Connect with us

SAUDI ARABIA

പാസ്പോര്‍ട്ട് ഫീസ്‌ വര്‍ദ്ധനക്കെതിരെ ‘ഫൊക്കാസ’ നിയമ യുദ്ധത്തിന്…..

Published

on

 

 

 

പാസ്പോര്‍ട്ടുകള്‍ പുതുക്കുന്നതിനും പുതിയ പാസ്പോര്‍ട്ട് എടുക്കുന്നതിനും മറ്റു അനുബന്ധ യാത്രാ രേഖകകളും തയ്യാറാക്കുന്നതിനും പ്രവാസി ഇന്ത്യക്കാരുടെ മേല്‍ അമിത ഫീസ്‌ അടിച്ചേല്‍പ്പിച്ച വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഏകപക്ഷീയമായ നടപടിക്കെതിരെ  സൗദി അറേബ്യയിലെ റിയാദിലെ പ്രവാസി മലയാളികളുടെ സംഘടനയായ ‘ഫൊക്കാസ’ (FEDERATION OF KERALA ASSOCIATION IN SAUDI ARABIA (FOKASA) നിയമ യുദ്ധത്തിനൊരുങ്ങുന്നു. പ്രവാസികള്‍ക്ക് എതിരായ ഈ അനീതിക്കെതിരെ രാഷ്ട്രീയമായും നിയമപരമായും ശക്തമായി പ്രതികരിക്കുമെന്ന് ‘ഫൊക്കാസ’ പ്രസിഡന്റ് ശ്രീ.ആര്‍.മുരളീധരന്‍ പറഞ്ഞു. റിയാദില്‍ വെച്ച്  ‘പ്രവാസി കോര്‍ണര്‍’ പ്രതിനിധിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ക്ക് മാത്രമായി ഈ ഭീമമായ വര്‍ദ്ധന ഇന്ത്യന്‍ ഭരണഘടന കല്‍പ്പിച്ചു നല്‍കുന്ന വകുപ്പ് 14 പ്രകാരമുള്ള മൌലികാവകാശങ്ങള്‍ക്ക് എതിരാണെന്നും നിയമ നടപടിയുമായി മുന്നോട്ടു പോയാല്‍ ഫലം ഉണ്ടാകുമെന്നുമാണ് ഫോക്കാസക്ക് ലഭിച്ചിരിക്കുന്ന വിദഗ്ദ നിയമോപദേശം.

കഴിഞ്ഞ മാസം മുതല്‍ പാസ്പോര്‍ട്ട് എടുക്കുന്നതിനും പുതുക്കുന്നതിനും പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള ഫീസ്‌ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വന്‍തോതില്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ പാസ്പോര്‍ട്ട് എടുക്കുമ്പോള്‍ ചിലവാകുന്ന തുകയേക്കാള്‍ വളരെ ഭീമമായ തുകയാണ് ഒരു പ്രവാസിക്ക് നല്‍കേണ്ടി വരുന്നത്. വിജ്ഞാപനം പുറത്തു വന്നപ്പോഴാണ് ഫീസ്‌ വര്‍ധനവിന്റെ ആഴം ബോധ്യമായത്.

പാസ്പോര്ട്ടിനും മറ്റു അനുബന്ധ രേഖകള്‍ക്കും സര്‍ക്കാരിന് നാട്ടിലും വിദേശത്തും ചിലവാകുന്നത് ഒരേ സംഖ്യ ആണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും മറ്റും ശമ്പളവും തുല്യമാണ്. അങ്ങിനെയുള്ള സാഹചര്യത്തില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് മാത്രമായി പാസ്പോര്‍ട്ടിനും മറ്റു അനുബന്ധ യാത്രാ രേഖകള്‍ക്കും നല്‍കേണ്ട തുക ഏകപക്ഷീയമായി വന്‍ തോതില്‍ ഉയര്‍ത്തിയത് പ്രവാസികളോട് സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം തന്നെയാണ്. പ്രവാസികള്‍ക്ക് മാത്രമായി ഫീസ്‌ കൂട്ടുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്ന് മുരളീധരന്‍ പറഞ്ഞു.ലാഭമുണ്ടാക്കാനായി പ്രവര്‍ത്തിക്കാന്‍ എംബസ്സികളും കോണ്‍സുലെറ്റുകളും ബിസിനസ് സ്ഥാപനങ്ങള്‍ അല്ല.

ഈ വര്‍ദ്ധന പ്രധാനമായും ബാധിക്കുക ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലിയെടുക്കുന്ന തുച്ഛവരുമാനക്കാരായ ഇന്ത്യക്കാരെയാണ്. ഈ ഇന്ത്യക്കാരില്‍ 80  ശതമാനവും പ്രതിമാസം അയ്യായിരം രൂപയില്‍ താഴെ മാത്രം സാമ്പാദിക്കുന്നവരാന്. അത് കൊണ്ടാണ് ഫോക്കാസ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കുന്നത്.

ഇന്ത്യയില്‍ നിന്ന് പാസ്പോര്‍ട്ട് എടുക്കാന്‍ ഒരാള്‍ക്ക്‌ എല്ലാ ചിലവും ചേര്‍ത്ത് 1,500 രൂപ മാത്രമാണ് ചിലവാകുന്നത്. എന്നാല്‍ പ്രവാസിക്ക് വിദേശത്ത് 3,500  ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക ഇതിനു വേണ്ടി ചിലവാകുന്നു. തത്കാല്‍ പാസ്പോര്‍ട്ട് എടുക്കാന്‍ നാട്ടില്‍ 3500 രൂപ ആണ് മുടക്കേണ്ടത്. എന്നാല്‍ ഇതേ പാസ്പോര്‍ട്ട് എടുക്കാന്‍ പ്രവാസിക്ക് 11,800  ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക മുടക്കേണ്ടി വരുന്നു. ഇത് വളരെ വലിയ വിവേചനമാണ്.

നാട്ടിലെ പാസ്പോര്‍ട്ട് ഓഫീസുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിദേശത്തെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ഈടാക്കുന്നത് 160 മുതല്‍ 260 ശതമാനം വരെ അധികമായ തുകയാണ്. ഈ വര്‍ദ്ധനയ്ക്ക് ആധാരമായ യാതൊരു കാരണങ്ങളും ഫീസ്‌ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനത്തില്‍ വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. 1967ലെ പാസ്പോര്‍ട്ട് നിയമത്തിലെ വകുപ്പ് 24പ്രകാരം നല്കിയിട്ടുള്ള അധികാരമുപയോഗിച്ച് ഈ ഭേദഗതി വരുത്തുന്നു എന്ന് മാത്രമേ നിരക്ക് വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള വിജ്ഞാപനത്തില്‍ പറയുന്നുള്ളൂ. എന്നാല്‍ വകുപ്പ് 24(f) പ്രകാരം ഫീസ്‌ വര്‍ദ്ധിപ്പിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനുന്ടെന്കിലും ഇന്ത്യക്കകത്തും വിദേശങ്ങളിലും വസിക്കുന്നവര്‍ക്ക് വിവേചനപരമായ ഫീസ്‌ ഈടാക്കാന്‍ സര്‍ക്കാരിന് അനുവാദം നല്‍കുന്നില്ല എന്ന് മുരളീധരന്‍ ചൂണ്ടി കാണിക്കുന്നു.

ഈ വിവേചനത്തിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ നോര്‍ക്ക റൂട്ട്സ്‌ ഡയറക്ടറും ഗള്‍ഫിലെ പ്രമുഖ വ്യവസായിയുമായ ശ്രീ.സി.കെ. മേനോന്‍ എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. 

പാസ്പോര്‍ട്ട് ഫീസ്‌ വര്‍ദ്ധനയുടെ കാര്യത്തില്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ യു.കെ യിലെയും അമേരിക്കയിലേയും പ്രവാസികള്‍ താല്പര്യം കാണിക്കുന്നില്ല. കാരണം അവിടെയുള്ളവര്‍ അവിടെ തന്നെ സ്ഥിരതാമസമാക്കണമെന്നു ഉദ്ദേശത്തോട് കൂടി കുടിയേറിയവരാണ്. അതിനാല്‍ തന്നെ ഗള്‍ഫിലെ പ്രവാസികള്‍ ഇതിനെതിരെ ഒറ്റയ്ക്ക് പോരാടേണ്ടി വരും.

ലോകസഭയിലെയും രാജ്യസഭയിലെയും നിരവധി എം.പിമാര്‍ക്കും മന്ത്രിമാര്‍ക്കും നല്‍കിയ നിവേദനത്തിലൂടെ അവര്‍ക്ക് പ്രശ്നത്തിന്റെ ഗൌരവാവസ്ഥയും ഗള്‍ഫ്‌ പ്രവാസികളുടെ നിസ്സഹായാവസ്ഥയും മനസ്സിലാക്കി കൊടുക്കാനും അതിലൂടെ അവരുടെ പിന്തുണ ഉറപ്പാക്കുന്നതിനും ഫോക്കാസക്ക് സാധിച്ചിട്ടുണ്ടെന്നു മുരളീധരന്‍ പറഞ്ഞു. എന്നാല്‍ ഇത് വരെയുള്ള പ്രതികരണമനുസരിച്ചു സര്‍ക്കാര്‍ നിലപാട് മാറുമെന്ന പ്രതീക്ഷയില്ല. അതിനാലാണ് നിയമ നടപടികളുമായി മുന്നോട്ടു പോകാനുള്ള തീരുമാനമെടുക്കുന്നത് എന്ന് മുരളീധരന്‍ പറഞ്ഞു.

 

Click to comment

You must be logged in to post a comment Login

Leave a Reply

MIDDLE EAST

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

Published

on

സൗദി അറേബ്യയില്‍ ജോലിക്കെത്തുന്ന ഓരോ പ്രവാസിയും നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ഒരു വാക്കാണ്‌ ഇ.എസ്.ബി (ESB-END OF SERVICE BENEFIT) അഥവാ സേവനാന്തര ആനുകൂല്യം. ജോലിയിൽ നിന്ന് പിരിഞ്ഞു പോകുമ്പോൾ ഹൗസ്‌ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ ഒഴികെ സൗദി തൊഴില്‍ നിയമത്തിന്റെ കീഴില്‍ വരുന്ന എല്ലാ തൊഴിലാളികൾക്കും നിര്‍ബന്ധമായി ലഭിക്കേണ്ട ഒരു ആനുകൂല്യമാണിത്.

മിക്കവരും കരുതുന്ന പോലെ ഇത് നാട്ടില്‍ പോകുന്ന സമയത്ത് തൊഴിലുടമ തരുന്ന ഒരു ഔദാര്യമല്ല, മറിച്ചു നിങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണ്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 84 വക വച്ച് തരുന്ന അവകാശം. എന്നാല്‍ ഇപ്പോഴും നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം വരുന്ന പ്രവാസികളും ഇതിനെപ്പറ്റി ബോധവാന്മാരല്ല. ഇ.എസ്.ബിയെപ്പറ്റി അറിവില്ലാത്തത് കൊണ്ട് മിക്ക പ്രവാസികള്‍ക്കും ഈ ആനുകൂല്യം നഷ്ടപ്പെടുന്നു.

പ്രവാസികളായ മലയാളികള്‍ക്ക് കൂടുതല്‍ മനസ്സിലാകുന്നതിനു വേണ്ടി ഇ.എസ്.ബിയെക്കുറിച്ച് താഴെ വിവരിക്കുന്നു.

സൗദി തൊഴില്‍ നിയമത്തിലെ അദ്ധ്യായം 5 ല്‍ നാലാം ഭാഗത്തില്‍ 84 മുതല്‍ 87 വരെയുള്ള വകുപ്പുകളാണ് ഇ.എസ്.ബിയെക്കുറിച്ച് വിവരിക്കുന്നത്. അതില്‍ വകുപ്പ് 84 എന്താണ് ഇ.എസ്.ബി എന്ന് നിര്‍വചിക്കുന്നു. അത് പ്രകാരം തൊഴിലുടമയുമായുള്ള തൊഴില്‍ കരാര്‍ അവസാനിക്കുമ്പോള്‍ തൊഴിലാളിക്ക് നല്‍കേണ്ട തുകയാണ് ഇതെന്നു പറയുന്നതോടൊപ്പം തന്നെ നല്‍കേണ്ട തുക എത്രയാണെന്നും പറയുന്നു. ഇ.എസ്.ബിയുടെ നിര്‍വചനം കാണുക.

Saudi Labour Law Chapter 5, Section Four: End-of-Service Award

Article 84

“Upon the end of the work relation, the employer shall pay the worker an end-of-service award of a half-month wage for each of the first five years and a one-month wage for each of the following years. The end-of-service award shall be calculated on the basis of the last wage and the worker shall be entitled to an end-of-service award for the portions of the year in proportion to the time spent on the job”.

ആ വകുപ്പില്‍ തന്നെ നല്‍കേണ്ട തുക എത്രയാണെന്നും വിവരിക്കുന്നു. ആദ്യത്തെ അഞ്ചു വര്‍ഷത്തിനു ഓരോ വര്‍ഷത്തിനും അടിസ്ഥാന മാസ ശമ്പളത്തിന്റെ പകുതി തുകയും അതിനു ശേഷം ഓരോ വര്‍ഷത്തിനും മുഴുവന്‍ മാസ ശമ്പളവും നല്‍കണം.

അവസാന മാസത്തില്‍ ലഭിച്ച ശമ്പളമാണ് (Last Month Wage – LMW) ഇ.എസ്.ബി കണക്കാക്കുന്നതിനു മാനദണ്ഡമായി എടുക്കുന്നത്. മാത്രമല്ല ഓരോ മുഴുവന്‍ വര്‍ഷത്തിനും നല്‍കിയ ശേഷം അവസാന വര്‍ഷത്തിലെ അവശേഷിക്കുന്ന ദിവസങ്ങള്‍ക്ക് കൂടി ഇ.എസ്.ബി നല്‍കണം എന്ന് സൗദി തൊഴില്‍ നിയമത്തിലെ തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഈ വകുപ്പ് എടുത്തു പറയുന്നു. അതായത് നിങ്ങള്‍ നാല് വര്‍ഷവും മൂന്നു മാസവും ജോലി എടുത്തിട്ടുണ്ടെങ്കില്‍ അവശേഷിക്കുന്ന മൂന്നു മാസങ്ങൾക്ക് കൂടി നിങ്ങൾക്ക് ഇ.എസ്.ബി ആനുകൂല്യം ലഭിക്കേണ്ടതാണ്.

ജോലി രാജി വെക്കുന്നത് തൊഴിലാളിയാണെങ്കിലും അയാൾക്ക് ഇ.എസ്.ബിക്ക് അർഹതയുണ്ട്. സൗദി തൊഴിൽ നിയമത്തിൽ പറഞ്ഞിട്ടുള്ള ചില പ്രത്യേക സാഹസാഹര്യങ്ങളിൽ ഈ സാഹചര്യത്തിനുംമാറ്റം സംഭവിക്കും. എങ്കിലും സാധാരണ സാഹചര്യങ്ങളിൽ തൊഴിലാളിയാണ് തൊഴിലാളിയാണ് തൊഴിൽ കരാർ റദ്ദാക്കുന്നതെങ്കിൽ അയാൾ രണ്ടു വർഷം ജോലിയിൽ പൂർത്തിയാക്കുകയും എന്നാൽ അഞ്ചു വർഷത്തിന് താഴെ സർവീസുമുണ്ടെങ്കിൽ അയാൾക്ക് ഇ.എസ്.ബി ആനുകൂല്യത്തിന്റെ മൂന്നിലൊന്ന് സേവനന്തര ആനുകൂല്യമാണ് ലഭിക്കാൻ അർഹതയുണ്ട്.

എന്നാൽ അയാൾ അഞ്ചു വർഷം സർവീസ് പൂർത്തിയാക്കുകയും പത്തു വർഷത്തിന് താഴെ സർവീസുമുള്ള വ്യക്തിയാണെങ്കിൽ അയാൾക്ക് മൂന്നിൽ രണ്ടു ഭാഗം ഇ.എസ്.ബി ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. അതെ സമയം പത്ത് വര്ഷം സർവീസ് പൂർത്തിയാക്കിയ തൊഴിലാളിക്ക് മുഴുവൻ ഇ.എസ്.ബിയും നൽകണമെന്ന് തൊഴിൽ നിയമം അനുശാസിക്കുന്നു.

Continue Reading

CRIME

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

Published

on

ഇഖാമ നിയമ ലംഘകർക്കും തൊഴിൽ നിയമ ലംഘകർക്കും എതിരായ നടപടികൾ കര്ശനമാക്കിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ പതിനാറു മാസത്തിനിടെ രാജ്യമൊട്ടുക്കും സുരക്ഷാ വകുപ്പുകൾ നടത്തിയ പരിശോധനകളിൽ ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ പിടിയിലായി.

പിടിയിലായവരിൽ ബഹുഭൂരിപക്ഷവും ഇഖാമ നിയമ ലംഘകരാണ്. ഇരുപത്തി രണ്ടു ലക്ഷം ഇഖാമ നിയമ ലംഘകരാണ് പിടിയിലായത്. തൊഴിൽ നിയമം ലംഘിച്ചതിന് നാല് ലക്ഷത്തിൽ അധികം പേരും രാജ്യത്തേക്ക് രേഖകളില്ലാതെ നുഴഞ്ഞു കയറാൻ ശ്രമിച്ചതിന് രണ്ടു ലക്ഷം പേരും പിടിയിലായിട്ടുണ്ട്.

നിയമ ലംഘകരെ പിടികൂടുന്നതിനൊപ്പം തന്നെ നിയമ ലംഘകർക്കു സഹായങ്ങളും ജോലിയും നൽകി സഹായിക്കുന്നവർക്കെതിരെയും നടപടികൾ കർശനമാക്കി. കഴിഞ്ഞ പതിനാറു മാസത്തിനിടെ മൂവായിരത്തി അഞ്ഞൂറോളം വിദേശികൾ നിയമ ലംഘകരെ സഹായിച്ച കുറ്റത്തിന് പിടിയിലായി. ശിക്ഷാ നടപടികൾക്ക് ശേഷം ഇവരെ നാട് കടത്തി. ഇതേ കുറ്റത്തിന് ആയിരത്തിലധികം സ്വദേശികളെയും പിടികൂടിയിട്ടുണ്ട്. ഇവർക്കെതിരേയും ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അതിർത്തികൾ വഴിയുള്ള നുഴഞ്ഞു കയറ്റം തടയുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. രേഖകളില്ലാതെ നുഴഞ്ഞു കയറാൻ ശ്രമിച്ച അര ലക്ഷത്തോളം പേരെ അതിർത്തികളിൽ വെച്ച് സുരക്ഷാ സേന പിടികൂടി. പിടികൂടിയവരിൽ തൊണ്ണൂറ്റിയേഴ് ശതമാനവും യെമൻ പൗരന്മാരും എത്യോപ്യക്കാരുമാണ്. വെറും മൂന്നു ശതമാനം മാത്രമാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർ.

Continue Reading

KERALA

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

Published

on

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവത്തിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ കോന്നിയിലുള്ള വീട്ടിലെത്തി.

സംഭവത്തിൽ റഫീഖിന്റെ ബന്ധുക്കളോട് നിരുപാധിക ഖേദം പ്രകടിപ്പിച്ച ഇവർ എത്രയും പെട്ടെന്ന് മൃതദേഹം എത്തിക്കാൻ ആവശ്യമായ നടപടികൾ ത്വരിതഗതിയിൽ എടുക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

റഫീഖിന്റെ മൃതദേഹം കോന്നിയിലും ശ്രീലങ്കൻ യുവതിയുടെ മൃതദേഹം ശ്രീലങ്കയിലും എത്തിക്കാനുള്ള മുഴുവൻ ചിലവുകളും വഹിക്കിമെന്ന് കാർഗോ പ്രതിനിധികൾ കോട്ടയത്ത് പറഞ്ഞു. ശ്രീലങ്കൻ യുവതിയുടെ മൃതദേഹം എംബാം ചെയ്ത മൃതദേഹം കൊണ്ട് വന്ന പെട്ടി പൊളിച്ചതിനാൽ മൃതദേഹം വീണ്ടും എംബാം ചെയ്യേണ്ടി വരും. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പ്രതിനിധികൾ ഏറ്റു വാങ്ങിയ മൃതദേഹം എംബാം ചെയ്യുന്നതിനായി അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് തന്നെ മൃതദേഹം ശ്രീലങ്കയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

അതെ സമയം റഫീഖിന്റെ എംബാം ചെയ്ത മൃതദേഹം കൊണ്ട് വന്ന പെട്ടി പൊളിക്കാത്തതിനാൽ വീണ്ടും എംബാം ചെയ്യേണ്ടി വരില്ല എന്നാണു കൊളോമ്പോയിൽ നിന്നും ലഭിച്ച വിവരം. അത് കൊണ്ട് പെട്ടെന്ന് തന്നെ നാട്ടിൽ എത്തിക്കാനാവും.

അതെ സമയം ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് കോട്ടയം മെഡിക്കൽ കോളേജിൽ അനാദരവ് കാണിച്ചു എന്ന ആരോപണവും ഉയരുന്നുണ്ട്. മോർച്ചറിയിൽ സൂക്ഷിക്കാനായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ച മൃതദേഹം സ്വീകരിക്കാൻ മെഡിക്കൽ കോളേജ് അധികൃതർ തയ്യാറായില്ല. അവിടെ പോസ്റ്റ്‌മോർട്ടം ചെയ്യുന്ന മൃതദേഹങ്ങൾ മാത്രമേ സൂക്ഷിക്കൂ എന്നും പിന്നീട് മോർച്ചറിയിൽ സൂക്ഷിക്കാനായി പണം ആദ്യമേ അടക്കണമെന്നും ആവശ്യപ്പെട്ടുവെന്നും പറയുന്നു.

തർക്കം തുടരുമ്പോൾ ഒന്നര മണിക്കൂറോളം യുവതിയുടെ മൃതദേഹം ചുട്ടു പൊള്ളുന്ന വെയിലിൽ ശീതീകരണ സംവിധാനമില്ലാത്ത ആംബുലൻസിൽ തന്നെ കിടത്തേണ്ടി വന്നുവെന്നും ഒടുവിൽ മോർച്ചറിയിലേക്ക് എടുക്കുമ്പോൾ ദുർഗന്ധം വമിച്ചു തുടങ്ങിയെന്നും ആരോപണമുണ്ട്.

ബുധനാഴ്ച രാത്രിയാണ് സൗദിയിൽ ഹൃദയ സ്തംഭനം മൂലം മരണമടഞ്ഞ കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ റഫീഖിന്റെ മൃതദേഹം എയർപോർട്ടിൽ വെച്ച് നമ്പർ മാറി ഒട്ടിച്ചതിനെ തുടർന്ന് മാറിപ്പോയത്. റഫീഖിന്റെ മൃതദേഹം ശ്രീലങ്കയിലേക്കും ശ്രീലങ്കൻ യുവതിയുടെ മൃതദേഹം കോന്നിയിലേക്കും എത്തിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ നോർക്ക റൂട്ട്സ് അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് മൃതദേഹങ്ങൾ സ്വഭവനങ്ങളിൽ എത്തിക്കാനുള്ള നടപടികൾക്കായി മുന്നിട്ടിറങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് തുടർനടപടികൾക്കായി സൗദിയ കാർഗോ പ്രതിനിധികൾ റഫീഖിന്റെ വീട്ടിലെത്തിയത്.

Continue Reading
MIDDLE EAST2 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME2 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

BAHRAIN4 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

MIDDLE EAST7 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

CINEMA7 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA8 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

KERALA9 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

LATEST11 hours ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

MIDDLE EAST12 hours ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA1 day ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME1 day ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

KERALA1 day ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

MIDDLE EAST2 days ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

INDIA2 days ago

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

INDIA2 days ago

ചൂട് കൂടുമ്പോൾ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുമോ? മുരളി തുമ്മാരുകുടിയുടെ വിശദീകരണം.

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA4 weeks ago

സൗദി അറേബ്യയില്‍ ഇനി തൊഴില്‍ മന്ത്രാലയത്തോട് മലയാളത്തില്‍ സംസാരിക്കാം

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

Trending

Copyright © 2019 Pravasi Corner.

error: Content is protected !!