Connect with us

SAUDI LEGAL HELPLINE

സൗദിയില്‍ സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലി ചെയ്‌താല്‍ എന്താണ് ശിക്ഷ?

Published

on

 

Pravasi Corner Legal Helpline

 

ഇഖാമയിലെ പ്രോഫഷന്‍ “ലേബര്‍” ആണ്. ഇപ്പോള്‍ ദാമ്മാമില്‍ ഒരു സ്വകാര്യ കമ്പനിയില്‍ അക്കൌണ്ടന്റ് ആയി ജോലി നോക്കുന്നു. ഇവിടെ ധാരാളം മിന്നല്‍ പരിശോധനകള്‍ നടക്കുന്നു. സ്പോണ്‍സറുടെ കീഴില്‍ അല്ലാതെ ജോലി എടുത്താല്‍ ഉണ്ടാകുന്ന ശിക്ഷയുടെ നീയമ വശം പറഞ്ഞു തരാമോ?

സൗദി തൊഴില്‍ നിയമത്തിലെ “Employment of Non-Saudis” എന്ന മൂന്നാം അധ്യായത്തിലെ വകുപ്പ് 39 ആണ് ഈ വിഷയം പരാമര്‍ശിക്കുന്നത്.

വകുപ്പ് 39(1) പ്രകാരം ഒരു സ്പോണ്സര്‍ തന്റെ തൊഴിലാളിയെ മറ്റൊരു സ്പോന്സര്‍ക്ക് കീഴില്‍ ജോലിയെടുക്കുന്നതിനു അനുവാദം നല്‍കരുത്. ഒരു തൊഴിലാളി മറ്റൊരു സ്പോന്സര്‍ക്ക് വേണ്ടിയും ജോലി ചെയ്യരുത്.  അത് പോലെ ഒരു സ്പോണ്സര്‍ മറ്റൊരു സ്പോണ്‍സറുടെ തൊഴിലാളിയെ തന്റെ കീഴില്‍ ജോലി ചെയ്യാനും അനുവദിക്കരുത്. ഇത് മൂന്നും സൗദി തൊഴില്‍ നിയമം കര്‍ശനമായി നിരോധിച്ചിരിക്കുന്നു.

അത് പോലെ തന്നെ വകുപ്പ് 39 (2) പ്രകാരം ഒരു സ്പോണ്സര്‍ തന്റെ തൊഴിലാളിയെ സ്വന്തമായി ജോലി ചെയ്യാന്‍ അനുവദിക്കരുത്. ഒരു തൊഴിലാളി സ്വന്തമായി ജോലി ചെയ്യാനും പാടില്ല. 

ഈ വകുപ്പ് പ്രകാരമുള്ള കുറ്റത്തിന് സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 233 പ്രകാരം 5000 റിയാലില്‍ കുറയാത്തതും 20000 റിയാലില്‍ കൂടാത്തതുമായ പിഴ ശിക്ഷ ലഭിക്കാം.പിടിക്കപ്പെടുന്ന തൊഴിലാളികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് സ്പോണ്‍സര്‍ക്ക് മേല്‍ ചുമത്തപ്പെടുന്ന പിഴ തുക ഗുണിതങ്ങളായി കൂടി കൊണ്ടിരിക്കും.ഈ അടുത്ത കാലത്തായി സ്പോന്സര്‍ക്ക് ഈ കുറ്റത്തിന് തടവ്‌ ശിക്ഷ കൂടി നല്‍കണമെന്ന നിര്‍ദ്ദേശവും ഉണ്ടായിട്ടുണ്ട്. 

കുറ്റം ചെയ്യുന്ന തൊഴിലാളിയെ കസ്റ്റഡിയില്‍ എടുക്കുകയും തര്‍ഹീലിലൂടെ നാട് കടത്തുകയും ചെയ്യും. 

 

MIDDLE EAST

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

Published

on

സൗദി അറേബ്യയില്‍ ജോലിക്കെത്തുന്ന ഓരോ പ്രവാസിയും നിര്‍ബന്ധമായും മനസ്സിലാക്കേണ്ട ഒരു വാക്കാണ്‌ ഇ.എസ്.ബി (ESB-END OF SERVICE BENEFIT) അഥവാ സേവനാന്തര ആനുകൂല്യം. ജോലിയിൽ നിന്ന് പിരിഞ്ഞു പോകുമ്പോൾ ഹൗസ്‌ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെടെയുള്ള ഗാര്‍ഹിക ജോലിക്കാര്‍ ഒഴികെ സൗദി തൊഴില്‍ നിയമത്തിന്റെ കീഴില്‍ വരുന്ന എല്ലാ തൊഴിലാളികൾക്കും നിര്‍ബന്ധമായി ലഭിക്കേണ്ട ഒരു ആനുകൂല്യമാണിത്.

മിക്കവരും കരുതുന്ന പോലെ ഇത് നാട്ടില്‍ പോകുന്ന സമയത്ത് തൊഴിലുടമ തരുന്ന ഒരു ഔദാര്യമല്ല, മറിച്ചു നിങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട അവകാശമാണ്. സൗദി തൊഴില്‍ നിയമത്തിലെ വകുപ്പ് 84 വക വച്ച് തരുന്ന അവകാശം. എന്നാല്‍ ഇപ്പോഴും നിര്‍ഭാഗ്യവശാല്‍ ഭൂരിഭാഗം വരുന്ന പ്രവാസികളും ഇതിനെപ്പറ്റി ബോധവാന്മാരല്ല. ഇ.എസ്.ബിയെപ്പറ്റി അറിവില്ലാത്തത് കൊണ്ട് മിക്ക പ്രവാസികള്‍ക്കും ഈ ആനുകൂല്യം നഷ്ടപ്പെടുന്നു.

പ്രവാസികളായ മലയാളികള്‍ക്ക് കൂടുതല്‍ മനസ്സിലാകുന്നതിനു വേണ്ടി ഇ.എസ്.ബിയെക്കുറിച്ച് താഴെ വിവരിക്കുന്നു.

സൗദി തൊഴില്‍ നിയമത്തിലെ അദ്ധ്യായം 5 ല്‍ നാലാം ഭാഗത്തില്‍ 84 മുതല്‍ 87 വരെയുള്ള വകുപ്പുകളാണ് ഇ.എസ്.ബിയെക്കുറിച്ച് വിവരിക്കുന്നത്. അതില്‍ വകുപ്പ് 84 എന്താണ് ഇ.എസ്.ബി എന്ന് നിര്‍വചിക്കുന്നു. അത് പ്രകാരം തൊഴിലുടമയുമായുള്ള തൊഴില്‍ കരാര്‍ അവസാനിക്കുമ്പോള്‍ തൊഴിലാളിക്ക് നല്‍കേണ്ട തുകയാണ് ഇതെന്നു പറയുന്നതോടൊപ്പം തന്നെ നല്‍കേണ്ട തുക എത്രയാണെന്നും പറയുന്നു. ഇ.എസ്.ബിയുടെ നിര്‍വചനം കാണുക.

Saudi Labour Law Chapter 5, Section Four: End-of-Service Award

Article 84

“Upon the end of the work relation, the employer shall pay the worker an end-of-service award of a half-month wage for each of the first five years and a one-month wage for each of the following years. The end-of-service award shall be calculated on the basis of the last wage and the worker shall be entitled to an end-of-service award for the portions of the year in proportion to the time spent on the job”.

ആ വകുപ്പില്‍ തന്നെ നല്‍കേണ്ട തുക എത്രയാണെന്നും വിവരിക്കുന്നു. ആദ്യത്തെ അഞ്ചു വര്‍ഷത്തിനു ഓരോ വര്‍ഷത്തിനും അടിസ്ഥാന മാസ ശമ്പളത്തിന്റെ പകുതി തുകയും അതിനു ശേഷം ഓരോ വര്‍ഷത്തിനും മുഴുവന്‍ മാസ ശമ്പളവും നല്‍കണം.

അവസാന മാസത്തില്‍ ലഭിച്ച ശമ്പളമാണ് (Last Month Wage – LMW) ഇ.എസ്.ബി കണക്കാക്കുന്നതിനു മാനദണ്ഡമായി എടുക്കുന്നത്. മാത്രമല്ല ഓരോ മുഴുവന്‍ വര്‍ഷത്തിനും നല്‍കിയ ശേഷം അവസാന വര്‍ഷത്തിലെ അവശേഷിക്കുന്ന ദിവസങ്ങള്‍ക്ക് കൂടി ഇ.എസ്.ബി നല്‍കണം എന്ന് സൗദി തൊഴില്‍ നിയമത്തിലെ തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഈ വകുപ്പ് എടുത്തു പറയുന്നു. അതായത് നിങ്ങള്‍ നാല് വര്‍ഷവും മൂന്നു മാസവും ജോലി എടുത്തിട്ടുണ്ടെങ്കില്‍ അവശേഷിക്കുന്ന മൂന്നു മാസങ്ങൾക്ക് കൂടി നിങ്ങൾക്ക് ഇ.എസ്.ബി ആനുകൂല്യം ലഭിക്കേണ്ടതാണ്.

ജോലി രാജി വെക്കുന്നത് തൊഴിലാളിയാണെങ്കിലും അയാൾക്ക് ഇ.എസ്.ബിക്ക് അർഹതയുണ്ട്. സൗദി തൊഴിൽ നിയമത്തിൽ പറഞ്ഞിട്ടുള്ള ചില പ്രത്യേക സാഹസാഹര്യങ്ങളിൽ ഈ സാഹചര്യത്തിനുംമാറ്റം സംഭവിക്കും. എങ്കിലും സാധാരണ സാഹചര്യങ്ങളിൽ തൊഴിലാളിയാണ് തൊഴിലാളിയാണ് തൊഴിൽ കരാർ റദ്ദാക്കുന്നതെങ്കിൽ അയാൾ രണ്ടു വർഷം ജോലിയിൽ പൂർത്തിയാക്കുകയും എന്നാൽ അഞ്ചു വർഷത്തിന് താഴെ സർവീസുമുണ്ടെങ്കിൽ അയാൾക്ക് ഇ.എസ്.ബി ആനുകൂല്യത്തിന്റെ മൂന്നിലൊന്ന് സേവനന്തര ആനുകൂല്യമാണ് ലഭിക്കാൻ അർഹതയുണ്ട്.

എന്നാൽ അയാൾ അഞ്ചു വർഷം സർവീസ് പൂർത്തിയാക്കുകയും പത്തു വർഷത്തിന് താഴെ സർവീസുമുള്ള വ്യക്തിയാണെങ്കിൽ അയാൾക്ക് മൂന്നിൽ രണ്ടു ഭാഗം ഇ.എസ്.ബി ആനുകൂല്യം ലഭിക്കാൻ അർഹതയുണ്ട്. അതെ സമയം പത്ത് വര്ഷം സർവീസ് പൂർത്തിയാക്കിയ തൊഴിലാളിക്ക് മുഴുവൻ ഇ.എസ്.ബിയും നൽകണമെന്ന് തൊഴിൽ നിയമം അനുശാസിക്കുന്നു.

Continue Reading

MIDDLE EAST

സൗദി അറേബ്യയിൽ 5000 മുതല്‍ 10,000 റിയാല്‍ വരെ പിഴ ഈടാക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങൾ

Published

on

സൗദി അറേബ്യയിൽ താഴെ പറയുന്ന തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 5000 മുതല്‍ 10,000 റിയാല്‍ വരെയുള്ള പിഴ ഈടാക്കുന്നതാണ്.

1. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് അതീവ ഗുരുതരമായ കുറ്റമാണ്.

2.വാഹനത്തിന്‍റെ ഷാസി നമ്പര്‍ മായ്ച്ചു കളയുന്നതും പുതിയ നമ്പര്‍ പതിക്കുന്നതും വന്‍തുക പിഴശിക്ഷ ലഭിക്കാവുന്ന നിയമ ലംഘനമാണ്.

3. വാഹനം ഓടിക്കുന്ന വ്യക്തി മദ്യം, മയക്കു മരുന്ന്, മറ്റു ലഹരി ഉണ്ടാക്കുന്ന വസ്തുക്കള്‍ എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കുനത് ഗൗരവമേറിയ കുറ്റമാണ്.

4. ഒട്ടകങ്ങളും കാലികള്‍ക്കും റോഡുകള്‍ മുറിച്ചു കടക്കുന്നതിന് പ്രത്യേകം സ്ഥലങ്ങള്‍ അനുവദിച്ചിട്ടുണ്ടാകും. അതിലൂടെയല്ലാതെ റോഡ്‌ മുറിച്ചു കടക്കുന്നതിന് കാലികളെ അനുവദിക്കുന്നത് മേല്‍ പറഞ്ഞ തരത്തിലുള്ള വന്‍തുക പിഴയായി ലഭിക്കാന്‍ തക്ക നിയമ ലംഘനമാണ്.

Continue Reading

MIDDLE EAST

സൗദി അറേബ്യയിൽ 3000 മുതല്‍ 6000 റിയാല്‍ വരെ പിഴ ഈടാക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങൾ

Published

on

സൗദി അറേബ്യയിൽ താഴെ പറയുന്ന തരത്തിലുള്ള ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 3000 മുതല്‍ 6000 റിയാല്‍ വരെയുള്ള പിഴ ഈടാക്കുന്നതാണ്.

1. സ്കൂള്‍ ബസ്സുകള്‍ക്ക് എപ്പോഴും മുന്തിയ പരിഗണന നല്‍കേണ്ടതുണ്ട്. കുട്ടികളെ കയറ്റുമ്പോഴും ഇറക്കുമ്പോഴും സ്കൂള്‍ ബസ്സുകളെ മറികടക്കാന്‍ പാടില്ല.

2. വാഹനം നിര്‍ത്താന്‍ പോലീസുകാര്‍ ആവശ്യപ്പെടുന്ന സമയത്ത് വാഹനം നിര്‍ത്താതിരിക്കുക, ചെക്ക് പോയിന്റുകളില്‍ പരിശോധനക്ക് വാഹനം നിര്‍ത്താതിക്കുക എന്നിവ വന്‍തുക പിഴശിക്ഷ ലഭിക്കാവുന്ന നിയമ ലംഘനമാണ്.

3. വാഹനങ്ങളുടെ പിന്‍ വശത്തും നിര്‍ബന്ധമായും നമ്പര്‍ പ്ലേറ്റ് ഉണ്ടായിരിക്കണം. അല്ലാത്ത പക്ഷം ഗുരുതരമായ ഗതാഗത നിയമ ലംഘനമായി കണക്കാക്കപ്പെടും.

4. നമ്പര്‍ പ്ലേറ്റിലെ അക്ഷരങ്ങളോ അക്കങ്ങളോ മായ്ക്കുകയോ തെറ്റിദ്ധാരണ ഉണ്ടാകുന്ന വിധത്തില്‍ മറക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

5. സിഗ്നലുകളില്‍ ചുവന്ന ലൈറ്റ് പ്രകാശിച്ചു കൊണ്ടിരിക്കുമ്പോള്‍ യാതൊരു കാരണവശാലും വാഹനം മുന്പോട്ട് എടുക്കാന്‍ പാടില്ല. ചുവന്ന ലൈറ്റിനെ മറി കടക്കുന്നത് അതീവ കുറ്റകരമാണ്.

6. റോഡുകളിലെ സിഗ്നലുകളും റിഫ്ളക്റ്ററുകളും കാമറകളും കേട് വരുത്തുന്നത് അതീവ കുറ്റകരമാണ്.

7. രാജ്യത്തിന്‍റെ സംസ്കാരത്തിന് നിരക്കാത്ത ചിത്രങ്ങളും സ്റ്റിക്കരുകളും മുദ്രാവാക്യങ്ങളും വാഹനങ്ങളില്‍ പതിക്കുന്നത് കുറ്റകരമാണ്.

8. പൊതു നിരത്തുകളിലെ മത്സര പാച്ചില്‍ കുറ്റകരമാക്കപ്പെട്ടിരിക്കുന്നു.

9. ഹെവി വാഹനങ്ങളും ട്രാക്കുകളും ലോറികളും വലതു വശത്തെ ട്രാക്കിലൂടെ അല്ലാതെ പോകുന്നത് നിയമ ലംഘനമാണ്.

10. ഒട്ടകങ്ങളെയും മറ്റു കാലികളെയും അവയുടെ ഉടമകള്‍ ശ്രദ്ധിക്കേണ്ടതാണ്. അവ റോഡുകളില്‍ ഇറങ്ങി നിന്ന് അപകടം ഉണ്ടാക്കാത്ത വിധത്തില്‍ അവയെ റോഡുകളില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ടതാണ്.

11. ഔദ്യോഗിക വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന പോലെയുള്ള സ്റ്റിക്കറുകള്‍, ലൈറ്റുകള്‍, സൈറനുകള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ വാഹനങ്ങളില്‍ ഘടിപ്പിക്കാന്‍ പാടില്ല.

12. പൊതു മരാമത്ത് വാഹനങ്ങള്‍ എപ്പോഴും വളരെ പതുക്കെയായിരിക്കും സഞ്ചരിക്കുക. ആവശ്യമായ മുന്‍കരുതലുകള്‍ ഇല്ലാതെ ഇവ റോഡിലൂടെ സഞ്ചരിക്കാന്‍ പാടുള്ളതല്ല.

13. രാജ്യ സംസ്കാരത്തിന് നിരക്കാത്ത മുദ്രാവാക്യങ്ങള്‍ വാഹനങ്ങളില്‍ പതിക്കുന്നത് കുറ്റകരമാണ്.

14. റോഡിന്റെ എതിര്‍ ദിശയിലേക്കു വാഹനം ഓടിക്കുന്നത് അതീവ ഗുരുതരമായ ഗതാഗത നിയമ ലംഘനമാണ്.

15. മറ്റു വാഹനനങ്ങള്‍ക്കും ജീവനും അപകടകരമാം വിധം സാഹസികമായി വാഹനങ്ങള്‍ക്ക് ഇടയിലൂടെ കടന്നു പോകുന്നത് പിഴ ശിക്ഷക്ക് അര്‍ഹമായ കുറ്റമാണ്.

Continue Reading
KERALA30 mins ago

പ്രവാസികൾക്കും വിവരാവകാശ പ്രകാരം അപേക്ഷ സമർപ്പിക്കാം. തടസ്സമില്ലെന്ന് അധികൃതർ.

KERALA1 hour ago

വൈദികർക്കും കന്യാസ്ത്രീകൾക്കും ആദായ നികുതി ബാധകമെന്ന് കോടതി

HEALTH12 hours ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

KERALA13 hours ago

ശ്രീലങ്കൻ യുവതിയുടെ മൃതദേഹത്തോട് അനാദരവ്: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

MIDDLE EAST16 hours ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME17 hours ago

സൗദിയിൽ നിയമ ലംഘകർക്കെതിരായ പരിശോധന ഊർജ്ജിതം. പിടിയിലായത് ഇരുപത്തെട്ട് ലക്ഷത്തിലധികം നിയമ ലംഘകർ

BAHRAIN18 hours ago

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

MIDDLE EAST21 hours ago

ഒമാനിൽ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാത്ത പ്രവണതക്കെതിരെ അധികൃതർ

CINEMA22 hours ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA22 hours ago

അഭിഭാഷക ബിരുദമുള്ള ഡീനിന്റെയും ബിന്ദു കൃഷ്ണയുടെയും അറിവില്ലായ്മക്ക് കേരളം നൽകേണ്ടി വന്ന വില

KERALA23 hours ago

പറവൂരിൽ കോടതി മുറിയിൽ മൂത്രമൊഴിക്കേണ്ടി വന്ന് വനിതാ പ്രതി. പോലീസിന്റെ മനുഷ്യാവകാശ ലംഘനമെന്ന് ആരോപണം

LATEST1 day ago

മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തിന് 21 ലക്ഷം രൂപ നൽകി മാതൃകയായി മലയാളി മാനേജ്‌മെന്റ്

MIDDLE EAST1 day ago

ഖത്തറിൽ ഇനി ടെക്‌നീഷ്യന്മാർക്കും ഡ്രൈവിംഗ് ലൈസൻസ് ലഭിക്കും.

KERALA2 days ago

ദാഹജലം നൽകൽ പുണ്യ പ്രവൃത്തിയാക്കി അബ്ദുൾ റസാഖ്

CRIME2 days ago

പച്ച മാംസത്തെ പെട്രോളൊഴിച്ചു കത്തിക്കുന്ന നരാധമന്മാരോട് പറയാനുള്ളത്……

LATEST3 weeks ago

ഏതൊക്കെ ഇഖാമ പ്രൊഫഷനില്‍ ഉള്ളവര്‍ക്ക് സൗദി അറേബ്യയിലേക്ക് കുടുംബത്തെ കൊണ്ട് വരാന്‍ സാധിക്കും? ഫാമിലി വിസക്ക് അര്‍ഹതയുള്ള 224 ഇഖാമ പ്രൊഫഷനുകളുടെ വിശദമായ ലിസ്റ്റ്

FEATURED3 weeks ago

ടോയ്‌ലറ്റ് സേവനത്തിന് ഒരോതവണയും ഇന്ധനമടിക്കുമ്പോള്‍ നമ്മള്‍ പണം നല്‍കുന്നുണ്ട്; നമ്മുടെ അവകാശങ്ങള്‍ എന്താണെന്ന് അറിയുക.

LATEST3 weeks ago

ആദ്യമായി സൗദി അറേബ്യയിലേക്ക് വരുന്നവരും അവധി കഴിഞ്ഞു തിരിച്ചു വരുന്നവരും ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജില്‍ ഈ 34 സാധനങ്ങളില്‍ ഒന്നെങ്കിലും ഉണ്ടെങ്കില്‍ ജയിലായേക്കാം.

CRIME3 weeks ago

കുടുംബ ബന്ധങ്ങള്‍ തകരുന്നതിനു മുന്‍പായി കള്ളനെ പിടിച്ച പോലീസിന് ബിഗ്‌ സല്യൂട്ട്.

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ബാധകമല്ല. ബാധകമാകുന്നത് ആര്‍ക്കൊക്കെ?

LATEST4 weeks ago

അഴിക്കുള്ളില്‍ ആവാതിരിക്കാനും നാട് കടത്തപ്പെടാതിരിക്കാനും സൗദിയിലെ പ്രവാസികള്‍ ഇത് നിര്‍ബന്ധമായി വായിക്കുക

LATEST3 weeks ago

സൗദി അറേബ്യയിലെ പ്രവാസിയാണോ? ഈ മുന്‍കരുതലുകള്‍ നിര്‍ബന്ധമായും എടുക്കുക – Part 1

LATEST4 weeks ago

സൗദിയില്‍ മദ്യകടത്തിന് മലയാളി കുടുംബം പിടിയിലായി; ഒരാഴ്ച്ചക്കിടെ അറസ്റ്റിലായത് ആറു മലയാളികള്‍

CRIME3 weeks ago

കാറിനുള്ളില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസ്; മലയാളിയായ യൂബര്‍ ഡ്രൈവര്‍ കുറ്റവിമുക്തനായി

LAW4 weeks ago

പാക് എഫ് 16 ഇന്ത്യ വെടിവെച്ചിട്ടു; രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ തകര്‍ന്നു വീണു

LAW3 weeks ago

ജമാ അത്ത് ഇസ്ലാമിയുടെ 4500 കോടി രൂപയുടെ സ്വത്ത് സര്‍ക്കാര്‍ കണ്ടുകെട്ടും: എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടും

MIDDLE EAST3 weeks ago

കുവൈത്ത് മലയാളിയ്ക്ക് 23 കോടിയുടെ ബിഗ് ലോട്ടറി

SAUDI ARABIA3 weeks ago

സൗദിയില്‍ മലയാളിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

SAUDI ARABIA4 weeks ago

അശ്ലീല ചിത്രം പ്രചരിപ്പിച്ചാല്‍ അഞ്ചുവര്‍ഷം തടവും മുപ്പത്തു ലക്ഷം റിയാല്‍ പിഴയും

LATEST4 weeks ago

സൗദി തൊഴില്‍ നിയമം ഹൗസ് ഡ്രൈവര്‍മാരും വീട്ടു വേലക്കാരികളും അടങ്ങിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ബാധകമാണോ ?

Trending

Copyright © 2019 Pravasi Corner.

error: Content is protected !!