Connect with us

BAHRAIN

കിംഗ്‌ ഫഹദ്‌ കോസ് വേയില്‍ ബോംബ്‌ കണ്ടെത്തി

Published

on

 

1

 

സൗദി അറേബ്യയേയും ബഹറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കിംഗ്‌ ഫഹദ്‌ കോസ് വെയില്‍ ബോംബ്‌ കണ്ടെത്തി. രണ്ടു കിലോയോളം വരുന്ന ബോംബ്‌ ആണ് കണ്ടെത്തിയത്.ഇന്നലെ രാത്രിയാണ് ബോംബ്‌ സ്ഥാപിച്ചിരിക്കുന്നതായി കണ്ടെത്തിയത്.

ഏതാണ്ട് കാല്‍ ലക്ഷത്തിലധികം വാഹനങ്ങളും അര ലക്ഷത്തിലധികം ആളുകളും ദിനംപ്രതി ഇതിലൂടെ യാത്ര ചെയ്യുന്നുണ്ട്.

ബഹറിന്‍ നടക്കുന്ന ആഭ്യന്തര കലാപത്തിന്റെ ഭാഗമായി പ്രക്ഷോഭകാരികള്‍ സ്ഥാപിച്ചതാണ് എന്ന് കരുതുന്നു. പ്രക്ഷോഭ വിരുദ്ധ സ്ക്വാഡിലെ സുരക്ഷാ ഉദ്യോഗസ്ഥന്മാര്‍ ബോംബ്‌ നിര്‍വീര്യമാക്കി. ബഹറിന്‍ ആഭ്യന്തര മന്ത്രാലയമാണ് വിവരം പുറത്തു വിട്ടത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

ബഹറിനില്‍ പ്രക്ഷോഭം രൂക്ഷമായിരിക്കുകയാണ്. 2011 ഫെബ്രുവരി 14ന് നടന്ന പ്രക്ഷോഭത്തിന്‍െറ രണ്ടാം വാര്‍ഷിക ദിനമായ ഇന്നലെ 16 വയസ്സുകാരനായ ഹുസൈന്‍ അലി അഹമ്മദ്‌ മരിച്ചിരുന്നു. കൂടാതെ മൊഹമ്മദ്‌ ആസിഫ്‌ എന്ന ഒരു പോലീസുകാരനും കൂടി കൊല്ലപ്പെട്ടതായി അഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. 

 

Advertisement

BAHRAIN

മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കി.

Published

on

ഹൃദയ സ്തംഭനത്തെ തുടർന്ന് ബഹ്റൈനിൽ മരിച്ച മലയാളി യുവാവിന്റെ മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കി.

ബഹ്റൈനിൽ പ്രവാസിയായിരുന്ന കോതമംഗലം കോട്ടപ്പടി പാനിപ്ര ഇഞ്ചക്കുടിയിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ മകൻ ജവാനാസിന്റെ (37) മൃതദേഹമാണ് നാട്ടിലെത്തിച്ചത്.

മനാമ സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ വൈകിട്ട് പതിനൊന്ന് മണിയോടെയാണ് മൃതദേഹം ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്ന് നാട്ടിലെത്തിച്ചത്.

ഇന്ന് രാവിലെ പാനിപ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാവിലെ ഏഴു മണിയോടെ കബറടക്കം നടത്തി.

കഴിഞ്ഞ എട്ടു വർഷമായി ജവാനാസ് ബഹ്റൈനിൽ പ്രവാസിയാണ്. അൽഖോബാർ റാഖയിൽ റെന്റ് എ കാർ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ അഞ്ച് മാസമായി കുടുംബവും കൂടെയുണ്ടായിരുന്നു.

ആലുവ റയോൺപുരം നാനെത്താൻ കുടുംബാംഗം ഫാത്തിമയാണ് ഭാര്യ. സിനാൻ, സാറ, മറിയം എന്നിവർ മക്കളാണ്.

Continue Reading

BAHRAIN

എയർഇന്ത്യയുടെ ക്രൂരത വീൽചെയർ യാത്രക്കാരോട്.

Published

on

എയർ ഇന്ത്യ എക്സ്പ്രസ്സ് വീൽ ചെയറുകൾക്ക് വൻതുക ഈടാക്കുന്നതായി പ്രവാസികളുടെ പരാതി. കഴിഞ്ഞ ദിവസം ബഹറിനിൽ നിന്നും മംഗളൂരുവിലേക്ക് യാത്ര ചെയ്ത വൃദ്ധക്ക് വീൽചെയർ നൽകാനായി എയർഇന്ത്യ എക്സ്പ്രസ്സ് ആവശ്യപ്പെട്ടത് 36 ബഹറിൻ ദിനാർ. അതായത് ഏകദേശം 6500 രൂപ.

ആമാശയ കാൻസർ ബാധിച്ചത് മൂലം ചികിത്സക്കായി യാത്ര ചെയ്യേണ്ടി വന്ന പ്രവാസിക്കാണ് ഈ ദുർഗതി. മറ്റുള്ള വിമാന കമ്പനികൾ സൗജന്യമായി നൽകുന്ന സേവനത്തിനാണ് എയർഇന്ത്യ ഇത്രയും തുക ഈടാക്കുന്നത്.

എയർ ഇന്ത്യയുടെ അന്താരാഷ്‌ട്ര താരിഫ് അനുസരിച്ചു വീൽ ചെയർ മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ നൽകേണ്ടത് 920 രൂപയാണ്. എന്നാൽ ആവശ്യത്തിന് അനുസരിച്ച് നൽകുന്ന ഈ സേവനത്തിന് യാത്രക്കാർ നൽകേണ്ടത് 6500 രൂപയും.

ബഹറിനിലെ വിമാനത്താവളത്തിൽ വീൽചെയറുകൾ നൽകുന്നത് അവിടുത്തെ വിമാനത്താവള അധികൃതരാണ്. ആ വീൽചെയറിൽ യാത്രക്കാരിയെ വിമാനത്തിൽ എത്തിക്കാനുള്ള സേവനത്തിനാണ് ഇത്രയും തുക ഈടാക്കുന്നത്.

ഈ സൗകര്യം മറ്റുള്ള വിമാന കമ്പനികൾ സൗജന്യമായി നല്കുന്നതാണെന്ന് കൂടി അറിയുമ്പോഴാണ് എയർ ഇൻഡ്യയുടെ രോഗികളോടും മുതിർന്ന യാത്രക്കാരോടുമുള്ള സമീപനം മനസ്സിലാക്കാൻ സാധിക്കുക.

Continue Reading

BAHRAIN

നാട്ടിൽ വിവാഹ നിശ്ചയം നടക്കാനിരിക്കെ ബഹ്റൈനിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ച നിലയിൽ

Published

on

സ്വന്തം വിവാഹത്തിന്‍റെ നിശ്ചയം നാട്ടില്‍ നടത്താനിരുന്ന ദിവസം തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്റൈനിൽ മരിച്ച നിലയിൽ കാണപ്പെട്ടു.

ബഹ്റൈനിലെ മനാമയിൽ പ്രവാസിയായ തലശ്ശേരി പെരിങ്ങാടി അഴീക്കൽ പുതിയ പുരയിൽ നവാഫ് മുസാവയാണ് (27) ഞായറാഴ്ച പുലര്‍ച്ചെയോടെ ബഹ്റൈനില്‍ മരണപ്പെട്ടത്.

ഉറക്കത്തിൽ ഉണ്ടായ ഹൃദയ സ്തംഭനമാവാം മരണകാരണം എന്നാണു പ്രാഥമിക നിഗമനം. മനാമയിലെ അറാദുഫ് അപ്പാർട്ട്മെന്റിന് സമീപത്തുള്ള താമസസ്ഥലത്ത് വച്ച് സുഹൃത്തുക്കളാണ് നവാഫിനെ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.

മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു.

ഫൈസൽ ഷഹനാസ് ദമ്പതികളുടെ മകനാണ്. സനൂൻ, വലീദ്, അമീൻ, നൂഫ് എന്നിവര്‍ സഹോദരങ്ങളാണ്.

Continue Reading
KERALA1 month ago

സൗദിയിലെ വായ്‌പ കേരളത്തിൽ ഭീഷണിപ്പെടുത്തി വാങ്ങാൻ ശ്രമിക്കരുത്: കേരള ഹൈക്കോടതി.

KERALA2 months ago

തൃശ്ശൂര്‍ ജില്ലാ കളക്ടർ ടി വി അനുപമ സ്ഥാനമൊഴിയും.

KERALA2 months ago

ബാങ്കിൽ നിന്നും പണം കിട്ടാൻ തിടുക്കം കാട്ടിയത് സ്വാഭാവികം. അതിന് കാരണമുണ്ടെന്ന് ഫിറോസ് കുന്നംപറമ്പിൽ.

LATEST3 months ago

സൗദിക്കകത്തുള്ളവർ ഹജ്ജിനും ഉംറക്കും ഇനി ലഗേജുകൾ താങ്ങി കഷ്ടപ്പെടേണ്ട.

LATEST3 months ago

ഈ വാർത്ത വ്യാജമാണ്. സൗദിയിൽ ഇങ്ങിനെ സംഭവിച്ചിട്ടില്ല.

LATEST3 months ago

സൗദിയിൽ സംഗീതം പഠിപ്പിക്കാൻ ഇനി മ്യൂസിക് അക്കാദമിയും.

KERALA3 months ago

പണം പിൻവലിക്കാൻ ബാങ്ക് അനുവദിച്ചു. പ്രശ്നങ്ങൾ തീർന്നതായി ഫിറോസ്.

KERALA3 months ago

അമ്മയുടെ രണ്ടാം വിവാഹം: മകന്റെ ഹൃദയഹാരിയായ കുറിപ്പ്.

HEALTH3 months ago

കൊടും ചൂടിൽ കേരള എക്സ്പ്രസ്സിൽ യാത്ര ചെയ്തിരുന്ന നാല് പേർ മരിച്ചു.

KERALA3 months ago

പ്രവാസികളുടെ ചോര നീരാക്കിയ പണം കൊണ്ട് ചാരിറ്റി കച്ചവടമെന്ന് അഭിഭാഷകന്റെ കുറിപ്പ്.

CRIME3 months ago

കലക്ടറുടെ കുടുംബത്തോട് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥന്മാർ കുടുങ്ങി.

CRIME3 months ago

അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പാക്കിസ്ഥാൻ ഹാക്കർമാർ.

KERALA3 months ago

കൊച്ചിയിൽ ഭൂമി വിൽപ്പന നടന്നത് ഒരു സെന്റിന് രണ്ടു കോടി രൂപക്ക്.

HEALTH3 months ago

ചികിത്സാ അക്കൗണ്ടിലേക്ക് വന്ന പണം ബാങ്ക് തരുന്നില്ലെന്ന് ഫിറോസ് കുന്നംപറമ്പിൽ.

KERALA3 months ago

അന്ന് ഗദ്ദാമ. ഇന്ന് പ്രശസ്തയായ എഴുത്തുകാരി. ഇത് ആട് ജീവിതമല്ല, അത്ഭുത ജീവിതം.

Trending

error: Content is protected !!