് മരണമടയുന്നത്. ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സ്പോൺസർ എത്തി താമസസ്ഥലത്ത് എത്തി അന്വേഷിച്ചപ്പോഴാണ് റഫീഖിനെ മരിച്ച നിലയിൽ കാണപ്പെടുന്നത്.

യുവതിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Continue Reading
INDIA6 hours ago

ചൂട് കൂടുമ്പോൾ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുമോ? മുരളി തുമ്മാരുകുടിയുടെ വിശദീകരണം.

KERALA7 hours ago

കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത്

MIDDLE EAST7 hours ago

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് ലെവി ഈടാക്കില്ല

KUWAIT8 hours ago

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയ മൂന്ന് ഇന്ത്യൻ എൻജിനീയർമാർ കുവൈറ്റിൽ പിടിയിൽ

KUWAIT8 hours ago

കുവൈറ്റിൽ സിവിൽ ഐ.ഡി ഫീസ് വർദ്ധിപ്പിക്കുമെന്ന വാർത്ത തെറ്റ്

MIDDLE EAST8 hours ago

ഒന്ന് ശ്രദ്ധ വെച്ചാൽ ദുബൈയിൽ ട്രാഫിക് ഫൈൻ പൂർണ്ണമായും ഒഴിവാക്കാം

MIDDLE EAST10 hours ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

KERALA1 day ago

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

KUWAIT1 day ago

കുവൈറ്റിൽ പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ സിവിൽ ഐ ഡി വിവരങ്ങളിൽ മാറ്റം വരുത്തേണ്ട

KUWAIT1 day ago

കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ലൈസൻസിനായി തിയ്യതി ഓൺലൈനായി ബുക്ക് ചെയ്യാം.

CRIME1 day ago

കോട്ടയത്ത് 18 കാരനെ പ്രകൃതി വിരുദ്ധ നടപടിക്ക് വിധേയനാക്കിയ എസ് .ഐ യെ കോടതി റിമാൻഡ് ചെയ്തു

KERALA1 day ago

ചാലക്കുടിയിൽ ജേക്കബ് തോമസ് ട്വന്റി-20 യുടെ സ്ഥാനാർഥിയായി മത്സരിക്കും

CRIME1 day ago

യുവാവിനെ ഗൾഫിലേക്ക് കൊണ്ട് പോയി വഞ്ചിച്ചു എന്ന കേസിൽ യുവതിയുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

KUWAIT1 day ago

വിദേശികളുടെ വിസിറ്റ് വിസ: ഗവർണറേറ്റുകൾക്ക് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശം

MIDDLE EAST1 day ago

സൗദിയിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം മാറി. നാട്ടിലെത്തിയത് യുവതിയുടെ മൃതദേഹം

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED2 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME2 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

CRIME4 weeks ago

പതിനഞ്ചുകാരനായ വിദ്യാര്‍ത്ഥിയുമായി അധ്യാപികയുടെ ലൈംഗീക ബന്ധം ഭര്‍ത്താവ് പിടികൂടി

LAW3 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

SAUDI ARABIA4 weeks ago

ശ്രീലങ്കയില്‍ അവധി ആഘോഷിക്കാന്‍ പോയ രണ്ട് സൗദി പെണ്‍കുട്ടികള്‍ മുങ്ങി

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA4 weeks ago

സൗദി അറേബ്യയില്‍ ഇനി തൊഴില്‍ മന്ത്രാലയത്തോട് മലയാളത്തില്‍ സംസാരിക്കാം

Trending

Copyright © 2019 Pravasi Corner.

error: Content is protected !!