Connect with us

LATEST

ഫ്രീ വിസ പ്രതിസന്ധി: പകച്ചു നില്‍ക്കുന്ന നമ്മുടെ മന്ത്രിമാര്‍

Published

on

 

1

 

സൗദി അറേബ്യയിലെ ഫ്രീ വിസക്കാരെ പിടികൂടി നാട്ടിലേക്കയക്കുന്നത് സംബന്ധിച്ചു ഉണ്ടായിട്ടുള്ള പ്രശ്നങ്ങളില്‍ എവിടെ തുടങ്ങണം എങ്ങിനെ മുന്നോട്ടു പോകണം എന്നറിയാതെ പകച്ചു നില്‍ക്കുകയാണ് നമ്മുടെ മന്ത്രിമാരും നയതന്ത്ര സംഘവും.

നിയമ ലംഘകരെ പിടി കൂടരുതെന്ന് ആവശ്യപ്പെടാന്‍ ഇന്ത്യക്കാവില്ല. മന്ത്രി തലത്തിലും എംബസ്സി  തലത്തിലും  എല്ലാം ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യക്ക് പരിമിതിയുണ്ട്. കാരണം ഫ്രീ വിസക്കാരെ സംബന്ധിച്ചിടത്തോളം പുതിയ ഒരു നിയമവും സൗദി അറേബ്യയില്‍ കൊണ്ട് വന്നിട്ടില്ല. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തുടരുന്ന നീയമ ലംഘനത്തിന് എതിരായ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുക മാത്രമേ ചെയ്തിട്ടുള്ളൂ.

കൂടുതല്‍ ചര്‍ച്ചകളിലേക്ക് പോകുകയാണെങ്കില്‍ നിയമം ലംഘിച്ചു എങ്ങിനെ ഇത്രയധികം ഇന്ത്യക്കാര്‍ ഇവിടെ എത്തി എന്നതിന്‍റെ സാഹചര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചക്ക് പോകുന്നവര്‍ വിശദീകരിക്കേണ്ടി വരും. 

പരിശോധനകള്‍ നിര്‍ത്തി വെക്കണമെന്നും ഇന്ത്യക്കാരെ പിടികൂടരുതെന്നും ആവശ്യപ്പെട്ടു ചര്‍ച്ചക്ക് പോയാല്‍ സൌദിയിലെ ആഭ്യന്തര മന്ത്രാലയത്തിലോ തൊഴില്‍ മന്ത്രാലയത്തിലോ ഇരിക്കാന്‍ ഒരു കസേര പോലും ലഭിക്കില്ല എന്ന് നമ്മുടെ മന്ത്രിമാര്‍ക്കും നയതന്ത്ര സംഘത്തിനും അറിയാം. അതേ സമയം വര്‍ദ്ധിച്ചു വരുന്ന ജനരോഷത്തെ തണുപ്പിച്ചു നിര്‍ത്തേണ്ടത്മുണ്ട്.  

തിരിച്ചു വരുന്നവരില്‍ അധികവും കേരളത്തില്‍ നിന്നുള്ളവരായതിനാല്‍ ജനരോഷം കൂടുതല്‍ നേരിടേണ്ടി വരിക കേരളത്തിലെ മന്ത്രിമാര്‍ക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായിരിക്കും. അതിനെ മറികടക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയുള്ള പരക്കം പാച്ചിലില്‍ ആണ് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദും, കേരളത്തിന്റെ പ്രവാസികാര്യ ചുമതലയുള്ള മന്ത്രി കെ.സി ജോസഫുമെല്ലാം. ഇവരെ കളത്തിലേക്ക് ഇറക്കി വിട്ടു മറ്റുള്ള മന്ത്രിമാര്‍ കളി കാണുന്നതാണ് ഇപ്പോഴത്തെ കാഴ്ച.

ഇന്നലെ ഇ.അഹമ്മദ്‌ കൂടി കളത്തിലിറങ്ങി എന്നത് വയലാര്‍ രവിക്കും, കെ.സി.ജോസഫിനും ആശ്വാസമായി.സൗദി അറേബ്യയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള ആശങ്ക അറിയിച്ചു ഇ.അഹമ്മദ്‌ സൗദി വിദേശകാര്യ സഹമന്ത്രി അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുള്ള അല്‍ സയീദ്‌ രാജകുമാരന് ഇന്നലെ കത്ത് കൊടുത്തിരുന്നു. താജിക്കിസ്ഥാനിലെ ഏഷ്യന്‍ സഹകരണ കോണ്‍ഫ്രന്സില്‍ വെച്ചാണ് കത്ത് കൈമാറിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അയച്ച കത്തിലെ ഉള്ളടക്കം അഹമ്മദ്‌ അമീര്‍ അബ്ദുല്‍ അസീസിന്റെ ശ്രദ്ധയില്‍ പെടുത്തി എന്നാണു വാര്‍ത്ത.

കത്ത് കൊടുത്തത് നയതന്ത്രപരമായി നല്ല നീക്കമാണെങ്കിലും ആരാണീ ഉമ്മന്‍ ചാണ്ടി എന്ന് സൗദി രാജകുമാരന്‍ ഒരു നിമിഷം ചിന്തിച്ചു കാണാനാണ് സാധ്യത. നിയമപരമായി ഇക്കാര്യങ്ങളെ കുറിച്ച് തനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നു തുറന്നു പറഞ്ഞ സൗദി വിദേശകാര്യ സഹമന്ത്രി എങ്കിലും  ഇന്ത്യക്കാര്‍ക്ക് പരമാവധി പരിഗണന നല്‍കാം എന്ന് പറഞ്ഞു തന്റെ മര്യാദ പ്രകടിപ്പിച്ചു.

മന്ത്രി കെ.സി ജൊസഫ് ഈ വിഷയത്തെ വളരെ പക്വമായിട്ടാണ് സമീപിക്കുന്നത്. അമിതാവേശമില്ലാതെ കാര്യങ്ങളെ ഭംഗിയായി വിശദീകരിക്കുന്നുമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ എല്ലാ മലയാളികള്‍ മടങ്ങേണ്ടി വരുമെന്ന പറഞ്ഞ മന്ത്രി, പുനരധിവാസത്തിന് കേന്ദ്രത്തിന് കൂടി ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞു ഉത്തരവാദിത്വം കേന്ദ്രവുമായി പങ്കു വെക്കാനും ശ്രമിച്ചു.

അതേ സമയം അമളി പിണയുന്നത് കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവിക്കാണ്. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ ചാനല്‍ ചര്‍ച്ചകളിലും അഭിമുഖങ്ങളിലും പ്രത്യക്ഷപ്പെടുന്ന മന്ത്രിക്കു പല കാര്യങ്ങളും ഫലപ്രദമായി വിശദീകരിക്കാനാവുന്നില്ല. പല കാര്യങ്ങളിലും ആവശ്യമായ വിശദീകരണം നല്‍കാനാവാതെ ഇരുട്ടില്‍ തപ്പുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.

രക്ഷപ്പെടാന്‍ വേണ്ടി പറയുന്ന പല കാര്യങ്ങളും ഹിമാലയന്‍ വങ്കത്തരങ്ങള്‍ ആണെന്ന് പിന്നീടാണ്‌ അദ്ദേഹത്തിന് മനസ്സിലാവുന്നത്. മന്ത്രി പറയുന്ന കാര്യങ്ങള്‍ വന്‍ പ്രാധാന്യത്തോടെ ഫ്ലാഷ് ന്യൂസ്‌ ആയി കൊടുക്കുന്ന ചാനലുകളില്‍ അര മണിക്കൂറിനു ശേഷം അവ അപ്രത്യക്ഷമാവുന്നതും അത് കൊണ്ട് തന്നെ. 

 

LATEST

സൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ തല വെട്ടി. ഇന്ത്യൻ എംബസ്സി അറിയുന്നത് ഒന്നര മാസത്തിന് ശേഷം.

Published

on

സൗ​ദി അ​റേബ്യയിൽ ര​ണ്ട് ഇ​ന്ത്യ​ക്കാരെ വധശിക്ഷക്ക് വിധേയരാക്കി. പഞ്ചാബിലെ ഹോ​ഷി​യാ​ർ​പു​ർ സ്വ​ദേ​ശി സ​ത്വീ​ന്ദ​ർ കു​മാ​ർ, ലു​ധി​യാ​ന സ്വ​ദേ​ശി ഹ​ർ​ജി​ത് സിം​ഗ് എ​ന്നി​വ​രെ​യാ​ണ് തല വെട്ടി വധശിക്ഷക്ക് വിധേയനാക്കിയത്.

2015 ഡി​സം​ബ​റിലാണ് ഇ​ന്ത്യ​ക്കാ​ര​നാ​യ സഹപ്രവർത്തകൻ ആ​രി​ഫ് ഇ​മാ​മു​ദീ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് സ​ത്വീ​ന്ദ​റും ഹ​ർ​ജീ​തും അ​റ​സ്റ്റി​ലാ​കു​ന്ന​ത്. മദ്യപിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് രണ്ടു പേരെയും നാട് കടത്താനുള്ള നടപടികൾ പൂർത്തീകരിക്കുമ്പോഴാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പുറത്തു വരുന്നത്. വിചാരണക്കിടയിൽ ഇരുവരും കുറ്റം സമ്മതിച്ചു. തുടർന്ന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു.

വധശിക്ഷ നടപ്പിലാക്കിയ രീതിയെ കുറിച്ച് പഞ്ചാബിൽ പ്രതിഷേധം ഉയരുകയാണ്. വശശിക്ഷ നടപ്പിലാക്കുന്ന വിവരം സൗദിയിലെ ഇന്ത്യൻ എംബസ്സിയെയോ വിധിക്കപ്പെട്ടവരുടെ വീട്ടുകാരെയോ അറിയിച്ചിരുന്നില്ല എന്നാണ് ആരോപണം.

കഴിഞ്ഞ ഫെ​ബ്രു​വ​രി 28 നാണ് ഇരുവരെയും വധശിക്ഷക്ക് വിധേയരാകുന്നത്. എന്നാൽ ഈ ​മാ​സ​മാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ഇക്കാര്യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ഇരുവരെയും സന്ദർശിക്കുന്നതിന് വേണ്ടി എംബസ്സി ഉദ്യോഗസ്ഥർ ജയിലിൽ എത്തിയപ്പോഴാണ് ഇരുവരെയും വധശിക്ഷക്ക് വിധേയരാക്കിയതായി അറിയുന്നത്. ഇ​വ​രു​ടെ വ​ധ​ശി​ക്ഷ എ​ന്നാ​ണ് ന​ട​പ്പാ​ക്കി​യ​ത് എ​ന്ന​തു സം​ബ​ന്ധി​ച്ചു മ​ന്ത്രാ​ല​യ​ത്തി​ന് വിവരം ലഭിച്ചിട്ടില്ല.

വധിക്കപ്പെട്ടവരുടെ വീട്ടുകാർക്കും ഇത് മൂലം വിവരം ലഭിച്ചില്ല. വധശിക്ഷ നടപ്പിലാക്കിയെന്നറിയിച്ച് മാ​ർ​ച്ച് ര​ണ്ടി​ന് ഫോ​ണ്‍ സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നെ​ന്നും എ​ന്നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ഔദ്യോ​ഗി​ക അ​റി​യി​പ്പു​ക​ൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ലെന്നും സത്‌വീന്ദറിന്റെ വീട്ടുകാർ പറയുന്നത്.

സത്‌വീന്ദറിന്റെ വധശിക്ഷ നടപ്പിലാക്കിയെന്ന വിവരം അറിഞ്ഞപ്പോൾ ശേഷക്രിയകൾ നടത്തുന്നതിനായി സത്‌വീന്ദറിന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനെ പറ്റി അന്വേഷിച്ചപ്പോൾ സൗ​ദി നി​യ​മ​പ്ര​കാ​രം വ​ധി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​ല്ലെ​ന്നും സ​ർ​ട്ടി​ഫി​ക്ക​റ്റ് മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളു​വെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അറിയിച്ചതായും വീട്ടുകാർ പറയുന്നു.

Continue Reading

KERALA

പ്രളയ ബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

Published

on

(more…)

Continue Reading

CRIME

കണ്ഠര് മോഹനർക്കെതിരെ ഹർജിയുമായി അമ്മ ഹൈക്കോടതിയിൽ.

Published

on

ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനര് പണവും കാറും തട്ടിയെടുത്തെന്നാരോപിച്ച് മോഹനരുടെ അമ്മ ദേവകി അന്തർജനം ഹൈക്കോടതിയിൽ ഹർജി നൽകി. ശബരിമല മുഖ്യ തന്ത്രിയായിരുന്ന കണ്ഠര് മഹേശ്വരരുടെ ഭാര്യയാണു ദേവകി അന്തർജനം.

83 വയസ്സുള്ള തനിക്ക് വാർദ്ധക്യ സഹജമായ അസുഖങ്ങൾ മൂലം ബാങ്കിലേക്ക് പോകാനും ഇടപാടുകൾ നടത്താനും കഴിയാത്തതിനാൽ അതിനായി മൂത്ത മകനായ മോഹനരെ ചുമതലപ്പെടുത്തിയിരുന്നു. ഇതു ദുരുപയോഗം ചെയ്താണു പണം തട്ടിയെടുത്തതെന്ന് ദേവകി അന്തർജനം ഹർജിയിൽ പറയുന്നു.

ഭർത്താവ് മരിച്ചതോടെ മഹേശ്വരരുടെയും തന്റെയും പേരിൽ ഫെഡറൽ ബാങ്കിന്റെ ചെങ്ങന്നൂർ ശാഖയിലെ അക്കൗണ്ടിൽ ഉണ്ടായിരുന്ന 41.63 ലക്ഷം രൂപ മോഹനരും ഭാര്യയും ചേർന്നു ധനലക്ഷ്മി ബാങ്കിലേക്കു മാറ്റിയെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്. തന്റെ അനുവാദമില്ലാതെ തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാർ മറ്റൊരാൾക്കു വിറ്റെന്നുമാണ് മറ്റൊരു ആരോപണം.

ജീവിക്കാൻ മറ്റു വരുമാനമില്ലാത്ത സാഹചര്യത്തിൽ മകൻ ജീവനാംശം നൽകണമെന്നും അന്യായമായി തട്ടിയെടുത്ത പണവും കാറും തിരികെ ലഭിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ഇക്കാര്യങ്ങൾ കാണിച്ചു തിരുവനന്തപുരത്ത് മെയ്ന്റനൻസ് ട്രിബ്യൂണലിൽ പരാതി നൽകിയിരുന്നു. എന്നാൽ അതിലെ തീരുമാനം നീണ്ടു പോകുകയാണ്. മാർച്ച് 15നകം തീർപ്പുണ്ടാകുമെന്നു പറഞ്ഞിരുന്നെങ്കിലും കേസ് ആദ്യം മാർച്ച് 26ലേക്ക് മാറ്റി. അതിന് ശേഷം തിരഞ്ഞെടുപ്പിനു ശേഷമുല്ല തിയ്യതിയിലേക്കാണ് മാറ്റിയത്. അത് കൊണ്ടാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്.

ഹർജിയിൽ അനുരഞ്ജന ചർച്ചക്ക് വേണ്ടി കോടതി ഈ മാസം 26ലേക്കു മാറ്റിയിരിക്കുകയാണ്.

Continue Reading
CRIME59 mins ago

മർദ്ദനമേറ്റ കുട്ടിയുടെ ചികിത്സാ ചെലവും സുരക്ഷിതത്വവും ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി.

KERALA2 hours ago

രാഹുൽ പറഞ്ഞത് കേൾക്കാൻ കഴിയാത്തത് കൊണ്ടാണ് പരിഭാഷ പാളിയതെന്ന് പി.ജെ കുര്യൻ.

HEALTH2 hours ago

മംഗളൂരുവിൽ നിന്നും കൊണ്ട് വന്ന പിഞ്ചു കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയ വിജയം.

INDIA3 hours ago

സരിത നായർ രാഹുൽ ഗാന്ധിയുടെ മണ്ഡലമായ അമേഠിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

INDIA5 hours ago

എരുമയെ പോലെയാണെന്ന് ബി.ജെ.പി നേതാവിന്റെ വംശീയ പരാമർശത്തിന് കുമാരസ്വാമിയുടെ മറുപടി.

CRIME6 hours ago

ശ്രീധരൻ പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

LATEST7 hours ago

സൗദിയിൽ രണ്ട് ഇന്ത്യക്കാരുടെ തല വെട്ടി. ഇന്ത്യൻ എംബസ്സി അറിയുന്നത് ഒന്നര മാസത്തിന് ശേഷം.

MIDDLE EAST8 hours ago

വൻതുകയുമായി കിട്ടിയ പേഴ്‌സ് തിരിച്ചേൽപ്പിച്ചു. മലയാളിയെ യു.എ.ഇ പോലീസ് ആദരിച്ചു.

CRIME9 hours ago

മൂന്ന് വയസ്സുകാരന്റെ നില അതീവ ഗുരുതരം. അച്ഛന്റെയും അമ്മയുടേയും പേരിൽ വധശ്രമത്തിന് കേസെടുത്തു.

KERALA9 hours ago

പ്രളയ ബാധിതർക്കുള്ള ഗൃഹോപകരണങ്ങൾ വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതായി ആരോപണം.

CRIME10 hours ago

കണ്ഠര് മോഹനർക്കെതിരെ ഹർജിയുമായി അമ്മ ഹൈക്കോടതിയിൽ.

INDIA11 hours ago

ടിക് ടോക്: നിരോധനമില്ല. നിലവിലുള്ളവർക്ക് തുടരാം.

CRIME22 hours ago

റിയാദിൽ വാഹനത്തിന്റെ നമ്പറിൽ പ്ളേറ്റ് മോഷ്‌ടിക്കപ്പെട്ട് നിയമ കുരുക്കിൽ അകപ്പെട്ട് മലയാളി.

CINEMA23 hours ago

സുരേഷ് ഗോപിയുടെ തൊണ്ടയിൽ മീൻ മുള്ള് കുടുങ്ങിയെന്ന് വാർത്ത. ശരിയല്ലെന്ന് നേതാക്കൾ.

MIDDLE EAST23 hours ago

ദുബായിലെ എല്ലാ ടാക്സികളിലും ഇനി നോൾ കാർഡ് വഴി പണം നൽകാം.

MIDDLE EAST4 weeks ago

സൗദിയിൽ പ്രസവാവധി നൽകാതെ മാനേജ്‌മെന്റ് പീഡിപ്പിച്ച മലയാളി നഴ്സ് ടിന്റു ഇന്ന് നാട്ടിലേക്ക്

HEALTH4 weeks ago

മലയാളികളെ മലിന ജലം കുടിപ്പിക്കുന്ന ബ്രാൻഡഡ് കുപ്പിവെള്ളങ്ങൾ ഇവയാണ്.

CINEMA4 weeks ago

ഖത്തറിൽ ലൂസിഫറിന്റെ ഏറ്റവും വലിയ പോസ്റ്റർ സ്ഥാപിച്ച് മോഹൽലാൽ ആരാധകർ

KERALA3 weeks ago

നമ്മുടെ നാട്ടിൽ വാടക കരാർ 11 മാസത്തേക്ക് മാത്രമേ എഴുതാൻ പാടുള്ളൂ എന്ന് നിയമമുണ്ടോ

HEALTH5 days ago

ഡോക്ടർമാരുടെ ലൈംഗികമായ അതിർത്തികളെ കുറിച്ച്……..

KERALA2 weeks ago

അനുപമയുടെ നടപടി ശരിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. സുരേഷ് ഗോപിക്ക് അയോഗ്യത കൽപ്പിക്കാൻ സാധ്യത

MIDDLE EAST4 weeks ago

സൗദി അറേബ്യയിലെ ഇ.എസ്.ബി. പിരിഞ്ഞു പോകുന്ന തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം.

CRIME2 weeks ago

സൗദിയിലേക്ക് ടിന്റുവിനെ കൊണ്ട് പോയത് മനുഷ്യക്കടത്തിലൂടെ?

CRIME1 week ago

ലോറി ഡ്രൈവറെ ഇടിച്ചു കൊന്ന് നിർത്താതെ പോയ ആഡംബര കാർ പെരിന്തൽമണ്ണയിലെ ഡോക്ടറുടേത്.

UAE2 weeks ago

പതിനെട്ട് കോടി ലോട്ടറിയടിച്ച ഇന്ത്യാക്കാരനെ ഇതുവരെ കണ്ടെത്തിയില്ല !

SAUDI ARABIA2 weeks ago

തൃശൂര്‍ സ്വദേശി ദമാമില്‍ തൂങ്ങിമരിച്ചു

HEALTH1 week ago

ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയില്‍ സുമനസ്സുകളുടെ സഹായം തേടുന്നു

CRIME1 week ago

സഹ തടവുകാരുടെ മർദ്ദനം പേടി ജയിൽ മാറ്റി തരണമെന്ന് അരുൺ.

CRIME3 weeks ago

പ്രവാസിയെ ആളുമാറി അറസ്റ്റ് ചെയ്ത കേസിൽ സർക്കാരിന് നോട്ടീസ്.

MIDDLE EAST4 weeks ago

സൗദിയിൽ വിസിറ്റ് വിസ പുതുക്കുന്നതിന് ഇൻഷുറൻസ് നിർബന്ധം. പ്രവാസികളിൽ പലരും പ്രതിസന്ധിയിൽ.

Trending

Copyright © 2019 Pravasi Corner.

error: Content is protected !!