Connect with us

SAUDI LEGAL HELPLINE

സൗദി അറേബ്യ: സ്പോണ്സര്‍ക്ക് ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യാമോ?

Published

on

 

Pravasi Corner Legal Helpline

 

സൗദി അറേബ്യ: എന്റെ സ്പോണ്സര്‍ ഇടയ്ക്കിടെ എന്നെ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യും എന്ന് പറഞ്ഞു ഭീഷണി പെടുത്തുന്നു. ബ്ലാക്ക്‌ ലിസ്റ്റ് ചെയ്‌താല്‍ പിന്നെ ഗള്‍ഫില്‍ മറ്റൊരു രാജ്യത്തും പോകാന്‍ സാധിക്കില്ല എന്ന് കേള്‍ക്കുന്നു. ശരിയാണോ?

ഒരു സ്പോന്സര്‍ക്ക് ഒരിക്കലും തന്റെ തൊഴിലാളിയെ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ഒരു വ്യക്തിയെ ബ്ലാക്ക്‌ ലിസ്റ്റ് ചെയ്യാനും അയാള്‍ക്ക്‌ ഈ രാജ്യത്തെക്ക് പ്രവേശനാനുമതി നിഷേധിക്കാനും മറ്റും ഗവര്‍മെന്റിന് മാത്രമേ കഴിയൂ. വ്യക്തികള്‍ക്ക് കഴിയില്ല. നിങ്ങളുടെ സ്പോണ്സര്‍ ഒരു സാധാരണ പൌരന്‍ മാത്രമാണ്. അയാള്‍ക്ക്‌ നിയപരമോ ഭരണപരമോ ആയ അത്തരം അധികാരങ്ങള്‍ ഒന്നും തന്നെയില്ല. നിങ്ങള്‍ സൗദി അറേബ്യയിലലേക്കോ ഖത്തറിലേക്കോ, യു.എ.ഇ യിലെക്കോ ഒക്കെ പ്രവേശിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവിടങ്ങളിലെ സര്‍ക്കാരുകളാണ്.

എന്നാല്‍ നിങ്ങളുടെ സ്പോന്സര്‍ക്ക് നിങളെ ഹുറൂബ്‌ ആക്കാന്‍ സാധിക്കും. തന്റെ തൊഴിലാളി ഒളിച്ചോടി എന്ന് കാണിച്ചു കൊണ്ട് അധികാര കേന്ദ്രങ്ങളില്‍ പരാതി നല്‍കിയാല്‍ നിങ്ങള്ക്ക് പിന്നീട് ഒരു സാധാരണ താമസക്കാരന്റെ അവകാശങ്ങള്‍ നഷ്ടപ്പെടും. പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ പിന്നീട് നിങ്ങള്‍ക്ക് തര്‍ഹീല്‍ എന്നറിയപ്പെടുന്ന ഡീപ്പോര്‍ട്ടെഷന്‍ സെന്ററിലൂടെ മാത്രമേ നാട്ടിലേക്ക് പോകാന്‍ സാധിക്കൂ. അത്തരത്തില്‍ പോയി കഴിഞ്ഞാല്‍ പിന്നീട് സൗദി അറേബ്യയിലേക്ക് തിരികെ വരാനും സാധിക്കില്ല. 

ഹുറൂബിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴയുള്ള ലേഖനങ്ങള്‍ വായിക്കുക.

 

MIDDLE EAST

സൗദി അറേബ്യയിൽ 5000 മുതല്‍ 10,000 റിയാല്‍ വരെ പിഴ ഈടാക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങൾ

Published

on

സൗദി അറേബ്യയിൽ താഴെ പറയുന്ന തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 5000 മുതല്‍ 10,000 റിയാല്‍ വരെയുള്ള പിഴ ഈടാക്കുന്നതാണ്.

1. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് അതീവ ഗുരുതരമായ കുറ്റമാണ്.

2.വാഹനത്തിന്‍റെ ഷാസി നമ്പര്‍ മായ്ച്ചു കളയുന്നതും പുതിയ നമ്പര്‍ പതിക്കുന്നതും വന്‍തുക പിഴശിക്ഷ ലഭിക്കാവുന്ന നിയമ ലംഘനമാണ്.

3. വാഹനം ഓടിക്കുന്ന വ്യക്തി മദ്യം, മയക്കു മരുന്ന്, മറ്റു ലഹരി ഉണ്ടാക്കുന്ന വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കുനത് ഗൗരവമേറിയ കുറ്റമാണ്.

4. ഒട്ടകങ്ങളും കാലികള്‍ക്കും റോഡുകള്‍ മുറിച്ചു കടക്കുന്നതിന് പ്രത്യേകം സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ടാകും. അതിലൂടെയല്ലാതെ റോഡ്‌ മുറിച്ചു കടക്കുന്നതിന് കാലികളെ അനുവദിക്കുന്നത് മേല്‍ പറഞ്ഞ തരത്തിലുള്ള വന്‍തുക പിഴയായി ലഭിക്കാന്‍ തക്ക നിയമ ലംഘനമാണ്.

Continue Reading

MIDDLE EAST

സൗദി അറേബ്യയിൽ 3000 മുതല്‍ 6000 റിയാല്‍ വരെ പിഴ ഈടാക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങൾ

Published

on

സൗദി അറേബ്യയിൽ താഴെ പറയുന്ന തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 3000 മുതല്‍ 6000 റിയാല്‍ വരെയുള്ള പിഴ ഈടാക്കുന്നതാണ്.

1. സ്കൂള്‍ ബസ്സുകള്‍ക്ക് എപ്പോഴും മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്. കുട്ടികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്കൂള്‍ ബസ്സുകളെ മറികടക്കാന്‍ പാടില്ല.

2. വാഹനം നിര്‍ത്താന്‍ പോലീസുകാര്‍ ആവശ്യപ്പെടുന്ന സമയത്ത് വാഹനം നിര്‍ത്താതിരിക്കുക, ചെക്ക് പോയിന്റുകളില്‍ പരിശോധനക്ക് വാഹനം നിര്‍ത്താതിക്കുക എന്നിവ വന്‍തുക പിഴശിക്ഷ ലഭിക്കാവുന്ന നിയമ ലംഘനമാണ്.

3. വാഹനങ്ങളുടെ പിന്‍ വശത്തും നിര്‍ബന്ധമായും നമ്പര്‍ പ്ലേറ്റ് ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം ഗുരുതരമായ ഗതാഗത നിയമ ലംഘനമായി കണക്കാക്കപ്പെടും.

4. നമ്പര്‍ പ്ലേറ്റിലെ അക്ഷരങ്ങളോ അക്കങ്ങളോ മായ്ക്കുകയോ തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധത്തില്‍ മറക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

5. സിഗ്നലുകളില്‍ ചുവന്ന ലൈറ്റ് പ്രകാശിച്ചു കൊണ്ടിരിക്കുമ്പോള്‍ യാതൊരു കാരണവശാലും വാഹനം മുന്പോട്ട് എടുക്കാന്‍ പാടില്ല. ചുവന്ന ലൈറ്റിനെ മറി കടക്കുന്നത് അതീവ കുറ്റകരമാണ്.

6. റോഡുകളിലെ സിഗ്നലുകളും റിഫ്ളക്റ്ററുകളും കാമറകളും കേട് വരുത്തുന്നത് അതീവ കുറ്റകരമാണ്.

7. രാജ്യത്തിന്‍റെ സംസ്കാരത്തിന് നിരക്കാത്ത ചിത്രങ്ങളും സ്റ്റിക്കരുകളും മുദ്രാവാക്യങ്ങളും വാഹനങ്ങളില്‍ പതിക്കുന്നത് കുറ്റകരമാണ്.

8. പൊതു നിരത്തുകളിലെ മത്സര പാച്ചില്‍ കുറ്റകരമാക്കപ്പെട്ടിരിക്കുന്നു.

9. ഹെവി വാഹനങ്ങളും ട്രാക്കുകളും ലോറികളും വലതു വശത്തെ ട്രാക്കിലൂടെ അല്ലാതെ പോകുന്നത് നിയമ ലംഘനമാണ്.

10. ഒട്ടകങ്ങളെയും മറ്റു കാലികളെയും അവയുടെ ഉടമകള്‍ ശ്രദ്ധിക്കേണ്ടതാണ്. അവ റോഡുകളില്‍ ഇറങ്ങി നിന്ന് അപകടം ഉണ്ടാക്കാത്ത വിധത്തില്‍ അവയെ റോഡുകളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതാണ്.

11. ഔദ്യോഗിക വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന പോലെയുള്ള സ്റ്റിക്കറുകള്‍, ലൈറ്റുകള്‍, സൈറനുകള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ പാടില്ല.

12. പൊതു മരാമത്ത് വാഹനങ്ങള്‍ എപ്പോഴും വളരെ പതുക്കെയായിരിക്കും സഞ്ചരിക്കുക. ആവശ്യമായ മുന്‍കരുതലുകള്‍ ഇല്ലാതെ ഇവ റോഡിലൂടെ സഞ്ചരിക്കാന്‍ പാടുള്ളതല്ല.

13. രാജ്യ സംസ്കാരത്തിന് നിരക്കാത്ത മുദ്രാവാക്യങ്ങള്‍ വാഹനങ്ങളില്‍ പതിക്കുന്നത് കുറ്റകരമാണ്.

14. റോഡിന്റെ എതിര്‍ ദിശയിലേക്കു വാഹനം ഓടിക്കുന്നത് അതീവ ഗുരുതരമായ ഗതാഗത നിയമ ലംഘനമാണ്.

15. മറ്റു വാഹനനങ്ങള്‍ക്കും ജീവനും അപകടകരമാം വിധം സാഹസികമായി വാഹനങ്ങള്‍ക്ക് ഇടയിലൂടെ കടന്നു പോകുന്നത് പിഴ ശിക്ഷക്ക് അര്‍ഹമായ കുറ്റമാണ്.

Continue Reading

MIDDLE EAST

സൗദി അറേബ്യയിൽ 1000 മുതല്‍ 2000 റിയാല്‍ വരെ പിഴ ഈടാക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങൾ

Published

on

താഴെ പറയുന്ന തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 1000 മുതല്‍ 2000 റിയാല്‍ വരെയുള്ള പിഴ ഈടാക്കുന്നതാണ്.

1. സാധുവായ ലൈസന്‍ ഇല്ലാതെ വാഹനം ഓടിക്കുന്നത് അതീവ കുറ്റകരമാണ്. ലൈസന്‍സ് ലഭിക്കുന്നതിനു മുന്പായും ലൈസന്‍സ് സാധുവല്ലാതായി തീര്‍ന്ന ശേഷവും വാഹനം ഓടിക്കാന്‍ പാടുള്ളതല്ല.

2. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഡ്രൈവറുടെ തിരിച്ചറിയല്‍ കാര്‍ഡും വാഹനത്തിന്‍റെ രേഖകളും കാണിച്ച് കൊടുക്കേണ്ടതുണ്ട്. അവര്‍ ആവശ്യപ്പെടുമ്പോള്‍ രേഖകള്‍ കാണിക്കാന്‍ വിസമ്മതിക്കുന്നത് നിയമ ലംഘനമാണ്.

3. ഒരു വാഹനത്തെ മറ്റു വാഹനങ്ങളില്‍ നിന്നും തിരിച്ചറിയുന്നതിന് വേണ്ടിയാണ് വാഹനത്തിനു രജിസ്ട്രേഷന്‍ നമ്പര്‍ അനുവദിച്ചു നല്‍കിയിട്ടുള്ളത്. ആ രജിസ്ട്രേഷന്‍ നമ്പര്‍ പ്രസ്തുത വാഹനത്തില്‍ വ്യക്തമായും കൃത്യമായും പ്രദര്‍ശിപ്പിക്കണം.

4. വാഹനത്തിന്‍റെ മുന്‍വശത്ത് രജിസ്റ്റര്‍ നമ്പര്‍ എഴുതിയ നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാതെ വാഹനം ഓടിക്കുന്നത് കുറ്റകരമാണ്.

5. വാഹനത്തില്‍ യഥാ സ്ഥാനങ്ങളില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ പ്രദര്‍ശിപ്പിക്കാതിരിക്കുന്നത് നിയമ വിരുദ്ധമാണ്.

6. വാഹനം ഉപയോഗിക്കുന്ന മേഖലയില്‍ മാറ്റം വരുത്തുന്നുണ്ടെങ്കില്‍ അതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ വാഹനം ആ മേഖലയില്‍ ഉപയോഗിക്കാവൂ. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്പായി വാഹനം ഉപയോഗിക്കുന്നത് കുറ്റകരമാണ്.

7. വാഹനത്തിന്‍റെ ബോഡിയിലും മറ്റും വ്യത്യാസം വരുത്തുന്നതിന് അനുമതി ആവശ്യമാണ്‌. അനുമതി ലഭിക്കാതെ മാറ്റങ്ങള്‍ വരുത്തുന്നത് മേല്‍ പറഞ്ഞ സംഖ്യ പിഴ ശിക്ഷയായി ലഭിക്കാവുന്ന കുറ്റമാണ്.

8. കയറ്റുമതിക്കായുള്ള അനുമതി നല്‍കിയിരിക്കുന്ന വാഹനങ്ങള്‍ അനുമതി പത്രത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ രാജ്യത്ത് നിന്നും പുറത്തേക്ക് കടന്നിരിക്കണം. അല്ലാത്ത പക്ഷം നിയമ ലംഘനമായി കണക്കാക്കും.

9. ഗതാഗത തിരക്കുകള്‍ ഒഴിവാക്കുന്നതിനും മറ്റുമായി ലോറികള്‍ക്കും ട്രക്കുകള്‍ക്കും നഗരത്തില്‍ പ്രവേശിക്കാനും പുറത്തേക്ക് പോകുന്നതിനും നിശ്ചിത സമയങ്ങള്‍ അനുവദിച്ചിട്ടുണ്ട്. ആ നിശ്ചിത സമയങ്ങളിലല്ലാതെ ഇത്തരം വാഹനങ്ങളുടെ യാത്ര നിയമ വിരുദ്ധമാണ്.

10. ഇരു ചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ സൗദി അറേബ്യയില്‍ താരതമ്യേന കുറവാണ്. ബൈക്കുകള്‍ ഓടിക്കുന്നവര്‍ നിര്‍ബന്ധമായും ഹെല്‍മെറ്റ്‌ ധരിച്ചിരിക്കണമെന്നത് നിയമത്തിന്‍റെ കര്‍ശന നിര്‍ദ്ദേശമാണ്.

11. പൊതുജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷക്കും അപകടകരമാകുന്ന വസ്തുക്കള്‍ പ്രധാന നിരത്തുകളില്‍ ഉപേക്ഷിക്കുന്നത് കുറ്റകരമാണ്.

12. എക്സ്പ്രസ് ഹൈവേകളില്‍ കാല്‍നടക്കാര്‍ റോഡ്‌ മുറിച്ചു കടക്കാന്‍ പാടുള്ളതല്ല. അത്തരം ക്രോസിംഗ് അത്യന്തം അപകടകരമായതിനാല്‍ പിടിക്കപ്പെട്ടാല്‍ മേല്‍ പറഞ്ഞ തരത്തില്‍ വന്‍തുക പിഴയായി ഈടാക്കും.

13. ഇടുങ്ങിയ റോഡുകള്‍, ടണലുകള്‍, കയറ്റങ്ങള്‍, ഇറക്കങ്ങള്‍, അത് പോലെ ഓവര്‍ടെക്കിംഗ് നിരോധിച്ച മറ്റു സ്ഥലങ്ങള്‍ എന്നിവകളില്‍ മറ്റു വാഹനങ്ങളെ മറികടക്കാന്‍ പാടുള്ളതല്ല.

14. ഒരുദ്യോഗിക വാഹനങ്ങള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും എപ്പോഴും മറ്റു വാഹനങ്ങള്‍ മുന്തിയ പരിഗണന തന്നെ നല്‍കേണ്ടതുണ്ട്. അല്ലാത്ത പക്ഷം നിയമ ലംഘനമായി കണക്കാക്കും.

15. വാഹനത്തിന്‍റെ വലിപ്പത്തിനും ഉപയോഗത്തിനും അനുസൃതമായി ഓരോ തരം വാഹനങ്ങള്‍ ഓടിക്കുന്നതിനും പ്രത്യേക ലൈസന്‍സുകളാണ് അനുവദിച്ചു നല്‍കുക. ആ ലൈസന്‍സുകള്‍ ഉപയോഗിച്ച് ലൈസന്‍സില്‍ പറഞ്ഞിരിക്കുന്ന തരം വാഹനങ്ങള്‍ മാത്രമേ ഓടിക്കാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം അത് ഗുരുതരമായ നിയമ ലംഘനമാണ്.

16. റെയില്‍വേ ട്രാക്കുകളില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നത് ഗുരുതരമായ ഗതാഗത നിയമ ലംഘനമാണ്.

17. ഓരോ വാഹനത്തിലും കയറ്റാവുന്ന യാത്രക്കാരുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ യാത്രക്കാരെ കയറ്റുന്നത് കുറ്റകരമാണ്.

18. വാഹനം ഓടിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ട്രാക്കുകളിലൂടെയും കാല്‍നടക്കാര്‍ സഞ്ചരിക്കുന്ന ഫുട്പാത്തുകളിലും വാഹനങ്ങള്‍ ഓടിക്കുന്നത് കുറ്റകരമാണ്.

19. വാഹനത്തില്‍ ആളുകളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സുരക്ഷിതമായ സ്ഥലത്ത് നിര്‍ത്തി വേണം ചെയ്യാന്‍. ഓടുന്ന വാഹനങ്ങളില്‍ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് കുറ്റകരമാണ്.

20. വാഹനങ്ങളില്‍ ബ്രേക്ക് ലൈറ്റ്, റിഫ്ളക്റ്ററുകള്‍, സൈഡ് ലൈറ്റുകള്‍ എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. അത് പോലെ തന്നെ ലോറികളില്‍ സുരക്ഷാ ബാരിയറുകള്‍ ഉണ്ടായിരിക്കണം.

21. വാഹനത്തിന്‍റെ ഹെഡ് ലൈറ്റിന് ആവശ്യമായ പ്രകാശം ഉണ്ടായിരിക്കണം. രാത്രിയിലും മഞ്ഞു പോലുള്ള സമയങ്ങളിലും ആവശ്യമായ തീവ്രത ഉള്ള ലൈറ്റുകള്‍ വാഹനത്തില്‍ ഉണ്ടായിരിക്കണം.

22. ആളുകളുടെ ജീവന് അപകടകരമായതിനാല്‍ വാഹനഭ്യാസ പ്രകടനം നടത്തുന്ന സ്ഥലങ്ങളില്‍ കൂട്ടമായി നില്‍ക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു.

23. ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ലഭിക്കുന്ന നമ്പര്‍ പ്ലേറ്റുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.

24. ഹെവി ലോറികളിലും നിര്‍ദ്ദേശിച്ചതില്‍ കൂടുതല്‍ ഭാരം കയറ്റത്തുന്നത് ശിക്ഷാര്‍ഹാമാണ്.

25. വാഹനത്തിന്‍റെ ബ്രേക്ക്, ലൈറ്റുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഇലാതെ വാഹനങ്ങള്‍ ഓടിക്കല്‍ വാഹനം ഓടിക്കുന്ന വ്യക്തിയെ പോലെ തന്നെ മറ്റുള്ളവര്‍ക്ക് കൂടി അപകടം വരുത്തുമെന്നതിനാല്‍ നിയമ വിരുദ്ധമാണ്

Continue Reading
KERALA21 hours ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME22 hours ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

KERALA23 hours ago

സൗദിയിൽ നിന്നയച്ച മൃതദേഹം മാറിപ്പോയ സംഭവം: മാപ്പപേക്ഷയുമായി സൗദിയ കാർഗോ അധികൃതർ റഫീഖിന്റെ വീട്ടിൽ

MIDDLE EAST1 day ago

ഖത്തറിലേക്ക് പോകുന്നവർക്ക് ഇനി മെഡിക്കൽ കൊച്ചിയിൽ നടത്താം.

INDIA1 day ago

എയർ ഇന്ത്യയുടെ ജിദ്ദ-കരിപ്പൂർ വിമാന സർവീസ് മെയ് മൂന്നു മുതൽ ആരംഭിക്കും.

INDIA2 days ago

ചൂട് കൂടുമ്പോൾ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കുമോ? മുരളി തുമ്മാരുകുടിയുടെ വിശദീകരണം.

KERALA2 days ago

കേരളത്തിലെ ആദ്യ സഞ്ചരിക്കുന്ന പെട്രോള്‍ പമ്പ് മലപ്പുറത്ത്

MIDDLE EAST2 days ago

സൗദിയിൽ ചെറുകിട സ്ഥാപനങ്ങളിലെ നാല് വിദേശികൾക്ക് ലെവി ഈടാക്കില്ല

KUWAIT2 days ago

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടിയ മൂന്ന് ഇന്ത്യൻ എൻജിനീയർമാർ കുവൈറ്റിൽ പിടിയിൽ

KUWAIT2 days ago

കുവൈറ്റിൽ സിവിൽ ഐ.ഡി ഫീസ് വർദ്ധിപ്പിക്കുമെന്ന വാർത്ത തെറ്റ്

MIDDLE EAST2 days ago

ഒന്ന് ശ്രദ്ധ വെച്ചാൽ ദുബൈയിൽ ട്രാഫിക് ഫൈൻ പൂർണ്ണമായും ഒഴിവാക്കാം

MIDDLE EAST2 days ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

KERALA3 days ago

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.

KUWAIT3 days ago

കുവൈറ്റിൽ പാസ്‌പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ സിവിൽ ഐ ഡി വിവരങ്ങളിൽ മാറ്റം വരുത്തേണ്ട

KUWAIT3 days ago

കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ലൈസൻസിനായി തിയ്യതി ഓൺലൈനായി ബുക്ക് ചെയ്യാം.

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

SAUDI ARABIA4 weeks ago

ശ്രീലങ്കയില്‍ അവധി ആഘോഷിക്കാന്‍ പോയ രണ്ട് സൗദി പെണ്‍കുട്ടികള്‍ മുങ്ങി

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA4 weeks ago

സൗദി അറേബ്യയില്‍ ഇനി തൊഴില്‍ മന്ത്രാലയത്തോട് മലയാളത്തില്‍ സംസാരിക്കാം

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

Trending

Copyright © 2019 Pravasi Corner.

error: Content is protected !!